അമ്മയായിരുന്നു അച്ഛനും അമ്മയും കൂട്ടുകാരിയും എല്ലാം. പ്രണയിച്ചിരുന്ന കാലത്തു അവളോട് എല്ലാം പറഞ്ഞിട്ടുണ്ട് അമ്മയോടവൾ അക്കാലങ്ങളിൽ വലിയ കൂട്ടായിരുന്നു.പിന്നീട് എപ്പോഴോ……….

ശുദ്ധികലശം

story written by Ammu Santhosh

“എങ്ങോട്ടു പോകുന്നു ?’

“‘അമ്മ ഉറങ്ങിയോ എന്ന് നോക്കട്ടെ “” നല്ല ശ്വാസം മുട്ടലുണ്ടായിരുന്നു “ഉണ്ണീ പറഞ്ഞു

“അതീ തണുപ്പിന്റെ ആണ് എന്താ മഴ ! “ശ്രുതി പുതപ്പു വലിച്ചു മൂടി.

“അമ്മയ്ക്ക് ആസ്ത്മ ഉളളത. നോക്കിട്ട് വരം “

അവൻ എഴുനേറ്റു പുറത്തേക്കു നടന്നു

“എപ്പോ നോക്കിയാലും ഒരു ‘അമ്മ. വേറാർക്കും ഇല്ലത്ത പോലെ “അവൾ പിറുപിറുത്തു കൊണ്ട് പുതപ്പു വലിച്ചു മൂടി

‘അമ്മ ഉറങ്ങുന്നത് കണ്ടു കൊണ്ട് അവൻ അരികിൽ ഇരുന്നു.. ഓർമയിൽ അച്ഛൻ ഇല്ല… ജനിക്കും മുന്നേ പോയി ..അമ്മയായിരുന്നു അച്ഛനും അമ്മയും കൂട്ടുകാരിയും എല്ലാം. പ്രണയിച്ചിരുന്ന കാലത്തു അവളോട് എല്ലാം പറഞ്ഞിട്ടുണ്ട് അമ്മയോടവൾ അക്കാലങ്ങളിൽ വലിയ കൂട്ടായിരുന്നു ..പിന്നീട് എപ്പോഴോ അവൾ മാറി …അമ്മയോട് മത്സരമായി, താരതമ്യം ആയി, അസൂയ ആയി ‘.അമ്മ എപ്പോഴും തോറ്റുകൊടുക്കാറാണ് പതിവ്. താൻ എന്തെങ്കിലുമൊക്കെ പറയുമ്പോൾ അമ്മ പറയും.

“പോട്ടെ മോനെ വിട്ടു കള. പോട്ടെ “

അമ്മക്ക് പരാതികളില്ല. ഒറ്റയ്ക്ക് പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഉണ്ടാക്കുമ്പോളും നിലം തൂത്തു തുടക്കുമ്പോളും ഒക്കെ സന്തോഷമായിട്ട് മാത്രമേ കണ്ടിട്ടുള്ളു.

“അമ്മയെ ഒന്ന് സഹായിച്ചു കൂടെ നിനക്ക്? “ചോദിക്കാറുണ്ട്

“ഓ അമ്മയ്ക്ക് ഒറ്റയ്ക്ക് ചെയ്യുന്നതാണ് ഇഷ്ടം “അവൾ അത് വെറുതെ പറയുന്നത് ആണെന്ന് തനിക് അറിയാം. മുൻപൊക്കെ താനും അമ്മയും കൂടിയായിരുന്നു പാചകവും തുണി നനയ്ക്കലും എല്ലാം.

ഇപ്പൊ ആ സമയം ശ്രുതി വിളിക്കും

“നമുക്ക് ഒരു സിനിമക്ക്

പോകാം “

“ബീച്ചിൽ പോകാം “

“കൂട്ടുകാരിയുടെ വീട്ടിൽ പോകാം “

“ഒന്ന് കറങ്ങിയിട്ടു വരാം “

‘അമ്മ കൂടെ വരുന്നത് അവൾക്കിഷ്ടമല്ല അതമ്മക്ക് മനസിലായിട്ടാവണം
“നിങ്ങൾ പോയി വാ ‘എന്ന് പറയുകയേയുള്ളു ‘

സത്യതിൽ തനിക്കവളെ മടുത്തു തുടങ്ങി. വഴക്ക് ഉണ്ടാക്കിയാൽ അമ്മക്ക് നോവും. ഒച്ച ഉയർത്തി പറഞ്ഞാൽ പോലും അമ്മ പറയും അവളോട് ദേഷ്യപ്പെടാതെ ഉണ്ണീ എന്ന്.

പുലർച്ചെ ‘അമ്മ എണീൽക്കാൻ വൈകി. ശ്വാസംമുട്ടൽ കലശലായിരുന്നു

“അമ്മേ ആശുപത്രിയിൽ പോകാം “

‘വേണ്ട ഉണ്ണീ ഇത് മാറും “

“പോരാ ഒരുങ്ങിക്കെ ഞാൻ ഇപ്പൊ വരാം “അവൻ മുറിയിൽ ചെല്ലുമ്പോഴും അവൾ ഉറക്കം തന്നെ.

“എടി നീ ഒന്ന് എണീൽക്കു അമ്മയ്ക്ക് ഒട്ടും വയ്യ ആശുപത്രിയിൽ പോവാ “

“പോയിട്ട് വാ അതിനു ഞാൻ എണീൽക്കണോ ?”

വലിച്ചെടുത്തു ചെകിട്ടത്ത് ഒന്ന് കൊടുക്കാൻ തോന്നിയതാണ്..ഓ ഭാര്യയെ തല്ലാൻ പാടില്ലല്ലോ. അവർക്കെന്തുമാകാം. കുത്തി നോവിക്കാം. ഇട്ടേച്ചു പോകാം.അങ്ങനെ എന്തും.

‘നീ കൂടി വാ “അവൻ താഴ്മയോടെ വീണ്ടും പറഞ്ഞു നോക്കി

“ഞാൻ ഇല്ല ഉണ്ണി “അവൾ അസഹ്യത യോടെ പറഞ്ഞു.

“അതല്ല.. നിന്നെ നിന്റെ വീട്ടിൽ വിടാം അമ്മയെ ചിലപ്പോൾ അഡ്മിറ്റ് ചെയ്യേൺടി വന്നാൽ നീ ഒറ്റക്കാകും …ഞാൻ വരുമ്പോൾ തിരിച്ചു വിളിക്കാം “അത് കേട്ടതും അവൾ ഉത്സാഹത്തോടെ ചാടി എണീറ്റു

രാത്രിയായി

“അവർ വന്നില്ലാലോ മോളെ ഇനി അഡ്മിറ്റ് ചെയ്തു കാണുമോ ഒന്ന് വിളിച്ചു നോക്ക്”അമ്മ ശ്രുതി യോട് പറഞ്ഞു

“ഓ എന്തെങ്കിലും ഉണ്ടെങ്കിൽ ഇങ്ങോട്ടു വിളിക്കും “അവൾ അലസമായി പറഞ്ഞു

എന്ത് ചെയ്താലും തന്നെ ഒന്നും ചെയ്യാനില്ല അല്ലെങ്കിൽ ഇവരൊക്കെ ഇത്രയൊക്കെ ഉള്ളു എന്നവൾ മനസിലാക്കി വെച്ചിട്ടുണ്ട് …

“പിറ്റേദിവസവും വിളി വരാഞ്ഞപ്പോൾ അവൾ അങ്ങോട്ട് വിളിച്ചു

“എപ്പോ വരും ഉണ്ണി എന്നെ വിളിക്കാൻ ?” “കുറച്ചു ദിവസം കഴിയട്ടെ ..അമ്മയെ ഇടയ്ക്കു ഹോസ്പിറ്റലിൽ വീണ്ടും കൊണ്ട് പോകണം ..ഈ തിരക്കൊന്നും കഴിയട്ടെ “ഓക്കേ “അവൾ ഫോൺ വെച്ചു

അമ്മക്ക് എങ്ങനെ എന്ന് പോലും ചോദിക്കാതെ അവൾ ഫോൺ വെച്ചപ്പോൾ അവന്റ ഉള്ളിൽ വെറുപ്പ് കിനിഞ്ഞു.

ദിവസങ്ങൾ കഴിഞ്ഞു അവൻ വന്നില്ല ഫോൺ വിളികളും കുറവായി.
എന്നാണ് തിരിച്ചു പോകുന്നതെന്ന് ആങ്ങളയും ഭാര്യയുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചു തുടങ്ങി.

“അല്ല ഇങ്ങനെ കിടന്നാൽപറ്റില്ല ചേച്ചി നല്ല ജോലിയുണ്ടിവിടെ കൂട്ടത്തിൽ കൂടിക്കെ ” എന്ന് തമാശക്ക് പറഞ്ഞ നാത്തൂൻ ‘ഇതിവിടെ പറ്റില്ല തിന്നാൻ മാത്രമായി ഡൈനിങ്ങ് റൂമിലെത്തുന്ന പരിപാടി വേണ്ട” എന്ന് മുഖത്ത് നോക്കി പറഞ്ഞു

അമ്മ കേട്ട ഭാവം നടിച്ചുമില്ല ഇപ്പൊ അമ്മയും വലിയ മിണ്ടാട്ടമില്ല. നാത്തൂനേ അമ്മയ്ക്ക് നല്ല പേടിയാണ് …

അമ്മയാണ് ആ വീട്ടിൽ കൂടുതൽ ജോലി ചെയ്യുന്നത് എന്ന് അവൾ കണ്ടു ..അവൾ അറിയാതെ ഉണ്ണിയുടെ വീട് ഓർത്തു .സ്വന്തം ‘അമ്മ കഷ്ടപ്പെടുമ്പോൾ തന്റെ ഉള്ളിൽ വേദന ഇത്രയും ഉണ്ടാകുന്നു എങ്കിൽ ഉണ്ണി എത്ര വേദനിച്ചു കാണും എന്നും ..ഓർത്തു. .ഉണ്ണിയെ വിളിക്കുമ്പോൾ ഇപ്പൊ ഫോൺ എടുക്കാറില്ല. ഉണ്ണീ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന് അവൾക്ക് മനസ്സിൽ ആയി. താൻ സ്വന്തം വീട്ടിൽ ഒരു അധികപ്പറ്റായി എന്ന് അവൾക്ക് തന്നെ തോന്നി തുടങ്ങി

“അവളെ വിളിച്ചു കൊണ്ട് വാ ഉണ്ണി എത്ര നാളായി “

‘അമ്മ പറഞ്ഞപ്പോ ഉണ്ണി മൗനം പാലിച്ചു .ഇതെന്നുമുള്ള പല്ലവി ആണ്. ആ നേരം ഗേറ്റിന്റെ കൊളുത്തു എടുക്കുന്ന ശബദം കേട്ട് നോക്കിയപ്പോൾ ശ്രുതി.

“ഇപ്പൊ പറഞ്ഞേയുള്ളു മോളെ വിളിച്ചു കൊണ്ട് വരാൻ ‘”അമ്മ സന്തോഷത്തോടെ പറഞ്ഞു

ശ്രുതി വിളറിച്ചിരിച്ചു പിന്നെ മുറിയിലേക്ക് പോയി

“ഒഴിവാക്കുകയായിരുന്നു അല്ലെ ?”അവൾ ചോദിച്ചു

“സംശയമുണ്ടോ ?” ഉണ്ണി കൂസലില്ലാതെ തിരിച്ചു ചോദിച്ചു

“ഞാൻ കുറെ ശ്രമിച്ചേടോ തന്നെ നന്നാക്കാൻ. ..നന്നാവില്ല എന്ന വാശി ..ഒരു കുടുംബത്തിൽ ജീവിക്കുമ്പോൾ അവിടുത്തെ അംഗമായി ജീവിക്കണം. അതിഥി ആയിട്ടല്ല ..അവനവന് കഴിക്കാനുള്ള ഭക്ഷണം അറുപത്തിയഞ്ച് വയസായ അമ്മയെ കൊണ്ട് ഉണ്ടാക്കിച്ചു തിന്നരുത് ..വിവേകം വേണം ..സ്വന്തം മുറി സ്വയം വൃത്തിയാക്കണം ..ഭർത്താവു ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ ചായ കൊടുത്തില്ല എങ്കിലും ഉടനെ പരാതിക്കെട്ടഴിക്കരുത്. ഉടനെ പുറത്തു കറങ്ങാൻ പോകണം സിനിമക്ക് പോകണം.. എനിക്കും റെസ്റ് വേണ്ടെടി? ജോലിക്ക് പോയി കുടുംബം നോക്കുന്ന ഒരു പാട് സ്ത്രീകൾ ഉള്ള നാടാ നമ്മുടെ. ചുറ്റും ഒന്ന് നോക്ക്. അവരൊക്കെ എത്ര നന്നായി ജീവിക്കുന്നു എന്ന്.

വീട്ടിൽ വയസായ ഒരാൾ ഉണ്ട്.അവരെ കൂടി ഒന്ന് പരിഗണിക്കണം കരുതണം.. മകൾ ആവണ്ട മനുഷ്യൻ ആയാൽ മതി.. ഇല്ലെങ്കിൽ ശ്രുതി.. ഞാൻ ഇത് ഇവിടെ അവസാനിപ്പിക്കും.. സത്യം “അവൻ തീർത്തു പറഞ്ഞു.

“ഇല്ല എനിക്ക് മനസ്സിൽ ആയി.. എല്ലാം മനസ്സിൽ ആയി “അവൾ കണ്ണീർ തൂത്തു

“അത് മതി.”.അവൻ പറഞ്ഞു

“മോനെ ചായ ആയി കേട്ടോ ശ്രുതിയെ കൂട്ടി വാ “മുറിക്കു പുറത്തു അമ്മയുടെ ശബ്ദം

“അതാണ് അമ്മ. ചായ മാത്രം ആവില്ല, നിനക്ക് വിശപ്പ് മാറ്റാനും എന്തെങ്കിലും പലഹാരങ്ങൾ ഉണ്ടാകും.. “അവൻ മെല്ലെ പറഞ്ഞു. “ഇവിടെ പറഞ്ഞത് ഒന്നും അവിടെ പറയണ്ട കേട്ടല്ലോ “

അവൾ തലയാട്ടി.

അമ്മ ഉണ്ടാക്കിയ ഇലയപ്പം കഴിക്കുബോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

പശ്ചാത്താപം ആണോ കുറ്റബോധം ആണോ അറീല.

പക്ഷെ ഹൃദയത്തിൽ നിന്നുള്ള വേദനയുടെ ഉറവ ആയിരുന്നു അത്

ഏതു പാപവും ശുദ്ധീകരിക്കുന്നതും ആ കണ്ണീരാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *