മൂത്ത പെങ്ങളുടെ കല്യാണത്തിനും,ഇളയവളുടെ ടീച്ചർ ജോലിക്കുള്ള കരുതൽക്കാശായും, പിന്നെ, അനുജന് യൂറോപ്പിൽ പോകാനും ആ പണമുപകരിച്ചു. കാലം, പിന്നെയും നീങ്ങി. അയാളും കുടുംബവും, ഗ്രാമത്തിലെ കുഞ്ഞു വാടകവീട്ടിൽ…….

വല്ല്യേട്ടൻ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് അവർ, നാലു മക്കളായിരുന്നു. അയാൾക്കു താഴെ രണ്ടു സഹോദരിമാരും, ഒരനുജനും. കൗമാരത്തിൽ, അയാളുടെ വീട്ടിലെ ട്രങ്കിലെ ശേഖരം മുഴുവൻ വിവിധ ബാങ്കുകളുടെ റജിസ്ട്രേഡ് നോട്ടിസുകളായിരുന്നു. തിരികെയടയ്ക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും, മാതാപിതാക്കൾ വരുത്തിക്കൂട്ടിയ ബാധ്യതകളുടെ ബാക്കിപത്രങ്ങൾ. മക്കളുടെ… Read more

രാത്രികളിൽ, ആൾക്ക് ശ രീരവേ ഴ്ച്ച നിർബ്ബന്ധമാണ്. ഞാനും, വഴങ്ങി കൊടുക്കും.എപ്പോഴും, മനസ്സുണ്ടായിട്ടല്ല. അതില്ലെങ്കിൽ, ആൾക്കു വല്ലാത്ത ദേഷ്യമാണ്…….

അതിരുകൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് അടുക്കളച്ചുവരിലെ ക്ലോക്കിൽ, സമയം പതിനൊന്നരയെന്നു കാണിച്ചു.പാത്രങ്ങളെല്ലാം കഴുകി വച്ച്, അടുക്കളയൊതുക്കി, പിറ്റേന്നു രാവിലെ പുട്ടിനു കൂട്ടാകേണ്ട കടലയെടുത്ത് വെള്ളത്തിലിട്ട്, ലൈറ്റുകളണച്ച്, നന്ദിത അകത്തളത്തിലേക്കു വന്നു. രതീഷ്, ടെലിവിഷനിൽ ഏതോ സിനിമ കാണുകയായിരുന്നു. ചിത്രത്തിലെ ഹാസ്യരംഗം… Read more

അയാളവളെ ഗാഢം പുണർന്നു. ആർത്തിരമ്പിയ സങ്കടക്കടൽ പതിയെ ശാന്തമായി. പരസ്പരം ചേർന്നു കിടക്കുമ്പോൾ, അവരറിയുന്നുണ്ടായിരുന്നു കാലത്തിനേ, തങ്ങളെ…….

കുടവട്ടം നിഴൽ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് ഉടൽവേഴ്ച്ചയുടെ രണ്ടാം ഘട്ടത്തിലേക്കുള്ള സഞ്ചാരത്തിനിടയിലാണ്, സുധീർ തണുത്തുറഞ്ഞത്. അനാവൃതമായ ദേഹത്താൽ അവനെ ഏറ്റുവാങ്ങിയ സനിത , കൂമ്പിയടഞ്ഞ മിഴികളെ വിടർത്തി ഭർത്താവിനെ നോക്കി. അയാളുടെ കണ്ണുകളിൽ അന്നേരങ്ങളിൽ സ്ഫുരണം ചെയ്യാറുള്ള വൈരപ്രഭയില്ലായിരുന്നു.?പതിവു സോപ്പുമണത്തെ, അയാളുടെ… Read more

കയ്യിലുണ്ടായിരുന്ന അറുനൂറ്, ഇപ്പോൾ നൂറ്റിയൻപതായി ചുരുങ്ങിയിരിക്കുന്നു. എഴുന്നേൽക്കുമ്പോൾ, പാദങ്ങൾ ഇടറുന്നുണ്ടായിരുന്നു. പോകാൻ തുടങ്ങുമ്പോഴാണ്, നാലുമേശക്കപ്പുറത്തു നിന്ന് ആ പിൻവിളിയുണ്ടായത്…….

വേട്ട എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് പുഴ, ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. വേനൽ, പുഴയെ ഏറെ മെലിയിച്ചു കളഞ്ഞിരിക്കുന്നു. ശ്യാമപ്രസാദ് പുഴയിലേക്ക് മിഴിനട്ട്, പടവുകൾ മെനഞ്ഞ തീരത്തു വെറുതേ നിന്നു. പടിഞ്ഞാറിന് ചെഞ്ചുവപ്പ്. ഒരു പകൽ കൂടി, വിട പറഞ്ഞകലുകയാണ്. ചുവപ്പ്, പുഴയിൽ… Read more

എനിക്കും ഒത്തിരിയിഷ്ടമാണ്. സ്വന്തം ജീവിതം പകർത്തിയെഴുതുന്നതു പോലെ തോന്നിക്കുന്ന കഥകൾ. പച്ചയായ ജീവിതത്തിൻ്റെ തുടിപ്പുകൾ. നാട്ടുമണ്ണിൻ്റെയും മഷിപ്പച്ചയുടെയും ഗന്ധമുയരുന്ന……

ഋതുഭേദങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ചെമ്പാവരിപ്പൊടിയുടെ പുട്ടും, രുചിമുകുളങ്ങളെയാകമാനം ഉത്തേജിപ്പിക്കുന്ന കടലക്കറിയുമായിരുന്നു പ്രാതലിനുണ്ടായിരുന്നത്. ഒപ്പം, ഹൃദ്യമായ ചുടുകാപ്പിയും. സ്നേഹഭവനത്തിൻ്റെ വിശാലമായ തളത്തിൽ നിരന്നിരുന്നു ഭക്ഷണം കഴിക്കുന്ന നേരത്താണ്, അരുന്ധതി സ്മിതയോടു മാത്രമായി സ്വരം താഴ്ത്തി മൊഴിഞ്ഞത്. “ഇന്ന്, തിരുവോണത്തിന് നമ്മുടെ… Read more

അയാൾ, ഫോണിൻ്റെ ഗാലറിയിൽ നിന്നും അതേ ചിത്രമെടുത്തു. മുറിച്ചു മാറ്റപ്പെടാത്ത മുഴുച്ചിത്രം. വരൻ്റെ സ്ഥാനത്ത്, അയാൾ ചമഞ്ഞു നിൽപ്പുണ്ടായിരുന്നു. ചിത്രത്തിലെ, അയാളുടെ……

നിഴൽച്ചിത്രം എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് വ്യോമപാതകളിലെ യന്ത്രപ്പക്ഷികളുടെ ചിറകു ബന്ധിക്കപ്പെട്ട, ഒരു കോവിഡ് മഹാമാരിക്കാലം. മധ്യപൂർവ്വേഷ്യയിലെ തൊഴിലാളി ക്യാമ്പിലെ ഒറ്റമുറിക്കൂട്ടിൽ,അയാൾ മാത്രം അവധിയെടുത്തിരുന്നു. ബർത്തുകളിലെ സഹപ്രവർത്തകരെല്ലാം തൊഴിലിനു പുറപ്പെട്ട പുലരിയിൽ, അയാളുണർന്നെഴുന്നേറ്റു. കോൺക്രീറ്റു മേൽക്കൂരയിലെ ഇരുമ്പു ഹുക്ക്, എന്തിനോ വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു.… Read more

ഞങ്ങളുടെ കൂട്ടത്തിൽ സെന്തിലിനാണ് ബോഡി ഫിറ്റ്നസ് എന്ന ആശയം ആദ്യമായി ഉദിച്ചത്. അവന്റെ നിർബ്ബന്ധം സഹിക്കവയ്യാതെ ഞങ്ങൾ നിത്യേനേ കടലാശേരി പവർ ജിമ്മിൽ പോയിത്തുടങ്ങി…….

പവർ ജിം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് പാലാഴി. പുതുക്കാടിന്റെ തൊട്ടയൽ ഗ്രാമമാണ് പാലാഴി. എന്റെ അമ്മവീട് പാലാഴിയിലാണ്. പാലാഴി, പ്രബോധിനി ഹിന്ദി അപ്പർപ്രൈമറി സ്കൂളിൽ ഞാനും പഠിച്ചിട്ടുണ്ട്.?പുതുക്കാട് പാലവും, എറവക്കാട് പാലവും, കടലാശേരി പാലവും, ചെറുവാൾ പാലവും അതിർത്തി പങ്കിടുന്ന… Read more

സജിത വിളിക്കുന്നു. എന്താണ് കാര്യമെന്നറിയാൻ, വേഗം ഉമ്മറമുറ്റത്തേക്കു ചെന്നു. മുറ്റത്ത്, ഗംഭീര പ്രൗഢിയോടെ കാർ കിടപ്പുണ്ട്. ഇന്നലത്തെ സഞ്ചാരത്തെക്കുറിച്ചോർത്ത്……

ഞങ്ങളുടെ കാർ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് പതിനഞ്ചു വർഷം മുൻപ്, കാമുകപുരം മൈതാനത്തിൽ അന്തവും കുന്തവുമില്ലാതിരിക്കുന്ന ഒരു വേനൽപ്പകലിലാണ് ഞങ്ങളിലാ ആശയം ഉരുത്തിരിഞ്ഞത്. ഞങ്ങൾ എന്നു പറഞ്ഞാൽ മൂന്നുപേർ. ഞാൻ, അവിനാഷ്, സുമേഷ്. വെറുതേയിരിക്കുമ്പോൾ മനയ്ക്കലേ വേലി പൊളിക്കുക എന്ന ചൊല്ലിനെ… Read more

പത്തു ദിവസം മുമ്പാണ്, ദിവാകരൻ രത്നവല്ലിയോട് അവസാനമായി പിണങ്ങിയത്..പിണക്കങ്ങൾ എന്നത്, പതിനെട്ടു വർഷം നീണ്ട അവരുടെ ദാമ്പത്യജീവിതത്തിൽ അപരിചിതമായ ഒന്നായിരുന്നില്ല……..

പിണക്കം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ദിവാകരൻ ഉറക്കത്തിലേക്കു പൂർണ്ണമായും ചെന്നെത്തിയത്, രാത്രി ഏറെ വൈകിയാണ്. ഭാര്യ രത്നവല്ലി, ആ കിടപ്പു നോക്കി തെല്ലുനേരം കൂടി കട്ടിൽത്തലയ്ക്കലിരുന്നു. പിന്നെ, ഒരു പായ് വരിച്ച് കട്ടിലിനു താഴെ കിടന്നു..കൊച്ചുവീടിൻ്റെ കുടുസ്സുമുറിയിൽ, സീറോ വാട്ട്… Read more

നാൽപ്പതു കഴിഞ്ഞപ്പോളേക്കും ഓട്ടമൊക്കെ മടുത്ത പോലെ തോന്നുന്നു. സാധിക്കില്ലെങ്കിലും, വിശ്രമിക്കാനും വീട്ടിലിരിക്കാനും ആഗ്രഹമുണ്ട്. ശേഖരേട്ടൻ വന്നപ്പോൾ, വീട്ടിൽ ആളുണ്ടായിരുന്നിട്ടുണ്ടാകും……

അവസ്ഥാന്തരങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് “മധൂ, ഇന്നെങ്കിലും നിന്നെ കണ്ടല്ലോ, മഹാഭാഗ്യം. എത്ര ദിവസമായി ഞാൻ നിൻ്റെ വീട്ടിലേക്കു വരുന്നു. നിന്നെ കാണാൻ സാധിക്കാറില്ല. അടുത്ത ഞായറാഴ്ച്ച, മോളുടെ കല്യാണമാണ്. ഭഗവതിക്കാവിലാണ് കെട്ട്. അവിടുത്തേ ഹാളിൽ തന്നെയാണ് സദ്യയും. മധുവും,… Read more