മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
“””അച്ചു.. ഞാൻ പറഞ്ഞതൊക്കെ ഓർമ്മ ഉണ്ടല്ലോ… നീ അശ്വതി ആണെന്ന് ദേവൻ തിരിച്ചറിയില്ല… ദേവനെ കാണാനും പരിചരിക്കാനുമുള്ള ഒരവസരം അത്രമാത്രമായേ ഇതിനെ കാണാവൂ… എന്തിനും ഞാൻ കൂടെ ഉണ്ടാകും.. “
യാത്രാ മദ്ധ്യേ വിഷ്ണു അച്ചുവിനോട് പറഞ്ഞു
“”എനിക്ക് മനസിലാവും വിചേട്ടാ… പക്ഷെ എന്റെയുള്ളു ഇപ്പോഴും മന്ത്രിക്കുന്നു ദേവേട്ടൻ എന്നെ തിരിച്ചറിയുമെന്ന്…. “”””
“”ദേ… അച്ചു… ആ പ്രതീക്ഷ അധികം വേണ്ട….അവന്റെയുള്ളിൽ നീയില്ല….നിന്റൊർമ്മകളും ഇല്ലാ….
എനിക്ക് സംശയം ഉണ്ട് അശ്വതി… അവനു ഓർമ്മ തിരിച്ചു കിട്ടിയാൽ പോലും നിന്നെ വെറുക്കുമോ എന്ന്….
“അവനൊന്നു വാചാലനായി.
“അത് എന്താ വിച്ചേട്ടൻ അങ്ങനെ പറഞ്ഞത്.
“കാരണം രണ്ട് വർഷമായി ദേവൻ തറവാട്ടലല്ലേ..അവിടുള്ളവർ നിന്നെ കുറിച്ച് എന്താണ് ദേവന്റെ ഉള്ളിൽ നിറച്ചു വച്ചതെന്ന് അവനു മാത്രമേ അറിയൂ….ആ അശ്വതിയെ തേടി പോയപ്പോഴാണ് അവന്റെ അമ്മയെ നഷ്ടമായത്…നിനക്കറിയാലോ ദേവന് അമ്മയോടുള്ള സ്നേഹം . ചിലപ്പോൾ ദേവനും നിന്നെ ജാതക ദോഷമുള്ളവളായി കണക്കാക്കിയേക്കാം….
“ഇങ്ങനൊന്നും പറയല്ലേ വിച്ചാ…. എനിക്കിപ്പോ തന്നെ പേടി തോന്നുവാ . “
“പേടിക്കാൻ പറഞ്ഞതല്ല…. എങ്കിലും…….
മ്മ്… അത് വിട്… ഇനി അവിടെ ചെന്ന് കണ്ണീർ ഒലിപ്പിച്ചു നടക്കരുത്….നിന്നെ ഞാൻ എന്റെ സഹായി ആയി പരിചയപെടുത്തും… അവന്റെ കാര്യങ്ങൾ ചെയ്യാൻ നിന്നെ ഏൽപ്പിക്കും…. അതിനു നിന്നെ ആരും എതിർക്കില്ല…. നിനക്ക് അവന്റെ കൂടെ അത്രയും സമയം ചിലവഴിക്കാലോ… “
മറുപടി ഒന്നും അച്ചു പറഞ്ഞില്ല… അവൾ പുറത്തേക്ക് കണ്ണും നട്ടിരുന്നു….
“അച്ചു.. “
വിച്ചൻ ഒന്നുകൂടി വിളിച്ചു…
“അഹ്… എനിക്കറിയാം…ഓർമ്മപ്പെടുത്തേണ്ട… “
കാർ തറവാട്ട് വീട്ടു മുറ്റത്തെത്തി.. പഴമകളുടെ മണമൂറുന്ന… നാട്ടിൻ പുറത്തെ ഒരു വലിയ വീട്… അതിനടുത്തായുള്ള വയൽ പരപ്പ്… ആകെ ഒരു കുളിർമ മൂടുന്ന അന്തരീക്ഷം…അച്ചുവിന്റെ വീടിനേക്കാളും എത്രയോ മനോഹരമായ ഒന്ന്….
“അച്ചു.. ഞാൻ പറഞ്ഞതൊന്നും മറക്കണ്ട… “
“മ്മ്… ” അവളൊന്നു മൂളി…. ആ മനസ് മുഴുവൻ ദേവനെ കാണാനുള്ള വെമ്പൽ ആയിരുന്നു… ചെറിയ രീതിയിലുള്ള ഭയം അവളെ വേട്ടയാടുന്നുണ്ടായിരുന്നു… അമ്മാവന്റെ സ്വീകരണമനുസരിച്ചു അവർ അകത്തേക്ക് കയറി… അപ്പോഴും ക്ഷമ നശിച്ച കണ്ണുകളുമായി അവൾ ദേവനെ തിരയുകയായിരുന്നു…
“””ദേവൻ എവിടെ…. “””
അച്ചുവിന്റെ മനസ് മനസിലാക്കിയെന്നോണം വിഷ്ണു അമ്മാവനോടായി ചോദിച്ചു….
“ദാ… ആ നടുമുറ്റം കഴിഞ്ഞ് അങ്ങേ ഭാഗത്തുള്ള മുറിയിൽ ഉണ്ട്… “”
“ശെരി… ഞങ്ങൾ എന്നാൽ പോയി കാണട്ടെ… “
വിഷ്ണു അച്ചുവിന്റെ കണ്ണുകളിലേക്ക് നോക്കി… പെയ്യാനായി മൂടി കെട്ടി നിൽക്കുന്ന അവളോട് വിഷ്ണു നിഷേധാർത്ഥം തലയാട്ടി…
ആ വരാന്തയിലൂടെ നടന്നു ദേവന്റെ മുറിക്കകത്തേക്ക് എത്തുന്തോറും അച്ചുവിന്റെ ഹൃദയതാളം കൂടുവാൻ തുടങ്ങി…അടിവയർ ആളി കത്തുവാൻ തുടങ്ങി…. അവൾ വിഷ്ണുവിന്റെ കൈകളിൽ പിടിച്ചു…..
“വിച്ചാ..പേടിയാവുന്നു…. “
“എന്റെ മോളെ കയ്യിന്നു വിട്… ദേ പേടിക്കണ്ട…. ഞാൻ ആദ്യം പോയി കാണട്ടെ….. ” വിഷ്ണു മുറിയിലേക്ക് കയറി…. അവിടെ കിടക്കുന്ന ദേവനെയും അതിനരികെ ഉള്ള രേവതിയെയും കണ്ടു.
“പുതിയ ഡോക്ടർ ആണല്ലേ… ” രേവതി ചോദിച്ചു…
“അഹ് അതെ.”
“ദേവനിപ്പോൾ അന്നു കണ്ടതിനേക്കാൾ ബെറ്റർ ആയിട്ടുണ്ട് ..കേട്ടോ.. “
“അഹ്… എങ്ങനെ ആവാതിരിക്കും… ഇവളുടെ പരിചരണമല്ലേ… ഊണും ഉറക്കോം ഇല്ലാതെ എന്റെ കൂടെ നിന്നോളും… അല്ലെ രേവതി “
“എങ്കിൽ രേവതിക്കിനി റെസ്റ് എടുക്കാം… ഒരു നഴ്സിനെ കൂടെ സക്കറിയ ഡോക്ടർ വിട്ടിട്ടുണ്ട്.. “
“എന്തിനാ… നേഴ്സിന്റെ അവശ്യമൊന്നുമില്ല… ദേവേട്ടന്റെ എല്ലാ കാര്യങ്ങളും ഞാൻ ആണു നോക്കാറുള്ളത്…. ഇനിയും അങ്ങനെ തന്നെ മതി… “
അവൾ തെല്ലു കുശുമ്പോട് കൂടി പറഞ്ഞു.
“വേണ്ട… രേവതി… ഡോക്ടർ പറഞ്ഞയച്ചതല്ലേ.. അവർ കൂടി ഇവിടെ നിന്നോട്ടെ.. നീ ക്ലാസിനു പോകുമ്പോൾ എന്റെ കാര്യങ്ങൾ നോക്കിക്കോളും….”
എല്ലാം പുറത്ത് നിന്നുകൊണ്ട് അച്ചു കേൾക്കുയായിരുന്നു. ദേവന്റെ മധുര ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങിയതും പെയ്യാൻ ബാക്കി വച്ച കണ്ണീർ കുത്തിയൊലിച്ചു….ദേവേട്ടൻ തന്നെ തിരിച്ചറിയണെ എന്നവൾ ദൈവങ്ങളോട് കേണു….
“”എനിക്ക് വയ്യാ… കാണണം…. ഈ കണ്ണ് നിറച്ചൊന്നു കാണണം… പിടിച്ചു നിക്കാൻ ഇനിയും എന്നെകൊണ്ട് പറ്റില്ല…”
മനമുരുകി പ്രാർത്ഥിച്ചു കൊണ്ടവൾ അകത്തേക്ക് കയറി… തിടുക്കപ്പെട്ട് കൊണ്ട് ഒരു നോട്ടം വിച്ചനു നൽകി പിന്നെ രേവതിയെ നോക്കിയൊന്നു പുഞ്ചിരി വരുത്താൻ ശ്രമിച്ചു… കരയല്ലേയെന്ന് വിച്ചൻ ആംഗ്യം കാണിച്ചു കൊണ്ടേയിരുന്നു…. പതിയെ അവളുടെ കണ്ണുകൾ കിടക്കയിലേക്ക് നീങ്ങി…. ആ മുഖമൊന്നു കാണുവാൻ അവളുടെ കണ്ണുകൾക്ക് അത്രയും പിടച്ചിലായിരുന്നു…
“”ആരാ….. “”
ദേവന്റെ ആ ചോദ്യത്തിന് മുന്നിൽ ആശിച്ചു വച്ചതെല്ലാം കെട്ടടങ്ങി…തന്നെ മനസിലാക്കിയില്ല എന്ന തിരിച്ചറിവ് അവളെ മുറിവേൽപ്പിച്ചു… ഒന്നുറക്കെ കരയാൻ സാധിചെങ്കിൽ എന്നവൾ ആഗ്രഹിച്ചു… ദേവേട്ടന്റെ പ്രാണനാണു….സ്വന്തം അച്ചുവാണെന്ന് അലറി വിളിക്കണമെന്ന് തോന്നി….. അടക്കി പിടിച്ച കരച്ചിലിനെ നിയന്ത്രിക്കാൻ പാട് പെട്ടുകൊണ്ടവളുടെ അധരങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു..കണ്ണീർ തടങ്ങൾ ചുവപ്പാര്ന്നിരുന്നു….
“ആരാ…. “
ദേവന്റെ വീണ്ടുമുള്ള ആ ചോദ്യം കേട്ടപ്പോൾ അച്ചുവിന്റെ നാവു ഉയർന്നു പൊങ്ങിയില്ല…. പറയാൻ ശ്രമിക്കുന്നതൊക്കെതിനെയും സങ്കടം പിറകോട്ടു വലിച്ചു…..
“അഹ്… ഞാൻ പറഞ്ഞില്ലേ… ഒരു നേഴ്‌സ് കൂടി ഉണ്ടെന്ന് …. അതിവളാണ്….. ഹിമ… ” വാക്കുകളിൽ അല്പം പരിഭ്രമതയും, വേഗതയും വരുത്തിക്കൊണ്ട് വിഷ്ണു പറഞ്ഞു…അച്ചു വിച്ചനെ നോക്കി… അവൻ കണ്ണടച്ചു ഒന്നുമില്ലെന്ന് സമാധാനപെടുത്തി…
“നാളെ തൊട്ട് തെറാപ്പി ചെയ്തു തുടങ്ങാട്ടോ… ഇന്നിപ്പോൾ നേരം വൈകിയില്ലേ…”
“””ആഹ്. രേവതി… രണ്ട് പേർക്കുമുള്ള മുറി കാണിച്ചു കൊടുക്ക്….”
ദേവൻ പറഞ്ഞു. വിഷ്ണുവും രേവതിയും പുറത്തേക്ക് ഇറങ്ങി…. അച്ചു ആ സമയം ദേവനെ ഒന്നുകൂടി നോക്കി..അവൻ ഒരു പുഞ്ചിരി സമ്മാനിച്ചു….
“തന്റെ പേര് എനിക്കിഷ്ടായിട്ടോ… ഹിമ…. “
നിർവികാരയായി നിൽക്കുന്ന അച്ചുവിന് അതൊന്നും മനസ്സിൽ തട്ടിയില്ല…. ഹിമ അല്ലാ….. അശ്വതി ദേവേട്ടന്റെ അശ്വതി… അതാണ് ഞാൻ…. അവന്റെ കണ്ണുകളിൽ നിന്നും മുഖമെടുക്കാതെ തന്നെ അച്ചു ആത്മഗതം മൊഴിഞ്ഞു….
🌺🌺🌺🌺🌺🌺🌺
നേരം ത്രിസന്ധ്യ കഴിഞ്ഞിരുന്നു… ഒരു മഴക്കോളിനായി കാത്തു നിൽക്കുന്ന ആകാശം…. അച്ചുവിന്റെ മുറിയിൽ നിന്നും നോക്കിയാൽ ദേവന്റെ മുറി കാണാമായിരുന്നു… അവൾ ഇടയ്ക്കിടെ അവിടേക്ക് കണ്ണുകൾ നട്ടു.. ഒരു നോട്ടത്തിനായി… വെറുതെ ഉള്ള ആ ചിരിക്കായി കൊതിച്ചു….ചില സമയം രേവതിയോട് കളികൾ പറഞ്ഞു വരാന്തയിൽ അവൻ ഇരിക്കുന്നത് കാണാം….ഒരു നിമിഷം അച്ചുവും ആഗ്രഹിച്ചു… താൻ രേവതി ആയിരുന്നെങ്കിൽ….ഈ തളർച്ചപെട്ട ദേവേട്ടന്റെ വേളകളിൽ അവളെ പോലെ ഒരു താങ്ങാകമായിരുന്നു…..ആ കളി പറച്ചിൽ കേൾക്കാമായിരുന്നു..തന്റെ വിധി ഇങ്ങനായി പോയല്ലോ ഭഗവാനെ…. സാരില്ല… പാവത്തിന് എന്നെ ഓർമ്മ ഇല്ലാഞ്ഞിട്ടല്ലേ…ഉണ്ടായിരുന്നെങ്കിൽ ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതി ഞാൻ ആയേനെ… “
“”അച്ചു…””””
വിഷ്ണുവിന്റെ ആ വിളിയിലവൾ സ്വബോധം വീണ്ടെടുത്തു.
“”നാളെ മുതൽ നീ വേണം ദേവന്റെ കാര്യങ്ങൾ നോക്കാൻ… അവനെ ചെന്ന് എഴുന്നേല്പിക്കണം…പിന്നേ പ്രത്യേകം ശ്രദ്ധിക്കണം…. നീ അശ്വതി അല്ലാ ഇനിമുതൽ…. ഹിമ… അങ്ങനെ മതി….”
“”””ഇവിടുന്ന് ചികിത്സ കഴിയും വരെ… അത്ര വരെയേ എനിക്കിവിടെ സ്ഥാനം ഉണ്ടാകു അല്ലെ വിച്ചാ….. “””
“മ്മ്മ് … “.
അവനൊന്നു മൂളുക മാത്രം ചെയ്തു…
“സാരില്ല….. അത്രയും ദിവസം കാണാലോ…. അത് മതി… “
ആ വാക്കുകളിൽ അപ്പോൾ കണ്ണീർ പൊഴിഞ്ഞില്ലായിരുന്നു…..ചിലപ്പോൾ… അവൾക്കു അത്രയും മനം മടുത്തിരിക്കണം….നേരം വെളുത്തു കുളിയൊക്കെ കഴിഞ്ഞ് അച്ചു ദേവന്റെ മുറി ലക്ഷ്യമാക്കി നടന്നു… അന്ന് അവൾ വിഷമിച്ചില്ല.. പകരം ദേവനെ കാണാൻ സാധിച്ചതിൽ ആശ്വസിച്ചു…. വാതിൽ തുറന്നു അകത്തേക്ക് കയറുമ്പോൾ ദേവൻ നല്ല ഉറക്കത്തിലായിരുന്നു…എങ്ങനെ ഉണർത്തണം എന്നറിയാതെ അച്ചു കുഴങ്ങി… പഴേ പോലെ ദേവേട്ടാ…. ദേവൻ മോനെ…. ന്നൊന്നും ഇപ്പോൾ വിളിക്കാൻ കഴിയില്ലലോ….
“സർ…. “
ഒടുക്കം ആ വിളിയെ തന്നെയവൾ സ്വീകരിച്ചു…
“സാർ…. എഴുന്നേൽക്ക്… “
പുതുതായുള്ള ആ വിളിയിൽ ദേവൻ ഞെട്ടി… അവൻ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു….
” ഡോക്ടർ പറഞ്ഞിട്ടാണ്…. അതാണ് ഇത്ര നേരത്തെ…. ഞാൻ….. “
വാക്കുകൾ കിട്ടാതെ അച്ചു പരുങ്ങി….
” അഹ്… ഞാൻ എഴുന്നേൽക്കുന്ന സമയം ആവുന്നതേയുള്ളൂ….. സാരില്ല… താൻ എന്നെയൊന്നു പിടിക്ക്… “
അച്ചുവിനപ്പോൾ കുളിർമഴ പെയ്യും പോലെ തോന്നി… അവൾ ബെഡിൽ നിന്നും ദേവനേ എഴുന്നേൽക്കാൻ സഹായിച്ചു… ഒന്ന് താങ്ങി കൊണ്ട് ദേവൻ അവളുടെ കൈകളിൽ പിടിച്ചപ്പോൾ എന്തെന്നില്ലാത്ത അനുഭൂതി തോന്നി…മുറിയിൽ നിന്നും പുറത്തേക്കിറമ്പോഴേക്കും രേവതി വാതിൽക്കലിൽ ഉണ്ടായിരുന്നു….
“ഹിമേച്ചി ഇത്ര പെട്ടെന്ന് ഉണർന്നോ….? ചേച്ചി പൊയ്ക്കോ…. ഞാൻ ദേവട്ടനെ കുട്ടപ്പനാക്കി ഡോക്ടരുടെ മുറിയിൽ ആക്കിക്കോളാം….. “
ഒരുമാത്രയുള്ള അച്ചുവിന്റെ സന്തോഷം നിലച്ചു…… അവളിൽ നിന്നും ദേവന്റെ കൈ അകന്നു രേവതിയെ താങ്ങിയപ്പോൾ ഉള്ളൊന്നു വെന്തു….
പിടിച്ചു വാങ്ങാൻ ഇതിപ്പോ തന്റെ സ്വന്തമൊന്നുമല്ലല്ലോ…എല്ലാമായിട്ടും ആരുമല്ലാത്തവളെ പോലെ ആയി പോയില്ലേ…. സാരില്ല… എല്ലാം എന്റെ വിധി…….രേവതിയുടെ കയ്യും പിടിച്ചു പോകുന്ന ദേവനെ നോക്കിയവൾ മനസ്സിൽ മൊഴിഞ്ഞു…..
തുടരും.