അശ്വതി ~ ഭാഗം 10 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

നിരാശ നിറഞ്ഞ മുഖവുമായി അച്ചു വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു….

“”എന്ത് പറ്റി ദേവൻ എഴുന്നേൽറ്റില്ലേ… “” അവളുടെ മുഖഭാവം കണ്ടു വിഷ്ണു ചോദിച്ചു…

“””മ്മ്മ്… ഞാൻ ചെന്നു എഴുന്നേൽപ്പിച്ചു പുറത്തേക്ക് വരുമ്പോഴേക്കും ആ കുട്ടി വന്നു..അവൾ നോക്കിക്കോളാം ന്ന് പറഞ്ഞു ദേവേട്ടനെയും കൂട്ടീട്ട് പോയി….. “”””

“”ശ്ശേ… ആ പെണ്ണിനെകൊണ്ട് രക്ഷ ഇല്ലല്ലോ…. എന്തായാലും ഇന്നൊരു ദിവസം അവളെ ഞാൻ ദേവനിലേക്ക് അടുപ്പിക്കില്ല…. അതിനുള്ള വഴിയൊക്കെ ഈ വിഷ്ണു കണ്ടു വച്ചിട്ടുണ്ട്…ഏതായാലും ദേവൻ വരട്ടെ.

“”എന്ത് വഴി? “”

“”അത് നീ ഇപ്പോ അറിയണ്ട… കണ്ടറിഞ്ഞോ…. “””

കുറച്ചു സമയം കഴിഞ്ഞപോഴേക്കും രേവതിയും ദേവനും വന്നു…. രേവതി അവനെ കിടത്താൻ സഹായിച്ചു ഇടയ്ക്ക് അച്ചു പിടിച്ചെങ്കിലും അവൾ വേണ്ടെന്ന രീതിയിൽ തലയാട്ടി…. അച്ചു ദയനീയതയോടെ വിഷ്ണുവിനെ നോക്കി..എന്തോ തീരുമാനിച്ചുറപ്പിച്ചെന്ന പോലെ വിഷ്ണു രേവതിയെ വിളിച്ചു.

“”അഹ്… കുട്ടി ഒന്നു പുറത്തേക്ക് ഇറങ്ങുവോ….ട്രീറ്റ്മെന്റ് തുടങ്ങണം .. “

“”ഞാൻ ഇവിടെ നിന്നോളം…നിങ്ങൾ എന്താ..ന്ന് വച്ചാൽ ചെയ്തോ….വീടല്ലേ…. ഹോസ്പിറ്റൽ ഒന്നുമല്ലല്ലോ…. പിന്നെ ദേവേട്ടനും എപ്പോഴും ഞാൻ കൂടെ വേണം…””
തെല്ലൊരു അഹങ്കാരവും കുശുമ്പും നിറച്ചു തന്നെ രേവതി പറഞ്ഞു…. നമ്മുടെ വിഷ്ണുവും വിട്ട് കൊടുത്തില്ല…

“””പറ്റില്ല… എനിക്ക് എന്റേതായ രീതികൾ ഉണ്ട്… കുട്ടി ഇപ്പോൾ പുറത്ത് പോ… ദേവൻ ഇവളെ പറഞ്ഞോന്നു മനസിലാക്കു പ്ലീസ്.. “””

“””ഹാ… രേവതി…. നീ പുറത്ത് നിക്ക്…. ഡോക്ടർ പറയുന്നത് കേട്ടില്ലേ…. “”

“””ന്നാലും… കുറച്ചു സമയല്ലേ…. ഞാൻ ഇപ്പോൾ ക്ലാസിനു പോകില്ലേ?? ‘””

“”അത് തന്നെയാണ് പറഞ്ഞത്..അടുക്കളയിൽ ചെന്ന് അമ്മയെ സഹായിക്കു…. എന്നിട്ട് ക്ലാസിനു പോവാൻ റെഡി ആവ്..ഇപ്പോ ഇവരൊക്കെ ഇല്ലേ.നീ ചെല്ല്… “”

“”ന്നാലും ദേവേട്ടാ….. “””

“”ഒരെന്നാലും ഇല്ല ” ദേവൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് ചിണുങ്ങി….പിന്നെ എന്തൊക്കെയോ പിറുപിറുത്ത്‌ വിഷ്ണുവിനെ തറപ്പിച്ചു നോക്കി കൊണ്ട് പുറത്തേക്കിറങ്ങി…..

അങ്ങനെ ദേവനെ കൊണ്ട് തന്നെ രേവതിയെ മാറ്റി നിർത്തിച്ചു .

എങ്ങനെ ഉണ്ടെൻറെ ഐഡിയ എന്ന ഭാവത്തിൽ വിഷ്ണു അച്ചുവിനെ നോക്കി….അവൾ വിഷ്ണുവിനൊരു പുഞ്ചിരി സമ്മാനിച്ചു.

“””അഹ് ഹിമാ… നീ ദേവന്റെ കയ്യും കാലൊക്കെ ഒന്ന് മസ്സാജ് ചെയ്തു കൊടുക്ക്… ഞാൻ ഇപ്പോ വരാം… “””

ഒരു കള്ള ചിരിയോടെ വിഷ്ണു പറഞ്ഞൂ. പിന്നെ വാതിൽ ലോക്ക് ചെയ്തു പുറത്തേക്ക് പോയി…

ആ മുറിയിൽ അച്ചുവും ദേവനും മാത്രമായപ്പോൾ എന്തോ ഒരു തരം വികാരം അച്ചുവിനെ പൊതിഞ്ഞു….. അവൾ ദേവന്റെ ഉള്ളം കൈയ്യിൽ അവളുടെ കൈ ചേർത്തു പിടിച്ചു…ആ വിരലുകളിൽ തട്ടിയപ്പോഴുള്ള സുഖം…അപ്പോൾ കണ്ണിൽ മിന്നി മാഞ്ഞ അവരുടെ പ്രണയാർദ്രമായ ഓർമ്മകൾ എല്ലാം അച്ചുവിന്റെ മനസ്സിൽ ഇടം തേടി…””ഒന്നു പിടിച്ചു ഉമ്മ വച്ചാലോ… “” (ആത്മ ) അവൾ ദേവന്റെ കൈകൾ മെല്ലെ ഉയർത്തി…

“””എന്താ…. “” ദേവന്റെ ആ ചോദ്യത്തിലാണ് അച്ചു സാഹചര്യം വീണ്ടെടുത്തത്…

“””ഒന്നുല്ല…. മസ്സാജ് ചെയ്യണ്ടേ…. ആദ്യം കൈ പത്തി ചെയ്യാമെന്ന് വച്ചു…

ഒരു പരുങ്ങൽ ഭാവം നടിച്ചു അവളുടെ കൈകൾ അവിടിവിടായി അമർത്തികൊണ്ട് അച്ചു പറഞ്ഞു..

എത്ര തൊട്ടിട്ടും മതിയാവ്ന്നില്ലൊണം അവൾ കൈ കാലുകളിൽ ആവുവോളം മസ്സാജ് ചെയ്തു കൊടുത്തു…. തന്റെ സ്പർശനമെങ്കിലും ദേവൻ തിരിച്ചറിഞ്ഞെങ്കിൽ എന്നവൾ അതിയായി ആശിച്ചു. കുറച്ചു കഴിഞ്ഞ് വിഷ്ണു കൂടി വന്നു ദേവനെ നോക്കി…അങ്ങനെ ഒന്ന് രണ്ട് മണിക്കൂർ അച്ചു ദേവനെ കൺ നിറച്ചു കണ്ടു….

“”””ദേവേട്ടാ……ഞാൻ ഇറങ്ങുവാണ് കേട്ടോ… “” പുറത്തു നിന്നു കൊണ്ട് രേവതി ഉച്ചത്തിൽ പറഞ്ഞു….

“”അഹ്.. ഇറങ്ങിക്കോ… എങ്ങോട്ടാണെന്ന് വച്ചാൽ വേഗം വിട്ടോ… “” വിഷ്ണുവായിരുന്നു മറുപടി നൽകിയത്..

“”ഇയാളോട് ആരേലും ചോദിച്ചോ… എനിക്കൊന്ന് അകത്തു കയറാൻ പറ്റുവോ…””

“”പറ്റില്ല…. ട്രീറ്റ്മെന്റ് കഴിഞ്ഞില്ല..””

രേവതിക്ക് ദേഷ്യം വന്നു അവിടെ നിന്നും മാറി നിന്നു…ഇതിലും ഭേദം ആ സക്കറിയ ഡോക്ടർ ആയിരുന്നു… ഒന്നുകില്ലേലും ദേവേട്ടനെ ഇടയ്ക്കിടെ കാണാൻ പറ്റിയേനെ… ഇതിപ്പോ വേറൊരു ഡോക്ടർ…..പോരാഞ്ഞു ഒരു നേഴ്‌സിനെ കൂടി വിട്ടിരിക്കുകയല്ലേ……ശ്ശോ ആദ്യായിട്ടാണ് ദേവേട്ടനെ നേരിൽ കണ്ടു യാത്ര പറയാതെ കോളേജിൽ പോകുന്നത്…. ” ഉമ്മറത്തൂടെ നടന്നു നീങ്ങി, പുറകോട്ടു തിരിഞ്ഞ് നോക്കികൊണ്ടവൾ പരിഭവിച്ചു…

അന്നത്തെ ആ ദിവസം ദേവന്റെ എല്ലാ കാര്യങ്ങളും അച്ചു തന്നെ നോക്കി. അവനുള്ള ഭക്ഷണം കൊണ്ട് കൊടുത്തു…ഇടയ്ക്ക് അവനു കൂട്ടായി ഇരുന്നു അപ്പോഴുള്ള ദേവന്റെ വർത്തമാനം ആസ്വദിച്ചു അങ്ങനെ പലതും…ദേവന്റെ അച്ചു ആയില്ലേലും അവനോടൊപ്പമുള്ള നിമിഷങ്ങൾ അത്രയും പ്രിയവുമുള്ളതായി മാറി.

“”ഹിമാ….. എന്നെയൊന്നു കുളക്കടവ് വരെ ആക്കി തരോ… എന്തോ അവിടെ ഇരിക്കാൻ ഒരു മോഹം… രേവതി ഇല്ലാത്തോണ്ടാ… അല്ലങ്കിൽ അവളോട് പറഞ്ഞേനെ….തനിക്കു ബുദ്ധിമുട്ടാവുമെങ്കിൽ വേണ്ടാട്ടോ “”

ദേവന്റെ ആ ചോദ്യം അച്ചുവിനെ സന്തോഷിപ്പിച്ചു.

“‘യ്യോ.. എന്ത് ബുദ്ധിമുട്ട്…. ഞാൻ കൊണ്ട് പോകാം… “”

“”നീന്താനൊന്നും ആവില്ലെന്ന് അറിയാം എന്നാലും ആ ഓളങ്ങളെ നോക്കിയിരിക്കലോ… “‘

അച്ചു ദേവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു…. അവളുടെ കണ്ണിലെ കൃഷ്ണമണിക്ക് എന്തെന്നില്ലാത്ത കുളിർമ്മ അനുഭവപ്പെട്ടു…. ദേവനെ താങ്ങി പിടിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി..പിന്നെ മെല്ലെ മെല്ലെ ദേവന്റെ കൈ പിടിച്ചു താങ്ങായി കൊണ്ട് അവിടം വരെ എത്തി.

കുളക്കടവിന്റെ മുകളിലെ കല്പടവിൽ അച്ചു ദേവനെ ഇരുത്തി… അവന്റെ കണ്ണുകൾ ഓളങ്ങളിലേക്ക് കണ്ണുകൾ നട്ടതും അച്ചു ദേവനെ തന്നെ നോക്കി നിന്നു…..

“ഹിമാ….താൻ കൂടെ ഇരിക്കേടോ… “

ന്തോ അവന്റെ ആ പറച്ചിലിൽ അച്ചു പിന്നൊന്നും നോക്കിയില്ല… ദേവന്റെ അടുത്തേക്ക് ചേർന്നിരുന്നു…പഴേ പോലായിരുന്നെങ്കിൽ ആ തോളിലൊന്ന് ചായാമായിരുന്നു…കൈ വിരലുകൾ കോർത്തു പിടിച്ചു ചുണ്ടുകളെ അടുപ്പിക്കാമായിരുന്നു…ഒന്നെന്നെ പിടിച്ചു വച്ചിരുന്നെകിൽ വിട് ദേവേട്ടാന്നു പറഞ്ഞു കൊഞ്ചാമായിരുന്നു….എന്തിനാ ദൈവമേ എനിക്കിങ്ങാനൊരു പ്രണയ വേദന തന്നത്…. ദേവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ തന്നെ അച്ചു ആലോചിച്ചു.

“””ആ ഡോക്ടറും താനും പ്രണയത്തിൽ ആണല്ലേ? …. “”” ഇതെന്താ ഇപ്പോൾ ഇങ്ങനൊരു ചോദ്യം എന്നാ ഭാവത്തിൽ അച്ചു ദേവനെ നോക്കി.. പിന്നെ ഇത്തിരി ലാഘവത്തോടെ തന്നെ മറുപടി നൽകി.

“ആര്…. വിഷ്ണുവെട്ടാനോ…. അല്ലല്ലോ….ന്റെ വല്യമ്മയുടെ മകൻ കൂടിയാണ്… എന്റെ ഏട്ടൻ…. എല്ലാത്തിനും കൂട്ടുനിൽക്കുന്ന ചങ്ങാതി….അങ്ങനെ എല്ലാമാണ്.

എന്തോ ആലോചിച്ചെന്ന പോലെ അവളാ ഓളങ്ങളിലേക്ക് നോക്കി..

പ്രണയത്തിനും അപ്പുറമായ ഒന്ന്..അങ്ങനൊരു ബന്ധമാണ് എനിക്ക് വിചേട്ടനോട്……പ്രണയം ചിലപ്പോൾ അത്രയും മനോഹരമാണ്… പ്രിയമുള്ളവനെ കാണുമ്പോൾ നമ്മുടെ മുഖത്തു വിരിയുന്ന ചിരിയുണ്ട്….ഒന്നടുക്കാൻ വെമ്പൽ കൊള്ളുന്നൊരു മനസുണ്ട്… നാണം വന്നു പൂത്തുലയുമ്പോൾ കുഴിഞ്ഞു വരുന്ന നുണകുഴി ചേലും…..ആരും കാണാതെയുള്ള കള്ള കുറുമ്പുകളും….. ഒക്കെയും പ്രണയത്തിനു അടയാളമാണ്….. പക്ഷെ… ഈ പ്രണയത്തിന്റെ നല്ല വാക്കുകളെക്കാളുപരി മുറിവേൽപ്പിക്കുന്ന മറ്റൊന്നുണ്ട്… പ്രാണനായിരുന്നവർ നമ്മളെ കണ്ടില്ലെന്നു നടിക്കുന്ന നേരം…. നമ്മളെക്കാൾ മറ്റുള്ളവർക്ക് സ്‌നേഹം വിളമ്പുന്ന നേരം…അവർ നമ്മളെ മറന്നു മറ്റൊരു ലോകത്താണെന്ന് അറിയുമ്പോഴുള്ള വേദന., ഒരിക്കൽ പ്രാണനായിരുന്നവർ ആരുമല്ലാതാവുന്നൊരു നിമിഷം,..ഒടുക്കം പെയ്‌തൊലിക്കുന്ന പേമാരി പോലെ ഒരുവളുടെ അല്ലങ്കിൽ ഒരുവന്റെ ഹൃദയത്തിന്റെ വിങ്ങൽ…. അതും പ്രണയം തന്നെ……..പക്ഷെ വിഷ്ണു എനിക്ക് ഇതിനേക്കാളുപരി മറ്റെന്തോ ആണു….

അച്ചുവിന്റെ വാക്കുകളോരോന്നും ദേവൻ കണ്ണിമ തെറ്റാതെ…. ഓരോന്നിലും ആഴ്നിറങ്ങി തന്നെ കേട്ടു….

“അപ്പോൾ തനിക്കൊരു പ്രണയം ഉണ്ടെന്ന് അർത്ഥം…അല്ലെ? “” അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു.

“”അഹ്.. ഉണ്ട്…. ഒരിക്കലും കിട്ടാത്ത പ്രണയം… എത്ര അടുത്തുണ്ടായിട്ടും എന്റേതാവാത്ത പ്രണയം ഒരുകാലത്തു എന്റെ എല്ലാമായിരുന്ന പ്രണയം…കാത്തിരിപ്പിന്റെ സുഖം നോവായി തോന്നിയ പ്രണയം…. അങ്ങനൊക്കെ എന്റെ പ്രണയത്തെ ഉപമിക്കാം…. “”” ഒന്നും മനസിലായില്ലെങ്കിലും ദേവൻ അവളോട് പുഞ്ചിരിക്കാൻ ശ്രമിച്ചു …..

“ദേവേട്ടാ…… “”

രേവതിയുടെ വിളിയെ ഒന്ന് കാതോർമിച്ചു കൊണ്ട് ദേവൻ അച്ചുവിനോടായി പറഞ്ഞു…

“”ദേ… ആ വിളി കേട്ടോ… അതാണ് എന്റെ പ്രണയം.എന്നെ എത്രവരെ ആക്കിയെടുത്തതു അവളാണെന്ന് പറയാം ..ന്റെ രേവതി കുട്ടി….”

അച്ചുവിന്റെ മുഖത്തു നോക്കി ദേവൻ അങ്ങനെ പറഞ്ഞപ്പോൾ ആ മുഖം ഒന്നുകൂടി വാടി. ഭൂമി പിളര്ന്നു താഴേക്കു പോയാലോ എന്നു വരെ അച്ചുവിന് തോന്നി..കണ്ണിലെണ്ണയൊഴിച്ചു താനും കാത്തിരിപ്പായിരുന്നെന്ന് പറയാൻ തോന്നി….ഓർമ്മകൾ നഷ്ടപ്പെട്ടപ്പോൾ ഒറ്റയ്ക്കായി പോയ അച്ചുവാണ്..താൻ ഇപ്പോൾ പറഞ്ഞ പ്രണയ വചങ്ങളിലെ നായകൻ ഇയാളാണെന്ന് പറയുവാൻ തോന്നി

പക്ഷെ എല്ലാം മനസ്സിലിട്ടു കുഴിച്ചു മൂടികൊണ്ടവൾ മനമുരുകി…..

“”” … ദേവേട്ടൻ ഇവിടെ ഇരിപ്പാണോ….. ഞാൻ എവിടൊക്കെ നോക്കീന്ന് അറിയോ ….. “””

രേവതി അടുത്തേക്ക് എത്തിയതും അച്ചു അവിടെ നിന്നും എഴുന്നേറ്റു.

“””ഹാ… ഇവിടെ ഇരിക്കാൻ ഒരു കൊതി…ഹിമ ഇവിടെ വരം ആക്കി… ഡോ… താൻ ഇനി പൊയ്ക്കോ…. രേവതി വന്നില്ലേ… “””

ദേവനങ്ങനെ പറഞ്ഞതും ഉള്ളിൽ പൊടിഞ്ഞു വന്ന വേദന മറച്ചു വച്ചു കൊണ്ടവൾ തലയാട്ടി…. അവിടെ നിന്നും നടന്നകലുമ്പോഴും ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കി… ദേവന്റെ അടുത്തുള്ള രേവതിയെ കണ്ടപ്പോൾ വേദന ഒന്നുകൂടി ഇരട്ടി ആയി… അവളാ തോളിൽ ചാഞ്ഞത് കണ്ടപ്പോൾ അച്ചുവിന്റെ കണ്ണീർ എങ്ങെന്നില്ലാതെ ഒഴുകി…. കരഞ്ഞു കൊണ്ടവൾ വിച്ചന്റെ അടുത്തേക്ക് ചെന്നു.. അവനെ കെട്ടിപിടിച്ചു കരഞ്ഞു…… ഒന്നുമറിയാത്ത ഭാവത്തിൽ വിഷ്‌ണു അവളെ അടർത്തി മാറ്റാൻ ശ്രമിച്ചു…

“”എന്താ . അച്ചു… എന്താ ഇപ്പോ ഉണ്ടായേ… ദേ ഞാൻ പറഞ്ഞിട്ടുള്ളതല്ല കരയരുതെന്ന്..”

“പിടിച്ചു നിക്കാൻ പറ്റാത്തത് കൊണ്ടാ വിച്ചാ….ദേവേട്ടൻ രേവതിയോടാണ് പ്രണയം എന്നു പറഞ്ഞപ്പോൾ…. നിക്കെന്തോ പോലെ…. ന്റെ പ്രാണൻ പോവും പോലെ … നിക്ക് പഴേ അച്ചു ആവണം വിചേട്ടാ…. ഇനി എനിക്കതിനു പറ്റില്ലെന്ന് ഓർക്കുമ്പോൾ …… ഓർ… ക്കും…മ്പോൾ.. നെഞ്ച് പൊട്ടുവാ……..

എനിക്ക്….അശ്വതി ആണെന്ന് വിളിച്ചു പറയാൻ തോന്നുവാ……”.

ഒരു വേള വിഷ്ണുവിന്റെ കണ്ണുകളും നിറഞ്ഞു….

“”അച്ചു.. ദേ… മിണ്ടാതെ നിക്ക്… നീ അശ്വതി ആണെന്ന് ആരേലും അറിഞ്ഞാൽ പിന്നെ ഇവിടെ നിക്കാൻ പറ്റില്ല …. ഇപ്പോൾ നിനക്ക് ദേവനെ കാണാൻ എങ്കിലും പറ്റുന്നില്ലേ… അതോർത്തു സമാധാനിക്ക്…””

“””മ്മ്മ്മ്…. ന്നാലും ആ മനസ്സിൽ എനിക്കൊരു സ്ഥാനം ഇല്ലാതായി പോയില്ലേ…….ഞാൻ ആരും അല്ലാതായി പോയില്ലേ….”””

എല്ലാം ഒരു വിളിപ്പാടകലെ നിന്നുകൊണ്ട് കേൾക്കുകയായിരുന്നു രേവതിയുടെ അമ്മ സുഭദ്ര….ദൈവമേ…… അപ്പോൾ ഇവൾ അശ്വതി ആണല്ലേ ഇതിനെക്കൊണ്ട് ഈ കുടുംബത്തിലെ അഞ്ചാൾക്കാര പോയത്… ഇനി ബാക്കിയുള്ളവരുടെ സ്വസ്ഥത കൂടി കളയാനാണോ ഇവളുടെ വരവ്….. കാണിച്ചു തരാം ഞാൻ (ആത്മ ) സുഭദ്ര അവരുടെ അടുത്തേക്ക് നീങ്ങി….അച്ചുവിനെയൊന്ന് തറപ്പിച്ചു നോക്കി.

“‘ഞാൻ എല്ലാം കേട്ടു …. ദേ… ഇപ്പോൾ ഇറങ്ങിക്കോളണം ഇവിടുന്ന്…..എന്റെ മോളുടെ ജീവിതം കൂടി കൊളം തൊണ്ടാനാണോ നിന്നെ ഇപ്പോ ഇങ്ങു കെട്ടി എടുത്തത്….. ഞാനിപ്പോ തന്നെ രേവതീടെ അച്ഛനെ അറിയിക്കാൻ പോകുവാ…. “”

വാക്കുകളിൽ പുച്ഛവും…. അഹങ്കാരവും വിതറികൊണ്ട് സുഭദ്ര പുറത്തേക്ക് കടന്നതും അച്ചു അവരുടെ കാൽക്കൽ പോയി വീണു….

“””ഇല്ല .. ഞാൻ ആരുടെ ജീവിതവും നശിപ്പിക്കില്ല….. ചികിത്സ കഴിയും വരെ…. അത്ര വരെ മാത്രമേ… ഞാൻ ഇവിടെ നിക്കു…. ദയവു ചെയ്തു ആരോടും പറയരുത് …. ഒരു ശല്യത്തിനും ഞാൻ വരില്ല… നിങ്ങടെ മോൾടെ ജീവിതം ഞാനായിട്ട് നശിപ്പിക്കില്ല പൊക്കോളാം ഞാൻ… “””

അവളെ ഒന്ന് പിടിച്ചെഴുന്നേൽപ്പിക്കാൻ കൂടി മുതിരാതെ സുഭദ്ര മുകളിലേക്ക് കണ്ണും നട്ടു അഹങ്കാരത്തിൽ തന്നെ നിന്നു… വിഷ്ണുവിനു അത് കണ്ടതും സഹിക്കാൻ ആയില്ല… അവന്റെ ചെന്ന് അച്ചുവിനെ പിടിച്ചു മാറ്റി….

“”ദയവു ചെയ്തു നിങ്ങൾ ഇത് മറ്റാരോടും പറയരുത്….ഇവൾ ഒരു പ്രശ്നവും ആക്കില്ല . നിങ്ങൾക് ഞങ്ങളെ വിശ്വസിക്കാം…. പ്ളീസ് ….. “
.
“” പഴയ പ്രേമോം കുത്തി പൊക്കി ദേവന്റെ ഭാര്യയാവാൻ ആണു മോഹമെങ്കിൽ മോളെ… ആ വെള്ളമങ് മാറ്റി വച്ചേക്കു കേട്ടോ… എന്റെ മോൾ ദേവനുള്ളതാ…അവളുടെ സന്തോഷം കെട്ടണയ്ക്കുന്നത് എനിക്കിഷ്ടമല്ല….ഇവിടെ നിന്നും പെട്ടെന്ന് തന്നെ പൊക്കോണം അല്ലേൽ ഈ സുഭദ്രയുടെ തനി സ്വഭാവം നിങ്ങൾ അറിയും… “””

അത്രയും പറഞ്ഞു അച്ചുവിനോട് ഒരലിവ് പോലും കാണിക്കാതെ അവർ പുറം തിരിഞ്ഞു നടന്നു..വിഷമതയാൽ അച്ചു വിച്ചനെ നോക്കിയതും…. അവൻ ഒന്നുകൂടി ചേർത്തണച്ചു….

“””അച്ചുവേ…. കരയേണ്ട… നിനക്ക് ഇതിലും വലിയ ജീവിതം തന്നെ കിട്ടും….ദേവനെ മറന്നേക്ക്… ഇനിയവൻ നിന്റെതാവില്ല….. നമുക്ക് പെട്ടെന്ന് തന്നെ ഇവിടുന്ന് പോകാട്ടോ… “”””””

കരഞ്ഞു തുടുത്ത മുഖവുമായി അച്ചു അവനെ നോക്കി…… പിന്നെ മെല്ലെയാ കണ്ണുകൊണ്ടു സമ്മതം മൂളി

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *