എന്ത് ഭംഗിയാണവൾക്ക് സത്യത്തിൽ ആ നിമിഷം ഞാൻ അവളെ പ്രണയിച്ചു തുടങ്ങി. ഞാൻ മുന്നോട്ടാഞ്ഞു അവളെ ഇറുകെ കെട്ടിപിടിച്ചു നെഞ്ചോട് ചേർത്ത്

Story written by Ammu Santhosh

“നിനക്കെന്നാണ് തിരിച്ചു പോകേണ്ടത് ” “അമ്മ ഇത് എത്രാമത്തെ തവണ ആണമ്മെ ചോദിക്കുന്നത് ഈ കല്യാണം നടക്കില്ല. എനിക്കും ഉണ്ടാകില്ലേ സങ്കൽപ്പങ്ങൾ. എന്റെ ലൈഫ് ഇവിടുത്തെ നാട്ടിൻപുറം കാരുടെ അല്ല ലെഫ്റ്റനെന്റ് കേണൽ അഖിൽ പരമേശ്വരൻ എന്ന ഞാൻ ആഗ്രഹിക്കുന്നത് കുറച്ചു മോഡേൺ ആയ, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, എന്റെ സൊസൈറ്റിയിൽ എനിക്കൊപ്പം നില്ക്കാൻ കഴിയുന്ന ഒരു പെണ്ണിനെയാണ് അല്ലാതെ മലയാളം ബി എ പാസ്സായി നിൽക്കുന്ന ഈ നാട്ടിന്പുറത്തുകാരി കൃഷ്ണയെ അല്ല “

മോനെ നിനക്കോര്മയില്ലേ കൃഷ്ണ ജനിക്കുമ്പോൾ നിനക്ക് എട്ടു വയസ്സ് അന്ന് ഏട്ടൻ നിന്റെ കയ്യിൽ അവളെ വെച്ച് തന്നിട്ട് പറഞ്ഞില്ലേ ഇവൾ നിന്റെയാണെന്ന് “എന്റെ അമ്മെ വിവരമില്ലാത്ത പ്രായമല്ലേ അത് മുറപ്പെണ്ണുമായിട്ടുള്ള കല്യാണം ഒക്കെ ഇപ്പൊ ഔട്ട് ഓഫ് ഫാഷൻ ആണ് ” നടക്കില്ല എന്ന് ഞാൻ തീർത്തു പറഞ്ഞതോടെ ‘അമ്മ മൗനിയായി .എപ്പോഴും സങ്കടം നിഴലിക്കുന്ന കണ്ണുകൾ .അമ്മാവനോടൊക്കെ എന്ത് പറയുമെന്ന് കരുതി ആവും . കൃഷ്ണയെ എനിക്കിഷ്ടമല്ല എന്നത് സത്യം തന്നെ പക്ഷെ എന്തിന്റെ പേരിലാണെങ്കിലും എന്റെ അമ്മയുടെ സന്തോഷത്തേക്കാൾ വലുതായിരുന്നില്ല എന്റെ സന്തോഷങ്ങളൊന്നും. ഞാൻ സമ്മതിച്ചു.

കല്യാണത്തിന്റെ പിറ്റേന്ന് എനിക്ക് തിരിച്ചു പോകണമായിരുന്നു. കൃഷ്ണയെ കൂടെ കൂട്ടാതിരിക്കാൻ ആവുന്നത് ഞാൻ നോക്കി “എന്റെ മോൻകുട്ടനല്ലേ അവളെ കൂടെ കൊണ്ട് പോ ” അമ്മയുടെ ഒരു ഉമ്മയിൽ അതും പോയി ഈ ‘അമ്മമാര് ആണ്മക്കളുടെ ദൗർബല്യമാണ് ‘ എന്ന് പറയുന്നത് എത്ര ശരിയാണ് . പക്ഷെ അവരത് ദേ ഇങ്ങനെ നല്ലോണം മുതലെടുക്കുകയും ചെയ്യും

എന്റെ ക്വാർട്ടേഴ്‌സിന് നല്ല സ്പേസ് ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ പുതിയ ഒന്നിന് അപേക്ഷിച്ചില്ല .കൃഷ്ണക്ക് നല്ല പരിഭ്രമം ഉണ്ടായിരുന്നു . അവൾ ഒരു മൂലയിൽ ഒതുങ്ങി നിന്ന് ചുറ്റും നോക്കുന്നത് കണ്ടു. .അവൾക്കു ഇവിടെ ജോലി ഒന്നുമില്ല എല്ലാത്തിനും ആളുണ്ട് .ഞാൻ അവളോട് ഒരു മുറി എടുത്തു കൊള്ളാൻ പറഞ്ഞിട്ട് ഓഫീസിലേക്ക് പോയി അവൾക്കൊരു മുറി എനിക്കൊരു മുറി എനിക്കൊരു പാട് ജോലി ഉണ്ടാകും രാത്രി വൈകിയും അത് കൊണ്ട് തന്നെ അവളോട് വേറെ മുറിയിൽ കിടന്നു കൊള്ളാൻ പറഞ്ഞു ഞാൻ.

അല്ലെങ്കിൽ തന്നെ ഞങ്ങൾ തമ്മിൽ ചേർന്ന് പോകില്ല എന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ വഴക്കു തുടങ്ങിയത് എവിടെ നിന്നോ കൊണ്ട് നട്ട ഒരു തുളസി ചെടിയിൽ നിന്ന് ആണ് .കുറച്ചു ഇഷ്ടിക ഒക്കെ വെച്ച് അത് ഒരു തുളസിത്തറയാക്കി ദീപം ഒക്കെ വെച്ച് തുടങ്ങി അവൾ. “അത് വലിച്ചു പിഴുതു കളഞ്ഞേ “എന്ന് ഞാൻ “ഇല്ല.ഇത് ഐശ്വര്യമാഏട്ടാ “എന്നവൾ “കുന്തമാണ്‌ “ഞാൻ ചെന്ന് അതിൽ തൊട്ടതും അവൾ മുന്നിൽ കയറി നിന്ന് തടഞ്ഞു.

“തുളസിയില ഉണ്ടല്ലോ പോക്കറ്റിൽ വെച്ചിട്ട് എന്ത് കാര്യത്തിന് പോയാലും സാധിക്കും. ആപത്തൊന്നും വരില്ല സത്യം “അവൾ “അന്ധവിശ്വാസത്തിനു കയ്യും കാലും വെച്ചിറങ്ങിയിരിക്കുവാ നിന്നെ ഇന്ന് ഞാൻ.. “ഞാൻ വീണ്ടും അങ്ങോട്ട് ചെന്നു “അഖിൽ ലെറ്റ് ഹേർ ഡൂ ദാറ്റ് ഡോണ്ട് സ്‌കോൾഡ് ഹേർ ഈശ്വര കേണൽ സാർ. സാർ മതിലിൽ പിടിച്ചു നോക്കി നിൽക്കുന്നുസാർ അടുത്ത വീട്ടിൽ ആണ് താമസിക്കുന്നത്. മലയാളിയാണ് അവൾ കൈ വീശി താങ്ക്യൂ പറയുന്നത് കണ്ടു ഞാൻ അന്തം വിട്ടു “ഞങ്ങള് ഫ്രണ്ട്സായി “അവൾ ചിരിച്ചു “എന്ന് തുടങ്ങി ” ഈ കാട്ടുമാക്കാൻ ഇവളുടെ ഫ്രണ്ടോ.

കേണലങ്കിളിന് ഒരു മോളുണ്ടായിരുന്നു ട്ടോ. ഏതോ ബംഗാളിയുടെ കൂടി കൂടെ ഒളിച്ചോടി പോയി. പാവം അല്ലെ അത് എന്നെ പോലെയാ കാണാൻ.അങ്കിളിന്റെ ഭാര്യ പറഞ്ഞതാ ട്ടോ നീ അവിടപ്പോയോ ഞാൻ ചോദിച്ചു പിന്നെ പോകാതെ നമ്മൾ ആദ്യമായി ഒരിടത്തു ചെല്ലുമ്പോൾ അയല്പക്കത്തുള്ളവരോടെയോക്കെ ചെന്ന് പരിചയപ്പെടണം.അതാണ് മര്യാദ. അകലെയുള്ള ബന്ധുക്കളേക്കാൾ അടുത്തുള്ള ആൾക്കാരെ ഉണ്ടാകു. വലിയ പട്ടാളക്കാരനായിട്ട് ഇതൊന്നും അറിയില്ലേ? ഏട്ടൻ പോകാൻ നോക്ക്. എന്റെ തുളസിയില് തൊട്ടാൽ കൊല്ലും ഞാൻ. ആഹാ

അവളുടെ മുഖം യുദ്ധത്തിന് റെഡി ആയി നിൽക്കുന്ന പാകിസ്ഥാൻകാരുടെ പോലുണ്ട് പാചകം ചെയ്യാൻ നിന്ന പഞ്ചാബി കുക്കിന്റെ പറഞ്ഞു വിട്ടതിനായിരുന്നു രണ്ടാമത്തെ വക്ക് “ഞാൻ ഉണ്ടല്ലോ ഇവിടെ? ഏട്ടന് എന്ത് വേണമെങ്കിലും എന്നോട് പറഞ്ഞാൽ മതി “എനിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം വന്നു എനിക്ക് കഞ്ഞിയും പയറുമല്ല വേണ്ടത് “ഞാൻ പരിഹാസത്തോടെ പറഞ്ഞു എന്താ വേണ്ടതെന്നു പറഞ്ഞാൽ പോരെ അവൾ കോൺഫിഡൻസോടെ ഭേൽ പൂരി വേണം വൈകുന്നേരം ഞാൻ കല്പിച്ചു അവൾ കണ്ണും തള്ളി നിക്കുന്നത് കണ്ടു ഞാൻ ജോലിക്ക് പോയി. വൈകുന്നേരം വന്നപ്പോ ഭേൽ പുരി പാനി പൂരി എന്ന് വേണ്ട കുറെ വിഭവങ്ങൾ

സത്യം പറയടി നീ ഇത് ഹോട്ടലിൽ നിന്നു വാങ്ങിയതല്ലേ അല്ല ല്ലോ. അപ്പുറത്തെ അമൃതയാന്റി പറഞ്ഞു തന്നതാ ആ പഞ്ചാബി സ്ത്രീയോ ഞാൻ ഞെട്ടി. “അവരോടു നീ ഏതു ഭാഷയിൽ സംസാരിച്ചു ” എനിക്ക് ഹിന്ദി അറിയാമല്ലോ. ഞാൻ പ്രഥമയും ദൂസരിയും ഒക്കെ ജയിച്ചതാ അവൾ ബെസ്റ്റ്. ഇത് രണ്ടും വെച്ച് വെച്ച് പഞ്ചാബി സംസാരിച്ച പെണ്ണ് ലോകത്തിൽ ഇവളെ കാണു. പക്ഷെ ഫുഡ്‌ കൊള്ളാമായിരുന്നു കേട്ടോ. ഉഗ്രൻ ടേസ്റ്റ് “ഭായ് ഭേൽ പൂരി കൈസ ഹേ “അച്ഛാ ഹേ “അമൃതായന്റിക്ക് ഞാൻ മറുപടി കൊടുത്തു “തുമാരി ബീവി ബഹുത് ഖൂബ്‌സൂരത് ഹേ “അവർ പുഞ്ചിരിച്ചു ങേ ഇവളോ സുന്ദരിയോ? ഞാൻശരിക്കു നോക്കാഞ്ഞിട്ടാണോ ഇനി എനിക്ക് തോന്നിട്ടില്ല അവൾക്ക് സൗന്ദര്യം ഉണ്ടെന്ന്.

ബോർഡറില് പ്രശ്നങ്ങൾ ആരംഭിച്ചത് ആ സമയത്തായിരുന്നു .ഇരുപത്തിനാലു മണിക്കൂറും ഓഫീസിലുണ്ടാകണമന്ന് ഓർഡർ വന്നു “കൃഷ്ണാ “ഞാൻ അവളെ വിളിച്ചു അവളെ ആദ്യമായി ഞാൻ പേരെടുത്ത് വിളിക്കുകയായിരുന്നു അവള് ദേ വെപ്രാളത്തിൽ ഓടി വന്നു ടീപ്പൊയിൽ തട്ടി മറിഞ്ഞു എന്റെ മുന്നിൽ നിലത്ത്. നിനക്ക്‌ സൂക്ഷിച്ചു നടന്നൂടെ “ഞാൻ അവളെ പിടിചെഴുനെല്പിച്ചു “ആദ്യമായിട്ടാ എന്നെ പേര് ..”അവൾ ചിരിക്കുന്നുണ്ടായിരുന്നു ഒപ്പം കരയുന്നുമുണ്ടായിരുന്നു. ഞാൻ ആ മുഖത്ത് നിന്ന് കണ്ണ് മാറ്റി.

നീ നാട്ടിലേക്കു പൊയ്ക്കോ എനിക്കിനി ചിലപ്പോൾ 24 മണിക്കൂർ ഡ്യൂട്ടി ഉണ്ടാകും അവൾ അമ്പരന്നു നിൽക്കുന്നത് കണ്ടു “ഇവിടെ അതിർത്തിയിൽ കുറച്ചു പ്രോബ്ലം ഉണ്ട് ..നിനക്കുള്ള ടിക്കറ്റ് ഞാൻ ഓക്കേ ആക്കിയിട്ടുണ്ട് വൈകിട്ടത്തെ ഫ്ലൈറ്റിനു പൊക്കോ “”ഞാൻ പോവില്ല “അവളുട പെട്ടെന്ന് പറഞ്ഞു. “പോവില്ലന്നോ” ഞാൻ അമ്പരന്നു പോയി “ആ ഞാൻ ഇവിട നിന്നോളാം എടി കഴുതേ എനിക്ക് രാത്രിയിൽ ഒന്നും ചിലപ്പോ വരാ ൻ പറ്റുകേല ..നിന്നെ നോക്കിയിരിക്കാൻ സാധിക്കുകേല അല്ലെങ്കിൽ പിന്നെ എന്നെ അങ്ങ് നോക്കുവല്ലേ അവൾ പിറുപിറുത്തു. കേട്ടില്ല ഒന്നൂല്ല. ഞാൻ പോകുന്നില്ല. അയല്പക്കത്തു ഒക്കെ ആളുണ്ടല്ലോ. ഞാൻ ഇവിടെ നിന്നോളാം “ഞാൻ ഇറങ്ങാൻ തുടങ്ങി യപ്പോൾ ഓടി വന്നു അവളുടെ നെറ്റിയിലെ കുങ്കുമത്തിന്റ ഒരു നുള്ളു എന്റെ നെറ്റിയിൽ തൊട്ടു. “എന്ത് ഭ്രാന്താ കാണിക്കുന്നേ “ഞാൻ കയ്യുയർത്തി തുടയ്ക്കാൻ ആഞ്ഞു. “തുടയ്ക്കല്ലേ പ്ലീസ് ” പോടീ ഞാൻ അത് തുടച്ചു കളഞ്ഞു. അവൾ പോക്കറ്റിൽ തിരുകിയ തുളസിയില കളയാൻ എന്തോ മനസ്സ് വന്നില്ല. ഇനി കരഞ്ഞാലോ അതും കണ്ടു കൊണ്ട് പോകണ്ടേ

കുറച്ചു ദിവസങ്ങളുട സംഘർഷാവസ്ഥക്ക് ശേഷം അതിർത്തി ശാന്തമായി ഞാൻ വീട്ടിലേക്കു പോരുന്നു. അവൾ ഒരു പാട് ക്ഷീണിച്ചിരുന്നു “എന്തെ സുഖമില്ലേ “ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ചോദിച്ചു “ഒന്നുല്ലല്ലോ “അവൾ മെല്ലെ ചിരിച്ചു “നീ കഴിക്കുന്നില്ലേ “ആദ്യമായി ഞാൻ ചോദിച്ചു. അവളെ കാണാത്ത ദിവസങ്ങളിൽ അവൾ ആയിരുന്നു ഉള്ളിലെപ്പോഴും. “വന്നു കഴിക്ക് “ഞാൻ ഒരു പ്ലേറ്റ് എടുത്തു വെച്ചു.അന്ന് വൈകുന്നേരം പാർട്ടിയിൽ പതിവില്ലാതെ കേണൽ സാർ എന്റെ അരികിൽ വന്നു.”നീ ഭാഗ്യവാനാണ് അഖിൽ ..കൃഷ്ണയെ പോലൊരു പെൺകുട്ടി ..”എനിക്ക് ഒന്നും മനസിലായില്ല.

പിന്നെ അറിഞ്ഞു അവൾ ഈ ദിവസങ്ങളിൽ ഉപവാസം ആയിരുന്നു. ഒരു ദിവസം തല ചുറ്റി വീണെന്നും അങ്കിളും ആന്റിയും ഹോസ്പിറ്റലിൽ കൊണ്ട് പോയിയെന്നും. എന്നെ അറിയിക്കരുത് എന്ന് അപേക്ഷിച്ചെന്നും ഒക്കെ. എന്റെ മനസ്സ് ആ നിമിഷം തളർന്നു പോയി. ഞാൻ അനങ്ങാതെ ഇരുന്നു അഞ്ചു ദിവസം ഉപവാസമോ ?എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ. എനിക്ക് ദേഷ്യമാണ് തോന്നിയത്. അങ്ങനെ തന്നെ ഞാൻ വീട്ടിൽ വന്നു. നിനക്ക് ഭ്രാന്ത് ആണോ ഞാൻ പൊട്ടിത്തെറിച്ചു എന്തെങ്കിലും വന്നിരുന്നെകിൽ ഞാൻ ആരോടൊക്കെ സമാധാനം പറയണം. ഞാൻ കൊണ്ട് പോയി കൊന്നെന്നല്ലേ എല്ലാരും കരുതുക അവൾ മെല്ലെ ചിരിച്ചു

“നീ നാട്ടിലേക്കു പോ അതാ നല്ലത് “ഞാൻ പറഞ്ഞു “എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാണെങ്കിൽ പൊയ്ക്കോളാം …അല്ലെങ്കിൽ പോവില്ല “അവൾ കണ്ണീരോടെ മറുപടി പറഞ്ഞു.ഞാൻ എന്താ പറയുക ..ആ കണ്ണുകൾ നിറയുമ്പോൾ ആദ്യമായി എന്റെ ഉള്ളു പിടയുന്നത് ഞാൻ അറിഞ്ഞു .എന്റെ അമ്മയുടെ സങ്കടം കാണുമ്പോൾ വിങ്ങുന്ന പോലെ “എന്നാ പോകണ്ട ഉപവാസമെടുത്തു ചാവ് ” ഞാൻ കപടദേഷ്യത്തോടെ അങ്ങനെ പറഞ്ഞു മുറിയിലേക്ക് പോരുന്നു.സമാധാനം കിട്ടുന്നില്ല. ഞാൻ വീണ്ടും അവളുടെ മുറിയിലേക്ക് ചെന്ന് നിന്നു അവളെന്തോ വായിക്കുകയാണ്. ഞാൻ നോക്കി.”ഏതാ ബുക്ക്‌ “ഞാൻ ചോദിച്ചു “ഒരു സങ്കീർത്തനം പോലെ പെരുമ്പടവം സാറിന്റെയാ “അവൾ ബുക്ക്‌ നീട്ടി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് കുറെ പുസ്തകങ്ങൾ.

എനിക്ക് വായനാശീലമില്ല ഞാൻ അലസമായി പറഞ്ഞു “അതറിയാം. അത് ഉണ്ടായിരുന്നെങ്കിൽ മനുഷ്യന്റെ ഗുണംകണ്ടേനെയെല്ലോ “അവൾ ചുണ്ട് കൂർപ്പിച്ചു എനിക്ക് ചിരി വന്നു “നീ അവിടെ വന്നു കിടക്ക്..” “ങേ “ആ കണ്ണുകളിൽ പരിഭ്രമവും ഒരു പേടിയും നിറഞ്ഞു. “പേടിക്കണ്ടാ കൊല്ലാനല്ല …ഉറക്കം വരുന്നില്ല ഒരു വല്ലായ്മ ..നമുക്ക് കുറച്ചു നേരം സംസാരിക്കാം ഉം ” അവൾ ഉത്സാഹത്തോടെ ചാടിയെണീറ്റു നീ കുറെ വായിക്കുന്ന ആളല്ലേ നല്ല കഥ പറഞ്ഞു തന്ന മതി ” “ആ വിക്രമാദിത്യന്റെയും വേതാളത്തിന്റെയും പറയാം ” “ബെസ്റ്റ്. അതാണ് നല്ല കഥ. നീ വേതാളം ..നമ്മുട കഥയാണ് അത്. കറക്റ്റ് പറഞ്ഞോ “ഞാൻ പൊട്ടിച്ചിരിച്ചു “പോടാ ..കുരങ്ങാ “അവൾ എന്നെ ഒരു അടി അടിച്ചു.എനിക്കാ വിളി ഇഷ്ടപ്പെട്ടു. ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. എന്ത് ഭംഗിയാണവൾക്ക് സത്യത്തിൽ ആ നിമിഷം ഞാൻ അവളെ പ്രണയിച്ചു തുടങ്ങി.അവളെ നീല മിഴികളെ.നീളൻ തലമുടിയെ,ആ ശാലീനതയെ എന്നോടുള്ള ഭ്രാന്തമായ ഇഷ്ടത്തെ.

ഞാൻ മുന്നോട്ടാഞ്ഞു അവളെ ഇറുകെ കെട്ടിപിടിച്ചു നെഞ്ചോട് ചേർത്ത് അമർത്തി ഉമ്മ വെച്ചു.അവൾ ഒന്ന് പിടഞ്ഞുവെന്നു തോന്നി. ഞാൻ ചിരിച്ചു കൊണ്ട് ആ കണ്ണുകളിൽ വീണ്ടും ഉമ്മ വെച്ചു. പിന്നെ എന്റെ കൈകളിൽ കോരിയെടുത്തു മുറിയിലേക്ക് നടന്നു ..നാണം പൂത്ത മിഴികളോടെ അവളെന്റെ നെഞ്ചിൽ ചേർന്ന് എന്റെ മുഖത്തേക്ക് നോക്കി കിടന്നു.എന്റെ പെണ്ണ് എനിക്കായ് മാത്രം ജനിച്ചവൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *