മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
..എനിക്ക് ഉറപ്പായിരുന്നു താൻ സ്വയം ഇല്ലാതാവുമോ എന്ന്… ഞാൻ വേണമെകിൽ അയാളോട് സംസാരിക്കാം.. വേണ്ട….
ഞാൻ ഇനിയും ദക്ഷേട്ടനെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല..ജോയൽ….. ഇപ്പോൾ ദക്ഷേട്ടൻ മനസ്സിൽ ഞാൻ ഇല്ല പകരം അവിടെ മറ്റൊരാളുണ്ട്
അങ്ങനെ ദിവസങ്ങൾ കടന്നുപോയി…
ദക്ഷിന്റെ ഓഫീസിലേക്ക് ദേവാൻഷി ജോയിൻ ചെയ്തു… മഹിക്ക് പലപ്പോഴും അവൾ ദക്ഷിനോട് കാണിക്കുന്ന അടുപ്പം തീരെ ഇഷ്ടമായില്ല…
പക്ഷെ ദക്ഷ് അത് കണ്ടില്ലെന്നു നടിച്ചു… വാമി ആണെങ്കിൽ പഴയതു പോലെ ആരുമായും വലിയ കൂട്ടില്ല… മഹി വിളിച്ചാൽ പോലും അവൾ അങ്ങനെ ഫോൺ എടുക്കില്ല…
അതിനിടയിൽ ദക്ഷ് പലതവണ ലിയയെയും വാമിയെയും ജോയലിന്റെ കൂടെ കണ്ടു..അതുപോലെ തന്നെ ദേവാൻഷിയുടെ കൂടെ ദക്ഷിനെയും വാമി കണ്ടിരുന്നു…
നിത്യക്ക്… .പ്രെഗ്നൻസിയിൽ കുറച്ചു പ്രോബ്ലംസ് ഉണ്ടായത് കാരണം സി സെക്ഷൻ ചെയ്യേണ്ടി വന്നു..പെൺകുഞ്ഞാണ്…വെയിറ്റ് ലോസ് കാരണം കുഞ്ഞിനേ ഇന്ക്യൂബെറ്ററിൽ വെച്ചു ..അവരിപ്പോൾ ഹോസ്പിറ്റലിൽ ആണ്. അതുകൊണ്ട് തന്നെ അവനു ഓഫീസിൽ വരാൻ കഴിഞ്ഞില്ല…
അവൻ ഒന്നാരയാഴ്ചക്ക് ശേഷം ആണ് ഓഫീസിലേക്ക് വരുന്നത്… ഓഫീസിൽ മുഴുവൻ ദക്ഷിന്റെയും ദേവാൻഷിയുടെയും ഗോസിപ്പികൾ കൊണ്ട് നിറഞ്ഞു …പലരും പലതരത്തിൽ കഥകൾ മെനഞ്ഞു…
മഹിക്ക് അത് കേട്ടപ്പോൾ വല്ലാത്ത ദേഷ്യം തോന്നി.. അവൻ ദക്ഷിന്റെ റൂമിലേക്ക് ചെല്ലുമ്പോൾ ദേവാൻഷി അവനോട് ചേർന്നു നിന്നു ലാപ്പിൽ എന്തോ നോക്കുകയാണ്.
മഹിയെ കണ്ടതും അവൾ പെട്ടന്ന് കുറച്ചു മാറി നിന്നു.. എടാ.. നീ എപ്പോൾ വന്നു.. കുഞ്ഞു സുഖമായിരിക്കുന്നോ ഞാൻ വന്നിട്ട് കുറെ കാലമായി…. എന്തായാലും നിന്റെ കാര്യങ്ങൾ നടക്കട്ടെ.. ഞാൻ ഇവിടെ നിന്നു നിന്റെ വിലപ്പെട്ട സമയം കളയുന്നില്ല..എടാ.. നീ.. എന്തൊക്കെയാ ഈ പറയുന്നത്.. നീ അവിടെ നിന്നെ ഞാൻ ഒന്നു പറയട്ടെ…
വേണ്ട.. നീ എന്നെ ഒന്നും പറഞ്ഞു ബോധ്യപ്പെടുത്തണ്ട….
എനിക്ക് മതി ആയി.. നീ ഇത്രയ്ക്ക് അധഃപതിക്കുമെന്ന് ഞാൻ കരുതിയില്ലടാ ..
വാശി ആവാം.. പക്ഷെ അതിങ്ങനെ സ്വന്തം ജീവിതം നnശിപ്പിച്ചോണ്ട് ആവരുത്…
ഞാൻ ഇറങ്ങുവാണു…. ഇനി ഞാൻ ഇവിടെ നിന്നാൽ മറ്റുള്ളവർ നിന്നെക്കുറിച്ചു പറയുന്നത് സത്യം ആണെന്ന് തോന്നി പോകും..
എടാ… മഹി നീ ഇത് എന്തൊക്കെയാ പറയുന്നത്.. ഒന്ന് നിന്നെ…
മഹി കോപത്തിൽ ഒന്നും മിണ്ടാതെ പുറത്തേക്കു പോയി…
ഒരറ്റത്തു നിന്നും കുരിക്കഴിക്കാൻ നോക്കുമ്പോൾ വീണ്ടും വീണ്ടും കെട്ടുകൾ മുറുകുകയാണല്ലോ?
ഇനിയും അവർ തമ്മിൽ ഇങ്ങനെ രണ്ടു വഴിക്ക് ആകുന്നത് ശരിയല്ല എന്തേലും ചെയ്യണം… അവരെ ഒന്നിപ്പിക്കണം.. അല്ലാതെ പറ്റില്ല… അല്ലെങ്കിൽ വാശിയിൽ അവൻ എന്തേലുമൊക്കെ ചെയ്തു കൂട്ടും…
അപ്പോഴാണ് നിത്യയുടെ കാൾ വന്നത്…
ഇന്ന് നേരത്തെ വരണെ … അതെന്താടി… കാറ്റും മഴയ്ക്കും സാധ്യത ഉണ്ടെന്നു ഒരു അറിയിപ്പ് ഉണ്ടായിരുന്നു… പിന്നെ എന്തോ cyclone വരുന്നുണ്ടെന്നു… എന്തായാലും നേരത്തെ വരണേ…മഹിയേട്ടാ…. മ്മ്.. വരാമെടി….. പെണ്ണെ…. നീ പേടിക്കണ്ട…
വരുമ്പോൾ പ്രേതെകിച്ചു എന്തെകിലും ഹോസ്പിറ്റലിലേക്ക് കൊണ്ടു വരണോ?
മ്മ്.. എന്റെ രണ്ടു മൂന്നു ഡ്രസ്സ് കൊണ്ടുവന്നാൽ മതി… ഫോൺ വെച്ചു കഴിഞ്ഞു മഹി ആലോചനയോടെ നിന്നു…
ഈ cyclone നേ ക്കാളും വലിയ ഒരു cyclone വന്നു കൊണ്ടിരിക്കുകയാ അതെങ്ങനെ തടഞ്ഞു നിർത്തണമെന്ന എനിക്ക് അറിയാതെ…
മഹി നേരെ പോയത് വാമിയെ കാണാൻ ആയിരുന്നു..
അവൻ എന്തൊക്കെ പറഞ്ഞിട്ടും അവൾ വരാൻ കൂട്ടാക്കിയില്ല.. നീ വരണ്ട.. പക്ഷെ നാളെ ഒരിക്കൽ അവനു എന്തെകിലും സംഭവിച്ചാൽ പോലും നീ വന്നേക്കരുത്…
നിങ്ങൾ രണ്ടുപേരുമിങ്ങനെ രണ്ടുത്തട്ടിൽ നിന്നാൽ കാര്യങ്ങൾ എങ്ങനെ ശെരിയാവും.. ഇന്ന് എല്ലാത്തിനും ഒരു അവസാനം വേണം.. ഒന്നെങ്കിൽ ഒരുമിച്ചു അല്ലെങ്കിൽ രണ്ടിനും തോന്നിയ വഴിക്ക്…
ലിയയും ജോയലും അവളോട് പോകാൻ പറഞ്ഞു.. നിന്റെ മഹി ഏട്ടൻ അല്ലെ വിളിക്കുന്നത് നീ പോയിട്ട് വാ.. മഹിയേട്ടൻ പറഞ്ഞപോലെ ഇന്നത്തോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കണം…അതല്ലെടാ നല്ലത്….
മഹിയോടൊപ്പം വീണ്ടും ദക്ഷിന്റെ ഓഫീസിലേക്ക് കയറുമ്പോൾ പലരും തന്നെ ദയനീയമായി നോക്കുന്നത് .. വാമി കാണുന്നുണ്ടായിരുന്നു.. വാമിക്ക് വല്ലാതെ തോന്നി അവരുടെ നോട്ടവും അടക്കിപിടിച്ചുള്ള സംസാരവും കേട്ടിട്ട് . അവൾ മഹിയേട്ടനെ നോക്കി…
തിരിച്ചു പോകാം മഹിയേട്ടാ… പക്ഷെ മഹി അവളുടെ കൈയിൽ പിടിച്ചു ദക്ഷിന്റെ ക്യാബിനിലേക്ക് കയറി.. അവർ ചെല്ലുമ്പോൾ ദക്ഷുമായി എന്തോ തമാശ പറഞ്ഞു ചിരിക്കുന്ന ദേവാൻഷിയെ ആണ് കണ്ടത്..
വാമിയെ കണ്ടതും അവളൊന്നു പുഞ്ചിരിച്ചു.. വാമി മഹിയുടെ പിന്നിൽ മറഞ്ഞു നിന്നു…
മഹി.. നീ പോവാന്ന് പറഞ്ഞിട്ട് അവൻ ദേവൻഷിയെ നോക്കി കൊണ്ട് പറഞ്ഞു..
വരേണ്ടി വന്നാൽ വരാതിരിക്കാൻ പറ്റില്ലല്ലോ… ഇന്നത്തോടെ എല്ലാം തീർത്തിട്ട് പോകാമെന്നു കരുതി.. അവൻ അപ്പോഴാണ് കണ്ടത്.. തന്നെ പേടിയോടെ നോക്കുന്ന ആ നീല മിഴികൾ…
നിന്നോട് ആരാ പറഞ്ഞെ ഇവളെ ഇങ്ങോട്ട് കൊണ്ടുവരാൻ..
ഇവൾ നിന്റെ ആരാ.. നിന്റെ ക്യാബിനിൽ എന്താ ഇവൾക്കു കാര്യം…ദേവൻഷിയെ ചൂണ്ടികൊണ്ട് മഹി ദേഷ്യത്തിൽ ചോദിച്ചു..
അതറിയാനാണോ നീ ഇവളേം വിളിച്ചോണ്ട് വന്നത്..
ഇവൾ എന്റെ പേർസണൽ സെക്രട്ടറി ആണ്..
Ok… Ok..അവൾ നിന്റെ പേർസണൽ സെക്രട്ടറി…
അപ്പോൾ ഇവൾ നിന്റെ ആരാ?
വാമിയെ മുന്നിലേക്ക് നീക്കി നിർത്തികൊണ്ട് അവൻ ചോദിച്ചു..
വാമി ശരിക്കും പേടിച്ചു വിറച്ചാണ് നിൽക്കുന്നത്.. അവളുടെ കൈ വിരലുകൾ വിറകൊള്ളുന്നത് നല്ലതുപോലെ കാണാം..
അതാണോ.. ഇവൾ സാറിന്റെ കസിന്റെ സിസ് ആണ്…
ഓഹ് .. അപ്പോൾ നീ നേരത്തെ എല്ലാം പറഞ്ഞു ഉറപ്പിച്ചു…നീയുമായി ഇവൾക്ക് അങ്ങനെ ഒരു ബന്ധമേ ഉള്ളു.. അല്ലെ..
ആയിക്കോട്ടെ… ഇവൾ എന്റെ പെങ്ങൾ തന്നെയാ… എനിക്കതിൽ ഒരു വിഷമവും ഇല്ല..
അപ്പോൾ ഇവൾ… നിന്റെ ആരും അല്ല അല്ലെ … അങ്ങനെ അല്ലേടാ….
പറയെടാ.. നിന്റെ ആരും അല്ലെ ഇവൾ.. വാമിയെ ദക്ഷിനു മുന്നിലേക്ക് കുറച്ചു കൂടി നീക്കി നിർത്തി കൊണ്ട് മഹി ചോദിച്ചു…
നീ പറയണ്ട.. മോൾ പറ.. മോൾ ഇവന്റെ ആരാണ്?
ഞാൻ.. ഞാൻ… ദക്ഷേട്ടന്റെ ഭാര്യ…
ദേവാൻഷി ഞെട്ടി ദക്ഷിനെ നോക്കി… അടുത്ത നിമിഷം വാമിയുടെ കവിളിൽ ദക്ഷിന്റെ അടി വീണു…
ഞാൻ ഒരു താലി കെട്ടിയെന്നും കരുതി ഞാൻ നിന്റെ ഭർത്താവ് ആവില്ല. നമ്മൾ തമ്മിൽ വെറും ഒരു ചരടിന്റെ ബന്ധമേ ഉള്ളു…നിന്നെപ്പോലെ അ ,ഴിഞ്ഞാടി നടക്കുന്ന ഒരുവളുടെ ഭർത്താവ് ആകേണ്ട ഗതികേട് എനിക്കില്ല.. അതും പറഞ്ഞവൻ അവളെ വീണ്ടും ത ല്ലി…
നിർത്തെടാ… തൊട്ടു പോകരുത് അവളെ… നിനക്ക് അതിനുള്ള യോഗ്യത ഇല്ല….
നീ ഇനി അവളെ തൊട്ടാൽ നമ്മൾ തമ്മിലുള്ള ബന്ധം ഒന്നും ഞാൻ നോക്കില്ല….. നിന്നെ ഞാൻ കൈ വെക്കും..
മഹിയേട്ടാ വേണ്ട.. മഹിയേട്ടാ..നമുക്ക് പോവാം.. പോകാം മോളെ.. നിന്നെ വേണ്ടാത്ത ഇവനെ നിനക്ക് എന്തിനാ…
മഹി വാമിയെ ചേർത്ത് പിടിച്ചു പോകാൻ തിരിഞ്ഞതും… ദക്ഷ് വിളിച്ചു…. അങ്ങനെ അങ്ങ് പോയാലോ…
പോകുന്നതിനു മുൻപ് ഈ ഡിവോഴ്സ് പേപ്പർ ഒന്ന് സൈൻ ചെയ്തിട്ട് പോ….
ഡ്രായിൽ നിന്നും ഒരു പേപ്പർ എടുത്തു ടേബിളിലേക്ക് വെച്ചു കൊണ്ട് അവൻ പറഞ്ഞു…
വാമി.. അവന്റെ മുഖത്തേക്ക് നോക്കി…. മഹിയേട്ടാ…. വാമി വിങ്ങലോടെ അവനെ നോക്കി…
വാ…. സൈൻ ചെയ്യ്….മോളെ
എന്തിനാ മോളെ നിന്നെ വേണ്ടാത്ത ഇവനെ നിനക്ക്… നിനക്ക് ഞാൻ ഉണ്ടാവും… എന്റെ അനിയത്തിയായി നീ ഞങ്ങടെ കൂടെ കഴിയും…നീ… മഹിയേട്ടൻ അല്ലെ പറയുന്നത് മോൾ ഒപ്പിട്ടുകൊടുത്തേക്ക്..
മഹി നീട്ടിയ പേന വാങ്ങുമ്പോൾ അവളുടെ കൈകൾ വിറയ്ക്കുന്നതും കണ്ണുകൾ നിറഞ്ഞു രണ്ടുത്തുള്ളി കണ്ണുനീർ അതിലേക്ക് അടർന്നു വീണതും ദേവാൻഷി നോക്കി നിന്നു…
പോക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്തു അവനു നേരെ എറിഞ്ഞു കൊണ്ട്…
പുച്ഛത്തോടെ അവനെ നോക്കി കൊണ്ട് മഹി പറഞ്ഞു..
ദാ… ഇതെന്റെ റിസൈൻ ലെറ്റർ ആണ്,..എനിക്ക് നേരത്തെ അറിയാരുന്നു നിനക്ക് വാശി കൂടി കണ്ണിൽ തിമിരം ബാധിച്ചിരിക്കുകയാണെന്നു.. നീ ഇങ്ങനെയൊക്കെ കാട്ടി കൂട്ടുന്നു എനിക്ക് ഉറപ്പ് ആയിരുന്നു.. അതുകൊണ്ടു തന്നെയാ ഞാൻ ഇത് നേരത്തെ കരുതിയത്..എന്നാലും ഇത്രേം ദുഷ്ടൻ ആണെന്ന് ഞാൻ കരുതിയില്ലടാ…
അവൻ വാമിയെ ചേർത്ത് പിടിച്ചു പുറത്തേക്കിറങ്ങി…
ദക്ഷിത്.. താൻ ഇത്രയ്ക്ക് ദുഷ്ടൻ ആണെന്ന് ഞാൻ അറിഞ്ഞില്ല… സ്വന്തം ഭാര്യേ ഇത്ര അധികം വേദനിപ്പിക്കുന്ന തന്നെ കാണുമ്പോൾ എനിക്ക് വെറുപ്പ് തോന്നുന്നു..
താനൊക്കെ ഒരു മനുഷ്യൻ ആണോ? അവളുടെ കണ്ണിൽ നിന്നും വീണ കണ്ണുനീർ ഉണ്ടല്ലോ… അതെന്നെ പൊള്ളിച്ചു..
ഞാനും ഒരു പെണ്ണാണ്.. എനിക്കും മനസ്സിലാകും മറ്റൊരു പെണ്ണിന്റെ വേദന….
നിങ്ങൾക്കിടയിലെ പ്രശ്നങ്ങൾക്ക് ഞാൻ ആണ് കാരണമെങ്കിൽ എനിക്ക് തന്റെ കമ്പനിയിൽ ജോലി വേണ്ട…
അവൾ ദേഷ്യത്തിൽ തന്റെ ബാഗും എടുത്ത് പുറത്തേക്കു പോയി…
അവൻ പതിയെ ചെയറിലേക്ക് ഇരുന്നു.. വാമി സൈൻ ചെയ്ത പേപ്പറിലേക് നോക്കി അവളുടെ കണ്ണുനീരിനാൽ സൈൻ ചെയ്തിടം കുതിർന്നിട്ടുണ്ട്…
അവൻ വേഗം എഴുനേറ്റ് ദേവാൻഷിക്ക് പിന്നാലെ പുറത്തേക്ക് പാഞ്ഞു …..
ഹേയ്.. ദേവാൻഷി.. ജസ്റ്റ് ഒന്ന് നിന്നെ.. ഞാൻ ഒന്ന് പറഞ്ഞോട്ടെ…
അവൾ ഒന്നും മിണ്ടാതെ ലിഫ്റ്റിലേക്ക് കയറി….
പെണ്ണ് പി ടിയൻ.. ഭാര്യ ഉള്ളപ്പോൾ മറ്റൊരുവളെയും കൊണ്ട് നടക്കുന്നവൻ..
പൂ പോലെ തങ്കപ്പെട്ട ഒരു കൊച്ചിനെ ചതിക്കാൻ ഇയാൾക്ക് എങ്ങനെ തോന്നി…
കാശിന്റെ അഹങ്കാരം… അല്ലാതെ എന്താ..
ഇയാളുടെ ഭാര്യയുമായി ഇയാൾക്ക് നല്ല age ഗ്യാപ് ഉണ്ട്.. അത് തന്നെ പ്രശ്നം…
അവനെ നോക്കി അടക്കം പറയുന്ന സ്റ്റാഫിനെ കണ്ടതും അവനു വീണ്ടും ദേഷ്യം വന്നു…
അവൻ വേഗം ലിഫ്റ്റിലേക്ക് കയറി…
ദേവാൻഷി… അവനോട് ഒന്നും മിണ്ടിയില്ല.. ലിഫ്റ്റിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവനും അവളുമായി എന്തൊക്കെയോ വലിയ രീതിയിൽ സംസാരം നടക്കുന്നുണ്ട്..
അപ്പോഴാണ് അവരെ തന്നെ നോക്കി നിൽക്കുന്ന ലിയയെ കണ്ടത്… കൂടെ ജോയലും ഉണ്ടായിരുന്നു..
ജോയലിനെ കണ്ടതും ദക്ഷ് ദേഷ്യം കൊണ്ടു വിറച്ചു….
അവൻ കാറും എടുത്തു മഹിയുടെ വീട്ടിലേക്ക് ആണ് പോയത്… അവൻ ചെല്ലുമ്പോൾ വാമി പുറത്തു ഇരിപ്പുണ്ട്… മഹി ഹോസ്പിറ്റലിൽ കൊണ്ടു പോകാനുള്ള എന്തൊക്കെയോ സാധനങ്ങൾ ബാഗിൽ അടുക്കുകയാണ്…വാമി ആണെങ്കിൽ വന്നപ്പോൾ മുതലുള്ള ഇരുത്തം ആണ്…
പുറത്ത് കാർവന്ന ശബ്ദം കേട്ടു മഹി വന്നു നോക്കുമ്പോൾ വാമിയെ പിടിച്ചു വലിച്ചു കാറിൽ കയറ്റുന്ന ദക്ഷിനെ ആണ് കണ്ടത്….
എടാ.. ദക്ഷേ അവളെ വീട്…. നിന്നോട് ഞാൻ മാര്യതയുടെ ഭാഷയിൽ ആണ് പറയുന്നത്.. ഞങ്ങൾ ഹോസ്പിറ്റലിൽ പോകാൻ നിൽക്കുവാ….
നീ വെറുതെ ഇവിടെ ഒരു സീൻ ഉണ്ടാക്കാതെ പോകാൻ നോക്ക്..
നീ പൊയ്ക്കോ… എനിക്ക് ഇവളോട് കുറച്ചു സംസാരിക്കാനുണ്ട്… ഇവൾ എന്റെ കൂടെ വരും…
സംസാരിക്കാൻ ഉള്ളതെല്ലാം ഇന്ന് പറഞ്ഞു തീർത്തതാണ്… ഇനി എന്താണ് നിനക്ക് സംസാരിക്കാൻ ഉള്ളത്…
അത് നീ അറിയേണ്ട കാര്യം അല്ല….
വിടെടാ.. ദക്ഷേ.. അവളെ… നീ.. വീട്ടിൽ പോകാൻ നോക്ക്..നിന്നെ കാത്തു നിന്റെ മറ്റവൾ കാണും…
അതെ… കാണും…. അതിനു നിനക്ക് എന്തെകിലും പ്രശ്നം ഉണ്ടോടാ മഹി…
ഞാൻ ഇവളോട് എനിക്ക് പറഞ്ഞു തീർക്കാനുള്ളത് പറഞ്ഞു തീർത്തിട്ട് കൊണ്ടു വിടാം….
അവൻ പതിയെ വാമിയുടെ ചെവിയിൽ പറഞ്ഞു…. ജസ്റ്റ് എനിക്ക് കുറച്ചു സംസാരിച്ചാൽ മാത്രം മതി… നീ വന്നില്ലെങ്കിൽ ഞാൻ ഹോസ്പിറ്റലിലേക്ക് വരും… നിത്യ അറിഞ്ഞാൽ…വാമി ഞെട്ടലോടെ അവനെ നോക്കി..?അപ്പോഴേക്കും മഹി വന്നു അവന്റെ പിടിയിൽ നിന്നും അവളെ പിടിച്ചു മാറ്റി..
ദക്ഷേ.. നിന്നോടുള്ള എന്റെ സ്നേഹം നീ കളയരുത്.. അതുകൊണ്ട് പോകാൻ നോക്ക്…
മഹിയേട്ടാ….ഞാൻ.. ദക്ഷേട്ടന് ഒപ്പം പൊയ്ക്കോട്ടേ…. മോളെ.. നീ.. ഇവന്റെ കൂടെ…
ഞാൻ പൊയ്ക്കോട്ടേ… മഹിയേട്ടാ…?ദക്ഷേട്ടന് എന്താണ് പറയാനുള്ളതെന്നു കേട്ടിട്ട് വരാം…
കാര്യങ്ങൾ ഇവിടെ വരെ ആയില്ലേ… എന്നെ ഓർത്തു മഹിയേട്ടൻ വിഷമിക്കണ്ട…
ഞാൻ ok ആണ്… ദക്ഷ് വിജയചിരിയോടെ മഹിയെ നോക്കി…. ദക്ഷിനൊപ്പം പോകുന്ന അവളെ അവൻ വിഷമത്തോടെ നോക്കി നിന്നു….
തുടരും