പന്ത്രണ്ടു വർഷം മുൻപ് കോളേജിൽ നിന്നും പിരിയുമ്പോൾ സേവ് ചെയ്തു വെച്ച നമ്പർ ആണ്. പിന്നീട് ഇതു വരെ വിളിച്ചിട്ടില്ല അങ്ങോട്ടും ഇങ്ങോട്ടും. കാലത്തിന്റെ തിരക്കുകളിൽ മറന്നു മായ്ഞ്ഞു പോയ് തുടങ്ങിയിരുന്ന നാല് വർഷത്തെ കോളേജ് പ്രണയം…….

Story written by Rivin Lal

ഓഫീസ് കഴിഞ്ഞു വന്നു ഫ്ലാറ്റിൽ എത്തി ഹാളിലെ സോഫയിൽ ഒന്ന്‌ വിശ്രമിക്കാൻ കിടന്നേ ഉള്ളൂ ഞാൻ..ദേ ഫോണിൽ മെസ്സേജ് സൗണ്ട് വരുന്നു. ഞാൻ ഫോൺ എടുത്തു നോക്കി.. ഒരു ടെക്സ്ററ് മെസ്സേജ്.!! ഒരു ഹായ് മാത്രം.!!
പേര് നോക്കിയപ്പോൾ “അഹല്യ.!!”

ഒരായിരം ഓർമ്മകൾ എന്റെ മനസിലൂടെ ഒരു നിമിഷം ഓടി.!!!

പന്ത്രണ്ടു വർഷം മുൻപ് കോളേജിൽ നിന്നും പിരിയുമ്പോൾ സേവ് ചെയ്തു വെച്ച നമ്പർ ആണ്.!! പിന്നീട് ഇതു വരെ വിളിച്ചിട്ടില്ല അങ്ങോട്ടും ഇങ്ങോട്ടും.!! കാലത്തിന്റെ തിരക്കുകളിൽ മറന്നു മായ്ഞ്ഞു പോയ് തുടങ്ങിയിരുന്ന നാല് വർഷത്തെ കോളേജ് പ്രണയം.!! ഞാൻ റിപ്ലൈ കൊടുത്തു.!!

“അഹല്യ..??”

“യെസ്.. അപ്പോൾ മറന്നിട്ടില്ല” എന്നായിരുന്നു അവളുടെ മറുപടി.!!!പിന്നെ ഞാൻ നമ്പർ ഡയൽ ചെയ്തു.!! ഓർമ്മയുണ്ടോ നമ്മളെയൊക്കെ എന്ന് ചോദിച്ചാണ് ഞാൻ തുടങ്ങീത്.!! എത്ര വർഷങ്ങൾ കഴിഞ്ഞാലും ആദ്യ കാമുകിയോട് സംസാരിക്കുമ്പോൾ ആർക്കായാലും ഒരിക്കൽ മൂടി പോയ പല ഫീലിങ്ങ്സും മനസിലേക്കു അല്പം എങ്കിലും വീണ്ടും വരും.!! അതെ എനിക്കും തോന്നിയുള്ളൂ. എന്റെ ശബ്ദം ഒന്നൂടി കേൾക്കാനെന്ന മട്ടിൽ ഒരു ചെറിയ നിശബ്ദത ആയിരുന്നു ആദ്യം മറു വശത്ത്‌.. പിന്നെ,”സുഖമാണോ ഏട്ടന്.. എന്നതായിരുന്നു അവളുടെ അടുത്ത ചോദ്യം.!!”അങ്ങിനെ പോകുന്നു അഹല്യ.!!” എന്ന് ഞാൻ മറുപടി പറഞ്ഞു.??

ഭാര്യയും കുട്ടികളുമൊക്കെ.??? പ്രതീക്ഷിച്ച അതേ ചോദ്യം അവൾ തൊടുത്തു വിട്ടു എന്റെ നേർക്ക്‌.!!

“സുഖം.!” ഞാൻ മറുപടി പറഞ്ഞു..

അതെന്തേ ഏട്ടാ..ഒരു സന്തോഷം വരുന്നില്ലല്ലോ മുഖത്തു?? അവൾക് ജിജ്ഞാസ വന്നു.!!

അത് നിനക്ക് തോന്നുകയാവും അഹല്യ.!! ഞാൻ പറഞ്ഞു.!!നമ്മൾ കണ്ടിട്ടു കുറെ വർഷങ്ങൾ ആയല്ലേ ഏട്ടാ.!! എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു എനിക്ക് .. അവൾ പറഞ്ഞു.!! ഏട്ടന് എന്താ ഇപ്പോൾ തോന്നുന്നത് .??”ഹ്മ്മ്.. എനിക്കും.!!” ഞാൻ പതുക്കെ ഒരു മൂളലോടെ മറുപടി പറഞ്ഞു.!!അഹല്യ ഫ്രീ ആകുന്ന ഒരു ദിവസം പറയൂ .. നമുക്കു കാണാം .. ഒരു നൊസ്റ്റാൾജിയ ആയിക്കോട്ടെ.!!

“എന്തായിട്ടും കാണണം ഏട്ടാ.!!” അവളുടെ ആ മറുപടിയിലെ സന്തോഷം എനിക്ക് ഫോണിലൂടെ തിരിച്ചറിയാൻ കഴിഞ്ഞു.!!”എവിടെ വെച്ച കാണണ്ടേ.?? ഞാൻ ചോദിച്ചു.!!

“ഈ വരുന്ന സൺ‌ഡേ.. വൈകിട്ടു.. നമ്മുടെ പഴയ അതെ ഐസ് ക്രീം കോർണറിലെ നമ്മൾ സ്ഥിരം ഇരുന്നിരുന്ന ആ ലാസ്‌റ് കോർണറിലെ ടേബിൾ.!!” അവിടെ മതി.. അവൾ മറുപടി പറഞ്ഞു.!!”ശരി.. അങ്ങിനെയാവട്ടെ.! ഞാനും സമ്മതിച്ചു.!!””അപ്പോൾ ശരി ഏട്ടാ.. ബാക്കി എല്ലാം നേരിട്ടു പറയാം..!” അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.!!

ഫോൺ ടേബിളിൽ വെച്ച് ഞാൻ സോഫയിലേക്ക് തല ചായ്ച്ചു കിടന്നു.!! കണ്ണുകൾ അടച്ചു.!! ഒരു നിമിഷം കോളേജ് ലൈഫിലേക്കു ചിന്തകൾ പോയി.!! എന്റെ ആയ അവളെ ആദ്യമായി കണ്ടതും..ഞാൻ പിന്നാലെ നടന്നു വളച്ചു വീഴ്ത്തിയതും.. ബൈക്കിൽ ഒരുമിച്ചു കറങ്ങിയതും.. കോളേജ് ഗ്രൗണ്ടിലെ സ്റ്റെപ്പിൽ ഒരുമിച്ചു ചേർന്നിരുന്നു ഭാവി ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ടതും.. ബർത്ഡേക്ക് അവളുടെ ഹോസ്റ്റലിന്റെ മതിലിന്റെ അടുത്ത് വെച്ച് കേക്കും ഗിഫ്റ്റും കൈ മാറിയതും അവസാനം ജാതിയുടെയും കുടുംബ മഹിമയുടെയും പേരിൽ എല്ലാരുടെയും എതിർപ്പിനെ മാനിച്ചു അവൾ മാറി തന്നതും നിവൃത്തി കെട്ട് എനിക്ക് ആമിയുടെ കഴുത്തിൽ താലി കെട്ടേണ്ടി വന്നതും എല്ലാം എന്നെ വീണ്ടും വീണ്ടും ഓർമ പെടുത്തി.!!

നഷ്ടങ്ങൾ എത്രയായാലും നഷ്ടങ്ങൾ തന്നെയാണ്.!! ആമി ഒരു നല്ല ഭാര്യ ആയിരുന്നു.!! പക്ഷെ അവൾക്കൊരിക്കലും അഹല്യയെ പോലെ ആകാൻ കഴിയുമായിരുന്നില്ല.!! ഒരുപാട് അന്തരം ഉണ്ട്.!! രണ്ടു പേരും രണ്ടു വ്യത്യസ്ത തലങ്ങളിൽ ഉള്ള കഥാ പാത്രങ്ങൾ.!! അത് കൊണ്ട് തന്നെ ആയിരിക്കാം വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഞാനും ആമിയും എപ്പോളും വഴക്കായിരുന്നു.!! ഭാര്യയിൽ കാമുകിയെ കാണാൻ ശ്രമിച്ച എനിക്ക് തെറ്റ് പറ്റി.!! പിന്നെ പിന്നെ ആമി എന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുകയാണ് എന്നറിഞ്ഞ നിമിഷം യാഥാർഥ്യങ്ങളെ ഉൾകൊള്ളാൻ ശ്രമിക്കായിരുന്നു ഞാൻ.!! സാവധാനം ആമിയെ ഞാൻ സ്നേഹിച്ചു തുടങ്ങി.! അഹല്യ എന്ന പേരും പോലും മറക്കാൻ ശ്രമിച്ചു.!! അഹല്യ വെറുമൊരു സ്വപ്‌നം ആയിരുന്നു എന്ന് ഞാൻ എന്റെ മനസിനെ പഠിപ്പിച്ചു കൊണ്ടിരുന്നു.!! പക്ഷെ എന്റെ ശ്രീ മോളെ പ്രസവിച്ചു എന്റെ കൈയിൽ അവളെ നേഴ്സ് ഏൽപ്പിക്കുമ്പോൾ എന്റെ ആമി എന്നെ വിട്ടു എന്നന്നേക്കുമായി പോയെന്നു എനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.!!! ആ ഒരു നിമിഷമാണ് ആമിയെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന സത്യം ഞാൻ മനസിലാക്കുന്നത്.!! ഇപ്പോൾ എന്റെ ശ്രീ മോൾ LKG യിലാണ്.!! പെൺ കുഞ്ഞല്ലേ നീ മറ്റൊരു വിവാഹം കഴിക്കണം എന്ന് പലരും നിർബന്ധിച്ചിട്ടും എനിക്ക് ആമിയുടെ സ്ഥാനത്തു അപ്പോൾ മറ്റാരെയും സങ്കല്പിക്കാൻ കഴിഞ്ഞില്ല.!! എന്റെ മോളാണ് ഇപ്പോൾ എന്റെ ലോകം.!! അവളുടെ സന്തോഷം ആണ് എന്റെ സന്തോഷം.! അങ്ങിനെ ജീവിതവുമായി പൊരുത്തപ്പെട്ടു പോകുമ്പോൾ ആണ് ഇപ്പോൾ വീണ്ടും അഹല്യയുടെ അപ്രതീക്ഷിത കടന്നു വരവ്.!!!

“പപ്പാ.. പപ്പാ.. എണീക്.. അച്ചമ്മ വിളിക്കുന്നു..!”മോളുടെ ശബ്ദം കേട്ടാണ്‌ ഞാൻ ചിന്തകളിൽ നിന്നും കണ്ണ് തുറന്നത്‌.!!”ഞാൻ ഓഫിസ് ബാഗിൽ നിന്നും വരുമ്പോൾ വാങ്ങിയ അവളുടെ ഫേവറിറ്റ് ബാർബി ഡോൾ എടുത്തു കൊടുത്തു അവളോടൊപ്പം കൂടി..”പപ്പാ മോൾക്ക് കൊണ്ട് വന്നത് നോക്കിയേ.!!”

“ഹായ്.. എന്ന് പറഞ്ഞു അവൾ അത് വാങ്ങി എന്റെ കവിളിൽ ഒരുമ്മയും തന്നു അവൾ കളിക്കാനായി അകത്തേക്കു തുള്ളി ചാടി പോകുന്നത് കണ്ടപ്പോൾ ആ കുഞ്ഞു മുഖത്തെ സന്തോഷം കണ്ട് ഓഫിസിലെ അന്നത്തെ മുഴുവൻ ദിവസവും അനുഭവിച്ച എന്റെ ടെൻഷനും പ്രെഷറും എങ്ങോട്ടോ മായ്ഞ്ഞു പോയ പോലെ എനിക്ക് തോന്നി.!!”നീയിന്നു അല്പം വരാൻ വൈകിയോ എന്നും ചോദിച്ചു അമ്മ ചായ കപ്പുമായി എന്റെ അടുത്തേക്കു വന്നു.!!”ആഹ്.. ഓഫിസിൽ കുറച്ചു തിരക്കുണ്ടായിരുന്നു.. പിന്നെ റോഡിൽ ബ്ലോക്കും.. അതാ ലേറ്റ് ആയെ.!! അമ്മ പ്രെഷറിന്റെ മരുന്ന് കുടിച്ചോ.!! അതോ ഇന്നും മറന്നോ.. ഞാൻ ചോദിച്ചു.!!

എന്റെ കാര്യത്തിൽ എനിക്കൊരു പേടിയും ഇല്ലാ.. ഞാൻ എല്ലാം കൃത്യമായി കുടിക്കാറുണ്ട്.. നീ നിന്റെയും ശ്രീ മോളുടെ ഭാവിയെ കുറിച്ചും ചിന്ദിക്കണം.. അമ്മക്ക് അതേ നിന്നോട് പറയാനുള്ളു.!! ഇന്നും രാമേട്ടൻ ആ ഭർത്താവ് മരിച്ച കുട്ടിയുടെ കാര്യം പറഞ്ഞിരുന്നു.. നിന്റെ തീരുമാനം അറിയാൻ.!! കാര്യം നിനക്ക് മനസ്സിലായെന്നു വിചാരിക്കുന്നു.. ഇനി എന്താ എന്ന് വെച്ചാൽ നിന്റെ ഇഷ്ടം.!! എന്തായാലും എത്രയും പെട്ടെന്ന് അയാളോട് മറുപടി പറയണം.. അതേ എനിക്ക് നിന്നോട് പറയാനുള്ളു.. ഇനി ആ കുട്ടി അല്ലേൽ നീ വേറെ ആരെ കെട്ടിയാലും കുഴപ്പമില്ല.. അമ്മ അവളെ രണ്ടു കൈയും നീട്ടി സ്വീകരിക്കും.. അമ്മക്ക് സന്തോഷമേ ഉള്ളൂ.. അതും പറഞ്ഞു കൊണ്ട് അമ്മ അകത്തേക്കു പോയി.!!

ഞാൻ റൂമിലേക്കു പോയി.. ടേബിളിൽ വെച്ച ആമിയുടെ ഫ്രെയിം ചെയ്ത ചെറിയ ഫോട്ടോ നോക്കി ഞാൻ ചോദിച്ചു.. നീ ഇതെല്ലാം കാണുന്നില്ലേ ആമി… എങ്ങിനെയാ ഞാൻ ഇനി മറ്റൊരാളെ.!! എന്തിനാ നീ എന്നെയും നമ്മുടെ മോളെയും വിട്ടു പോയെ.!! ഇഷ്ടമായിരുന്നില്ലേ എനിക്കൊരുപാട് നിന്നെ..!!! അവളുടെ ഫോട്ടോ എന്റെ നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകി.!!! അവളുടെ നഷ്ടം ഒരു വലിയ നഷ്ടം തന്നെയായി അപ്പോൾ എനിക്ക് അനുഭവപെട്ടു.!! ആരൊക്കെയാലോ ഞാൻ ഒറ്റപ്പെട്ടു പോയ പോലെ ഒരു തോന്നൽ.!!! അന്ന് ഞാൻ വല്ലാതെ വിഷമിച്ചാണ് സമയം നീക്കിയത്.!!

ഓരോ പുലരിയും പുതു തുടക്കങ്ങൾ ആണ്..!! വീണ്ടും ഓഫിസും വീടുമായി രണ്ടു ദിവസം കൂടി കടന്നു പോയി..നാളെ ഞായർ ആണ്.!! “അഹല്യ.!!” എന്റെ മനസ് മന്ത്രിച്ചു.!!

ഞായർ വന്നു.പറഞ്ഞ സമയത്തു തന്നെ ഞാൻ ഞങ്ങളുടെ പഴയ സ്ഥലത്തെത്തി.! അവൾ വന്നിട്ടുണ്ടായിരുന്നില്ല.!! എന്റെ കൂടെ ശ്രീ മോളും ഉണ്ടായിരുന്നു.!! അവൾക്കൊരു ഐസ് ക്രീം വാങ്ങി ഞാൻ അഹല്യയെ അവിടെ കാത്തിരുന്നു.!! കൂടെ അവളുടെ ഹസ്ബന്റും ഉണ്ടാകുമെന്നൊക്കെ ഞാൻ ചിന്ദിച്ചു കൂട്ടി.!!! അല്ലേൽ അവളുടെ കുട്ടി ഉണ്ടാകുമായിരിക്കും.!!

പെട്ടെന്ന് അതാ ഒരു റോയൽ ബ്ലൂ ഫാൻസി സാരി ഉടുത്തു അഹല്യ എന്റെ മുന്നിലേക്ക് സാവധാനം നടന്നു വരുന്നു.!! ആ സാരിയിൽ അവൾ ഒരുപാട് സുന്ദരിയായതായി എനിക്ക് അനുഭവപെട്ടു.!! മുടിയൊക്കെ അഴിച്ചിട്ടു.. കണ്ണുകൾ നന്നായി എഴുതി ഒരു കൊച്ചു പൊട്ടും മൂക്കുത്തിയും ഇട്ട് ഒരു ചെറിയ ഹാൻഡ് ഭാഗുമായാണ് അവൾ നടന്നു വരുന്നത്.!! അവൾ ഒറ്റക്കായിരുന്നു.!!! ഞാൻ പ്രേമിക്കുന്ന കാലത്തു പോലും അവൾ ഇത്ര സുന്ദരി ആയിരുന്നില്ല എന്നെനിക്കു തോന്നി.!!! അവൾ എന്റെ അടുത്ത് വന്ന് മുന്നിലെ ചെയറിൽ ഇരുന്നു.!! കുറച്ചു സമയം അവളെ തന്നെ ഞാൻ നോക്കി ഇരുന്നു പോയ്.!!

“ഹലോ.. എന്താണ് മാഷെ.. എവിടെയാണ് സർ.. അവൾ വിരൽ അടിച്ചു കൊണ്ട് ശബ്ദം ഉണ്ടാക്കി എന്നെ വിളിച്ചു.!!

ഞാൻ പെട്ടെന്ന് എവിടെ നിന്നോ ഉണർന്ന പോലെ തല ഇളക്കി.. ആഹ്.. സോറി.. ഞാൻ പെട്ടെന്ന് കണ്ടപ്പോൾ എന്തൊക്കെയോ ഓർത്തു പോയി.!! ഒറ്റക്കെ ഉള്ളോ.!! കൂടെ ആരുമില്ലേ.? ഞാൻ ചോദിച്ചു.!! “ഇല്ലാ.. എന്താ നാട്ടുകാരെ മൊത്തം വിളിക്കണോ ഞാൻ വരുമ്പോൾ.. നല്ല ആളാ.. ഇത്രയും വർഷമായിട്ടും ഏട്ടന് ഒരു മാറ്റവുമില്ല.. അതെ സംസാരം. അല്പം തടിച്ചു.. മോളെ ആണൊ ഇതു.. അവൾ ആശ്ചര്യത്തോടെ ചോദിച്ചു..അതെ എന്ന് ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി..!

“അച്ചോടാ.. മോൾക്ക് ആന്റി ഇപ്പോൾ ഐസ് ക്രീം വാങ്ങി തരാം ട്ടോ.. ഒരുമ്മ തന്നെ നല്ല കുട്ടി ആയിട്ടു..!!”

ശ്രീ മോൾ അവൾക്കൊരുമ്മ കൊടുത്തു.. അവൾ അതോടെ ഒരുപാട് സന്തോഷവതി ആയതായി എനിക്ക് തോന്നി.. ശ്രീ മോളെയും അവൾ കെട്ടി പിടിച്ചു ഒരുപാട് ഉമ്മ വെച്ചു.!! എന്നിട്ടവൾ മൂന്ന് ഐസ് ക്രീം ഓർഡർ ചെയ്തു ശ്രീ മോളെ പിടിച്ചു അവൾ അവളുടെ മടിയിൽ ഇരുത്തി.!!!ആ ഐസ് ക്രീം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ആമി പോയതും എന്റെ കഴിഞ്ഞ കാലവും ജോലിയെ കുറിച്ചും എല്ലാം പറഞ്ഞു.!!അവളും കുറെ കാര്യങ്ങൾ തിരിച്ചും പറഞ്ഞു.. അച്ഛനും അമ്മയും ഡിവോഴ്സ് ആയതും…അതോടെ കല്യാണം എന്ന ചിന്ത ഒക്കെ വിട്ടു പോയതും.. അവൾക്കു ടീച്ചറായി പുതിയ ജോലി കിട്ടിയതും എല്ലാം..!! ഐസ് ക്രീം തീർന്നിട്ടും ആ സംസാരം ഒരു മൂന്ന് മണിക്കൂറോളം നീണ്ടു പോയി.!!

അവസാനം പിരിയാൻ നേരത്തു ഞാൻ പറഞ്ഞു.. “പോകുന്നതിനു മുൻപ് എനിക്ക്‌ അഹല്യയോട് ഒരു കാര്യം പറയാൻ ഉണ്ട്.!!”

“ഏട്ടൻ പറയുന്നതിന് എനിക്കൊരു കാര്യം പറയാൻ ഉണ്ട്.!!” അതും പറഞ്ഞു അവൾ ബാഗിൽ നിന്നും ഒരു കവർ എടുത്തു.!! എന്നിട്ട് എന്റെ കൈയിൽ തന്നു.! എന്നിട്ട് പറഞ്ഞു. അടുത്ത മാസം എന്റെ കല്യാണമാണ്.!! ആദ്യത്തെ കത്ത് ഏട്ടനിരിക്കട്ടെ.!! ഇപ്പോൾ തുറക്കേണ്ട.വീട്ടിൽ ചെന്ന് അമ്മക്കും കൂടി കാണിച്ചിട്ട് തുറന്നു നോക്കിയാൽ മതി. അവൾ സന്തോഷത്തോടെ പറഞ്ഞു. അല്ല .. ഏട്ടൻ എന്താ പറയാൻ വന്നെ.!?? എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞിട്ട്.??? അവൾ ചോദിച്ചു..

എന്റെ കണ്ണ് നിറഞ്ഞു തുടങ്ങി. ഒന്നുമില്ല അഹല്യ. അത് പിന്നെ കല്യാണം ഒന്നും കഴിക്കണ്ടേ.. ഇങ്ങിനെ നടന്നാൽ മതിയോ.. നമുക്കൊരു ചുള്ളനെ വേഗം കണ്ടു പിടിക്കണ്ടേ എന്ന് ചോദിക്കാൻ ആയിരുന്നു.ഞാൻ എന്റെ മനസിലെ ഇഷ്ടം പറയാതെ വിഷയം മാറ്റി.!!അവൾ അത് കേട്ടപ്പോൾ എന്നെ കണ്ണുകളിലേക്കു തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.!! അവളെ കൂടുതൽ സമയം ഫേസ് ചെയാൻ കഴിയാത്തോണ്ടു ഞാൻ പറഞ്ഞു.. എന്നാൽ നമുക്കു പോകാം.. എനി വേ.. കൺഗ്രാജുലേഷൻ..!! വരും ഞാൻ കല്യാണത്തിന് .. എന്റെ മോളും… അല്ലെ മോളെ .. ഞാൻ ശ്രീമോളോടായി ചോദിച്ചു.. അതെയെന്ന് അവളും തലയാട്ടി.!!
അതും പറഞ്ഞു ഞങ്ങൾ ഒരു ഷെയ്ക് ഹാൻഡും കൊടുത്തു അവിടുന്ന് ഞങ്ങൾ പിരിഞ്ഞു.!!!

എല്ലാ പ്രതീക്ഷകളും അസ്തമിച്ച പോലെ ആയിരുന്നു ഞാൻ.!! കാർ ഓടിക്കുമ്പോൾ എന്റെ കണ്ണ് നന്നേ നനഞ്ഞിരുന്നു.!! വീട്ടിലെത്തിയപ്പോൾ കാറിന്റെ കീ ഞാൻ ടേബിളിലേക്കു ദേഷ്യത്തോടെ വലിച്ചെറിഞ്ഞു.!! ശബ്ദം കേട്ടു ‘അമ്മ ഓടി വന്നു. എന്താ മോനെ പറ്റിയെ.!! അതേയ്.. നിന്നെ ചോദിച്ചു അഹല്യ വിളിച്ചിരുന്നു.. എന്നോട് ആ കുട്ടി കുറെ സംസാരിച്ചു.. പിന്നെ നിന്നോട് ആ ക്ഷണ കത്ത് എനിക്ക് കൂടി കാണിച്ചു തരാൻ അവൾ പറഞ്ഞു.!!

കത്ത്.. കോപ്പാണ്.!! ഞാൻ ആ കത്ത് എടുത്തു ഹാളിലേക്കു വലിച്ചെറിഞ്ഞു.!! അപ്പോൾ ഉണ്ട് ഫോൺ വൈബ്രേറ്റ് ചെയുന്നു.. 1 മെസേജ് റിസിവിട്.. ഞാൻ മെസേജ് തുറന്നു നോക്കി..

“ഇൻവിറ്റേഷൻ നോക്കിയോ.??”

അതായിരുന്നു മെസേജ്.. ദേഷ്യത്തോടെ ഞാൻ ആ വലിച്ചെറിഞ്ഞ കത്തിലേക്കു നോക്കി.. അതിൽ കവറിൽ നിന്നും പാതി പുറത്തേക്കു വന്ന കത്തിൽ ഞാൻ കണ്ടു.. വധു .. അഹല്യ… വരന്റെ പേരിന്റെ സ്ഥാനത്തു എന്റെ പേര്.!!അപ്പോൾ അടുത്ത മെസേജ് വന്നു”എനിക്ക് എല്ലാം നേരത്തെ അറിയാമായിരുന്നു .. ഏട്ടന്റെ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.!! ഇനി ശ്രീ മോൾ ഏട്ടന്റെ മാത്രമല്ല.. എന്റെയും കൂടി മോളാണ്.!! നമ്മുടെ മോളാണ്.!! ഇഷ്ടമാണ് ഏട്ടനെ ഇപ്പോളും.. ഒരുപാടൊരുപാട്.!!!

സ്നേഹത്തോടെ അഹല്യ.!!!”

Related Posts

Leave a Reply

Your email address will not be published. Required fields are marked *