മംഗല്യ താലി ഭാഗം 93 ~~~ എഴുത്ത്:-കാശിനാഥൻ

വണ്ടി നിറുത്തിയതും ഭദ്രയും മീരയും കൂടി പോളിനോട് അകത്തേക്ക് വന്നേക്കാൻ പറഞ്ഞശേഷം പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് ചെന്നു.

ഹരിയേട്ടാ… ഏത് ഫ്ലോർ ആണെന്ന് പറയാമോ.
ഭദ്ര അവനെ ഫോണിൽ വിളിച്ചു ചോദിച്ചു.

താൻ എത്തിയോ ഇവിടെ.

ഉവ്വ്….. ഹരി എവിടേക്ക് വരണമെന്ന് ഉള്ളത് ഭദ്രയോട് പറഞ്ഞു കൊടുത്തു.
പെട്ടന്ന് അമ്മയും മകളും കൂടി ലിഫ്റ്റിൻറെ അടുത്തേക്ക് ചെന്നു. മേജർ ആയിട്ടുള്ള ഓപ്പറേഷൻ തീയേറ്റർ ആയിരുന്നു ആ ഫ്ലോറിൽ..
അവർ ലിഫ്റ്റിൽ വന്നിറങ്ങിയ സ്ഥലത്തു ഹരി കാത്തു നിൽപ്പുണ്ട്.

ഹരിയേട്ടാ…..

ഭദ്ര അവന്റെ അടുത്തേക്ക് തിടുക്കത്തിൽ വന്നു.

ഹമ്.. കഴിഞ്ഞിട്ടില്ലടോ…

അതെയോ.. വേറെന്തെങ്കിലും ഡോക്ടർ പറഞ്ഞോ.

ഉച്ചയ്ക്ക് പറഞ്ഞ കാര്യങ്ങൾ തന്നെ. റിസൾട്ട്‌ വരട്ടെയെന്ന്

ഹമ്…. കുഴപ്പമൊന്നും കാണില്ലന്നേ..ഇല്ലെങ്കിൽ കണ്ടോളു.

ആഹ് നോക്കാം.. ടീച്ചർ.. എന്തിനാരുന്നു വന്നത്.. ശോ…
അവൻ മീര ടീച്ചറേ നോക്കി.

സാരമില്ല മോനേ.. എനിക്ക് ഇപ്പോൾ കുഴപ്പമൊന്നും ഇല്ല.

അവർ സംസാരിച്ചു കൊണ്ട് നിന്നപ്പോൾ രവീന്ദ്രനും അവിടേക്ക് വന്നു.

മീരയും അയാളും തമ്മിൽ നേർക്ക് നേർ നോക്കിയപ്പോൾ ഇരു മിഴികളും തമ്മിൽ ഒന്ന് കോർത്തു. പെട്ടെന്ന് മീര ദൃഷ്ടി പിൻവലിച്ചു.

മീരഎന്തിനാ വന്നത്… തനിക്ക് ക്ഷീണമായിട്ടിരിക്കുന്നതല്ലേ.

രവീന്ദ്രൻ ചോദിച്ചതും ഭദ്രയും ഹരിയും ഒന്ന് ചെറുതായി പുഞ്ചിരിച്ചു.

അച്ഛാ… ഞാൻ ടീച്ചറമ്മയോട് പറഞ്ഞതാണ് പോരേണ്ടന്നു.. പക്ഷേ കേൾക്കണ്ടേ…. വന്നേ തീരു…

ഹമ്…. ഹരി ഒരു കാര്യം ചെയ്യാം ഞാനും മീരയും കൂടി വീട്ടിലേക്ക് പോകുവാ. ഒന്നാമത് ഇയാളുടെ ബോഡി വീക്കാണ്, അറിയാലോ ബിപിയുടെ പ്രോബ്ലം.. അതിനിടയ്ക്ക്  ഉറക്കം വെടിഞ്ഞു നിന്നാൽ, പിന്നെയും ക്ഷീണം കൂടുകയേയുള്ളൂ…

ഓക്കേ അങ്കിൾ.. അതാണ് നല്ലത്. എങ്കിൽ പിന്നെ അങ്കിളും ടീച്ചറും കൂടി പൊയ്ക്കോളൂ.

വേണ്ട വേണ്ട…. ഒരുമിച്ചു പോകാം. ഞാനിപ്പോൾ ഓക്കേ ആണ്.
മീര അത് തടയാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

എടൊ…. താൻ പറയുന്നത് അനുസരിച്ചാൽ മതി. ഇവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്യേണ്ട കാര്യമുണ്ടോ മീര…

രവീന്ദ്രൻ മീരയെ നോക്കി ദേഷ്യത്തിൽ ചോദിച്ചപ്പോൾ അവർ ഒന്നും മിണ്ടാതെ നിന്നു.

അമ്മേ….. അമ്മ വീട്ടിലേക്ക് പൊയ്ക്കോളൂ.. ഇവിടെ ഇപ്പോൾ  എല്ലാവരും കൂടി വെറുതെ നിന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ..

ഭദ്രയും രവീന്ദ്രനു അനുകൂലമായിട്ടാണ് അവരോട് സംസാരിച്ചത്..
ആ സമയത്ത് അവർക്കരികിലേക്ക് അനിരുദ്ധനും എത്തി..

മീരടീച്ചർ… എങ്ങനെയുണ്ട് ഇപ്പോൾ, ടീച്ചറിന്റെ ഹെൽത്ത് ഓക്കെയായോ.

ഹമ്…. കുഴപ്പമില്ല അനി… ഐശ്വര്യ എവിടെ.

അവൾ അപ്പുറത്ത്.. അവളുടെ ഡാഡി മമ്മിയും കൂടെയുണ്ട്.

ഹമ്… മീര തല കുലുക്കി.

അങ്കിൾ പറയുവായിരുന്നു, ടീച്ചറിനെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോളാം എന്ന്. വെറുതെ എല്ലാവരും കൂടി ഇവിടെ നിന്നിട്ടും കാര്യമൊന്നുമില്ലല്ലോ ന്നേ..

ഹരി പറഞ്ഞതും അനിരുദ്ധനും അത് ശരിവെച്ചു.
അങ്ങനെ ഒടുവിൽ മീര എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി രവീന്ദ്രനോടൊപ്പം വീട്ടിലേക്ക് പുറപ്പെട്ടു.

ടീച്ചർ പോകുവാണോ…
അപ്പോഴാണ് വണ്ടിയൊക്കെ പാർക്ക് ചെയ്തശേഷം പോളേട്ടൻ കയറി വരുന്നത്.

ആഹ്… അമ്മ പോകുവാണ് പോളേട്ടാ,,,,
ഭദ്ര അയാൾക്ക് മറുപടി നൽകി.

രവീന്ദ്രനെ അവിടെ കണ്ടതും പോളിന് ഒന്നും മനസിലായില്ല.
പോളിന്റെ നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോൾ കാര്യം പിടികിട്ടി.

പോളേട്ടാ എല്ലാം പറയാം… ഇപ്പോഴല്ല കുറച്ചു കഴിഞ്ഞിട്ട്.
ഹരി പിറു പിറുത്തതും അയാൾ തലയാട്ടി..

മോളെ…ഞാൻ പോണോടാ
മീര പിന്നെയും ഭദ്രയെ നോക്കി.

മറ്റാരുടെയും കൂടെ അല്ലല്ലോ സ്വന്തം ഭർത്താവിനോടൊപ്പം അല്ലേ… ടീച്ചറമ്മ ചെല്ലു.. വൈകാതെ തന്നെ ഞങ്ങളും എത്തിക്കോളാം.

അങ്ങനെ അവർ ഇരുവരും യാത്ര പറഞ്ഞു പോയി. അതിനുശേഷം ഹരി  പോളേട്ടനെയും കൂട്ടിക്കൊണ്ട് വെയ്റ്റിംഗ് ഏരിയയിൽ പോയിരുന്നു.

നടന്ന സംഭവങ്ങൾ ഒക്കെ അയാളോട് അവൻ വിശദീകരിച്ചപ്പോൾ പോള് വല്ലാതേ ഞെട്ടിയിരുന്നു.

സത്യമാണോ മോനേ..

ഹമ്… അതെ ഏട്ടാ…. രവീന്ദ്രൻ സാറും മീര ടീച്ചറും ഭാര്യ ഭർത്താക്കന്മാർ ആയിരുന്നു. അവരുടെ ഒരേയൊരു മകളാണ് ഭദ്ര ലക്ഷ്മി.

എന്റെ കർത്താവേ.
ഒരിക്കലും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണല്ലോ ഇതൊക്കെ..
ആ കുട്ടി, അവളിതൊക്കെ അറിഞ്ഞപ്പോൾ എങ്ങനെ ആയിരുന്നു മോനേ അതിന്റെ മാനസികവസ്ഥ..

എന്ത് പറയാനാ…. എന്നിരുന്നാലും അവൾ ഹാപ്പി ആണെന്ന് തോന്നുന്നു. പക്ഷെ ടീച്ചർ.. അവളെ വളർത്തി വലുതാക്കി യിട്ട് ഒരിയ്ക്കൽ പോലും പെറ്റമ്മ ആണെന്ന് പോലും പറയാൻ പറ്റാതെ എന്തോരം അനുഭവിച്ചു.. ഇത്രയും വലിയൊരു മനുഷ്യന്റെ മകളായി ജനിച്ചിട്ട് ഭദ്ര ജീവിച്ച ചുറ്റുപാട്.. അതൊക്കെ ഓർക്കുമ്പോൾ ആഹ് എല്ലാം ഓരോരോ വിധി. അങ്ങനെ പറയാം അല്ലേ പോളേട്ടാ.

രണ്ടാളും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഭദ്ര കൂടി അവിടേക്ക് വന്നു.

ബീനേച്ചിയും അമ്മച്ചിയും സുഖായിരിക്കുന്നു ല്ലൊ അല്ലേ പോളേട്ടാ.

ആഹ്.. അമ്മച്ചി യ്ക്ക് ഇന്നലെ മുതൽ ഒരു ചെറിയ ജലദോഷം.. അതിന്റെ കുറച്ചു ക്ഷീണം.. വേറെ പ്രശ്നം ഇല്ല മോളെ…

ഹോസ്പിറ്റലിൽ കാണിച്ചോ..അതോ?

ഇല്ല മോളെ.. നല്ലയൊരു ചുക്ക് കാപ്പി കുടിച്ചാൽ അമ്മച്ചി ഓക്കേ യാവും.. പഴയ മണ്ണല്ലേ…
അയാൾ ഒന്നു മന്ദഹസിച്ചു.

ഐശ്വര്യ തന്നോട് എന്തേലും സംസാരിച്ചോടൊ.
ഹരിയാണ്

ഇല്ലഏട്ടാ… അനിയേട്ടൻ ഓരോന്ന് ഒക്കെ ചോദിച്ചു.

ഹമ്….
ആഹ് എന്നാൽ പിന്നെ പോളേട്ടാ നേരം ഇത്രയും ആയില്ലേ… ഏട്ടൻ തിരിച്ചു പൊയ്ക്കോളൂ.. എന്നിട്ട് നാളെ വന്നാൽ മതി.

ഹേയ്.. അതൊന്നും സാരമില്ല മോനേ.. ഓപ്പറേഷൻ കഴിഞ്ഞിട്ട് പോകാം. ഡോക്ടർ എന്താണ് പറയുന്നതെന്ന് കേൾക്കാലോ.

ഭദ്രയും ഹരിയും ഒരുപാട് പറഞ്ഞുവെങ്കിലും പോൾ വീട്ടിലേക്ക് പോകുവാൻ കൂട്ടാക്കിയില്ല.
ആയാളും അവരോടൊപ്പം നിന്നു.

ഹരിയുടെ ഫോൺ ശബ്ദിച്ചപ്പോൾ അവൻ അത് എടുത്തു നോക്കി.

ഹലോ അങ്കിൾ.

ആഹ് മോനേ…. ഞങ്ങള് വീട്ടിലെത്തി കേട്ടോ..

ഓക്കേ അങ്കിൾ… ടീച്ചർ ഓക്കേ ആണല്ലോ അല്ലേ.

ആഹ് അയാൾക്ക് കുഴപ്പമില്ല. സർജറി കഴിയുമ്പോൾ മോൻ ഒന്ന് വിളിക്കണം കേട്ടോ.

ഓക്കേ അങ്കിൾ.
അവൻ കാൾ കട്ട് ചെയ്ത്.

മെയിൻ ഡോർ തുറന്ന് രവീന്ദ്രൻ അകത്തേക്ക് കയറി.
തിരിഞ്ഞുനോക്കിയപ്പോൾ മീര മടിച്ചു നിൽക്കുകയാണ്.

അകത്തേക്ക് കയറുവാൻ നിനക്ക് താലപ്പൊലി വേണോടി…
അയാൾ ഗൗരവത്തിൽ ചോദിച്ചതും മീരയുടെ മിഴികൾ സജലമായി.

അതോ നിന്നെ നിലവിളക്ക് എടുത്ത് സ്വീകരിക്കണോ.

വീണ്ടും അയാളുടെ ശബ്ദം ഉയർന്നു.

രവിയേട്ടാ…..
കരഞ്ഞുകൊണ്ട് മീര അയാളെ നോക്കി.

കേറി വരുന്നുണ്ടെങ്കിൽ വാടി.. എനിക്ക് വാതിൽ അടയ്ക്കണം.

രവീന്ദ്രൻ വഴക്ക് പറഞ്ഞപ്പോൾ മിഴികൾ അമർത്തി തുടച്ചു കൊണ്ട് മീര അകത്തേക്ക് കയറി വന്നു.

എന്നിട്ട് ഭദ്ര ഒരുക്കി കൊടുത്ത മുറിയിൽ കിടക്കുവാൻ പോയതും രവീന്ദ്രൻ അത് തടഞ്ഞു.

അവിടെയ്ക്കല്ല…. ഇവിടെ.. ഈ മുറിയിൽ.
അയാൾ തന്റെ മുറിയിലേക്ക് വിരൽ ചൂണ്ടി..

നീയ് ഈ മുറിയിൽ കിടന്നാൽ മതി.

അതൊന്നും വേണ്ട രവിയേട്ടാ..

അതെന്താ…

വേണ്ടാഞ്ഞിട്ട്…. ഞാൻ ഇവിടെ..

കേറിപ്പോടി..

തുടരും.

അടുത്ത ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Comment