അമ്മയെ അച്ഛൻ ഒന്നുടെ താലി ചാർത്തുന്നത് കണ്ടുകൊണ്ട് നിറഞ്ഞ മനസാലെ ഭദ്ര ഹരിയോട് ചേർന്ന് നിന്നു..
രണ്ടാളും ചേർന്ന് അച്ഛന് മോതിരം കൂടി ഇട്ടു കൊടുത്തു.
മോളെ…..?അയാൾ വാത്സല്യത്തോടെ മകളെ നോക്കി.
ചെറിയ സമ്മാനമാണ് കേട്ടോ അങ്കിൾ.?ഹരി പറഞ്ഞതും അയാൾ അവനെ ചേർത്തു പിടിച്ചു.
നാലു പേരും ചേർന്ന് ഒന്നുടെ മഹാദേവന്റെ മുൻപിൽ നിന്നു കണ്ണ് അടച്ചു പ്രാർത്ഥിച്ചു.
തന്റെ രവിയേട്ടൻ,,,,, തങ്ങളുടെ പൊന്നുമകൾ…അവളുടെ ഭർത്താവ്അ വരോ ടൊപ്പം ഇനിയും ഒരു ജീവിതം.?മീരയുടെ മിഴികളിൽ തെളിഞ്ഞ നീർക്കണം.?അതിൽ സന്തോഷമായിരുന്നു നിറഞ്ഞു നിന്നത്..
ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയ ശേഷം ഭദ്ര അവളുടെ അച്ഛനേം അമ്മേം ചേർത്ത് നിറുത്തി കുറേ ഏറെ ഫോട്ടോസ് എടുത്തു..
ആളുകൾ ഒക്കെ ശ്രെദ്ധിച്ചതും അവർക്ക് രണ്ടാൾക്കും ഒരു ജാള്യത പോലെ.
മീര മകളെ ഒരു പ്രകാരത്തിൽ വണ്ടിയിൽ കയറ്റി.
പിന്നീട് അവർ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വേണ്ടി പോയി.
അച്ഛാ…. ഇത് ഹരിയേട്ടൻ പ്ലാൻ ചെയ്തത് ആണ് കേട്ടോ. അച്ഛനും അമ്മയ്ക്കും ഒട്ടും പ്രതീക്ഷിയ്ക്കാത്ത ഒരു ഗിഫ്റ്റ് കൊടുക്കണം എന്നുള്ളത് ഞാൻ മനസ്സിൽ ഓർത്തു. പക്ഷെ അത് പ്രാക്റ്റിക്കൽ ആക്കിയത് ഏട്ടനാണ്.
ഭദ്ര ഹരിയെ നോക്കി പറഞ്ഞു..
ഹ്മ്മ്.. ഇന്നലെ ഹരി ഇറങ്ങി പോയപ്പോൾ എനിക്ക് എന്തൊക്കെയോ ഡൌട്ട് തോന്നി. പിന്നെ ഫ്രണ്ട് നേ കാണാൻ ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റൊന്നും തോന്നിയില്ല. അൽപ സ്വല്പം കള്ളത്തരം ഒക്കെ ഉണ്ട് അല്ലേ ഹരിയെ.
രവീന്ദ്രൻ ചോദിച്ചതും ഹരി അയാളെ ഒന്നു കണ്ണു ചിമ്മി കാണിച്ചു.
മോളെ.. എനിക്ക് ഓർഭനേജിൽ പോകണം, അവിടെ കുട്ടികളൊക്കെ കാത്തിരിക്കുവായിരിയ്ക്കും.
മീര മകളെ നോക്കി.
പോകാം അമ്മേ..അതിനു അമ്മയെന്തിനാ സങ്കടപ്പെടുന്നത്.
കുട്ടികളെ കാണാഞ്ഞിട്ട് സങ്കടമുണ്ട് കുട്ടി.. അതാണ്.
ഹ്മ്മ്… മീരാ, തന്റെ ഹെൽത്ത് ഓക്കേ ആയിട്ട് നമ്മൾക്ക് പോകാം, എന്നിട്ട് ഡേ ടൈമിൽ താൻ അവിടെ സ്പെൻഡ് ചെയ്തോളു. ഈവെനിംഗ് ഇൽ ഞാൻ വന്നു പിക്ക് ചെയ്യാം. അങ്ങനെ പോരെ ഹരി.
രവീന്ദ്രൻ അയാളുടെ അഭിപ്രായം പറഞ്ഞപ്പോൾ ഭദ്രയും, ഹരി യും അത് പിന്തങ്ങി
അങ്ങനെ ചെയ്യാം അച്ഛാ.. അതാണ് ഞങ്ങളുടെയും അഭിപ്രായം
മോളെ… അച്ഛനും നീയും ഒക്കെ പറയും പോലെ അല്ലടാ.. അമ്മ ഇല്ലാണ്ട് അവിടെ ഒന്നും ശരിയാവില്ല
അതൊക്കെ അമ്മേടെ തോന്നലാണ്. ഇനി മുൻപോട്ട് അമ്മ പകൽ സമയങ്ങളിൽ മാത്രം അവിടേക്ക് പോയാൽ മതി.
അവർ മൂവരും ഒരേ സ്റ്റാൻഡിൽ നിന്നപ്പോൾ മീരയ്ക്ക് മറുത്തൊന്നും പറയാൻ പറ്റിയില്ല.
വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു രവീന്ദ്രൻ തന്റെ ഉള്ളിലിരുപ്പ് ഹരിയോട് പറഞ്ഞത്.
. അയാൾക്ക് മീരയെ യും കൂട്ടിക്കൊണ്ട് അയാളുടെ വീട്ടിൽ പോകണം. ടൗണിൽ തന്നെ യുള്ള ഒരു വലിയ ബംഗ്ലാവ് ഉണ്ട് രവിയ്ക്ക്. സത്യത്തിൽ ഹരി അതറിയുന്നത് പോലും ഇന്നായിരുന്നു.
വല്ലപ്പോഴും മാത്രം ആയിരുന്നു അയാൾ ഇവിടെ താമസിക്കുന്നത്. കേരളത്തിലെ അയാളുടെ മെയിൻ ബ്രാഞ്ച് ലൊക്കേറ്റ് ചെയ്തിരിയ്ക്കുന്നത് ഇവിടെ ആയിരുന്നു. അതുകൊണ്ടാണ് വീട് വാങ്ങിയത്.
ഓക്കേ അങ്കിൾ.. നിങ്ങൾ രണ്ട് പേരും സന്തോഷമായിട്ട് ജീവിയ്ക്ക്.
എത്രയോ കാലമായി ഇങ്ങനെ കഴിയുന്നു. മടുത്തു ഹരി.. ജീവിതത്തിൽ, നമ്മൾക്ക് പങ്കാളി യുടെ കൂട്ട് എന്ന് പറയുന്നത് ഏറ്റവും ആവശ്യമുള്ള ടൈം ആണിത്…50നു ശേഷം ശരീരത്തിനും മനസ്സിനും ഒക്കെ ഒരുപോലെ ബലം നഷ്ടപ്പെടും. ഒരു താങ്ങി ല്ലെങ്കിൽ പറ്റില്ലടോ.. അത് തിരിച്ചും അങ്ങനെ യാണ്കേട്ടോ. ഒരു നാണയത്തിന്റെ ഇരു വശങ്ങൾ എന്നൊക്കെ പറയും പോലെ.
അതേയ്.. എന്താണ് ഇവിടെ ഒരു ചർച്ച. എന്നോട് കൂടി പറയാമോ ഹരിയേട്ടാ.
തൊട്ട് പിന്നിൽ നിന്നും ഭദ്രയുടെ ശബ്ദം.
മോളോട് പറയാൻ യാതൊരു മടിയും ഇല്ലന്നെ.. നമ്മൾക്ക് എല്ലാവർക്കും കൂടി അച്ഛന്റെ വീട്ടിലേക്ക് പോകാം. അതിനെ പറ്റി ഹരിയോട് പറഞ്ഞപ്പോൾ ഇയാൾക്ക് സമ്മതം..
രവീന്ദ്രൻ പറഞ്ഞതും ഭദ്ര ഹരിയെ നോക്കി.
അയ്യോ അങ്കിൾ.. എല്ലാവരും കൂടിയല്ല. ഞാനും ഭദ്രയും ഇവിടെ നിൽക്കുന്നെ ഒള്ളുട്ടോ.. ഞാൻ ടീച്ചർ ന്റെ കാര്യമാണ് പറഞ്ഞത്.
ഹരി പെട്ടന്ന് അത് തിരുത്തി പറഞ്ഞു. അവൻ അത് തന്നെയായിരുന്നു ഉദ്ദേശിച്ചതും.
മീരയും ഇക്കാര്യം അറിഞ്ഞപ്പോൾ അവർക്ക് അതിലും എതിർപ്പ് തന്നെ.
താൻ വരുന്നില്ല ന്നു പറഞ്ഞു മീര പിന്നെയും ഒഴിഞ്ഞു മാറി.
ഒടുവിൽ രവീന്ദ്രൻ തനിയെ അയാളുടെ വീട്ടിലേക്ക് പോയ്കോളാമെന്ന് പറഞ്ഞു.
ഭദ്ര വന്നാൽ താനും വരാമെന്ന് മീര ഒടുവിൽ പറഞ്ഞു.
ടീച്ചർ.. ഞാനും ഭദ്ര യും കൂടി ഒരുപാട് സന്തോഷത്തോടെ യാണ് ഈ വാടക വീട്ടിൽ ക്ഴിയുന്നത്. ഞങ്ങൾക്ക് ഈ കൊച്ചു സ്വർഗത്തിൽ നിന്നും ഉടനെയൊന്നും പുറത്തു വരാൻ കഴിയില്ല. അത്രയ്ക്ക് ആഴത്തിൽ പതിഞ്ഞു പോയതാണ് ഇവിടം.. കാണണമെന്നു തോന്നുമ്പോൾ ഒന്നു വിളിച്ചാൽ മതി. ഭദ്രയും ഞാനും ഞൊടിയിടയിൽ എത്തും.
അതെ.. അത് മതി അമ്മേ.. ഞങ്ങൾ ഇവിടെ താമസിച്ചോളാം. അച്ഛനും അമ്മേം നിർബന്ധിക്കരുത്. ഭദ്രയും ഹരിയ്ക്ക് അനുകൂലമായി പറഞ്ഞു.
അങ്ങനെ പതിനൊന്നു മണിയോടെ രവീന്ദ്രനും മീരയും മക്കളോട് യാത്ര പറഞ്ഞു ഇറങ്ങി.
ഹരിയ്ക്കുംഭദ്രയ്ക്കും കെട്ടിപിടിച്ചു മുത്തം ഒക്കെ കൊടുത്തു കൊണ്ടാണ് രണ്ട് പേരും ഇറങ്ങി യത്.
അതിനു ശേഷം ഹരിയും ഓഫീസിലേക്ക് പോയി. കാരണം അവനു മംഗലത്തിന്റെ ഓഫീസിൽ ചെന്നിട്ട് എന്തൊക്കെയോ കാര്യങ്ങൾ നോക്കണം പോലും
അവൻ വന്നു എന്നറിഞ്ഞതും സ്റ്റാഫിന് സന്തോഷം.?അഗാധ ഗർത്തത്തിലേക്ക് ആണ്ടുപോയ തന്റെ മംഗലത്തു ഗ്രൂപ്പ് ഹരി തിരിച്ചു പിടിച്ചു. ആദ്യം ചെയ്തത് pending ആയിട്ട് കിടന്ന സാലറി എല്ലാവർക്കും പ്രൊവൈഡ് ചെയ്യുകയായിരുന്നു.. തന്റെ കൈയിൽ നിന്നും ഫണ്ട് മുടക്കി അവൻ അത് മാനേജ് ചെയ്തു. ജോലി രാജിവെച്ചു പോയവരെ ഹരി തിരിച്ചു വിളിച്ചു സംസാരിച്ചു. അവൻ വന്നുവെന്നും ഇനി മുതൽ ഹരി ഇവിടെ കാണുമെന്നും ഒക്കെ അവരോട് പറഞ്ഞപ്പോൾ മടങ്ങി പ്പോയവർ തിരികെ വരാമെന്ന് ഏറ്റു. എല്ലാവർക്കും മഹാലഷ്മി യോടും ഐശ്വര്യയോടും ആയിരുന്നു വെറുപ്പ്. ഹരിയെ അന്നും ഇന്നും ഇഷടാവുമാണ്.
അങ്ങനെ മെല്ലെ മെല്ലെ മംഗലത്തു തറവാട്ടിലും വസന്തം മുഖം കാണിച്ചു വന്നു.
രവീന്ദ്രനോട് കമ്പനി ഏറ്റെടുക്കുവാൻ മഹാലക്ഷ്മി പറഞ്ഞ കാര്യങ്ങൾ അയാളാണ് ഹരിയെ അറിയിച്ചത്.
അവൻ അനിയേ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചപ്പോൾ അവനും വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു. അങ്ങനെ ഹരി ഒന്നു രണ്ടു ദിവസങ്ങൾ കമ്പനിയിൽ ചെന്നിട്ട് പതിയെ കാര്യങ്ങൾ ഒന്നൊന്നായി വീണ്ടെടുക്കുവാനുള്ള ശ്രമം ആരംഭിക്കുക യായിരുന്നു. ഒപ്പം ഏട്ടനെ എല്ലാ നന്നായി പഠിപ്പിക്കുകയും ചെയ്തു..
തുടരും
