മംഗല്യ താലി ഭാഗം 112 ~~~ എഴുത്ത്:-കാശിനാഥൻ

ഏട്ടൻ ഒരു വാക്ക് പോലും പറഞ്ഞില്ല.. ഒരുമിച്ചു വന്നിട്ട് പോലും, വെച്ചിട്ടുണ്ട്.. വീട്ടിലേക്ക് ചെല്ലട്ടെ.

മാധവ് നോക്കിയപ്പോൾ പ്രാർത്ഥന തല കുലുക്കി ക്കൊണ്ട് അവനെ ദേഷി
ച്ചു നോക്കി.

പ്രിൻസി പോയതും മാധവ് കുട്ടികളുടെ അടുത്തേക്ക് വന്നു. എന്നിട്ട് എല്ലാവരോടും self intro നടത്താൻ ആവശ്യപ്പെട്ടു.

പിന്നിൽ നിന്നും തുടങ്ങാം എന്ന് പറഞ്ഞു കൊണ്ട് അവൻ സ്റ്റാർട്ട്‌ ചയ്തു.
കുട്ടികൾ ഓരോരുത്തർ ആയിട്ട് പേരും സ്ഥലവും ഒക്കെ പറഞ്ഞു കൊടുത്തു
അങ്ങനെ പാത്തുവിന്റെ ഊഴം എത്തി. അപ്പോഴാണ് അവളുടെ തൊട്ടരികിലായി കുനിഞ്ഞ മുഖത്തോടെ ഇരുന്നവൾ മിഴികൾ ഉയർത്തി അവനെ നോക്കിയത്.

പാത്തുവിന് ശേഷം ആ പെൺകുട്ടി എഴുന്നേറ്റു.

എന്റെ പേര് ഇഷാനി കൃഷ്ണൻ അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

തന്റെ ക്ഷീണം പോയോ.. ഹോസ്പിറ്റലിൽ പോണോടോ.

മാധവ് ചോദിച്ചതും കുട്ടികളിൽ പലരുടെയും നെറ്റി ചുളിഞ്ഞു. ഒപ്പം പാത്തുവിന്റെയും.

വേണ്ട… കുഴപ്പമില്ല സർ. ഇപ്പോൾ ഓക്കേ ആയി.

ഹമ്… സിറ്റ് ഡൌൺ.. അവൻ പറഞ്ഞതും അവൾ ഇരുന്നു. പാത്തു മുഖം ചെരിച്ചു അവളെ നോക്കി

എടാ. എനിക്ക് തലകറക്കം വന്നപ്പോൾ സറും വേറെ രണ്ട് സീനിയർ പെൺകുട്ടികളും ചേർന്ന് ആയിരുന്നു എന്നെ പിടിച്ചത്.എനിക്ക് പക്ഷെ നിന്റെ ചേട്ടൻ ആണെന്ന് അറിയില്ലായിരുന്നു.

മ്മ്.. ഓക്കേ ടാ പാത്തു അവളുടെ കൈയിൽ തട്ടി.ആദ്യത്തെ ദിവസമായതു കൊണ്ട് മാധവ് അധികം അങ്ങോട്ട്‌ class എടുക്കാനൊന്നും തുനിഞ്ഞില്ല. ഓരോരോ കാര്യങ്ങളൊക്കെ കുട്ടികളുമായി സംവദിച്ചു കൊണ്ട് അവൻ നടന്നു.?ചേട്ടനോട് ദേഷ്യം തോന്നിയിരുന്ന പാത്തുവിന് പോലും അവന്റെ സംസാരത്തിലും പെരുമാറ്റത്തിലും ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു. പെൺകുട്ടികളിൽ പലർക്കും അവനോട് വല്ലാത്ത ആരാധന..

ഒരുപാട് വെളുത്തു തുടുത്ത ഒരു ചോക്ലേറ്റ് ബോയ് ഒന്നും അല്ലായിരുന്നവൻ. അവന്റെ വിടർന്ന കണ്ണുകളും കുറ്റിത്താടിയും, കട്ടി മീശയും ഒക്കെ കാണുമ്പോൾ എങ്ങനെ ആരാധന തോന്നാതിരിയ്ക്കും..

ഫസ്റ്റ് പീരി,യഡ് കഴിഞ്ഞു മാധവ് ക്ലാസ്സിൽ നിന്നും ഇറങ്ങി പോയതും തേനീച്ച മൂളും പോലെ ഒരു മൂളൽ. അങ്ങനെ കാര്യമായിട്ട് ഒന്നും വിട്ടു പറയാൻ പറ്റുന്നില്ല. കാരണം സാറിന്റെ സഹോദരി ഇവിടെ ഇരിപ്പുണ്ട്..

ഇഷാനിയും മറ്റേതോ ലോകത്തായിരുന്നു. തന്നെ വീഴാതെ താങ്ങിയ ആ കൈകൾ,,അത് പാത്തുവിന്റെ ചേട്ടൻ ആണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

ലഞ്ച് ടൈമിൽ പാത്തുവും ഇഷാനിയും കൂടി പുറത്തേക്ക് ഒന്നിറങ്ങി.
ആ സമയത്ത് ആയിരുന്നു ഇഷാനിയോട് തലേ ദിവസം നടന്ന സംഭവങ്ങളൊക്കെ പാത്തു ചോദിച്ചത്.

ഇഷാനിയുടെ അമ്മയുടെ സഹോദരന്റെ മകനാണ് ജയൻ. അയാൾക്ക് അവളെ ഇഷ്ടമാണ്. പക്ഷെ ഇഷാനിയ്ക്ക് അവനെ കണ്ടുകൂടാ.. നേരത്തെ ഒരു കല്യാണം കഴിച്ചിട്ട് ആ പെണ്ണ് അവനെ ഇട്ടിട്ടു പോയി. കാരണം അവന്റെ കൈയിൽ ഇല്ലാത്ത തല്ലുകൊള്ളിത്തരമൊന്നും ബാക്കിയില്ല..

ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയ ഇഷാനി അമ്മയുമൊത്തു ഇവിടെ താമസം ആക്കിയിട്ടു 10വർഷം മേലെ ആയി. ഒരുപാട് സ്വത്ത്‌ ഉണ്ടായിരുന്ന ഇഷാനിയുടെ അച്ഛൻ അതൊന്നും ഭാര്യയുടെയോ മകളുടെയോ പേരിൽ ആക്കിയിട്ടില്ലായിരന്നു. അതുകൊണ്ട് അതെല്ലാം അയാളുടെ സഹോദരങ്ങൾ നേടിയെടുത്ത ശേഷം അമ്മയെയും മകളെയും അടിച്ചിറക്കി വിട്ടു. ഇഷാനിയുടെ അമ്മ സുമിത്ര അങ്ങനെ സ്വന്തം വീട്ടിൽ അഭയം തേടി വന്നു. അവിടെയും അവർക്ക് ആട്ടും തുപ്പും മാത്രം ബാക്കി ആയപ്പോൾ മറ്റൊരു വഴിയുമില്ലാതെ ഇരുവരും ഒരു വാടക വീട്ടിൽ താമസിച്ചു. സുമിത്ര ഒരു തുണിക്കടയിൽ ജോലിക്ക് പോയി.?അങ്ങനെ വല്യ കുഴപ്പമില്ലാതെ കഴിഞ്ഞ് പോയപ്പോൾ ആയിരുന്നു ചേട്ടിയാരുടെ വരവ്.

ആദ്യമൊന്നും സുമിത്ര അടുത്തില്ല. എന്നാൽ അപ്പച്ചി ജോലിക്ക് പോകേണ്ടന്നും ഇവിടെ ഈ വീട്ടിൽ ഇരുന്നാൽ മതി, താൻ ചിലവിനുള്ള പൈസ തരാം എന്നുമൊക്കെ പറഞ്ഞു കൊണ്ട് അവൻ അടുത്തുകൂടി.. അപ്പോളൊക്കെ അവന്റെ കണ്ണുകൾ ഇഷാനിയിൽ മാത്രം ആയിരുന്നു. വല്ലാത്തൊരു നോട്ടം, ഇടയ്ക്ക് അവന്റെ കര ലാളനകൾ, അമ്മയോട് പറഞ്ഞു… തെല്ലും കൂസലില്ല.. അവൻ അത്തരക്കാരൻഅല്ലെന്നും നീ ശ്രദ്ധിച്ചാൽ മതിയെന്നു പറഞ്ഞു. പിന്നെയും ഒരുപാട് തവണ താൻപറഞ്ഞു നോക്കി. യാതൊരു തരത്തിലും അമ്മയെ പറഞ്ഞു ബോധ്യപ്പെടുത്താൻ തനിയ്ക്ക് ആയില്ല.

അങ്ങനെ ഇരിക്കെ രണ്ട് വർഷങ്ങൾക്ക് മുന്നേ ചെട്ടിയാര് അമ്മയുടെ അടുത്ത് വന്നു..
അമ്മയ്ക്ക് ഒരു സാരീ സ്റ്റോർ തുടങ്ങാൻ വേണ്ടി കുറച്ചു പണം കൊടുത്തു.

അപ്പച്ചി സ്വന്തമായിട്ട് ന്തേലും ബിസിനസ്‌ തുടങ്ങു. പണം ഞാൻ തരാം.
അവന്റെ പറച്ചിൽ കേട്ടതും സുമിത്രയ്ക്ക് സന്തോഷമായി.

അങ്ങനെ സുമിത്ര ഒരു ബിസിനസ്‌ തുടങ്ങുന്നു. അത് അത്യാവശ്യം നല്ല രീതിയിൽ വളർന്നു വന്നു.. വെറും സീറോ ആയിരുന്ന സുമിത്ര പെട്ടന്ന് ഒരു ബിസിനസ്‌ വുമൺ ആയി മാറി.

സാരീ പർച്ചെയ്‌സ് ചെയ്യാൻ വേണ്ടി സുമിത്ര പല നാടുകളിൽ പോകും.. മോൾക്ക് കൂട്ടായ് സെർവെൻറ് ഉണ്ട്. മൂന്നും നാലും മാസം കൂടുമ്പോൾ പൊയ്ക്കൊണ്ടിടുന്ന സുമിത്ര യുടെ യാത്രകൾക്ക് ഇടവേളകൾ കിട്ടാതെ ആയി.. തന്റെ സെക്കന്റ്‌ ഷോപ്പ് അവൾ ഉടനെ സ്റ്റാർട്ട്‌ ചെയ്യും. അതിന്റെ നീക്കങ്ങൾ നടക്കുന്നു.

ഇതിനൊടിടയ്ക്ക് ചെട്ടിയാരുടെ വരവും കൂടി വന്നു.?അവൻ തരം കിട്ടുമ്പോഴൊക്കെ ഇഷാനി യെ പിടിയ്ക്കാൻ നോക്കും. അവൻ വന്നെന്ന് അറിഞ്ഞാൽ മുറി അടച്ചു അതിലിരുപ്പാണ് അവൾ.

തലേ ദിവസം അമ്മ ഇല്ലാത്ത തക്കം നോക്കി അവൻ എത്തി.കുളി കഴിഞ്ഞു ഇറങ്ങി വന്ന ഇഷാനി കാണുന്നത് തന്റെ റൂമിൽ തന്റെ കട്ടിലിൽ കിടക്കുന്ന വനെ.
ഇറങ്ങി പോകാൻ പറഞ്ഞു അവൾ ശബ്ദമുയർത്തി. പക്ഷെ അവൻ മാറാൻ കൂട്ടാക്കിയില്ല.

ടി… നിന്റെ അമ്മയ്ക്ക് ഈ കാശു മുഴുവൻ കൊടുത്തത് നിന്നെ കണ്ടിട്ട് മാത്രമാണ്. എനിക്ക് നിന്നെ വേണം… ഇല്ലാതെ ഞാൻ പോകില്ല ടി. അവൻ അടുത്തേക്ക് വന്നപ്പോൾ കുടിച്ചിട്ടുണ്ടന്നു അവൾക്ക് മനസിലായി.

ഇറങ്ങി പോകാൻ ഒരുപാട് പറഞ്ഞു നോക്കി. ഉറക്കെ നിലവിളിച്ചു. പക്ഷെ ഒന്നും ഫലം കണ്ടില്ല. അവൻ ഇഷാനി യെ കടന്നു പിടിച്ചു. തള്ളി മാറ്റിയിട്ട് ഓടാൻ നോക്കി. നിലത്തേയ്ക്ക് വീണു.. നെറ്റി ഇടിച്ചു.

അവൻ വന്നിട്ട് അവളെ പിടിച്ചു പൊക്കി നിറുത്തി.. എന്നിട്ട് അവളുടെ അധരം നുണയാൻ വന്നു. സർവ്വ ശക്തിയുമപയോഗിച്ച്കൊണ്ട് ഇഷാനി അവനെ ആഞ്ഞു തള്ളി. എന്നിട്ട് ഓടി.

ആ നേരത്ത് സുമിത്ര യുടെ വരവ്.

ഉറക്കെ കരഞ്ഞു കൊണ്ട് ഞാൻ അമ്മയോട് കാര്യം പറഞ്ഞു. എന്നിട്ടും അമ്മ വിശ്വസിച്ചില്ല. അവനെയാണ് എന്റെ അമ്മയ്ക്ക് താല്പര്യം.

തന്റെ മുൻപിലിരുന്നു വിങ്ങി പൊട്ടുന്ന ഇഷാനിയെ കാണും തോറും പാത്തുവിനും ഒരുപാട് സങ്കടം തോന്നി.

സാരമില്ല.. നമ്മൾക്ക് എന്തേലും വഴി നോക്കാം.നീ ധൈര്യമായിട്ട് ഇരിയ്ക്ക്
അവൾ കൂട്ടുകാരിയെ ആശ്വാസിപ്പിച്ചു.

അയാൾ ഇന്നലെ പോയിട്ടുണ്ട്. ഇനി എപ്പോളാ വരുന്നതെന്ന് എനിക്ക് അറിയില്ലാടി.. അതാണ് എന്റെ പേടി.

എന്തേലും ആവശ്യം വന്നാൽ നി എന്നെ വിളിച്ചാൽ മതി. ഇനിയിപ്പോ ഏട്ടൻ ഉള്ളത് കൊണ്ട് എനിക്ക് അങ്ങോട്ട് വന്നാൽ പോരെ.

ഹേയ്.. അതൊന്നും സാരമില്ല ടാ.. നീ ഈ കാര്യം ഏട്ടനോട് പറയുകപോലും വേണ്ട. നമ്മൾ മാത്രം അറിഞ്ഞാൽ മതി കെട്ടോ.

ക്ലാസ്സ്‌ റൂമിലേക്ക് നടക്കവേ ഇഷാനി പറഞ്ഞു

തുടരും

അടുത്ത ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Comment