ഇഷാനി ഒരു പാവം കുട്ടിയാണ്.. ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്നതിലും അവൾ മുൻപന്തിയിലാണ്. പക്ഷെ ഇപ്പൊ കുറച്ചു ദിവസമായിട്ട് അവൾ ഭയങ്കര സങ്കടത്തിലാ.
പാത്തു വേദനയോടെ സഹോദരനെ നോക്കി പറഞ്ഞു.
ആ കുട്ടിയുടെ അമ്മയോട് ഒന്നു സംസാരിച്ചു നോക്കിയാലോ. ആ സ്ത്രീയ്ക്ക് കാര്യങ്ങൾ വ്യക്തമാകാഞ്ഞിട്ട് ആണോ ഇങ്ങനെ പെരുമാറുന്നത്
അവരോട് മിണ്ടാനൊന്നും പറ്റില്ല ഏട്ടാ. ഒരു വകയാ ആ സ്ത്രീ. എന്തൊരു അഹങ്കാരിയാണെന്നോ. ഇടക്ക് ഒരു തവണ കോളേജിൽ വന്നിരുന്നു.
അവരുടെ ഷോ കണ്ടപ്പ്പോൾ ഒരു തൊഴി കൊടുക്കാൻ തോന്നി.
പാത്തു പല്ല് ഞെരിച്ചതും സംഗതി ഇത്തിരി വഷളാണെന്ന് അവനു തോന്നി.
ആഹ് ഇനി ഈ കാര്യം ഓർത്തു നീ നിന്റെ സമയം കളയല്ലേ. നന്നായിട്ട് ഇരുന്നു പഠിക്കാൻ നോക്ക്..മാധവ് എഴുന്നേറ്റ് പുറത്തേക്ക് പോയപ്പോൾ സച്ചിയേട്ടൻ ഫോണും വിളിച്ചു ഒരു പ്രത്യേക ചിരിയോടെ നടന്നു വരുന്നത് അവൻ കണ്ടു.
ആ ചിരിയിൽ നിന്നും തന്നെ എതിർ ഭാഗത്തെ ആളാരാണ് എന്നവന് വ്യക്തമായി. തിരിച്ചു അവനെ നോക്കി മാധവും ഒന്നു പുഞ്ചിരി ച്ചു..ശേഷം അവന്റെ റൂമിലേക്ക് പോയി.
♡♡♡♡♡♡♡♡♡♡♡♡♡♡♡♡
ടി… നീ കിടന്നു ഉറങ്ങുവാണോ. വല്ലതും വായിച്ചു പഠിക്ക്
സുമിത്ര വന്നു കൊട്ടി വിളിച്ചപ്പോൾ ഇഷാനി കണ്ണു തുറന്നു.
ബുക്കും തുറന്നു വെച്ച് സുഖമായിരുന്നു ഉറങ്ങുവാ അല്ലേടി.. കൊള്ളാം കേട്ടോ.
അവർ ദേഷ്യപ്പെട്ടപ്പോൾ ഇഷാനി മെല്ലെ വീണ്ടും ബുക്കിലേക്ക് കണ്ണു നട്ടു.
ജയൻ വിളിച്ചിട്ട് നീയെന്താ ഫോണ് എടുക്കാഞ്ഞത്?
എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് എടുത്തില്ല.
നിന്റെ ഇഷ്ടം ആര് നോക്കുന്നു. ഇതാ മര്യാദക്ക് അവനോട് സംസാരിക്ക്.
അവർ ഫോൺ അവളുടെ നേർക്ക് നീട്ടി..മറു വശത്തു റിങ് ചെയ്യുന്നത് ഇഷാനി അറിഞ്ഞു.
എനിക്ക് സംസാരിക്കേണ്ട.. അമ്മയോട് പറഞ്ഞത് മനസ്സിലായില്ലേ.
അതെന്താ…. അപ്പോളേക്കും ജയൻ കാൾ അറ്റൻഡ് ചെയ്തു കഴിഞ്ഞു.
ഹലോ… ഇഷാനി. അവൻ വിളിക്കുന്നത് സുമിത്ര യും കേട്ടു.
ഹമ്.. സംസാരിക്ക്. അവർ കൈ കൊണ്ട് അവളെ ആംഗ്യം കാണിച്ചു. പക്ഷെ ഇഷാനി മിണ്ടാതെ ഇരുന്നു.
ഇത്തിരി നേരം ഹലോ വെച്ചിട്ട് ജയൻ കാൾ കട്ട് ചെയ്തു. പെട്ടന്ന് തന്നെ ഇഷാനി തന്റെ ഫോൺ സ്വിച്ചു ഓഫ് ആക്കി.
അഹങ്കാരി… നിനക്ക് എന്നേ അനുസരിക്കാൻ വയ്യല്ലെടി പറഞ്ഞു കൊണ്ട് അവർ ആ പാവം പെൺകുട്ടിയെ ആഞ്ഞടിച്ചു. കരണം പുകഞ്ഞു പോകും പോലെ. കാതുകളിൽ നിന്നും ഒരു മൂളൽ മാത്രം. പല്ല്കൂട്ടിയിടിച്ചു.
കിടക്കയിലേക്ക് വീഴാൻ തുനിഞ്ഞ ഇഷാനി യേ പിടിച്ചു നേരെ നിറുത്തി വീണ്ടും വീണ്ടും അവർ ആഞ്ഞടിച്ചു.
എന്നോട് തർക്കുത്തരം പറയാറായി അല്ലേടി നീയ്. അവനോട് സംസാരിച്ചു എന്ന് കരുതി നിനക്ക് എന്ത് സംഭവിക്കുടി.. പറയെടി എടി പറയാൻ… അവർ വീണ്ടും വീണ്ടും ആ പെൺകുട്ടിയുടെ കവിളിൽ ആ.ഞ്ഞടിച്ചു. അവരുടെ ദേഷ്യവും പകയും തീരുന്നതുവരെ അവളെ ക്രൂ.രമായി മ.ർദ്ദിച്ചു.
ഒടുവിൽ തളർന്ന് ഇഷാനി നിലത്തേക്ക് ഇരുന്നു.
ഈ സമയത്തൊക്കെ പാത്തു ഇഷാനിയെ വിളിക്കുന്നുണ്ടായിരുന്നു. അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയപ്പോൾ പാത്തുവിന് വല്ലാത്ത ടെൻഷനായി.
അവൾ മാധവിന്റെ അടുത്തേക്ക് ഓടിച്ചെന്നു.
ഏട്ടാ……
ഹമ്…എന്താടാ… നാളത്തേക്കുള്ള പോർഷൻ എടുത്ത് വായിച്ചു നോക്കുകയാണ് മാധവ്. ആ സമയത്താണ് പാത്തു തിടുക്കപ്പെട്ട് അവന്റെ അടുത്തേക്ക് വന്നത്.
ഏട്ടാ…. ഇഷാനിയെ ഞാൻ കുറെ തവണ ട്രൈ ചെയ്തു നോക്കി അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് അവൾക്ക് എന്തെങ്കിലും ആപത്ത് പറ്റിയോ. എനിക്ക് വല്ലാത്ത പേടി തോന്നുന്നു.
ഹേയ്… അങ്ങനെ പേടിക്കൊന്നും വേണ്ട നീയ്. ആ കുട്ടിയുടെ ഫോണിൽ ഒരുപക്ഷേ ചാർജ് ഇല്ലായിരിക്കും.
അങ്ങനെ വരില്ല.. ഞാൻ അവളോട് പ്രത്യേകം പറഞ്ഞതാണ്, യാതൊരു കാരണവശാലും ഫോൺ ഓഫ് ആക്കിയേക്കരുതെന്ന്.
ആ കുട്ടിയുടെ അമ്മ ഇപ്പോൾ അവളുടെ കൂടെ ഉണ്ടല്ലോ പിന്നെ ഇത്രയധികം ടെൻഷന്റെ കാര്യം ഇല്ല പാത്തു .
ആ സ്ത്രീയ് ഒരു ദുഷ്ടയായ പിശാചാണ്. ഏട്ടാ നമുക്ക് അവളുടെ വീട് വരെ ഒന്ന് പോകാം..
എടി.. സമയം ഇപ്പോൾ പത്തുമണി കഴിഞ്ഞു. ആ കുട്ടി ഒരു പക്ഷേ ഉറങ്ങിപ്പോയതാണെങ്കിലോ.
അല്ലന്നേ. അവള് പത്തുമണി ആകുമ്പോഴാണ് മിക്കവാറും പഠിക്കാൻ ഇരിക്കുന്നത്. എന്നിട്ട് കിടക്കുമ്പോൾ 12,ഒരു മണിയൊക്കെ ആവാറാകും. എനിക്കറിയാവുന്നതാണ് അവളെ.
ഈ സമയത്ത് നമുക്ക് ചുമ്മാതെ അങ്ങനെ പോകാൻ പറ്റുമോ,നീ കാര്യം അറിയാതെ ഇങ്ങനെ സംസാരിക്കല്ലേ മോളെ
എനിക്ക് ടെൻഷൻ ആയിട്ട് വയ്യ.. ഏട്ടന് പറ്റില്ലെങ്കിൽ ഞാൻ അച്ഛനോട് ചോദിച്ചു നോക്കാം.
പാത്തു പെട്ടന്ന് തന്നെ ഹരിയുടെ അടുത്തേക്ക് ചെന്നു. ഹരിയും സച്ചിയും കൂടി ഇരുന്ന് ഏതോ ബിസിനസ് മാറ്റർ ചർച്ച ചെയ്യുകയാണ്..അവരുടെ അരികിലായി തുണികളൊക്കെ മടക്കി വച്ചുകൊണ്ട് ഭദ്രയും ഇരിപ്പുണ്ട്.
അച്ഛാ…
എന്താ മോളെ.. പാത്തുവിന്റെ പരിഭ്രമം നിറഞ്ഞ ശബ്ദം കേട്ടപ്പോൾ ഹരിയും സച്ചിയും ഒരുപോലെ നോക്കി.
അച്ഛാ ഇഷാനിയെ വിളിച്ചിട്ട് കിട്ടുന്നില്ല അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്
ഞാൻ അച്ഛനോട് പറഞ്ഞില്ലേ കുറച്ച് ഇഷ്യൂസ് ഒക്കെയായിരുന്നു ഇന്നലെ അവളുടെ വീട്ടിൽ അതുകൊണ്ട് ശരിക്കും അവൾക്ക് നല്ല ടെൻഷൻ ആയിരുന്നു. ഇന്ന് വീട്ടിലേക്ക് പോകേണ്ടത് ഞാൻ ഒരുപാട് തവണ പറഞ്ഞതാണ്. കുഴപ്പമില്ലെന്നും അവൾ ഓക്കെ ആണെന്നും പറഞ്ഞ് പോയത്. ഇപ്പൊ വിളിച്ചിട്ട് ഒന്നും കിട്ടുന്നില്ല അച്ഛാ.
പറയുകയും പാത്തു കരഞ്ഞു പോയിരുന്നു..ഇഷാനിയുടെ വീട്ടിലെ വിവരങ്ങളൊക്കെ ഏകദേശം എല്ലാവർക്കും അറിയാം അതുകൊണ്ട്. ഹരി പെട്ടെന്ന് തന്നെ മകളോടൊപ്പം ഇഷാനിയുടെ വീട്ടിലേക്ക് പോകുവാൻ റെഡിയായി..കൂടെ സച്ചിയും ഉണ്ട്.
നീ ഒന്നുകൂടി ട്രൈ ചെയ്തു നോക്ക് മൊബൈല് ഓണായിട്ടുണ്ടെങ്കിൽ കാര്യം അറിയാല്ലോ.
ഭദ്ര പറഞ്ഞതും പാത്തു ഒന്നുടെ try ചെയ്ത്. ഭാഗ്യം പോലെ കൃത്യം ആ നേരത്ത് ഇഷാനിയുടെ ഫോൺ റിങ് ചെയ്തു.
ഈശ്വരാ.. ബെൽ ഉണ്ടല്ലോ അമ്മേ..പാത്തു നെഞ്ചിൽ കൈ വെച്ച്.
മോളെ.. അതാണ് അമ്മ പറഞ്ഞത്. നീ സമാധാനിക്ക്.
ഹലോ…ഇഷാനിയുടെ ശബ്ദം.
ഹലോ ഇഷാനി…
ആഹ് പാത്തു
Are you ഓക്കേ..
ഹമ്… അതേടാ.
നിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. നിനക്ക് എന്തുപറ്റി പെട്ടെന്ന് ഞാൻ അങ്ങ് പേടിച്ചുപോയി.
ബാറ്ററി ലോ ആയിരുന്നു ഞാൻ ഓക്കേ ആണ്..
സത്യം ആണോടാ..
ഹമ്.. അതേടാ. ഞാൻ കിടന്നു. നാളെ കാണാം
ഓക്കേ ടാ ബൈ..
അവൾ കാൾ കട്ട് ചെയ്തു.
ഇപ്പൊ എങ്ങനെ ഉണ്ട്. ഞാൻ പറഞ്ഞ പോലെ ആയില്ലേ കാര്യങ്ങൾ.
മാധവ് പാത്തുവിനെ ചെറുതായി ശാസിച്ചു
തുടരും…..
