എനിക്കറിയാം നിങ്ങൾക്ക്സ മയം കിട്ടാത്തത് കൊണ്ടാണ് വരാതിരുന്നതെന്ന്,എന്നിട്ടും, ഞാൻ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിങ്ങളെ കാത്തിരുന്നു….

രചന:-തൈപ്പറമ്പൻ

ഇന്ന് ഞാൻ അവളുടെ ഖബറിനടുത്ത് ചെന്നിരുന്നു .

കഴിഞ്ഞ വെള്ളിയാഴ്ച പോകാൻ കഴിയാത്ത കുറ്റബോധത്തോടെയാണ്, ഞാനാ ഉണങ്ങിയ മൺകൂനയ്ക്കരികിൽ ഇരുന്നത്

മരിക്കുമെന്ന് ഉറപ്പായ സമയത്ത്അ.വൾ എന്നോടൊരു കാര്യം പറഞ്ഞിരുന്നു

എല്ലാ ദിവസവും ഞാൻ അവളുടെ ഖബറിന്റെയടുത്ത് ചെല്ലണമെന്നും അൽപനേരം അവളോട് സംസാരിക്കണമെന്നും,

അവളുടെ ആഗ്രഹപ്രകാരം, ഖബറടക്കിയ ദിവസം മുതൽ എല്ലാ ദിവസവും ,ഞാൻ അവളുടെ അരികിലെത്തുകയും മക്കളുടെയും.മറ്റും വിശേഷങ്ങൾപറയുകയും ചെയ്യുമായിരുന്നു

പക്ഷേ ,കുറച്ചു ദിവസങ്ങൾക്ക്ശേ ഷം, മന:പ്പൂർവ്വമല്ലെങ്കിലും ആ പതിവെനിക്ക് തെറ്റിക്കേണ്ടി വന്നു

അത് മറ്റൊന്നുമായിരുന്നില്ല ,.ജോലി സംബന്ധമായ അലച്ചിലുകളും കുട്ടികളെ സമയത്ത് സ്‌കൂളിലേയ്ക്ക് വിടാനുള്ള ബദ്ധപ്പാടും ,അവർക്കും എനിയ്ക്കുമുള്ള ആഹാരം പാകം ചെയ്യലുമൊക്കെയായി ,ഞാനാകെ എർഗേജ്ഡായിപ്പോയിരുന്നു.

ഈ ഓട്ട പ്പാച്ചിലിനിടയിൽ വീടും പരിസരവുമൊന്നും ശ്രദ്ധിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല ,

ഇടയ്ക്കൊരു ദിവസം കുട്ടികൾക്ക് സ്‌കൂളവധി കിട്ടിയപ്പോഴാണ് അവരെയും കൂടെ കൂട്ടി ഞാൻ വീട് വൃത്തിയാക്കിയതും മുറ്റത്ത് കുറ്റിക്കാട് പോലെ വളർന്ന് പൊന്തിയ പുല്ലുകൾ പറിച്ച് കളഞ്ഞതും

സത്യത്തിൽ എനിക്കവളെ കുറിച്ചോർത്ത് അത്ഭുതമാണ് തോന്നിയത്

ഞങ്ങൾ മൂന്നുപേര് ഓടിനടന്ന്ചെ.യ്തിട്ടും തീരാത്ത ഈ ജോലികളത്രയും ,അവളൊറ്റയ്ക്ക്എ ല്ലാ ദിവസവും ചെയത് കൊണ്ടിരുന്നതാണ്

നീ എന്താ ഒന്നും മിണ്ടാത്തത് ? എന്നോട് പിണക്കമാണോ?

അവളുടെ ഖബറിനടുത്തിരുന്ന ഞാൻ ,ആശങ്കയോടെ ചോദിച്ചു

ഇല്ല , എനിക്കറിയാം നിങ്ങൾക്ക്സ മയം കിട്ടാത്തത് കൊണ്ടാണ് വരാതിരുന്നതെന്ന്,
എന്നിട്ടും, ഞാൻ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിങ്ങളെ കാത്തിരുന്നു, രണ്ടാഴ്ചയൊക്കെ.എന്നോട് മിണ്ടാതിരിക്കാൻ നിങ്ങൾക്ക് കഴിയുമല്ലേ?

അവളുടെ ആ ചോദ്യം, എൻ്റെ നെഞ്ചുലച്ചു കളഞ്ഞു .

സഫിയ, നീയെന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത് ,മനപ്പൂർവമല്ല ,എൻ്റെ സാഹചര്യം അങ്ങനെയായി പോയി, നിനക്കറിയാമല്ലോ? എൻ്റെ ജോലിയുടെ സ്വഭാവത്തെക്കുറിച്ച്? മാത്രമല്ല, നമ്മുടെ മക്കളുടെ ഓരോ കാര്യങ്ങളും ഞാൻ ഒറ്റയ്ക്കല്ലേ ചെയ്യേണ്ടത്? എല്ലാ ഉത്തരവാദിത്വങ്ങളും കൂടി എന്റെ
തലയിൽ കെട്ടിവെച്ച് നീയങ്ങ് പോയില്ലേ?

സങ്കടം കൊണ്ട് ,ഞാനവളെ കുറ്റപ്പെടുത്തി സംസാരിച്ചു

എനിക്കറിയാം ,ഞാൻ എൻ്റെ വേദന കൊണ്ട് നിങ്ങളോട് പറഞ്ഞതാണ്, നിങ്ങൾക്കിപ്പോൾ സഹായത്തിന് ഒരാളെ ആവശ്യമാണെന്ന് എനിക്കറിയാം ,
ഞാൻ ഒരു കാര്യം പറയട്ടെ ?മക്കളുടെ ഉത്തരവാദിത്വവും വീട്ടിലെ കാര്യങ്ങളുമൊക്കെ നോക്കാൻ ഒരാളുണ്ടെങ്കിൽ , നിങ്ങൾക്ക് എല്ലാ ദിവസവും എന്റെ കബറിൻ്റെയടുത്ത്
വരാൻ കഴിയുമോ?

അവളുടെ ആ ചോദ്യം എന്നിൽ ഞെട്ടൽ ഉളവാക്കി.

സഫിയാ,, നീയെന്താ ഉദ്ദേശിക്കുന്നത് ?

അത് പിന്നെ, വേറൊന്നുമല്ല, ഞാൻ മരിച്ചിട്ടിപ്പോൾ ഒരു വർഷം കഴിഞ്ഞില്ലേ ?ഇനിയിപ്പോൾ നിങ്ങളുടെ കുടുംബക്കാരെല്ലാം മറ്റൊരു പെണ്ണ് കെട്ടുന്നതിനെ കുറിച്ച് നിങ്ങളെ നിർബന്ധിക്കാൻ തുടങ്ങും , അവരെ കുറ്റം പറയാനാവില്ല ,അതാണല്ലോ നാട്ട് നടപ്പ് ,ജീവിച്ചിരുന്നപ്പോൾ ഞാനും നിങ്ങളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ, നിങ്ങൾ ഒരിക്കലും മറ്റൊരു വിവാഹം കഴിക്കരുതെന്ന് ,എനിക്കത് ഒരിക്കലും സഹിക്കാൻ കഴിയാത്ത കാര്യമാണെന്ന് ,പക്ഷേ, ഇപ്പോൾ ഞാൻ തിരിച്ചു ചിന്തിക്കുകയാണ്, നിങ്ങൾ ഒരു വിവാഹം കഴിക്കണമെന്നാണ് എൻ്റെ അഭിപ്രായം ,നിങ്ങൾക്കൊരു കൂട്ടുണ്ടെങ്കിൽ നിങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ പകുതിയോളം അവർ നോക്കിക്കൊള്ളും , അപ്പോൾ പിന്നെ, എൻ്റെയടുത്തേയ്ക്ക് നിങ്ങൾക്ക് ദിവസവും വരാനും ഒരുപാട് നേരം സംസാരിച്ചിരിക്കാനും കഴിയുമല്ലോ?

അവളുടെ വാക്കുകൾ കൂരമ്പുകൾ പോലെ എൻ്റെ നെഞ്ചിലേക്ക് തറച്ചു.

വേണ്ട സഫിയ, ഇനി നീ ഒന്നും പറയണ്ട , ഞാൻ നിനക്ക് എത്രമാത്രം പ്രിയപ്പെട്ട താണെന്ന് ഇപ്പോഴെനിക്ക് മനസ്സിലായി, നിനക്ക് ഞാൻ ഒരുറപ്പ് തരുന്നു എന്തൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും എല്ലാ ദിവസവും നിൻ്റെ അടുത്ത് ഞാൻ വന്നിരിക്കും, അതിന് നീ പറഞ്ഞ വഴി ,ഒരിക്കലും ഞാൻ സ്വീകരിക്കില്ല , കാരണം, നിന്നെപ്പോലെയാവാൻ മറ്റൊരാൾക്കും കഴിയില്ല

അപ്പോഴേക്കും കറുത്തിരുണ്ട മേഘങ്ങൾ മെല്ലെ പെയ്തു തുടങ്ങി ,എൻ്റെ ഉറപ്പ് കേട്ട് ,സഫിയയുടെ കണ്ണുകൾ, സന്തോഷം കൊണ്ട് നിറഞ്ഞതാവാം, ,

.

Leave a Comment