അമ്മയുടെ ഓർമ്മപെടുത്തൽ. അവൾ ചിന്തയിൽ നിന്നും ഉണർന്ന് മേശപുറത്ത് കിടക്കുന്ന പുസ്തകങ്ങൾ എടുത്തു ബാഗിൽ തിരുകി…….

കഥയക്ക് പിന്നിൽ

Story written by Noor Nas

ഫോട്ടോ ഷൂട്ടിന് വേണ്ടി കണ്ണിൽ കനലിന്റെ ചുവപ്പുമായി

തന്നേ പി ഡിപ്പിക്കാൻ വന്നവർക്ക് നേരെ വെട്ട് ക ത്തി ഉയർത്തിയ ശ്രീകുട്ടി

ഫേസ് ബുക്കിൽ അപ്പ് ലോഡ് ചെയ്ത ആ ഫോട്ടോയ്ക്ക് ലൈക്കുകളുടെ ഒഴുക്ക്ആ യിരുന്നു. കമന്റ്സുകളുടെ കുത്ത് ഒഴുക്കായിരുന്നു..

ഷേർ ചെയ്ത പലരുടെയും വാളിൽ ആ ഫോട്ടോ. തല ഉയർത്തി പിടിച്ചു നിന്നു…

പെണ്ണ് ആയാൽ ഇങ്ങനയൊക്കെ തന്നേ വേണം എന്ന് പ്രായമായ ചിലർ

ഫോട്ടോ ഷൂട്ട് ആണെങ്കിൽ എന്താ..?

അതിൽ നിറഞ്ഞ് നിക്കുന്നത് ഈ തലമുറിയിലെ പെൺകുട്ടികൾക്ക് വേണ്ടി

നല്ല ഒരു മെസേജ് ആണെന്ന് വേറെ ചിലർ…

തന്റെ ഫോട്ടോ ഷൂട്ടിന്റെ വിജയത്തിൽ എല്ലാം മറന്ന് ശ്രീകുട്ടിയും…

മോളെ ശ്രീകുട്ടി സമയം നാല് ആയല്ലോ. നീ ട്യൂഷൻ ക്ലാസിനു പോകുന്നില്ലേ.?

അമ്മയുടെ ഓർമ്മപെടുത്തൽ. അവൾ ചിന്തയിൽ നിന്നും ഉണർന്ന് മേശപുറത്ത് കിടക്കുന്ന പുസ്തകങ്ങൾ എടുത്തു ബാഗിൽ തിരുകി..

ഞാൻ പോയി വരാം അമ്മേ എന്ന് പറഞ്ഞ്

മുറ്റത്തു കിടക്കുന്ന സൈക്കിൾ എടുത്തു. ഗേറ്റ് കടന്ന് പോകുബോൾ..

അച്ഛൻ പറഞ്ഞു അവൾ ഇപ്പോൾ ഭൂമിയിൽ ഒന്നുമല്ല.. അത്രയ്ക്ക് ഫേമസ് ആയി അവൾ..

അമ്മ.. അതിനെന്താ അതിനൊപ്പം നമ്മളും ഫേമസ് ആയില്ലേ. അവളുടെ അച്ഛനും അമ്മയും എന്ന നിലയിൽ…

അച്ഛൻ.. ഉവ്വ് ഉവ്വ്…

വൈകിട്ടു ആറുമണി കഴിഞ്ഞു ക്ലാസും കഴിഞ്ഞു സൈക്കിളിൽ വരുന്ന ശ്രീ കുട്ടി..

മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഇരുട്ട് വീണ വഴികളിൽ. കൂടി വിട് ലക്ഷ്യമാക്കി. നിങ്ങുന്ന ശ്രീ കുട്ടി.

എന്നും ക്ലാസ് കഴിഞ്ഞു വരുന്ന വഴിയാണ് അത്…അത് കൊണ്ടാവണം അവളുടെ മുഖത്ത് ഭയപ്പാടുകൾ ഇല്ലാത്തത്…

പെട്ടന്ന് ഏതോ മരത്തിന്റെ മറവിൽ നിന്നും അവളുടെ സൈക്കിളിനു മുന്നിൽ വന്നു നിന്ന ഒരു രൂപം..

ഇതിന് മുൻപ്പ് ഇവിടെയെങ്ങും കാണാത്ത ആൾ രൂപം

അവൾ സൈക്കിളിന്റെ സീറ്റിൽ നിന്നും ഇറങ്ങി കാലുകൾ നിലത്തു കുത്തി നിന്നു.

മരച്ചിലകൾക്കിടയിൽ നിന്നും താഴോട്ട് വീണ നേർത്ത വെട്ടത്തിൽ കാണാ.

ഇപ്പോ അവളുടെ മുഖത്ത് ഭയം നിഴലിച്ചിരുന്നു…അവൾ ഒരു രക്ഷയിക്കായി ചുറ്റു പാടും നോക്കി.. വിജനമാണ് വഴികൾ.

കറകൾ വീണ പല്ലുകൾ കാണിച്ചു വികൃതമായി ചിരിക്കുന്ന രൂപം..

അവന്റെ കണ്ണുകൾ അവളെ കാ മത്തോടെ നോക്കി…

ഫോട്ടോ ഷൂട്ടിൽ കണ്ട ശ്രീകുട്ടിയല്ല അവിടെ ഇപ്പോൾ കാണുന്നത്.

അവൾ വിറയ്ക്കുകയാണ്.. തൊണ്ടയിൽ കൂടി ഭയത്താൽ ഇറങ്ങുന്ന ഉമിനിരുകൾ…

ഫോട്ടോ ഷൂട്ടിൽ കണ്ട അവളുടെ കണ്ണുകളിലെ കനൽ ഇപ്പോ കാണ്മാനില്ല…

പെട്ടന്ന് അവൾ പ്രതീക്ഷിക്കാതെ അവൾക്ക് മുന്നിൽ ചാടി വീണു..

നിലവിളിക്കാൻ ഒരു അവസരം പോലും അവൾക്ക് കൊടുക്കാതെ…

സൈക്കിളിൽ നിന്നും ഒരു റോസ പൂവിനെ പോലെ അവളെ അവൻ പിഴുതു എടുത്ത്

ഇരുട്ട് നിറഞ്ഞ കുറ്റിക്കാട്ടിലേക്കു അവളെ വലിച്ചിഴച്ചു കൊണ്ട് പോകുബോൾ.

അവളുടെ ചുമലിൽ കിടന്നു ബാഗ്.

അവളോടപ്പം മണ്ണിലൂടെ ഇഴഞ്ഞു നീങ്ങി..

താഴെ വീണു കിടക്കുന്ന ശ്രീ കുട്ടിയുടെ സൈക്കിൾ.

അതിന്റെ പൊങ്ങി നിൽക്കുന്ന മുന്നില്ലത്തെ ചക്രം. കാറ്റിൽ മെല്ലെ കറങ്ങി കൊണ്ടിരുന്നു…

കുറേ കഴിഞ്ഞപ്പോൾ കാണാ.

കുറ്റി കാട്ടിൽ നിന്നും ഉയർന്നു പറന്നു പൊങ്ങുന്ന അവളുടെ പുസ്തക താളുകൾ..

അതൊക്കെ ഇപ്പോൾ വിമ്മാന രൂപത്തിൽ ആയിരിക്കുന്നു…

കിറിപറിഞ്ഞ ശ്രീ കുട്ടിയുടെ വസ്ത്രങ്ങളിൽ.ചോ രയുടെ ചുവപ്പ്.

അവളുടെ കാൽക്കൽ ഇരുന്ന്

മ ദ്യത്തിന്റെ ല ഹരിയിലും അവളെ അനുഭവിച്ച സുഖത്തിന്റ ല ഹരിയിലും എല്ലാം മറന്ന്…

അവളുടെ പുസ്തകത്തിലെ ഓരോ താളുകളും ചിന്തിയെടുത്തു വിമാനങ്ങൾ ഉണ്ടാക്കി..ഊതി പറുത്തി മേല്പോട്ട് വിടുന്ന. അവൻ….

അതിലും ഉണ്ടായിരുന്നു അവന്റെ കൈകളിൽ പുരണ്ട ശ്രീ കുട്ടിയുടെ ര ക്തത്തിന്റെ പാടുകൾ….

അതിൽ ഒരണം പറഞ്ഞ് ചെന്ന് വീണത് കുറച്ചു ദൂരെ കിടക്കുന്ന അവളുടെ സൈക്കിളിന്റെ ചക്രത്തിന് കിഴേ.

അതിപ്പോ കറങ്ങുന്നില്ല…നിശ്ചലം..

കുറ്റി കാട്ടിൽ നിന്നും ഇറങ്ങി വന്ന അവൻ

അവന്റെ തൊളിൽ ശ്രീ കുട്ടിയുടെ ബാഗ് ഉണ്ടായിരുന്നു..മറ്റേ തോളിൽ അവന്റെ ഷർട്ടും..

പോകുന്ന വഴി അവൻ

ശ്രീ കുട്ടിയുടെ ബാഗ് എങ്ങോ വലിച്ചു എറിയുകയും ചെയ്യിതു…..

ഫോട്ടോ ഷൂട്ടിന് വേണ്ടി ശ്രീ കുട്ടി ഉണ്ടാക്കിയ കഥയ്ക്ക് പിന്നിൽ. അവൾ കാണാതെ പോയ ഒരു യഥാർത്ഥ സത്യം…അതായിരുന്നു പ്രതീക്ഷിക്കാതെ കടന്ന് വന്ന അവൻ.എന്ന വില്ലൻ..

Leave a Reply

Your email address will not be published. Required fields are marked *