ആരോടും പറയാനാകാത്ത ഉള്ളിലൊതുക്കിയ ഭയമായി കിടപ്പുമുറിയുടെ വാതിൽ അവൾക്ക് മുൻപിൽ മരണഭയവുമായി തുറന്ന് കിടപ്പുണ്ടാകും…..

Story written by Lis Lona

“ദേവയാനി ടീച്ചർ കണ്ടിരുന്നോ സോഷ്യൽ മീഡിയയിലെ സിംഗിൾ പേരന്റ് ചലഞ്ച്‌ ..എന്തെല്ലാം തരത്തിലാണല്ലേ ഓരോരുത്തരുടെയും ജീവിതം !! ആ കുഞ്ഞുമക്കളുടെ മുഖങ്ങൾ കണ്ടിട്ട് സങ്കടമായിപ്പോയി..”

സ്റ്റാഫ് റൂമിലിരുന്ന് കുട്ടികളുടെ ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് നോക്കുന്നതിനിടക്കാണ് സരസ്വതിടീച്ചർ കയറിവന്ന് ദീർഘനിശ്വാസത്തോടെ തുടക്കമിട്ടത്..

“ആ ! ഓരോരുത്തരുടെ യോഗം അല്ലാതെന്ത് പറയാനാ.. ഇനിയുള്ള കാലം തനിച്ച് ജീവിക്കാതെ നല്ലൊരു കൂട്ടിനെ കിട്ടാനും മക്കളുമൊത്ത് സ്നേഹത്തോടെ ജീവിക്കാനും സർവേശ്വരൻ അവരെ അനുഗ്രഹിക്കട്ടെ അല്ലേ..”

ഒരു നിമിഷത്തേക്ക് ടീച്ചർ മറന്നതാണോ സഹപ്രവർത്തകയുടെ ഭൂതകാലം! തലയുയർത്തി നോക്കിയുള്ള എന്റെ പുഞ്ചിരി കണ്ടതും അവർ മറുപടിക്ക് കാതോർക്കാതെ പുറത്തേക്ക് നടന്നു.

മനസ്സ് മുൻപിലിരിക്കുന്ന കടലാസുകളിലെങ്ങുമല്ലെങ്കിലും ഞാൻ പിന്നെയും കുട്ടികളുടെ ഉത്തരങ്ങളിലേക്ക് ഊളിയിട്ടു…

ഓർമ്മകൾ ചരട് പൊട്ടിയ പട്ടമായി പിന്നിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയത് ഇന്നലെ ഇളയമകൾ വേണിയെനിക്ക് ഫേസ്ബുക്കിലെ പോസ്റ്റുകൾ കാണിച്ചുതന്ന സമയം മുതലാണ്..

ഓരോരുത്തരുടെയും അനുഭവങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ നീറുന്ന ഓർമ്മകളെന്നെ വർഷങ്ങൾ പിറകിലേക്ക് വലിച്ചിഴക്കുന്നതും അതിലെ ഓരോ വരികളും ജീവിതത്തിന്റെ ഒരിക്കലും തുറക്കാനാഗ്രഹിക്കാത്ത ഏടുകൾ എനിക്ക് മുൻപിൽ തുറന്നിടുന്നതും ഞാനറിയുന്നുണ്ടായിരുന്നു.

നെഞ്ചിൽ കൊളുത്തിവലിക്കുന്ന വേദനക്കൊപ്പം മിഴിക്കോണിൽ ഉരുണ്ടുകൂടിയ നനവിന് മുൻപിലൊരു പെരുമഴക്കാലം ആർത്തലക്കുന്നു ..

പൊള്ളിപ്പിടയുന്ന മനസ്സോടെ പേടിച്ചരണ്ട മകൻ കുഞ്ഞനിയത്തിയേയുമെടുത്ത് മുറ്റത്തേക്ക് നോക്കി അമ്മയെ കൊല്ലല്ലേ അച്ഛായെന്ന് അലമുറയിട്ടു നിലവിളിക്കുന്നു..

നിസ്സഹായതയോടെ ഒരു പെണ്ണ് ഉപദ്രവിക്കരുതേയെന്ന് കെഞ്ചി കൈകൂപ്പിക്കൊണ്ട് കാല് പിടിച്ചിട്ടും അടിവയറ്റിലേക്ക് അയാളുടെ കാലുകൾ ഉയർന്നുതാഴുന്നുണ്ടായിരുന്നു..

കിട്ടുന്ന ചവിട്ടിന്റെ ഇഞ്ചിഞ്ചായുള്ള മരണവേദനയേക്കാൾ അവളെ നോവേൽപ്പിച്ചത് മക്കൾക്ക് മുൻപിലുള്ള ആക്രമണമായിരുന്നു…

ശ്വാസമെടുക്കാൻ പോലുമാകാതെ വീർപ്പ് മുട്ടുമ്പോഴും പിടയുന്ന മിഴികൾകൾക്ക് മുൻപിൽ ഭയന്നരണ്ട നാല് കുഞ്ഞിക്കണ്ണുകളായിരുന്നു…

മ ദ്യപിച്ചു ലക്കുകെട്ടവന്റെ ഭ്രാന്ത് തീർത്തത് കെട്ടുതാലിയെന്ന ചങ്ങല കൊളുത്തിൽ ബന്ധിക്കപ്പെട്ട ഭാര്യയെന്ന അടിമയെ ,മഴ പെയ്തുതോർന്ന മുറ്റത്തെ ചെളിയിലും ചേറിലും വലിച്ചിഴച്ചും മർദിച്ചുമായിരുന്നു..

അന്വേഷിക്കാനോ ചോദിക്കാനോ ആര് വന്നാലും അവരുമായി ചേർത്ത് ഭാര്യയുടെ അ വിഹിതകഥകൾ മെനയാൻ അയാൾ മിടുക്കനായിരുന്നതുകൊണ്ട് ആരും ആ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല.

ചവിട്ടുനാടകത്തിനവസാനം തിരശീല താഴുമ്പോൾ നീണ്ടുകൊലുന്നനെയുള്ള പെണ്ണ് അടികിട്ടി തിണിർത്ത കവിൾത്തടങ്ങളോടെ വരാന്തയുടെ അറ്റത്തു കീറിപ്പറിഞ്ഞ ഈറൻ തുണികളിൽ പഴംതുണികെട്ടായി ചുരുണ്ട് കിടക്കുന്നുണ്ടാകും..

കണ്ണീരിനി ബാക്കിയില്ലാത്ത വിധം വറ്റിപ്പോയ മിഴികളിലൂടെ അവളുടെ ഹൃദയം പിഞ്ഞിക്കീറിയ ചുടുചോര ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.

സ്ഥിരം നടക്കുന്ന ആട്ടത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് അച്ഛൻ അകത്തേക്ക് വേച്ചുവേച്ചു നടന്ന്പോയതും മക്കൾ രണ്ടും ഓടിവന്ന് അമ്മയുടെ നെഞ്ചിലേക്ക് വീണു..

ചളിയിൽ കുതിർന്ന ശരീരത്തോട് മക്കളെ ചേർത്തുപിടിക്കുമ്പോൾ അവൾ കൊടുംകാറ്റിലാടുന്ന ആലില പോലെ വിറക്കുന്നുണ്ടായിരുന്നു..

“അമ്മേ മതിയമ്മേ നമുക്കെങ്ങോട്ടെങ്കിലും ഓടിപ്പോകാം.. അച്ഛനെ ഞങ്ങൾക്ക് പേടിയാ..അച്ഛ നമ്മളെ കൊല്ലും ..”

വിങ്ങിപൊട്ടിക്കരയുന്ന മകനെ നെഞ്ചോട് ചേർക്കുമ്പോൾ ഒന്ന് പൊട്ടികരയാൻ കൂടി അശക്തയാണല്ലോ താനെന്നവൾ ഓർത്തു..

കഠിനവേദനയിൽ കരുവാളിച്ച ജീവനറ്റ ചുണ്ടുകളാൽ മകന്റെ മൂര്ദ്ധാവിലവൾ ചുംബിച്ചു.

വിവാഹം കഴിഞ്ഞ നാൾ മുതൽ തുടങ്ങിയ പീഡനമാണ്.. കുറച്ചെല്ലാം പെൺകുട്ടികൾ സഹിക്കേണ്ടതാണ് മോളെ, നീ വേണം അവനെ നേരെയാക്കി യെടുക്കാനെന്ന ഉപദേശങ്ങൾ.. എല്ലാ പെണ്ണുങ്ങളും ഓരോവിധത്തിൽ ഇങ്ങനെയുള്ള അവസ്ഥകളിൽ കൂടിയെല്ലാം കടന്നുപോകുന്നുണ്ട് നീ അവന്റെ ദേഷ്യവും കലിയുമൊക്കെ കണ്ടറിഞ്ഞു നിന്നാൽ മതി എല്ലാം ശരിയായിക്കോളുമെന്ന് ഒടുവിൽ സ്വന്തം വീട്ടിൽ നിന്നുകൂടി കേട്ടപ്പോൾ പൂർത്തിയായി.

പകൽ സമയത്ത് കൺവെട്ടത്തുപോലും ചെല്ലാതെ അടുക്കള ജോലികളിൽ മുഴുകിയാലും രാത്രികളിൽ വേറൊരു നിവൃത്തിയുമില്ലാതെ മുറിയിലേക്ക് കടന്ന് ചെല്ലണം..

ആരോടും പറയാനാകാത്ത ഉള്ളിലൊതുക്കിയ ഭയമായി കിടപ്പുമുറിയുടെ വാതിൽ അവൾക്ക് മുൻപിൽ മരണഭയവുമായി തുറന്ന് കിടപ്പുണ്ടാകും..

അവിടെ അറപ്പ് തോന്നും വിധമുള്ള കാ മഭ്രാന്തുകൾക്കിടയിൽ ന ഗ്നയായി വെറും തറയിൽ അയാളവളെ ഇരുത്തും.. തനിക്ക് മുൻപിലിരുന്ന് മ ദ്യപിക്കുന്നവനെ നോക്കി കൺചിമ്മാതെ അയാൾ വലിച്ചുകൂട്ടുന്ന ക ഞ്ചാവ് മണക്കുന്ന പുകച്ചുരുളുകൾക്കിടയിൽ അവളിരിക്കണം..

ക ഞ്ചാവ് കുറ്റികൾ കൊണ്ട് മാ റിടങ്ങളിൽ ഒരിക്കൽ കുത്തിക്കെടുത്തിയ മുറിവുകളിൽ വീണ്ടും വീണ്ടുമയാൾ പൊള്ളിക്കും.. പ്രതികരിക്കാൻ ശ്രമിച്ചാൽ തെ റിയഭിഷേകത്താൽ അയാളവളെ മൂടും..

പൂർണല ഹരിയിൽ മുഴുകി കാട്ടുപോത്തിന്റെ ക്രൗര്യത്തോടെ ഉദ്ധരിച്ച ലിം ഗവുമായി അയാളവളെ കുനിച്ച് നിർത്തുമ്പോഴേക്കും മുട്ടുകൾ കൂട്ടിയിടിക്കും വിധം ഭയത്താൽ അവൾ വെട്ടിവിറക്കുന്നുണ്ടാകും…

ക്രൂരമായ ഭോ ഗത്തിനിടയിൽ അസഹ്യമായ വേദന കൊണ്ട് അലറിക്കരയു ന്നവളുടെ ശബ്ദം പുറത്ത് വരാതിരിക്കാൻ വായിൽ തുണി തിരുകി വച്ചിട്ടുണ്ടാകുമയാൾ.

കാളക്കൂറ്റനെപോലെ അയാളവളെ ചവിട്ടിമെതിച്ച് മുക്രയിടുന്നതിനിടയിൽ കലിയിളകി ശരീരം മുഴുവൻ മുറിവേല്പിക്കും വിധം അവളെ അടിച്ചു കൊണ്ടിരിക്കും..

ഒടുവിൽ രേ തസ്സ് തുപ്പി അയാളിലെ പുരുഷൻ തളർന്നവശനായി ര തി അവസാനിപ്പിക്കുമ്പോഴേക്കും ബോധരഹിതയായി അവൾ നിലത്തേക്ക് ഊർന്നുവീഴും.

ബോധം തെളിയുമ്പോൾ തണുത്ത തറയിൽ നൂ ൽബന്ധമില്ലാതെ എഴുന്നേൽക്കാൻ പോലുമാകാതെ ജീവനോടെ ജഡമായി കിടക്കുന്നുണ്ടാകും. ശു ക്ലവും ര ക്തവും വഴുവഴുപ്പോടെ കാ ലിനിടയിലൂടെ ഒഴുകിയിറങ്ങുന്നുണ്ടാകും.

തലതല്ലിക്കരഞ്ഞും ദൈവത്തിനോട് പരാതി പറഞ്ഞും വേറെ വഴിയില്ലാതെ സഹിച്ചുനിന്നു..

ലൈം ഗിക വൈകൃതങ്ങൾ ഒടുവിൽ മക്കൾക്ക് മുൻപിലും ആവർത്തിക്കപ്പെടാൻ തുടങ്ങിയ സന്ധ്യയിലാണ് കയ്യിൽ കിട്ടിയ പാത്രമെടുത്ത് അയാളുടെ തലക്കടിച്ചത്.

അടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ അയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കയ്യിൽ കിട്ടിയതുമായി മക്കളെയും കൊണ്ട് പെരുവഴിയിലേക്ക് ഇറങ്ങാൻ അന്ന് യാതൊരു ഭയവും തോന്നിയില്ല..

ഉടുതുണിയിലും അയാളുടെ വിരൽപാടുകളാൽ ചിത്രം വരച്ചിരുന്ന കവിളിണകളിലും ചെന്നി പൊട്ടിയൊഴുകുന്ന ര ക്തപുഷ്പങ്ങൾ ചിതറിവീണ് പൂക്കളം തീർത്തിരിന്നു..

അന്നുവരെ അബലയായവൾ കുഞ്ഞുങ്ങൾക്ക് വേണ്ടി ശക്തിയാർജിക്കുമെന്ന് മനസിലാക്കിയ ദിവസങ്ങൾ.

ജീവനോടെ മടങ്ങിവന്ന മകളെ കണ്ട സന്തോഷത്തേക്കാൾ അവളുടെയും കുട്ടികളുടെയും ബാധ്യതകളും പുറകെ വന്നേക്കാവുന്ന വയ്യാവേലികളും വീട്ടിലുള്ളവരെ അസ്വസ്ഥരാക്കിയത് ഞാനന്നറിഞ്ഞു.

വിവാഹം കഴിയാത്ത അനിയനും വേറൊരു കുടുംബത്തിൽ സന്തോഷമായി ജീവിക്കുന്ന അനിയത്തിയുടെ ഭാവിയും കുടുംബത്തിന്റെ മാനവുമൊക്കെ ആലോചിച്ചാവും അച്ഛന്റെയും അമ്മയുടെയും മുഖം സങ്കർഷഭരിതമായിരുന്നു.

ഇതിനെല്ലാമിടയിലും ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും കുടി നിർത്തിയെന്നും പൊന്നുപോലെ ഭാര്യയെയും മക്കളെയും നോക്കിക്കോളാമെന്നും അറിയിച്ച് അയാളയക്കുന്ന മധ്യസ്ഥന്മാരുടെ വരവിന് കുറവുണ്ടായിരുന്നില്ല.

ആരെല്ലാം നിർബന്ധിച്ചിട്ടും ഇനിയൊരു ഭാഗ്യപരീക്ഷണത്തിന് തലയിടാൻ വയ്യെന്ന നിലപാടിൽ മക്കളെ വിട്ടുകൊടുക്കാതെ ഞാൻ വിവാഹമോചനം നേടി..

കഴുത്തിൽ കുരുങ്ങിയ കെട്ട് അഴിച്ചുവച്ചതോടെ സ്വാതന്ത്രത്തേക്കാൾ കൂടുതൽ അനുഭവിച്ചത് നിയന്ത്രണങ്ങളായിരുന്നു.

ഭർത്താവിനെ വേണ്ടെന്നു വച്ചവളെന്നും മക്കളെയോർത്തെങ്കിലും ക്ഷമിക്കാമായിരുന്നെന്നും ഒളിഞ്ഞും തെളിഞ്ഞുമുള്ള കുത്തുവാക്കുകൾ..

“മറ്റ് ” കാര്യങ്ങൾ എങ്ങനെ നടക്കുന്നുവെന്ന അ ശ്ലീലഭാഷണങ്ങൾക്കൊപ്പം ആരുമറിയാതെ നോക്കിക്കോളാമെന്നുമുള്ള ക്ഷണങ്ങൾ.. മുഖമടച്ച് ആട്ടിയിറക്കി വിടുമ്പോൾ നീ വെറുമൊരു പെണ്ണാണെന്ന ഭീഷണികൾ..

മോശപെട്ടവളെന്നും വഴിപി ഴച്ചവളെന്നും കാക്കയോടും കാറ്റിനോടുമവർ ചൊല്ലി നടന്നു.

പാതിവഴിയിൽ നിർത്തിയ പഠിപ്പിനെച്ചൊല്ലി സ്വപ്നം കാണാനോ പരാതി പറയാനോ നിൽക്കാതെ അടുത്തുള്ള കന്യാസ്ത്രീമഠത്തിലെ അടുക്കളജോലിക്ക് ആളെയെടുക്കുമോ എന്നറിയാൻ ചെല്ലുമ്പോൾ മക്കളുടെ മുഖം മാത്രമേ മനസിലുണ്ടായിരുന്നുള്ളു..

എല്ലാമറിഞ്ഞ മഠത്തിലെ അമ്മമാർ തുടർപഠനത്തിന് കൂടിയുള്ള സാധ്യത തുറന്ന് തന്നുകൊണ്ട് കൂടെ നിന്നപ്പോൾ ഹൃദയം നിറഞ്ഞ കൃതജ്ഞതയാൽ അവർക്ക് മുൻപിൽ ഞാൻ പൊട്ടിക്കരഞ്ഞു.

വിവാഹമോചിതയായ സഹോദരി , സഹോദരന് അധികബാധ്യതയാണെന്ന് അറിഞ്ഞത് അവന് വരുന്ന വിവാഹാലോചനകൾ നിസ്സാര കാരണങ്ങളിൽ തട്ടിമാറിയപ്പോഴായിരുന്നു..

മക്കളെയും കൊണ്ട് മഠത്തിലെ അന്തേവാസിയാകാൻ പിന്നെ മടിച്ചില്ല. പഠിപ്പ് കഴിഞ്ഞതും മുന്നോട്ടിനി തനിച്ചു മതിയെന്ന് തീരുമാനിച്ചുറപ്പിച്ച് മഠം വക സ്കൂളിലെ ടീച്ചറായി ജോലിക്കു കയറി..

സിസ്റ്റർ ജസീന്തയായിരുന്നു സ്കൂളിലെ പ്യൂൺ കൃഷ്ണേട്ടന് എന്നോടൊരു ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞത്.

കൃഷ്ണേട്ടന്റെ ഭാര്യ വിവാഹം കഴിഞ്ഞ ആദ്യവർഷം തന്നെ കാൻസർ ബാധിച്ചു മരിച്ചിരുന്നു.. വർഷങ്ങളോളമായി അദ്ദേഹം ഈ സ്കൂളിൽ തന്നെയാണ് ജോലി നോക്കുന്നത്..

കുശിനിക്കാരിയായി ചെന്ന ദേവയാനി പഠിച്ച് ജോലിനേടി ടീച്ചറായതിന് അയാളും കൂടി സാക്ഷിയായിരുന്നു.. സ്വന്തം കുട്ടികളായി കരുതി ദേവയാനിയെയും മക്കളെയും നോക്കാമെന്ന് അറിയിച്ചിട്ടും വേണ്ടെന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു..

ചൂട് വെള്ളത്തിൽ ഒരിക്കൽ വീണ പൂച്ചക്ക് പച്ചവെള്ളത്തെ പോലും തിരിച്ചറിയാത്ത ഭയമായിരുന്നു സത്യത്തിൽ..

ആലോചനകൾ നടക്കുന്നത് എങ്ങനെയോ സ്കൂളിൽ പരന്നതും സരസ്വതിടീച്ചർ അടക്കമുള്ളവർ ബുദ്ധിയുപദേശിച്ചു..

“കാര്യം കൃഷ്ണൻ നല്ലവനൊക്കെയാണ് പക്ഷേ നിനക്കൊരു പെൺകുട്ടി കൂടിയുണ്ട് അവളെയും അയാൾ അവസാനം വരെയും മകളായിത്തന്നെ നോക്കിയാൽ നല്ലത് അല്ലെങ്കിലോ..”

” ആണിന് രണ്ടാംകെട്ടെന്നത് വിഷയമല്ല പക്ഷേ ദേവയാനി, നീ രണ്ട് പെറ്റവളെന്ന ചിന്ത ആണുങ്ങൾക്കും ഉണ്ടാകും ..സ്വന്തം കുട്ട്യോളല്ലെന്നും അവരുടെ ഉള്ളിലുണ്ടാകും മറക്കണ്ട..ദൈവം അനുഗ്രഹിച്ച് ഒരു മോനും മോളും ഇല്ലേ സന്തോഷമായി ജോലി ചെയ്ത് അവരെയും നോക്കി ജീവിക്കൂ..”

” ഒന്നുമില്ലെങ്കിലും അയാളൊരു പ്യൂണല്ലേ ഒരു ടീച്ചറെ കെട്ടിയാൽ ജീവിതം മെച്ചപ്പെടുത്താം അതാണീ ആലോചന കണ്ടറിഞ്ഞാൽ ടീച്ചർക്ക് കൊള്ളാം..”

നാളെ മക്കളെ നോക്കുമെന്ന് എന്തുറപ്പ് ? ഒരിക്കൽ കിട്ടിയ അനുഭവവും സുഖവും മതിയായില്ലേ ? ആണില്ലാതെ ജീവിക്കാൻ കഴിയില്ലേ ? അഭിപ്രായങ്ങൾ പലതരത്തിലായിരുന്നു.

അന്ന് സിസ്റ്റർ ജസീന്ത മാത്രം കൂടെ നിന്നു..

” ദേവേ …മറ്റുള്ളവർക്ക് എന്ത് അഭിപ്രായം വേണമെങ്കിലും തരാൻ സാധിക്കും പക്ഷേ ജീവിതം നിന്റെയാണ് നിന്റെ മാത്രം.. നിന്നെ മനസിലാക്കി കുഞ്ഞുങ്ങളെ കൂടി ഏറ്റെടുക്കാൻ ഒരു നല്ല മനസ്സിന് ഉടമയെത്തിയാൽ നീ പുറംകാലുകൊണ്ട് തട്ടിക്കളയരുത്.. നാളെ മക്കൾക്കൊരു ജീവിതമായിക്കഴിയുമ്പോൾ തനിച്ചായിപ്പോയെന്ന് സങ്കടപെടാനിട വരരുത് .. അതുകൊണ്ട് ആലോചിച്ചു തീരുമാനമെടുക്കുക.. കൃഷ്‌ണൻ നല്ലവനാണ് യാതൊരു ദുശീലവുമില്ല സ്നേഹമുള്ളവനാണ് അതാണ് അവനിങ്ങനൊരു കാര്യം ഉന്നയിച്ചപ്പോൾ ഞാൻ നിനക്കരികിലെത്തിയത്..”

പിന്നെയുള്ള ദിവസങ്ങൾ ഞാൻ കൃഷ്ണേട്ടനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി..സിസ്റ്റർ ജസീന്ത പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസിലായി..

മാസങ്ങൾക്കപ്പുറം എല്ലാവരുടെയും എതിർപ്പുകളെ അവഗണിച്ചാണ് വീണ്ടുമൊരു ഭാഗ്യപരീക്ഷണ മാകരുതേയെന്ന് ഉള്ളുരുകി ഞാൻ കൃഷ്ണേട്ടന് മുൻപിൽ തല കുനിച്ചത്..

അതിനും പിന്നിലും മുന്നിലുമായി പലതരത്തിലുമുള്ള കഥകൾ മെനയാൻ പലരുമുണ്ടായിരുന്നു..ആരെയും കൂസാതെ ഞാൻ അദ്ദേഹത്തിന്റെ താലി നെഞ്ചിലേറ്റി.

മക്കളുടെ ഭാവിയെക്കാൾ പെണ്ണൊരുത്തിക്ക് സ്വന്തം കിടപ്പറസു ഖമാണ് വലുതെന്ന് കൂടെ ജോലി ചെയ്യുന്നവരടക്കം പരിഹസിച്ചു.

എല്ലാവർക്കുമുള്ള മറുപടിയായി കൃഷ്ണേട്ടൻ എന്നെയും മക്കളെയും പൊന്നുപോലെ നോക്കി.. ഉപദ്രവിക്കുന്ന പുരുഷന്റെ ഓർമകളിൽ നിന്നും സ്നേഹിക്കാൻ മാത്രമറിയുന്ന പുരുഷന്റെ സംരക്ഷണത്തിലുള്ള ജീവിതം.

മക്കളായി വിനുക്കുട്ടനും വേണിയും മതിയെന്ന തീരുമാനം അദ്ദേഹത്തിന്റെ യായിരുന്നു. അദ്ദേഹത്തിന്റെ സന്തോഷമെന്നത് എന്റെയും മക്കളുടെയും സുഖ സൗകര്യങ്ങളായിരുന്നു..

ഭാര്യയെ എങ്ങനെ ബഹുമാനിക്കണമെന്നും എത്ര സ്നേഹിച്ചാലും മതിവരില്ലെന്നും മക്കൾക്ക് കൃഷ്ണേട്ടൻ മാതൃകയായി..

ദുഷ്ടനും മ ദ്യപനുമായ സ്വന്തം അച്ഛനെ അവർ മറവിയുടെ ശ്‌മശാനത്തിൽ മറവ് ചെയ്തു.. അച്ഛേയെന്ന് സ്നേഹത്തോടെ വിളിക്കാനവർക്ക് കൃഷ്ണേട്ടൻ മാത്രം മതിയായിരുന്നു…

ണിം..ണിം..ണിം…ണിം…….ണിം

ഓർത്തിരുന്ന് സമയം പോയതറിഞ്ഞില്ല.. മുറിയിൽ തനിച്ചായതുകൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആരും കണ്ടില്ലെന്ന് പുറംകയ്യുകൊണ്ട് കവിളുകൾ തുടക്കുമ്പോൾ ഞാനോർത്തു.

പുസ്തകങ്ങളും ചോറ്റുപാത്രങ്ങളും ബാഗിലേക്ക് തിരുകി ഉത്തരക്കട ലാസുകളുടെ കെട്ട് കയ്യിൽ പിടിച്ച് ഞാനെഴുന്നേറ്റു..

” മുരളി ..ഇത് നാളെ രാവിലെ 9എയിലെ സന്ധ്യയെ ഏൽപ്പിക്കണം..അപ്പോൾ എല്ലാം പറഞ്ഞതുപോലെ അടുത്താഴ്‌ച്ച വീട്ടിൽ വരാൻ മറക്കരുത് കേട്ടോ …”

കൃഷ്ണേട്ടന് പകരമെത്തിയ പുതിയ പ്യൂൺ മുരളിയെ പരീക്ഷാപേപ്പറുകൾ ഏൽപിച്ച് ഞാൻ പുറത്തേക്ക് നടന്നു..

വേണിമോളുടെ വിവാഹമാണ് അടുത്താഴ്‌ച്ച … നാളെ മുതലെ ഞാൻ ലീവെടുത്തിട്ടുള്ളൂ ആളുകളെ ക്ഷണിക്കാനും വിവാഹത്തിരക്കുകൾക്കുമായി ഓടിനടക്കാൻ എന്നേക്കാൾ മുൻപേ കൃഷ്ണേട്ടനുണ്ട്..

വിനുക്കുട്ടന് കല്യാണത്തിന്റെ രണ്ട് ദിവസം മുൻപാണ് ലീവ് തുടങ്ങുന്നത് അന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിൽ അവനും ഗൾഫിൽ നിന്ന് വരും..

അച്ഛനുള്ളത്കൊണ്ട് അവന് അനിയത്തിയുടെ കല്യാണകാര്യത്തിൽ ഒരു ടെൻഷനുമെടുക്കേണ്ട ആവശ്യമില്ല..

ജന്മം നല്കിയവൻ മാത്രമല്ല അച്ഛനാകാൻ അർഹതപെട്ടവനെന്നും കർമം കൊണ്ട് നല്ലൊരു മനുഷ്യനും അച്ഛനാകാൻ സാധിക്കുമെന്ന് ജീവിതം കൊണ്ടെഴുതി കാണിച്ച എന്റെ നല്ല പാതി എനിക്കായി സ്കൂളിന് പുറത്ത് എന്നെ കൊണ്ടുപോകാൻ വണ്ടിയുമായി കാത്തുനിൽക്കുന്നുണ്ട്..

അച്ഛനുപേക്ഷിച്ച മക്കളെ സ്വന്തം മക്കളായി ചേർത്തുപിടിച്ച് നല്ല വിദ്യാഭ്യാസം നൽകി മകളെ അവളുടെ ഇഷ്ടപ്രകാരം ഡോക്ടറാക്കി അവൾ കണ്ടുപിടിച്ച പയ്യന്റെ കയ്യിൽ സ്നേഹത്തോടെ ഏല്പിക്കുകയാണ്..

തനിച്ച് ജീവിച്ചും മക്കളെ നല്ലനിലയിലെത്തിക്കുന്നവരുണ്ടാകാം..തീർത്തും വ്യക്തിപരമാണ് അവരുടെ തീരുമാനവും..

കൂടെ മനസ്സറിഞ്ഞു സ്നേഹിക്കുന്നൊരു കൂട്ട് കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ജീവിതത്തിന്റെ സായാഹ്നത്തിൽ വ്യസനപ്പെടാതെ ഞാൻ നേരത്തേയെടുത്ത തീരുമാനം തെറ്റായിരുന്നില്ലെന്ന് ഉറപ്പാക്കാൻ എനിക്ക് കൃഷ്ണേട്ടൻ പകർന്നുതന്ന സ്നേഹം മതിയായിരുന്നു.

കൂടെ ചേർന്ന നിമിഷം മുതൽ ഒരിക്കൽപോലും എന്നെ തനിച്ചാക്കാത്ത കൃഷ്ണേട്ടന്റെ ഇടംതോളിൽ എന്റെ വലം കയ്യും ചേർത്ത് വച്ച് ഞാൻ ബൈക്കിന്റെ പിന്നിലേക്ക് കയറുന്നത് കണ്ടിട്ടാകണം ദൂരെ ബസ് സ്റ്റോപ്പിൽ സരസതിടീച്ചർ ഞങ്ങളെയും നോക്കി നില്പുണ്ടായിരുന്നു..

മനസുകൊണ്ട് കടലാഴങ്ങളുടെ അഗാധതയിലേക്ക് ഞാനെന്റെ പഴയ ഓർമകളെ നിമഞ്ജനം ചെയ്ത് ത ല ചെരിച്ച് അവരെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിലുണ്ടായിരുന്നു തനിച്ചായിപ്പോയവൾ ഒരിക്കൽ നീന്തിക്കയറിയ സങ്കടകടലിന്റെ ആഴം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *