അങ്ങനെ എന്നൊ ഒരിക്കൽ ആനന്ദിന് അവളിൽ പ്രണയം മൊട്ടിട്ടു അത് ആനന്ദ് അവളൊട് തുറന്ന് പറയുകയും ചെയ്തു അവളുടെ മറുപടി കേട്ട ആനന്ദ് ഞെട്ടി……

അച്ഛന്റെ മകൾ

Story written by Swaraj Raj

“എന്താ ആനന്ദ് നിനക്ക് പഴയ പോലെ സ്നേഹമില്ലത്തത് മെസേജിനൊക്കെ മൂളൽ റീപ്ലൈ പണ്ട് ആണെങ്കിൽ എത്രയൊക്കെ മെസേജ് അയക്കുമായിരുന്നു ” അവളുടെ മെസേജ് കണ്ട അവൻ ഉടൻ തന്നെ മറുപടി അയച്ചു

“എന്റെ പൊന്നു മാളൂ നീയിപ്പോൾ പഠിത്തത്തിൽ ശ്രദ്ധിക്കൂ നിന്റെ അച്ഛന്റെ സ്വപ്നമല്ലേ നീ ഒരു ഐ എ എസ് കാരിയായി കാണുന്നത് അത് നിനക്ക് സാധിക്കണ്ടെ അതു കൊണ്ട് നീ പഠിത്തതിൽ ശ്രദ്ധിക്കു “

ആനന്ദ് മാളു എന്ന മാളവികയെ പരിചയപ്പെടുന്നത് ഫെയ്സ് ബുക്ക് കഥ ഗ്രൂപ്പിൽ നിന്നാണ് അവളുടെ കഥകൾ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അവൻ അവൾക്ക് റിക്വസ്റ്റ് അയച്ചത് കൂടാതെ മെസേജും അയച്ചു റീ പ്ലൈ കിട്ടില്ല എന്ന് കരുതിയ ആനന്ദിനെ ഞെട്ടിച്ച് കൊണ്ട് മാളവിക അവനു റീ പ്ലൈ കൊടുത്തു അങ്ങനെ അവർ തമ്മിൽ കൂട്ടായി ആദ്യമാദ്യം കഥകളെ കുറിച്ചായിരുന്നു അവരുടെ ചർച്ചകൾ പിന്നീട് അത് തങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തെക്കുറിച്ചായി അങ്ങനെ ആ സൗഹൃദയം പടർന്നു പന്തലിച്ചു

അങ്ങനെ എന്നൊ ഒരിക്കൽ ആനന്ദിന് അവളിൽ പ്രണയം മൊട്ടിട്ടു അത് ആനന്ദ് അവളൊട് തുറന്ന് പറയുകയും ചെയ്തു അവളുടെ മറുപടി കേട്ട ആനന്ദ് ഞെട്ടി ” ഞാൻ ഇത് അങ്ങോട്ട് പറയാൻ നോക്കുകയായിരുന്നു ” എന്നായിരുന്നു അവളുടെ മറുപടി

അങ്ങനെ അവരുടെ പ്രണയം പൂത്തുലഞ്ഞു വീഡിയോ കോളുകളിലൂടെ അവർ പരസ്പരം കണ്ടു അങ്ങനെ ഒരിക്കൽ മാളു അവനോട് ചോദിച്ചു

“ഡാ ഞാൻ സിവിൽ സർവീസിനു പോകുകയാണ് പോകുന്നതിന് മുമ്പ് നിന്റെ കാര്യം വീട്ടിൽ പറയട്ടെ അച്ഛൻ സമ്മതിച്ചേക്കും”

” അത് വേണ്ട മാളൂ ഞാൻ നേരിട്ട് പോയി ചോദിച്ചോളാം അതല്ലേ നല്ലത് ” അവൻ ചോദിച്ചു

” ഉം വേഗം അച്ഛനെ കാണണെ “

” ശരി”

അങ്ങനെ അവൾ സിവിൽ സർവീസിനു പോയി എങ്കിലും മെസേജുകൾ കൊണ്ട് അവർ തങ്ങളുടെ പ്രണയം അനശ്വരമാക്കി

എന്നാൽ വർഷങ്ങൾ കഴിയുന്തോറും ആനന്ദ് തന്നിൽ നിന്ന് അകലുന്നത് പോലെ മാളുവിനു തോന്നി അതവൾ ചോദിച്ചപ്പോൾ പഠിത്തത്തിൽ ശ്രദ്ധിക്കാനായിരുന്നു അവന്റെ മറുപടി

ഒടുവിൽ അവൾ ആഗ്രഹിച്ചത് നേടി അത് ആദ്യം അറിയിച്ചത് അവളുടെ അച്ഛനെയായിരുന്നു പിന്നെ ആനന്ദിനെയും

അവളുടെ മെസേജ് വന്നപ്പോൾ അവൻ എടുത്തു നോക്കി

“ചേട്ടായി ഒടുവിൽ അച്ഛൻ ആഗ്രഹിച്ചത് ഞാൻ നേടി ഐ എ എസ് ആയിരിക്കുന്നു ഇന്റർവ്യൂവിൽ ഫസ്റ്റ് റാങ്ക് ഉണ്ട് “

” congrat മാളൂ ഇനി നല്ല ഒരു ഐ എ എസ് കാരനെ കണ്ടെത്തു” അവന്റെ മെസേജ് കണ്ട അവൾക്ക് ദേഷ്യം വന്നു

“എന്താ ചേട്ടായി ഇങ്ങനെയൊക്കെ കുറേ കാലമായി ഞാൻ ശ്രദ്ധിക്കുന്നു ചേട്ടായിക്ക് എന്നോട് ഇഷ്ടക്കുറവ് പോലെ ഞാൻ ഐ എ എസ് നേടിയത് ചേട്ടായിക്ക് ഇഷ്ടമായില്ലേ ചേട്ടായിയുടെ ആഗ്രഹവും ഞാൻ ഐ എ എസ് കാരിയാകാനായിരുന്നില്ലേ പിന്നെന്താ ഇപ്പോൾ ഇങ്ങനെയൊക്കെ “

“എന്റെ പൊന്നു മാളു ഞാൻ വെറുമൊരു അദ്ധ്യാപകനാണ് നീയൊ ഐ എ എസ് കാരിയും നിനക്ക് ഞാൻ ഒരിക്കലും ചേരില്ല”

“ജോലിയിലൊക്കെ എന്തിരിക്കുന്നു ചേട്ടായി സ്നേഹിക്കാനും തണലേകാനും ഒരു മനസില്ലേ ചേട്ടായിക്ക് അത് മതി എനിക്ക് “

കുറച്ച് സമയത്തേക്ക് അവന്റെ മെസേജ് വന്നില്ല അത് കണ്ട് അവൾ വീണ്ടും മെസേജ് അയച്ചു

“എനിക്ക് സൗന്ദര്യവും പൊക്കവും ഇല്ലാത്തത് കൊണ്ടാണോ ചേട്ടായി എന്നെ ഒഴിവാക്കുന്നത് എല്ലാം ഞാൻ ആദ്യമേ പറഞ്ഞതല്ലേ എല്ലാം അറിഞ്ഞു കൊണ്ടല്ലേ ചേട്ടായി എന്നെ സ്നേഹിച്ചത് ” അവളുടെ ആ മെസേജിനും അവൻ മറുപടി കൊടുത്തില്ല ദേഷ്യം വന്ന അവൾ അവനെ ഫോണിൽ വിളിച്ചു ആദ്യ തവണ എടുത്തില്ല രണ്ടാം തവണ വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് എന്നാണ് മറുപടി ലഭിച്ചത്

**********

“അല്ല ഇതാര് ചേട്ടനോ ഇതെന്താ പതിവില്ലതെ “അപ്രതീക്ഷമായി വീട്ടിലെത്തിയ ചേട്ടനെ കണ്ട് മാലതി അമ്പരന്നു

“എന്തെ എനിക്ക് എന്റെ പെങ്ങളുടെ വീട്ടിൽ വരാൻ മുൻകൂട്ടി അനുവാദം വാങ്ങണോ” മാതുലൻ ചോദിച്ചു

“വേണ്ടായെ ചേട്ടായിക്ക് എപ്പോ വേണമെങ്കിലും വരാം അല്ല ആരാ കൂടെയുള്ളത് ” മാതുലന്റെ കൂടെ വന്ന ആളെ അപ്പോളാണ് മാലതി ശ്രദ്ധിച്ചത്

“ഓ പരിചയപ്പെടുത്താൻ മറന്നു ഇത് വേണു ബ്രോക്കറാ നമ്മുടെ മാളുവിന് നല്ലൊരു ചെക്കനെ കിട്ടിയിട്ടുണ്ട് ഡോക്ടർ ആണ് “മാതുലൻ പറഞ്ഞു

“അവിടെ നിൽക്കാതെ അകത്തേക്ക് കയറിയിരിക്ക് ” മാലതി രണ്ടു പേരെയും അകത്തെക്ക് ക്ഷണിച്ചു

“അല്ല ശങ്കരൻ എവിടെ പോയി ” മാതുലൻ ചോദിച്ചു

” ചേട്ടൻ ആരോ വിളിച്ചിട്ട് തലശ്ശേരിയിലേക്ക് പോയിക്കാ രണ്ട് ദിവസമായി ഇന്നെത്തുമെന്നാ പറഞ്ഞത് “മാലതി മറുപടി പറഞ്ഞു

“മാളുവോ “

” അവള് ട്രയിനിംങ് കഴിഞ്ഞ് ഇന്നലെ വന്നതാ ഇപ്പോ നല്ല ഉറക്കത്തിലാ ഞാൻ വിളിക്കാം “

” വേണ്ട അവൾ ഉറങ്ങിക്കോട്ടെ. ഇതാണ് നന്ദൻ ചെന്നൈയിൽ ഡോക്ടർ ആണ് “ഫോട്ടോ കാണിച്ചു കൊണ്ട് മാതുലൻ പറഞ്ഞു മാലതി ഫോട്ടോ വാങ്ങി നോക്കി സുന്ദരനായ ചെറുപ്പക്കാരൻ ഒറ്റ നോട്ടത്തിൽ തന്നെ മാലതിക്ക് ഇഷ്ടമായി

“നല്ല ചെറുക്കനാണ് നല്ല സ്വഭാവമാണ് ഞാൻ അന്വേഷിച്ചപ്പോൾ എല്ലാവർക്കും നല്ല അഭിപ്രായമാണ് നമുക്ക് ആലോചിച്ചാലോ ” മാതുലൻ ചോദിച്ചു

” ചേട്ടൻ വന്നിട്ടു ചോദിക്കട്ടെ പറഞ്ഞു തീർന്നില്ല ദേ ചേട്ടൻ വരുന്നു” മാലതി പറഞ്ഞത് കേട്ട് പുറത്തേക്ക് ഇറങ്ങി ചെന്നുമാതുലനെയും വേണുവിനെയും കണ്ട് ശങ്കരൻ അമ്പരന്നു

“അല്ല അളിയനെപ്പോ വന്നു ” ശങ്കരൻ ചോദിച്ചു

” കുറച്ച് നേരമായിട്ടെയുള്ളു നീയെവിടെ പോയതാ ” മാതുലൻ ചോദിച്ചു

“ഞാൻ തലശ്ശേരി വരെ പോയതാ അത് പോട്ടെ ആരാ കൂടെ ” വേണുവിനെ നോക്കി കൊണ്ട് ശങ്കരൻ ചോദിച്ചു

” ഇത് വേണു ബ്രോക്കറാ നമ്മുടെ മാളുവിന് ഒരു കല്യാണാലോചനയുമായി വന്നതാ “മാതുലൻ പറഞ്ഞത് കേട്ട് ശങ്കരൻ നെറ്റി ചുളിച്ച് അവനെ നോക്കി

” അതിന് ഇപ്പോ മാളുവിന് കല്യാണമൊന്നും ആലോചിക്കുന്നില്ലാലോ പിന്നെന്താ “

” അതല്ലളയാ കല്യാണം പിന്നെയാക്കാം ഇപ്പോ നമുക്ക് ഉറപ്പിച്ച് വെയ്ക്കാലോ രണ്ട് വർഷം കഴിഞ്ഞ് നടത്താം കല്യാണം” മാതുലൻ പറഞ്ഞു

“അതൊന്നും വേണ്ട അവൾക്ക് ഇപ്പോ കല്യാണം വേണ്ട സമയമാകുമ്പോൾ അവൾ അവൾക്ക് ഇഷ്ടപ്പെട്ടയാളെ കല്യാണം കഴിച്ചോളും നമ്മളായിട്ട് അവളെ നിർബന്ധിക്കണ്ട ” ശങ്കരൻ പറഞ്ഞത് കേട്ട് മാതുലൻ മാലതിയെ നോക്കി അതു കണ്ട് മാലതി തലകുനിഞ്ഞു

“അളിയാ അത് ….” മാതുലന്നെ മുഴുവൻ പറയിപ്പിക്കാതെ ശങ്കരൻ കൈയുർത്തി

” നീയൊന്നും പറയണ്ട മേലിനി മാളുവിന്റെ കല്യാണ കാര്യം കൊണ്ട് ഇങ്ങ് വരേണ്ടാ”

“ഓഹോ ഇപ്പോ അങ്ങനെയായി മോള് വലിയ ഐഎഎസ് കാരിയായില്ലേ അപ്പോ ഞങ്ങളെയൊന്നു വേണ്ടാതായി അല്ലേ മേലിനി ഞാനി പടി ചവിട്ടില്ല” ശങ്കരനെയും മാലതിയെയും നോക്കി കൊണ്ട് മാതുലൻ പറഞ്ഞു ” വാടാ” വേണുവിനെയും വിളിച്ചു കൊണ്ട് മാതുലൻ അവിടുന്ന് ഇറങ്ങിപ്പോയി

ചേട്ടാ എന്ന് മാലതി പിന്നിൽ നിന്നു വിളിച്ചെങ്കിലും മാതുലൻ തിരിഞ്ഞു നോക്കാതെ നടന്നു പോയി

അമ്മാവൻ ഇറങ്ങി പോകുന്നത് കണ്ട് കൊണ്ടാണ് മാളു ഇറങ്ങി വന്നത് ഒന്നും മനസിലാവാതെ മാളു അച്ഛനെയും അമ്മയെയും മാറി മാറി നോക്കി

“എന്താ അമ്മേ അമ്മാവൻ എന്നോട് ഒന്നും പറയാതെ പോയത് ” മാളുവിന്റെ ചോദ്യം കേട്ട് മാലതി ഒന്നും പറയാതെ ഇരുവരെയും തറപ്പിച്ച് നോക്കിയിട്ട് ദേഷ്യത്തോടെ അകത്തെക്ക് കയറി പോയി “എന്താ അച്ഛാ ഉണ്ടായതെന്ന് ചോദിച്ച് മാളു അച്ഛന്റെ അടുത്തേക്ക് ചെന്നു അദ്ദേഹം ഒന്നും പറയാതെ ചാരുകസേരയിൽ ചാരി കിടന്നു

ദിവസങ്ങൾ കടന്നു പോകുന്തോറും മാളുവിന്റെ സങ്കടം കൂടി വന്നു ഒന്നാമത് ആനന്ദിന് മെസേജ് അയച്ചാൽ അവൻ സീൻ ചെയ്യുക പോലും ‘ ചെയ്യുന്നില്ല വിളിച്ചാൽ ഫോൺ സ്വിച്ച് ഓഫ് അവനെ കുറിച്ച് അന്വേഷിച്ചെങ്കിലും അവൻ എവിടെയായുള്ളതെന്നു പോലും അറിവ് കിട്ടുന്നില്ല രണ്ടാമത് ബന്ധുക്കളെല്ലാം തങ്ങളെ കൈവിടുന്നത് പോലെ അന്ന് അമ്മാവൻ ഇറങ്ങിപ്പോയ ശേഷം ബന്ധുക്കളാരും വീട്ടിൽ വന്നില്ല പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി

**************

“ഏട്ടാ ” പിന്നിൽ നിന്നുള്ള മാലതിയുടെ വിളി കേട്ട് ഫോൺ ചെയ്യുകയായിരുന്ന ശങ്കരൻ തിരിഞ്ഞു നോക്കി മാലതി ശങ്കരന്റെ കണ്ണുകളിൽ നോക്കി ആ കണ്ണുകൾ നിറഞ്ഞിരുന്നു അത് കണ്ട് മാലതി ഫോൺ വെയ്ക്കും വരെ കാത്തിരുന്നു കുറച്ച് കഴിഞ്ഞ് ഫോൺ വെച്ച ശങ്കരൻ മാലതിയെ നോക്കി” ഉം എന്താ ” ശങ്കരൻ ചോദിച്ചു

” അത് മാതുലേട്ടൻ വിളിച്ചിരുന്നു മാളുവിന് ഒരാലോചനയുമായി അമ്മാവനായി പ്പോയില്ലേ” മാലതി പറഞ്ഞത് കേട്ട് ശങ്കരൻ ഒന്നും മിണ്ടിയില്ല തെല്ലു മൗനത്തിനു ശേഷം ശങ്കരൻ പറഞ്ഞു തുടങ്ങി

“മാലതി നിനക്കറിയില്ലേ മാളു എപ്പോളും നമ്മുടെ ഇഷ്ടത്തിനനുസരിച്ചല്ലേ നിന്നുള്ളു നമ്മുടെ ഇഷ്ടങ്ങൾ തന്നെയായിരുന്നില്ലേ അവളുടെ ഇഷ്ടങ്ങൾ അപ്പോൾ നമ്മുടെതല്ലാത്ത അവളുടെ ഒരിഷ്ടം നമ്മൾ അവൾക്ക് സാധിച്ച് കൊടുക്കണ്ടേ “

“ഏട്ടാ ഏട്ടൻ പറഞ്ഞ് വരുന്നത് നമ്മുടെ മാളു ആരെയോ പ്രേമിക്കു ന്നുണ്ടെന്നാണോ ” മാലതിയുടെ ചോദ്യം കേട്ട് ശങ്കരൻ അവളെയൊന്ന് നോക്കി

“മാലതി നീ ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം ഒന്നര വർഷം മുമ്പ് ഒരു പയ്യൻ എന്നെ കാണാൻ വന്നിരുന്നു ആനന്ദ് എന്നായിരുന്നു അവന്റെ പേര് ” ശങ്കരന്റെ മനസ് ഒന്നര വർഷം പിറകോട്ടോടി

“സാർ മാളവികയുടെ അച്ഛനല്ലേ ” ആനന്ദ് ചോദിച്ചു

” അതെ ആരാ മനസിലായില്ല ”ശങ്കരൻ ചോദിച്ചു

” ഞാൻ ആനന്ദ് സർക്കാർ സ്കൂൾ അദ്ധ്യാപകനാണ് മാത്രമല്ല മാളവികയുടെ ഫ്രണ്ടും ആണ് “

” ഇങ്ങനെയൊരു ഫ്രണ്ട് ഉള്ള കാര്യം അവൾ എന്നോട് പറഞ്ഞില്ലലോ “

“ഞങ്ങൾ ഫേസ് ബുക്ക് കഥയെഴുത്ത് ഗ്രൂപ്പ് വഴിയാണ് പരിചയപ്പെട്ടത് ഞങ്ങൾ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല” ആനന്ദ് പറഞ്ഞത് കേട്ട് ശങ്കരൻ അത്ഭുതത്തോടെ അവനെ നോക്കി

” അവള് നല്ലണം കഥകളെഴുതും സമ്മാനങ്ങൾ നേടിയിട്ടുണ്ട് എഴുത്തുകളിലൂടെ കാണത്തതും കണ്ടതുമായ ധാരാളം കൂട്ടുകാർ ഉണ്ട് അവൾക്ക് ” അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു

” സാർ ഞാൻ പറഞ്ഞു വരുന്നത് ഞാനും അവളും തമ്മിൽ കഴിഞ്ഞ നാല് വർഷമായി ഇഷ്ടത്തിലാണ് ” ആനന്ദ് പറഞ്ഞത് കേട്ട് ശങ്കരൻ ഞെട്ടി

“നീയെന്താ പറഞ്ഞത് ” ശങ്കരൻ ചോദിച്ചു

“അതെ സാർ ഞാനും അവളും ഇഷ്ടത്തിലാണ് എന്നാൽ അവൾ നിങ്ങളുടെ സമ്മതത്തോടെ അല്ലാതെ വിവാഹത്തിന് സമ്മതിക്കില്ല എന്ന് പറഞ്ഞു അതു കൊണ്ടാണ് ഞാൻ നിങ്ങളെ കാണാൻ വന്നത് ” അത് കേട്ട് ശങ്കരൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

” അവളെ ഞങ്ങൾക്ക് വിശ്വാസമാണ് അവൾ നല്ലത് മാത്രമേ ചെയ്യു അവൾ അവളുടെ വരനെ കണ്ടെത്തുന്നതിലും വിജയിച്ചു സാധാരണം സോഷ്യൽ മീഡിയയിലൂടെ പരിജയപ്പെടുന്നവർ ഒളിച്ചോടിയാണ് വിവാഹം കഴിക്കാറ് എന്നാൽ നീ നേരിട്ട് വന്ന് ചോദിച്ചു അങ്ങനെയാകണം ആൺകുട്ടികൾ നിങ്ങളുടെ ഇഷ്ടത്തിന് എനിക്ക് പൂർണ്ണ സമ്മതമാണ് “

” ഇനി പറയൂ മാലതി ഞാൻ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ” ശങ്കരൻ മാലതിയോട് ചോദിച്ചു

” ഏട്ടൻ ചെയ്തത് ശരിയാണ് അവനെ കൊണ്ട് നമ്മുടെ മകളെ കെട്ടിച്ചു കൂടെ ” മാലതിയുടെ ചോദ്യം കേട്ട് ശങ്കരൻ നിറമിഴികളോടെ അവളെ നോക്കി

“മാലതി നീയോർക്കുന്നുണ്ടോ ഞാൻ തലശ്ശേരിയിൽ പോയ കാര്യം അന്ന് വിളിച്ചത് അവന്റെ അച്ഛനായിരുന്നു അയാൾ എന്നെയും കൂട്ടി പോയത് മലബാർ ക്യാൻസർ സെന്റെറിലായിരുന്നു അവിടെ ഞാൻ കണ്ടു അവനെ ആനന്ദിനെ മെലിഞ്ഞൊട്ടിയ ശരീരം മുടി കൊഴിഞ്ഞ തല അവിടെ കണ്ട കാഴ്ച എന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു അന്നു കണ്ട അവനെയായിരുന്നില്ല അവിടെ കണ്ടത്തിരിച്ചു വരുമ്പോ അവൻ എന്നോട് പറഞ്ഞത് ഈ കാര്യം ഒരിക്കലും മാളു അറിയരുതെന്നായിരുന്നു ഇനിയൊരിക്കലും അവളുടെ മുന്നിൽ ഞാനുണ്ടാ വില്ലെന്നും അവളെ വേറെ വിവാഹം കഴിപ്പിക്കണമെന്നുമായിരുന്നു ” ശങ്കരൻ കരച്ചിലോടെ പറഞ്ഞു

“അവിടുന്ന് തകർന്ന ഹൃദയവുമായി വീട്ടിലെത്തുമ്പോൾ നിന്റെയാങ്ങള അവൾക്ക് ‘വിവാഹലോചനയുമായി വന്നിരിക്കുകയാണ് അപ്പോ ഞാൻ എന്ത് പറയണം അവളുടെ വിവാഹം ഉറപ്പിക്കാനാണോ പറയ് മകളെ വിവാഹം കഴിച്ചു കൊടുക്കാം എന്ന് വാക്കു കൊടുത്തവൻ മരണത്തോട് മല്ലിടുമ്പോൾ അവളുടെ വിവാഹം ഉറപ്പിക്കണം അല്ലേ അതുപോട്ടെ അവൾ വിവാഹം കഴിച്ച് കുടുംബമായി കഴിയുമ്പോൾ എന്നെങ്കിലും അവന്റെ കാര്യമറിഞ്ഞാൽ എന്താവും സ്ഥിതി പിന്നീടങ്ങോട് അവൾക്ക് അവളുടെ ഭർത്താവിനെ സ്നേഹിക്കാൻ പറ്റുമോ എന്നും അവന്റെ ഓർമ്മകളല്ലേ ഉണ്ടാവുക അതിൽ എനിക്കും പങ്കുണ്ടെ ന്നറിഞ്ഞാൽ എനിക്ക് അവളുടെ മുഖത്ത് നോക്കാൻ പറ്റുമോ പറയ്” ശങ്കരൻ കണ്ണുതുടച്ചു ഒരു നിമിഷം നിർത്തി എന്നിട്ട് തുടർന്നു

“ഇപ്പോൾ വിളിച്ചത് അവന്റെ അച്ഛനായിരുന്നു ” അവൻ ഈ ലോകം വിട്ടു പോയി ” ശങ്കരൻ പൊട്ടിക്കരഞ്ഞു അതു കേട്ട് മാലതിയുടെ കണ്ണുകൾ നിറഞ്ഞു പുറകിൽ നിന്നുള്ള പൊട്ടിക്കരച്ചിൽ കേട്ടു ശങ്കരൻ തിരിഞ്ഞു നോക്കി

” മാളവിക ” “മോളെ ” ശങ്കരൻ കരഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു

“അതെ മോളെ അവൻ പോയി ” അത് കേട്ട് മാളവിക പൊട്ടിക്കരഞ്ഞുകൊണ്ട് ശങ്കരന്റെ നെഞ്ചത്ത് വീണു

“അച്ഛാ…… അച്ഛാ എനിക്ക് അവസാനമായി ആനന്ദേട്ടനെ ഒന്ന് കാണണം അച്ഛാ ” അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു

” പോകാം മോളെ നമുക്ക് പോകാം എനിക്കും കാണണം അവനെ ” ആ അച്ഛൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു

അപ്പോൾ തന്നെ അവർ അവന്റെ നാട്ടിലേക്ക് തിരിച്ചു

അവന്റെ വീട്ടിലെത്തുമ്പോൾ വീട് നിറയെ ആളുകൾ കൊണ്ട് നിറഞ്ഞിരുന്നു അവരെ കണ്ടതും ആനന്ദിന്റെ അച്ഛൻ അവരുടെ അടുത്തേക്ക് ചെന്നു അവളുടെ കൈയിൽ പിടിച്ച് വീട്ടിലേക്ക് നടന്നു

അവൾ കണ്ടു അവനെ ആദ്യമായും അവസാനമായും

കരഞ്ഞു കലങ്ങിയ കണ്ണുമായി അവനെ നോക്കി നിൽക്കുമ്പോൾ അവനയച്ച അവസാന മെസേജ് മനസിൽ തെളിഞ്ഞു

” നിലാവുള്ള രാത്രിയിൽ നമ്മളാദ്യം കണ്ടു മുട്ടുമ്പോൾ നിലാവ് കാണുക എന്റെ മൗനവും നിന്റെ കണ്ണുനീരുമായിരിക്കും

Related Posts

Leave a Reply

Your email address will not be published. Required fields are marked *