അഞ്ജനയെ ഏററവും കൂടുതൽ സ്നേഹിച്ച വ്യക്തിയാണ് അദ്ദേഹം. സാധാരണ പെൺകുട്ടികൾക്ക് കൊടുക്കുന്നതിൽ കൂടുതൽ ഫ്രീഡം അവൾക്ക് കൊടുത്തിട്ടുണ്ട്….

മേജറും ലുഡോയും

Story written by Sheeba Joseph

എടോ രാജി, താൻ എനിയ്ക്കൊരു കമ്പനി താടോ..?

“എൻ്റെ പൊന്നു മേജർസാറേ, ഒരു രക്ഷയും ഇല്ല. എനിയ്ക്ക് പിടിപ്പതു പണിയുണ്ട്.”
“അല്ലെങ്കിൽ തന്നെ, ഞാനും ഈ കളിയും തമ്മിൽ ചേരില്ല.”

“കഥകളും, കവിതകളും പാട്ടുമൊക്കെയാണ് എൻ്റെ ഇഷ്ട്ടങ്ങൾ എന്ന് മേജറിന് അറിയാലോ.”

എടോ ആദ്യം തനൊന്നു ട്രൈ ചെയ്തു നോക്ക്…?

” ബാക്കി ഞാൻ പഠിപ്പിക്കാം.”

എന്ത് ആണേലും ഇപ്പോൾ സമയം ഇല്ല.

“മേജർ സാർ, രണ്ട് ലാiർജ് ഒക്കെ പിടിപ്പിച്ച് അവിടെ ഇരിയ്ക്ക്.”

രാജീവ് ഇന്ന് വരുമെന്ന് അറിയില്ലേ.? അവൻ്റെ ഇഷ്ട്ട വിഭവങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ തന്നിട്ടുണ്ട്.

“അല്ലേലും, തനിയ്ക്ക് തൻ്റെ മോനെ കിട്ടിയാൽ പിന്നെ ഞാൻ പുറത്തല്ലേ.”

“മേജറെ ഇത് അസൂയ ആണ് കേട്ടോ”.

രണ്ടു മാസം കൂടുമ്പോഴാണ് അവൻ വരുന്നത്. അതും കുറച്ചു ദിവസം.

ബാക്കി എല്ലാ ദിവസവും മേജർ സാറിന് ഉള്ളതല്ലേ.?

മേജറിനെ പറഞ്ഞിട്ട് കാര്യമില്ല. “പട്ടാളത്തിൽ നിന്നും വിരമിച്ചതിന് ശേഷം മേജറിന് സമയം പോകുന്നത് ലുഡോയും, കുപ്പിയും, ഫ്രണ്ട്സും ഒക്കെയാണ്…”

പട്ടാളത്തിലായിരുന്നപ്പോൾ ഒഴിവ് ദിവസങ്ങളിൽ അവർക്കവിടെ സമയം പോയിരുന്നത് ചെസ്സും, ലുഡോകളിയും ഒക്കെ ആയിരുന്നു.

ദേ, രാജീവിൻ്റെ കാർ വന്നല്ലോ…!

ഹലോ മേജർ സാർ ഹൗ ആർ യു.?

എങ്ങനെ പോണു ജീവിതം…?

“ഫൈൻ യങ്മാൻ”

എന്തൊക്കെയുണ്ടടോ തനിയ്ക്ക് വിശേഷങ്ങൾ.?

തൻ്റെ ഗേൾ ഫ്രണ്ട് ആതിരയ്ക്ക് സുഖം ആണല്ലോ അല്ലേ..? “അതേ ഡാഡി, പ്രത്യേകം അന്വേഷണം പറയാൻ പറഞ്ഞു.”

“തന്നെ നോക്കി ഇരിക്കുവായിരുന്നു ഞാൻ. “

എനിക്കൊരു കമ്പനി തരാൻ ഇവിടെ ആരും ഇല്ലടോ…?

തൻ്റെ മമ്മയ്ക്ക് ഇതൊന്നും ഇഷ്ടമല്ല…. ” ഞാൻ വിളിച്ചാൽ തൻ്റെ മമ്മ മുങ്ങിക്കളയും”

അല്ലേലും, ഇതൊക്കെ ഇപ്പൊ ആർക്ക് വേണം ഡാഡി.. ഇപ്പോൾ ഓൺലൈൻ റമ്മി കളിയല്ലേ എല്ലാവരും.

തനിയ്ക്കുണ്ടോ ആ ശീലം?

“എനിയ്ക്ക് ഇതിലൊന്നും ഒരു താല്പര്യവും ഇല്ല ഡാഡി….”

അല്ലേലും, താൻ അമ്മ മോനാണല്ലോ.?

അതൊക്കെ എൻ്റെ മോൾ അഞ്ജന, ഇതിനൊക്കെ അവളെ കഴിഞ്ഞിട്ടേ ഉള്ളൂ.

“അവള്, എൻ്റെ മോളല്ലേ.”

അതേയതെ…. ഡാഡിയും ഡാഡിയുടെ ഒരു മോളും…

ങാ.. അത് പറഞ്ഞപ്പോഴാണ് ഓർത്തത്. “അവള് നാളെ വരുന്നുണ്ട്. “

ആര് അഞ്ജനയോ…!

അവളെന്തിനാണ് ഇപ്പോൾ വരുന്നത്…? അവൾക്ക് സെമസ്റ്റർ എക്സാം തുടങ്ങൂ അല്ലേ…?

“എൻജിനീയറിംഗ് പഠിക്കുകയാണ് അഞ്ജന.”

രാജി അടുക്കളയിൽ തിരക്കിലാണ്. അപ്പോഴാണ് രാജീവ് അങ്ങോട്ട് ചെന്നത്.

മമ്മാ, അഞ്ജന വിളിച്ചിരുന്നു…

അവളുച്ചയ്ക്ക് എത്തും എന്ന് പറഞ്ഞു. ? “കൂടെ ഒരാൾ കൂടി ഉണ്ടാകും.”

“രണ്ടുപേർക്കും ലഞ്ച് വേണം കേട്ടോ.”

ആരാ കൂടെ വരുന്നത്…? ഫ്രണ്ട്സ് ആരെങ്കിലും ആണോ…?

അതേ മമ്മാ..

ശരി ശരി..

മമ്മാ, എൻ്റെ ഹെൽപ് എന്തെങ്കിലും വേണോ?

“ഇവിടുത്തെ പണികളൊക്കെ ഞാൻ ചെയ്തോളാം … “

നീ ഡാഡിയ്ക്ക് ഒരു കമ്പനി കൊടുക്ക്…?

ഓക്കെ മമ്മാ….

ആഹാ, അഞ്ജന എത്തിയല്ലോ.?

കൂട്ടത്തിൽ നല്ല സുമുഖനായ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.

“ഡാഡി ഇത് ശരത്. എൻ്റെ ഫ്രണ്ട് ആണ്. ” അഞ്ജന, ശരത്തിനെ എല്ലാവർക്കും പരിചയപ്പെടുത്തി.

ലഞ്ച് കഴിഞ്ഞ് എല്ലാവരും കൂടി വർത്തമാനം പറഞ്ഞ് ഇരിക്കുകയായിരുന്നു.
അപ്പോഴാണ് അഞ്ജന അത് അവതരിപ്പിച്ചത്….

ഡാഡി… എനിക്കൊരു കാര്യം പറയാൻ ഉണ്ട്.?

എന്താ മോളെ, ഒരു മുഖവുര..?

“എന്ത് ആണേലും ധൈര്യമായിട്ട് പറ.” “ആ ഫ്രീഡം തന്നല്ലെ നിന്നെ ഞാൻ വളർത്തിയത്.”

“ഡാഡി എൻ്റെ മാര്യേജ് കഴിഞ്ഞു.”

ശരത്തിനെ ചൂണ്ടി അവൾ പറഞ്ഞു..”ഹി ഈസ് മൈ ഹസ്ബൻ്റ്. “

കുറച്ചു സമയം, അവിടെ നിശബ്ദത നിറഞ്ഞു നിന്നു. ഒന്നും മിണ്ടാതെ മേജർ എഴുന്നേറ്റു അകത്തേയ്ക്ക് പോയി.

എടീ, നിനക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന് വളർത്തിയത് ഇതിനാണോ..?

“രാജി ചാടി എഴുന്നേറ്റു. അവർ ദേഷ്യം കൊണ്ട് വിറച്ചു. “

എന്ത് കൂൾ ആയാണ് നീയിത് ഡാഡിയുടെ മുഖത്ത് നോക്കി പറഞ്ഞത്..?

“മമ്മാ, കൂൾ ഡൗൺ. ” രാജീവ്, അവരെ സമാധാനിപ്പിച്ചു.”

അഞ്ജനയും, ഒട്ടും വിട്ടു കൊടുത്തില്ല.

മമ്മാ, അതിന് ഞാനെന്ത് തെറ്റ് ചെയ്തു?

“എനിയ്ക്ക് ഇഷ്ട്ടമുള്ള ഒരാളെ ഞാനെൻ്റെ പാർട്ണർ ആക്കി…”

അത്രേ അല്ലേ ഒള്ളൂ….!

രാജിയ്ക്ക്, ഒരു മനസമാധാനവും തോന്നിയില്ല. രാജീവ് മമ്മയെ സമാധാനിപ്പിച്ചു….

മമ്മാ, നമ്മളിനി ബഹളം വച്ചിട്ട് കാര്യമില്ല. “ഷീ ഈസ് പ്രഗ്നൻ്റ്..”

രാജീവ്, നീ എന്തൊക്കെയാണ് പറയുന്നത്..?

“അതേ മമ്മാ, എനിയ്ക്കെല്ലാം അറിയാം. അവളെന്നോട് എല്ലാം പറഞ്ഞിരുന്നു.”

“ശരത് നല്ലവനാണ്. “

എനിയ്ക്കറിയാം അവനെ.. നമ്മളിനി ഇത് അംഗീകരിച്ചേ പറ്റൂ.

“സോറി മമ്മാ…” ശബ്ദം കേട്ട് രാജി തല ഉയർത്തി നോക്കി. ശരത് ആയിരുന്നു അത്.

“മമ്മാ ഞങ്ങൾക്കൊരു തെറ്റ് പറ്റിപ്പോയി..” “ഞങ്ങളോട് ക്ഷമിയ്ക്കണം.”

അഞ്ജനയാണ് എനിയ്ക്കിപ്പോൾ എല്ലാം. “അവളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം.”

മമ്മ ഡാഡിയോട് ഒന്നു പറയണം. അദ്ദേഹത്തിന് നല്ല വിഷമം ഉണ്ട്.

“അഞ്ജനയെ ഏററവും കൂടുതൽ സ്നേഹിച്ച വ്യക്തിയാണ് അദ്ദേഹം. സാധാരണ പെൺകുട്ടികൾക്ക് കൊടുക്കുന്നതിൽ കൂടുതൽ ഫ്രീഡം അവൾക്ക് കൊടുത്തിട്ടുണ്ട്.”

നിങ്ങൾ നേരിട്ട് തന്നെ ചെന്ന് കണ്ട് ക്ഷമ പറയൂ..?

“മേജർ പുറത്ത് ഒരു കസേരയിൽ ഇരിപ്പുണ്ടായിരുന്നു..” കയ്യിൽ ഒരു ഗ്ലാസ്സും, മുന്നിൽ ലുഡോ ബോർഡും ഇരിപ്പുണ്ട്…”

അഞ്ജനയും, ശരത്തും കൂടി അങ്ങോട്ട് ചെന്നു.

“ഡാഡി.. ഐ ആം സോറി ഡാഡി..”

ഡാഡിയല്ലെ, എന്നെ പഠിപ്പിച്ചിട്ടുള്ളത്… നമുക്ക് ശരിയെന്ന് തോന്നുന്നതാണ് നമ്മൾ ചെയ്യേണ്ടത് എന്ന്. ?

“ഡാഡിയുടെ ഇഷ്ട്ടങ്ങൾ ശരത്തിൽ കണ്ടത് കൊണ്ടാണ് ഞാൻ ശരത്തിനെ എൻ്റെ ജീവിതത്തിലേയ്ക്ക് സ്വീകരിച്ചത് “

മേജർ ശരത്തിനെ ഒന്നു നോക്കി.

“താൻ ഇരിയ്ക്ക്…”

തനിയ്ക്ക്, ലുഡോ കളിയ്ക്കാൻ അറിയുമോ?

“കൊള്ളാം..”

ഡാഡി എന്ത് ചോദ്യം ആണ് ചോദിക്കുന്നത്…? “ചെസ്സ് ചാമ്പ്യൻ ആണ് ശരത്.”

“അതൊക്കെയാണ് ഡാഡി എന്നെ ശരത്തിലേയ്ക്ക് അടുപ്പിച്ചത് “

ആണോടോ….!

“അപ്പോൾ, ഞാൻ രക്ഷപെട്ടു.”

എനിയ്ക്ക് കമ്പനിയ്ക്ക് ഒരാള് ആയല്ലോ…!

മേജർ ലുഡോ ബോർഡ് തുറന്നു കഴിഞ്ഞു.

“താൻ എനിയ്ക്കു കുറച്ച് ട്രിക്ക് ഒക്കെ ഒന്നു പറഞ്ഞു തരണം. എനിയ്ക്ക് കുറെ സംശയങ്ങൾ ഉണ്ട്.”

“ഒരു സിപ് റം എടുത്തിട്ട് മേജർ പൊട്ടിച്ചിരിച്ചു.”

മേജർ, ശരത്തിനെ തൻ്റെ മരുമകൻ ആയും..ലുഡോ കളിയിലെ പാർട്ണർ ആയും അംഗീകരിച്ച് കഴിഞ്ഞിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *