അടി കിട്ടി കുറച്ചു നിമിഷത്തിന് ശേഷമായിരുന്നു സ്വന്തം മകൾ മുഖത്താണല്ലേ അടിച്ചതെന്ന് ഞാൻ ഓർക്കുന്നത് തന്നെ….

എഴുത്ത്:-നൗഫു ചാലിയം

“ ഞാൻ ഇല്ലേ ഇക്കാ…ഇങ്ങളെ കൂടെ

എന്നും ഉണ്ടാവും…….”

“സ്വന്തം വീട്ടിൽ നിന്നും രണ്ടാമത്തെ വൻ ഇറക്കി വിടുമ്പോൾ അവൾ പറഞ്ഞ വാക്കുകൾ അതായിരുന്നു..

എന്റെ കൈ പിടിച്ചു എന്നോട് ചിരിച്ചു കൊണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ മുന്നോട്ട് നടത്തി…”

ഇത്രയും കാലം ഞാൻ അവളുടെ കൈ പിടിച്ചു നടന്നത് പോലെ…അവളുടെ പതു പതുത്ത എന്റെ കൈയിൽ അമർത്തി തന്നെ അവൾ പിടിച്ചിരുന്നു..

“റെജി…”

നടക്കുന്നതിനു ഇടയിൽ ഞാൻ പതിയെ അവളെ വിളിച്ചു…

അവൾ കേട്ടില്ലെന്നു തോന്നിയപ്പോൾ ഞാൻ വീണ്ടും മൃദുലമായി അവളെ കൈ പിടിച്ചു വിളിച്ചു…

“റെജി…. “

അവൾ പെട്ടന്ന് തന്നെ നിന്നു പുറകിലേക്ക് നോക്കി…

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

“എന്തിനാ കരയുന്നെ…

വീട്ടിൽ നിന്നും ഇറക്കി വിട്ടത് കൊണ്ടാണോ…??? “

ഞാൻ അവളോട് ചോദിച്ചു…

“ അവൾ അതെല്ല എന്ന പോലെ എന്നോട് തലയാട്ടി…”

“പിന്നെ…???

ആ ചോദ്യം എന്റെ മനസ്സിൽ ആയിരുന്നെങ്കിലും മുഖത്തെ ബാവ മാറ്റത്തിൽ തന്നെ അവൾ തിരിച്ചറിഞ്ഞു കൊണ്ട് പറഞ്ഞു…”

“നിങ്ങൾ ആദ്യമായിട്ടാണ് എന്നെ റെജി എന്ന് വിളിക്കുന്നെ…

ഈ ഇരുപതു വർഷത്തിന് ഇടക്ക് ആദ്യമായി..

ഇക്കാ…

എനിക്കെന്തോ നിങ്ങളെ വിളി കേട്ടപ്പോൾ കുളിരു കയറുന്നു…”

“കണ്ണിൽ നിന്നും ഊർന്നിറങ്ങുന്ന കണ്ണുനീർ തുള്ളികൾക്കിടയിലും അവൾ ചിരിച്ചു കൊണ്ട് പറയുന്നത് കേട്ടപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു റോഡ് ആണെന്ന് പോലും ഓർക്കാതെ ഞാൻ അവളെ എന്റെ നെഞ്ചിലേക് ചേർത്ത് പിടിച്ചു…

മോളെ….

റെജി എന്ന് വിളിച്ചു കൊണ്ട്…”

“എന്റെ നെഞ്ചിലെക് മുഖം പൂഴ്ത്തിയ അവൾ ഏതാനും നിമിഷം കൊണ്ട് പതിയെ മുകളിലേക്കു നോക്കി…

ആ സമയം എന്റെ വെളുത്തു നരച്ച താടി ക്കുള്ളിലൂടെ ഒലിച്ചിറങ്ങിയ ഒരു കുഞ്ഞു കണ്ണുനീർ തുള്ളി അവളുടെ കവിളിലേക് ഇറ്റി വീണു …. “

“ഇതെന്റെ കഥയാണ് അല്ല…

എന്റെ കഥയല്ല എന്റെ റെജി യുടെ കഥയാണ്..  റജില എന്ന എന്റെ മാത്രം റെജി യുടെ കഥ…

ഞങ്ങൾ കോഴിക്കോട് ജില്ലയിലെ ഫാറൂക്കിന് അടുത്ത് താമസിക്കുന്നു…

ആദ്യ ഭാര്യ മരിച്ചപ്പോൾ രണ്ടാമത് കെട്ടിയതായിരുന്നു ഞാൻ എന്റെ റെജി യെ…

അന്നെനിക്ക് രണ്ടു മക്കൾ…ഒരാൾക്കു എട്ടും ഒരാൾക്കു നാലും വയസ്..”

“പിന്നെ ഒരു കുട്ടിയെയും എന്റെ റെജിയിൽ പടച്ചോൻ എനിക്ക് തരാത്തത് കൊണ്ട് തന്നെ അവർ ആയിരുന്നു എനിക്കും റെജി ക്കും മക്കളായി ഉണ്ടായിരുന്നത്…

അല്ലെങ്കിലും അവർ എന്റെ മക്കളാണെന്ന് തന്നെ ആയിരുന്നു അവളുടെ മനസിൽ…

അവളായിരുന്നു അവരെ രണ്ടു പേരെയും വളർത്തിയത് …. കുളിപ്പിക്കുകയും സ്കൂളിൽ കൊണ്ട് പോവുകയും പഠിപ്പിക്കുകയും കളിക്കാൻ കൊണ്ട് പോവലും എല്ലാം അവൾ തന്നെ ആയിരുന്നു..

അവർക്കും അവൾ ജീവൻ തന്നെ ആയിരുന്നു…”

“ഒരു ദിവസം പോലും അവളെ അവളുടെ വീട്ടിലേക് പോകുവാൻ പോലും സമ്മതിക്കാതെ അവർ തമ്മിൽ തമ്മിൽ സ്നേഹിച്ചു..”

“എത്ര പെട്ടന്നാണ് ദിവസങ്ങൾ കടന്നു പോയത്..

എല്ലാം പെട്ടന്നായിരുന്നു…

രണ്ടു പേരും വിവാഹം കഴിച്ചത് മുതൽ ആയിരുന്നു എന്റെ സ്വാർഗം പോലെ ഉണ്ടായിരുന്ന വീട്ടിൽ ബോംബ് വീണത് പോലെ പൊട്ടി ചിതറാൻ തുടങ്ങിയത്…

ഒരു പെണ്ണ് തന്നെയാണ് പെണ്ണിന്റെ ശത്രു എന്ന് പറയുന്നത് വെറുതെ എല്ലാ എന്ന് തോന്നുന്നു..

ആകെ ഉണ്ടായിരുന്ന റോഡ് സൈഡിലെ ഇരുപത്തി അഞ്ചു സെന്റ് സ്ഥലം ഒരുപോലെ വീതിച്ചു കിട്ടുവാൻ വേണ്ടിയായിരുന്നു വീട്ടിൽ നടന്ന ആദ്യത്തെ യുദ്ധം…

എന്റെ കാല ശേഷം നിങ്ങൾ വീതിച്ചു എടുത്തോളൂ എന്ന് ഞാൻ പറഞ്ഞെങ്കിലും അതിൽ ഉമ്മാക് പോകുന്ന 8 ഇൽ ഒരു ഭാഗം അതായിരുന്നു അവരുടെ പ്രശ്നം..

22സെന്റ് ഏട്ടു ഭാഗം ആക്കിയാൽ മൂന്നു സെന്റിന് അടുത്ത് ഉമ്മാക് പോകും..

അത് പറ്റില്ല ഉപ്പ ജീവിച്ചിരിക്കുമ്പോൾ തന്നെ അവർ രണ്ടു പേർക്കും മാത്രമായി പതിനാലു സെന്റ് സ്ഥലം മൂത്തവനും…ബാക്കി വരുന്ന എട്ടു സെന്റ് സ്ഥലവും വീടും ഇളയവനും വീതം വെച്ച് കൊടുക്കണം…

എനിക്കെന്തിനാ ഇക്കാ ഈ മണ്ണ്…നമുക്ക് കിടക്കാൻ എന്തായാലും പള്ളി കാട്ടിൽ ആറടി മണ്ണ് കിട്ടുമല്ലേ ഇക്ക അവരുടെ പേരിൽ എഴുതി കൊടുക്കണം…

അവളും അത് പറഞ്ഞപ്പോൾ ഞാൻ മറ്റൊന്നും ചിന്തിക്കാതെ അവരുടെ പേരിലേക് എന്റെ ഭൂമിയും അതിലുള്ള വീടും ചേർത്ത് കൊടുത്തു…

അന്ന് മുതൽ ആയിരുന്നു അവരെ എല്ലാം വളർത്തി വലുതാക്കിയ എന്റെ സ്വന്തം പെണ്ണിനെ അവർ ഒരു വേല കാരിയുടെ വില പോലും കൊടുക്കാതെ പീഡിപ്പിക്കുന്നത് കാണേണ്ടി വന്നത്..

കയ്യിൽ ഒന്നും ഇല്ലാത്ത ഞാൻ…എന്ത് ചെയ്യാൻ പറ്റും എങ്ങനെ പ്രതികരിക്കും…

അവരോട് രണ്ടെണ്ണം പറയാൻ പോകുമ്പോ എല്ലാം..

നമ്മുടെ മക്കളല്ലേ നിങ്ങൾ ക്ഷമിക്കെന്നു പറയും..”

“എല്ലാം ക്ഷമിച്ചും കണ്ടും നടക്കുന്നതിനു ഇടയിലാണ് ഒരു ദിവസം ഉച്ചയോട് അടുത്ത സമയം അങ്ങാടിയിൽ പോയി കുറച്ചു കോഴി കൊണ്ട് വരാൻ രണ്ടാമത്തെ മരുമോൾ എന്നെ ഏൽപ്പിച്ചത്..

ഒന്ന് രണ്ടു പരിചയക്കാരെ കണ്ടപ്പോൾ കുറച്ചു നേരം…. ഒന്ന് സംസാരിച്ചു നിന്ന് പോയി ഏറെയൊന്നുമില്ല പത്തു മിനിറ്റ് ഏറെ….

വീടിന്റെ ഗേറ്റു തുറന്ന് കയറുമ്പോൾ തന്നെ കണ്ടു കലി തുള്ളി നിൽക്കുന്ന രണ്ടാമത്തെ മകന്റെ ഭാര്യയെ..

അവളുടെ നേരെ കോഴി കൊണ്ട് വന്ന കീസ് ഞാൻ നീട്ടിയതും അവൾ അത് വാങ്ങി പറമ്പിലേക് ഒരൊറ്റ ഏറു..

അത് മാത്രമല്ല തൊട്ടുടനെ അവളുടെ വലതു കൈ എന്റെ കവിളിൽ ആഞ്ഞു പതിച്ചു…

എവിടെ പോയി കിടക്കുകയായിരുന്നു കിളവാ എന്നും ചോദിച്ചു കൊണ്ട് …”

“അടി കിട്ടി കുറച്ചു നിമിഷത്തിന് ശേഷമായിരുന്നു സ്വന്തം മകൾ മുഖത്താണല്ലേ അടിച്ചതെന്ന് ഞാൻ ഓർക്കുന്നത് തന്നെ..

പെട്ടന്ന് തന്നെ വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന ആളുകളെ കണ്ടു ഞാൻ അപമാനിതനായി മുഖം കുനിഞ്ഞു നിന്നു പോയി ..”

“എന്റെ മോനും അവളുടെ വീട്ടുകാരും ആയിരുന്നു അത്…

അവളുടെ വീട്ടുകാർ വരുന്നത് പ്രമാണിച്ചു കോഴി ഇറച്ചി വാങ്ങിക്കാൻ പറഞ്ഞയച്ചതായിരുന്നു അവൾ എന്നെ എന്ന് അപ്പോഴാണ് ഞാൻ അറിയുന്നത് തന്നെ…

അല്ലെങ്കിൽ ആ വീട്ടിൽ നടക്കുന്നത് കുറച്ചു കാലമായി ഈ കിളവൻ അറിയാറില്ലല്ലോ…”

“ഇതെല്ലാം കണ്ടു ചോറ് വെക്കാനുള്ള അരി കഴുകി കൊണ്ട് എന്റെ റെജില പുറത്ത് തന്നെ ഉണ്ടായിരുന്നതിനാൽ അവൾ അങ്ങോട്ട് ഓടി വന്നു…മരുമകളുടെ മുഖമടക്കി ഒന്ന് കൊടുത്തു…

അവളുടെ ചുണ്ട് പോലും പൊട്ടി ചോര ഒലിച്ചു..”

“അത് കണ്ടപ്പോൾ എന്റെ മോൻ റെജില യെ ചീത്ത പറഞ്ഞു കൊണ്ട് അടിക്കാനായി വന്നു…

തള്ളേ…

എന്റെ പെണ്ണിനെ അടിക്കാൻ ആയോ എന്നും ചോദിച്ചു കൊണ്ട്.”

“നിക്കട അവിടെ…????

വിരൽ ചൂണ്ടി കൊണ്ട് അവനോട് പറഞ്ഞതും ഒരടി പോലും മുന്നോട്ട് വെക്കാൻ കഴിയാതെ അവൻ നിന്നു…

ഈ വീട് നിന്റെ പേരിൽ ആയിരിക്കും…നീ ചിലപ്പോ ഞങ്ങളെ ഇന്ന് തന്നെ ഇവിടെ നിന്നും ഇറക്കി വിടുമെന്നും അറിയാം…പക്ഷെ എന്റെ ഇക്കയെ തല്ലിയതിനു തിരിച്ചു കൊടുത്തില്ലേൽ ഇനി ഒരവസരം എനിക്ക് കിട്ടിയെന്ന് വരില്ല..

ഇനി നിനക്ക് ഞങ്ങളിൽ ആരെയെങ്കിലും തൊടണം എന്നുണ്ടേൽ വാ…

കുറെ ചോറ് വാരി തന്ന കയ്യാണിത്…

ഇന്ന് വരെ നിന്നെയൊന്നും ഒരു ഈർക്കിൾ കൊണ്ട് പോലും അടിക്കാത്ത കൈ…

എന്റെ ഇക്കയെ നീ തൊടുന്നതിന് മുമ്പ് നിന്നെ യൊക്കെ തീർത്തു കളയാൻ എനിക്കീ കൈ തന്നെ ധാരാളമാണ്…

വാ…”

“അവൾ പറയുന്നത് കേട്ടപ്പോൾ അവനു പിന്നെ ഒന്നും പറയാൻ ഇല്ലായിരുന്നു..

എന്നെ പിടിച്ചു അവിടെ യുള്ള ഒരു കസേരയിലേക്ക് അവൾ ഇരുത്തി..
ഉടനെ വീടിനുള്ളിലേക് പോയി ഞങ്ങളുടെ കുറച്ചു സാധനങ്ങൾ ഒരു ബാഗിലേക്ക് കുത്തി നിറച്ചു അവൾ വന്നു…

ആരോടും ഒന്നും പറയാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. …”

രണ്ടാം ഭാഗം

“ഞങ്ങൾ നടന്നു നടന്നു എത്തിയത് ഒരു പഴയ ഓടിട്ട പീടികയുടെ മുന്നിലേക്കായിരുന്നു…”

“പത്തിരുപതു വർഷങ്ങൾ മുമ്പ് അവളെ ആദ്യമായി പെണ്ണ് കാണാൻ വന്ന അതെ സ്ഥലം…

ഇടക്കിടെ വിരുന്ന് കാരനെ പോലെ വന്നും പോയും ഇരുന്നിരുന്ന എന്റെ റെജി യുടെ മണ്ണ്…

പീടികയോട് ചേർന്ന് പുറകിലായി തന്നെ ഒരു ചായ്‌പ്പും ഒരു കുഞ്ഞു മുറിയും ഒരു ബാത്‌റൂമും മാതൃമുള്ള ഒരു വീടും ഉണ്ടായിരുന്നു..

ആ വീട് അവളുടെ പേരിൽ ആയിരുന്നു..

അവളുടെ ഉപ്പ മരണപ്പെടുന്നതിന് മുമ്പ് അവളുടെ പേർക്ക് എഴുതി കൊടുത്ത ആ ഉപ്പയുടെ ആകെ യുള്ള സമ്പാദ്യം ആയിരുന്നു ആ വീടും ഒരൊറ്റ മുറി പീടികയും…

ആ പീടികയിൽ ഒരു കുഞ്ഞു സൈക്കിൾ വർക്ക്‌ ഷോപ്പ് നടത്തിയായിരുന്നു അവളെ അവളുടെ ഉപ്പ വളർത്തിയത്…

ചിതൽ അരിച്ചു കയറിയ ചുമരും മാറാല നിറഞ്ഞ മുക്കും മൂലയും… പൊടി പടലങ്ങൾ നിറഞ്ഞ നിലവും അങ്ങിങ്ങായി കുറെ ഏറെ ഏതോ ജീവികളുടെ കാഷ്ടവും നിറഞ്ഞിരുന്നു…

അവിടെ താമസിക്കാൻ ചിലപ്പോൾ ഒരാഴ്ച വൃത്തിയാക്കിയാലേ പറ്റുമായിരുന്നുള്ളു എന്ന് തോന്നിയെങ്കിലും എന്റെ റെജി ക്ക് അതിനെല്ലാം കൂടി കുറച്ചു സമയമേ വേണ്ടി വന്നുള്ളൂ..”

“എന്നെ അവിടെ ഇരുത്തി പുറത്തേക് പോയ അവൾ കുറച്ചു നിമിഷങ്ങൾക് ശേഷം ഒരു കയ്യിൽ കുറച്ചു സാധനങ്ങളുമായി കയറി വന്നു അവൾക് പുറകിൽ മൂന്നാല് പെണ്ണുങ്ങൾ കൂടെ ഉണ്ടായിരുന്നു..

അതെല്ലാം അവളുടെ പഴയ അയൽവാസികൾ ആയിരുന്നു..

അവളെ കണ്ട സന്തോഷം അവരുടെ മുഖത് തന്നെ കാണുവാൻ പറ്റുമായിരുന്നു..”

“പുതിയാപ്ലക്ക് ഞങ്ങളെ അറിയുമോ…”

ഇരുപത് കൊല്ലം മുമ്പ് അവർ എന്നെ വിളിച്ചിരുന്നത് പോലെ തന്നെ അന്ന് വീണ്ടും വിളിച്ചു കൊണ്ട് അവർ ചോദിച്ചു..

ഞാൻ അവരോടെല്ലാം ചിരിച്ചു കാണിച്ചു..

അവരും കൂടെ കൂടി വീടും മുറ്റവും എല്ലാം വൃത്തിയാക്കുവാൻ…

എല്ലാം കഴിഞ്ഞു പോകുവാൻ നേരം

റജില എല്ലാവർക്കും ചായ എടുക്കാമെന്ന് പറഞ്ഞെങ്കിലും വൈകുന്നേരം വരാമെന്ന് പറഞ്ഞു
അവർ പോയി..

റജില അടുക്കളയിലേക്കും..കയറി “

“ഞാൻ ചെല്ലുമ്പോൾ വിറക് അടുപ്പ് ഊതി ഊതി കത്തിക്കുകയായിരുന്നു..

ഇത്രയും കാലം ഗ്യാസ് മാത്രം യൂസ് ചെയ്തിരുന്നവൾ പുക മൂക്കിലൂടെ കയറിയപ്പോൾ ഇടക്കിടെ ചുമക്കുന്നുണ്ടേലും കത്തി പിടിച്ചപ്പോൾ ആശ്വാസത്തോടെ ഊരക്ക് കൈ വെച്ച് ആ തീ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു..

ഞാൻ പതിയെ അവളുടെ പുറകിലേക്ക് ചെന്നു അവളെ ചേർത്ത് പിടിച്ചു…

ഒരു ഞെട്ടൽ പോലും കാണിക്കാതെ അവൾ എന്നിലേക്കു ചേർന്ന് നിന്നു…”

“പതിയെ അവളെ എന്റെ നേരെ തിരിച്ചപ്പോൾ അവളുടെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു…

ഞാൻ ആ കണ്ണുകളിലെക്ക് തന്നെ ഇമ വെട്ടാതെ നോക്കി നിന്നു…

പണ്ടെങ്ങോ എന്നിൽ നിന്നും മറഞ്ഞു പോയ പ്രണയം എന്നിലേക്കു വീണ്ടും മുള പൊട്ടി വിരിയുന്നത് പോലെ..

കായ് ആയും ഇതളുകൾ ആയും പൂവായും വിരിയുന്നത് പോലെ…”

പെട്ടന്ന് തന്നെ എന്നെ അടർത്തി മാറ്റി അവൾ ചോദിച്ചു…

എന്റെ പുതിയാപ്ല ഇവിടെ ഉണ്ടെനി ലെ…

ഒരു മിനിറ്റ് നിക്കി.. ഞാൻ ചായ ഇപ്പൊ തരാം..

ഇടക്കിടെ ചായ കുടിക്കുന്ന ഒരു ദുശീലം ഉള്ളത് കൊണ്ട് തന്നെ എന്നെ നോക്കി അവൾ പറഞ്ഞു…”

“ഇനി എന്ത്…????

ചായ യും കുടിച്ചു വീട് മൊത്തം വൃത്തിയാക്കി കഴിഞ്ഞപ്പോൾ എന്റെയും അവളുടെയും മുന്നിൽ ഉണ്ടായിരുന്ന ചോദ്യം അതായിരുന്നു…

ഇനി എന്ത്…????”

“ജീവിതം മുന്നോട്ട് പോകണമെങ്കിൽ രണ്ടു പേര് മുഖത്തോടെ മുഖം നോക്കി ഇരുന്നിട്ട് കാര്യമില്ലല്ലോ…

എന്തേലും പണി വേണം ഈ വയസു കാലത്തു ഞാൻ ഏതു പണിക് പോകുവാനാണ്…

എന്നാലും വൈകുന്നേരം അങ്ങാടിയിലേക് ഇറങ്ങിയപ്പോൾ ഏതേലും കടയിൽ ആളെ ആവശ്യമുണ്ടോ എന്ന് ഞാൻ ചോദിച്ചു നോക്കി..

പക്ഷെ അവർക്കെല്ലാം നല്ല ചുറു ചുരുക്കുള്ള എല്ലാത്തിനും ഓടി പാഞ്ഞു നടക്കുന്ന ആളെയായിരുന്നു ആവശ്യം…

അന്ന് രാത്രി പ്രതേകിച്ചു ഒന്നും നടക്കാതെ കടന്നു പോയി…”

“അയൽവക്കത്തു നിന്നും അവളുടെ ഒരു ബന്ധു വീട്ടിൽ നിന്നും ഇറച്ചി കറിയും പത്തിരിയും കൊണ്ട് വന്നത് കഴിച്ചു ഞങ്ങൾ വിശപ്പടക്കി …

പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റ് ചെല്ലുമ്പോൾ മുന്നിലെ പീടികയിൽ ആയിരുന്നു റജില… അവൾ അവിടെ ഉണ്ടായിരുന്ന പഴയ വേസ്റ്റ് എല്ലാം പുറത്തേക് ഇട്ടു ആ റൂം മനോഹരമായി വൃത്തിയാക്കി..”

കയ്യിൽ അവിടെ എന്നോ ഉണ്ടായിരുന്ന പെയിന്റ് ബക്കറ്റിൽ ഉണ്ടായിരുന്ന പെയിന്റ് എടുത്തു ചുമരിൽ അടിക്കുകയായിരുന്നു അവൾ…

“എന്താ റെജി… നിനക്ക് പണി…”

അവളുടെ അടുത്തേക് ചെന്നു കൊണ്ട് ഞാൻ ചോദിച്ചു…

“അവൾ എന്നെ കണ്ടതും ഒന്ന് ചിരിച്ചു..

ഇക്ക നമ്മൾ ഒരു പുതിയ ജീവിതം തുടങ്ങുവല്ലേ…

നമുക്കും ജീവിക്കണ്ടേ…

ഇക്ക എന്റെ കൂടെ ഒന്ന് നിന്ന് തന്നാൽ മതി…

അവൾ എന്നോട് പറഞ്ഞു എന്നെ ഒന്ന് നോക്കി..”

“അവൾ എന്താണ് ഉദ്ദേശിച്ചത് എന്നെനിക്ക് അറിയില്ലേലും എന്റെ റെജി യല്ലേ അവൾ ചെയ്യുന്നതെല്ലാം ശരിയാവും എന്ന് ഉറപ്പുള്ള വിശ്വാസം ഉള്ളത് കൊണ്ട് തന്നെ കൂടെ ഉണ്ടാവുമെന്ന് ഞാൻ പറഞ്ഞു..”

“ആ സമയം തന്നെ അവളുടെ കയ്യിൽ ഉണ്ടായിരുന്ന രണ്ടു വള കളും… കാതിൽ ഉണ്ടായിരുന്ന കമ്മലുകളും എനിക്ക് ഊരി തന്നു…”

ഇതെന്തിനാ എന്ന് ഞാൻ അവളോട് ചോദിച്ചു..

“ഇത് കൊണ്ട് പോയി വിക്കണം… എന്നിട്ട് ഞാൻ പറയുന്ന കുറച്ചു സാധനങ്ങൾ വാങ്ങിക്കണം…

“വിക്കാനോ… എന്റെ റെജി നമുക്ക് പണയം വെച്ചാൽ പോരെ ഞാൻ അവളോട് ചോദിച്ചു…”

“അവൾ തല അല്ല എന്ന പോലെ യാട്ടി.. “

എന്നിട്ട് പറഞ്ഞു..

“വിറ്റാൽ മതി… പണയം വെച്ചാൽ നമ്മൾ ഇതിന് പലിശ അടച്ചു അടച്ചു മരിക്കുന്നത് വരെ അടക്കേണ്ടി വരും എന്നാൽ ഇത് കിട്ടുകയും ഇല്ല.. ആ പൈസ ഉണ്ടാകേണ്ടത് ഓർത്തു നമുക്ക് മനഃസമാധാനം ഉണ്ടാവുകയും ഇല്ല..

പക്ഷെ വിറ്റാൽ നമ്മുടെ കയ്യിൽ എന്നെകിലും ലാഭം വരുമ്പോൾ നമുക്ക് പുതിയൊരൊണം വാങ്ങിച്ചാൽ മതിയല്ലേ…”

“അവൾ പറയുന്നത് കേട്ടപ്പോൾ എനിക്കും തോന്നി അതാണ് ശരിയെന്നു…”

“ഞാൻ അവൾ പറഞ്ഞതിന് ശരിയെന്നു തലയാട്ടി അങ്ങാടിയിലേക് പോയി സ്വാർണ്ണ കടയിൽ തന്നെ അതെല്ലാം വിറ്റു…

അവൾ എന്റെ കയ്യിൽ ഒരു ലിസ്റ്റ് തന്നിട്ടുണ്ടായിരുന്നു അതെല്ലാം ഒരുപോലെ വാങ്ങി ഒരു ഗുഡ്‌സ് ഓട്ടോയിൽ വീട്ടിലേക് വന്നു..

എന്നെ കാത്തെന്ന പോലെ അവൾ പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു…

ഞാനും ഡ്രൈവറും കൂടെ ആ സാധനങ്ങൾ ഇറക്കി വെക്കുമ്പോൾ ഓട്ടോ കാരൻ ചോദിച്ചു ഇക്ക ഇവിടെ പുതിയ ബേക്കറി വല്ലതും തുടങ്ങുന്നുണ്ടോ നിങ്ങൾ…

ബേക്കറിയോ…

മൂന്നാല് ടേബിളും ചെയറും ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം അയാൾ അങ്ങനെ ചോദിച്ചതെന്ന് എനിക്ക് തോന്നി…

ഞാൻ റെജില യെ നോക്കി..”

“അവൾ ആ സമയം ഞങ്ങളുടെ അടുത്തേക് ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു..

ആ ചേട്ടാ ബേക്കറി യല്ല ഒരു കൂൾ ബാർ…”

“ആ നല്ല കാര്യം ആണല്ലോ…പക്ഷെ അതിവിടെ ഈ ഇടുങ്ങിയ റോട്ടിൽ ഉണ്ടായിട്ട് വല്ല കാര്യവും ഉണ്ടോ അങ്ങാടിയിൽ ആണേൽ കുറച്ചു കൂടെ കച്ചവടം കിട്ടിയെനി…”

“അയാൾ പറഞ്ഞത് ശരിയാണെങ്കിലും ആ സമയം റെജില അയാളോട് പറഞ്ഞു..

ചേട്ടാ നല്ല സാധനം എവിടെ ഉണ്ടെങ്കിലും ആളുകൾ തേടി വരും…ഇതും അത് പോലെ ഒന്നായിരിക്കും…

തീർച്ച നിങ്ങൾ ഇപ്പൊ വന്നില്ലേ അത് പോലെ ഇനിയും വരും…”

അവളുടെ വാക്കുകളിൽ അത്രയും ആത്മവിശ്വാസം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല..

++++

അവൾ പറഞ്ഞത് പോലെ അതൊരു കൂൾ ബാറർ ആയിരുന്നെങ്കിലും അവിടെ ഒരേ ഒരു ഐറ്റംസ് മാത്രമേ ഉണ്ടായിരുന്നുള്ളു…

“അവിൽ മിൽക്ക്…”

“ആദ്യത്തെ കാസറ്റ്മെയ്‌സ് മുഴുവൻ തൊട്ടടുത്തുള്ളവർ ആയിരുന്നെങ്കിലും പതിയെ പതിയെ റെജില കൂൾസിലെ അവിൽ മിൽക്ക് ജില്ലയും അയൽ ജില്ലയും കടന്നു പറന്നുയർന്നു…

പെട്ടന്നായിരുന്നു എല്ലാം… എല്ലാത്തിനും പുറകിൽ തന്റെ രണ്ടും കയ്യും ചേർത്ത് പിടച്ച ഒരു പെണ്ണും..

അതെ എന്റെ റെജില…”

“പടച്ചോൻ പിന്നെയും രണ്ടത്ഭുതം ഞങ്ങളുടെ ജീവിതത്തിൽ കാണിച്ചു..

എന്റെ ചോരയിൽ ഇരട്ട കുട്ടികളെ അവളുടെ വയറ്റിൽ പടച്ചോൻ മുളപ്പിച്ചു

ഒരാണിനെയും ഒരു പെണ്ണിനേയും…”

“അവരെ രണ്ട് പേരുയും എന്റെ നെഞ്ചിലേക് ചേർത്തു പിടിച്ചു കൊണ്ട് അവളെ കിടത്തിയ റൂമിലേക്കു കയറുമ്പോൾ അവൾ എന്നെ പ്രതീക്ഷിച്ചെന്ന പോലെ വാതിലിന് അടുത്തേക് നോക്കി കിടക്കുന്നുണ്ടായിരുന്നു..

സന്തോഷം കൊണ്ടായിരിക്കാം ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

എന്റെയും “

ഇഷ്ടപെട്ടാൽ 👍👍👍

ബൈ

😍

Related Posts

Leave a Reply

Your email address will not be published. Required fields are marked *