അടുക്കളയിലെ ജോലിയെല്ലാം കഴിഞ്ഞ് അലക്കാനുള്ള തുണിയെടുക്കാൻ മുറിയിലേക്ക് കയറിവന്ന അവളെ കേറി പിടിച്ചതിനായിരുന്നു അവളൊച്ച വെച്ചത്…….

എഴുത്ത് :- മനു തൃശ്ശൂർ

“നീയെന്താട ഇതിനകത്തിട്ട് അവളെ കാണിക്കുന്നെ ??

അവളുടെ എതിർത്തുള്ള ഒച്ചക്കേട്ടാണ്അ മ്മ മുറിയിലേക്ക് ആ നിമിഷം കയറി വന്നത്.

അടുക്കളയിലെ ജോലിയെല്ലാം കഴിഞ്ഞ് അലക്കാനുള്ള തുണിയെടുക്കാൻ മുറിയിലേക്ക് കയറിവന്ന അവളെ കേറി പിടിച്ചതിനായിരുന്നു അവളൊച്ച വെച്ചത്..

ദേഷ്യം കൊണ്ട് നിൽക്കുന്ന അമ്മയെ ഞാൻ തെല്ലും ജാള്യതയോടെ നോക്കി

“എന്താ അമ്മ നിങ്ങളിങ്ങനെ !! ഒന്നു പതുക്കെ പറഞ്ഞൂടെ അപ്പുറത്ത് ആളുകൾ ഉള്ളത ഒന്നല്ലേലും ഞാനവളുടെ ഭർത്താവല്ലെ..

“എന്നാൽ നീ വീട്ടിലെ പണിയെല്ലാം ചെയ്യ്.. അവൻ്റെ ഒരു കെട്ടിപ്പിടുത്തം

“നാണമില്ലട നിനക്ക് ഏതു നേരവും അവളെ ചുറ്റിപ്പറ്റി നടക്കാൻ കുറച്ചായി നിനക്കിത്തിരി കൂടുന്നുണ്ടെന്ന് ഞാനറിഞ്ഞു നടക്കുന്നു

“ഇറങ്ങി പോട മുറിയിൽ നിന്നും നാണമില്ലാത്തവൻ കൊഞ്ചി കൊണ്ട് നടക്കാൻ പറ്റിയ പ്രായം..

അമ്മയുടെ വാക്കുകൾ കേട്ട് അവളെന്നെ നോക്കി വാ പൊത്തി മെല്ലേ ചിരിച്ച് അമ്മക്ക് പിറകെ മുറിവിട്ടു പോകുമ്പോൾ

എനിക്ക് മാത്രം കേൾക്കാവുന്ന സ്വരത്തിലവൾ ” പോട കൊരങ്ങാന്ന് പറഞ്ഞു…!!. വാതിൽ പടി കടന്നവൾ ഒരുവട്ടമെന്നെ തിരിഞ്ഞു നോക്കി പോയകന്ന നിരാശയിൽ കട്ടിലിൽ മലർന്ന് കിടക്കെ ഞാനവളെ കണ്ടതോർത്തു..

ഒരിക്കൽ അമ്മയുടെ വീട്ടിൽ വിരുന്നു പോകുമ്പോഴയിരുന്നു ആദ്യമായി കണ്ടത്..

” അമ്മയുടെ തറവാട്ടിലെ കുടുംബ ക്ഷേത്രത്തിൽ പൂജയ്ക്ക് പോയപ്പോൾ

കാവിലെ നാഗ തറയിലും യക്ഷിയമ്മയ്ക്കും വിളക്കു വെക്കാൻ നേരത്ത് അമ്മാമൻ അവൾക്കൊപ്പം കാവിലേക്ക് ചെല്ലാൻ പറഞ്ഞത്..

ഇരുൾ വീണ വഴിയിൽ ഉണങ്ങിയ ഇലകളും ചില്ലകളും വീണ് കറുത്ത മണ്ണിലൂടെ കാവിൽ വിളക്കുവെച്ചു തിരികെ നടക്കുമ്പോൾ നഗ്നമായ അവളുടെ പാദത്തിൽ ഒരു മുള്ളു കേറിയതും..

വേദനയോടെ ഹരിയേട്ടന്ന് വിളിച്ചു എൻ്റെ തോളിലവൾ കൈകളുന്നി കാലു പൊക്കി കാണിക്കുമ്പോൾ അവളുടെ കണ്ണുനിറഞ്ഞിരുന്നു

അന്ന് തൊട്ട് ആ കണ്ണുനീർ തുള്ളിയോടും വിടർന്ന കൺപീലികളോടും എനിക്ക് അടങ്ങാത്തൊരു ഇഷ്ടം തോന്നി ഈ രാത്രിയിൽ പൂത്ത നിശാഗന്ധിപ്പൂവും മുല്ലമുട്ടുകളും പോലെ മണമുള്ളൊരു ഇഷ്ടം

വേദനയാൽ നെഞ്ചിടിക്കുന്ന അവൾക്ക് മുന്നിൽ മെല്ലെ കുനിഞ്ഞു ഇരുന്നു വെളുത്ത തുടുത്ത ചെമ്പക നിറമുള്ള അവളുടെ കാലടിയിൽ നിന്നും മുള്ള് വലിച്ചൂരിയതും

ആ മുറിയിൽ നിന്നും പൊടിഞ്ഞിറങ്ങിയ ചോരത്തുള്ളികളെ വിരലിലൊപ്പി ഞാൻ ചുണ്ടിലേക്ക് വച്ചു നുണഞ്ഞപ്പോൾ..

” അയ്യെ വൃത്തിക്കേടാ ട്ടോ ഹരിയേട്ടാന്ന് കൊഞ്ചി പറഞ്ഞെപ്പോൾ

” നിന്നോട് വല്ലാത്തൊരു കൊതി തോന്നീട്ടാന്ന് ഞാൻ തിരിച്ചു പറഞ്ഞ നേരം

കണ്ണുകൾ തമ്മിലുടക്കി ചെറുതായൊന്നു കലങ്ങി ചുവന്നു.!!..നാണം മറക്കാനവൾ മുഖത്തിരിച്ചു ഇരുട്ട് വീണ വഴിയിലേക്ക് നോക്കി !!

“എനിക്ക് പേടിയാവുന്നു പോവല്ലെ ഹരിയേട്ടാന്ന് പറഞ്ഞു .!! എനിക്ക് മുന്നെ നടന്നു നീങ്ങുമ്പോൾ ..

അവളെന്നിൽ അടങ്ങാത്ത മോഹമായ് മാറിയതും ആർക്കും കൊടുക്കില്ലെന്നും മനസ്സിലുറപ്പിച്ച നിമിഷങ്ങളും കടന്നു പോവുമ്പോൾ !!

തറവാട്ടിലെ ജാലക വിടവിലൂടെയും വാതിൽ പടിയിൽ നിന്നും ഇടന്നാഴികയിലും ഞാനവളെ തേടി നടക്കും ..

വൈകുന്നേരങ്ങളിൽ കാവിലെ വള്ളിപ്പടർപ്പുക്കളിൽ മുല്ല മൊട്ടുകൾ നുള്ളുമ്പോൾ ഞാനവൾക്ക് പിറകെ കൂടി ഇഷ്ടം മെനഞ്ഞുണ്ടാക്കി..

ഇന്നലെ കൊഴിഞ്ഞു വീണ മുല്ല പൂക്കൾ പെറുക്കിയെടുത്ത് അവളുടെ മുടികളിൽ പുഷ്പാർച്ചന നടത്തുമ്പോൾ അവളതെല്ലാം തട്ടി കളഞ്ഞിട്ട് പറയും

” ഈ കിഴങ്ങന് വട്ടാണെന്ന്..!!

ഒടുവിലൊരു ദിവസം കള്ളം പറഞ്ഞു മുകളിലെ ഇടന്നാഴികയിൽ വിളിച്ചു വരുത്തി വാതിൽ മറവിൽ ഒളിച്ചിരുന്നു

അന്നവവൾ കയറി വന്നപ്പോൾ കൈയ്യിൽ പിടിച്ചു വലിച്ചു എന്നോട് ചേർത്ത്..

“ഞാനാർക്കും കൊടുക്കാലാന്ന് പറഞ്ഞു കൺപ്പോളകളിൽ സ്വയം മറന്നു ചും ബിച്ച നേരം അവൾ പേടിച്ച് പോയതും

നിറഞ്ഞു തൂകിയ അവളുടെ കണ്ണുകളിൽ നോക്കി കുറ്റബോധം കൊണ്ട് തലകുനിച്ചു ഞാനവളെ ക്ഷമയോടെ നോക്കുമ്പോൾ

എന്താ ഇതൊക്കെ എന്താണ് ഹരിയേട്ടാ എന്ന ഭാവത്തിൽ അവളെന്നെ നോക്കി നിൽക്കെ ഞാൻ പറഞ്ഞു..

” എനിക്ക് ഇഷ്ടമാണ് നിന്നെ ഞാൻ കല്ല്യാണം കഴിക്കൂന്ന്..

ആ നിമിഷം അവൾ കരയുമെന്ന് ഞാൻ കരുതി !!

പക്ഷെ അവളെന്നെ നോക്കി പരിഭവമൊന്നും പറയാതെ തിരിഞ്ഞു നടന്നിട്ട് മെല്ലെയൊന്നു നിന്നു ഒരുവട്ടം കൂടി തിരിഞ്ഞു നോക്കി മധുരമായ് മന്ദഹാസിച്ച് ഓടിയൊളിക്കുമ്പോൾ

അവളുടെ ആ കാലടികൾ പതിഞ്ഞത്എ ൻ്റെ ജീവിതത്തിലേക്കുള്ള വലതുകാൽ പാടുകളായിട്ടായിരുന്നു..

കണ്ണിൽ അവളൊരു നിഴൽ ചിത്രമായ് തെളിഞ്ഞു മെല്ലെ മാഞ്ഞു പോകുമ്പോൾ

” ഹാരിയേട്ട ഒന്നോടി വന്നേന്ന്..

മുറ്റത്ത് നിന്നുള്ള അവളുടെ ഉറക്കെയുള്ള നിലവിളി കേട്ടാ ഞാൻ ഓർമ്മകളിൽ നിന്നും ഉണർന്നത്….

ഇടറിവീണ ആ വാക്കുകൾ കാതിൽ തുളഞ്ഞു കയറി പിടഞ്ഞെണിച്ചു ഓടിച്ചെന്ന് നോക്കുമ്പോൾ

മുറ്റത്തെ നനഞ്ഞ മണ്ണിലവൾ ഒറ്റക്കാലിൽ നിൽക്കുന്നത ഞാൻ കണ്ടത് ഓടി ചെന്നു അടുത്തിരുന്നു കാലിൽ നിന്നും ചോരയൊലിച്ചു വരുന്നുണ്ട്

മെല്ലെ കുനിഞ്ഞി കാലിലേക്ക് നോക്കി പഴയൊരു കമ്മൽ കാലിൽ തറച്ചിരിക്കുന്നു…

” മെല്ലെ ഊരിയെടുത്തു ഒഴുകി വന്ന ചോ ര തുള്ളികളെ ഞാൻ വിരലിലൊപ്പു നുണഞ്ഞു ഒന്നുമില്ലെന്ന് പറഞ്ഞു മുഖമുയർത്തി മെല്ലെ അവളുടെ കണ്ണുകളിലേക്ക് നോക്കി….

ആ നിമിഷം ആ കണ്ണുകൾ നിറഞ്ഞതും !!!

‘സാരമില്ലെന്ന് പറഞ്ഞു കണ്ണുനീർ തുടച്ച് നീക്കുവെ അവളെന്നിലേക്ക് മെല്ലെ തളർന്നു വീണതും ഒപ്പമായിരുന്നു..

വാരിയെടുത്ത് ഇരുകരങ്ങളിൽ ചേർത്തു പിടിച്ചു മണ്ണിലേക്ക് മുട്ടുക്കുത്തുമ്പോൾ

“എന്താൻ്റെ പൊന്നേന്ന് വിളിച്ചു നെഞ്ചുപ്പൊട്ടുമ്പോൾ ഞാനവളുടെ കവിളിൽ തട്ടി..!!

ഒടുവിൽ ആശുപത്രികിടക്കയിൽ തളർന്നു മയങ്ങുമ്പോൾ

ആ മിഴികൾ എൻ്റെ പ്രാണനുടക്കി ആ മിഴികൾ തുറക്കാൻ ഞാനേറെ കൊതിച്ചത് അവളോട് പറയാൻ എനിക്കൊരു കാര്യമുണ്ടായിരുന്നു..

” ഞാൻ അച്ഛനാവാൻ പോവുന്നെന്ന്….

പതിയെ എനിക്കും അവൾക്കും ഇടയിലൂടെ നിമിഷങ്ങൾ കടന്നു പോയി നാളുകളായി മറഞ്ഞു മൂന്നുമാസം തികയുന്ന വയറുമായി കർക്കിടമാസത്തിലെ തണുത്ത പാതിര കാറ്റിൽ ഉമ്മറത്തെ വരാന്തയിൽ പുളിമാങ്ങ പൊട്ടിച്ചു തിന്നുമ്പോൾ ഞാനവളോട് ഒരു കടി ചോദിച്ചതും.

തരില്ലെന്ന് പറഞ്ഞവളെൻ്റെ കവിളിൽ കടിച്ചതും ,, ഞാനവളെ ചേർത്ത് നെഞ്ചോടു പിടിച്ച് മുല്ല മൊട്ടുകൾക്കായ് മുല്ല വള്ളികൾ തളിരിട്ട കാവിലേക്ക് നോക്കി ഇരിക്കെ

തലയുർത്തി നിൽക്കുന്ന ഇല്ലിമര ചില്ലയിൽ പക്ഷികൾ ചേക്കേറി സന്ധ്യമയങ്ങി ആകാശം ചുവന്നു ഇരുട്ട് പരക്കെ അവളെയും ചേർത്ത് പിടിച്ചു അകത്തേക്ക് കയറി പോകുമ്പോൾ..

അകലെ കാവിലെ ഇല്ലിമര കൊമ്പിലെ ഒരു കുഞ്ഞു കൂട്ടിൽ ഒരമ്മക്കിളി അവളുടെ വെളുത്ത സുന്ദരമായ മുട്ടകൾക്ക് അടയിരുന്നു തുടങ്ങിയിരുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *