അതാണോ കാര്യം എത്ര പേർ തന്നെക്കാൾ വയസ് കൂടിയ പെൺകുട്ടികളെ വിവാഹം കഴിക്കുന്നുണ്ട് മാത്രമല്ല നിങ്ങൾ രണ്ട് പേരും…….

പ്രവാസിയുടെ കടമ

Story written by Swaraj Raj

” വനജയ്ക്ക് ഒരു കാലിന് മുടന്തുണ്ടന്നല്ലേയുള്ളു അവൾ മോന് നന്നായി ചേരും “ഭാനുമതിയമ്മ പറഞ്ഞത് കേട്ട് രാജീവ് മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ചു

“എടാ നീയെന്താ ഒന്നും പറയാത്തത് പെണ്ണ് കണ്ട ദിവസം നല്ല സന്തോഷ മായിരുന്നല്ലോ രണ്ട് ദിവസമായി നിന്റെ മാറ്റം ഞാൻ ശ്രദ്ധിക്കുന്നു നിനക്ക് എന്താ പറ്റിയത് ” അമ്മയുടെ ചോദ്യം കേട്ട് അവൻ അമ്മയ്ക്ക് അഭിമുഖമായി നിന്നു

“അമ്മേ ഈ വിവാഹം വേണ്ട” രാജിവ് പറഞ്ഞത് കേട്ട് അമ്മ ഞെട്ടി

” അതെന്താ ഇപ്പോ ഇങ്ങനെ പറയാൻ കാരണം “

“അമ്മേ അവൾ എന്നേക്കാൾ രണ്ട് വയസ് മൂത്തതലേ “

” അതാണോ കാര്യം എത്ര പേർ തന്നെക്കാൾ വയസ് കൂടിയ പെൺകുട്ടികളെ വിവാഹം കഴിക്കുന്നുണ്ട് മാത്രമല്ല നിങ്ങൾ രണ്ട് പേരും ചേർന്ന് നിന്നാൽ അങ്ങനെ പറയുകയുമില്ല”

“അമ്മ എന്ത് പറഞ്ഞാലും ശരി എനിക്ക് ഈ വിവാഹം വേണ്ട” അവൻ കനപ്പിച്ചു പറഞ്ഞു

“അതെന്താ ഇപ്പോൾ ഇങ്ങനെ അവൾക്ക് മുടന്ത് ഉണ്ടെന്നും നിന്നെക്കാൾ രണ്ട് വയസ്സ് മൂത്തതാണെന്നും അറിഞ്ഞു കൊണ്ട് തന്നെയല്ലേ നമ്മൾ അവളെ കാണാൻ പോയത് നോക്ക് മോനെ നിനക്ക് അവളെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പറഞ്ഞപ്പോൾ അവളുടെയും അവളുടെ അച്ഛന്റെയും കണ്ണിൽ കണ്ട പ്രതീക്ഷ അത് നമ്മളായിട്ട് കെടുത്തരുത് മുടന്ത് ഉണ്ട് എന്ന ഒറ്റ കാരണം കൊണ്ട് വിവാഹമോചനകൾ മുടങ്ങുന്ന കുട്ടിയാ നീയും ഇനി മുടക്കിയാൽ ആ പെൺകുട്ടിയുടെ കണ്ണുനീര് നമ്മുടെ കുടുംബത്തിന് ശാപമാകും അത് കൊണ്ട് മോനെ നീ ഈ വിവാഹത്തിന് സമ്മതിക്കു “

” അത് അമ്മേ……. അത് പറ്റില്ല “രാജീവ് വിക്കി കൊണ്ട് പറഞ്ഞു

“എന്താണ് കാരണം അത് നീ പറ “

“അമ്മേ രണ്ട് ദിവസം മുമ്പ് അവൾ എന്നെ വിളിച്ചിരുന്നു അവൾക്ക് എന്നെ ഇഷ്ടമല്ലെന്നും എന്നെക്കാൾ മുൻപ് ഒരാൾ അവളെ കാണാൻ വന്നിരുന്നു അയാളെയാണ് അവൾക്ക് ഇഷ്ടം അയാൾക്ക് ആറ് വയസ്സുള്ള ഒരു മകളുമുണ്ട് പുനർവിവാഹത്തിനാണ് അവളെ കാണാൻ വന്നത് അവൾക്ക് അയാളെയും മകളെയും വളരെ ഇഷ്ടമായി ” അത് കേട്ടതും അമ്മയുടെ കണ്ണുകൾ നിറഞ്ഞു

“മോനേ അന്ന് അവർ ഒന്നും പറഞ്ഞില്ലാലോ ” ഭാനുമതിയമ്മ കരച്ചിലിന്റെ വക്കിലോളമെത്തി

“അമ്മേ അവൾ ഇഷ്ടപെടുന്ന ആളുടെ കൂടെയാണ് സന്തോഷവതിയായിരിക്കുക അവർ സാമ്പത്തികമായും താഴെയുള്ളവരല്ലേ നമ്മുക്ക് വനജയുടെ വിവാഹം നടത്തി കൊടുക്കാം “

“മോനേ നിന്നെയും ശേഖരനെയും എന്റെ കൈയിലേപ്പിച്ച് അച്ഛൻ മരിക്കുമ്പോൾ ആദ്ദേഹത്തിന്റെ ആകെ സമ്പദ്യം കുറേ കടങ്ങളായിരുന്നു കുടുംബത്തിന്റെ ഉത്തരവാദിത്തം മൊത്തം ഏറ്റെടുത്ത് നീ പ്രവാസിയാകുംമ്പോൾ നിനക്ക് വയസ്സ് ഇരുപത്തിയൊന്ന് മരുഭൂമിയിലെ വെയിലേറ്റ് നീ സമ്പാദിക്കുന്ന പണം കൊണ്ട് അച്ഛന്റെ കടം വീട്ടി അനുജനായ ശേഖരനെ നല്ല നിലയിൽ പഠിപ്പിച്ചു അവന് ജോലിയായാൽ നിന്നക്ക് അവിടെ നിന്ന് മടങ്ങി വരാം എന്നായിരുന്നു എന്റെ പ്രതീക്ഷ ആ പ്രതീക്ഷയെല്ലാം തകർത്ത് ജോലി കിട്ടായപ്പോൾ തന്നെ പെണ്ണിനെയും കെട്ടി അവൻ വേറെ വീടെടുത്തു ഇവിടെ എപ്പോളെങ്കിലും വന്നെങ്കിൽ ആയി പതിമൂന്ന് വർഷമായി നീ കുടുംബത്തിന് വേണ്ടി പ്രവാസി വേഷം കെട്ടിയിട്ട് എന്നും ഞാൻ സ്വപ്നം കാണുന്നതാണ് നിന്റെ വിവാഹം പല കാരണങ്ങൾ പറഞ്ഞ് നീ വിവാഹം നീട്ടികൊണ്ട് പോയി ഇന്ന് നിനക്ക് മുപ്പത്തിനാല് വയസായി ഇപ്പോൾ കാണുന്ന പെൺകുട്ടികൾക്കെല്ലാം ഈ വയസ് വളരെ കൂടുതലായി തോനുന്നു അതുകൊണ്ടാണ് മുപ്പത്തിനാല് കാരന് മുപ്പത്തിയാറ്കാരിയായാലും കുഴപ്പമില്ലെന്ന് പറഞ്ഞത് വളരെ പ്രതീക്ഷയോടെയാണ് ഞാൻ ഈ വിവാഹത്തെ കണ്ടത് പക്ഷേ…..” ഭാനുമതിയമ്മ പൊട്ടിക്കരഞ്ഞു

“അമ്മേ എന്നെ പോലുള്ള പ്രവാസികൾക്ക് വിവാഹം എന്നത് ഒരു സ്വപ്നം മാത്രമാണ് എന്നെക്കാൾ കൂടുതൽ വയസ്സുള്ള അവിവാഹിതരായ പ്രവാസികൾ ധാരാളമുണ്ട് വയസ്സ് കൂടുതൽ എന്ന കാരണത്താൽ പെണ്ണുകിട്ടാത്തവർ ഇനി വിവാഹം ചെയ്ത ചിലരാവട്ടെ ഭാര്യ കാമുകനൊപ്പം പോയ വാർത്തയറിഞ്ഞു നെഞ്ചുപ്പൊട്ടിക്കരയുന്നു ചിലരാകട്ടെ ഭാര്യയുടെ കോളുകളിൽ രാത്രിയിൽ ആരോ വന്ന് വാതിലിനു മുട്ടുന്നു പോകുന്ന വഴിയിൽ ശല്യം ചെയ്യുന്നു എന്നിങ്ങനെയുള്ള പരാതികളിൽ വേദനയാൽ കണ്ണ് നിറയുന്നു അവർക്ക് അവിടെ നിന്ന്എന്ത് ചെയ്യാൻ കഴിയും അത് കൊണ്ട് തന്നെ എനിക്ക് അവിവാഹിതനായ പ്രവാസിയാൽ മതി ഒരു പാവപ്പെട്ട പെൺകുട്ടിയുടെ കല്യാണം നടത്തി കൊടുക്കുന്നത് നല്ല കാര്യമാണമ്മെ ” രാജീവ് പറഞ്ഞത് കേട്ട് ഭാനുമതിയമ്മ അവന്റെ ചുമലിൽ കൈവച്ചു

” എല്ലാം നിന്റെ ഇഷ്ടം പോലെ മോനെ”

അങ്ങനെ വനജയുടെ കല്ല്യാണ നിശ്ചയം നടന്നു എന്നാൽ കല്യാണ ദിവസത്തിന്റെ തലേന്ന് രാജിവ് തന്റെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു

അങ്ങനെ വനജയുടെ വിവാഹം കഴിഞ്ഞു ഭാനുമതിയമ്മയുടെ സന്നിധ്യത്തിലായിരുന്നു വിവാഹം പട്ടിലും പൊന്നിലും തിളങ്ങിയിരിക്കുന്ന വനജയെ ഭാനുമതിയമ്മ നോക്കി നിന്നു പോയി വരന്റെ സ്ഥാനത്ത് തന്റെ മകനായി അവർക്ക് തോന്നി വധുവും വരനും ഭാനുമതിയമ്മയുടെ അടുത്തെതി കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ഭാനുമതിയമ്മ ഇരുവരെയും അനുഗ്രഹിച്ചു ഇരുവരെയും ചേർത്ത് പിടിച്ച് കാറിനടുത്തേക്ക് നടന്നു ഇരുവരെയും കാറിൽ കയറ്റി യാത്രയാക്കി

തിരിഞ്ഞു നടക്കുമ്പോളാണ് തനിക്ക് അഭിമുഖമായി ഒരാൾ നടന്നുവരുന്നത് ഭാനുമതിയമ്മ കാണുന്നത് ഒരു ഫാദർ അയിരുന്നു അത്

” ഭാനുമതിയമ്മ അല്ലേ ” അദ്ദേഹം ചോദിച്ചു

“അതെ “

” എന്നെ മനസ്സിലായോ “

” ഇല്ല ആരാണ് നിങ്ങൾ ” ഭാനുമതിയമ്മ അയാളെ അത്ഭുതത്തോടെ നോക്കി കൊണ്ട് പറഞ്ഞു

” ഞാൻ ഫാദർ ജോസഫ് കുര്യൻ എന്നെ നിങ്ങൾക്ക് മനസിലാകാൻ സാധ്യതയില്ല കാരണം നമ്മൾ ആദ്യമായി കണ്ടുമുട്ടിയത് മുപ്പത്തിയാറ് വർഷങ്ങൾക്ക് മുമ്പാണ് ” ഫാദർ പറഞ്ഞത് കേട്ട് ഭാനുമതിയമ്മ ഞെട്ടലോടെ അദ്ദേഹത്തെ നോക്കി ഫാദർ പുഞ്ചിരിച്ചു കൊണ്ട് തുടർന്നു

” ഞാനിപ്പോളും ഓർക്കുന്നു മുപ്പത്തിയാറ് വർഷങ്ങൾക്ക് മുമ്പ് ഒരു പതിരാത്രിയിൽ കൈക്കൂഞ്ഞുമായി എന്റെയരികിൽ വന്ന മഞ്ഞ ചുരിന്ദാറിട്ട ഭാനുമതിയെന്ന ഇരുപത്തിനാലുകാരിയെ ആ കുട്ടിയെ എന്റെ കൈയിലേൽപ്പിച്ച് പറഞ്ഞ വാക്കുകളും ഞാനോർക്കുന്നു ഫാദർ ഒരു നിമിഷത്തെ തെറ്റ് കൊണ്ട് എനിക്ക് എന്റെ സുഹൃത്തിൽ നിന്നും കിട്ടിയ സമ്മാനമാണ് ഫാദർ ഈ കുട്ടിയെ അങ്ങയെ ഏൽപ്പിക്കുകയാണ് ആറ് മാസം കഴിഞ്ഞാൽ എന്റെ വിവാഹമാണ് എന്ന് പറഞ്ഞ് പോയ നിന്നെ കാണുന്നത് വനജയെ ഒരു പയ്യൻ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ് അവളുടെ വളർത്തച്ഛൻ വിളിച്ചപ്പോൾ അവരുതന്ന ഫോട്ടോയിലാണ് ” ഫാദർ പറഞ്ഞത് കേട്ട് ഭാനുമതിയമ്മ ഞെട്ടിത്തിരിഞ്ഞു

” അപ്പോൾ അത് …. അവൾ. വനജ എന്റെ മകളാണോ ” ഫാദർ അതെയെന്ന അർത്ഥത്തിൽ തലകുലുക്കി

“അവൾക്ക് അറിയുമോ ഞാൻ അവളുടെ അമ്മയാണെന്ന്” ഭാനുമതിയമ്മ കരച്ചിലോടെ ചോദിച്ചു

” ഇല്ല”

ഭാനുമതിയമ്മയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി അവർ പൊട്ടിക്കരച്ചിലിന്റെ വക്കിലെത്തി

“ഫാദർ നിങ്ങളെന്തിന് എന്നെ ഇത് അറിയിച്ചു എന്റെ മുഖമെന്തിന് മറക്കാതെ ഓർമ്മിപ്പിച്ചു എന്റെ മൂത്ത മകനെയോർത്ത് നെഞ്ചുരുകുകയാണ് ഞാൻ അതിനിടയിൽ ഇതും “

“നിന്നെ പോലുള്ള പെൺക്കുട്ടികൾ ഒരു നേരത്തെ സുഖത്തിൽ നിന്നും കിട്ടുന്ന കുഞ്ഞിനെ മു ലപ്പാൽ കൂടി കൊടുക്കാതെ പ്രസവിച്ചയുടെനെ തെരുവിലും അനാഥലയങ്ങളിലും ഉപേക്ഷിക്കുന്നു നീ മാത്രമല്ല വേറെ ചിലരും എന്റെ കൈയിൽ കുത്തിനെ തന്നിട്ടുണ്ട് അവരുടെ മുഖവും ഇപ്പോളും വിവാഹം കഴിഞ്ഞിട്ട വർഷങ്ങളായിട്ടും കുഞ്ഞുണ്ടാകാത്തതിനാൽ സ്വന്തം മകളെന്നറിയാതെ സ്വന്തം മകളെ ദത്തെടുത്ത് പോയിട്ടുണ്ട് നീ ചോദിച്ചില്ലെ എന്തിനാണ് ഇപ്പോൾ അറിയിച്ചതെന്ന് നിന്നെ മാത്രമല്ല രാജീവിനെയും അറിയിച്ചിരുന്നു ഇല്ലായിരുന്നെങ്കിൽ സ്വന്തം മകളെ മകൻ വിവാഹം കഴിക്കുന്നത് കാണേണ്ടി വരുമായിരുന്നു” ഭാനുമതിയമ്മ എന്ത് പറയണമെന്നറിയാതെ ഞെട്ടി പകച്ചു നിന്നു

“നിനക്കറിയോ വനജ ധരിച്ചിരിക്കുന്ന സ്വർണ്ണാഭണങ്ങളും പട്ട് സാരിയും കല്യാണ ചെലവുമെല്ല നിന്റെ മകൻ രാജീവ് എട്ട് വർഷം വെയിലേറ്റ് വിയർപ്പ് ഊറ്റി ഉണ്ടാക്കിയ കാശാണെന്ന് അവൻ വനജയെ കാണാൻ വന്നപ്പോൾ രാജീവ് നിങ്ങളുടെ മകനാണെന്നറിഞ്ഞപ്പോൾ ഞാൻ എല്ലാം അവനെ അറിയിച്ചു അവൻ വിവാഹത്തിൽ നിന്നു പിൻമാറാൻ വേണ്ടി നിങ്ങളോട് പറഞ്ഞതെല്ലാം കള്ളമായിരുന്നു അവനു ശേഷം പെണ്ണ് കാണാൻ വന്നയാളെ വനജയ്ക്ക് ഇഷ്ടമായി പക്ഷേ അവർ പറഞ്ഞ സ്ത്രീധനം കൊടുക്കാൻ ആ പാവപ്പെട്ട കുടുംബത്തിന് അകുമായിരുന്നില്ല അപ്പോളാണ് രാജിവ് എന്റെ അരികിൽ വരുന്നത് അവന്റെ സമ്പാദ്യം എന്റെ കൈയിൽ തന്നിട്ട് അവൻ എന്താ പറഞ്ഞതെന്നറിയോ ” ഭാനുമതിയമ്മ കലങ്ങിയ കണ്ണുമായി എന്തെന്നർത്ഥത്തിൽ ഫാദറിന്നെ നോക്കി

” ചേച്ചിയുടെ വിവാഹം ഇനിയും മുടങ്ങിയാൽ അവരുടെ കണ്ണുനീർ പൊഴിയും ഒരോ കണ്ണുനീർ തുള്ളിയും എന്റെ അമ്മയുടെ നേരെയുള്ള ശാപ വാക്കുകളായിരിക്കു ഇനിയും ചേച്ചിയുടെ കണ്ണുകൾ നിറയരുത് എന്റെ അമ്മ ആരുടെയും ശാപമേൽക്കരുത് എന്റെ അമ്മയുടെ മകൾ എന്റെ ചേച്ചി അവൾ വിവാഹ പന്തലിൽ രാജകുമാരിയായിരിക്കണം” അത് കേട്ടതും ഭാനുമതിയമ്മ നിലത്ത് മുട്ടുകുത്തിയിരുന്നു പൊട്ടിക്കരഞ്ഞു

” മകനെ എന്റെ പൊന്നു മകനെ ഈ അമ്മയോട് പൊറുക്കടാ ” അവരുടെ ചുണ്ടുകൾ ഇങ്ങനെ ശബദിച്ചു കൊണ്ടിരുന്നു

അപ്പോളെക്കും രാജീവ് തന്റെ പ്രവാസ ലോകത്ത് പ്രവാസ ജീവിതം ആരംഭിച്ചിരുന്നു സ്വപ്നങ്ങളൊന്നുമില്ലാതെ

സ്വരാജ് രാജ്

Leave a Reply

Your email address will not be published. Required fields are marked *