☘️🌿Nurses day special.. 🌿🍀
Story written by Arun M Meluvalappil
ആദ്യമേ പറയട്ടെ ഞങ്ങളാരും മാലാഖമാരല്ല… ഞങൾ സാധാരണ മനുഷ്യർ ആണ്.. ജീവിക്കാൻ വേണ്ടി കിടക്കപ്പാടം പണയപ്പെടുത്തി ആണ് ഈ കോഴ്സ് പഠിച്ചത്.. അതു കൊണ്ട് മാലാഖാമാരായിട് കാണണ്ട, മനുഷ്യജീവിയായി കാണണം…അതാണ് ഈ നഴ്സസ് ഡേ യിൽ നിങ്ങളോട് പറയാനുള്ള പ്രധാന കാര്യം…
നഴ്സിംഗ് പഠിക്കാൻ തീരുമാനിക്കുന്ന അന്ന് തുടങ്ങുന്നതാണ് അവരെ കൊണ്ട് ജീവിക്കുന്നവരുടെ ചൂഷണങ്ങൾ.. ഏജന്റ്മാർ, ഏജൻസികൾ, കോളേജ് കോപ്പറേറ്റുകൾ.. എന്തിനും ഏതിനും കമ്മിഷൻ…
ഒരിടത്തു ഒരിടത്തു ഒരു പ്ലസ് ടു കാരൻ ഉണ്ടായിരുന്നു.. അച്ഛന്റെ കടയിൽ നിർത്താൻ അച്ഛനും തലപര്യമില്ല, ബിസിനസ് വലിയ പിടിയുമില്ല, പിന്നെ ആവറേജ് സ്റുഡന്റും കണക്ക് കണ്ണെടുത്താൽ കണ്ടു കൂടാത്തവനുമായ കഥാനായകൻ ഒടുവിൽ അന്നത്തെ ട്രെന്റ് അനുസരിച്ചും, പഠിച്ച ഉടനെ വിദേശത്തെ ആറക്ക ശമ്പള ജോലിയും സ്വപ്നം കണ്ട് നഴ്സിംഗ് പഠിക്കാൻ തീരുമാനിക്കുന്നു..
നാട്ടിലെ കോളേജുകളിലെ ഒക്കെ ഫീസ് സ്ട്രച്ചർ കണ്ട് കിളിപോയി കഥാനായകൻ പുറത്തെ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം നീട്ടുന്നു.. ഒടുവിൽ ഒരുപാട് പേരുടെ അഭിപ്രായങ്ങൾ ആരാഞ്ഞു സ്വപ്ന നഗരമായ ബാംഗ്ലൂർ തിരഞ്ഞെടുക്കുന്നു.. ഫീസ് തുലോം തുച്ഛം… അവിടം മുതൽ തുടങ്ങുവാണു..
ബാങ്കിൽ ലോണിന് 2ലക്ഷം അപേഷിച്ചതിനു അവന്മാർ 100 തവണ നടത്തിക്കും, പിഴിഞ്ഞ് പിഴിഞ്ഞ് മൊത്തം ഊറ്റി എടുക്കുകയും ചെയ്യും, ഏദെങ്കിലും ഒന്നോ രണ്ടോ ദിവസം അടവ് വൈകിയാൽ അവർ വിളിക്കാത്ത തെറികൾ ഉണ്ടാവില്ല.. ഈ വിജമാല്യ, അദാനി ഒക്കെ കോടികൾ ലോൺ എടുക്കുമ്പോഴും മുങ്ങു മ്പോഴുമൊന്നും ഈ ആവേശം ഞാൻ കണ്ടിട്ടില്ല…
അടുത്തത് കോളേജിൽ..അഞ്ചു ഹോസ്പിറ്റൽ, 300ബെഡ്ഡ് ഹോസ്പിറ്റൽ രണ്ട്, ac ഹോസ്റ്റൽ, മികച്ച ഭക്ഷണം എന്നൊക്കെ ഉള്ള തള്ളലിൽ വീണു ചെന്ന് ചേർന്നത് സ്വന്തമായി ഒരു ക്ലിനിക് പോലുമില്ലാത്ത ഒരു ഉഡായിപ് കർണാടക സെറ്റ് അപ്പിൽ.. അതും ആദ്യ ബാച്ച്.. ചെന്ന് ചേർന്നതിനു ശേഷമാണ് പലർക്കും പല ഫീസ് എന്ന തട്ടിപ്പ് മനസിലാകുന്നത്.. സാരമില്ല എന്തേലും ആകട്ടെ എന്ന് കരുതി പഠിക്കാൻ പോയി തുടങ്ങി..
പഠിപ്പിക്കാൻ ടീച്ചേർസ് ഇല്ല, ലൈബ്രറിയിൽ ബുക്സ് ഇല്ല, ക്ലാസ്സ് റൂമിൽ ലൈറ്റ് ഇല്ല, ചുരുക്കം പറഞ്ഞാൽ ഒരു 4 ചുമരും, കുറച്ചു മേശയും കസേരയും മാത്രം…
പിന്നീട് ഓരോന്നിനും എക്സ്ട്രാ പേയ്‌മെന്റ്, ക്ലിനിക്കൽ ഡ്യൂട്ടി വേണോ 5000, ബുക്സ് വേണോ 3000, യൂണിഫോം വേണോ 2000, ക്ലിനിക് പോവാൻ വണ്ടി വേണോ 3000… അങ്ങനെ മിണ്ടിയതിനും തുമ്മിയതിനുമൊക്കെ ഫീസോഡ് ഫീസ്…
അടുത്ത ഉടായിപ്പ് എക്സാം ടൈമിൽ, സ്വന്തം കോളേജിൽ സെന്റർ വേണേൽ വേറെ പൈസ കൊടുക്കണം, ഹെല്പ് വേണേൽ വേറെ പൈസ, തലേ ദിവസം കോസ്റ്റിയൻ പേപ്പർ വരെ കിട്ടും പറഞ്ഞു പൈസ പറ്റിക്കും, എന്നിട്ട് 3 പേപ്പർ തരും, ഏതാണ്ട് ഈ 3 പേപ്പറിലും കൂടി ഒരുമാതിരി ആ സബ്ജെക്ടിന്റെ മൊത്തം ചോദ്യങ്ങളും അടങ്ങിയിരിക്കും.. അതു പടിക്കുന്നതിനേക്കാൾ ടെക്സ്റ്റ് ബുക്ക് പഠിക്കാന് നല്ലതെന്നു അപ്പോൾ മനസിലാവും.. പിന്നെ സപ്പ്ളികൾ.. സപ്പ്ളികൾ കൊണ്ടൊരു കൊട്ടാരം കഥാനായകൻ കെട്ടി… ഇയർ ബാക്ക് ആവാതിരിക്കാൻ വേണ്ടിയുള്ള വിഷയങ്ങൾ എങ്ങനെയും പാസായി.. ബാക്കി റീകൗണ്ടിങ്, കാരണം തോറ്റ വിഷയങ്ങൾ ഒക്കെ ഒരു മാർക്കിനാവും തോറ്റത് . അങ്ങനെ അതിനും കുറെ പൈസ കളയും.. എന്നാൽ വല്ല കാര്യവുമുണ്ടോ?? എവിടുന്ന്??? ഒരിക്കൽ യൂണിവേഴ്സിറ്റി യിൽ പോയപ്പോൾ ചാക്ക് കേട്ടിൽ പേപ്പറുകൾ കുത്തിനിറച്ച കെട്ടിവെച്ചത് കാംഡെപ്പോഴാണ് ഇതൊക്കെ വെറും പ്രഹസനം ആണെന് മനസിലായത്.. കുറെ റീകൗന്റിങ്ങിൽ നിന്നും നറുക്ക് കിട്ടുന്ന ഒരു ഭാഗ്യശാലിയെ വിജയിപ്പിച്ചു വിടും.. അതുകണ്ടു കുറെ പേര് എല്ലാ വർഷവും പൈസ മുടക്കി ഭാഗ്യം പരീക്ഷിക്കും…
ഇതൊക്കെ കഴിഞ്ഞു എങ്ങനേലും കോഴ്സ് പൂർത്തിയാക്കി കഥാനായകൻ ഇറങ്ങിയപ്പോൾ ആണ് നഴ്സിനെ ആർക്കും വേണ്ട, പണ്ട് പഠിച്ചിറങ്ങിയാൽ വിദേശത്തേക്കു കൊണ്ട് പോകാം എന്ന് പറഞ്ഞിരുന്ന ചില നാട്ടുകാരെയും കാണാനില്ല.. അവർ അവസാനം എക്സ്പീരിയൻസ് ആയാൽ അപ്പോൾ പോകാലോ എന്നും പറഞ്ഞു വന്ന്… ശരി എങ്കിൽ എക്സ്പീരിയൻസ്.. ശമ്പളമില്ലാതെ മൂന്നു മാസം ജോലി ചെയ്യാമെങ്കിൽ പ്രമുഖ പ്രൈവറ്റ് ഹോസ്പിറ്റലിൽ എടുക്കാമത്രേ, അതു കഴിഞ്ഞാലോ?? 1500 രൂപ അങ്ങ് തരും ഒരു വർഷത്തേക്ക്.. പെട്രോൾ അടിക്കാൻ തികയൂല, പിന്നെയാണ് ലോൺ…
ആ ഒരു കാര്യത്തിൽ മാനേജ്‌മെന്റിനു ജാതിയില്ല മതമില്ല… പഠിക്കുമ്പോ കുത്തിനു പിടിച്ചു ഫീസും വാങ്ങും, പണി എടുകുമമ്പോൾ സേവനം ആയതു കൊണ്ട് ശമ്പളവും ഇല്ല…
കഥാനായകനും കേറി ജോലിക്കു.. കമ്പോണ്ടർ പണി തുടങ്ങി, ലിഫ്റ്റ് ഓപ്പറേറ്റർ, ബാർബർ പണി, നഴ്സ് പണി, എൽ ഡി സി പണി, ട്രോളി തള്ളൽ, എലെക്ട്രിക്കൽ പണി, കംപ്യൂട്ടർ പണി തുടങ്ങി നഴ്സിന്റെ പണി വരെ എത്തി നിക്കുന്നു കഥാനായകൻ..
രണ്ടേ രണ്ടു ഷിഫ്റ്റുകൾ, മോർണിംഗ് ഡ്യൂട്ടി ആണെങ്കിൽ 9 മണിക്കൂർ ഡ്യൂട്ടി, നൈറ്റ് ആണേൽ 15 മണിക്കൂർ ഡ്യൂട്ടി, മാസത്തിൽ 14 നൈറ്റ് ഡ്യൂട്ടി നിർബന്ധം, നൈറ്റ് ഓഫ് അടക്കം നാലു ഓഫ്.. ഓണം വിഷു ക്രിസ്തുമസ് ആഘോഷം എന്തുമായികൊട്ടെ, നഴ്സിന് ഇരിക്കപ്പൊറുതി ഇല്ല…
ഇതൊന്നും പോരാത്തതിന് നഴ്സുമാര്ക് പണി തരുന്നതും നഴ്സുമാർ തന്നെ.. കുതികാൽ വെട്ടും, അമിത വിനയവും, ഭയവും കാരണം നഴ്സുമാർ സ്വയം നശിപ്പിച്ച പ്രൊഫെഷൻ.. ഒരു ഇൻചാർജ് ആയാൽ വന്ന വഴിമറാക്കുന്ന കുറച്ചു പേര്.. ബട്ട് കഥാനായകൻ അവിടെ” നന്മയുള്ള ലോകമേ.. ” ആയി…
ഒരു വിധം മൂന്നു വർഷ പ്രവർത്തി പരിജയം ഒക്കെ ആയപ്പോൾ കഥാനായകൻ പുറത്തോട്ടു പോവാൻ നോക്കി തുടങ്ങി.. വീണ്ടും പണ്ടത്തെ ഓഫർ കാരെ കാണാനില്ല.. പഠിച്ചിറങ്ങിയാൽ മതി പണി കിട്ടും എന്ന് പറഞ്ഞപ്പോൾ ഇത്രേം നിരീച്ചില്ല…
അങ്ങനെ ഐഇഎൽടിഎസ്, ഡി ഒ എച്, പ്രൊമെട്രി, എ സി എൽ എസ്, തുടങ്ങി സകലതും പയറ്റി.. എന്തു വന്ന് ശരിയായാലും ഒടുവിൽ മെയിൽ നഴ്സിനെ വേണ്ട.. അങ്ങനെ ഒടുവിൽ ഒരു ഏജന്റ് വഴി സിംഗപ്പൂർ പോവാൻ പൈസയൊക്കെ കൊടുത്ത് ആദ്യ ബേച്ചും പോയപ്പോൾ ഉള്ള ജോലിയും കളഞ്ഞു വിസക്ക് വെയിറ്റ് ചെയ്തു…
മാസം ഒന്ന് പോയി, രണ്ടു പോയി, മൂന്നു പോയി.. വിസയും വന്നില്ല ഒരു മണ്ണാം കട്ടയും വന്നില്ല.. വിസ മെയിൽ നഴ്സിനെ കണ്ട് പേടിച്ചു ഓടിക്കാനും.. പിന്നെ ആണ് പത്രത്തിൽ ഏജന്റിന്റെ ഫോട്ടോ കാണുന്നത് ആൾക്കാരെ പറ്റിച്ചതിനു അറസ്റ്റിൽ.. അവൻ പാപ്പർ ആയതു കൊണ്ട് ആ പൈസയും ഗോവിന്ദ… “പൊട്ടനായിരുന്നു ഞാൻ… “
വീണ്ടും ഒരുപാട് ശ്രമിച്ചെങ്കിലും ഒന്നും പച്ച പിടിച്ചില്ല.. സൗദി പോകാൻ എക്സാം പാസായപ്പോൾ അവിടെ ആണുങ്ങളെ എടുകുനത് ഗവണ്മെന്റ് നിർത്തി, കാനഡ പോവാൻ ielts നോക്കിയപ്പോൾ പൊലൂറ്റഡ് സ്റ്റേറ്റ് ആക്കി അതും മുടങ്ങി.. അങ്ങനെ മടുത്തു നാട്ടിൽ അടുത്ത ജോലിക്കു കയറി.. കടയും ജോലിയും കഥാനായകൻ ഒരുമിച്ചു കൊണ്ട് പോയി തുടങ്ങി… പയ്യെ ജീവിതം കര കേറുന്നു..
പുറത്തോട്ടു നോക്കൽ നിർത്തി ഗവണ്മെന്റ്, സെൻട്രൽ ഗവണ്മെന്റ് ജോലികൾ നോക്കി തുടങ്ങി, ക്സാമുകൾ പലത്തിലും ലിസ്റ്റിൽ വരും, ഇന്റർവ്യൂ പോവും, എല്ലാം ഒത്തു വരുന്നതിൽ ആരേലും കേസ് കൊടുത്തു സ്റ്റേ വരും…
അതിനിടയിലൂടെ പ്രായം കുറെ ആയപ്പോൾ വീട്ടുകാർ പിടിച്ചു പെണ്ണും കെട്ടിച്ചു.. സ്വതവേ ദുർബല കൂടെ ഗർഭിണിയും എന്ന അവസ്ഥ… വീണ്ടും “ദൈവമേ… ഒരു പിടി ദുരിതവും…. ” അതു തന്നെ…
അങ്ങനെ ഇരിക്കുമ്പോൾ കഥാനായകന് സെൻട്രൽ ഗവണ്മെന്റ് ജോബ് ലഭിക്കുകയാണ് സുർത്തുകളെ.. അഞ്ചക്ക ശമ്പളവും, ഫസ്റ്റ് ബാച്ച് സ്റ്റാഫും.. നഴ്സും, ബ്രദറും പോയി നഴ്സിംഗ് ഓഫീസർ ആയി . അങ്ങനെ ഒന്ന് സുഗിച്ചു വരുമ്പോൾ ദൈവത്തിന് സഹിച്ചില്ല.. ദ വരുന്നു കൊറോണ..
വീണ്ടും ഉറക്കമില്ല,സമാധാനം ഇല്ല, ഇൻക്രിമെന്റ് ഇല്ല, ppe, ഹാൻഡ് വാഷ്, ഇൻഫെക്ഷൻ കണ്ട്രോൾ, സിപിആർ, വെന്റിലേറ്റർ ഓക്സിജൻ ക്ഷാമം, ക്വാറന്റൈൻ, നാടില്ല, വീടില്ല, നാട്ടുകാർ ഇല്ല, വീട്ടുകാർ ഇല്ല.. എന്ന് വേണ്ട… അടപടലം മൂ ഞ്ചി…
ഇതുപോലെ ഗതികെട്ട ഒരു കഥാനായകൻ എവിടെ കാണും??
ഇവൻ എവിടെ പരിപാടികൾ അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ ..
ഇനി കഥാനായകൻ ഒന്ന് സമാധാനം കിട്ടണേൽ നിങ്ങളൊക്കെ വിചാരിക്കണം, പുറത്തിറങ്ങരുത്, കൂട്ടം കൂടരുത്, സേഫ് ആയിരിക്കണം, രോഗ ലക്ഷങ്ങൾ വേഗത്തിൽ ചികില്സിക്കണം, അകലം പാലിക്കണം.. കഥാനായകൻമാർ ജീവിച്ചോട്ടെ പ്രഭാകര…
ഇനി അപേക്ഷയും തൊഴലുമൊന്നുമില്ല… ജോജി സ്റ്റൈലിൽ വീട്ടിലിരി മൈ…..
ദുരിതങ്ങളിൽ താങ്ങായി ജോലി ചെയ്യുന്ന ഇല്ല നഴ്സുമാർക്കും എന്റെ നഴ്സസ് ഡേ വിഷസ്… തളരരുത് രാമൻകുട്ടി… നമ്മൾ തളർന്നാൽ കൊറോണ ലോകം ഭരിക്കും.. അതും കൂടി കാണാനുള്ള ത്രാണി ഇല്ല….
Stay safe… happy nurses day..
🌿☘️അരുൺ മേലുവളപ്പിൽ 🍀🌿