എഴുത്ത്: ഭാഗ്യ ലക്ഷ്മി
“ഹായ് മാഷേ…..”
“ഹാ… കൊറേ ആയല്ലോ കണ്ടിട്ട്.., എവിടായിരുന്നു….”
“വീട്ടിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു മാഷേ… അതാ….”
“ഹ്മ്മ്….”
“പിന്നെ വേറെന്തൊക്കെ കഴിച്ചോ….”
“ഹ്മ്മ് കഴിച്ചു, നീയോ…..”
“ഞാനും കഴിച്ചു മാഷേ…. എന്താ അവിടെ സ്പെഷ്യൽ…..”
“എന്ത് സ്പെഷ്യലാടോ…. സ്ഥിരം സാമ്പാർ…..”
“ഹാ സാമ്പാറാണോ…. നിക്ക് വല്യ ഇഷ്ടാ സാമ്പാർ….”
“എങ്കി ഇങ്ങോട്ട് പോരെടോ….”
“ഏയ്… ഞാൻ എങ്ങനാ അങ്ങോട്ട് വരാ…..എനിക്ക് ചിറക് ഒന്നും ഇല്ലല്ലോ….”
“ഞാൻ വന്നാ കൂടെ പോരോ….”
“മാഷിത് എന്തോന്നോക്കെയാ ഈ പറയണേ….”
“പറഞ്ഞത് മനസിലായില്ലേ പോരോ ന്ന്….”
“എന്നെ വീട്ടീന്ന് വിടില്ല മാഷേ….”
“വീട്ടീന്ന് വിട്ടാ പോരോ….”
“അതിപ്പോ…..”
“പറയെടോ… തനിക്ക് സമ്മതം ആണേൽ ഞാൻ വന്നു കൂട്ടട്ടെ…..”
“അത് മാഷേ…. ഹ്മ്മ്…. ഹാ അതൊക്കെ പോട്ടെ മാഷ് എവിടാ….”
“കൂട്ടുകാരന്റെ വീട്ടിലാ….”
“ആഹ് എന്തെ വിശേഷിച്ച്….?”
“ഏയ് ഒന്നൂല്ല വെറുതെ വന്നതാ….”
“അവിടെ എല്ലാരും ല്ലേ, ഞാൻ ശല്യാവുന്നില്ല ട്ടോ….”
“ഏയ് എനിക്കെന്ത് ശല്യം….?”
“അവരൊക്കെ എന്തോ കരുതും ഫോണിൽ മെസ്സേജ് അയച്ചിരുന്നാല്…..”
“അതിനെന്താ, ഞാൻ നിനക്ക് റിപ്ലൈ തരുന്നില്ലേ…. പിന്നെന്താ…..അതൊക്കെ നോക്കിയാൽ കാര്യം നടക്കോ…. ബാക്കിയുള്ളവരുടെ കാര്യം എന്തിനാ നമ്മൾ നോക്കുന്നെ…..?”
“നിങ്ങൾ ടൈം സ്പെൻഡ് ചെയ്യാൻ പോയതല്ലേ…. അതിന്റെ ഇടയിൽ ഞാൻ……”
“ആ എങ്കി നീ പൊയ്ക്കോ…..ബൈ….”
“ഹാ ഞാൻ പോയേക്കാം….”
“ഹാ പൊയ്ക്കോ… പിന്നെ മാഷേ ന്നും വിളിച്ച് ഇങ്ങോട്ട് വന്നേക്കരുത്…. “
“വരണ്ട ന്ന് പറഞ്ഞ സ്ഥിതിക്ക് വരുന്നില്ല…. “
“ഓഹ്….”
പിന്നെ മാഷിന്റെ ഒരു മെസ്സേജും അവളെ തേടിയെത്തിയില്ല,കണ്ണുനീരിന്റെ നനവോടെ മാത്രമേ ആ ഓർമകളെ അവൾ ഓർത്തെടുത്തുള്ളൂ…..
ദിവസങ്ങൾക്ക് ശേഷം അവൾ മാഷിന് ഒരു മെസ്സേജ് കൂടിയയച്ചു.
“ഇപ്പോഴേലും മാറിയത് നന്നായി ഇല്ലേൽ ഞാൻ എന്തേലും പ്രതീക്ഷിച്ചു പോകുമായിരുന്നു thanks nd good night
Bye…..”
അർഹിക്കാത്തതെന്തും ആഗ്രഹിച്ചാൽ സങ്കടം മാത്രമാവും പ്രതിഫലം 🙂