എഴുത്ത്:-Saji Thaiparambu
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ പരമാവധി സ്ത്രീകളുമായി ചാറ്റ് ചെയ്താൽ പുരുഷന്മാർക്ക് ഊർജ്ജസ്വലത ഉണ്ടാകുമത്രേ
ഏതോ ഒരു മഹാൻ പറഞ്ഞതാണ്
അതും സുന്ദരികളായ സ്ത്രീകളോട്
അത് കൊണ്ട് ഞാനിന്ന് അതിസുന്ദരികളായ മൂന്ന് സ്ത്രീകളുമായി ഒരേ സമയം ചാറ്റ് ചെയ്തു
ഒരു സോളോ ട്രിപ്പിന്ഇ ന്നലെ വീട്ടിൽ നിന്നിറങ്ങിയതാണ്ഡെ സ്റ്റിനേ ഷനിലെത്തിയപ്പോൾ നേരം പാതിരാവായി ,യാത്രാ ക്ഷീണം കാരണം, മൊബൈൽ സൈലൻറിലാക്കി കാറിൽ തന്നെ സീറ്റ് നിവർത്തി കിടന്നുറങ്ങി
അരുവിയൊഴുകുന്ന ശബ്ദവും കിളികളുടെ കളകളാരവവും കേട്ടാണ് കണ്ണ് തുറന്നത്
അപ്പോഴാണറിയുന്നത് ഞാനിന്നലെ വണ്ടി ഒതുക്കി നിർത്തിയത് വിജനമായൊരു കാട്ട് പാതയിലായിരുന്നെന്ന്
ചുറ്റിനും മഞ്ഞ് പുതച്ചുറങ്ങുന്ന ചെങ്കുത്തായ മലകൾ, ഇടതൂർന്ന കാട്ട് മരങ്ങൾക്കിടയിലൂടെ പുറത്തേയ്ക്കിറങ്ങാൻ പെടാപാട് പെടുന്ന സ്വർണ്ണവർണ്ണമുള്ള സൂര്യകിരണങ്ങൾ ,കണ്ണിന് കുളിർമയേകുന്ന കാഴ്ചയായിരുന്നത്
പോക്കറ്റിൽ കിടന്ന മൊബൈലെടുത്ത് സൈലൻ്റ് മോഡ് മാറ്റി നെറ്റ് ഓൺ ചെയ്തപ്പോഴാണ് ഇക്കിളി ശബ്ദത്തോടെ മെസ്സഞ്ചർ നോട്ടിഫിക്കേഷനുകൾ വന്ന് നിറഞ്ഞത്
എൻ്റെ മറുപടി കാത്ത്കി ടക്കുന്ന മൂന്ന് സുന്ദരികളുടെ മെസ്സേജുകൾ കണ്ട് എൻ്റെ കണ്ണുകൾ തിളങ്ങി
ആദ്യത്തെ മെസ്സേജ് ഓപ്പൺ ചെയ്ത് ഹായ് പറഞ്ഞു,
എവിടെയായിരുന്നു ഇത്ര നേരം? വിളിച്ചിട്ട് കിട്ടാതിരുന്നത് കൊണ്ടാണ് മെസ്സേജയച്ചത്,,
എന്നോടുള്ള അമിത സ്നേഹം കൊണ്ട് അരിശത്തോടെയുള്ള ചോദ്യമായിരുന്നത്
ഉറക്കം വന്നത് കൊണ്ട് ഫോൺ സൈലൻ്റിലാക്കിയിരുന്നെന്ന് ‘
പറഞ്ഞ് ആ സുന്ദരിയെ സമാധാനിപ്പിച്ചിട്ട്അ ടുത്ത സുന്ദരിയുടെ വട്ട മുഖത്തിൽ തൊട്ടു
അതിൽ നിറയെ പരിഭവങ്ങളായിരുന്നു, ആ പരിഭവങ്ങളെ ഞാൻ തന്ത്രപൂർവ്വം മാനേജ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് മൂന്നാമത്തെ സുന്ദരിയുടെ മെസ്സേജുകൾ നോട്ടിഫിക്കേഷൻ വിൻഡോയിൽ അവസരം കാത്ത് കിടക്കുന്നത് കണ്ടത്
അവളെ പിണക്കേണ്ടെന്ന് കരുതി, ആദ്യം തന്നെ തുരുതുരാ കുറെ
ലൗ ഇമോജികളയച്ചു കൊടുത്ത്ആ സുന്ദരിയെയും ഞാൻ വശത്താക്കി
ഏതാണ്ട് ഒരു മണിക്കൂർ നീണ്ട ചാറ്റിങ്ങ് അവസാനിക്കുമ്പോൾ എനിക്കൊരു പുതിയ ഉണർവ്വുണ്ടായി, ഒരു പോസിറ്റീവ് എനർജി,,
ആ മഹാൻ പറഞ്ഞത് ശരിയായിരുന്നെന്ന് എനിയ്ക്ക് മനസ്സിലായി
പക്ഷേ ,യാത്ര അവസാനിപ്പിച്ച്ഇ ന്ന് രാത്രിയോടെ തിരിച്ച് വീട്ടിലെത്തണമെന്നാണ് ഒരാളുടെ നിർദേശം
ഞാൻ കണ്ടതിൽ വച്ച് ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ അവരായിരുന്നു, അവർക്ക് ബാഹ്യ സൗന്ദര്യത്തെക്കാൾ ആന്തരിക സൗന്ദര്യമുണ്ടായിരുന്നു അതെൻ്റെ അമ്മയായിരുന്നു
രണ്ടാമത്തെയും മൂന്നാമത്തെയും സുന്ദരികളിൽ ആർക്കാണ് സൗന്ദര്യം കൂടുതലെന്ന് പറയാൻ ഞാനില്ല കാരണം ആരെങ്കിലും ഒരാളെ പറഞ്ഞാൽ മറ്റെയാൾ പിണങ്ങും
അവർ എൻ്റെ ഭാര്യയും മകളുമായിരുന്നു😊