അതേ പെണ്ണ് ഫ്രഷ് ആണ് സൂക്ഷിച്ചും കണ്ടുമൊക്കെ വേണം കേട്ടോ.. അവളെയും കൂട്ടി ഉള്ളിലേക്ക് നടക്കുമ്പോൾ പുറകിൽ നിന്ന് ആരോ വിളിച്ചു……..

ശരീരത്തിൽ നിന്ന്
മനസ്സിലേക്കുള്ള ദൂരം

Story written by Sarath Lourd Mount

ആ ശീതീകരിച്ച വലിയ വീടിന്റെ തണുപ്പിലും അമൽ വല്ലാതെ വിയർത്ത് തുടങ്ങിയിരുന്നു. പച്ചമാംസത്തിന്റെ കൊതിപ്പിക്കുന്ന ലഹരി തേടിയുള്ള യാത്രയിൽ ആ ഏജന്റ് അവനെ കൊണ്ടെത്തിച്ചത് ദീപങ്ങളാൽ അലങ്കരിച്ച് കൊട്ടാരം പോലെ തോന്നിക്കുന്ന വലിയൊരു വീടിന്റെ മുൻപിലാണ്.

ഏജെന്റ പറഞ്ഞ തുക എണ്ണിക്കൊടുത്തപ്പോൾ പല രൂപത്തിലും നിറത്തിലും ഉള്ള പെൺകുട്ടികൾ അവന് മുന്നിൽ നിരന്നു. ഓരോ ശരീരത്തിന്റെയും സൗന്ദര്യം കണ്ണുകളാൽ അളന്നുമുറിക്കവേ അവന്റെ നോട്ടം ചെന്ന് നിന്നത് ആ പച്ച ധാവണിയിലായിരുന്നു.

അതികം പ്രായം തോന്നാത്ത കേരളമണ്ണിന്റെ ചന്ദമുള്ളൊരു സുന്ദരി പെണ്ണ്. പേര് ചോദിക്കാൻ നിന്നില്ല,അല്ലെങ്കിലും ഉള്ളിൽ തിളച്ചുമറിയുന്ന കാ മം ശമിപ്പിക്കാൻ എന്തിനാണ് പേര്. അതിനൊരു ശരീരം മാത്രം പോരെ, വെറുമൊരു ഉടൽ.

വേട്ടയാടപ്പെടുന്ന നമ്മുടെ പെൺകുട്ടികൾക്ക് സമൂഹം ചാർത്തിക്കൊടുക്കുന്ന ആ പേര് നമുക്ക് വേണമെങ്കിൽ അവളെയും വിളിക്കാം. “ഇര”… ആരുടെ യൊക്കെയോ ചതിയാൽ ഇരയാക്കപ്പെട്ടവൾ.

അതേ പെണ്ണ് ഫ്രഷ് ആണ് സൂക്ഷിച്ചും കണ്ടുമൊക്കെ വേണം കേട്ടോ.. അവളെയും കൂട്ടി ഉള്ളിലേക്ക് നടക്കുമ്പോൾ പുറകിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.

അത് കൂടി കേട്ടതോടെ അവന്റെ സന്തോഷം ഇരട്ടിച്ചു.

മുറിക്കുള്ളിൽ കയറി വാതിൽ അടച്ചതും അവളെ കട്ടിലിലേക്ക് തള്ളി ആ ശ രീരത്തിലേക്കവൻ പടർന്നു കയറി. എന്നാൽ ഒരു ശവത്തെപോലെ ഒന്നനങ്ങുക പോലും ചെയ്യാതെ കിടക്കുന്ന അവളെക്കണ്ടപ്പോൾ അവന്റെ ദേഷ്യം ഇരട്ടിച്ചു.

ഇങ്ങനെ കിടക്കാൻ ആണോടി നീ പൈസ എണ്ണി വാങ്ങിയത്??? ദേഷ്യത്തോടെ അവളുടെ നേർക്ക് ചോദിച്ച് അവൻ അലറി. എന്നാൽ അവളൊന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. വീണ്ടും അവൾ അതേ കിടപ്പ് തുടർന്നു. താൻ പ്രതീക്ഷിച്ച എന്തൊക്കെയോ കിട്ടാതായപ്പോൾ അവൻ അവളിൽ നിന്ന് വിട്ട് മാറി ദേഷ്യത്തോടെ പുറത്തേക്ക് നടക്കാൻ തുടങ്ങി.

പോകരുത്… ദയവ് ചെയ്ത് നിങ്ങൾ ഇപ്പോൾ ഇവിടെ നിന്ന് പോകരുത്. പുറകിൽ നിന്ന് ദയനീയത കലർന്ന ശബ്ദത്തിൽ ഉള്ള അവളുടെ വാക്കുകൾക് മുന്നിൽ അവൻ ഒരുനിമിഷം നിന്നു. പിന്തിരിഞ്ഞു നോക്കിയ അവൻ കണ്ടത് കണ്ണീരിൽ കുതിർന്ന മുഖവുമായി നിൽക്കുന്ന അവളെ ആയിരുന്നു.

ആ കണ്ണുനീർ കണ്ടപ്പോൾ കത്തിജ്വലിച്ച കാ മത്തിന്റെ സ്ഥാനത്ത് അവന്റെ ഉള്ളിൽ അവന്റെ അമ്മയുടെ മുഖം ഒരുനിമിഷം മിന്നി മറഞ്ഞു. തന്നെ വിട്ട് പോയ ആ അവസാന നിമിഷം വരെ അമ്മയുടെ കണ്ണുകളിൽ താൻ ദിനവും കണ്ട ആ കണ്ണുനീർ, നിസ്സഹായതയുടെ കണ്ണുനീർ അതാണ് അവളിലും കാണുന്നത്.

ഉള്ളിലെ ദേഷ്യത്തെ അടക്കി നിർത്തിക്കൊണ്ട് അവൻ അവൾക്കടുത്തേക്ക് തിരികെ നടന്നു.

നീ ആരാണ്??? അവന്റെ ചോദ്യത്തിന് മുന്നിൽ അവളൊന്ന് ചിരിച്ചു. ഞാൻ…. ഞാനൊരു പെണ്ണാണ്, ഇവിടെയുള്ള ഓരോരുത്തരെയും പോലെ പ്രീയ പ്പെട്ടവരുടെ ചതിയിൽ ഇവിടെയെത്തിയ വെറുമൊരു പെണ്ണ്. പെണ്ണിന്റെ ശരീരത്തിന് കാ മത്തിന്റെ വിലയിടുന്ന ഈ സമൂഹത്തിലെ കേവലം ഒരു വിൽപന ചരക്ക്,അതാണ് ഞാൻ…..

ഇന്ന്, ഇന്നെന്റെ പ്രാണാനായവന്റെ ഓർമ ദിനമാണ്…. പ്രണയിച്ചു എന്ന ഒറ്റ ക്കാരണത്താൽ ജീവൻ നഷ്ടപ്പെട്ട എന്റെ ശ്യാമിന്റെ ഓർമ ദിവസം, ഇന്ന്…. ഇന്നെന്റെ ശരീരം നിങ്ങൾക് നൽകാൻ എനിക്ക് കഴിയില്ല, നാളെ വരൂ നിങ്ങൾ നൽകിയ പണത്തിന് നിങ്ങൾക്ക് എന്നെ അനുഭവിക്കാം, നിങ്ങളുടെ മോഹമടങ്ങുവോളം …

ഇന്ന്…. ഇന്നൊരു ദിവസം എന്നെ വെറുതെ വിടണം. അത് പറഞ്ഞ് തന്റെ തലയിണയുടെ അടിയിൽ നിന്നും ഒരു കെട്ട് നോട്ടുകൾ അവൾ അവന് നേർക്ക് നീട്ടി.. ഇത് വാങ്ങു, നാളെ ഈ പണം നിങ്ങൾക്ക് ഉപയോഗിക്കാം

നിറകണ്ണുകളോടെ തനിക്ക് നേരെ പണം നീട്ടി നിൽക്കുന്ന ആ പെണ്ണിന് മുന്നിൽ ആദ്യമായി അവനൊന്ന് പതറി. അവളുടെ കൈകൾ തട്ടിമാറ്റി ആ കട്ടിലിൽ അവൾക്കരികിലായി അവനിരുന്നു.

ഇയാൾക്ക് എന്നോട് ദേഷ്യം തോന്നുന്നുണ്ടാവും അല്ലെ??? പണത്തിന് വേണ്ടി ശരീരം വിൽക്കാൻ തയാറായവൾക്ക് എന്ത് സ്നേഹം എന്നാകും നിങ്ങൾ ചിന്തിക്കുന്നത്,ശരിയല്ലേ???

അവളുടെ ചോദ്യത്തിന് അവൻ അല്ല എന്ന് തലയാട്ടി.

വേറെ ഒരു പെണ്ണിനെ തിരഞ്ഞെടുത്താൽ മതിയായിരുന്നു അല്ലെ????

വീണ്ടും ഉയർന്ന അവളുടെ ചോദ്യത്തിന് അവൻ ഒന്ന് പുഞ്ചിരിച്ചു.

ഞാൻ ഇവിടെ വന്നത് നിന്നെ മാത്രം തേടിയാണ് രുദ്ര…

നിങ്ങൾക്ക്… നിങ്ങൾക്ക് എന്റെ പേര് എങ്ങനെ അറിയാം???? അത്ഭുതത്തോടെ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.

അറിയാം… നിന്നെക്കുറിച്ച് എല്ലാം എനിക്കറിയാം… അവൻ പുഞ്ചിരിയോടെ പറഞ്ഞു.

കുറച്ചുനിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അവൻ സംസാരിച്ചു തുടങ്ങി.

നിന്നെ ഞാൻ ആദ്യമായി കാണുന്നത് ഒരു മഴയുള്ള ദിവസമാണ്, കൊച്ചു കുട്ടികൾക്കൊപ്പം കളിച്ചിരികളോടെ നടന്നു വരുന്ന ഒരു പെണ്ണ്,ചെറിയൊരു കൗതുകം തോന്നി ആദ്യം . എന്നാൽ പിന്നീട് നിന്നെ കാണാൻ വേണ്ടി മാത്രമായി ന്റെ യാത്രകൾ ,നീയറിയാതെ നിന്നെ ഞാൻ പലവട്ടം കണ്ടു. എന്നാൽ ഒരിക്കൽ പോലും നിന്നോടുള്ള എന്റെ ഇഷ്ടം പറയാൻ എനിക്ക് കഴിഞ്ഞില്ല.

നീ പോലുമറിയാതെ നിന്നെ ഞാൻ പ്രണയിച്ചു.എന്നാൽ ആ ദിവസം… ആ ദിവസമാണ് എല്ലാം മാറി മറിഞ്ഞത്. വിധി എന്ന കളിക്കാരൻ അവനെ നിന്റെ മുന്നിൽ എത്തിച്ച ദിവസം. വീട്ടുകാർ കൊണ്ട് വന്ന വിവാഹത്തിന് അവരുടെ ആത്മഹത്യ ഭീക്ഷണിക്ക് വഴങ്ങി നീ സമ്മതം മൂളി എന്നറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. ഒത്തിരി കരഞ്ഞു , എന്നാൽ അവിടെ വിധി അതിലും ഭയാനകമായി കളിച്ചു,

നിന്നെ താലിച്ചാർത്താൻ ഒരുങ്ങി വന്നവൻ പെണ്ണിന്റെ മാംസക്കച്ചവടക്കാരൻ ആയിരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ പോലും വൈകി പോയി. അവനൊപ്പം കാണാതായ നിന്നെ പിന്നെ ഞാൻ അന്വേഷിക്കാത്ത ഇടമില്ല, ഇത് പോലെ പലയിടത്തും ഞാൻ കയറിയിറങ്ങി, ഒരുപാട് മുഖങ്ങൾ മുന്നിലൂടെ കടന്ന് പോയി,

ഇടക്കൊരിക്കൽ ഞാനറിഞ്ഞു നിന്റെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചവനെ നീ കൊന്നു എന്ന്, അവിടെ മുതൽ നീ സ്വീകരിച്ച ഈ പുതിയ മുഖം കാരണം ഒരു പക്ഷേ ഈലോകത്തിന് നിന്നെ തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല, പക്ഷെ എനിക്ക്… എനിക്കറിയാം എന്റെ രുദ്രയെ ആരാലും തിരിച്ചറിയാതിരിക്കാൻ മറ്റൊരു മുഖം സ്വീകരിച്ച നിമിഷം മുതൽ നിന്റെ കൂടെ ഞാനുമുണ്ടായിരുന്നു പെണ്ണേ , അന്ന് ആ ദിവസം നിനക്ക് മുന്നിൽ ഒരു ഭാഗ്യം പോലെ വീണു കിട്ടിയ ആ പണമടങ്ങിയ ബാഗ് ,അത് ഞാൻ നിനക്കായി നൽകിയതാണ്… നിനക്ക് ഒളിക്കാൻ ഒരു അഭയസ്ഥാനം വേണമെന്ന് എനിക്ക് അറിയാമായിരുന്നു രുദ്ര….
അതിനായി ദേവമ്മയെ നിന്റെ മുന്നിൽ എത്തിച്ചത് ഞാനാണ് .

എന്നാൽ അവിടെയാണ് എനിക്ക് വീണ്ടും തെറ്റുപറ്റിയത്, ഒരു മകളെപ്പോലെ സ്നേഹിക്കും എന്ന് കരുതിയ നിന്നെ അവർ വിൽക്കുമെന്ന് ഞാൻ കരുതിയില്ല, എന്റെ ചോദ്യത്തിന് ഉത്തരം പോലും തരാതെ അവർ കൂടി ഈ ലോകം വിട്ട് പോയതോടെ വീണ്ടും ഞാൻ തോറ്റു പോയി, നീ എവിടെയാണെന്നറിയാത്ത ദിനങ്ങൾ, ശെരിക്കും നീയില്ലായ്മയിൽ നിന്നെ ഞാൻ കൂടുതൽ സ്നേഹിക്കുക യായിരുന്നു രുദ്രാ….

പിന്നെ നീ പറഞ്ഞില്ലേ ശ്യാം, അവൻ നിനക്ക് മുന്നിൽ വന്നതും എനിക്ക് വേണ്ടിയാണ്, ഞാൻ നിനക്കായി കുറിച്ച വരികളാണ് അവൻ നിനക്ക് നൽകിയത്. നിന്നോട് അത് തുറന്ന് പറയാൻ അവൻ വന്ന ദിവസമാണ് എന്റെ ഇഷ്ടം നീ അറിയുന്നതിന് മുൻപ് വിധി അവനെയും വേട്ടയാടിയത് അവനും പോയി…. ഒന്നും അറിയാതെ നീയും…

കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ തരിച്ചിരിക്കുകയായിരുന്നു അവൾ. ഇല്ല…. നിങ്ങൾ … നിങ്ങൾ പറയുന്നത് കള്ളമാണ്…..

ഞാൻ എന്തിന് കള്ളം പറയണം??? ഇന്ന് പണം കൊടുത്താൽ ലഭിക്കുന്ന നിന്റെ ഈ ശരീരത്തിന് വേണ്ടിയോ??? എനിക്ക് … എനിക്ക് ഈ ശരീരം വേണ്ട പെണ്ണേ…. നിന്റെ മനസ്സ്,അതിന് വേണ്ടി മാത്രമാണ് ഞാൻ ഇവിടെ വരെ വന്നത്,ആ മനസ്സിന് കളങ്കമേറ്റിട്ടുണ്ടോ എന്നെനിക്ക് അറിയണമായിരുന്നു. അറിഞ്ഞു ഞാൻ..

ഇനി ഞാൻ വരുമ്പോൾ ആ മനസ്സ് സ്വന്തമാക്കാൻ ഒരു താലിയും എന്റെ കയ്യിലുണ്ടാകും , പിന്നെ നിന്റെ നെറുകയിൽ അണിയാൻ എന്റെ സ്നേഹത്തിൽ പൊതിഞ്ഞ ഒരു നുള്ള് കുങ്കുമവും. മറ്റൊരാൾക്കും നിന്നെ വിട്ടുകൊടുക്കാൻ അല്ല ഞാൻ സ്നേഹിച്ചത്, എന്റെ തെറ്റാണ് ഇതെല്ലാം ആദ്യമേ ഞാൻ നിന്നോട് നേരിട്ട് പറഞ്ഞിരുന്നു എങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല, ഇനിയെങ്കിലും എനിക്കാ തെറ്റു തിരുത്തണം ,എന്റെ പെണ്ണിനെ എനിയ്ക്ക് വേണം രുദ്ര…

അത്രയും പറഞ്ഞ് അവൾക്കരികിൽ നിന്ന് അവൻ പുറത്തേക്ക് നടന്നു. അവൻ നടന്ന് നീങ്ങുന്നത് ഒരു സ്വപ്നലോകത്തിലെന്ന പോലെ അവൾ നോക്കി നിന്നു.

കേവലം ശരീരത്തിൽ നിന്ന് അവളുടെ മനസ്സിലേക്ക് കൂടിയുള്ള അവന്റെ യാത്ര യായിരുന്നു അത്…………

പലപ്പോളും സ്നേഹം ഇങ്ങനെയാണ്, നഷ്ടമായി പോയി എന്ന് ചിന്തിക്കുന്ന നേരം എല്ലാം തിരികെ തന്ന് അത് നമ്മെ തേടിയെത്തും

Related Posts

Leave a Reply

Your email address will not be published. Required fields are marked *