അനാമിക എന്ന എഴുത്തുകാരിയെ നഷ്ടമാക്കിയത് ആരാണ് ? പ്രണയത്തിന്റെ കാണാകാഴ്ചകൾ നൽകി പാതിവഴിയിൽ നിർദ്ധാക്ഷിണ്യം ഉപേക്ഷിച്ച കാമുകനോ , അതോ , ജീവിതത്തിന്റെ അർഥങ്ങൾ…

അനാമിക

എഴുത്ത്:- ഭാവനാ ബാബു

ജോണി പറഞ്ഞ സമയം കഴിയാൻ ഇനി അഞ്ചുമിനിറ്റ് കൂടിയേ ബാക്കിയുള്ളൂ.കുറേ നേരമായി അവൻ തന്ന നമ്പറിലേക്ക് വിളിയ്ക്കുന്നു.റിങ് ചെയ്യുന്നതല്ലാതെ ആരും എടുക്കുന്നില്ല.ഫാനിന്റെ ചുവട്ടിലിരുന്നിട്ടും നെറ്റിയിലൂടെ വിയർപ്പ് അരിച്ചിറങ്ങാൻ തുടങ്ങി. ഹോ.. ഇനി രണ്ടു മിനിറ്റ് . അക്ഷമയോടെ ഞാൻ ക്ളോക്കിലേയ്ക്ക് നോക്കി.

പെട്ടെന്നാണ് കാൾ അറ്റൻഡ് ആയത്.

“”ഹലോ””.

ഏറെ മുഴക്കമുള്ള ആ ശബ്ദം കേട്ട് ഞാനൊന്നു ഞെട്ടി.

“”ഹെലോ , ഞാൻ…ജോണി പറഞ്ഞിട്ട്””…..

വാക്കുകൾ മുഴുവനാക്കും മുന്നേ അടുത്ത ചോദ്യം.

“”കൈiകാiലോ , അതോ തiലയോ””?

“”Iതiല””

“”ആഹാ അത് കൊള്ളാം.ആiരുടെതാണ് , ചൂടും പറ്റി ഉറങ്ങുന്ന പാവം കെട്യോന്റെയോ , അതോ ശല്യമായി തുടങ്ങിയ കാമുകന്റെയോ””?

ആ പരിഹാസം ഒരു ചെറു ചിരിയോടെ ഞാൻ അവഗണിച്ചു.

“”രണ്ടും അല്ല. എന്റെ തലയാണ്””

ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു.

“”കൊiല്ലാൻ സ്വയം കൊiട്ടേഷൻ തരുന്നോ. ആദ്യമായിട്ടാണ് ഇങ്ങനെ.എന്താ ആത്മഹiത്യ ചെയ്യാൻ ഭയമാണോ””?

“”എന്നെയാരെങ്കിലും കൊiല്ലുന്നതാണ് എനിയ്ക്കിഷ്ടം. അവസാനത്തെ പിടച്ചിൽ എനിയ്ക്ക് മതിയാവോളം അസ്വദിയ്ക്കണം.””

“”നിങ്ങളുടെ അഡ്രസ്സും , പൈസയും ജോണി എന്നെ ഏല്പിച്ചിരുന്നു.മുഴുവൻ തുകയും സെറ്റിൽ ആയത് കൊണ്ട് ആ തലവേദന ഒഴിവായി കിട്ടി.,””.

“”മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണല്ലോ എന്റെ അവസ്‌ഥ.മരിയ്ക്കേണ്ട ആൾ തന്നെ കരാർ ഏല്പിയ്ക്കുകയല്ലേ.പിന്നെ , ഒരാഴ്ച്ച എന്റെ , ഭർത്താവും,മക്കളും ഇവിടെയുണ്ടാവില്ല.അതിനുള്ളിൽ എല്ലാം തീർന്നിരിയ്ക്കണം.

“” ഓഹോ !! വഴിയൊക്കെ സേഫ് ആണല്ലേ””?

“” അതേ സേഫ് ആണ്. രാത്രിയാണ് എനിയ്ക്ക് മരിയ്ക്കാനേറെ ഇഷ്ടം. കൂരിരുട്ടിൽ കള്ളനെപ്പോലെ എന്റെ ജീവനൊടുക്കാൻ വരുന്ന മരണത്തെ ഞാനിപ്പോൾ പ്രണയിച്ചു തുടങ്ങിയിട്ടുണ്ട്””.

“”ശരി …..വീട്ടിൽ മറ്റാരും ഇല്ലല്ലോ “”?

“”ഇല്ല…ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്….. പിന്നെ ദയവു ചെയ്ത് എത്രയും വേഗം എന്റെ ആഗ്രഹം നടത്തിത്തര ണം””.

അയാൾ എന്തോ പറയാൻ തുടങ്ങിയതും ഞാൻ ഫോൺ വേഗം കട്ടാക്കി.

പുറത്തു നല്ല കാറ്റ് വീശുന്നുണ്ട്.. . ..മേശപ്പുറത്ത് അലസമായി കിടന്ന ഡയറിയുടെ താളുകൾ ഓരോന്നായി മറിയാൻ തുടങ്ങി.അക്ഷരങ്ങളുടെ ഗന്ധം നുകരാൻ ഞാൻ അതിലേയ്ക്ക് മുഖം ചേർത്തു വച്ചു.ഒരല്പനേരം അങ്ങനെ കിടന്നപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി.ആ വരികളിലൂടെ മനസ്സ് പായുമ്പോൾ ഹൃദയം വേദന കൊണ്ട് നിറയുന്നുണ്ട്.ഇനിയും നനവാർന്ന മിഴികൾ ആ വർണ്ണങ്ങളെ ഒപ്പിയെടുക്കുമോ എന്നു ഭയന്നു ഞാൻ ഡയറി അടച്ചു വച്ചു.

അനാമിക എന്ന എഴുത്തുകാരിയെ നഷ്ടമാക്കിയത് ആരാണ് ? പ്രണയത്തിന്റെ കാണാകാഴ്ചകൾ നൽകി പാതിവഴിയിൽ നിർദ്ധാക്ഷിണ്യം ഉപേക്ഷിച്ച കാമുകനോ , അതോ , ജീവിതത്തിന്റെ അർഥങ്ങൾ പകർന്നുനല്കാൻ താലി കെട്ടി അതൊരു ചങ്ങലയാക്കിയ നല്ലപാതിയോ , അതുമല്ലെങ്കിൽ , ഏതോ നിമിഷത്തിന്റെ കണക്കുകൂട്ടലിൽ പിഴച്ചു ഗർഭപാത്രത്തിൽ മുളപൊട്ടിയ ഒരേ പോലുള്ള രണ്ടു ജീവനുകളോ ?

“”അനൂ , ഇങ്ങനെപോയാൽ നീയൊരു മുഴുഭ്രാന്തിയാകും. കൗണ്സിലിങ്ങിനിടയിൽ ഒരൽപ്പം ഗൗരവത്തോടെയാണ് സന്ധ്യയിത് എന്നോട് പറഞത്.

“”ഭ്രാന്ത്…..അതിപ്പോൾ വേണ്ടുവോളം എനിയ്ക്കുണ്ട്.ഒരുപക്ഷേ എന്റെ പാദങ്ങൾ അണിയാൻ കൊതിയ്ക്കുന്നത് ചങ്ങലകളാകും.ആ കിലുക്കം കേൾക്കാൻ ഞാനും വല്ലാതെ കൊതിച്ചുപോകുന്നു. തുരുമ്പിച്ച ചങ്ങലകൾ ഉരസി രക്തം വാർന്നൊഴുകുന്ന എന്റെ കാൽ വണ്ണകൾ .ഒടുവിൽ അത് പഴുത്ത് വ്രണമായി ഈച്ചകൾ ആർക്കുന്ന ആ കാഴ്ച്ച.

വന്യമായി ചിരിയ്ക്കുന്ന എന്നെ കണ്ട് സൻഡ്യ ഉച്ചത്തിൽ പറഞ്ഞു.

“”പ്ളീസ് , സ്റ്റോപ്പ് ഇറ്റ്….. അനൂ…നൂ…””.

അവളുടെ ആർദ്രമായ നോട്ടം നേരിടാനാകാതെ ഞാൻ തിരിഞ്ഞിരുന്നു.

ആ നനുത്ത സ്പര്ശമേറ്റപ്പോൾ ഞാൻ മെല്ലെ തലയുയർത്തി.

“”എന്താ അനൂ , നീ ഇങ്ങനെ?നിനക്കിപ്പോൾ മുപ്പത്തിരണ്ട് വയസ്സേ ആയിട്ടുള്ളൂ. നിനക്കെന്തെങ്കിലും പറ്റിയാൽ ആദിയ്ക്ക് സങ്കടമാവില്ലേ ? പിന്നെ ആ പൊന്നുമക്കളുടെ അവസ്ഥയോ ? നീയൊന്ന് ഓർത്തു നോക്ക്.

പാവം സൻഡ്യ.ആദിയ്ക്ക് എന്നെ ജീവനാണെന്നാണ് അവളുടെ വിചാരം.പുറത്തേയ്ക്ക് വന്ന ചിരി അടക്കിവയ്ക്കാൻ ഞാനേറെ പ്രയാസപ്പെട്ടു.

“”,ഞാനത്ര വേഗം മരിയ്ക്കില്ല സന്ധ്യേ , നരകിച്ചു , നരകിച്ചു ഒടുങ്ങണം ഈ ജീവിതം.അനുഭവിയ്ക്കട്ടെ ആദി.””

“”ഇപ്പോൾ ഒന്നും എഴുതാൻ കഴിയാത്തതാണോ അനൂ നിന്റെ സങ്കടം””?

അവളുടെ നനവാർന്ന മിഴികൾ എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

“”എന്നു ചോദിച്ചാൽ ഞാൻ എന്താ പറയുക സന്ധ്യേ , ഒരു കുഞ്ഞു അക്ഷരം കൊണ്ട് , സങ്കൽപ്പങ്ങളുടെ വർണ്ണ ലോകമൊരുക്കിയ ഞാനിന്ന് ഏതോ തുരുത്തിലക്കപ്പെട്ട പിഞ്ചു കുഞ്ഞിനെപ്പോലെ ദിക്കറിയാതെ ഉഴറുകയാണ്.””

“”അനൂ , നീയിപ്പോൾ വിഷാദരോഗത്തിന് അടിമപ്പെട്ടിരിയ്ക്കുന്നു .ട്രീറ്റ്‌മെന്റ്റ് എടുക്കേണ്ട സമയം കഴിഞ്ഞിരിരിയ്ക്കുകയാണ്..നീ നാളെത്തന്നെ ആദിയെയും കൂട്ടി ഇങ്ങോട്ടേയ്ക് ഇറങ്.നമുക്ക് എന്റെ സീനിയർഡോക്ടറെ കാണാം.””

“”ഞാൻ വരാം സന്ധ്യേ , എനിയ്ക്ക് ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടണം.””

“”നീ സത്യമാണോ മോളേ പറയുന്നത്?”” വിശ്വാസമാകാത്ത മട്ടിൽ അവൾ ചോദിച്ചു.

ഞാൻ അതേ എന്നർഥത്തിൽ തലയാട്ടി.അന്ന് ഞാൻ അവളോടൊപ്പം പഴയ കോളേജ് വിശേഷങ്ങളൊക്കെ പങ്ക് വച്ചാണ് തിരികെ വന്നത്……

ഫോണിലെ നിർത്താതെയുള്ള നോട്ടിഫിക്കേഷൻ ടോൺ കേട്ട് ഞാനോരല്പം അസ്വസ്ഥയായി.മെസ്സെഞ്ചറിൽ നിന്നാണ് എല്ലാംവരുന്നത്.അതൊക്കെ പീറ്റർ അയക്കുന്ന മെസ്സേജുകളാണ്.ആറുമാസമായി ശൂന്യമായി കിടക്കുന്ന എന്റെ ടൈം ലൈൻ എന്നെക്കാളേറെ അവന്റെ ഉറക്കം കെടുത്തുന്നുണ്ട്‌.

ഞാൻ എഴുതുന്ന വരികളിലൂടെ എല്ലാ അർത്ഥത്തിലും പ്രയാണം ചെയ്തിട്ടുള്ളത് ഒരു പക്ഷെ അവൻ മാത്രമാണ്.പ്രണയവും , വിരഹവും , ഇടയിലെവിടെയോ ഒളിപ്പിച്ചിരുന്ന കാiമവും അവന്റെ കണ്ണുകളിലുടക്കാതെ പോയിട്ടില്ല.അസ്വാദകൻ എന്നതിലും എത്രയോ വേഗത്തിൽ അവനെന്റെ സുഹൃത്തായി മാറുക യായിരുന്നു.

“”നിന്റെ വിഷാദം പകർന്നാടുന്ന കണ്ണുകളിലൊളിപ്പിച്ച പ്രണയമാണ് പെണ്ണേ എനിയ്ക്കിഷ്ടം “”എന്നവൻ വാക്കുകൾ കൊണ്ടു കുറിച്ചപ്പോൾ മനസ്സിലൊരു മിന്നൽപ്പിണർ പാഞ്ഞു പോയി.പ്രണയത്തിന്റെ മുനമ്പിലേയ്ക്ക് വീണ്ടും ഞാനെത്തുമോ എന്നു ഭയന്നുപോയ നിമിഷങ്ങൾ.മുഖം മറച്ച ആ ചങ്ങാതിയോടെന്നും മനസ്സിലൊരിഷ്ടം ബാക്കിയുണ്ട്…..

“”വേണ്ട പീറ്റർ…..നീ ആരാധിച്ചിരുന്ന ആ അനാമികയെയാണ് ഞാനും തേടുന്നത്.ഇത് അവളുടെ പ്രതിബിംബം മാത്രമാണ്.””വിറയ്ക്കുന്ന കൈകളോടെ അവനു സന്ദേശമയച്ചു ,ഞാൻ നെറ്റ് ഓഫാക്കി””.

പാറുവിന്റെയും , അമ്മുവിന്റെയും ശബ്ദം കേൾക്കാൻ പെട്ടെന്നൊരു കൊതി തോന്നി…നേരം രാത്രി പതിനൊന്നര കഴിഞ്ഞിരിയ്ക്കുന്നു. ഇന്നിനി വിളിച്ചിട്ട് കാര്യമില്ല.ആദിയുടെ ഫോണ് മിക്കവാറും സൈലന്റ് ആയിരിയ്ക്കും.ഇനി രാവിലെ വിളിയ്ക്കാം.

ലൈറ്റ് ഓഫ് ആക്കി ബെഡിലേയ്ക്ക് ചരിഞ്ഞതും , ഉറക്കം കൺപോളകളെ തലോടാൻ തുടങ്ങി. ചുറ്റും പട്ടികൾ നിർത്താതെ കുരയ്ക്കുന്നുണ്ട്. പെട്ടെന്നാണ് ആരോ എന്റെ കiഴുത്തിൽ പിടുത്തമിട്ടത്.ശ്വാസം മുട്ടി കണ്ണുകൾ തുറിച്ചു വന്നു. കാലുകൾ പിടയാൻ തുടങ്ങി..ആ വെപ്രാളത്തിനിടയിൽ ചുമരിലെ സ്വിച്ചിൽ കൈ തട്ടി ലൈറ്റ് ഓൺ ആയി.അപ്പൊഴാണ് മുൻപിൽ നിൽക്കുന്ന ആ മനുഷ്യനെ ഞാൻ കണ്ടത്. അയാളുടെ മുഖം മുക്കാലും കറുത്ത ഒരു ലേസ് കൊണ്ട് മറച്ചിരിയ്ക്കുന്നു.

“”അനാമിക….ഞെട്ടലോടെ അയാൾ പിന്നാക്കം മറിഞ്ഞു.

ഒരു തൂവൽ പോലെ എന്റെ ഭാരം കുറഞ്ഞു വരികയായിരുന്നു.പെട്ടെന്നായിരുന്നു അയാളുടെ ഈ മാറ്റം.അതെന്നെ നിരാശപ്പെടുത്തുക തന്നെ ചെയ്തു.

ശ്വാസംമുട്ടൽ കൊണ്ടുള്ള ചുമയേക്കാൾ പ്രയാസം കഴുത്തിന് ചുറ്റുമുള്ള വേദനയായിരുന്നു.റൂമിൽ നിന്നും അപ്രത്യക്ഷനായ അയാൾ തിരികെ വന്നത് വെള്ളം നിറച്ച ഒരു ഗ്ലാസ്സുമായിട്ടായിരുന്നു.

ആർത്തിയോടെ ഞാനത് മുഴുവൻ കുടിച്ചു

വേദനയുണ്ടോ ? അയാൾ ശബ്ദം താഴ്ത്തി ചോദിച്ചു.

“”നിങ്ങൾ എന്നെയൊന്ന് കൊiന്നു തരുമോ.””?

യാചനാ സ്വരത്തിൽ ഞാൻ അയാളോട് പറഞ്ഞു.

അവൻ തലകുനിച്ചു എന്റെ മുന്നിൽ മുട്ട് കുത്തിയിരുന്നു.

“”എന്നോട് ക്ഷമിയ്ക്കണം.എനിയ്ക്ക് നിങ്ങളെ അപായപ്പെടുത്താനാകില്ല””.

“”നിങ്ങൾ ആരാണ് ? എന്തുകൊണ്ടാണ് എന്നെ കൊiല്ലാതെ പോകുന്നത്””?

ധൃതിയിൽ നടന്നുപോവുകയായിരുന്ന അവൻ ഡോറിനടുത്തെത്തിയതും പുറം തിരിഞ്ഞു നിന്നു.

“”ഞാനെന്നും പ്രണയിച്ചിരുന്നത് നിന്റെ കവിതകളെ ആയിരുന്നു.തൂലിക ചേർത്തുപിടിച്ച ആ മനോഹരങ്ങളായ വിരൽതുമ്പുകളെ യായിരുന്നു. ഒടുവിലെപ്പോഴോ അറിയാതെ നിന്നെയും.ഈ പീറ്ററിന് നിന്നെ വേദനിപ്പിയ്ക്കാനാവില്ല. എന്നോട് ക്ഷമിയ്ക്കൂ അനൂ.””

“”പീറ്റർ , .?…….ഞെട്ടലോടെ ഞാൻ കട്ടിലിലേക്ക് ഇരുന്നു.

ഒരു നിമിഷം അവനെ തിരികെ വിളിയ്ക്കണമെന്നു എനിയ്ക്ക് തോന്നി. ഇടമുറിയാതെ പെയ്യുന്ന മഴയിലൂടെ വേഗത്തിൽ നടന്നു പോകുന്ന അവനെ കണ്ടു ഞാൻ വെറുതെയൊന്നു നെടുവീർപ്പിട്ടു.

ഒടുവിൽ കാത്തുവച്ച മരണവും ദൗത്യം പൂർത്തിയാക്കാതെ പടികളിറങ്ങിപ്പോയി. എങ്കിലും വേരറ്റു പോയ ആ വരികളെ ഞാൻ നെഞ്ചോട് ചേർത്തു വച്ചു.കരുതി വച്ചിരുന്ന കുപ്പിയിലെ വിഷം ഒരു തുള്ളി പോലും ബാക്കി വയ്ക്കാതെ രുചിച്ചിറക്കുമ്പോഴും എന്റെ ചുണ്ടുകൾ ഉന്മാദത്തോടെ ശബ്ദിച്ചു.””പാവം അനാമിക.അവൾ മരണം കൊതിച്ച വെറുമൊരു ഭ്രാന്തിപെണ്ണായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *