അപ്പൊ നിനക്കറിയാം… പടക്കത്തിന്റെ പാക്കറ്റിനു മുകളിൽ പെണ്ണിന്റെ പടം കാണുമ്പോ ആളുകളുടെ മനസ്സിൽ ചിരി വിടരുന്നത് എന്താണെന്നു…..

പടക്കം ഷംന

story written by Atharv Kannan

” സർ, പടക്കം ഷംന വന്നിട്ടുണ്ട് “

Ci യുടെ അരികിലേക്ക് വന്നു കൊണ്ടു കോൺസ്റ്റബിൾ പറഞ്ഞു അദ്ദേഹത്തോട് സംസാരിച്ചു കൊണ്ട് ഇരിക്കുക ആയിരുന്ന കണ്ണനും കൂട്ടരും പരിഭ്രമത്തോടെ ci യുടെ മുഖത്തേക്ക് നോക്കി.

” താൻ അവരോടിങ്ങോടു വരാൻ പറ “

” ശരി സർ ” കോൺസ്റ്റബിൾ പുറത്തേക്കു നടന്നു

” കണ്ണൻ,ഇത് ഞാൻ ഡീൽ ചെയ്തോളാം.. കുറച്ചു ഒതുങ്ങി നിക്ക് ഏഹ്… “

” സർ അതിന്റെ ഉചിതം പോലെ ചെയ്താ മതി “

ചർച്ച ആരംഭിച്ചു.

തന്റെ ഭർത്താവിന് അരികിൽ ഇരുന്നു കൊണ്ടു ഷംന പറഞ്ഞു തുടങ്ങിയിരുന്നു… അവളെ ആസൂത്രിതമാം വിധം ചെറുത്തു കൊണ്ടു ci യും.

” സർ ടിക്‌ടോക് വീഡിയോയ്ക്ക് അടിയിൽ വന്നു എന്നെ തെറി വിളിച്ചതു മുതൽ തുടങ്ങിയ പ്രശ്നങ്ങൾ ആണ് ഞങ്ങൾ തമ്മിൽ… ഇപ്പോ അവൻ അവന്റെ പടക്ക കടയുടെ പരസ്യത്തിലും പോസ്റ്റാറുകളിലും പാക്കറ്റിലും അടക്കം എന്റെ ഫോട്ടോ വെച്ചു പരസ്യം ചെയ്തിരിക്കുന്നു.. അത് ചോദിച്ചു ചെന്ന എന്റെ കയ്യിൽ കയറി പിടിച്ചതു കൊണ്ടാ ഞാനവനെ തല്ലിയതും പടക്ക കടക്കു തീ കൊടുത്തതും ഓക്കെ “

” സർ.. ഇവളൊരു സെലെബ്രെട്ടി അല്ലേ.. ടിക്കറ്റോക്കിൽ ലക്ഷങ്ങൾ ആരാധകർ ഉള്ള ആൾ.. അപ്പൊ ഫാൻസ്‌ പടക്കം മേടിക്കൂലോ എന്ന് കരുതിയ ഞാൻ “

” എന്നാലും ആ കുട്ടിയുടെ അനുവാദം വാങ്ങി വേണ്ടേ കണ്ണൻ ഇതൊക്കെ ചെയ്യാൻ… അതല്ലേ ആ കുട്ടിക്ക് ഇത്രയും ദേഷ്യം ആവാൻ കാരണം “

” ഹലോ സർ..! എന്നെ കളിയാക്കുവണോ? അല്ലേലും സിനിമ നടിമാരുടെ ഫോട്ടോ വെച്ചു പടക്കം വയ്ക്കുന്നത് ഇവന്മാരുടെ സ്ഥിരം പരുപാടി.. അതിലുള്ള കൗതുകം എന്താണെന്നു എനിക്ക് മനസ്സിലാവും. അത്രയ്ക്ക് സൂക്കേടാണെങ്കിൽ സ്വന്തം വീട്ടിലെ പെണ്ണുങ്ങളുടെ ഫോട്ടോ വെച്ചു ചെയ്യാൻ പറ ഇവന്മാരോട്.. എന്താടാ ചെയ്യുവോ നീയൊക്കെ? “

കണ്ണൻ തല താഴ്ത്തി

” അപ്പൊ നിനക്കറിയാം… പടക്കത്തിന്റെ പാക്കറ്റിനു മുകളിൽ പെണ്ണിന്റെ പടം കാണുമ്പോ ആളുകളുടെ മനസ്സിൽ ചിരി വിടരുന്നത് എന്താണെന്നു “

” അവരൊക്കെ അടങ്ങി ഒതുങ്ങി മാന്യമായി മര്യാദക്ക് ജീവിക്കുന്നവർ അല്ലേ കുട്ടി ” ci കൗണ്ടർ അടിച്ചു

” ഞാൻ എന്ത് മര്യാദ കേടാണ് സർ കാണിച്ചത്? “

” പബ്ലിക് ആയി വിഡിയോയിൽ വന്നു തെറി വിളിക്കുന്നതും തുട കാണിച്ചു കൊണ്ടു വീഡിയോ ഇടുന്നതും ഓക്കെ നല്ലതാണോ? “

” കൊള്ളാം സർ… എന്റെ ലൈവ് വിഡിയോയിൽ എന്നെ വന്നു തെറി വിളിച്ചവനെ ഞാൻ തിരിച്ചു തെറി വിളിച്ചപ്പോ ഞാൻ മാത്രം എങ്ങനാ മോശക്കാരി ആയതു? ഞാൻ ചെയ്തത് മോശം ആണ്! ശരി സമ്മതിക്കുന്നു.. അതെ പ്ലാറ്റ്ഫോമിൽ അതെ കാര്യം ഒരു ആണ് ചെയ്തപ്പോൾ അത് അലങ്കാരം ആയതു എങ്ങനാ ണെന്നു മനസ്സിലാവുന്നില്ല! പിന്നെ തുട കാണിക്കുന്നത്.. എനിക്കിഷ്ടം ഉള്ള വസ്ത്രം ഞാൻ ധരിക്കുന്നത്. ഞാൻ എന്റെ ശരീരം പണത്തിനു വിറ്റിട്ടില്ല. എന്റെ സ്വാതന്ത്ര്യം ആണ് ഞാൻ എന്ത് വസ്ത്രം ധരിക്കണം എന്റെ അക്കൗണ്ടിൽ എന്ത് വീഡിയോ ഇടണം എന്നുള്ളത്.ഇവനേം തെറ്റ് പറഞ്ഞിട്ട് കാര്യമില്ല.. പടക്കത്തിന്റെ പാക്കറ്റിൽ ഒരു പെണ്ണിന്റെ ഫോട്ടോ കാണുമ്പോൾ അതിനു നല്ലൊരു ഉപമ കണ്ടെത്താൻ മാത്രം ലൈംഗീക ദാരിദ്ര്യം പിടിച്ചു എന്നെ പടക്കം ഷംന എന്ന് വിളിക്കാൻ വെമ്പുന്നവരുടെ ബോധമില്ലായ്മയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം “

” നിങ്ങടെ ഭർത്താവ് പാലിക്കുന്ന മൗനം ആണ് ഇതിന്റെ ഓക്കെ കാരണം.. നട്ടെല്ലുള്ള ഒരാണു വീട്ടിൽ ഉണ്ടേൽ ഒരുത്തിയും ഇങ്ങനൊന്നും കാണിക്കില്ല “

ഷംനയുടെ ഭർത്താവ് ചാടി എണീറ്റു ” സർ മതി.. നിങ്ങടെ സ്ഥാനത്തെ ബുമാനിച്ചാണ് നിങ്ങൾ വിളിച്ചപ്പോ ഞങ്ങൾ വന്നത്… തുണിയുടെ നീളം നോക്കി പെണ്ണിന്റെ സ്വഭാവത്തിന് നിങ്ങൾ വിലയിടാൻ നിക്കണ്ട… ഒരു പെൺകുട്ടിയോടെ വീഡിയോയോ ഫോട്ടോയോ വരുമ്പോൾ അത് പ്രചരിപ്പിക്കുന്നതും കാണുന്നതും നമ്മൾ തന്നെ ആണ്… അതിനുള്ള മനോഭാവം മാറ്റാൻ തയ്യാറാവാത്തിടത്തോളം ആ കുറവ് അവരുടെ തലയിൽ കെട്ടി വെച്ചിട്ടു കാര്യം ഒന്നും ഇല്ല.ഇനിയും എത്ര നാൾ നിങ്ങൾ സ്ത്രീ സ്വാതന്ത്ര്യം ലൈഗീകതയുടെ നൂലിൽ കെട്ടി പട്ടം പറത്തിക്കൊണ്ടിരിക്കും..ഇന്നത്തെ പെൺകുട്ടികളിൽ 50% വും അവരുടെ അവകാശങ്ങളെ പറ്റി ബോധം ഉള്ളവരായി കഴിഞ്ഞു.. അവർക്കു നിഷേധിക്ക പെടുന്ന സ്വാതന്ത്ര്യവും അവർ അനുഭവിക്കുന്ന അവഗണനകളും അവർക്കിന്ന് തിരിച്ചറിയാം.അധികം വൈകാതെ അവരത് നേടിയെടുക്കുകയും ചെയ്യും.. അപ്പോഴും ആണെന്ന തലക്കനം വെച്ചു പെണ്ണിന്റെ സ്വാതന്ത്ര്യം അവളുടെ കാലിനിടയിൽ ആണെന്നും പറഞ്ഞു നടക്കാനാണ് ഭവം എങ്കിൽ നമ്മൾ തോറ്റു പോവും സർ.. കേസ് കോടതിയിൽ പൊക്കോട്ടെ.. തെളിവുകൾ ഞങ്ങൾ അവിടെ കൊടുത്തോളം “

” ഡാ ചെക്കാ.. ഇപ്പൊ പടക്കം ഷംനയെ നാട്ടിൽ മാത്രമേ അറിയൂ… ഇനി രാജ്യം മൊത്തം ഫേമസ് ആക്കണോ? “

അവൻ ഒന്ന് ചിരിച്ചു.. ” എല്ലാം തമാശയാണ് സർ… നമ്മുടെ വീട്ടിൽ ഒരാൾക്ക് വരുന്നതു വരെ.. പർദ്ദ ഇട്ടു നടന്നാലും പെണ്ണാണെൽ അവസരം കിട്ടിയാൽ കീഴ്പ്പെടുത്തുന്നവരുടെ നാട്ടിൽ മാറേണ്ടത് മനോഭാവം ആണ് സർ.. മാനസിക പക്വത ഇല്ലാത്തവർ സാറിനെ പോലെ ഉന്നതമായ പദവികളിൽ പോലും ഇരിക്കുമ്പോൾ സാധാരണക്കാരിൽ നിന്നും എന്ത് പ്രതീക്ഷിക്കാൻ ആണ്.. എന്തായാലും അവസാനം വരെ അവൾക്കൊപ്പം ഞാൻ ഉണ്ടാവും.. “

ഷംനയുടെ കയ്യും പിടിച്ചു അവർക്കു മുന്നിലൂടെ അവൻ നടന്നിറങ്ങി

Related Posts

Leave a Reply

Your email address will not be published. Required fields are marked *