💔കുഞ്ഞി💔
എഴുത്ത്:- ദീപ്തി ദീപ്സ്(കശ്വി കൗശികി)
“”കുഞ്ഞി….. വല്ലാതെ നോവുന്നെടി വാവേ….
കണ്ണ് തുറനമ്മയെ ഒന്നു നോക്കാവോ പൊന്നേ…….
അച്ഛവന്നല്ലോ എന്റെ പൊന്നിനെ കാണാൻ അച്ഛ വന്നല്ലോ….””
മുന്നിലെ വെള്ളപുതച്ചു കിടക്കുന്ന കുഞ്ഞ് മുഖത്തെ തഴുകി കൊണ്ട് രാധിക ആർത്തു കരഞ്ഞു…. തലയ്ക്കു മുകളിൽ കത്തികൊണ്ടിരുന്ന ചന്ദനത്തിരിയും, നിലവിളക്കും കാണെ നെഞ്ച് പൊട്ടി നിലവിളിച്ചു…. കൂടി നിൽക്കുന്ന ജനകൂട്ടങ്ങൾക്കിടയിൽ അയാളുമുണ്ടായിരുന്നു…. മകളുടെ ചേതനയറ്റ ശരീരം കണ്ടു കണ്ണുനീർ വാർത്തു കൊണ്ട്…..
“”അച്ഛാ കുഞ്ഞിക്ക് പുതിയ ബാഗ് വേണം….
നോക്ക് ഇത് വല്ലാതെ കീറി പോയി….”” കീറി പറിഞ്ഞു നിറം മങ്ങിയ കുഞ്ഞു ബാഗവൾ മുന്നിലേക്ക് നീട്ടി പിടിച്ചതും തട്ടി എറിഞ്ഞയാൾ പുച്ഛത്തോടെ മുഖം തിരിച്ചു….
“”എന്തിനാടി പഠിക്കുന്നെ…. പഠിച്ചിട്ടെന്തിനാ ഡോക്ടർ ആകാനോ… നിന്റെ തള്ളയെ കണ്ടില്ലേ ഒന്നും പഠിച്ചിട്ടില്ല…. അടുക്കളയിൽ വെച്ചുണ്ടാക്കി കൊടുക്കാൻ പേടിച്ചോണ്ട് ഇപ്പോൾ നിനക്കൊക്കെ തിന്നാനും കുടിക്കാനും കിട്ടുന്നു… പെമ്പിള്ളേരൊക്കെ ഇത്രക്കും പഠിച്ചാൽ മതി….”” മ ദ്യത്തിന്റെ ലഹരിയോടെ തളർച്ചയോടെ കട്ടിലേക്കു വീണു….
“”അച്ഛേ….. അച്ഛേ….””
പരിഭവത്തോടെ ചുണ്ടുകൾ വീർപ്പിച്ചവൾ തട്ടിവിളിച്ചെങ്കിലും അയാൾ ഉറക്കത്തിലേക്കു വീണിരുന്നു… വലിച്ചെറിഞ്ഞ കീറിയ ബാഗ് വീണ്ടും എടുത്തവൾ സങ്കടത്തോടെ പുറത്തേക്ക് പോയി….
“”സ്കൂളിൽ പോകുന്നില്ലേ കുഞ്ഞി നീ…””
രാവിലെ തന്നെ താടിക്ക് കയ്യും കൊടുത്തിരിക്കുന്ന കുഞ്ഞിപ്പെണ്ണിന്റെ തലയിൽ തലോടി രാധിക ചോദിച്ചതും ആ നെഞ്ചിലേക്ക് ചാരി ഇരുന്നു….
“”അച്ഛാ പഠിക്കേണ്ടെന്നു പറഞ്ഞമ്മാ…. കുഞ്ഞിക്ക് പുതിയ ബാഗ് വാങ്ങി തരില്ലെന്ന് പറഞ്ഞു….””
കണ്ണുകൾ നിറച്ച് പറഞ്ഞതും ആ കുഞ്ഞു തലയിൽ തലോടി കൊടുത്തു രാധിക…..
‘””അമ്മേടെ കുഞ്ഞിക്കു അമ്മ വാങ്ങി തരാട്ടോ ബാഗ്…. അമ്മ അയൽ ക്കൂട്ടത്തിൽ നിന്നും പൈസ വാങ്ങി പുതിയ ബാഗും കൊടേം വാങ്ങി തരാം…. അമ്മേടെ കുഞ്ഞി കരയാതെ സ്കൂളിൽ പോകാൻ നോക്ക്…. ഇന്ന് പൊന്നു പോയി വാ…
നമ്മുക്ക് നാളെ പോയി പുതിയ കൊടേം, ബാഗും വാങ്ങി സുന്ദരി കുട്ടിയായി അടുത്തീസം തൊട്ട് സ്കൂളിൽ പോവാട്ടോ…””
കവിളിൽ തൊട്ട് വാത്സല്ലാത്തോടെ പറഞ്ഞതും ആ കുഞ്ഞി ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞിരുന്നു…. വേഗം പോയി യൂണിഫോമും എടുത്തിട്ട് കുഞ്ഞുമുടി രണ്ട് ഭാഗത്തും കെട്ടി കൊടുത്തു.. അപ്പോഴേക്കും ഓട്ടോ വീടിനു മുന്നിൽ വന്നിരുന്നു…. ബാഗും എടുത്ത് കുഞ്ഞിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഓട്ടോക്ക് അടുത്തേക്ക് പോയി…
“”നാളെ കുഞ്ഞിക്കും പുതിയ ബാഗ് വാങ്ങൂലോ…. അല്ലെ അമ്മ…?””
മറ്റുകുട്ടികളെ നോക്കി പറഞ്ഞവൾ ഓട്ടോയിലേക്ക് കയറിയിരുന്നു… തിളങ്ങുന്ന ബാഗുകൾക്കിടയിൽ നിറം മങ്ങി പിഞ്ചിയ ബാഗുകാണെ ആ അമ്മ മനവും വല്ലാതെ നൊന്തു…. അമ്മയെ നോക്കി സന്തോഷത്തോടെ കൈവീശിയവൾ
വണ്ടിയകന്നു പോകുമ്പോഴും പുതിയ ബാഗിനെ പറ്റി വാതോരാതെ സംസാരിക്കുന്നുണ്ട് കുഞ്ഞിപെണ്ണ്…….. വൈകിട്ട് സന്തോഷത്തോടെ വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് ഓടി. മുറ്റത്ത് എത്തിയപ്പോഴേ കണ്ടു വീടിനു മുന്നിൽ കൂടി നിൽക്കുന്ന ആളുകളെ…. സംശയത്തോടെ ഒന്നു നിന്നു… വീടിനകത്തു നിന്നും ബഹളം കേട്ടതും ബാഗ് തിണ്ണയിൽ ഊരി വെച്ചകത്തേക്ക് ഓടി കയറി.
“””എന്റെ കുഞ്ഞിന് പുതിയ ബാഗും കുടയും വാങ്ങാനാ ഞാൻ പൈസ അയൽ ക്കൂട്ടത്തിൽ നിന്നും എടുത്തത്… അത് കൊണ്ട് പോകല്ലേ…””
അടുക്കളയിൽ നിന്നും അമ്മയുടെ കരച്ചിൽ കേട്ടു. ഓരോ സാധനങ്ങളും വലിച്ചു വാരി എറിഞ്ഞിരിക്കുന്നു… പേടിയോടെ ഒരു മൂലയിലേക്ക് മാറി ഒതുങ്ങി നിന്നു. അയാളുടെ മുന്നിൽ കേഴും പോലെ അപേക്ഷിച്ചെങ്കിലും വീട്ടിലെ സാധനങ്ങൾ വീണ്ടും തട്ടി തെറിപ്പിച്ചയാൾ അവരെ കടന്നു പോയിരുന്നു. പേടിയോടെ അമ്മ യുടെ കാലിൽ ചുറ്റി പിടിച്ചു കരഞ്ഞു…
“”ഇവിടെ ഉത്സവം ഒന്നും നടക്കുന്നില്ല… പോ എല്ലാരും…””
പുറത്ത് നിന്നും ഉയർന്ന ശബ്ദം കേട്ടതും ഒന്നുകൂടി അമ്മയുടെ മാറിലേക്ക് പതുങ്ങി കിടന്നു… രാത്രിയായപ്പോഴേ ശരീരം പനിച്ചു തുടങ്ങിയിരുന്നു.
.
“”അമ്മ…. അമ്മാ…. അച്ഛ തല്ലും…. പേടിയാ….””
പേടിയോടെ പദം പറഞ്ഞു പിച്ചും പേയും പറഞ്ഞാ കുരുന്ന് കിടന്നു…
“”ഇല്ലെടാ അമ്മയുണ്ടല്ലോ…? കുഞ്ഞിടെ കൂടെ തന്നെ ഉണ്ടല്ലോ….””
കുഞ്ഞിനെ തട്ടി കൊണ്ടിരുന്നു… ഉറങ്ങിയെന്നു കണ്ടതും അരികിലേക്ക് കിടന്നവളെ അടക്കി പിടിച്ചു…. ഒന്നുറങ്ങി ഉറക്കം പിടിച്ചപ്പോഴേക്കും എന്തോ അനക്കം പോലെ അറിഞ്ഞു. ഞെട്ടിയുണർന്നു നോക്കിയപ്പോൾ കണ്ടു കൈകാലിട്ടടിച്ച് വായിലൂടെ നുരയും പതയും വന്നു കിടക്കുന്ന കുഞ്ഞിനെ…
പേടിയോടെ ആർത്തു കരഞ്ഞു…. സഹായത്തിനായി മുറ്റത്തേക്ക് ഇറങ്ങി.. രാത്രി ഏറെവൈകിയിരിക്കുന്നു…. എന്നും രാത്രി വരാറുള്ള അയാൾ ഇന്ന് വന്നിട്ടില്ല…. കുഞ്ഞിനെ കൈകളിൽ കോരിയെടുത്തവൾ അടുത്ത വീട്ടിലേക്ക് ഓടി കരഞ്ഞു കൊണ്ട് വീടിന്റെ വാതി മുട്ടി… നിമിഷങ്ങൾക്കകം ആ വീടിന്റെ വാതിൽ തുറന്നു വന്നു…
“”എന്റെ കുഞ്ഞിന് തീരെ വയ്യാ….”” ഒന്നു ആശുപത്രിയിൽ പോകാനോ ഒന്നു വരാവോ…. പൈസ ഞാൻ തന്നോളം… രാജേഷിനോട് വണ്ടിയൊന്നു എടുക്കാൻ പറയോ….? “”
എങ്ങലടിച്ചു കരഞ്ഞതും കുഞ്ഞിനെ രാജേഷിന്റെ അമ്മ ദേവകി കയ്യിലേക്ക് വാങ്ങിയിരുന്നു.. നനഞ്ഞ തുണിയെടുത്തു ശരീരം നന്നായി തുടച്ചു കൊടുത്തു….
താക്കോൽകൂട്ടം കയ്യിൽ പിടിപ്പിച്ചു. അപ്പോഴേക്കും രാജേഷ് വണ്ടിയെടുത്തിരുന്നു….
“”പനി കൂടിയതാ… ഇപ്പോൾ പേടിക്കാനൊന്നും ഇല്ല…..””
ആ കുഞ്ഞ് കൈത്തണ്ടയിൽ സൂചി കുത്തിയിറക്കി ഡോക്ടറവരെ നോക്കി പറഞ്ഞു….
“”സേതു വന്നില്ലേ രാധികേ….?””
ദേവകിയുടെ ചോദ്യത്തിന് അവരെ നോക്കിയൊന്നു ഇല്ലെന്നു തലയാട്ടി കാണിച്ചു….
“”വല്ലാത്ത കഷ്ട്ടം തന്നെ കുട്ടി നിന്റെ കാര്യം… എങ്ങനെ ജീവിച്ചവളാ നീ.. ഓരോ രുത്തരുടെ വിധി…””
ദേവകി ചേച്ചിയുടെ സഹതാപത്തോടെയുള്ള സംസാരം കേട്ടപ്പോൾ ഒന്നു നേർമയിൽ ചിരിച്ചു…
“”അതെ വിധി സ്വയം വരുത്തിവെച്ച വിധി…. പക്ഷെ അപ്പോഴും താൻ തന്റെ കുഞ്ഞിന്റെ കാര്യത്തിൽ സ്വാർത്ഥയായി…. അവൾക്ക് കിട്ടേണ്ട അച്ഛന്റെ സ്നേഹം ഒരിക്കലും നഷ്ട്ടമാകരുതെന്നു കരുതി… ഒരിക്കൽ തന്റെ അച്ഛനെ തന്നിൽ നിന്നും പിരിച്ച അമ്മയായി തന്നെയവൾ കാണരുതെന്നു കരുതി.. അപ്പോഴും അനുഭവിച്ചത് തന്റെ കുഞ്ഞ് തന്നെയായിരുന്നു….
ഒറ്റമോൾ ആയിരുന്നിട്ടും സന്തോഷത്തോടെയാണ് അച്ഛനും അമ്മയും തന്നെ വളർത്തിയത്… പത്താം ക്ലാസിൽ പഠിച്ചു കൊണ്ട് നിൽക്കുന്ന സമയത്താണ് അച്ഛന്റെ കൂടെ ജോലി ചെയ്യുന്ന ആൾടെ മോന് തന്നെ വിവാഹം കഴിക്കാൻ ചോദിച്ച് വന്നത്… വലിയ കുടുംബം… അമ്മ കുട്ടികാലത്തെ മരിച്ചു. ഒറ്റമകൻ…. മകളുടെ നല്ല ഭാവി കണ്ടു എല്ലാരുടേം സന്തോഷം കണ്ടു വിവാഹം കഴിച്ചു…. വിവാഹം കഴിഞ്ഞു കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് മുഴുകുടിയനായ ഭർത്താവിനെ കുറിച്ചറിയുന്നത്… മകനെ മാറ്റിയെടുക്കാൻ ഒരു പെണ്ണ് കെട്ടിച്ച അച്ഛന്റെ മുഖം തന്റെ മുന്നിൽ താഴ്ന്നു നിൽക്കുന്നത് കണ്ടത്. അച്ഛനെ പോലും ധിക്കരിച്ചു നടക്കുന്ന താന്തോന്നിയായ മകൻ….
താൻ ഗർഭിണിയായപ്പോൾ പോലും തന്നെ നോക്കാതെ നടന്നു…. കുഞ്ഞ് ജനിച്ചപ്പോഴും പ്രേത്യേകിച്ചു മാറ്റങ്ങൾ ഒന്നും വന്നില്ല…. മകൻ കാരണം നശിച്ച തന്നെ നോക്കി കരഞ്ഞ അച്ഛനെ ഇന്നും ഓർക്കുന്നു… എന്നോ പണത്തിനു വേണ്ടി അച്ഛനും മോനും തമ്മിലുള്ള വാക്ക് തർക്കത്തിൽ സ്വന്തം അച്ഛന്റെ ശരീരത്തിൽ കൈവെച്ച മകനെ ഓർത്തു കരഞ്ഞിരുന്നു ആ അച്ഛൻ….. സങ്കടത്തോടെ നെഞ്ച് പൊട്ടി മരിച്ചു…… അച്ഛന്റെ മരണശേഷം പാടവും പറമ്പും വിറ്റു കുടിച്ചു….
മകന്റെ സ്വഭാവം അറിയുന്നതുകൊണ്ട് തന്നെ രാധികയുടെയും മോളുടേം പേരിൽ വീട് എഴുതി വെച്ചിരുന്നു….മകളുടെ അവസ്ഥ അറിഞ്ഞു വന്ന തന്റെ വീട്ടുകാരെ അപമാനിച്ചപ്പോഴും, മകളെയും പേരകുഞ്ഞിനേം കൂടെ കൂട്ടാൻ വന്നപ്പോഴും തന്റെ വാശിയായിരുന്നു. തന്റെ മോളുടെ അച്ഛന്റെ സ്നേഹം ഒരിക്കലും നഷ്ട്ടപെടരുതെന്നു എത്ര വലിയ കുടിയൻ ആണെങ്കിലും ആ മനുഷ്യന്റെ തുണയാണ് തന്റെ ജീവിതമെന്ന്… സങ്കടത്തോടെ ഓരോന്ന് ആലോചിച്ചതും കണ്ണുകൾ നിറഞ്ഞൊഴുകി….
****************
“”ഇപ്പോൾ ഓക്കേ ആയിട്ടുണ്ട്…. രേവതിയെ നോക്കി പറഞ്ഞു.
“”മിടുക്കി കുട്ടിയായല്ലോ….”” ആ കുഞ്ഞ് മുടിയിലൂടെ തലോടി പറഞ്ഞതും അയാളെ നോക്കി ചിരിച്ചു…
മരുന്നൊക്കെ മുടങ്ങാതെ കൊടുക്കണം…. നന്നായി വെള്ളം കുടിപ്പിക്കണം… “”
കേട്ടോ കുഞ്ഞി…..? അമ്മയെ ചുറ്റിപിടിച്ചു നിൽക്കുന്ന കുഞ്ഞിയെ നോക്കി വീണ്ടും ചോദിച്ചു. അയാളുടെ ചോദ്യത്തിന് തലയാട്ടി പുഞ്ചിരിയോടെ സമ്മതം അറിയിച്ചു.. രണ്ടുമൂന്നു ദിവസം കളിക്കാൻ പോലും വിടാതെ കുഞ്ഞിനെ നോക്കി നിന്നു…. “അമ്മ അച്ഛയെന്താ വരാത്തെ കുഞ്ഞിക്കു കാണാൻ കൊതിയാവാ….”” അമ്മയുടെ താടി തുമ്പിൽ പിടിച്ചു ചോദിച്ചതും ഒന്നും പറയാതെ വീണ്ടും കുഞ്ഞിയെ തട്ടി കൊണ്ടിരുന്നു…
“”എനിക്ക് പുതിയ ബാഗ് വേണ്ടമ്മ അച്ഛ വന്നോട്ടെ കുഞ്ഞിക്കു പിണ ക്കൊന്നുല്ല… പക്ഷേ അച്ഛനെ കാണാൻ കൊതിയാവാ…. നാളെ വരുമോ അമ്മേ അച്ഛൻ….?””
വീണ്ടും വീണ്ടും ചോദിച്ചതും അവളെ ഒന്നു നോക്കി…
“”കുഞ്ഞി അച്ഛൻ ജോലിക്ക് പോയതാ എന്നാ വരുന്നെന്നറിയില്ല…. അച്ഛൻ വന്നോളും… മോളിപ്പോ ഉറങ്ങിക്കോ നാളെ സ്കൂളിൽ പോണ്ടേ…? അമ്മക്ക് നാളെ പണിക്ക് പോണം… അതോണ്ട് ഇപ്പോ ഉറങ്ങാൻ നോക്ക്…”” മോളുടെ അവസ്ഥ അറിയുന്നത് കൊണ്ട് തന്നെ അവളെ നോക്കി ആശ്വസിപ്പിച്ചു….
രാവിലെ അടുക്കളയിൽ പണിയെടുത്തോണ്ട് നിൽക്കുമ്പോഴാണ് കാലിൽ വന്നു ചുറ്റി പിടിച്ചത്…. ആദ്യം ഞെട്ടിയെങ്കിലും തിരിഞ്ഞു നോക്കി….
“”ഇന്ന് സ്കൂളിൽ പോണോ അമ്മ…? ഇന്ന് പോവണ്ട നാളെ പോകാം…..?”” കുറുമ്പോടെ പറഞ്ഞതും കൂർപ്പിച്ചു നോക്കി….
കുറെ ദിവസം ആയില്ലേ കുഞ്ഞി നീ സ്കൂളിൽ പോയിട്ട് ഇന്ന് പോണം…. ഇന്നു ഉറപ്പായും പോകണം…. “” ചെല്ല് ചെന്ന് യൂണിഫോം ഇട്ടു വാ….. ഞാൻ ഭക്ഷണം എടുത്ത് വെക്കാം…. വേഗം ചെല്ല്….. “”
അമ്മയെ നോക്കി പരിഭവത്തോടെ പുറത്തേക്ക് പോയിരുന്നു… പിഞ്ചിയ ബാഗു മെടുത്ത് പുറത്തേക്ക് വന്നു…വിളമ്പി വെച്ച ഭക്ഷണതിൽ നോക്കി ഇരുന്നതും രാധിക സംശയത്തോടെയവളെ നോക്കി….
“”വാരി തരുമോ അമ്മേ….?””
ചിണുങ്ങി കൊണ്ട് പറഞ്ഞതും അവളെ നോക്കി ചിരിച്ചു…. ഓരോ ഉരുള ചോറും കൊതിയോടെ കഴിക്കുന്ന കുഞ്ഞി പെണ്ണിനെ നോക്കി വാരി കൊടുത്തു വണ്ടിയിൽ കയറുന്നതിനു മുൻപ് അമ്മയുടെ മുഖം നിറയെ ഉമ്മ കൊടുത്തവൾ ഒരു മുത്തത്തിനായി ആ കുഞ്ഞി കവിളും നീട്ടി കൊടുത്തു…. ചിരിയോടെ ആ കുഞ്ഞി കവിൾ ഉമ്മ വെച്ചവൾ കൈവീശിക്കാണിക്കുന്ന കുഞ്ഞിനെ നോക്കി കൈവീശി കാണിച്ചു….
പിന്നെയൊരു ഓട്ടമായിരുന്നു…. കുറച്ചകലെയുള്ള ഡോക്ടറിന്റെ വീട്ടിലേക്ക് തന്റെ കുഞ്ഞിക്കുള്ള ബാഗിനായുള്ള പൈസക്ക് പണിചെയ്യാൻ…..മനസ് എന്ത് കൊണ്ടോ ആ കുഞ്ഞിനെ ഓർത്തു സങ്കടം തോന്നി തന്റെ മകളായി ജനിച്ചത് മൂലം ഒരു സൗഭാഗ്യവും ലഭിക്കാതെ പോയ ആ കുഞ്ഞ് മുഖം ഓർക്കേ കണ്ണുകൾ നിറഞ്ഞ് വന്നു…. ഉച്ചയോടടുത്തു ജോലി കഴിഞ്ഞു വീട്ടിൽ എത്തിയിരുന്നു…. കിട്ടിയ പണം അയാൾ കാണാത്തയിടത്തേക്ക് മാറ്റി വെച്ചു…. കുറച്ച് കൂടി പൈസ കിട്ടിയാൽ തന്റെ കുഞ്ഞിക്കുള്ള ബാഗും കുടയും വാങ്ങാനുള്ള പൈസയാകും…..
വേഗം കൂട്ടി വെച്ച പൈസ മാറ്റി വെച്ചു….. ഒന്നും കഴിക്കാൻ തോന്നിയില്ല…. ചെന്ന് കിടന്നു… ഓരോന്നാലോചിച്ചു കിടന്നതും എപ്പോഴോ കണ്ണുകളിൽ ഉറക്കം മൂടിയിരുന്നു….
“”രാധികേ….. രാധികേ……”” പുറത്ത് നിന്നും ആരുടെയോ ശബ്ദം കേട്ടപ്പോഴാണ് പുറത്തേക്ക് ഇറങ്ങിയത്….
“”ആ ദേവകിചേച്ചിയോ എന്താ ചേച്ചി……””
“”നീ എന്റെ കൂടെ ഒരിടം വരെ വരണം….. വാ…””
കയ്യിൽ പിടിച്ചു വലിച്ചു. കേട്ടതും അവരെ സംശയത്തോടെ നോക്കി…. അയ്യോ കുഞ്ഞി ഇപ്പൊ വരും ചേച്ചി മോൾക്ക് ഒന്നും ഉണ്ടാക്കിയിട്ടില്ല….””
വിഷമത്തോടെ പറഞ്ഞതും അവളെ അടക്കി പിടിച്ചു ദേവകി….
“”നീ വാ കുഞ്ഞിയെ കാണിക്കാൻ തന്നെയാ…. നീ വേഗം വാ….”” അവളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെയവർ രാധികയെ വണ്ടിയിൽ കയറ്റിയിരുന്നു… ഒന്നിച്ച് ഹോസ്പിറ്റലിൽ മുറ്റത്ത് ചെന്ന് ഇറങ്ങുമ്പോൾ ആ അമ്മയുടെ മുഖവും മനസും ഭീതിയോടെ ചുറ്റും നോക്കി…. ദേവകി ചേച്ചിയുടെ കൂടെ നടക്കുമ്പോൾ കാലുകൾക്ക് ബലം കുറയുന്നതായി അറിഞ്ഞു….
“”എന്റെ കുഞ്ഞിക്കെന്താ പറ്റിയെ ചേച്ചി…?”” കരഞ്ഞു കൊണ്ട് ദേവകിച്ചേച്ചിയെ കുലുക്കി വിളിച്ചു….
“”അത് കുഞ്ഞുങ്ങളേം കൊണ്ട് വരുന്ന ഓട്ടോ ഒരു ബൈക്കുകാരന് സൈഡ് കൊടുക്കുന്നതിനിടയിൽ ആ വളവിൽ വെച്ചു മറിഞ്ഞു…. നമ്മുടെ കുഞ്ഞിയും ഉണ്ട്….'”
കേട്ടതും ഞെട്ടി തരിച്ചു നിന്നു….
“”കുഞ്ഞി……അമ്മടെ പൊന്നേ……””
കേട്ടതും കാതുകളിൽ പൊത്തിപിടിച്ചാർത്തു കരഞ്ഞു… Icu മുന്നിലേക്ക് ഓടിയതും എല്ലാരും ചേർന്ന് പിടിച്ചു വെച്ചിരുന്നു….
“”കുഞ്ഞി…. കുഞ്ഞി……”” അവരുടെ കയ്യിലേക്ക് കുഴഞ്ഞു വീണപ്പോൾ അത് മാത്രം പറഞ്ഞു കൊണ്ടിരുന്നു…..
“”മോളേ ഞെട്ടി കണ്ണുകൾ തുറന്നതും മുന്നിൽ നിൽക്കുന്ന അയാളെ കണ്ടു….
കരഞ്ഞു കൊണ്ട് നിൽക്കുന്ന കുഞ്ഞിയുടെ അച്ഛനെ….””
“”ഏട്ടാ നമ്മുടെ കുഞ്ഞി….. എന്റെ മോളെവിടെ…? സുഖയോ എന്റെ മോൾക്ക്….? അവള് കണ്ണ് തുറന്നോ….? ഇന്നലേം കൂടി അച്ഛയെ കാണാം എന്ന് പറഞ്ഞിരുന്നു എന്നോട്….? അവളുടെ അച്ഛ വന്നെന്നു പറയാം വാ…”” അയാളുടെ കൈകളിൽ പിടിച്ചു icu മുന്നിൽ ചെന്നിരുന്നു……
കുറച്ചു സമയത്തിന് ശേഷം മുന്നിലേക്ക് കൊണ്ട് വന്ന വെള്ള പുതപ്പിച്ച രൂപത്തെ കണ്ടതും ഭീതിയോടെ അയാളുടെ മുഖത്തേക്ക് നോക്കി….. അയാളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണെ അടുത്തേക്ക് ചെന്നാ തുണിയെടുത്തു മാറ്റിയിരുന്നു….. മുന്നിൽ കിടക്കുന്ന കുഞ്ഞിയെ കണ്ടതും ആ മുഖത്തേക്ക്വീണ്ടും വീണ്ടും നോക്കി…. തന്റെ കുഞ്ഞിയല്ലെന്നു ഉറപ്പിക്കാൻ…. ഇന്ന് രാവിലെ മുത്തം നൽകിയ ആ കുഞ്ഞി ചുണ്ടുകൾ മുറിഞ്ഞിരിക്കുന്നു… എന്നും തന്റെ മാറിൽ പറ്റി ചേർന്ന് കിടന്നിരുന്ന ആ കുഞ്ഞ് തല വെള്ള തുണികൾ കൊണ്ട് കെട്ടി വെച്ചിരിക്കുന്നു…. ആ കവിളുകളും, കണ്ണുകളും പോലും ഓരോ മുറിപ്പാടുകൾ തെളിഞ്ഞു നിൽക്കുന്നു….. കണ്ടതും ആ കുഞ്ഞ് മുഖം നിറയെ ചുംബിച്ചു…..
‘””ഇതിനായിരുന്നോ അമ്മേടെ കുഞ്ഞി അമ്മയുടെ കയ്യിന്ന് ചോറ് വാങ്ങി കഴിച്ചത്….. അമ്മക്ക് നിറയെ നിറയെ ഉമ്മ തന്നത്….. അമ്മയെ തനിച്ചാക്കി പോകെല്ലേ പൊന്നേ അമ്മക്കാരും ഇല്ല….. ദേ കുഞ്ഞിടെ അച്ഛൻ വന്നല്ലോ വാ വന്നു നോക്ക്….””
കുഞ്ഞ് ശരീരതെ കുലുക്കി വിളിച്ചെങ്കിലും അവൾ ഉണർന്നില്ല…. ഒരു വലിയ ഉറക്കത്തിലേക്കു പോയിരുന്നു അവൾ…. അപ്പോഴും ആ അച്ഛന്റെ ഹൃദയം വേദനയും, പശ്ചാത്താപവും കൊണ്ട് നീറി….. തന്റെയും തന്റെ സുഹൃത്തിന്റെയും ബൈക്കിലെ ഓട്ട പാച്ചിലിൽ തന്റെ കുഞ്ഞിന്റെ ജീവൻ തന്നെ എടുക്കേണ്ടി വന്നതിൽ…….
-അവസാനിച്ചു
“”ഇങ്ങനെ എഴുതി തീർക്കാനേ എനിക്ക് കഴിയൂ…. നെഞ്ചിലൊരു നീറ്റലോടെ….😥””
രചന :©ദീപ്തി ദീപ്സ് ✍️