അയാൾ, ഫോണിൻ്റെ ഗാലറിയിൽ നിന്നും അതേ ചിത്രമെടുത്തു. മുറിച്ചു മാറ്റപ്പെടാത്ത മുഴുച്ചിത്രം. വരൻ്റെ സ്ഥാനത്ത്, അയാൾ ചമഞ്ഞു നിൽപ്പുണ്ടായിരുന്നു. ചിത്രത്തിലെ, അയാളുടെ……

നിഴൽച്ചിത്രം

എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്

വ്യോമപാതകളിലെ യന്ത്രപ്പക്ഷികളുടെ ചിറകു ബന്ധിക്കപ്പെട്ട, ഒരു കോവിഡ് മഹാമാരിക്കാലം.

മധ്യപൂർവ്വേഷ്യയിലെ തൊഴിലാളി ക്യാമ്പിലെ ഒറ്റമുറിക്കൂട്ടിൽ,അയാൾ മാത്രം അവധിയെടുത്തിരുന്നു. ബർത്തുകളിലെ സഹപ്രവർത്തകരെല്ലാം തൊഴിലിനു പുറപ്പെട്ട പുലരിയിൽ, അയാളുണർന്നെഴുന്നേറ്റു. കോൺക്രീറ്റു മേൽക്കൂരയിലെ ഇരുമ്പു ഹുക്ക്, എന്തിനോ വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു. ഒരു പക്ഷേ, ആ അചേതനവസ്തുവിനും ഒരു ജന്മലക്ഷ്യമുണ്ടായിരുന്നിരിക്കാം.

ഹുക്കിൽ കിടക്കവിരി കൊളുത്തിക്കെട്ടി, അതിന്നറ്റത്ത് ഒരു കുരുക്കു തീർത്ത്, കസേരയിൽ കയറി നിന്നാൽ കഴുത്തിൽ കൊരുക്കാമെന്ന് ഉറപ്പു വരുത്തിയ ശേഷം, അയാൾ വീണ്ടും മുറിയിലേ മേശയ്ക്കരികിലെ കസേര വലിച്ചിട്ട്,
കടലാസുതാളും പേനയുമെടുത്തു. ഒരാത്മഹ ത്യാ കുറിപ്പെഴുതണം. തൂവെള്ള ക്കടലാസിൽ, അക്ഷരങ്ങൾ അരിയുറുമ്പുകൾ കണക്കേ വരിയിട്ടു .

ഇതൊരു ഭീരുവിൻ്റെ ആത്മഹ ത്യാക്കുറിപ്പാണ്. എൻ്റെ മരണത്തിനു ത്തരവാദികൾ ഒന്നിലേറെയാണ്. പ്രണയിച്ച് പരിണയം ചെയ്തവൻ്റെ, അമിത ആത്മവിശ്വാസം. നാട്ടിലെ സൗധത്തിൽ, പ്രിയങ്കരങ്ങളുറങ്ങുമ്പോൾ, ഇവിടുത്തെ ഒറ്റമുറിക്കൂട്ടിൽ ഞാനും അവരോടൊപ്പം മനസ്സിനെ ശയിപ്പിച്ചിരുന്നു. സ്വന്തം മകളുടെ ഉച്ഛാസതാളങ്ങളുടെ മുറുകലും, പ്രിയപ്പെട്ടവളുടെ മിനുത്ത ഉടലിൻ്റെ ചൂടും, ഉരുക്കങ്ങളും, അങ്ങേ മുറിയിലെ അമ്മയുടെ ചുമയും; അച്ഛൻ്റെ ഛായാച്ചിത്രത്തിലെ മാല്യങ്ങളും, സദാ അനുഭവിച്ച മനസ്സിനോട് ശരീരത്തി നെന്നും പരിഭവമായിരുന്നു. മനസ്സിലെ ധാരണകൾ തെറ്റിപ്പോയെന്ന തിരിച്ചറിവ്,
എത്ര തീർത്താലും തീരാത്ത നഷ്ടബോധങ്ങൾ, ഇവയാണ് എൻ്റെ മരiണത്തിനു കാരണം.

അയാൾ, കുറിപ്പു നാലാക്കി മടക്കി, എളുപ്പം കാണാവുന്നിടത്തു വച്ചു. ഒരിക്കൽ കൂടി, ഇ- പേപ്പറിൽ വന്ന നാട്ടുവാർത്ത മൊബൈലിൽ കണ്ടു.

“ഒന്നിച്ചു ജീവിക്കാൻ വിസമ്മതിച്ച സുമംഗലിയേ, കാമുകൻ തീ കൊ iളുത്തിക്കൊiന്നു.”

തലക്കെട്ടിനു താഴെയുള്ള സമാചാരങ്ങളിൽ, ഇതൾ വിരിയുന്ന ഒരു പ്രണയബന്ധവും, അതിൻ്റെ സ്മാർത്തവിചാരണകളും. തൊട്ടു താഴേ,
ഘാiതകൻ്റെ ചിത്രം. അവളുടെയും. അയാൾ, അവളുടെ ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കി. അവളുടെ വിവാഹച്ചിത്രമാണ്. വരൻ്റെ ചിത്രം മുറിച്ചുനീക്കിയിരിക്കുന്നു.

അയാൾ, ഫോണിൻ്റെ ഗാലറിയിൽ നിന്നും അതേ ചിത്രമെടുത്തു. മുറിച്ചു മാറ്റപ്പെടാത്ത മുഴുച്ചിത്രം. വരൻ്റെ സ്ഥാനത്ത്, അയാൾ ചമഞ്ഞു നിൽപ്പുണ്ടായിരുന്നു. ചിത്രത്തിലെ, അയാളുടെ കണ്ണുകളിൽ പ്രണയ സാക്ഷാൽക്കാരത്തിൻ്റെ പൂത്തിരികളുണ്ടായിരുന്നു.

സൈലൻ്റ് മോഡിലിരിക്കുന്ന ഫോൺ, പലതവണ തെളിഞ്ഞണഞ്ഞു.?ഇന്നലെ വൈകീട്ടു മുതൽ, ഫോണിനു വിശ്രമമില്ലായിരുന്നു. നാട്ടിൽ നിന്നാണ്.
അനുശോചനങ്ങളും, വഞ്ചിച്ച ഭാര്യയോടുള്ള അമർഷങ്ങളും, സാന്ത്വനങ്ങളു മൊക്കെയാകാം. അതൊക്കെ തീർത്തും നിരർത്ഥകമാണ്.

അനന്തരം, അയാൾ കസേരയിൽ കയറി നിന്നു. കുരുക്കു, കiഴുത്തിൽ മുiറുക്കി.
ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ചു. പിന്നേ, കസേര ചവുട്ടിമറിച്ചു. ചുവരിൽ പതിഞ്ഞ നിഴൽച്ചിത്രം, പിടഞ്ഞാടി, നിശ്ചലമായി.

Leave a Reply

Your email address will not be published. Required fields are marked *