അയ്യട മോളെ പറയുന്നു കേട്ട എന്തൊ മല മറിക്കാൻ പോയി വരുന്ന പോലേയ എന്താടി അവിടെ ഇതൊന്നും തിന്നാൻ കിട്ടണില്ലെ നിൻ്റെ കേട്ട്യോനോട് പറ…….

എഴുത്ത്:- മനു തൃശ്ശൂർ

രാവിലെ ഫോൺ ബെല്ലടി കേട്ടാണ് ഞാൻ ഉണർന്നത്..

വിളിക്കാൻ ഉണ്ടായിരുന്ന കാമുകി തേച്ചിട്ട് പോയിട്ട് വർക്ഷങ്ങൾ ആയി..

ഇനിപ്പോൾ ആരാണ് ഈ നേരത്ത് ഇങ്ങോട്ട് വിളിക്കാൻ ഉള്ളത് ഓർത്തു..

ഓർത്തു ഫോൺ എടുത്തു നോക്കുമ്പോഴ..

ചേച്ചിയുടെ കാൾ കണ്ടത്..

ഈ കുരിപ്പിന് എന്ത ഈ അതിരാവിലേന്ന് ഓർത്തു ഫോണെടുത്തു ചെവിയോട് ചേർത്ത്..

എന്താടി രാവിലെ ശല്ല്യം ചെയ്യുന്നെ..ഇത്രയും ചെയ്തു പോയത് പോരെ..

” എട ഞാൻ അങ്ങോട്ട് വരുന്നുണ്ട് ഇന്ന്.അത് പറയാൻ വിളിച്ചതാട…

ങേ അവിടെ വല്ല പ്രശ്നം ഉണ്ടാക്കിയൊ നീ..??

അതല്ലെട കെഴങ്ങ ഞാനും എൻ്റെ ഭർത്താവും കൂടെ വരുന്നുണ്ടെന്ന്..

“ഓ അതിനു ഈ രാവിലെ തന്നെ വിളിച്ചു പറയണൊ നിനക്ക് മിണ്ടാതെ ഇങ്ങ് വന്ന പോരെ..

അതെല്ലാട മണ്ടച്ചാരെ ഞാൻ കുറെ ദിവസം കഴിഞ്ഞു വരല്ലെ എന്തെങ്കിലും ഒക്കെ ചേച്ചിക്ക് വാങ്ങി വെക്കെട…

കോഴി വേണ്ട ബീഫ് മതി പിന്നെ പൊറോട്ട ഒക്കെ വാങ്ങിക്കൊ.!!

അയ്യട മോളെ പറയുന്നു കേട്ട എന്തൊ മല മറിക്കാൻ പോയി വരുന്ന പോലേയ എന്താടി അവിടെ ഇതൊന്നും തിന്നാൻ കിട്ടണില്ലെ നിൻ്റെ കേട്ട്യോനോട് പറ ..

എന്നിട്ട് വരുമ്പോൾ വാങ്ങി പോര് ..

എട എന്നെ നാണം കെടുത്താതെ …

ഞാൻ അങ്ങേരോട് പറഞ്ഞു ഒന്നും വാങ്ങേണ്ട എന്ന് അതൊകെ എൻറെ വീട്ടുക്കാർക്ക് ഇഷ്ടം അല്ലെന്ന് അതോണ്ട് പുള്ളി സമ്മതിച്ചു പോയി..

അത് കൊള്ളാടി നീ ഇവിടെ ഉള്ളപ്പോഴ അങ്ങനെ തന്നെ എന്നെയും അച്ഛനെയും പിഴിഞ്ഞിട്ടെ ഉള്ളു..

“എൻ്റെ ചങ്കര ഉണ്ണിയല്ലെ വാങ്ങിക്കണെ ..

ആശരി വാങ്ങിയേക്കാം ഇനി ഫോൺ വച്ചൊ എനിക്ക് കുറച്ചു കൂടെ ഉറങ്ങണം ..

അവൾ ഫോൺ വച്ചിട്ട് കിടന്നപ്പോൾ എൻറെ ഉറക്കം ഒക്കെ പോയിരുന്നു ..

അല്ലേലും വല്ലതും കൈയ്യിൽ തടയുമ്പോൾ ആകും എന്തെങ്കിലും ഒക്കെ പ്രശ്നങ്ങൾ വണ്ടിയും പിടിച്ചു വരുക ..

പിന്നെ കിടക്കാൻ തോന്നീല ഉള്ള സമാധാനം പോയി എന്തൊക്കെ സ്വപ്നം ആയിരുന്നു എല്ലാം ഗുദ വഹ ..

പെട്ടെന്ന് തന്നെ എഴുന്നേറ്റു അമ്മയോട് നിങ്ങടെ പുന്നര മോൾ വരുന്നു ഉണ്ട് പറഞ്ഞതെ ഓർമ്മ ഓള്ളു .

അപ്പോഴേക്കും വീട്ടിലേക്ക് വാങ്ങാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് ഒരുങ്ങി

തള്ളയും കണക്കാണ്..ഞാൻ അറിയാതെ പിറുപിറുത്തു…

എന്താട നീ പറഞ്ഞത് ??

ഒന്നുമില്ല ഒക്കെ ഒന്ന് കണക്ക് കൂട്ടിയത ..!!

എല്ലാം പാടെ വാങ്ങി വന്നപ്പോൾ പോക്കേറ്റ് ഒരുവിധം കാലി ആയിരുന്നു..

ഒടുവിൽ അവളെയും അളിയനേയും നോക്കി ഇരുന്നു ഉണ്ണാൻ നേരത്ത് ആയിരുന്നു അളിയനും അവളും കയറി വന്നു..

ഭക്ഷണം ഒക്കെ കഴിച്ചു ഇരിക്കുമ്പോഴ അളിയൻ പറഞ്ഞു സാധനം ഉണ്ടോ..??

കഴിഞ്ഞ തവണ വന്നപ്പോൾ വാഴ വെച്ച് ആകെ കുളമാക്കിയ ആള..

ഞാൻ പറഞ്ഞു സാധനം ഇല്ല കഴിഞ്ഞ തവണ ലവൾ എന്നെ കൊന്നില്ലെന്നെ ഉള്ളു അതുകൊണ്ട് വാങ്ങിയില്ല വൈകുന്നേരം പുറത്ത് പോയി അടിക്കാന്ന് പറഞ്ഞു.്‌

അളിയന് നൂറ് സമ്മതം..

അങ്ങനെ വൈകുന്നേരം അളിയനെ കൂട്ടി പുറത്തേക്ക് എന്ന വ്യാജേനെ ഇറങ്ങി..

രാത്രി വീട്ടിലേക്ക് കയറി വന്നപ്പോടെ ചേച്ചി ചോദിച്ചു..

അല്ല നീമാത്രം ഉള്ളു അളിയൻ എവിടെ..??

അളിയനൊ ഏത് അളിയൻ..

എൻ്റെ ഭർത്താവ് ഏട നിൻ്റെ വെളിവ് പോയൊ…

പതിതുറന്ന കണ്ണുകളോടെ ഒരു ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു..

ഓ അയാളൊ അയാൾ അവിടെ ഏതൊ പറമ്പിൽ തെങ്ങിൻ തടത്തിൽ ഉണ്ട് …

അയാൾക്ക് വീട്ടിലേക്ക് ഉള്ള വഴിത്തെറ്റ് എന്നോട് പറഞ്ഞു വീട്ടിലേക്ക് വഴിയും തപ്പി പോയിട്ടുണ്ട്…..

ഞാൻ അയാളെ വീട്ടിലേക്ക് വിളിച്ചത അപ്പോൾ പറയ..

നീ പൊയിക്കോട ഇത് എനിക്ക് ഈള്ള പണിയാന്ന് അയാൾ പറഞ്ഞു..

കുടിച്ചു ബോധം പോയി സ്വന്തം വീട്ടിലേക്ക് വഴി പോലും അറിയാത്ത അയാൾ എൻറെ അളിയൻ ആണ് പോലും..

എൻ്റെ വാക്കുകൾ കേട്ടതും ചേച്ചി ഉറഞ്ഞു തുള്ളി..

അമ്മ തലയിൽ കൈ വച്ചു.”അമ്മെ മഹാമായെ..

അടുത്ത നിമിഷം ചേച്ചി അലറി കൊണ്ട് ഇറങ്ങി ഓടി..

എട മഹാപാപി….

അപ്പോഴേക്കും അച്ചനും അളിയനെ തപ്പി ടോർച്ചും എടുത്തു ഇറങ്ങി കഴിഞ്ഞിരുന്നു..

***************

Related Posts

Leave a Reply

Your email address will not be published. Required fields are marked *