അരവിന്ദ് തന്റെ ജീവിതം പുതിയ കൂട്ടുകാരികളുടെ ഒപ്പം ആഘോഷിക്കുമ്പോൾ ഒരു വിഡ്ഢിയായി….

ആട്ടക്കാരി

Story written by Ambili M C

അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം ഒരു തുണ്ട് കടലാസ്സിൽ ഒപ്പിട്ട് അവസാനിപ്പിക്കുമ്പോൾ മനസ്സ് നിറയെ ഒരു തണുപ്പായിരുന്നു.

അരവിന്ദ്ന് ചേർന്ന ഭാര്യയല്ലന്ന് ആദ്യം വിധി എഴുതിയത് അമ്മായിയമ്മ യായിരുന്നു. പിന്നെ അത് അരവിന്ദ് അത് ഏറ്റ് പാടി. ആട്ടക്കാരി യെന്ന് പരസ്യമായി വിളിച്ച് പരിഹസിച്ചപ്പോൾ കരച്ചിലിന് പകരം പുച്ഛമാണ് തോന്നിയത്. ദൈവം എനിക്ക് തന്ന അനുഗ്രഹമാണ് എന്റെ നൃത്തം. ഞാൻ വേദിയിൽ ആടുന്നത് ആണുങ്ങളെ പിടിക്കാനാണന്ന് പറഞ്ഞപ്പോൾ ചിലങ്ക ഉപേക്ഷിച്ച് എനിക്ക് അരവിന്ദിനെ മാത്രം മതിയെന്ന് പറഞ്ഞ് കരഞ്ഞപ്പോൾ മനസ്സ് നിറയെ ഒരു നല്ല ജീവിതമായിരുന്നു. പക് ഷേ എല്ലാം എന്റെ സ്വപ്നങ്ങൾ മാത്രമായി.

ദില്ലിയിലെ വാടക വീടിന്റെ ചുമരുകൾക്ക് ഇടയിൽ പെട്ട് എന്റെ സ്വപ്നങ്ങൾ അന്ത്യശ്വാസം വലിച്ചൂന്ന് പറയുന്നതാണ് കൂടുതൽ നല്ലത്. അരവിന്ദ് തന്റെ ജീവിതം പുതിയ കൂട്ടുകാരികളുടെ ഒപ്പം ആഘോഷിക്കുമ്പോൾ ഒരു വിഡ്ഢിയായി എങ്ങനെ ഞാൻ ഇരുന്നൂന്ന് ഇപ്പോഴും എനിക്ക് മനസ്സിലാവുന്നില്ല. അവൻ ന്റെ ഒപ്പം വരുന്ന കൂട്ടുകാരികൾക്ക് വിരുന്ന് ഒരുക്കാൻ മാത്രം ഞാൻ എങ്ങനെ മണ്ടിയായി… എന്നെങ്കിലും അരവിന്ദ് എന്നെ മനസ്സിലാക്കുമെന്ന പ്രതീക്ഷയായിരുന്നു. അതിനിടയിൽ എപ്പോഴോ തോന്നിയ സ്നേഹത്തിന്റെ ഓർമ്മക്ക് ഒരു മോളുടെ അമ്മയാവാൻ പറ്റി.

എന്റെ ജീവിതം മോള് ക്ക് വേണ്ടി മാത്രമായി. ഒരു നാൾ എന്റെ നമ്പറിലേക്ക് വിളിച്ച് ഒരുത്തൻ റേറ്റ് ചോദിച്ചപ്പോൾ ഏതോ ഒരു ഞരുമ്പ് രോഗി വിളിച്ചതായി മാത്രം കണക്കാക്കി. പ ക്ഷേ കോളുകളുടെ എണ്ണം കൂടിയപ്പോൾ ഒരു ഭയം തോന്നി. ആ കോളുകളുടെ പിറകെ പോയ എന്റെ അനിയൻ തിരിച്ചു വന്ന് വിരൽ ചൂണ്ടിയത് അരവിന്ദിന്റെ നേർക്കായിരുന്നു.. എന്തിന് ഭാര്യയോട് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ച എന്റെ അനിയനോട് അവൾക്ക് കൂടുതൽ മാർക്കറ്റ് കിട്ടാൻ എന്ന് പറഞ്ഞ് അരവിന്ദ് തിരിഞ്ഞ് നടന്നപ്പോൾ വീഴാതെ യി രിക്കാൻ ഞാൻ ചുമരിൽ ചാരി.

പല സൈറ്റുകളിലും എന്റെ ഫോൺ നമ്പർ ഇട്ട് അരവിന്ദ് എന്നെ വില്പനക്കു വെച്ചിരുന്നവെന്ന സത്യം എന്നെ ആദ്യം തളർത്തിയെങ്കിലും പിന്നെ അത് എന്നെ വീറോടെ പൊരുതാൻ മനസ്സിന് ശക്തി തന്നു .

” നീ വിളിക്കുന്നവരോട് നിന്റെ റേറ്റ് പറഞ്ഞ് കൊടുത്തോ ” യെന്ന് എന്റെ മുഖത്ത് നോക്കി അവൻ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞില്ല.. താലി വലിച്ച് പൊട്ടിച്ച് അവന്റെ മുഖത്തേക്ക് എറിഞ്ഞ് കൊടുത്തു. ഇനിയെന്റെ ജീവിതത്തിൽ അരവിന്ദ് ഇല്ലെന്നു ഉറപ്പിച്ചു തിരിഞ്ഞു നോക്കാതെ നടന്നു.. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ജീവിച്ചു വിജയിക്കാം എന്ന് ലോകത്തോട് മുഴുവൻ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു . എന്റെ ധൈര്യം എന്റെ അമ്മയും അച് ഛനും അനിയനുമായിരുന്നു…..

പല ബന്ധുക്കൾക്കും കുടുംബമഹിമ നഷ്ടപെടുമെന്നുള്ള പേടി യായിരുന്നു . അവർക്ക് എന്റെ വേദനകളേക്കാൾ വലുത് സ്റ്റാറ്റസായിരുന്നു.

വിവാഹത്തിന് ശേഷം ഉപേക്ഷിച്ച ചിലങ്ക വീണ്ടും കാലിൽ കെട്ടിയത് മകൾക്ക് വേണ്ടി മാത്രമായിരുന്നു. എല്ലാ വേദികളിലും നിറഞ്ഞാടി.. ആരാധകരുടെ ഇടയിലൂടെ നടക്കുമ്പോഴും ഒരിക്കലും കാലുകൾ ഇടറിയില്ല. മനസ്സിൽ നിറഞ്ഞ് നിന്നത് മോളുടെ മുഖം മാത്രം.. മുന്നിലേക്ക് വന്ന പ്രണയങ്ങളെ തട്ടി മാറ്റുമ്പോൾ മനസ്സിൽ ഒരു തരി പോലും നോവ് തോന്നിയില്ല. ഇനിയെനിക്ക് പ്രണയം എന്റെ മകളോടും നൃത്തത്തോടും മാത്രം…. .. അല്ലെങ്കിലും കഴുത്തിൽ താലി വീണ ദിനം തൊട്ട് വെറുത്തതാണ് പ്രണയത്തെ…..

പ്രസിദ്ധിയും ബാങ്ക് ബാലൻസിന്റെ അളവും കുടുന്തോറും മോളേ ഞാൻ കൂടുതൽ ചേർത്ത് പിടിച്ചു. കാരണം അവൾ മാത്രമായിരുന്നു എന്നും എന്റെ ഏറ്റവും വില കൂടിയ സമ്പാദ്യം…

അതേ അരവിന്ദ് ഈ ആട്ടക്കാരി മാന്യമായി തന്നെ ജീവിക്കുന്നു…. നീയെന്നെ തളർത്താൻ ശ്രമിക്കുമ്പോൾ കൂടുതൽ ശക്തിയോടെ ഞാൻ ജീവിക്കും. ആട്ടക്കാരി വേദിയിൽ മാത്രമേ ആടുന്നുള്ളു. പക് ഷേ അരവിന്ദ് നീ ആടിയത് എന്റെ ജീവിതത്തിലാണ്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *