ഒരുമ്പട്ടോള്
Story written by Nayana vydehi suresh
‘എടാ … അറിഞ്ഞാടാ ,, രാജേഷിന്റെ ഭാര്യ ആരടെയോ കൂടെ പോയീന്ന്’
‘ങേ ,,, ഏത് രാജേഷിന്റെ ‘
‘രാമൻ നായരടെ മോനില്ലെ ,, രാജേഷ്’
‘ആ …ആ .. ആരടെ കൂടെ പോയീ’
‘അതൊന്നും അറിയില്ല ,, എന്തായാലും പെണ്ണ് പോയി ,ഇവളുമ്മാരെയൊക്കെ തൂണിൽ കെട്ടി തല്ലണം ‘
‘അതൊന്നല്ല വേണ്ടത് നല്ല കാന്താരി അരച്ചങ്ങട് തേക്കണം …അധികം ഇള്ളോടത്തെ പെണ്ണൊന്നല്ല .ഇവിടെ വന്ന് ഇരുന്ന് തിന്നിട്ട് വറ്റ് എല്ലിന്റെ എടേല് കുത്തി ട്ടാ പെണ്ണിന്’
‘കടയിലൊക്കെ പോണ കാണാറ്ണ്ട് ഒരു കുഴപ്പക്കാരിയായിട്ടൊന്നു തോന്നിട്ടില്ല .. കാണാൻ മാത്രം ഇള്ള മൊതലാ പെണ്ണെന്തായാലും ‘
‘അല്ലെങ്കിലും ഈ പാവത്താനെ പോലെയുള്ളവരെ സൂക്ഷിക്കണം വിശ്വസിക്കാൻ കൊള്ളില്ല ‘
‘ചിലപ്പോ രാജേഷിനെ കൊണ്ട് കൂട്ടിയാൽ കൂടുന്നിണ്ടാവില്ല രാഘവേട്ട …. പറയുമ്പോ ഒക്കെ പറയണല്ലോ
ഹ … ഹ … അതും ശരിയാ
***************************
‘എന്നാ നിങ്ങളുടെ ഭാര്യയെ കാണാതായത് ‘
‘ഇന്നലെ രാവിലെ ‘
‘എന്നിട്ട് ഇന്ന് രാവിലെയല്ലെ പരാതി തന്നത് ..ഇത്ര നേരം എവിടെ യായിരുന്നു നിങ്ങൾ ‘
‘അവൾ വരുമെന്ന് കരുതി .. പരിചയമുള്ളിടത്തൊക്കെ അന്വേഷിച്ചു ,ഇല്ലെന്നുറപ്പായപ്പോഴാ സ്റ്റേഷനിൽ വന്ന് രാവിലെ പരാധി തന്നത്’
‘ഉം , നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ,,’
‘ഏയ് ഇല്ല സാറെ’
”ഭാര്യടെ സ്വഭാവം എങ്ങനാ’
‘ഒന്നും പറയണ്ട സാറെ അബധത്തിൽ കെട്ടിയതാ .. ഞാൻ അധികമൊന്നും തല്ലൂടാറില്ല ..ഒരു കുറവും ഇല്ല വീട്ടിൽ ,എന്റെ അമ്മ അവളെ നോക്കുന്ന പോലെ അവൾടെ അമ്മ പോലും നോക്കി കാണില്ല ‘
‘ok ,,, വേറെ വല്ല ബന്ധമുള്ളതായി തോന്നിട്ടുണ്ടോ ‘?
‘ഫോൺ നോക്കി ഇരിക്കുന്ന കണ്ടിട്ടുണ്ട് .. പിന്നെ ഞാൻ പോയാൽ രാത്രിയാ വരാറ് .അതുകൊണ്ട് കൂടുതൽ അറിയില്ല’
ശരി ഞങ്ങളൊന്ന് അന്വേഷിക്കട്ടെ ,
,ടോ ഇവിടെ ആ സ്ത്രീടെ ഡയറിയോ ഫോണോ എന്താ ഉള്ളതെങ്കിൽ എടുത്തോ
ശരി ,,, സാറെ
************************************
24 ആഗസ്റ്റ് 2014
ഇന്ന് രാജേഷേട്ടൻ എന്നെ ഒരു പാട് തല്ലി ,,, കൊണ്ടന്നു വെച്ച പൈസ കാണാനില്ലെന്ന്. മൂക്കിൽ നിന്നും വായേന്നും ഒക്കെ ചോര വന്നു ,, ഞാൻ എടുത്തില്ലന്നു പറഞ്ഞ് കേട്ടില്ല .. മനസ്സ് വിങ്ങിപ്പൊട്ടാണ് ഈ രാത്രിയിലും കണ്ണുനീര് കൂട്ടിന് കണ്ണ് നിറഞ്ഞ് ഒന്നും എഴുതാൻ ഒക്കുന്നില്ല എനിക്ക്
30 ആഗസ്റ്റ് 2014
ഇന്ന് അമ്മ എനിക്ക് ചോറ് തന്നില്ല … ഉണ്ണണ്ടാന്നു പറഞ്ഞു .. വീട്ടിൽ നിന്നും പിച്ചക്കാശും കൊണ്ട് വന്നവര് അധികം തിന്നണ്ടാന്ന്…എന്നെ അമ്മ’ ഒരുമ്പട്ടോളെന്നാ വിളിക്കാ അതാ ഇപ്പോ എന്റെ പേര്
സാരില്യ …. വിശന്നാലും വെള്ളമുണ്ട് കുടിക്കാൻ
2 സെപ്റ്റബർ 2014
ഇന്ന് രാജേഷേട്ടന്റെ ഫോൺ വന്നു .അറിയാതെ വന്ന കോളായിരുന്നു അത് ഫോണിലൂടെ രാജേഷേട്ടനും ഒരു പെണ്ണും കൂടിയുള്ള സംസാരമാണ്
കേട്ടപ്പോ ഞാൻ തകർന്നു .. വന്നപ്പോൾ അതിനെ കുറിച്ച് ഞാൻ ചോദിച്ചു ..
നിന്നെപ്പോലെയുള്ള പട്ടികളുടെ കൂടെ കിടന്ന് മടുത്തു എന്നായിരുന്നു മറുപടി
മടുത്തു എനിക്ക് …
എന്നാണു ദൈവമേ നീ എന്റെ വിളി കേൾക്കാ …
****************************
‘സാറെ ആ പെണ്ണിന്റെ ഫോൺ തൃശ്ശൂരിനടത്ത് ഒരു സ്ഥലത്ത് വെച്ച് ഓഫായിരിക്കുന്നത് ,,’
ടോ അവിടെ വല്ല ആശ്രമമോ ,, ആരാധനയുമായി ബന്ധപ്പെട സ്ഥലങ്ങളോ ഉണ്ടോ നോക്ക്
*******************
രാജേഷ് ധന്യ ഒരു സ്ഥലത്തുണ്ട്
‘ആണോ ആരാ സാറെ അവൾടെ കാമുകൻ ,രണ്ടിനിം കൂടിയാണോ പിടിച്ചെ ‘
‘പറയാം’
*******************************
‘ധന്യ എന്തിനാ പറയാതെ ഇങ്ങനെ ചെയ്തെ,,
സാറെ ,,,ജിവിക്കാനുള്ള കൊതി കൊണ്ടാ ,,, പട്ടിണിക്കിട്ട് ‘ കൊല്ലും സാറെ ,, ഒരു പിടി വറ്റ് ഉണ്ണാൻ കൊതിച്ചിട്ടാകരയാത്ത രാത്രിയില്ല …പറയാനോ നോക്കാനോ എനിക്കാരും ഇല്ല ..ദൈവം എന്നെത്തേടി വന്നില്ല അതുകൊണ്ട് ഞാൻ ദൈവത്തെ തേടി പോന്നു ,,ഇനി ഞാൻ തിരിച്ചു വരില്ല, എന്നെ കൊണ്ടുവല്ലെ സാറെ , ഇത് ഞാൻ തിരഞ്ഞെടുത്ത വഴിയാണ്’
‘ഉം OK പക്ഷേ നാട്ടിലൊക്കെ ധന്യ ആരുടെയോ കൂടെ പോയീന്നാ പറയണെ’
സാരില്ല … എനിക്ക് ആരോടും പരാധിയില്ല .. അതങ്ങനെ ത്തന്നെയാവട്ടെ ,, രാജേഷേട്ടൻ സന്തോഷായിരിക്കട്ടെ
എങ്കിൽ ശരി ,,, രാജേഷിനോട് പറയാം താനിവിടെ ഉണ്ടെന്ന് നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ .. കേസ് ഫയൽ ചെയ്തതല്ലെ
*****************************
‘നീയറിഞ്ഞാ രാജേഷിന്റെ ഭാര്യ ഗർഭിണി ആയിരുന്നത്രെ പോവുമ്പോ കൊച്ചവന്റെയാവും ,, എന്തായാലും കെട്ട് കഴിഞ്ഞുത്രെ ആരാ ചെക്കൻ,
‘ഏതോ വരുത്തനാ ആള് ,,,’
ഒരുമ്പട്ടോള്