എഴുത്ത്:-സജി തൈപ്പറമ്പ്.
പ്രിയ ടീച്ചറുടെ മൊബൈല് തiല്ലിപ്പൊട്ടിച്ചത് വിനീഷാണ് മാഷേ,, ഞാനെൻ്റെ കണ്ണ് കൊണ്ട് കണ്ടതാ, ഫസ്റ്റ് പിരീഡിൽ ടീച്ചറവനെ നല്ലവണ്ണം പള്ള് പറഞ്ഞായിരുന്നു ,അതിൻ്റെ ചൊരുക്കാണവന് ,ഇപ്പോഴത്തെ പിള്ളേരെ നമുക്കൊന്ന് വഴക്ക് പറയാനും വയ്യാത്ത സ്ഥിതിയാണ് മാഷേ ,,, കണ്ടില്ലേ? കഴിഞ്ഞ ദിവസം ഒരദ്ധ്യാപകനെ വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയത് ,,,
ഹെഡ്മാഷിൻ്റെ മുറിയിൽ സാക്ഷി പറയാനെത്തിയ ശാരദ ടീച്ചർ,
അരിശത്തോടെയാണത് പറഞ്ഞത്.
വിനീഷിൻ്റെ അച്ഛൻ ,വാസു , കാര്യങ്ങളൊക്കെ കേട്ടല്ലോ ?ഹോം വർക്ക് ചെയ്യാത്തതിനും ക്ളാസ്സിൽ ശ്രദ്ധിക്കാത്തതിനുമൊക്കെയാണ് പ്രിയ ടീച്ചറ്, രാവിലെ അയാളെ ശകാരിച്ചത് ,അത് കക്ഷിക്ക് സഹിച്ചില്ല, അതിൻ്റെ പ്രതികാരമെന്നോണമാണ് ടീച്ചറുടെ വില കൂടിയ മൊബൈൽ ഫോൺ, വിനീഷ് തiല്ലിപ്പൊട്ടിച്ചത്, ഇവിടെ വിനീഷ് ചെയ്തത് രണ്ട് തെറ്റുകളാണ്, ഒന്ന് സ്റ്റാഫ് റൂമിൽ കയറി ടീച്ചറുടെ ബാഗിൽ നിന്നും മൊബൈൽ മോഷ്ടിച്ചു ,രണ്ട് അത് ഇനി ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ കരിങ്കല്ല് കൊണ്ട് തiല്ലിപ്പൊട്ടിച്ചു ,സത്യത്തിൽ മോഷണക്കുറ്റം ചുമത്തി പോലീസിലേൽപിക്കുകയാണ് വേണ്ടത്, പിന്നെ വാസു, ടീച്ചർക്ക് പുതിയ മൊബൈൽ ഫോൺ വാങ്ങി കൊടുക്കാമെന്ന് സമ്മതിച്ചത് കൊണ്ടാണ് കേസിനൊന്നും പോകാത്തത് ,പക്ഷേ വിനീഷിനെ ഈ സ്കൂളിൽ തുടർന്ന് പഠിപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ലാ, അത് കൊണ്ട് ടി സിയും കൂടി വാങ്ങിക്കോണ്ട് പൊയ്ക്കോളു ,,
ശരി സാറേ ,, അവനെ കേസിൽ പെടുത്താതിരുന്നതിന് ഒത്തിരി നന്ദി, അവനെ ഞാനിനി പഠിപ്പിക്കുന്നില്ല എൻ്റെ കൂടെ ജോലിക്ക് കൊണ്ട് പൊയ്ക്കൊള്ളാം,, ഇതാ സാറേ ,, മൊബൈൽ ഫോണിൻ്റെ വിലയായ , അൻപതിനായിരം രൂപ ,ഭാര്യയുടെ കഴുത്തിൽ ആകെ ഉണ്ടായിരുന്ന ഇത്തിരി പൊന്നാണ്, ഇവൻ കാരണം അത് കൂടി വിറ്റ് തുലയ്ക്കേണ്ടി വന്നു ,എന്നാൽ ശരി സാറേ,, ഞങ്ങളിറങ്ങട്ടെ ,,
വാസു ,കണ്ണീരോടെ പുറത്തേയ്ക്ക് പോകാനെഴുന്നേറ്റു,
അച്ഛൻ്റെ പുറകെ കുനിഞ്ഞ മുഖവുമായി പോകാനൊരുങ്ങുന്ന വിനീഷിനെ കണ്ടപ്പോൾ പ്രിയ ടീച്ചർക്ക് വല്ലായ്ക തോന്നി
മാഷേ ,, എനിക്കൊരപേക്ഷയുണ്ട് വിനീഷിൻ്റെ അച്ഛൻ എനിക്ക് മൊബൈൽ വാങ്ങാനുള്ള പണം തന്നു ,അതോടെ എൻ്റെ പ്രശ്ത്തിന് പരിഹാരമായി ,പിന്നെ അവൻ അങ്ങനെയൊരു തെറ്റ് ചെയ്യാനുണ്ടായ സാഹചര്യം സൃഷ്ടിച്ചത് മനപ്പൂർവ്വമല്ലെങ്കിലും ഞാനായിരുന്നല്ലോ കാരണക്കാരി ? രാവിലെ ഞാൻ കുറച്ച് മാനസിക പിരിമുറുക്കത്തിലാ യിരുന്നു ,അവൻ പഠിക്കാത്തതിൻ്റെ പേരിൽ ആ സമയത്ത് ഞാനവനോട് കുറച്ച് ക്രൂiവലായിട്ടാണ് ബിഹേവ് ചെയ്തത് ,അത് ചിലപ്പോൾ വിനീഷിന് ഇൻസൾട്ടിങ്ങായിട്ടുണ്ടാവാം , അത് കൊണ്ട് ദയവ് ചെയ്ത് മാഷവനെ പിരിച്ച് വിടരുത് ,ഇനി അവൻ്റെ ഭാഗത്ത് നിന്ന് തെറ്റുകളുണ്ടാവാതെ ഞാൻ ശ്രദ്ധിച്ചോളാം ,,
ശരി ടീച്ചർക്ക് പരാതിയില്ലെങ്കിൽ അയാളെ തിരിച്ചെടുക്കാം പക്ഷേ ഇനിയവനുണ്ടാക്കുന്ന എല്ലാ കുറ്റകൃത്യങ്ങളുടെയും ഫുൾ റെസ്പോൺ സിബിലിറ്റി പ്രിയ ടീച്ചർക്കായിരിക്കും ,,
എഗ്രീഡ് മാഷേ ,, ഞാനേറ്റു ,,
♡♡♡♡♡♡♡♡♡♡♡
മോഷണം ക്രിമിനൽ കുറ്റമാണെന്നറിയില്ലേ? വിനീഷിന് ,ഹെഡ് മാഷ് ആളൊരു പാവമായത് കൊണ്ടാണ് നിന്നെ പോലീസിലേൽപി ക്കാതിരുന്നത് , ഇനി മേലാൽ നീ മറ്റുള്ളവരുടെ ഒരു സാധനവും മോഷ്ടിക്കരുത് കേട്ടല്ലോ ? നിന്നെ വിശ്വസിച്ചാണ് ഞാൻ നിനക്ക് വേണ്ടി വാദിച്ചത് അതും മനസ്സിലുണ്ടാവണം?
വിനീഷിനെയും കൂട്ടി ഇടനാഴിയിലൂടെ ക്ളാസ്സിലേയ്ക്ക് നടക്കുമ്പോൾ പ്രിയ ടീച്ചർ അവനെ ഉപദേശിച്ചു
ഞാൻ കളളനല്ല ടീച്ചറേ ,, ഞാൻ ടീച്ചറുടെ മൊബൈല് മോഷ്ടിച്ചിട്ടില്ല,,
ങ്ഹേ,,പിന്നെങ്ങനെയാണ് എൻ്റെ ബാഗിലിരുന്ന ഫോൺ നിൻ്റെ കയ്യിലെത്തിയത് ?
അതെനിക്ക് ടീച്ചേഴ്സ് ഉപയോഗിക്കുന്ന ബാത്റൂമിൻ്റെ വെൻ്റിലേഷ നിലിരുന്ന് കിട്ടിയതാണ് ,,
ങ്ഹേ, അതവിടെയെങ്ങനെ വന്നു ? അതെടുത്തു നീ എന്നെ ഏല്പിക്കാതെ എന്തിനാ നiശിപ്പിച്ച് കളഞ്ഞത്?
ബാത്റൂമിൻ്റെ പുറകിലെ മുളങ്കാടിനിടയിലേയ്ക്ക് ഞാൻ യൂറിൻ പാസ് ചെയ്യാൻ പോകുമ്പോഴാണ്, പുറത്തെ വെൻ്റിലേഷനിൽ ഒരു മൊബൈലിലിരിക്കുന്നത് കണ്ടത്, മൊബൈൽ വച്ചിരിക്കുന്ന പൊസിഷൻ കണ്ടപ്പോൾ അതാരോ മന: പൂർവ്വം വച്ചതാണെന്നും അതിൻ്റെ വീiഡിയോ റെക്കോർഡർ ഓണായിരിക്കുമെന്നും ഞാനൂഹിച്ചു ,ചെട്ടെന്ന് തന്നെ ഞാനത് കൈയ്യിലെടുത്തു ,ഞാൻ കരുതിയത് പോലെ അതിൻ്റെ വീഡിയോ റെക്കോർഡർ ഓണായിരുന്നു ,അപ്പോഴാണ് അതിൻ്റെ പുറകിൽ ടീച്ചറുടെയും ഭർത്താവിൻ്റെയും ഫോട്ടോ പതിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത് ,ഞാൻ ഞെട്ടിപ്പോയി ടീച്ചർ ഒരിക്കലും മൊബൈൽ അവിടെ കൊണ്ട് വയ്ക്കില്ലെന്നെനിക്കറിയാം പിന്നെ സാധ്യതയുള്ളത് ഇവിടെയുള്ള മാഷൻമാരോ പ്യൂണോ ,ആൺകുട്ടികളോ ആയിരിക്കാം ,പക്ഷേ മാഷൻമാർക്കും പ്യൂണിനും ,സ്വന്തം മൊബൈലുണ്ട് ,അതില്ലാത്ത ഇവിടെ പഠിക്കുന്ന ആൺകുട്ടി കളാരോ ചെയ്ത പണിയായിരിക്കണമെന്ന് എനിക്ക് മനസ്സിലായി ,മാത്രമല്ല അതവിടെ വച്ചവർ, അടുത്ത് തന്നെ എവിടെയോ മറഞ്ഞിരിപ്പുണ്ടെന്നും ഞാൻ മൊബൈൽ കൈക്കലാക്കിയത് കണ്ട് അവരോടി വന്ന് എൻ്റെ കൈയ്യിൽ നിന്നുമത് ഭീiഷണിപ്പെടുത്തി വാങ്ങുമെന്നും അങ്ങനെ സംഭവിച്ചാൽ ആ സമയത്ത് ബാത്റൂം യൂസ് ചെയ്ത ടീച്ചേഴ്സിൻ്റെ നiഗ്നത സോഷ്യൽ മീഡിയയിൽ പ്രചരിക്കു മെന്നു മൊക്കെ ഞാൻ ഭയന്നു, അത് കൊണ്ട് എത്രയും വേഗം അത് പ്രിയ ടീച്ചറെ ഏല്പിക്കാൻ തുനിയുമ്പോഴാണ് എന്നെ രൂക്ഷമായി നോക്കി നില്ക്കുന്ന ശാരദ ടീച്ചറെ ഞാൻ കണ്ടത്
ആരുടെ ഫോണാടാ നിൻ്റെ കൈയ്യിലിരിക്കുന്നത് ? ഇവിടെ കൊണ്ട് വാടാ ,
ടീച്ചറുടെ അലർച്ചകേട്ട് ഞാൻ നടുങ്ങി, ഞാൻ സത്യം പറഞ്ഞാൽ ശാരദ ടീച്ചറ് വിശ്വസിക്കില്ല ,അതിലെ വിഡിയോ എല്ലാവരും കാണുകയും ഞാനാണ് മൊബൈല് കൊണ്ട് ബാത്റൂമിൽ വച്ചതെന്ന് അവര് പറഞ്ഞ് പരത്തുകയും ചെയ്യും പിന്നെ എനിക്ക് തല ഉയർത്തി നടക്കാൻ കഴിയില്ല ഞാൻ സ്കൂളിൽ നിന്ന് പുറത്താവുകയും ചെയ്യും അങ്ങനെ യൊരു ഭയം ഉണ്ടായിരുന്നത് കൊണ്ടാണ് മൊബൈലിലെ ദൃശ്യങ്ങൾ ആരും കാണാതിരിക്കാൻ ഞാനത് തവിട് പൊടിയാക്കിയത് ,അല്ലാതെ എനിക്ക് ടീച്ചറോട് യാതൊരു വൈരാഗ്യവുമില്ലായിരുന്നു ,,
അത്രയും പറഞ്ഞ് വിനീഷ് തേങ്ങിക്കരഞ്ഞു
പോട്ടെടാ ,,, സാരമില്ല ,തത്കാലം നീയിത് ആരോടും പറയേണ്ട, ഇനി ഇങ്ങനുള്ള ഇഷ്യൂസ് ഉണ്ടാകാതിരിക്കാൻ സ്കൂൾ ഗ്രൗണ്ടിൽ പലഭാഗത്തായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഹെഡ്മാഷി നോട് നയത്തിൽ ഞാൻ പറഞ്ഞാളാം ,കഴിഞ്ഞതെല്ലാം ഒരു ദു:സ്വപ്നമായി കരുതിയാൽ മതി ,ഇനി മുതൽ നീ ഫ്രണ്ട് ബഞ്ചിലിരുന്നാൽ മതി ,നിനക്ക് നല്ലൊരു ഭാവിയുണ്ട് ,നീ ശ്രമിച്ചാൽ മതി, സപ്പോർട്ട് ചെയ്യാൻ ഞാനുണ്ടാവും ,,,
ടീച്ചറവൻ്റെ അലസമായ മുടിയിഴകൾ കോതി, ചെവികൾക്കിടയിലേയ്ക്ക് തിരുകി വച്ചു.
ങ്ഹാ പിന്നേ ,വിനീഷിന്ന് വീട്ടിലേയ്ക്ക് ചെല്ലുമ്പോൾ ഈ ക്യാഷ് അച്ഛനെ ഏല്പിച്ചിട്ട് അമ്മയ്ക്ക് ചെറിയൊരു മാല വാങ്ങി കൊടുക്കാൻ പറയണം
അയ്യോ ടീച്ചറേ ,,അപ്പോൾ ടീച്ചർക്ക് മൊബൈൽ വാങ്ങണ്ടേ ?
ഓഹ്, തത്ക്കാലം ഞാനൊരു കുറഞ്ഞ ഫോൺ വാങ്ങിക്കൊള്ളാം ,അതിനുള്ള പൈസയൊക്കെ എൻ്റെ കയ്യിലുണ്ട്,എൻ്റെ ഫോൺ നശിപ്പിച്ചത് നീയല്ലേ? അതിന് അച്ഛനും അമ്മയും എന്ത് പിiഴച്ചു ?അത് കൊണ്ട് നീ നന്നായി പഠിച്ച് നല്ലൊരു ജോലി സമ്പാദിച്ചിട്ട് എനിക്ക് കൂടിയ ഫോൺ വാങ്ങി തന്നാൽ മതി ,അത് വരെ നിനക്ക് ഞാൻ സമയം തരാം ,ഇത് മറ്റാരോടും പറയേണ്ട കേട്ടോ?
ടീച്ചറ്, തന്നോട് കാണിച്ച ആ മനുഷ്യത്വപരമായ നീക്കം ,തന്നിലേല്പിച്ച വലിയൊരു ദൗത്യമാണെന്നും താൻ നന്നായി പഠിക്കാനുള്ള ടീച്ചറുടെ സൈക്കോളജിക്കൽ മൂവ് ആണതെന്നും മനസ്സിലാക്കിയ വിനീഷ് അവരുടെ ആത്മാർത്ഥതയ്ക്ക് മുന്നിൽ നമിച്ച് പോയി