മിണ്ടാപ്പെണ്ണ് …
എഴുത്ത്:-മനു തൃശ്ശൂർ
ഒരു നിമിഷം ആലോചിച്ചു നിന്ന് ശേഷം വരുന്നത് വരട്ടേന്ന് കരുതി ഞാൻ ആ വീട്ടിലേക്ക് കയറി ചെന്നു..
ആദ്യമായിട്ടായിരുന്നു ഒറ്റക്കൊരു പെണ്ണ് കാണാൻ പോകുന്നത്
മുറ്റത്ത് നിന്നും അകത്തേക്ക് നോക്കി നോക്കി നിൽക്കുമ്പോൾ തൊട്ടപ്പുറത്തെ മുറിയുടെ പുറത്തേക്കായ് തുറന്നിട്ടിരുന്ന ജനലയിലൂടെ മുറിയിൽ ഈറനണിഞ്ഞു നിൽക്കുന്ന പെണ്ണിനെ ഞാൻ ഒരു നിമിഷംഅങ്ങനെ നോക്കി നിന്നു പോയ്
” തന്റെ മനസ്സ് കവർന്നെടുത്തവൾ..
അവൾ എന്നെ കാണുമെന്ന് കരുതി കുറച്ചു നേരം ഞാൻ അവിടെ തന്നെ നിന്നു
പക്ഷെ അവൾ തലയിലെ തോർത്ത് അഴിച്ചു മാറ്റി മുടി കോതി കൊണ്ട് അവിടെ നിന്നും മാറിയപ്പോൾ ഇനി തന്നെ ശ്രദ്ധിക്കാൻ പോണില്ലെന്ന് ഓർത്തു ഒരു നിമിഷം നിന്ന് അകത്തേക്ക് നോക്കി വിളിച്ചു…….
ഹലോ… ആരുമില്ലെ..
എൻ്റെ ശബ്ദം കേട്ട് ആദ്യം ഇറങ്ങി വന്നത് അവളുടെ ചേട്ടൻ ആയിരുന്നു
ആദ്യം ഞാനൊന്നു പരുങ്ങി എങ്കിലും പിന്നാലെ ആരാ മോനെ എന്ന് ചോദിച്ചു കൊണ്ട് ഇറങ്ങി വന്ന അവളുടെ അമ്മയുടെ മുഖം കണ്ടു എനിക്ക് എന്തന്നില്ലാത്ത ആശ്വാസം തോന്നി..
ആ മുഖത്തെ സ്നേഹവും കാരുണ്യവും ഒരു മകനോടെന്ന പോലെയുള്ള നോട്ടവും ഒരു നിമിഷം കൊണ്ട് എന്നിൽ പതിഞ്ഞിരുന്നു ..
അവർ എനിക്ക് നേർത്തൊരു പുഞ്ചിരി നൽകി അടുത്ത് നിൽക്കുന്ന മകനോട് ചോദിച്ചു ..
” ആരാ മോനെ ഇത്..
അറിയില്ലെന്ന് അവളുടെ ഏട്ടൻെറ വാക്കുകളിൽ ഞാൻ ഒരൽപ്പം പതറി പോയെങ്കിലും. ഉള്ള ധൈര്യം സംഭരിച്ചു പതിയെ പറഞ്ഞൂ
” ഞാൻ ഇവിടെ അടുത്തുള്ളയാ.. എനിക്ക് ഇവിടുത്തെ കുട്ടിയെ ഇഷ്ടമായി. എനിക്ക് അവളെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട്..
അതു കേട്ട നിമിഷം ജാലക കമ്പിയിഴകളിൽ അവളുടെ വിരലുകൾ ചുറ്റി മുറുകിയത് ഞാൻ കണ്ടു..
പക്ഷെ അവളുടെ അമ്മയും ഏട്ടനും നിരാശയോടെ എന്നെ നോക്കിയിട്ട് അവർ പരസ്പരം മുഖത്തേക്ക് നോക്കി മനസ്സ് കൊണ്ട് എന്തോ പറയുന്നുണ്ടായിരുന്നു…
ഇനി ചിലപ്പോൾ അവർക്കെനെ ഇഷ്ടമായി കാണില്ല അതാകും ഈ മൗനം എന്ന് ആലോചിച്ചു നിൽക്കുമ്പോൾ .
അവൾക്ക് സംസാരിക്കാൻ കഴിയില്ലെന്ന അവളുടെ ചേട്ടൻ്റെ വാക്കുകൾ എൻ്റെ കാതുകൾക്ക് വിശ്വാസം വരാതെ നിൽക്കുമ്പോൾ എന്നെ ഏറെ നോവിച്ചത് അവളുടെ അമ്മയുടെ കണ്ണുനീരായിരുന്നു
എന്ത് പറയണമെന്ന് അറിയാതെ സഹതാപം കൊണ്ട് ഞാൻ അവരുടെ കൈകളിൽ പിടിച്ചു..സോറി എന്ന് പറഞ്ഞു തിരികെ നടക്കുമ്പോൾ അവൾ മറഞ്ഞു നിന്ന ജാലകത്തിലേക്ക് ഞാൻ ഒരിക്കൽ കൂടെ നോക്കി..
അവിടെ കമ്പിയിഴകളിൽ പിടിച്ച അവളുടെ കരങ്ങൾ അപ്പോഴും ഉണ്ടായിരുന്നു.പക്ഷെ അവൾ മാത്രം ചുമരുകൾക്ക് അപ്പുറം മറഞ്ഞു ..
പിറ്റേന്ന് സംസാരിക്കാൻ പറ്റാത്ത പെണ്ണിനെ പെണ്ണു കാണാൻ പോകുമ്പോൾ എനിക്ക് കൂട്ടായ് എൻ്റെ അമ്മയും ഉണ്ടായിരുന്നു
വീട്ടിലേക്ക് കയറിചെന്ന ഞങ്ങളെ കണ്ടു പുറത്തേക്ക് ഇറങ്ങി വന്ന അവളുടെ അമ്മയുടെ മുഖത്ത്..ദയനീയമായ ഒരു നോട്ടമാത്രം ആയിരുന്നു
ഞാൻ കയറി ചെന്ന് അമ്മയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
” ഇത് എൻ്റെ അമ്മ..
ഞാൻ വന്നത്..എനിക്ക് അവളെ വേണമെന്ന് പറയാനാണ്.. എൻ്റെ അമ്മയ്ക്കും അവളെ ഇഷ്ടമായ്.. അവളുടെ കുറവുകൾ എനിക്ക് പ്രശ്നമായി തോന്നിയില്ല..എന്റെ ഇഷ്ടം ഒരു തമാശ അല്ലെന്ന് കൂടി അറിയിക്കാനാണ് ഞാൻ വീണ്ടും അമ്മയെ കൂട്ടി വന്നത് ..
ഞാനാ നിമിഷം ആ ജനാലയിലേക്ക് നോക്കി നിൽക്കുമ്പോൾ മുറിയിലേ അകത്തളത്തിൽ കിലുങ്ങിയ കൊലുസ്സിനൊപ്പം ഒരിക്കൽ കൂടി അവളുടെ കരങ്ങൾ ആ ജാലക കമ്പിയിഴകളിൽ ഒരു വെൺ പ്രവായ് ചിറകു ഒതുക്കിയത് ഒളി കണ്ണാൽ ഞാൻ നോക്കി
പക്ഷെ എന്നെ അത്ഭുത പെടുത്തി കൊണ്ട് ആ കരങ്ങളിൽ നിറയെ എനിക്ക് ഇഷ്ടമുള്ള ചുവന്ന കുപ്പിവളകൾ അണിഞ്ഞിരുന്നു..
ആ നിമിഷം അവളുടെ അമ്മയുടെ നിറഞ്ഞു വന്ന കണ്ണുകൾ കണ്ടു ഞാനാ ആ കരങ്ങളെ മുറുകെ പിടിച്ചു..
” അമ്മ പേടിക്കണ്ട ഞാൻ അവളെ പൊന്നു പോലെ നോക്കിക്കൊള്ളാം..
നിങ്ങൾക്കാർക്കും വിരോധം ഇല്ലെങ്കിൽ ഞാൻ അവളോടൊന്ന് സംസാരിച്ചോട്ടെ എന്നുള്ള എൻറെ പ്രതീക്ഷയോടെയുള്ള ചോദ്യം അവഗണിക്കുവാൻ അവർക്ക് കഴിഞ്ഞില്ല..
അവരുടെ സമ്മതം വാങ്ങി അവളുടെ മുറിയുടെ ചെറുതായി ചാരിയ വാതിൽ തുറന്ന് അകത്തേക്ക് കയറി ചെല്ലുമ്പോൾ അവൾ വാതിലിനോട് ചേർന്ന് ചുവരിൽ ചാരി നിൽക്കുകയായിരുന്നു..
ഉള്ളിലെ സങ്കടം മുഴുവൻ ആ മുഖത്തും, മിഴികളിലും നിറഞ്ഞിരുന്നു..
ഞാൻ അവളെ തന്നെ നോക്കി നിന്നു .എന്നെ ഒരുപാട് കൊതിപ്പിച്ച മുഖം ഇത്രയും നാൾ അകലെ നിന്നു മാത്രം കണ്ടിട്ടുള്ളായിരുന്നു.ഒരുപാട് ആഗ്രഹിച്ചിരുന്നു ഈമുഖം ഒന്ന് അടുത്ത് കാണാൻ ..ഇപ്പോൾ ഇതാ തന്റെ കൈ എത്തും ദൂരത്ത് നിൽക്കുന്നു..
ആ നിമിഷം അവളോട് എന്ത് പറയണമെന്ന് അറിയില്ലാരുന്നു..കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ പറഞ്ഞു വിഷമിക്കേണ്ട എനിക്ക് തോന്നിയ ഇഷ്ടം സത്യമാണ്.. ഇനി ഒരിക്കലും ഈ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ലെടോ ..
എനിക്ക് നിന്നെ വേണം..നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്..ഞാനന്ന് തിരികെ നടന്നത് ഒരിക്കലും സഹതാപം കൊണ്ട് അല്ല
ഈ സ്നേഹം നിന്നെയും.നിന്റെ വീട്ടുകാരെയും ബോദ്ധ്യപെടുത്തുവാൻ ആയിരുന്നു
അതാ ഇന്ന് എൻ്റെ അമ്മയെയും കൂട്ടി തിരികെ വന്നു നിന്നെ പെണ്ണു ചോദിച്ചു .
നിറയുമെന്ന് തോന്നിക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു
നിനക്ക് അറിയോ നിന്നെ ആദ്യമായി കണ്ടതും ഇഷ്ടപ്പെട്ടതും.ഒരു മഴയുള്ള ദിവസം പൂക്കൾ നിറഞ്ഞ ആ വലിയ കുടക്കീഴിൽ നീ നടന്നു പോകുമ്പോഴാണ്
ആ വർണ്ണങ്ങളുടെ മറവിൽ മുഖം ഒളിപ്പിച്ചു നടന്നു നീങ്ങുമ്പോൾ അന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.. എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ ആണെന്ന്.
പിന്നെ മിക്കവാറും നീ പോലും അറിയാതെ നിന്നെ ഞാനൊരുപാട് നോക്കിയിട്ടുണ്ട്.. നിൻറെ തുടുത്ത മുഖവും ഉണ്ട കവിളുള്ള ഈ പെണ്ണിനെ….
പലപ്പോഴും ഞാൻ നിൻറെ വഴികളിലൂടെ നീ അറിയാതെ നിന്നെ ഞാൻ പിൻന്തുടർന്നു.. ഒരിക്കൽ നീ വീട്ടിലെ അയയിൽ തുണി ഉണക്കുമ്പോൾ റോഡിൽ നിന്നും ഞാൻ നിന്നെ നോക്കി നിന്നിട്ടുണ്ട്…
പ്രിയാ…ഞാൻ നിന്നെ കൊണ്ട് പൊയിക്കോട്ടെ എന്റെതു മാത്രമായി.. എനിക്ക് ഒരുപാട് ഇഷ്ടമാണ് .
എന്റെ മിഴികളിലെ പ്രണയ തീവ്രത അറിഞ്ഞാവും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. എന്തൊക്കെയോ പറയാൻ കൊതിക്കുന്ന അവളുടെ വാക്കുകൾ നെഞ്ചിൽ കുടുങ്ങി..അവളേങ്ങലടിക്കുമെന്ന് തോന്നിയപ്പോൾ ഞാൻ അവളുടെ അടുത്ത് ചെന്ന് കവിളിലൊഴുകിയ കണ്ണൂനീർ തുടച്ചു..
ഞാൻ പറഞ്ഞില്ലെടോ തന്നോട്.. ഇനി കരയെരുതെന്ന്..
മുഖമുയർത്തി എന്നെ നോക്കിയ അവളുടെ കണ്ണുകളിൽ നീർമണി തുളുമ്പിയപ്പോൾ അതിനു നല്ല പ്രണയത്തിന്റെ തിളക്കമുണ്ടെന്ന് തോന്നി..
പതിയെ അവളെ തന്നോട് ചേർത്ത് നെറ്റിയിൽ ചുംബിച്ചു.. തിരിയുമ്പോൾ അമ്മ പിറകിൽ ഉണ്ടായിരുന്നത് ഞാൻ കണ്ടില്ല…
” ദാ എൻ്റെ പെണ്ണ്..അമ്മയ്ക്ക് ഇഷ്ടമായോ..
പിന്നെ എനിക്ക് ഇഷ്ടമാകതെ ഒരുപാട് ഇഷ്ടമായ് മോനെ.. ..
എന്ന നമ്മുക്ക് ഈ പെണ്ണിനെയങ്ങു ഇന്ന് തന്നെ കൊണ്ടു പോകാ..ഇല്ലേ അമ്മേ ..
ഇപ്പോൾ തന്നെവേണോ… അങ്ങനെ അങ്ങ് ഇറക്കി വിടാൻ പോവല്ലേ ഞങ്ങളുടെ പെണ്ണിനെ.. വേണേൽ പത്ത് ആളെ കൂട്ടി വാ അപ്പോ തന്നു വിടാ എന്താ അമ്മേ..
പ്രിയയുടെ ചേട്ടന്റെ ആ വാക്കുകൾ കേട്ട്.. അവിടെ ഒരു കൂട്ട ചിരി ഉയർന്നു..
പ്രിയ നാണത്തോടെ അവിടെ നിന്നും ഓടി ഇടന്നാഴികയിലൂടെ…മറയുമ്പോൾ എന്റെ കണ്ണുകൾ അപ്പോഴും അവളെ പിന്തുടരുവാൻ കൊതിക്കുന്നുണ്ടായിരുന്നു
********************
ആദ്യ രാത്രിയുടെ ആലസ്യത്തിൽ അവളെ നെഞ്ചിൽ ചേർത്ത് കിടക്കുമ്പോൾ എന്റെ നെഞ്ചിൽ ചിതറി കിടന്ന അവളുടെ മുടിഴകളെ ഒതുക്കി ഞാൻ ആ മുഖത്തേയ്ക്കു നോക്കി…
ഞാൻ തൊടുവിച്ച സീമന്ത രേഖയിലെ ആ സിന്ദൂരപൊട്ട് അവളുടെ മുഖത്തും എന്റെ നെഞ്ചിലും പടർന്നിരുന്നു..
തുലാ വർഷമഴയുള്ള രാത്രികളിൽ ഇടിവെട്ടുമ്പോൾ പേടിയോടെ എന്റെ നെഞ്ചിൽ ഒളിക്കുന്ന അവൾ പേടിക്കാതെ ഇരിക്കാൻ എൻ്റെ നെഞ്ചോടു ചേർത്ത് അവളുടെ കാതുകളെ പൊത്തി പിടിക്കും..
ഒടുവിൽ അവളുടെ പേടിയെ മേലെ മെല്ലെ എന്റെ വിരലുകളുടെ കുസൃതിയിൽ എന്റെ തുടുപ്പിൽ അലിയിച്ചു ചേർത്ത് മയക്കും..
അടുക്കളയിൽ ജോലി ചെയ്യുന്ന അവളുടെ പിന്നാലെ ചെന്ന് എന്നിലേയ്ക്കു ചേർത്ത് അമർത്തി വെയ്ക്കും ..
ഒരിക്കൽ അമ്മ ചോദിക്കുകയുണ്ടായ്.. എന്തിനാണ് നീ ഇവളുടെ പിന്നാലെ എപ്പോഴും ഇങ്ങനെ നടക്കണ്..ഞാൻ നോക്കുന്നുണ്ട് ചെക്കാന്ന്
അപ്പോൾ ഞാൻ പറയും എൻ്റെ പെണ്ണിൻെറ കൈയ്യെങ്ങാനും പൊള്ളിയാ ഞാനല്ലാതെ ആര് അറിയാന.. പിന്നെ അത്ര നേരം കൂടി എന്റെ പെണ്ണിൽ നിന്നും അകന്നു നിൽക്കണ്ടാലോ..
അത് കേട്ട് അവൾ നാണത്താൽ ഓടി മുറിയിൽ കയറും ഞാൻ കടന്നു ചെല്ലുമ്പോൾ സ്നേഹം കൊണ്ട് അവളെൻെറ നെറ്റിയിലും ചുണ്ടിലും ചുംബിച്ചു ഒന്നും പറ്റില്ല എൻ്റെ പൊന്നെ എന്ന് പറയാതെ പറഞ്ഞു ആശ്വസിപ്പിക്കും..
കുളിക്കാൻ പോകുമ്പോൾ ഞാൻ പറയും വാതിൽ അടക്കേണ്ട..ചാരിയ മതിയെന്ന്..
അതെന്തിനാണെന്ന് അവളുടെ വിരലുകൾ എണ്ണിയെണ്ണി ചോദിക്കും..
മിണ്ടാപ്പുച്ചയല്ലെ എന്തെങ്കിലും പറ്റിയാലോ. എങ്ങാനും വീണലോ..എന്നെ വിളിച്ച ഞാൻ കേട്ടില്ലെ ലോ .
അതു കേൾക്കുമ്പോൾ ഞാനുള്ളപ്പോൾ അവൾ വാതിൽ ചാരാറെ ഉള്ളു ഇടയ്ക്കിടെ ഞാനവളെ ഒളിഞ്ഞു നോക്കും..
അപ്പോൾ അവളുടെ ചുണ്ടുകൾ പറയുന്നത് കേൾക്കാം എനിക്ക് മാത്രം കേൾക്കുന്ന സ്വരത്തിൽ..
ശോ ഒന്ന് പോ ചെക്കാന്ന്..
ചില ദിവസങ്ങളിൽ ഞാനവൾക്ക് ഒപ്പം കുളിമുറിൽ ഇടിച്ചു കയറും.. അവളുടെ നനഞ്ഞ ചുണ്ടുകളിലും കഴുത്തിലും പുറമേനിയിലും ഞാനവളെ ഇക്കിളിയാക്കും..
പിന്നീട് ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്ന ആ വാർത്ത എന്നെ അത്രയേറെ സന്തോഷിപ്പിച്ചിരുന്നു..
നിറവയറിൽ കാതോർത്തു കിടക്കുമ്പോൾ അവൾ പറയാതെ പറയും..
” എന്നെ പോലെ മിണ്ടാപ്പെണ്ണ് ആകരുത് എന്ന് പ്രാർത്ഥിക്ക് കേട്ടോ എന്ന് ..
അങ്ങനെ ഒൻപതു മാസത്തെ ഞങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ ആഗ്രഹം പോലെ. ഒരു മോളെ ഞങ്ങൾക്ക് കിട്ടി..
എന്റെ പെണ്ണിനെ പോലെ തന്നെ ഒരു സുന്ദരി മോൾ…
സന്തോഷം നിറഞ്ഞ ഞങ്ങളുടെ ജീവിതത്തിൽ അവളുടെ വാക്കുകൾ കാതോർത്തു എൻ്റെ പെണ്ണ് എപ്പോഴും ചുണ്ടനക്കി വിരലുകളാൽ എണ്ണിയെണ്ണി കൊഞ്ചിക്കും..
അമ്മ എന്ന് വിളിക്കെട പൊന്നെ എന്ന്
മോളുറങ്ങുമ്പോൾ എൻ്റെ നെഞ്ചിൽ കവിൽ ചേർത്ത് കിടക്കുമ്പോഴും അവൾ ശബ്ദം ഇല്ലാതെ പറഞ്ഞത്…
അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം
നമ്മുടെ മോള് അമ്മ എന്നു വിളിക്കുന്നത് കേൾക്കാൻ. ആണെന്നായിരിക്കും
ഒടുവിൽ ആദ്യമായി മോള് അവളെ അമ്മയെന്നു വിളിച്ചതും സന്തോഷം കൊണ്ട് കരഞ്ഞു പോയ അവളെ ചേർത്ത് പിടിച്ചു കരയരുതെന്നു പറഞ്ഞ.. എൻെറ വാക്കുകളെ തട്ടിമാറ്റി സന്തോഷം കൊണ്ട് നെഞ്ചു പൊട്ടി ഏങ്ങിയേങ്ങി കരയുമ്പോൾ ..
സങ്കടം കൊണ്ട് നിറഞ്ഞു വന്ന കണ്ണുകളോടെ ഞാനവളെ എൻ്റെ നെഞ്ചോട് ചേർത്ത്
എനിക്കേറെ ഇഷ്ടമുള്ള അവളുടെ തുടുത്ത ഉണ്ട കവിളത്ത് നിറയെ ചുംബനം തൊട്ടു എടുക്കുമ്പോൾ..
എനിക്കും തന്നില്ലെന്ന് പറഞ്ഞിട്ടാവണം എൻ്റെ കുഞ്ഞി പെണ്ണും കരച്ചിൽ തുടങ്ങിയിരുന്നു .