വികാരങ്ങൾ
Story written by Atharv Kannan
നായ അവളുടെ അരികിലേക്ക് നിരക്കി വീക്കി വെച്ച പാത്രത്തിൽ നിന്നും അവൾ വിറയാർന്ന കൈകളോടെ നായക്ക് വെച്ചിരുന്ന ചോറ് വാരി എടുത്തു. ആരെക്കണ്ടാലും ഗാർജിക്കുന്ന അസാമാന്യ വലുപ്പം ഉള്ള അവൻ തനിക്കു മുന്നിൽ ഒരു പൂച്ചക്കുട്ടിയെ പോലെ ഇരുന്നു തന്റെ കണ്ണുകളിലേക്കു നോക്കുന്നത് ആ പത്തു വയസുകാരി ശ്രദ്ധിച്ചു.
അവന്റെ കണ്ണുകളിൽ ആ വീട്ടിൽ മറ്റാരുടെ കണ്ണുകളിലും ഇല്ലാത്ത ഒന്ന് സഞ്ജന കണ്ടു.. ദയ… മഴ ആർത്തു പെയ്യാൻ തുടങ്ങിയിരുന്നു… ചുറ്റിനും കമ്പികൾ ഉള്ള നാല് വശവും തുറന്ന ആ വലിയ പട്ടിക്കൂട്ടിൽ ജിമ്മിയും അവളും മാത്രം.. ഇടി മിന്നൽ പാത്രത്തിൽ തട്ടിയതിന്റെ തിളക്കം ജിമ്മി ഇടയ്ക്കിടെ സഞ്ചനയുടെ മുഖത്ത് കാണുന്നുണ്ടായിരുന്നു.
പപ്പ ആണ് ജിമ്മിയെ വീട്ടിലേക്കു കൊണ്ടു വന്നത്.. ഒരു തവണ അവനു ചോറ് കൊടുക്കുമ്പോൾ താനും പപ്പയുടെ കയ്യിൽ തൂങ്ങി നിന്നിരുന്നതിന്റെ ഓർമ്മകൾ അവനിൽ ഉണ്ടായിരിക്കും.. വിശപ്പ്, അത് സഹിക്കാനാവില്ല.. ഒരുപക്ഷെ ലോകത്തു ഏറ്റവും വലിയ വേദനയും അത് തന്നെയാവും.. ഒരു ദിവസം മുഴുവൻ വെള്ളം കുടിച്ചു നിൽക്കാം.. പക്ഷെ ഒന്നര ദിവസം പിന്നിടുമ്പോൾ മുതൽ അടി വയറ്റിൽ നിന്നും കനൽ എരിയാൻ തുടങ്ങും.
പത്രത്തിലെ പകുതി ചോറുണ്ടു സഞ്ജന ബാക്കി ജിമ്മിക്ക് മുന്നിലേക്ക് നീക്കി വെക്കാൻ ശ്രമിച്ചു.. പക്ഷെ ചെറിയമ്മയുടെ ചവിട്ടു കൊണ്ട തോൾ അതിനു അനുവദിച്ചില്ല… മറു കൈകൊണ്ടു വീണ്ടും ജിമ്മിക്ക് മുന്നിലേക്ക് ചോറ് നീക്കി വെച്ചു.. പക്ഷെ ജിമ്മി വീണ്ടും അത് നിരക്കി സഞ്ചനക്ക് മുന്നിലേക്ക് വെച്ചു.
കാലി ആയി കിടന്നിരുന്ന പട്ടിക്കൂട്ടിലേക്കു നോക്കി രണ്ട് വര്ഷം മുന്നേ നടന്ന ആ നിമിഷങ്ങൾ സഞ്ജന പിന്നിലെ വരാന്തയിൽ ഇരുന്നു ഓർമിച്ചു… ഇന്നും നല്ല മഴയാണ്… അതെ ഇടിമിന്നലും.. പക്ഷെ ജിമ്മി ഇന്നില്ല.. പഴയ പോലെ ചെറിയമമ കൂട്ടിലടച്ചാൽ ചേർത്തു പിടിക്കാൻ ഇപ്പൊ അവനില്ല.
” സഞ്ജു മോൾക്ക് വിശക്കണ്ടോ? “
പുതിയതായി വന്ന വേലക്കാരൻ ചേട്ടൻ അയ്യപ്പൻ അവളോട് ചോദിച്ചു…
ദയനീയതയോടെ സഞ്ജന അയ്യാളെ നോക്കി…
” അയ്യപ്പെട്ടൻ മോൾക്ക് ചോറ് തരട്ടെ? “
” വേണ്ട! ചെറിയമമ കണ്ടാൽ അയ്യപ്പെട്ടന്റെ ജോലി പോവും ” വേണം എന്ന് പറയാൻ വന്ന പിഞ്ചു മനസ്സ് പക്വത കാണിച്ചു
” അവരൊക്കെ നേരത്തെ കിടന്നു.. തന്നെയല്ല അവരു കണ്ടാൽ അല്ലേ? “
സഞ്ജന പ്രതീക്ഷയോടെ അവനെ നോക്കി… കാരണം വിശപ്പ്.. അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
“നമുക്ക് അയ്യപ്പെട്ടന്റെ മുറിയിൽ പോവാം.. ഞാൻ വാരി തരാം മോൾക്ക് “
അയ്യാൾ ലൈറ്റ് കിടത്തി മെഴുകുതിരി കത്തിച്ചു…
” കറന്റ് ഉണ്ടല്ലോ… “
” അതുമോളെ വെട്ടം കണ്ടു അവരെങ്ങാനും വന്നു നോക്കിയാലോ? “
” ശരിയാ.. അയ്യപ്പെട്ടന് എനിക്ക് ചോറ് തന്ന കണ്ട ചെറിയമ്മ പ്രശ്നം ഉണ്ടാക്കും.. “
” മോളിങ് വാ.. ഞാൻ മടിയിൽ ഇരുത്തി വാരി തരാം “
എന്ത് ചെയ്യണം എന്നറിയാതെ നിന്ന അവളെ അയ്യപ്പൻ വലിച്ചു മടിയിലേ ക്കിരുത്തി…ചോരുരുളയാക്കി അയ്യാൾ വായിൽ വെച്ചു കൊടുക്കുന്നതോടൊപ്പം മറുകൈകൊണ്ട് അവളുടെ തുടയിലും തടവാൻ തുടങ്ങി.
” എന്തിനാ ഇങ്ങനെ ചെയ്യുന്നേ? “
” സ്നേഹം കൊണ്ടല്ലേ മോളേ ” അയ്യാൾ വേഗം തലയിൽ തലോടിക്കൊണ്ട് ചിരിയോടെ പറഞ്ഞു.
” തുടയിൽ എന്തോ കുത്തി കയറുന്നു “
” അത് സാരില്ല.. സ്നേഹം കൊണ്ടു അങ്കിൾ ഒരു കളി കളിക്കുന്നതല്ലേ… അങ്കിളും മോളും മാത്രം ഉള്ളപ്പോ ഇടയ്ക്കു നമുക്കീ കളി കളിക്കാട്ടോ .. “
ജോലി ഉപേക്ഷിച്ചു പോയ അയ്യപ്പൻറെ മുറിയിലേക്കും നോക്കി തിരിച്ചറിവില്ലാത്ത സമയത്തു അയ്യാൾ തന്നെ ഉപയോഗിച്ച് പോന്നതോർത്തു അവൾ മൂന്ന് വര്ഷം മുൻപ് നടന്ന ആ കാര്യങ്ങൾ ഓർമിച്ചു…
” നീ ഇതുവരെ ഉറങ്ങിയില്ലേ? “
പിന്നിൽ വന്നുകൊണ്ടു ചെറിയമ്മയുടെ മകൻ ചോദിച്ചു.
” ഇല്ല… “
” എന്തെ പഴയതൊക്കെ ആലോചിക്കുവാണോ? “
ഒരു ഞെട്ടലോടെ അവൾ അനിയനെ തിരിഞ്ഞു നോക്കി… ഭയം അവളുടെ ഉള്ളം കീറി മുറിച്ചു.. ശക്തമായ മിന്നൽ അവളുടെ മുഖത്ത് അടിച്ചു കൊണ്ടിരുന്നു.. മഴ ആർത്തു പെയ്യാൻ തുടങ്ങി.. തനിക്കു വീണ്ടും എന്തോ സംഭവിക്കാൻ പോവുക യാണെന്ന് അവളുട മനസ്സ് പറഞ്ഞു…വേഗത്തിൽ അകത്തേക്ക് നടക്കാൻ തുടങ്ങിയ അവളുടെ കൈത്തണ്ടയിൽ അവൻ പിടി മുറുക്കി..
” എനിക്ക് സംസാരിക്കണം “
” കിരൺ.. കൈ വിട് പ്ലീസ്… എനിക്കൊന്നും സംസാരിക്കാൻ ഇല്ല… ചെറിയമ്മ ഉള്ളപ്പോ നീ എന്ത് വേണേലും സംസാരിച്ചോ “
” നിന്നോടു എത്ര തവണ ഞാൻ പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണെന്നു “
” കിരൺ, നീയെന്റെ അനിയനാണ്.. പ്ലീസ്.. നമുക്കൊരിക്കലും കല്ല്യാണം കഴിക്കാൻ കഴിയില്ല “
” അതിനാര് പറഞ്ഞു കെട്ടണംന്നു… നമുക്ക് ഇവിടെ ഉള്ളിടത്തോളം കാലം ആഘോഷമായി ജർവിച്ചൂടെ? “
” നീ എന്റെ അനിയനാണെന്ന തോന്നലിൽ ആണ് മനസ്സ് കൈ വിട്ടപ്പോൾ എല്ലാം ഞാൻ നിന്നോടു പറഞ്ഞത്.. എന്റെ അവസ്ഥയെ നീ മുതലെടുക്കരുത്.. പ്ലീസ്! “
” ഈ ഒരു രാത്രി എങ്കിലും നിനക്ക് അഡ്ജസ്റ്റ് ചെയ്തൂടെ… ഇനി ഇപ്പൊ നിനക്കൊന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ.. എല്ലാം പണ്ടേ പോയതല്ലേ? “
” എന്റെ അനുവാദം ഇല്ലാതെ ആരെങ്കിലും എന്നെ തൊട്ടിട്ടുണ്ടങ്കിൽ അതെന്റെ തെറ്റല്ല.. മനസ്സുകൊണ്ട് ഒരാൾക്ക് മുന്നിലും ഞാൻ കീഴ്പ്പെട്ടിട്ടില്ല… എന്നെ വിട് “
കിരൺ പിടുത്തം മുറുക്കി…. ബിയർ ബോട്ടിൽ ചുമരിൽ പൊട്ടി ചിതറി… തന്റെ കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയോട് ചേർത്തു വെച്ചു പൊട്ടിയ കുപ്പിയുടെ മുന കിരൺ അവളുടെ കണ്ണിനു മുന്നിൽ ചൂണ്ടി നിക്കുമ്പോൾ വിശപ്പിനെക്കാൾ വലിയൊരു വികാരം അവളെ വേട്ടയാടി.. ഭയം… ജീവനിൽ ഭയന്നു അവൾ വിറച്ചു നിന്നു…
തന്റെ കാര്യസാദ്ധ്യം കഴിഞ്ഞു അവൻ മടങ്ങി…. അവൾ ഛർദ്ധിച്ചു കളഞ്ഞ വിഴിപ്പുകൾ മഴവെള്ളം ഒലിപ്പിച്ചു കൊണ്ടു പോയി.
കാലം പിന്നെയും പിന്നിട്ടു…. ചെറിയമ്മ് വാങ്ങി തന്ന പുതിയ ഉടുപ്പും ഇട്ടു അവൾ ബാൽക്കണിയിൽ താഴേക്കു നോക്കി നിന്നു മഴ കണ്ടു കൊണ്ടു മൂന്ന് കൊല്ലം മുന്നേ ഉള്ള ആ രംഗം ആലോചിക്കുവായിരുന്നു.. പെട്ടന്നാണ് റൂമിന്റെ വാതിൽ ആരോ അടച്ചത്..
ഞെട്ടലോടെ അവൾ ബാൽക്കണിയിൽ നിന്നും അകത്തേക്ക് കയറി.. ഇതുവരെ കണ്ടിട്ടില്ലാത്ത മനുഷ്യൻ.. നരച്ച മുടിയും ആരോഗ്യവനുമായ മദ്ധ്യ വയസ്കന്.
” നിങ്ങളാരാ…? …. ചെറിയമ്മേ… ചെറിയമ്മേ… ” അവൾ ഭയത്തോടെ ഉച്ചത്തിൽ വിളിച്ചു ..
അയ്യാൾ പൊട്ടി ചിരിച്ചു…
” നിന്റെ ചെറിയമ്മ തന്നെയാ എന്നെ ഇങ്ങോട്ട് വിട്ടേ… “
അവളുടെ മുഖം ഇരുണ്ടു…
അയ്യാൾ ബലം പ്രയോഗിക്കാൻ തുടങ്ങി.. ഭയം എന്ന വികാരത്തെ കീഴദക്കി അവൾ ചെറുത്തു നിക്കാൻ ശ്രമം തുടങ്ങി… ഇത്തവണ മറ്റൊരു വികാരം അവളെ കീഴടക്കി… ശക്തിയുള്ളവന്റെ മുന്നിൽ പിടിച്ചു നിക്കാനാവാതെ വരുമ്പോൾ സാധാരണക്കാരനു തോന്നുന്ന വിധേയത്വം.. അടിമത്വം…
അവളുടെ ശരീരം കുരുക്ഷേത്ര ഭൂമിയാക്കി അയ്യാൾ യുദ്ധം ആരംഭിച്ചു. കർണ്ണനും അർജുനനും ഭീമനും ആയി മതി വരുവോളം ആടി തിമിർത്തു അയ്യാൾ വിജയക്കൊടി നാട്ടി…
അങ്ങനെ ചേച്ചിയുടെ മകളെ വിറ്റു ചെറിയമ്മ സാമ്പത്തിക ഭദ്രത വരുത്തിയ തോർത്തു ആദ്യരാത്രിയിൽ കട്ടിലിൽ നോക്കി അവൾ ഇരുന്നു.എല്ലാം അദ്ദേഹത്തോട് പറയണം എന്നവൾ മനസ്സിൽ കുറിച്ചു..
ഇതുവരെ പക്ഷെ മിണ്ടാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല… ഇന്നെങ്കിലും പറയണം.. ലോകത്തു എല്ലാ ആണുങ്ങളും ഒരു പോലല്ല.. പക്ഷെ ചെറിയമമ്മ് കണ്ടു പിടിച്ച ആലായതുകൊണ്ട് ഉള്ളിൽ ഒരു ഭയം!
ഇതിനിടയിൽ മൂന്ന് തവണ വീട്ടിൽ നിന്നും രക്ഷപെടാൻ നടത്തിയ ശ്രമങ്ങൾ പരാജയമായതോടെ ആണ് ഇങ്ങനൊരു കല്ല്യാണം.. ഒരു നിമിഷം അവൾ ചിന്തിച്ചു ” എന്റെ പപ്പ ഉണ്ടായിരുന്നെങ്കിൽ എന്റെ ജീവിതം മറ്റൊന്നാവുമായിരുന്നു “
അയ്യാൾ മുറിയിലേക്ക് വന്നു… മദ്യത്തിന്റെ ഗന്ധം മൂക്കിൽ തുളച്ചു കയറി…
” സോറി.. കൂട്ടുകാരു നിർബന്ധിച്ചപ്പോ കുറച്ചു “
അവൾക്കു തെല്ലും ആശ്വാസം തോന്നി
” എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു “
” അറിയാം… നീ ഫ്രഷ് അല്ലെന്നല്ലേ..? എല്ലാം അറിഞ്ഞോണ്ട് തന്ന ഞാൻ കെട്ടിയതു… നിന്റെ ചെറിയമ്മേടെ ഒരു പണിക്കാരനാ ഞാനും… “
” പിന്നെന്തിനാ എന്നെ കെട്ടിയേ? “
അയ്യാൾ ചിരിച്ചു… ” എനിക്ക് വേറെ ചില രീതികളാ ഇഷ്ടം “
പുറത്താളുകൾ ഉള്ളതിനാൽ ഒച്ച വെച്ചാൽ എന്താവും എന്ന ദുരഭിമാനം അവളെ തളർത്തി… മറ്റൊരു വികാരത്തിനു കൂടി അവൾ അടിമപ്പെട്ടു.അന്നിതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത മറ്റൊരു ലൈംഗീക അനുഭവം വേദനയോടെ അവൾ അറിഞ്ഞു….
ഹോസ്പിറ്റൽ ബെഡിൽ തന്റെ കീറി കെട്ടിയ കയ്യിലെ ആത്മഹത്യ അടയാളത്തിലേക്കു നോക്കിക്കൊണ്ടു അവൾ ആ രാത്രിയെ കുറിച്ച് ഓർക്കുക ആയിരുന്നു.മൊഴി എടുക്കാൻ വന്ന സമീറിനോടു അവൾ എല്ലാം വിശദമായി പറഞ്ഞു കഴിഞ്ഞു.
ശക്തമായ മിന്നൽ ജനലിലൂടെ അവളുടെ മുഖത്ത് തട്ടി… മഴ പെയ്യുന്നതിന്റെ ശബ്ദം അവളുടെ കാതുകളിൽ പതിഞ്ഞു… തന്നെ മറ്റെന്തോ ഒരു വികാരം കീഴടക്കാൻ പോവാണെന്നു അവൾക്കു മനസ്സിലായി…
” നിങ്ങൾ മരിച്ചത് കൊണ്ടു നിങ്ങൾ അനുഭവിച്ച വിഷമങ്ങൾ എല്ലാം ഇല്ലാതാവോ? “
സഞ്ജന മറുപടി ഒന്നും പറഞ്ഞില്ല
” വെറുതെ ജീവൻ കളയുന്നതിനേക്കാൾ നല്ലതല്ലേ മറ്റൊരാൾക്ക് ഉപകാരപ്പെടും എങ്കിൽ… എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവില്ലേ നിങ്ങളെ കേൾക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ എന്ന്? നിങ്ങടെ ജീവിതം തന്നെ മറ്റൊന്നാ വില്ലായിരുന്നോ? ഈ ജീവിതം മടുത്തെങ്കിൽ എന്തുകൊണ്ട് നിങ്ങക്ക് മറ്റുള്ള വർക്ക് വേണ്ടി ജീവിച്ചു കൂടാ? നിങ്ങൾ ആഗ്രഹിച്ച പോലെ ആരോടെങ്കിലും ഒന്ന് മനസ് തുറക്കാൻ കാത്തിരിക്കുന്ന എത്രയോ പിഞ്ചുകൾ, പെൺകുട്ടികൾ, അമ്മമാർ,ഭാര്യമാർ,എല്ലാം ഉണ്ടാവും.. അവരെ കേൾക്കാൻ തയ്യാറായിക്കൂടെ.. “
“സ്വന്തം ജീവിതം രക്ഷിക്കാൻ അറിയാത്ത ഞാൻ അവർക്കു വേണ്ടി എന്ത് ചെയ്യാൻ? “
” നിങ്ങൾ ഇതുവരെ കടന്നു പോവാത്താ ഒരു വികാരം ഉണ്ട്… “
അവൾ സൂക്ഷമതയോടെ അവനെ നോക്കി
‘” ധൈര്യം.. മരിക്കാൻ നിങ്ങൾ കാണിച്ച ആ ധൈര്യമില്ലേ… അത് നൂറിൽ ഒരാൾക്ക് പോലും ഉണ്ടാവില്ല..! അതിന്റെ നാലിൽ ഒന്ന് പോലും വേണ്ട ജീവിക്കാൻ… സ്വയം തിരിച്ചറിയണം… ജീവിതം ഒരു താളത്തിൽ ആവുമ്പോൾ മനസ്സിലാക്കുന്ന ഒരാളും വന്നോളും “
” ഹും… ഇത്രയും കേട്ടിട്ടു എന്നെ ഏതെങ്കിലും ആണ് സ്വീകരിക്കും എന്ന് സാറിനു തോന്നുന്നുണ്ടോ? “
” അതിനെന്താ? “
” സർ സ്വീകരിക്കുമോ? “
തന്റെ സെമിനാറിൽ താൻ കടന്നു വന്ന വഴികളെ കുറിച്ച് തുറന്നു സംസാരിക്കുകയായിരുന്ന മോട്ടിവേഷണൽ സ്പീക്കർ സഞ്ജന തന്റെ പോലീസുകാരൻ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി അത് ഓർമിച്ചു.
” പലപ്പോഴും നമുക്ക് തന്നെ മനസ്സിലാവില്ല നമ്മൾ ഉപയോഗിക്കപ്പെടുവാണെന്ന്.. ചിലപ്പോ അറിഞ്ഞാലും പ്രതികരിക്കാൻ കഴിയില്ല.. പക്ഷെ ഇനിയെങ്കിലും അതിനു മാറ്റം വരണം.. നമ്മൾ അറിയണം, മനസ്സിലാക്കണം.. അതിനു വേണ്ടിയാണു ഞാനെന്റെ അനുഭവങ്ങൾ എല്ലാം നിങ്ങളോടു തുറന്നു പറഞ്ഞത്.
” എന്ത് പറ്റി ” എന്ന നമ്മുടെ ഒരു വാക്ക് മതിയാവും ചിലപ്പോ പലരുടെയും ജീവിതം തന്നെ മാറ്റി മറിക്കാൻ… ആർക്കും എപ്പോ വേണമെങ്കിലും എന്നെ വിളിക്കാം സംസാരിക്കാം.നിങ്ങളുടെ ഒരു വിളിപ്പാടകലെ ഞാൻ ഉണ്ടാവും.നിങ്ങളെ കേൾക്കാൻ.
മുൻവിധിയോടെ അല്ലാതെ എന്നെ കേൾക്കാൻ ആദ്യമായി ഒരാളുണ്ടായപ്പോൾ ആണ് എന്റെ ജീവിതവും മാറിയത്. ഒരിക്കൽ മരണത്തെ മുന്നിൽ കണ്ട എനിക്ക് ഇന്ന് ഒന്നിനോടും ഭയം ഇല്ല. മരണത്തെക്കാൾ വലുതായി ഒന്നും വരാനില്ലല്ലോ. പക്ഷെ എനിക്കാ വികാരം ഉണ്ടാവാൻ, ധൈര്യം ഉണ്ടാവാൻ ഒരുപാട് വൈകി… നിങ്ങളും അതാവർത്തിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു.