അവളെ എന്റെ പെണ്ണ് ചേർത്തു പിടിച്ചിട്ടുണ്ട്… എന്നിട്ടും അവൾ നിലത്തേക് ഇറങ്ങുവാൻ ഞെളി പിരിഞ്ഞു കൊണ്ട് എന്റെ പെണ്ണിന്റെ മുഖത്തും നെഞ്ചിലും…….

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“എന്റെ നെഞ്ചിൽ ഉരുണ്ടു കൂടിയ എന്തോ ഒന്ന് ഒരു വേദന പോലെ കണ്ണിലൂടെ ഉരുകി ഒലിക്കാൻ പോലും കഴിയാതെ വിങ്ങി പൊട്ടുന്നത് പോലെയായിരുന്നു ആ സമയം…!”

“കോഴിക്കോട് എയർപോർട്ടിന്റെ ഡിപ്പാർച്ചർ കാവടത്തിന് അരികിലേക് നടക്കുന്ന സമയം മുഴുവൻ എന്റെ മകൾ….മൂന്നു വയസു കാരി ആമിയെ ഞാൻ ഇടക്കിടെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു..

അവളെ എന്റെ പെണ്ണ് ചേർത്തു പിടിച്ചിട്ടുണ്ട്… എന്നിട്ടും അവൾ നിലത്തേക് ഇറങ്ങുവാൻ ഞെളി പിരിഞ്ഞു കൊണ്ട് എന്റെ പെണ്ണിന്റെ മുഖത്തും നെഞ്ചിലും കുഞ്ഞി കൈ യ്യാൽ അടിക്കുകയാണ്…

ഉപ്പി എന്നെയും കൊണ്ട് പോ എന്നും പറഞ്ഞു കൊണ്ട്….”

“വർഷത്തിൽ രണ്ടു മാസത്തെ ലീവിന് എല്ലാ പത്തു മാസം കൂടുമ്പോഴും കൃത്യമായി കമ്പനി ലീവും ടിക്കറ്റും തന്നു കയറ്റി വിടും… അതൊരു മാസം കൂടേ നീട്ടി അടിച്ചു തരാൻ പറഞ്ഞാൽ നോ എന്നൊരു നീട്ടിയുള്ള ശബ്ദമാണ് സ്ഥിരമായി കേൾക്കാറുള്ളത്…

അവിടുന്ന് പുറപ്പെട്ടാൽ തന്നെ ലീവ് കഴിഞ്ഞു തുടങ്ങി.. ആകെയുള്ള അറുപതു ദിവസത്തിൽ അന്പത്തി എട്ടോ അന്പത്തി ആറോ ദിവസമേ ലീവ് ഉണ്ടാവൂ.. അത് പോകുന്ന പോക്ക് ആണേൽ കൊടുംകാറ്റിന്റെ വേഗത്തിലും… ഓരോ ദിവസവും കഴിഞ്ഞു പോയില്ലെങ്കിൽ എന്ന് എത്ര കൊതിച്ചു പോകുമെ ന്നറിയുമോ??? “

“മോളോട് ഇത്രയും അടുത്തത് ഈ ലീവിന് നാട്ടിൽ വന്നപ്പോയായിരുന്നു… അവൾ എന്റെ കൂടേ തന്നെ ആയിരുന്നു സാധാ സമയവും ഞാൻ എങ്ങോട്ട് ഇറങ്ങിയാലും സ്റ്റെപ്പിൽ ഉണ്ടാവും കയ്യിൽ ഷൂവോ കെട്ടുന്ന ചെരിപ്പോ പിടിച്ചു കൊണ്ട്…

അവളെ പുറത്തേക് കൊണ്ട് പോകാൻ ഞാൻ അല്ലാതെ ആരുമില്ല എന്നറിയുന്നത് കൊണ്ട് തന്നെ ഒരു പുഞ്ചിരിയോട് കാലിൽ ഷൂ ഇട്ട് കൊടുത്തു നെഞ്ചിലേക് ചേർത്ത് പിടിക്കും “

“ഉപ്പി ഞാനും വരുന്നുണ്ട് കൂടേ…?”

രാവിലെ കുളിച്ചു ഡ്രസ്സ്‌ മാറ്റുന്ന സമയം റൂമിലേക്കു വന്നവൾ പറഞ്ഞ വാക്കുകൾ അതായിരുന്നു…

“ആ…എന്റെ ആമി കുട്ടിയും വരുന്നുണ്ടോ… എയർപോർട്ടിലേക്ക് “

അവളെ ബെഡിലേക്ക് കയറ്റി വെച്ച് കൊണ്ട് ഞാൻ ചോദിച്ചു…

“ഹ്മ്മ്…ഞാനും വരുന്നു.. എയർപോർട്ടിലേക്ക് അല്ലേ….

ഉപ്പിയുടെ കൂടേ ഗൾഫിലേക്…”

അവൾ എന്റെ മുഖത്തേക് നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…

“ഗൾഫിലേക്കോ…?

(ടൗണിലേക്കോ അങ്ങാടിയിലേക്കോ പോകുന്നത് പോലെ പോകാൻ കഴിയുന്ന സ്ഥലമായിരിക്കും അവളുടെ ഉള്ളിൽ ഈ ഗൾഫ്) “

“അതേ.. എനിക്ക് എന്റെ ഉപ്പി ന്റെ കൂടെ നിൽക്കണം…”

അവൾ രണ്ടു കയ്യും ഊര ക് കുത്ത് കൊടുത്ത് ഒന്ന് ചുണുങ്ങി കൊണ്ട് പറഞ്ഞു..

“അള്ളോ.. ഉപ്പി അവിടെ നമുക്ക് മൂന്നു പേർക്കും നിൽക്കാൻ വീടൊന്നും എടുത്തിട്ടില്ലല്ലോ..

ഉപ്പി അവിടെ ചെന്നിട്ട് വീടൊക്കെ എടുത്ത് ആമി യെയും ഉമ്മിയെയും എല്ലാ വരെയും കൊണ്ട് പോകാം…

ഹ്മ്മ്…”

ഞാൻ എന്റെ മുടി ചീകി കൊണ്ട് ആ ചീർപ്പ് കൊണ്ട് അവളുടെ മുഖത് മെല്ലെ തട്ടി കൊണ്ട് ചോദിച്ചു…

“മാണ്ട…

ഇച് കൂ….. ടെ വരണം

എബടെ ഉപ്പി യോടൊപ്പം…”

അവൾ ഒന്ന് പിണങ്ങി… മുഖം വീർപ്പിച്ചു കൊണ്ട് എന്നിൽ നിന്നും മുഖം തിരിച്ചു കൊണ്ട് തിരിഞ്ഞു നിന്നു..

“സാധാരണ അവൾ എഴുന്നേൽക്കുന്നതിന് മുമ്പേ പോകാറുണ്ട് എയർപോർട്ടിലേക്…

ഇതിപ്പോ ഫ്ലൈറ്റ് ഡിലെ ആണെന്നും മോർണിംഗിലെ ടെക് ഓഫ്‌ ചെയ്യൂ വെന്നും ഫ്ലൈറ്റ് കമ്പനി ഇന്നലെ തന്നെ വിളിച്ചറിയിച്ചിരുന്നു…”

“സമയം തീരാൻ പോകുന്നവന് ഒന്നോ രണ്ടോ മണിക്കൂർ കൂടുതൽ കിട്ടിയപ്പോൾ ഉള്ള സന്തോഷം മോളൂസിന്റെ വാക്കുകൾ ക് മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കണ്ണ് നീർ തുള്ളികൾ ബെഡിലേക് ഒലിച്ചിറങ്ങി…

അവളുടെ മുഖം ഒന്ന് ഇരുണ്ടാൽ പോലും എനിക്ക് സഹിക്കാൻ കഴിയാത്ത വേദന നൽകുവാൻ തുടങ്ങിയിരിക്കുന്നു…”

“ആമി…”

എന്നോട് മിണ്ട ണ്ട…. എനിക്ക് ഉപ്പിനെ ഇഷ്ട്ടില്ല… ഉപ്പിക് ആമിയെ ഇഷ്ട്ടില്ലാഞ്ഞിട്ടല്ലേ കൊണ്ടാവാത്തത്…

അവളുടെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു സങ്കടം പോലെ പുറത്തേക് വന്നു…

“ഉപ്പിച്ചി പോയാൽ ആമിക് ആര് ലെയ്സ് കൊണ്ട് തരും…

ആമിക് ആരാ ഐസ് ക്രീം വാങ്ങിച്ചര …???

ആമിയെ ആരാ കടല് കാണിക്കാൻ കൊണ്ട് പോവാ…???

ഇന്നാള് അമ്മള് ഫാറൂക്ക് പോയി സിനിമ കണ്ടില്ലേ അത് പോലെ ആരാ ആമിയെ കൊണ്ട് പോകാ…??.

ആരാ ആമിയെ രാത്രി കെട്ടിപിടിച്ചു കിടക്കുക…??

ആരാ ആമിക് ചോറ് വാരി തരാ …???

ആരാ ആമിയെ നെയ്സറിയിൽ നിന്നും കൊണ്ട് വരിക…???

ഉപ്പി എന്നോട് മിണ്ടണ്ട… ഉപ്പി പോയാൽ എനിക്ക് കളിക്കാനും എന്നെ അങ്ങാടിയിൽ കൊണ്ട് പോകാനും ആരും….

ആരും ഉണ്ടാവൂല ലോ …

ആമി ഒറ്റക്ക് ആവൂലെ…

ഉപ്പി

ഉപ്പി പോവുമ്പോ എന്നെയും കൂടേ കൊണ്ട് പോകുമോ…???”

അവൾ എന്നെ നോക്കി കണ്ണുകൾ നിറച്ചു കൊണ്ട് ചോദിച്ചു….

അവളുടെ ചോദ്യങ്ങൾക് എനിക്കൊരു ഉത്തരം നൽക്കാൻ ഇല്ലായിരുന്നു…

അവളെ കെട്ടിപിടിച്ചു കരയുക എന്നല്ലാതെ…

“ഉപ്പി കൊണ്ട് പോയ്കോളാ ട്ടോ ഉപ്പിന്റെ ആമിയെ… രണ്ടു മാസം കൊണ്ട് ഉപ്പി കൊണ്ട് പോവാട്ടോ…എന്നൊരു ഉറപ്പ് ആ കുഞ്ഞിളം കൈകളിലേക്കു എന്റെ കൈകൾ ചേർത്ത് വെച്ച് ഞാൻ പറഞ്ഞു…”

“എന്റെ ആശ്വാസവാക്കുകൾ അവളുടെ മനസിനെ ആശ്വാസം നൽകിയിട്ടില്ലെന്നു ഉപ്പി എന്നെയും കൊണ്ട് പോ എന്നുള്ള അവളുടെ കരഞ്ഞു കൊണ്ടുള്ള ശബ്ദം എന്റെ ചെവിയിലേക് കയറും തോറും എനിക്ക് മനസിലായി കൊണ്ടിരുന്നു…”

“ബോഡിങ് പാസ്സ് എടുക്കുവാനുള്ള ക്യു വിൽ നിൽക്കുന്നതിനിടയിൽ പുറത്തേക്കുള്ള ഗ്ലാസ്സിനുള്ളിലൂടെ ഞാൻ കണ്ടു അവളെ എന്റെ പെണ്ണ് കെട്ടിപിടിച്ചു തിരിഞ്ഞു നടക്കുന്നത്….”

“കയ്യിലുള്ള പാസ്സ് പോർട്ട്‌ കീറി കളഞ്ഞു പുറത്തേക് ഓടി എന്റെ പെണ്ണിന്റെ തോളിൽ നിന്നും ആമിയെ ചേർത്ത് പിടിക്കുന്നതായി സ്വപ്നം കണ്ട്..

എന്നെകിലും ഒരിക്കലും അവളുടെ കൈ പിടിച്ചു ഈ വിമാനത്താവളത്തിന്റെ ഉള്ളിലൂടെ നടക്കുന്നതും സ്വപ്നം കണ്ട് മുന്നിലേക്ക് നീങ്ങുന്ന വരിയിൽ ഞാൻ നിന്നു…

മകളെ ഉപ്പയോട് നീ ക്ഷമിക്കണേ ☺️”

ബൈ

Related Posts

Leave a Reply

Your email address will not be published. Required fields are marked *