അവസാനം അവളു വീണു. കൊണ്ട്പോകാൻ പറ്റുന്നിടത്തൊക്കെ കൊണ്ട് പോയി. ആ പ്രേമം കൊണ്ട് ഒരു നഷ്ടവും എനിക്ക് ഉണ്ടായില്ല…

നിന്റെ മാത്രം

Story written by Indu Rejith

എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് ഇപ്പോഴെങ്കിലും ഒന്ന് പറയേട്ടാ….നീറി മരിക്കാൻ വയ്യാത്തോണ്ട് അവസാനമായിട്ട് ചോദിക്കുവാ ഞാൻ…ഇനി ഒരു കത്തെഴുതാൻ ഞാനീ ഭൂമിയിൽ ഉണ്ടായിന്നു വരില്ല….എല്ലാരൂടെ ഏതോ ഒരുത്തന്റെ തലയിൽ എന്നേ കെട്ടിവെയ്ക്കാൻ പോവാ….അറിഞ്ഞു കൊണ്ട് ആരെയും ചതിക്കാൻ എനിക്ക് വയ്യ….ഇങ്ങനെ ഒഴിഞ്ഞു മാറാനുള്ള കാരണം എങ്കിലും എന്നോടൊന്നു പറഞ്ഞിരുന്നെങ്കിൽ ഈ പാഴ് ജന്മം ഒരു പിടി കയറിൽ ഞാൻ സന്തോഷതോടെ അവസാനിപ്പിച്ചേനെ…

അളിയാ….ഒരു സാഡ് ബിജിഎം പോരട്ടെ….

വൈകുന്നേരത്തെ കള്ളു സഭയിലിരുന്നാണ് സൂര്യൻ ഈ കത്തുറക്കെ വായിച്ചത്…ഇനി എഴുതില്ലെന്ന് പറഞ്ഞതിന് ശേഷം ആ പിഴ എഴുതുന്ന അഞ്ചാമത്തെ കത്താണിത്…ചാവും ചാവുമെന്ന് പറയുന്നതല്ലാതെ ഇവളുമാർക്കൊന്നും അതിനുള്ള ഉശിരില്ലടാ…

ആരാടാ അവൾ കാമുകിയാ..ഗ്ലാസിൽ മദ്യം ഒഴിച്ചുകൊണ്ടൊരുത്തൻ ചോദിച്ചു…

കാമുകിയോ എനിക്കോ തുഫ്ഫ്…വല്യ കൊടി കുത്തിയ തറവാട്ടിലെ വക്കീലിന്റെ പൊന്നുമോളാ…പറഞ്ഞിട്ടെന്താ ഞാൻ പറഞ്ഞാൽ തന്തേം തള്ളേം കൊന്നിട്ട് വരും അതാ പ്രേമത്തിന്റെ പവർ…അതാണി ഈ സൂര്യന്റെ മിടുക്ക്…കുറേ മാസം പിടി തരാതെ എന്നേ പുറകെ നടത്തിച്ചവളാ…തെറ്റ് പറയരുതല്ലോ ആള് സുന്ദരിയാ…കൈയിലുള്ള എല്ലാ നമ്പരും ഇറക്കി ആണെങ്കിലും അവളെ വീഴ്ത്തണം എന്ന് എനിക്ക് വാശി ആയിരുന്നു…എന്റെ കഞ്ചാവ് ലുക്ക് ഒന്ന് മാറ്റി പിടിച്ച് രാപ്പകൽ ഞാൻ അവളുടെ മണം പിടിച്ച് നടന്നു….അവസാനം അവളു വീണു….കൊണ്ട്പോകാൻ പറ്റുന്നിടത്തൊക്കെ കൊണ്ട് പോയി….ആ പ്രേമം കൊണ്ട് ഒരു നഷ്ടവും എനിക്ക് ഉണ്ടായില്ല…മുടക്കുമുതലിന്റെ ഇരട്ടി ലാഭം….കാര്യം പിടികിട്ടി കാണുമല്ലോ…

ബാക്കി പറയടാ…

പിന്നെന്താടാ…പുതിയ ഒന്ന് രണ്ട് കോള് ഒത്തുവന്നപ്പോൾ ഇവളത് ചോദ്യം ചെയ്യാൻ തുടങ്ങി….തല്ലും പിടിക്കലും ഒന്നും നമ്മൾ ബുദ്ധിയുള്ള ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള കാര്യമല്ലല്ലോ…അവളെ സ്നേഹിച്ചു സ്നേഹിച്ചു കൂടെ കൊണ്ട് നടന്നു പഴയപോലെ….ഏതൊക്കെയോ കല്യാണ ആലോചന വന്നപ്പോൾ അവള് പറയുവാ വീട്ടിൽ വന്ന് സംസാരിക്കണം എന്ന്….പൊല്ലാപ്പ് ആയെന്നു എനിക്ക് ബോധ്യമായപ്പോ ഞാൻ മുങ്ങി…നല്ലൊരു ജോലി കണ്ടെത്തീട്ട് വന്ന് പെണ്ണ് ചോദിക്കാന്ന് പറഞ്ഞു…അന്ന് പോന്നതാ നാട്ടിൽ നിന്ന്…

പണത്തിന്റെ ആവിശ്യം വന്നപ്പോൾ ഒരിക്കൽ ഞാൻ അവൾക്ക് ഇവിടുത്തെ അഡ്രെസ്സ് അയച്ചു കൊടുത്തു….പറഞ്ഞതിൽ കൂടുതൽ പണം പലപ്പോഴായി അയച്ചു തരികയും ചെയ്തു…ഇവിടെ അല്ലറ ചില്ലറ മോഷണവും മറ്റും ആയപ്പോൾ എന്റെ കൈയിൽ ശെരിക്കു പണം വന്നു…അതോടെ അവളെ കൊണ്ടുള്ള ഏക ആവശ്യവും ഇല്ലാതായി…പിന്നെ പാതിരാത്രിയിൽ വിളിച്ച് കൊഞ്ചുന്ന പരിപാടി ഞാനങ്ങു നിർത്തി… നമ്പർ മാറ്റിയതോടെ അവളുടെ വിളി ഇങ്ങോട്ടും ഇല്ലാതായി…അപ്പോളാ നാശം കത്തും പൊക്കിയെടുതോണ്ടുള്ള വരവ് തുടങ്ങിയത്…

വിട്ടു കളയണ്ട അളിയാ പറ്റുമെങ്കിൽ നീ ഇങ്ങോട്ട് ഒന്ന് വരുത്തിക്ക്…ഞങ്ങളൂടെ ഒന്ന് പരിചയപ്പെട്ടോട്ടെ..

ഓഹ് എനിക്ക് ഇനി അവളെ വല്യ താല്പര്യം ഇല്ലടാ…

നിനക്ക് വേണ്ടെങ്കിൽ വേണ്ടാ… എന്താ അവളുടെ പേര്.

വീണ…

അതേ വീണ… അവളെ ഇവിടൊന്നു വരുത്താൻ നിനക്ക് പറ്റുമോ….

അത്യാവശ്യം ആണെങ്കിൽ ഞാൻ നോക്കാം..അലഞ്ഞു തിരിഞ്ഞു നടന്നവനെ നിങ്ങടെ ഗ്യാങ്ങിൽ ചേർത്തതിനുള്ള പ്രത്യുപകാരമായി കരുതിയാ മതി..

എങ്കിൽ നീ അവളെ ഒന്ന് വിളിക്ക്…നാളെ തന്നെ ഇങ്ങ്പോരാൻ പറ… ഇതൊന്ന് വെച്ച് താമസിപ്പിച്ചുടാ…അച്ചാർ നക്കി വടിച്ചാണ് ബോബി അത് പറഞ്ഞത്….എല്ലാർക്കും സമ്മതമാണെങ്കിൽ ഞാൻ അവളെ വിളിക്കാം….

ടാ വിശാലേ വിളിക്കട്ടെ അവളെ…. നീയാകുമ്പോ ദിവ്യ പ്രേമത്തിന്റെ ആളാണല്ലോ… അതാ നിന്റെ അഭിപ്രായം ചോദിച്ചത്….പ്രേമിച്ച പെണ്ണ് വണ്ടി കേറി ചത്തപ്പോൾ അടുത്തതിനെ നോക്കണമായിരുന്നു… ഒന്നാം തരം പഠിപ്പുണ്ടായിട്ടെന്താ വകതിരിവ് ഇല്ലാതെ പോയി…പോങ്ങൻ….

നീ അവനെ വിട്ടേക്ക് അവൻ പൊട്ടനാണോ ഭ്രാന്തനാണോ എന്ന് എനിക്ക് ഇത്‌ വരെ മനസിലായിട്ടില്ല….

അടുത്ത ഗ്ലാസും വായിലേക്കൊഴിച്ചാണ് ബോബി ഡയലോഗ് പാസ്സാക്കിയത്..

എല്ലാരുടെയും നിർബന്ധത്തിനു വഴങ്ങി ഒടുവിൽ വീണയെ വിളിക്കാൻ തീരുമാനിച്ചു…ഏറെ നാളിനു ശേഷമുള്ള ഫോൺ കാൾ

കുറച്ചു നേരത്തെ പൊട്ടികരച്ചിലിന് ശേഷം അവൾ കാലത്തെ ട്രെയിനിനു വരാന്നു സമ്മതിച്ചു…

മക്കളെ അവൾ സമ്മതിച്ചു കേട്ടോ…വൺ കണ്ടിഷൻ വൈകുന്നതിന് മുൻപ് തീർത്തോണം എല്ലാം….കൂട്ടുകാരിയെ കാണാണെന്ന് പറഞ്ഞ് ഇറങ്ങാനാണ് പോലും….

അതൊക്കെ നമുക്ക് റെഡിയാക്കാം അളിയാ….

കാലത്ത് പറഞ്ഞ സമയത്ത് തന്നെ അവൾ റെയിൽവേ സ്റ്റേഷനിൽ എത്തി….ഒരു കാറുമായി സൂര്യൻ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു…സൂര്യനെ കണ്ടപ്പോഴേ ഓടിവന്നവൾ കെട്ടിപിടിച്ചു….കാണാൻ കണ്ണ് കൊതിക്കുവാരുന്നു ദൈവം എന്റെ പ്രാർത്ഥന കേട്ടു….കുറേ നാളിനു ശേഷം ഒരൽപ്പനേരം അടുത്തിരിക്കാൻ പറ്റിയല്ലോ….അവൾ വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു…നമ്മൾ എവിടെക്കാ സൂര്യാ നിന്റെ കമ്പനിയിലേക്കാണോ…

അല്ലടി ഞാൻ കെട്ടുന്ന പെണ്ണിനെ ഫ്രണ്ട്സിനൊക്കെ ഒന്ന് പരിചയപ്പെടണമെന്ന്…

ജോലി തിരക്കും കമ്പനി മാനേജരൂടെ സ്ട്രിക്ട് കൺട്രോളുടെ ആയത്കൊണ്ടാ എനിക്ക് നിന്നേ പലപ്പോഴും വിളിക്കാൻ പോലും പറ്റിയിരുന്നില്ല…അയാൾ രണ്ട് ദിവസം മുൻപാണ് സ്ഥലം മാറി പോയത്… അപ്പോ തന്നെ ഞാൻ നിന്നേ വിളിച്ചു. അത്രയ്ക്ക് മിസ്സ്‌ ചെയ്തിരുന്നു ഞാൻ…

സൂര്യൻ എന്നേ ചതിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു…ഏതാ സൂര്യ ആ അമ്പലം…അത് ഒരു ദേവിക്ഷേത്രമാ…സൂര്യൻ എന്നേ ചതിക്കാൻ ദാ ഈ ദേവി സമ്മതിക്കില്ലെന്ന് കൂട്ടിക്കോ…ചെകുത്താന്റെ പല്ലക്കിൽ ഇരുന്നാ ഇവൾ ദൈവത്തിന്റെ മഹിമ പറയുന്നത്…. സൂര്യൻ ഉള്ളിൽ ചിരിക്കുന്നുണ്ടായിരിന്നു…കാർ ഒരു വീടിന്റെ മുന്നിലേക്ക് അടുത്തു.

ഇതാ ഫ്രണ്ടിന്റെ വീട്….

ഒന്ന് അടിച്ചുപൊളിക്കാൻ അവന്മാർ കണ്ടെത്തിയ സെറ്റപ്പ് ആയിരുന്നു അത്..

ഇവിടൊന്നും താമസമില്ലേ സൂര്യ…എനിക്ക് എന്തോ പേടി പോലെ..

എന്തിനാ പേടി ഞാനില്ലേ…ജോലിതിരക്കിനിടയിൽ ജീവിക്കാൻ നല്ലത് ഇത്‌ പോലെ ആളൊഴിഞ്ഞ ഇടങ്ങളാ…നിന്റെ ഫോൺ ഒന്ന് തന്നെ എന്റെ ഫോണിന്റെ റേഞ്ച് പോയി അതാ….ബുദ്ധിപരമായി അവളുടെ ഫോണും സൂര്യൻ കൈക്കലാക്കി.

കാർ നിർത്തി വാതിലിൽ മുട്ടിയപ്പോ ബോബി ഓടി വന്ന് കതക് തുറന്നു…റൂമിൽ നിന്ന് കള്ളിന്റെയും സിഗരറ്റിനന്റെയും ഗന്ധം ഉയർന്നിരുന്നു…അവൾ അകത്തേക്ക് കയറിയതും ശക്തിയിൽ സൂര്യൻ തന്നെ വാതിലടച്ചു…അവളുടെ ഷാൾ കൊണ്ട് തന്നെ പെട്ടന്ന് വായ് മൂടി കെട്ടി…. ആവേശത്തോടെ അവന്മാർ അവളുടെ അടുത്തക്ക് ചെല്ലുന്നത് നോക്കി സൂര്യൻ മാറിയിരുന്നു… പറ്റുന്ന പോലെയൊക്കെ അവൾ പ്രതികരിക്കുന്നുണ്ടായിരുന്നു…

നീ എന്താ കരുതിയെ നിന്നേ കെട്ടിലമ്മയായി വഴിക്കാൻ പോകുവാണെന്നോ….നീ പറഞ്ഞില്ലേ ഞാൻ നിന്നേ ചതിക്കാൻ ദൈവം അനുവദിക്കില്ലന്ന്….ആ ദൈവം നിന്നേ കാലന്റെ കൂടെയാ പറഞ്ഞ് അയച്ചത്…സൂര്യന്റെ വാക്കുകൾ പാതിയിൽ മുറിഞ്ഞിരുന്നു. അവന്റെ പിൻ കഴുത്തിൽ എന്തോ തറച്ചു കേറുന്നത് പോലെ അവന് തോന്നി. കൈയിലിരുന്ന കള്ളുകുപ്പിയുടെ പൂളുന്ന അറ്റം പിന്നിൽ നിന്നാരോ പലതവണ സൂര്യന്റെ ഉടലിൽ കുത്തിയിറക്കി…

പെണ്ണിനെ ചതിച്ചവനെ ചങ്ങാതി ചതിച്ചു….

ഒരുത്തി പോയതിന്റെ വേദന മാറ്റാൻ കള്ളിലും കഞ്ചാവിലും അഭയം പ്രാപിച്ചവനാ ഞാൻ….പക്ഷേ ഒരിക്കൽ പോലും ഒരാണിന്റെ മാന്യത കൈ വിട്ടു പെരുമാറിയിട്ടില്ല….അവൾ പോയിടത്തേക്ക് മറ്റൊരു പെണ്ണ്കൂടി പോകുന്നത് നോക്കി നിക്കാൻ എനിക്ക് പറ്റില്ലടാ തെമ്മാടികളെ…എന്റെ പെണ്ണ് പ്രേമിച്ചത് ചങ്കുറപ്പുള്ള ആണിനെ ആയിരുനെന്ന്‌ എന്റെ അമ്മുവിന്റെ ആത്മാവിന്നെങ്കിലും ബോധ്യപ്പെടണം…

ഇവളെ നീയൊക്കെ കൊന്നാൽ കിട്ടുന്ന ശിക്ഷയേ നിന്നെയൊക്കെ കൊന്നാൽ എനിക്കും കിട്ടു…ഞാനോ നശിച്ചു…ഈ കുട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല… ഒന്നും സംഭവിക്കാൻ അനുവദിക്കുകയുമില്ല…ആർക്കാടാ ഇനി അവളെ തൊടണ്ടത്…കുത്തി മലത്തും ഞാൻ…

ജീവൻ വേണേൽ ഓടിക്കോട അവന് പ്രാന്താ….പിൻ വാതിൽ തുറന്ന് അവന്മാർ എവിടേക്കോ ഓടി…

സൂര്യന്റെ ചോരയിൽ കുളിച്ച ശരീരം അവളുടെ കൺമുന്നിൽ കിടന്ന് പിടയുന്നുണ്ടായിരുന്നു…

അവൻമാർ സ്ഥലം വിട്ടതോടെ വിശാൽ അവളുടെ വാ മൂടിയ ഷാൾ അഴിച്ച് മാറ്റി…കുട്ടിക്ക് ഹോസ്പിറ്റലിൽ പോണോ…കൊണ്ടാക്കാം ഞാൻ…പിന്നെ പോലീസ് സ്റ്റേഷനിൽ പോണം…. അവനെ ഞാനാ കൊന്നതെന്ന്‌ അഭിമാനത്തോടെ പറയണം എനിക്ക്…അവന്മാർ ഈ പ്ലാൻ ഇട്ടപ്പോഴേ എനിക്കിത് ചെയ്യാമായിരുന്നു പക്ഷേ നിന്നേ പോലുള്ളവളുമാർക്ക് കാമുകൻമാരെ മാത്രേ വിശ്വാസമുള്ളൂ…നേരിൽ കണ്ട് മനസിലാക്കട്ടെ എന്ന് ഞാനും കരുതി …കുട്ടി ക്ഷെമിക്കണം…

എനിക്ക് കുറച്ചു വെള്ളം വേണം…നീണ്ട മിനറൽ വാട്ടറിന്റെ കുപ്പി അവൻ അവൾക്ക് നേരെ നീട്ടി…ആരെങ്കിലും വിളിക്കുമ്പോൾ ഒന്നും ചിന്തിക്കാതെ എന്തിനാ കുട്ടി ഇറങ്ങി തിരിക്കുന്നത്….എങ്കിലും തനിക്ക് ഭാഗ്യമുണ്ട് ജീവൻ പോയില്ലല്ലോ…

വിശാൽ അവളെ താങ്ങിയെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചു…ഹോസ്പിറ്റലിൽ അധികൃതർ വിവരങ്ങളൊക്കെ അവളുടെ വീട്ടുകാരെ അറിയിച്ചിരുന്നു…ഉടനെ തന്നെ അവളുടെ അച്ഛൻ ഹോസ്പിറ്റലിൽ എത്തി…സാരമില്ല മോളേ നിന്റെ ജീവനൊന്നും പറ്റിയില്ലല്ലോ എനിക്ക് അത് മതി….ആ പയ്യനെവിടെ …മോളേ ഇവിടെ കൊണ്ടാക്കിയ….

അയാളെ പോലീസ് കൊണ്ട്പോയി….നഴ്സ് ആണത് പറഞ്ഞത്…

വിശാലിനെ എങ്ങനെ എങ്കിലും രക്ഷിക്കണേ അച്ഛാ…അച്ഛൻ ശ്രെമിക്കാം മോളേ…

തുടർച്ചയായ നിയമ പോരാട്ടങ്ങളിലൂടെ വിശാലിന് ശിക്ഷയിൽ ഇളവ് ലഭിച്ചു….ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ വിശാലിനെ കാത്ത്‌ വീണയും അച്ഛനും കവാടത്തിൽ തന്നെ നിൽപ്പുണ്ടായിരുന്നു…അവനാകെ മാറിപോയിരുന്നു…ലഹരിയുടെ ലോകത്തിത്തു നിന്നും…ശിക്ഷയിൽ നിന്നും മോചിതനായതിന്റെ ആനന്ദം ആ മുഖത്ത് മിന്നിമാഞ്ഞിരുന്നു….നാളെ നമ്മുടെ വീണയുടെ കല്യാണമാ മോനേ….നീ പുറത്തിറങ്ങിയിട്ട് മതിയെന്നവൾ വാശി പിടിച്ചിരുന്നു….വലിയ ആപത്തിൽ നിന്നും അവളെ രക്ഷിച്ച ഒരു ദേവിയുണ്ട് ആ നടയിൽ വെച്ച് വേണമാ ചടങ്ങെന്ന്‌ അവൾക്ക് നിർബന്ധമാണ്…നമുക്ക് പുറപ്പെട്ടേക്കാം…കാറിൽ ഇരുന്നപ്പോൾ വീണ പലപ്പോഴും വിശാലിന്റെ തോളിലേക്ക് തല ചാ യ്ക്കുന്നുണ്ടായിരുന്നു…അവൻ പലപ്പോഴും ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.

കല്യാണചെറുക്കനെ അറിയോ മാഷേ….

ഇല്ല ആരാ…

വിശാലിന്റെ കൈ മാറോട് അടുപ്പിച്ചാണവൾ അത് ചോദിച്ചത്….എന്നേ പ്രേമിച്ചു ചതിച്ചവനിൽ നിന്നും… ഒരു തല്ലിപ്പൊളി എന്നേ രക്ഷിച്ചിരുന്നു ആളാ കക്ഷി….

തടവറയ്ക്കുള്ളിൽ കിടക്കുമ്പോൾ പല രാത്രികളിലും എന്റെ അമ്മു സ്വപ്നത്തിൽ വന്ന് പറഞ്ഞതൊക്കെ സത്യമാകുന്നത് പോലെ….വീണ എനിക്കുള്ളതായിരുന്നോ…ഇവളെ എന്നിൽ എത്തിക്കാൻ ദൈവം തിരഞ്ഞെടുത്ത വഴി കുറച്ച് കടുപ്പമുള്ളതായിരുന്നു എന്ന് മാത്രം…പണവും പത്രാസും ഒന്നും വേണ്ടാ നിങ്ങൾ ഇത്‌പോലെ ചേർന്നിരിക്കുന്ന കാഴ്ച്ച മരണംവരെ ഈ അച്ഛന് കണ്ടാൽ മതി…എനിക്ക് വാക്കു തരുമോ രണ്ടാളും….

വീണയുടെ നെറുകിൽ ഒരു ചുംബനം നൽകിയാണ് അവൻ അതിന് മറുപടി നൽകിയത്…അച്ഛന്റെ മകളെ മരണം വരെ ഞാൻ ഉപേക്ഷിക്കില്ല….ആ അച്ഛന്റെ കണ്ണിലും ആത്മവിശ്വാസത്തിന്റെ നനവ് പടർന്നിരുന്നു…

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *