അഭിയേട്ടന്റെ അമ്മുക്കുട്ടി
എഴുത്ത്:-രാവണൻ
രണ്ടണ്ണം അടിച്ചതിന്റെ മണം വരാതിരിക്കാൻ ഒരു മുട്ടായിക്കൂടെ തിന്നിട്ടാണ് വീട്ടിലേക്ക് കേറിയത്….
അമ്മയും അച്ഛനും ടീവി കാണുന്നുണ്ട്… അവൾ അപ്പോൾ അടുക്കളയിൽ ആണ്…. ഒന്നും അറിയാത്ത പോലെ ഞാൻ വീട്ടിൽ കേറി ഇരുന്നു….
അമ്മു കുറച്ചു വെള്ളം എടുക്ക് കുടിക്കാൻ…..
ഞാൻ അടുക്കളലേക്ക് നോക്കി പറഞ്ഞു…. എന്നാൽ മറുപടി ഒന്നും വന്നില്ല…. ഞാൻ എന്റെ ചോദ്യം വീണ്ടും ആവർത്തിച്ചു….. ഇപ്പോൾ എന്റെ മുന്നിൽ ഒരു കുടം വെള്ളം വച്ചിട്ട് അവൾ അടുക്കലേക്ക് പോയി….. ആൾ ഇച്ചിരി കലിപ്പിനാലോ….
എന്നാ പറ്റി അമ്മേ…. അമ്മയുടെ മോൾ ഇച്ചിരി കലിപ്പാണല്ലോ….
എനിക്ക് അറിയില്ല… നീ തന്നെ ചോദിക്ക്…..
അപ്പോൾ തന്നെ അമ്മയുടെ മറുപടിയും വന്നു….
ഞാൻ പതിയെ അടുക്കലേക്ക് നടന്നു…. അവൾ അവിടെ പത്രം കഴുക്കാ…..
അമ്മു… എനിക്ക് അറിയാം നിന്നെ പുറത്തു കൊണ്ട് പോകാൻ പറ്റാത്തിന്റ ദേഷ്യം ആണ് എന്ന്…. എന്തു പറയാനാടി ചങ്ങായിനെ കൊണ്ട് ഹോസ്പിറ്റലിൽ പോയത് അല്ലേ….. നീ ഷെമിക്ക്…..
അതിനു അവളുടെ മറുപടി ഒന്നും വന്നില്ല…. ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ ചോദ്യം വന്നു….
ചങ്ങായിനെ കൊണ്ട് ഏത് ഹോസ്പിറ്റിലാ പോയത്….
ജില്ലാ ആശുപത്രിയിൽ…. എന്തെ നിനക്ക് സംശയം ഉണ്ടോ….
എനിക്ക് ആരെയും സംശയം ഒന്നും ഇല്ലേ….
അവൾ അതു പറഞ്ഞെ കഴുകുന്ന പാത്രത്തിൽ ഒന്നുകൂടി മുറക്കെ ഒരച്ചു. ഇനി അവിടെ നിന്നാൽ ശെരിയാകില്ല എന്ന് എനിക്ക് തോന്നി… ഞാൻ ഫോണും എടുത്ത് മുറ്റത്തു ഇരുന്നു….
അവളോട് പറഞ്ഞത് മൊത്തം കള്ളം ആണ്…. ഇന്ന് പഴയ കുട്ടുകാർ എല്ലാം ഒന്ന് ഒത്തുകൂടി അതിന്റെ ആഘോഷം ആയിരുന്നു ഇന്ന് അവളോട് പറഞ്ഞാൽ അവൾ സമ്മതിക്കില്ല അതാ കള്ളം പറഞ്ഞെ….. ഇനി അതു കാണും അവൾ അറിഞ്ഞോ… ഏയ് സാധ്യത കുറവാ അത്രക്കും കിർത്യം ആയിരുന്നു പ്ലാനിങ്…..
എന്നാൽ ആ പ്രതീക്ഷ അധിക നേരം നിന്നില്ല… ഫോണിൽ വാട്സ്ആപ്പ് തുറന്ന് സ്റ്റാസ്റ്റസ് കണ്ടപ്പോൾ ഒന്ന് ഞെട്ടി…. അത്രയും നേരം കൂടെ ഉണ്ടായിരുന്നവൻ എല്ലാം ഫോട്ടോയും സ്റ്റാറ്റസ് ഇട്ടിരിക്കുന്നു…..
അത് അവൾ കണ്ടു… ചുമ്മാതെ അല്ലാ പെണ്ണിന് ഇന്ന് ദേഷ്യം കൂടുതൽ…. ഞാൻ ഒരു കള്ളൻ ആയാലോ കൃഷ്ണാ. അപ്പോൾ ഇന്ന് കട്ടിലിൽ ഇന്ത്യയും പാക്കിസ്ഥാനും ആയി…..
അപ്പോൾ തന്നെ ഫോൺ എടുത്തു ചങ്ങായിനെ വിളിച്ചു..
ഹലോ…..
പറ അളിയാ…..
പ്പാ…. മൈ……. ( തെറിയാ ) മോനെ നീ എന്നാ പണിയാട കാണിച്ചേ……
എന്തു പറ്റി അളിയാ……
ഇനി എന്തു പറ്റാനാടാ… നിന്നോട് ആരാടാ പറഞ്ഞെ നമ്മുടെ ഫോട്ടോ എടുത്തു സ്റ്റാറ്റസ് ഇടാൻ….
സോറി അളിയാ… ഞാൻ എല്ലാരേയും കണ്ടതിന്റെ സന്തോഷത്തിൽ ഇട്ടതാ….
നിന്റെ ഒരു സന്തോഷം… നിനക്കിട്ട് ഒള്ളത് നാളെ തരാം….
ഞാൻ ഫോൺ കട്ട് ചെയിതിട്ടു അവിടെ ഇരുന്നു.. ഇനി അവൾ ഉറങ്ങിട്ടു റൂമിലോട്ട് പോകാം അതാ നല്ലത്….. സമയം പിന്നയും കുറെ മുന്നോട്ടു പോയപ്പോൾ ഞാൻ എണിറ്റു റൂമിലോട്ട് പോയി…. അപ്പോളേക്കും പുറത്ത് മഴ പെയ്യാൻ തുടങ്ങി….
റൂമിൽ…
അവൾ കട്ടിലിന്റെ അറ്റത് മാറി കിടപ്പുണ്ട്…. ഞാൻ കട്ടിലിൽ കിടന്ന് അവളെ ഒന്ന് കെട്ടിപിടിച്ചു…. അവൾ അപ്പോൾ തന്നെ എന്റെ കൈ തട്ടി മാറ്റി….. ദൈവമേ ഇവൾ ഉറങ്ങിയില്ലേ….
എന്റെ അമ്മു നീ ഒന്ന് മനസിലാക്ക് അവന്മാർ കുറെ നാൾ കുടി വന്നത് അല്ലേ അതാ ഞാൻ പോയെ…..
അഭിയേട്ടന്ന് കുട്ടുകാർ മതി…. എന്നോട് ഒരു സ്‌നേഹവും ഇല്ലാ….
എന്റെ അമ്മു എനിക്ക് നിന്നോട് അല്ലാതെ നാട്ടുകാരോട് ആണോ സ്നേഹം…..
എന്നിട്ട് ആണോ എന്നോട് കള്ളം പറഞ്ഞത്…..
എടി അത് നിന്നോട് പറഞ്ഞാൽ നീ ചിലപ്പോൾ പോകാൻ സമ്മതിക്കില്ല അതു കൊണ്ടാ….
എന്നാൽ അഭിയേട്ടൻ ഇന്ന് കുട്ടികരുടെ കൂടെ പോയി കിടന്നോ…. എന്നോട് മിണ്ടാൻ വരണ്ടാ…..
എന്റെ കൃഷ്ണാ ഞാൻ എങ്ങനെ ഇവളെ പറഞ്ഞു മനസിലാകും….
പറഞ്ഞു തീരുന്നതിന് മുബ് തന്നെ… ചെവി അടയുന്ന രീതിയിൽ… പുറത്തു പെയ്യുന്ന മഴക്ക് അകമ്പടി വന്ന ഇടി വെട്ടിയത് ഒന്നിച്ചായിരുന്നു…..
ഞാൻ നോക്കുമ്പോൾ പാകിസ്താനെ പോലെ കിടന്നവൾ… അമ്മേ എന്നും വിളിച്ചു എന്നെ കെട്ടിപിടിച്ചു കിടക്കുന്നു…… അത് കണ്ടതും ഞാൻ ചിരി തുടങ്ങി…. എന്റെ ചിരി കേട്ടാണ് അവൾക്ക് ബോധം വന്നേ.. അവൾക്കാനെങ്കിൽ വാശിക്ക് മാറി കിടക്കണം,. അപ്പോൾ അതാ ഇടിയോട് ഒള്ള പേടി കാരണം മാറാനും പറ്റുന്നില്ല…. നാണക്കേട് കാരണം എന്നെ നോക്കുന്നുമില്ല….
ഞാൻ അവളെ മുറക്കെ കെട്ടിപിടിച്ചു…. എന്നിട്ട് പറഞ്ഞു…
എന്റെ അമ്മു ഒരു ഇടി മതി നമ്മൾ തമ്മിൽ ഉള്ള വഴക്ക് തീരാൻ… അതിനാ നീ വാശി പിടിച്ചു മാറി കിടന്നേ….
ഞാൻ പിന്നെയും ചിരി തുടങ്ങിയതും അവൾ എന്റെ ചങ്കത്ത് ഒരു കടി… വേദന കൊണ്ട് ഞാൻ അമ്മേ എന്ന് കരഞ്ഞു പോയി…..
അപ്പോൾഴേക്കും അടുത്ത റൂമിൽ നിന്ന് അമ്മയുടെ ശകാരം വന്നു….
ഇവിടെ അടുത്താ വിട്ടുകാർക്ക് കിടന്ന് ഉറങ്ങണം….. അവന്റെ വിചാരം അവൻ മാത്രമേ ഇ നാട്ടിൽ പെണ്ണ് കെട്ടിയത് എന്നാ…..
അതു കേട്ടതും ഞാൻ ആകെ ചമ്മിപോയി….. അവൾ എന്നെ കെട്ടിപിടിച്ചു ചിരിക്കുവാ ….. അപ്പോൾ പുറത്ത് മഴ അടുത്ത അങ്കത്തിനുള്ള ഒരുക്കം തുങ്ങിയിരുന്നു……
ആദ്യത്തെ കഥ ആണ് തെറ്റ് ഉണ്ടകിൽ ഷെമിക്കണം…