ഗോവൻ സുന്ദരി…
Story written by Bibin S Unni
സമയം രാത്രി 8 മണിയോടടുക്കുന്നു… ഗോവ നഗരത്തിൽ അന്ന് പതിവിൽ നിന്നും വിപരീതമായി ഇരുട്ടിന് ശക്തി പ്രാപിച്ചിരുന്നു…
ആ സമയം ഗോവയിലെ ബീച്ചീനോട് ചേർന്നുള്ള ഒരു ടൗണിലെ പബ്ബിന് മുന്നിലെ പാർക്കിങ് ഏരിയയിലേക്ക് ഒരു കാർ വന്നു നിന്നു… ആ കാറിനു മുന്നിലായി പ്രിത്യേക തരത്തിലുള്ളൊരു ലോഗോയുണ്ടായിരുന്നു… ആ കാർ കണ്ടതും അവിടെയുണ്ടായിരുന്ന നാൽക്കാലികൾ എന്തോ കണ്ടു പേടിച്ച പോലെ അവിടെ പതുങ്ങിയിരുന്നു… കാറിൽ നിന്നും രണ്ടു പേർ പുറത്തേക്കിറങ്ങി അവരെ കണ്ടതും ആ നാൽക്കാലികൾ എവിടെയ്ക്കോ ഓടി മറഞ്ഞു… അതു കണ്ടൊരു ചിരിയോടെ അവർ ആ പബ്ബ് ലക്ഷ്യമാക്കി നടന്നു….
ഗ്യാബ്ലിങ്ങിനും ഡിജെ പാർട്ടികൾക്കും മറ്റു ആക്റ്റീവിറ്റിസുകളുമുള്ളയാ പബ്ബിൽ ഒറ്റയ്ക്കും കൂട്ടവുമായി നിരവധിയാളുകൾ അന്നും ഗ്യാബ്ലിങ്ങ് ചെയ്യാനും മയക്കു മരുന്നും ഡ്രിങ്ക്സും മറ്റും യുസ് ചെയ്യാനുമായി എത്തിയിരുന്നു….
പബ്ബിന്റെ മറ്റൊരു സൈഡിൽ കാതടപ്പിക്കുന്ന ഡിജെ സൗണ്ടിനും അതി വേഗതയിൽ മിന്നി മറയുന്ന പല നിറത്തിലുള്ള ഡിജെ ലൈറ്റുകൾക്കുമൊപ്പം കൈയിൽ ബിയർ ബോട്ടിലും പിടിച്ചു ഡിജെ പാട്ടുകൾക്ക് ചുവട് വെക്കുന്ന യുവതി യുവാക്കൾ… ചിലരുടെ കൈയിൽ ബിയർ ബോട്ടിലിന് പകരം സ്ത്രീകളാണ്,… അവരപ്പോൾ അവരുടെതായൊരു ലോകത്താണന്ന് തോന്നിക്കും വിധമാണ് അവരുടെ പ്രവർത്തികൾ …
എന്നാൽ ചിലർ അവരുടെ ഈ ഡാൻസുകളികളെല്ലാം കണ്ടു ഡ്രിങ്ക്‌സും കുടിച്ചുകൊണ്ടു പലയിടത്തായിരിക്കുന്നു… ഡാൻസുകളിക്കിടയിലൊരുത്തൻ അവിടെയുണ്ടായിരുന്ന സ്ത്രീകളുടെ ദേഹത്തു അനാവശ്യമായി തൊടുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു.. ചില പെൺകുട്ടി അതു ആസ്വദിക്കുന്നുണ്ടേലും ചിലർ അവനോടു ദേഷ്യപെട്ടപ്പോൾ അവനും അവരോടു തിരിച്ചു പ്രതികരിച്ചു.. അതു കണ്ടു ആ പെൺകുട്ടികളുടെ കൂടെ വന്ന ചെറുപ്പക്കാർ അവന്റെ നേരെ തിരിഞ്ഞതും… ഒരു പ്രശ്നമുണ്ടാകാതിരിക്കാനായി അവന്റെ ഫ്രെണ്ട്സ് വന്നു അവനെ അവിടെ നിന്നും പിടിച്ചു ഒരു ഓപ്പൺ ക്യാബിനിലേക്ക് കൊണ്ടു പോയി… അവൻ അപ്പോഴും ആ പെൺകുട്ടികളെ നോക്കി എന്തോ ദേഷ്യത്തിൽ പറയുന്നു ണ്ടായിരുന്നു…. അതു കണ്ടു അവന്റെ അടുത്തേക്ക് പോകാനിരുന്നവരെ ആ പെൺകുട്ടികൾ പിടിച്ചു നിർത്തി… അപ്പോഴേക്കും ഡിജെ സൗണ്ട് നിശബ്ദ മായിരുന്നു….
അവൻ ഫ്രണ്ട്സിന്റെയൊപ്പം കൂടിയിരുന്നു മദ്യപിക്കുമ്പോൾ പെട്ടന്ന് അവന്റെ കണ്ണുകൾ പബ്ബിലേക്കു കയറി വരുന്ന ഒരു മധ്യവയസക്കന്റെയും അയാളുടെ കൈയും പിടിച്ചു കൂടെ വരുന്ന ചെറുപ്പക്കാരിയിലേക്കും നീണ്ടു…
അതീവ സുന്ദരിയും മോഡേൺ ഡ്രസ്സിൽ തന്റെ ആകാര വടിവുകൾ മുഴുവൻ പുറത്തറിയുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചയാ യുവതിയുടെ മേലെയായി അവിടെയുണ്ടായിരുന്ന മിക്കവരുടെയും കണ്ണുകൾ… അവൾ അവിടെയ്ക്കു വന്നു അയാളുടെയൊപ്പം ഒരു ടേബിളിന് മുന്നിലിരുന്നുകൊണ്ടു വിദേശ മദ്യം ഓഡർ ചെയ്തു… മദ്യം വന്നതും അവളും അവളുടെ കൂടെയുണ്ടായിരുന്ന ആ മധ്യവയസക്കനും കൂടി അതു ഷെയർ ചെയ്തു കഴിക്കാൻ തുടങ്ങി…
അവന്റെ കണ്ണുകൾ അപ്പോഴും ആ പെണ്ണിനെ തന്നെ നോക്കി യിരിക്കുവായിരുന്നു… അവളുടെ വെളുത്തു തുടുത്ത മുഖവും പൂച്ചക്കണ്ണും കടും ചുവപ്പ് നിറത്തിലുള്ള ലിപ്സും ഇടയ്ക്കിടയ്ക്കു മുഖത്തിലെക്ക് വീഴുന്ന മുടിയും… അയാളോട് സംസാരിക്കുമ്പോൾ വിരിയുന്ന അവളുടെ പുഞ്ചിരിയും നുണ ക്കുഴിയും എല്ലാം കൂടെ അവന്റെ നോട്ടം മറ്റുള്ളവരിൽ നിന്നും അവളിലേക്ക് മാത്രമായി ചുരുങ്ങി…
അൽപ്പ സമയം കഴിഞ്ഞതും ഡിജെ സോങ്‌സ് വീണ്ടും മുഴങ്ങാൻ തുടങ്ങി, അതു കേട്ട് പലരും ഡാൻസ് കളിക്കാനും… അതു കണ്ടു ആ യുവതി ഒരു ചിരിയോടെ മധ്യവയസക്കനെയും കൂട്ടി വന്നു ഡാൻസ് കളിക്കാൻ തുടങ്ങി…
പക്ഷെ അൽപ്പസമയം ഡാൻസ് കളിച്ചതും ആ മധ്യവയസ്ക്കൻ അണച്ചുകൊണ്ടു അവരുടെ സീറ്റിലേക്ക് തന്നെ പോയിരുന്നു.. അതു കണ്ട ആ ചെറുപ്പക്കാരൻ അവളുടെ അടുത്തേക്ക് ചെന്നു… അവളുടെ നേരെ ഡാൻസ് കളിക്കാനായി കൈ നീട്ടിയതും… അവൾ അവനെ ഒരു സംശയത്തോടെ നോക്കിയ ശേഷം ഒരു ചിരിയോടെ അവന്റെ കൈയിലേക്ക് അവളുടെ കൈകളും ചേർത്തു പിടിച്ചു കൊണ്ടു ഡാൻസ് കളിക്കാൻ തുടങ്ങി…
അവരുടെയാ ഡാൻസ് കണ്ടു അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരെല്ലാം അവനെ അസൂയയോടെ നോക്കി…
” ഹായ്.. I am യാഷ് ..”
ആ ചെറുപ്പക്കാരൻ അവളുടെയൊപ്പം ഡാൻസു കളിച്ചു കൊണ്ടൊരു ചിരിയോടെ പറഞ്ഞു…
” ഹായ്, i am. റോസ്.. “
” ഓഹ്.. റോസ്… നൈസ് നെയിം.. “
യാഷ് അവളോട് പറഞ്ഞതും അവൾ അവനെ നോക്കിയൊന്നു പുഞ്ചിരിച്ചു…
” താങ്ക്സ് “
അവൾ ചിരിയോടെ പറഞ്ഞതും…
” ആരാ കൂടെയുള്ളെ… ഫാദറാണോ..”
അവൻ ചോദിച്ചതും…
” no.. Its may husband “
അവൾ കൂളായി പറഞ്ഞതും അതു കേട്ടവൻ അവളെ അത്ഭുതത്തോടെ നോക്കി…
” അഹ്.. ഓൾഡ് മാൻ… “
” Yeah it’s my hubby “
അവൾ പറഞ്ഞത് കേട്ട് യാഷ് അസൂയയോടെ അയാളെയൊന്നു നോക്കിയതും അയാൾ തങ്ങളെ തന്നെ ദേഷ്യത്തോടെ നോക്കിയിരിക്കുന്നത് കണ്ട്… അവൻ പെട്ടന്ന് നോട്ടം മാറ്റി അവളുമായി ഡാൻസ് കളിക്കുന്നതിൽ മുഴുകി…
അൽപ്പ സമയം കഴിഞ്ഞതും ആ മധ്യവയസ്ക്കൻ വന്നു റോസിനെ പോകാനി വിളിച്ചു…
” 2 minutes ജാക്ക്.. പ്ലീസ്.. “
അവൾ യാഷിനെയൊന്നു നോക്കി ഹസ്ബെന്റിനോട് പറഞ്ഞതും…
” no.. “
അയാൾ ദേഷ്യത്തോടെ ഇതും പറഞ്ഞു അവളെയും വിളിച്ചു കൊണ്ടു ആ പബ്ബിന് പുറത്തേക്കു നടന്നു… പബ്ബിന് പുറത്തേക്കിറങ്ങുമ്പോഴും അവൾ യാഷിനെ നോക്കി വശ്യമായൊന്നു പുഞ്ചിരിച്ചുകൊണ്ടു മിസ്സ് യു ന്ന് പറഞ്ഞ് ഒരു കണ്ണടച്ചു കാണിച്ചു..
അതു കണ്ടതും അവൻ അവളെയും നോക്കിയൊന്നു ചിരിച്ചു… മറ്റുള്ളവരെ പുച്ഛത്തോടെയൊന്നു നോക്കിയ ശേഷം അവരുടെ പുറകെ പബ്ബിൽ നിന്നുമിറങ്ങി…
അവൻ കാർ പാർക്കിങ്ങിൽ ചെന്നു നോക്കിയതും അവിടെ വച്ചു അയാൾ റോസിനോട് ദേഷ്യപെട്ട് സംസാരിക്കുന്നതും, അതു കേട്ട് അവളുടെ കണ്ണ് നിറഞ്ഞതും അവൾ ഒരു കൈയ്യാലേ ആ കണ്ണ് നീർ തുടച്ചു കളയുന്നതും കണ്ടു …
” ഹോ.. ഇയ്യാളൊക്കെ ഒരു മനുഷ്യനാണോ… ആ സുന്ദരിയെ കൊച്ചിനെ വെറുതെ കരയിക്കുവാണ് ദ്രോഹി… പാവം റോസ് “
റോസിന്റെ അവസ്ഥ കണ്ടു യാഷ് സ്വയം പറഞ്ഞു…
ആ സമയം റോസിനെ ദേഷ്യത്തോടെ തന്നെ തന്റെ കാറിന്റെ കോ ഡ്രൈവർ സീറ്റിലേക്ക് പിടിച്ചിട്ട ശേഷം അയാൾ ഡോർ വലിച്ചടച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു കാർ മുന്നോട്ടോടിച്ചു പോകുന്നതും നോക്കി അവൻ നിന്നു…
കാർ മുന്നോട്ടു പോകുമ്പോഴും റോസ് കണ്ണ് തുടയ്ക്കുന്നത് കണ്ടു യാഷിനു എന്തോ പോലെയായി..
” എന്റെ കൂടെ ഡാൻസ് കളിച്ചത് കൊണ്ടാണോ ആ കിളവൻ അവളെ വഴക്ക് പറഞ്ഞത്… “
അവൻ സംശയത്തോടെ സ്വയം ചോദിച്ചു… പിന്നെ ഒന്നും ആലോചിക്കാതെ അവൻ പെട്ടന്ന് ചെന്നു അവന്റെ കാർ എടുത്തു റോസിന്റെ കാർ പോയ വഴിയെ ഓടിച്ചുകൊണ്ടു പോയി…
അൽപ്പ ദൂരം ചെന്നതും റോസിന്റെ കാർ ഒരു ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു അവനും ആ കാറിനു കുറച്ചു പുറകിലായി അവന്റെ കാർ ഒതുക്കി, അവൻ കാറിൽ നിന്നുമിറങ്ങാൻ തുടങ്ങിയതും റോസിന്റെ ഹസ്ബന്റ് ആ ഷോപ്പിൽ നിന്നുമിറങ്ങി വരുന്നത് കണ്ടു അവൻ കാറിൽ നിന്നുമിറങ്ങാതെ അതിൽ തന്നെയിരുന്നു ..
അയാൾ ഷോപ്പിൽ നിന്നുമിറങ്ങിവന്നു അയാളുടെ കൈയിലുണ്ടായിരുന്ന ബോക്സ് കാറിന്റെ ബാക്ക് സീറ്റിലിട്ട് അയാൾ വീണ്ടും കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.. അപ്പോഴും ആയാളുടെ മുഖത്തു ദേഷ്യം നിറഞ്ഞു നിന്നു…
കാർ അവിടെ നിന്നും മുന്നോട്ടെടുകുന്നത് കണ്ടു യാഷും അവന്റെ കാർ മുന്നോട്ടെടുത്തു.. കുറച്ചു ദൂരം ചെന്നതും യാഷ് ചുറ്റുമൊന്നു നോക്കി സിറ്റി വിട്ടു അതികം മനുഷ്യ വാസമില്ലാത്ത ഒരിടത്തു കൂടെയാണിപ്പോൾ അവരുടെ കാർ സഞ്ചരിക്കുന്നത്… വഴിയിൽ ആ രണ്ടു കാർ മാത്രമല്ലാതെ വേറെ വാഹനങ്ങളുമില്ലാ…
പെട്ടന്നൊരിടി വെട്ടിയതും യാഷ് പേടിച്ചു പോയി… അവന്റെ കൈയിൽ നിന്നും കാറിന്റെ നിയന്ത്രണം പെട്ടന്നൊന്ന് പാളി റോഡിനു സൈഡിലുള്ള ഒരു മണ്ണ്ത്തിട്ടയിൽ ഇടിച്ചു കയറി നിന്നു…
തനിക്കും വണ്ടിയ്ക്കും ഒന്നും സംഭവിച്ചില്ലാന്ന് മനസിലായതും അവൻ ആശ്വാസത്തോടെ കാർ റിവേഴ്‌സ് എടുത്തു റോഡിലേക്ക് കയറ്റി.. അവൻ മുന്നിലേക്ക് നോക്കിയപ്പോൾ റോസിന്റെ കാർ കാണാനില്ലായിരുന്നു… അതു കണ്ടു അവൻ നിരാശയോടെ കാറിന്റെ സ്റ്റിയറിങ്ങിലൊന്നടിച്ചു കൊണ്ടവൻ വണ്ടി മുന്നോട്ടെടുത്തു….
കാർ മുന്നോട്ടു പോകുമ്പോഴും ആകാശത്തു വല്ല്യ മിന്നലുമിടിയുമുണ്ടായിരുന്നു… കാർ കുറച്ചു ദൂരം ചെന്നപ്പോൾ റോസിന്റെ കാർ മെയിൽ റോഡിൽ നിന്നും മറ്റൊരു വഴിയിലേക്ക് തിരിയുന്നത് കണ്ടു അവനും ആ വഴി തന്നെ തിരിഞ്ഞു… ആ വഴിയിലേക്ക് കയറുമുൻപ് അവിടെയുണ്ടായിരുന്ന ഒരു നെയിം ബോർഡവൻ ശ്രെദ്ധിച്ചു… അതിൽ Red Villa എന്ന് എഴുതിയെക്കുന്നത് കണ്ടു അവൻ സംശയത്തോടെ നിന്നു….
” ഇനി ഇതു വല്ല ഗോസ്റ്റ് ഹൗസുമാണോ “
അവൻ സ്വയം ചോദിച്ചു… അതോടൊപ്പം അവന്റെയുള്ളിൽ ചെറുതായൊരു ഭയം നിഴലിക്കുന്നതായി അവന് തോന്നി… പെട്ടന്നാണ് കാറിൽ മദ്യകുപ്പിയുള്ള കാര്യം അവനോർത്തത് പിന്നെ ഒന്നും നോക്കാതെ ആ കുപ്പി എടുത്തു വെള്ളം പോലും ചേർക്കാതെ നേരെ വായിലേക്ക് കമ്ഴ്ത്തി…
മദ്യം അകത്തു ചെന്നതും അവനിൽ പേടി മാറി മറ്റൊരു വികാരം നിറയുന്നത് അവനറിഞ്ഞു… അവനറിയാതെ തന്നെ അവന്റെ ഇടത്തെ കൈ ഫസ്റ്റ് ഗിയറിട്ട് അവന്റെ വലത്തേ കാൽ ആക്സിലേട്ടറിൽ മുറുകി… അതോടൊപ്പം ആ കാർ പതിയെ മുന്നോട്ടെടുത്തു….
ഒരു വില്ലയുടെ മുന്നിലായി റോസിന്റെ കാർ നിർത്തിയെക്കുന്നത് കണ്ടു യാഷ് അവന്റെ കാറിന്റെ ഹെഡ് ലൈറ്റ് ഓഫ് ചെയ്തു കൊണ്ടു പതിയെ കാർ നിർത്തി ചുറ്റുമൊന്നു നോക്കി, അതികം വീടുകളൊന്നുമില്ലാത്ത സ്മശാന മൂകമായൊരു ഏരിയ…. റോസിന്റെ വില്ലയിലെ വെളിച്ചമൊഴിച്ചാൽ മറ്റെങ്ങും കൂറ്റാക്കൂട്ടിരിട്ടായിരുന്നു… അതിന്റെ കൂടെ മൂങ്ങയുടെ മൂളലും… കാലൻ കോഴിയുടെ കൂവലും അവന്റെയുള്ളിൽ വീണ്ടും ഭയം നിറച്ചു…
അവൻ അതിൽ നിന്നെല്ലാം ശ്രെദ്ധ മാറ്റി റോസിനെ നോക്കിയതും…. റോസിന്റെ ഹസ്ബന്റ് കാറിൽ നിന്നുമിറങ്ങി കാറിന്റ് ഡോറിലൂടെ അവളെയൊന്നു നോക്കി ശേഷം ദേഷ്യത്തോടെ തന്നെ അകത്തേക്ക് കയറി പോയി.. അയാൾ പോയിന്നുറപ്പായതും അവൾ കാറിൽ നിന്നു മിറങ്ങി കണ്ണ് തുടച്ചു കൊണ്ടു ആ വില്ലയിലേക്ക് കയറാൻ തുടങ്ങിയതും.. യാഷ് പെട്ടന്ന് തന്റെ കാറിന്റെ ലൈറ്റ് ഡിംമടിച്ചു കാണിച്ചു…
അതു കണ്ടവൾ സംശയത്തോടെ തിരിഞ്ഞു നോക്കിയതും യാഷ് കാറിൽ നിന്നുമിറങ്ങി റോസിനെ കൈ കാണിച്ചു… അവനെ അവിടെ കണ്ടതും പെട്ടന്ന് അവളുടെ മുഖത്തൊരു ചിരി വിരിഞ്ഞു… അവൾ അവനെ നോക്കി വ ശ്യമായോന്ന് ചിരിച്ചു കാണിച്ച ശേഷം അതേ ചിരിയോടെയവൾ അകത്തേക്ക് കയറി… ഡോർ അടയ്ക്കുന്നതിന് മുൻപും അവൾ അവനെ നോക്കി വ ശ്യമായോന്ന് ചിരിച്ചു…
എന്തോ അവളുടെ ആ ചിരി കണ്ട ശേഷം അവന് അവിടെ നിന്നും തിരിച്ചു പോകാൻ തോന്നിയില്ല… അതു കൊണ്ടു തന്നെ അവൻ ആ വില്ലയുടെ മതിൽ ചാടി… നിലത്തെയ്ക്കു നിന്നതും അവന്റെ കാലിലക്കൊരു കമ്പ് കുത്തികേറി….
” അഹ്… “
അവൻ വേദനയോടെ ഒന്നു കാറിയതും.. അവനെ നോക്കി കൊണ്ടു നിന്ന ഒരു കരിമ്പൻ പൂച്ച അവന്റെ മുന്നിലൂടെ പെട്ടെന്ന് ഓടി പോയി…. അത് കണ്ടു അവൻ പെട്ടെന്ന് പുറകിലേക്കൊന്ന് വേച്ചു വീഴാൻ പോയി… പക്ഷെ അടുത്ത നിമിഷം തന്നെ അവൻ മതിലിൽ പിടിച്ചു നിന്നു.. പിന്നെ തന്റെ കാലിൽ തുളച്ചു കയറിയ കമ്പ് എടുത്തു ദൂരെയ്ക്കു വലിച്ചെറിഞ്ഞു… ചെറിയൊരു മുടന്തലോടെ അവൻ വീടിന്റെ പുറകിലേക്ക് നടന്നു… വീടിന് അടുത്തേക്ക് ചെന്നു അവിടെയുള്ള ജനൽ വഴി അവൻ അകത്തേക്ക് നോക്കിയതും…
അവിടെയപ്പോൾ റോസിന്റെ ഹസ്ബന്റ് ഒരു ചെയറിലിരുന്ന് മദ്യപിക്കുവാണ്… അവിടെയ്ക്കു റോസ് വന്നു എന്തോ അയാളോട് പറഞ്ഞതും അയാൾ അവളെ ദേഷ്യത്തോടെ നോക്കി… അതു കണ്ടു അവൾ ഒന്നും മിണ്ടാതെ ഒരു മുറിയിലേക്ക് കയറി…
അതു കണ്ടു യാഷും ചുറ്റുമൊന്നു നോക്കി ആരും തന്നെ കാണുന്നില്ലാന്നുറപ്പ് വരുത്തി മുന്നോട്ടു നടന്നു… ആ വീടിന്റെ പുറകിലെത്തിയതും അവിടെ യുണ്ടായിരുന്ന ബാത്‌റൂമിലെ ലൈറ്റും വെള്ളം വീഴുന്ന ശബ്ദവും കേട്ട് റോസ് കുളിക്കുവാണെന്ന് കരുതി…
അവളുടെ കുളി കാണാനായി അവൻ ആ വീടിന് ചുറ്റും പരതിയതും അവിടെ ഒരു ഏണീകിടക്കുന്നത് കണ്ടു അവൻ അതിന്റെ അടുത്തേക്ക് ചെന്നു എടുത്തതും കൈയിലൊരു വഴുവഴുപ്പ് കണ്ടു നോക്കിയതും കൈയിലെ ബ്ലഡ് കണ്ടു അവൻ അറപ്പോടെ അ ഏണി നിലത്തെയ്ക്കിട്ട് കൈ അവിടെയുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ കഴുകി…
ബാത്‌റൂമിലേക്ക് പൊക്കം കിട്ടാൻ വേറെ എന്തെങ്കിലും നോക്കിയെങ്കിലും ഒന്നും കിട്ടാത്തത് കൊണ്ടും റോസിന്റെ കുളികാണാനുള്ള അവന്റെ ആഗ്രഹം കൊണ്ടും ആദ്യം വലിച്ചെറിഞ്ഞ അ ഏണി തന്നെ അവൻ എടുത്തു… ബാത്‌റൂമിന്റെ വെന്റിലീഷന് അടുത്ത് കൊണ്ടു ചെന്നു ചാരി വച്ചു അവൻ അതിലേക്ക് കയറി…
അതിനിടയിലും ആരേലും തന്നെ ശ്രെദ്ധിക്കുന്നുണ്ടോന്ന് അവൻ ചുറ്റും നോക്കുന്നുണ്ടായിരുന്നു…
ബാത്‌റൂമിന്റെ വെന്റിലേഷൻ വഴി അവൻ അകത്തേക്ക് നോക്കിയതും അവിടുത്തെ കാഴ്ച കണ്ടു അവന്റെ കണ്ണുകൾ വികസിച്ചു…. പൂർണ ന ഗ്നയായി നിന്ന് ദേഹത്തു സോപ്പ് തേച്ചു കുളിക്കുന്ന റോസിനെ കണ്ടതും അവന്റെ കണ്ണുകളിൽ കാ മം കത്തി… അപ്പോൾ അവളുടെ ശരിരത്തിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളത്തിനോട് പോലും അവന് അസൂയ തോന്നി…
ഇപ്പോൾ തന്നെ അവളെ ചെന്നു കെട്ടിപിടിച്ചു തൻറെ കാ മം മുഴുവൻ അവളിൽ ഇറക്കി വെക്കാനായി അവന്റെ ഉള്ളം വെമ്പി.. പക്ഷെ അവൻ അവന്റെ ആഗ്രഹത്തെ അൽപ്പ നേരത്തെയ്ക്കു അടക്കി നിർത്തി… അപ്പോഴേക്കും അവൾ കുളി കഴിഞ്ഞു ടൗവ്വൽ ചുറ്റി പുറത്തേക്കിറങ്ങിയിരുന്നു…
അതു കണ്ടു അവനും ഏണിയിൽ നിന്നറങ്ങി വീടിന് പുറകിലേക്ക് ചെന്നു… അവിടെയുണ്ടായിരുന്ന വാതിൽ തുറന്നു അവൻ അകത്തേക്ക് കയറയാൻ തുടങ്ങിയതും ആരോ അവിടെയ്ക്കു കയരുതെന്ന് അവനോടു പറയുന്ന പോലെ അവന് തോന്നി… പെട്ടെന്ന് അവൻ തിരിഞ്ഞു നോക്കിയെങ്കിലും അവിടെയെങ്ങും ആരെയും കാണാത്തത് കൊണ്ടവൻ ഓരോ മുറിയിലായി കയറി നോക്കാൻ തുടങ്ങി…
അവസാനം ഒരു മുറിയിൽ ചെന്നതും അവിടെ റോസ് ഒരു ടൗവ്വൽ മാത്രമുടുത്തു കൊണ്ടു തിരിഞ്ഞു നിൽക്കുന്നു തന്റെ ദേഹത്തെയ്ക്കു എന്തോ തേക്കുന്നത് കണ്ടു.. അവൻ പതിയെ ശബ്ദമുണ്ടാക്കാതെ മുറിയിലേക്ക് കയറി ഡോർ ശബ്ദമുണ്ടക്കാതെയടച്ചു… അവളെ അ വേഷത്തിൽ അത്രയും അടുത്തു കണ്ടതും അവനു നാവ് വരളുന്നപോലെ തോന്നി… അവന്റെ ചെന്നിയിലൂടെ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു…
” റോസ്.. “
അവൻ ശബ്ദം താഴ്ത്തി അവളെ വിളിച്ചതും അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി.. അവിടെ അവൾ യാഷിനെ കണ്ടതും അവളുടെ കൈ അയഞ്ഞു അവൾ ഉടുത്തിരുന്ന ആ ടൗവ്വൽ അവളുടെ ദേഹത്തുന്ന് അഴിഞ്ഞു വീണു…
തന്റെ മുന്നിൽ പരീപൂർണ്ണ ന ഗ്നയായി നിൽക്കുന്ന റോസിനെ കണ്ടതും അവന്റെ ഉമ്മി നീര് വറ്റി… അവൻ മറ്റേതോ ലോകത്തെന്ന പോലെ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും പെട്ടന്ന് അവന്റെ കണ്ണിലേക്കു ഇരുട്ട് കയറുന്നത് പോലെ തോന്നി.. അവൻ പെട്ടെന്നൊന്നു കണ്ണ് ചിമ്മി തുറന്നു.. അവന് മുന്നിൽ ചിരിയോടെ നിൽക്കുന്ന റോസ്…
അവൻ അബോധാവസ്ഥയിൽ തിരിഞ്ഞു നോക്കുമ്പോൾ തനിക്കു മുന്നിലായി തന്നെക്കാൾ വലുതായൊരു ഭീകര രൂപം നിൽക്കുന്നതും റോസ് അവളുടെയാ ടൗവ്വൽ എടുത്തുടുത്തു കൊണ്ടു ആ ഭീകര രൂപത്തിന്റെ അടുത്തേക്ക് നടക്കുന്നതും ഒരു മിന്നായം പോലെയവൻ കണ്ടു…
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…