അവൻ നേരെ പോയി നിന്നത് ഖബർ അടക്കുന്ന പള്ളിക്കാടിനു അരികിൽ ആയിരുന്നുഅവനെക്കാൾ പൊക്കമുള്ള മതിലിന് മുകളിലൂടെ ഏന്തി വലിഞ്ഞു അവൻ ഉള്ളിലേക്കു നോക്കി…..

എഴുത്ത്:- നൗഫു ചാലിയം

“അങ്ങാടിയിലേ പെരുന്നാൾ തിരക്കിനിടയിലും അവനെന്റെ കണ്ണിൽ എങ്ങനെ പെട്ടന്ന് എനിക്കറിയില്ല…

എല്ലാ കുട്ടികളും കൂട്ടുകാരോടൊപ്പം ആടി പാടി… സൊറ പറഞ്ഞു നടക്കുന്നതിന് ഇടയിൽ ഒരു മുഷിഞ്ഞ കുപ്പായവും കീറി പോയ പാന്റും ധരിച്ച ഒറ്റക് നിൽക്കുന്ന അവനെ ഞാൻ എങ്ങനെ കാണാതിരിക്കാനാണ്

അതോ എനിക്ക് കാണിച്ചു തന്നതോ????”

“എനിക്കെന്തോ അവനോട് ഒരു അടുപ്പം തോന്നിയപ്പോൾ അവന്റെ പുറകെ തന്നെ ഞാൻ നടക്കുവാൻ തുടങ്ങി…”

“അങ്ങാടിയിലെ പെട്ടി കടയിൽ നിന്നും കുട്ടികൾ വാങ്ങിക്കുന്ന പൊട്ടിക്കുന്ന തോക്കിലെക് അവൻ അത്ഭുതത്തോടെ നോക്കുന്നതാണ് ഞാൻ ആദ്യമായി കാണുന്നത് …”

“ട്ടോ… ട്ടോ…ട്ടോട്ടോ ട്ടോ…”

“കുഞ്ഞു റീലിൽ ഒളിപ്പിച്ചു വെച്ച മരുന്നുകൾ പൊട്ടുമ്പോൾ കേൾക്കുന്ന ശബ്ദവും തോക്കിന്റെ മുന്നിലൂടെ ഉയരുന്ന പുകയും അവനിൽ ഒരുപാട് സന്തോഷമുണ്ടാകുന്നത് പോലെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു നിന്നു …

ഉയർന്നു പറക്കുന്ന വിമാനം നോക്കി കുഞ്ഞു കുട്ടികൾ നിൽക്കുന്നത് പോലെ..”

“പിന്നെയും അവൻ മുന്നിലേക്ക് നടന്നപ്പോൾ എത്തിയത് ഒരു പടക്കം വിൽക്കുന്ന കടയിലേക്കായിരുന്നു…

അവിടെ വിവിധ തരം പടക്കങ്ങളും, പൊട്ടാത്ത വിവിധ വർണ്ണങ്ങളിലുള്ള നിലചക്രവും, മേശ പൂവും, കമ്പി പൂത്തിരിയുമെല്ലാം കണ്ടപ്പോൾ…

അവൻ മനസ് കൊണ്ടു കത്തിച്ചത് പോലെ യായിരുന്നു അവന്റെ മുഖഭാവം..

അപ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞിരുന്നു..…”

“നിറമുള്ള പുഞ്ചിരി.. പതിനാലാം രാവിന്റെ ചന്ദ്രനെ പോലെയായിരുന്നു അവന്റെ മുഖത്തേക് നോക്കിയപ്പോ എനിക്ക് തോന്നിയത്…”

“ഒന്നിനോടും ആസക്തി ഇല്ലതെ.,..

എല്ലാം മനസറിഞ്ഞു നോക്കി..

ഒരു മായ പോലെ അവന്റെ ഉള്ളിൽ എല്ലാം അവൻ ചെയ്യുന്നത് പോലുള്ള ഒരു ഭാവം..”

“അവൻ പിന്നെയും അങ്ങാടിയിലൂടെ മുന്നിലേക്ക് നടന്നു….

അവന് തൊട്ടു പുറകെ ആരോ എന്നെയും നടത്തുന്നത് പോലെ…

അവനു മായി എനിക്കെന്തോ ബന്ധം ഉള്ളത് പോലെ തോന്നുന്നു…

അവന്റെ ഓരോ കാലടികൾ വെക്കുമ്പോഴും പതിയെ ഞാനും അവന്റെ പുറകിലയി നടന്നു…”

“വീട്ടിലേക് സാധനം വാങ്ങുവാനായി കടകളിൽ തിരക്ക് നിറയുന്നതിന് മുമ്പ് രാവിലെ തന്നെ വന്ന ഞാൻ,..

(നാളെ പെരുന്നാൾ അല്ലെ.. നേരത്തെ വന്നാൽ കുറച്ചു ഫ്രഷ് സാധനങ്ങൾ ലഭിക്കും..അതെന്താ നേരം വൈകിയാൽ അത് കിട്ടില്ലേ എന്നാണേൽ…..

കിട്ടും കിട്ടും അവസാനം ചാണ്ടിയായിട്ട് ഉണ്ടാവും. )

സാധനങ്ങൾ വാങ്ങാനുള്ള കാര്യം മറന്നു ഒരു ഒമ്പത് വയസ്സുകാരന്റെ പുറകെ അവനെ തന്നെ നോക്കി നടക്കുന്നു..’

“ഞാൻ.. ഹംസ.. കൂട്ടുക്കാർ കളിയാക്കി കുപ്പികണ്ടം ഹംസ എന്നൊക്കെ വിളിക്കാറുണ്ട്.. ചിലപ്പോൾ ഒരു കോയാ എന്ന് കൂട്ടി ഹംസകോയാ എന്നും…

നോമ്പ് പെരുന്നാൾ പ്രമാണിച്ചു ലീവ് എടുത്തു വന്നതായിരുന്നു ഞാൻ… ഇപ്രാവശ്യം ഒരു വിവാഹം കൂടെ കഴിക്കണം..

ആർക്കും ഒരു ചൂട് ഇല്ലന്നെ.. ഞാൻ ഇങ്ങനെ പുര നിറഞ്ഞിരിക്കുകയാണെന്ന് എനിക്ക് മാത്രമേ തോന്നാറുള്ളു.. കൂടേ എന്റെ പുതപ്പിനും… എന്റെ രാത്രിയിലെ കുറുമ്പ് മൊത്തമായി സഹിക്കുന്നത് അവനല്ലേ…

അവസാനം ഒരു പെണ്ണ് ശരിയായി എന്നറിഞ്ഞപ്പോൾ ആയിരുന്നു പുതപ്പൊക്കെ അലക്കി വെളുപ്പിച്ചു.. അയലിലിട്ടു കോഴിക്കോട് എയർപോർട്ടിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ കയറിയത്…”

“ഞാൻ കുറച്ചു കാട്‌ കയറി പോയെന്ന് തോന്നുന്നു..

പേടിക്കണ്ട ഇതെന്റെ കഥയല്ല..

ഞാൻ നേരത്തെ നിങ്ങളോട് പറഞ്ഞില്ലേ അവന്റെ കഥയാണ്..

അവന്റെ മാത്രം കഥ…”

“അൻസാർ അതായിരുന്നു അവന്റെ പേര്..”

“ആദ്യമായി പ്രവാസ ലോകത്തേക് എത്തി.. അഞ്ചു കൊല്ലം കഴിഞ്ഞാണ് ഞാൻ ലീവിന് വരുന്നത്..

അഞ്ചു കൊല്ലമോ എന്നൊന്നും ചോദിക്കണ്ട.. ഇവിടെ അങ്ങനെ ഒരുപാട് പേരുണ്ട്.. അഞ്ചും ആറും പത്തും കൊല്ലം കഴിഞ്ഞു പോയവർ..

പലപ്പോഴും തോന്നിയിട്ടുണ്ട് ഒന്നോ ഒന്നര കൊല്ലമോ അതിൽ കൂടുതൽ എത്ര കഷ്ടപ്പാട് ആണേലും വിദേശത്തു നിൽക്കരുതെന്ന് ഏറിയാൽ രണ്ടു വർഷം അതിനപ്പുറത്തേക് ഒരിക്കലും പോകാൻ പാടില്ല…

പോയാൽ പിന്നെ എല്ലാം യന്ത്രികമായിരിക്കും… ദിവസങ്ങൾ മറഞ്ഞു പോകുന്നത് നമ്മൾ ഓർക്കാതെ യാവും.. നാടിനെ മറന്നു തുടങ്ങും.. “

“ഞാൻ പറഞ്ഞു വന്നത് അതാണ്.. അഞ്ചു കൊല്ലം കഴിഞ്ഞു വന്നത് കൊണ്ടു തന്നെ നാട്ടിലുള്ള ചെറിയ കുട്ടികളെ ഒന്നും പരിചയമില്ല.. എന്തിനേറെ പറയുന്നു.. കുടുംബങ്ങളിൽ കുഞ്ഞു മക്കളുടെ പേര് പോലും എനിക്കറിയില്ല…”

******************

“ഞാൻ അങ്ങനെ അൻസാറിന്റെ പുറകെ തന്നെ നടന്നു…

അവൻ ഓരോ കടയും നോക്കി..

പുതിയ വസ്ത്രങ്ങൾ തൂക്കിയിട്ട കടയിലെ പുതു വസ്ത്രങ്ങളും നോക്കിനിന്നു കുറച്ചു നേരം ..

അവൻ അതിട്ടു പെരുന്നാളിന് പള്ളിയിൽ പോകുന്നതായിരിക്കുമോ അവന്റെ മനസിൽ???…”

എന്റെ മനസ് എന്നോട് തന്നെ ചോദിച്ചു..

“അവസാനം ഇറച്ചി കടയും കണ്ട് കഴിഞ്ഞപ്പോൾ,… അവൻ അവിടെ നിന്നും തിരികെ നടക്കുവാനായി തുടങ്ങി…”

“ഞാൻ പെട്ടന്ന് അവന്റെ മുന്നിൽ നിന്നും മാറി നിന്നു.. അവന് എന്നെ പരിചയമില്ലെങ്കിലും എനിക്ക് അങ്ങനെ നിൽക്കുവാനാണ് തോന്നിയത്…

അവൻ എന്നെ കടന്നു പോയി കഴിഞ്ഞപ്പോൾ ഞാൻ അടുത്തുള്ള കടയിലേക്ക് കയറി ഉമ്മ പറഞ്ഞിരുന്ന സാധനങ്ങൾ വാങ്ങിക്കാൻ തുടങ്ങി…

അപ്പോഴും അവൻ എന്റെ കണ്ണിൽ തന്നെ ഉണ്ടായിരുന്നു..”

“അവൻ നേരെ പോയി നിന്നത് ഖബർ (മറവ് ചെയ്യുന്ന സ്ഥലം ) അടക്കുന്ന പള്ളിക്കാടിനു അരികിൽ ആയിരുന്നു..

അവനെക്കാൾ പൊക്കമുള്ള മതിലിന് മുകളിലൂടെ ഏന്തി വലിഞ്ഞു അവൻ ഉള്ളിലേക്കു നോക്കി..

കൈ കടഞ്ഞപ്പോൾ ആണെന്ന് തോന്നുന്നു.. അവൻ മതിലിനു അരികിലായി നിന്നു മുകളിലേക്ക് കൈ ഉയർത്തി പ്രാർത്ഥിക്കുന്നു…”

“കുറച്ചു സമയം അവിടെ നിന്നതിനു ശേഷം അവൻ അവിടെ നിന്നും പോയി..

എനിക്കെന്തോ അവൻ ആരുടേ ഖബറിനെയാണ് നോക്കിയതെന്ന് അറിയാഞ്ഞിട്ടൊരു ആകാംഷ മനസിൽ നിറഞ്ഞു…ആരായിരിക്കും അത്.. അവന്റെ ഉപ്പയോ.. ഉമ്മയോ.. അല്ലെങ്കിൽ മറ്റാരെങ്കിലും ആയിരിക്കുമോ…”

ഞാൻ ആ ഖബർ ആരുടേതാണെന് അറിയാനായി പോയി നോക്കി…

*****************

“ടാ.. നീ എന്താ ഇവിടെ..

ഞാൻ പള്ളി കാട്ടിൽ കയറാൻ തുടങ്ങിയ സമയം എന്റെ ഒരു കൂട്ടുകാരൻ വന്നു എന്റെ അരികിലായി ബൈക്ക് നിർത്തി കൊണ്ടു ചോദിച്ചു..

ഹേയ് ഒന്നുമില്ലടാ.. ആ പോകുന്ന കുട്ടി ഏതാണ്..

ആ അതോ… നമ്മുടെ സുലൈമാനിക്കയില്ലേ മുപ്പരെ പേരകുട്ടിയാണ്…

ഏത്… ഹനീഫ യുടെ ഉപ്പേ…

ആ അത് തന്നെ.. ഹനീഫയുടെ മകനാണ്..

ഹനീഫയല്ലേ സുഖമില്ലാതെ വീട്ടിൽ തന്നെ ആണെന്ന് ഒരു വാട്സ്ആപ്പ് സന്ദേശം കണ്ടിരുന്നല്ലോ..

ആ അതൊന്നും പറയണ്ട നാട്ടുകാരും പ്രവാസികളും ഒരുപാട് സഹായിച്ചതാണ് അവരെ.. പക്ഷെ ഇപ്പോഴും എഴുന്നേറ്റ് നടക്കാൻ ആയിട്ടില്ല…”

അവന്റെ അടുത്ത് നിന്നും കൂടുതൽ വിവരങ്ങൾ അറിഞ്ഞു അങ്ങാടിയിൽ നിന്നും പെരുന്നാളിനുള്ള സാധനങ്ങളും വാങ്ങി വീട്ടിലേക് ബൈക്ക് എടുത്തു വിട്ടു…

**************

“വൈകുന്നേരം വരെ ആ കുട്ടിയുടെ മുഖമാണ് മനസിൽ നിറയുന്നത്..

അവന്റെ വീട്ടിലേക് എന്തെങ്കിലും വാങ്ങി കൊടുക്കണമല്ലോ എന്നൊരു ചിന്തമാത്രമായിരുന്നു മനസ് നിറയെ…”

“പിന്നെ ഒട്ടും ആലോചിക്കാതെ അങ്ങാടിയിലേക് വീണ്ടും പോയി … പെരുന്നാളിന് ആവശ്യമുള്ള സാധനങ്ങൾ എല്ലാം വാങ്ങി…

അവന് പാകാമെന്നു തോന്നുന്ന ഒരു ജോടി വസ്ത്രവും…

നേരെ അവന്റെ വീട്ടിലേക് വിട്ടു..

അവന്റെ വീട്ടിലേക് എത്തിയപ്പോൾ തന്നെ പുറത്ത് കുട്ടികളുമായി കളിച്ചു ചിരിച്ചു നിൽക്കുന്നത് ഞാൻ കണ്ടു..

രണ്ടു കയ്യിലുമായി ഓരോ വലിയ കവറും പിടിച്ചു വരുന്ന എന്നെ കണ്ട് അവൻ എന്റെ അരികിലേക് വന്നു..”

“അൻസാർ അല്ലേ…”

“അതേ ഇക്കാ.. “

അവൻ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു..

“ഞാൻ ഈ സാധനങ്ങൾ ഇവിടെ തരാൻ വന്നതാണ് നിന്റെ വീട്ടിലേക്കുള്ളതാണ് ഇതെല്ലാം.. “

“അള്ളാഹ്..”

അവന്റെ ചുണ്ടുകളിൽ പതിയെ ചലിച്ചു.. എന്നിട്ട് എന്നോട് പറഞ്ഞു..

“ഇക്ക വാ..

എന്റെ വീട്ടിൽ ആവശ്യത്തിന് സാധനങ്ങൾ വൈകുന്നേരം തന്നെ വന്നിട്ടുണ്ട്.. നാട്ടിലെയും ഗൾഫിലെയും ഒരുപാട് സങ്കടനകളും മറ്റും..

ഇത് ആവശ്യമുള്ള വേറെ ഒരു കൂട്ടരുണ്ട് അവിടെ കൊടുത്താൽ മതി എന്നും പറഞ്ഞു എടുത്താൽ പൊങ്ങാത്ത ഒരു കീസ് അവൻ എന്റെ കയ്യിൽ നിന്നും വാങ്ങി എന്റെ മുന്നിലൂടെ നടന്നു..

ഇവരേക്കാൾ ആവശ്യമുള്ളവർ ആരാണ്.. അവന്റെ കൂടേ നടക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ അതായിരുന്നു.

. ഇനി ഇവന്റെ ബന്ധുക്കൾ വല്ലവരും ആയിരിക്കുമോ…”

“കുറച്ചു ദൂരം നടന്നു ഞങ്ങൾ ഒരു വാർപ്പിട്ട ഒറ്റനില വീടിന് മുന്നിലെത്തി…

അവൻ വീടിനുള്ളിലേക്കു നോക്കി.. വല്ലിമ്മ.. എന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി…

ഒരുമ്മ വീടിനുള്ളിൽ നന്നും ഇറങ്ങി വന്നു…കൂടേ മുന്നോ നാലോ വയസുള്ള ഇരട്ട കുട്ടികൾ ആണെന്ന് തോന്നുന്ന രണ്ടു ആൺകുട്ടികളും…”

“ഇതാരുടെ വീടാണ് ഞാൻ അവനോട് ചോദിച്ചു..”

“ഇത് റിയാദിലുള്ള അസ്‌കരിക്ക യുടെ വീടാണ്..”

“എന്താടാ നീ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നത്…”

“ഇക്കാ..

നിങ്ങൾ കൊണ്ടു വന്ന സാധനങ്ങൾ വൈകുന്നേരം തന്നെ എന്റെ വീട്ടിലേക് ഒരുപാട് ആളുകൾ കൊണ്ടു വന്നിട്ടുണ്ട്…

ഇതെന്റെ ചെങ്ങായിന്റെ വീടാണ്..

അവന്റെ ഉപ്പ ഗൾഫിൽ നിന്നും പൈസ അയച്ചിട്ട് നാല് മാസമായി..

ഇന്നലെ അവന്റെ വല്ലിമ്മ എന്നെ കാണാനായി വന്നപ്പോൾ ഉമ്മാനോട് പറയുന്നത് കേട്ടതാണ് ഞാൻ…

ഉപ്പ ഗൾഫ് കാരൻ ആയത് കൊണ്ടു തന്നെ ആരോടും ഒന്നും ചോദിക്കാറില്ല… സഹായം പോലും.. പ

ക്ഷെ എന്റെ ചെങ്ങായി യല്ലേ എനിക്ക് അവനെ അറിയില്ലേ..

അവൻ എന്റെ മുഖത്തേക് നോക്കി ഒന്ന് ചിരിച്ചു…

ഞങ്ങൾ പട്ടിണിയിലാണെന്ന് ആരെയും അറിയിക്കാതെ തന്നെ കിട്ടുന്ന സഹായം അവർക്ക് കിട്ടാറില്ല.

. ഇക്ക കൊണ്ടു വന്ന സാധനം ഇവിടെ കൊടുത്തോ…..

ഇതും എന്റെ വീട് തന്നെയാണ്..”

“അവന്റെ വാക്കുകളിൽ വന്ന പക്വത എവിടെ നിന്നാണ് കിട്ടിയതെന്ന് എനിക്കറിയില്ല..

എന്റെ കണ്ണുകൾ അവന്റെ മുന്നിൽ ഈറനണിഞ്ഞു നിൽക്കുന്നത് അവൻ കാണാതെ ഇരിക്കാൻ പൊടി പോയി എന്നൊരു കള്ളം ഞാൻ പറഞ്ഞു..”

“കയ്യിൽ കല്യണം ഉറപ്പിച്ചതിന് കൂട്ടുകാർക്ക് ചിലവ് ചെയ്യാനായി വെച്ചിരുന്ന കുറച്ചു പൈസ ഉണ്ടായിരുന്നു.. അതും ആ ഉമ്മയുടെ കയ്യിലേക്ക് ഞാൻ കൊടുത്തു.. മക്കൾക് വസ്ത്രം വാങ്ങി കൊടുക്കുവാനായി പറഞ്ഞു അവിടെ നിന്നും ഇറങ്ങി…”

“തിരികെ വരുന്നേരവും അവൻ എന്റെ കൂടേ തന്നെ ഉണ്ടായിരുന്നു…

അവനായി വാങ്ങിയ വസ്ത്രം അവനെ ഏൽപ്പിച്ചു..”

“അൻസാറിന്റെ ചങ്ങായി യുടെ വീട്ടിലെ എല്ലാവരെയും ഞാൻ കണ്ടിരുന്നെങ്കിലും അവന്റെ ചെങ്ങായി യേ മാത്രം എനിക്ക് കാണുവാൻ സാധിച്ചിരുന്നില്ല…

പെട്ടന്നാണ് എന്റെ ഓർമ്മയിലേക് രാവിലെ ഞാൻ കണ്ട കാഴ്ച നിറഞ്ഞു വന്നത്..

ആ പള്ളിക്കാട്ടിൽ കണ്ട പേര് എന്റെ ഓർമ്മയിലേക് വന്നു…

ഞാൻ അറിയാതെ അൻസറിനെ ചേർത്ത് പിടിച്ചു പോയി..…”

“അൻസാർ രാവിലെ പ്രാർത്ഥിച്ച ഖബർ..
അതൊരു കുഞ്ഞു ഖബർ ആയിരുന്നു..
അവന്റെ കൂട്ടുകാനായ..

ജംഷീദ് …”

എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നങ്ങു പോയി…

“ചേർത്തു പിടിച്ചിരുന്ന അൻസറിനെ നോക്കിയപ്പോൾ അവൻ അവന്റെ കൂട്ടുകാരെ കണ്ടപ്പോൾ അവരുടെ അടുത്തേക് ഓടിയിരുന്നു…

അവന്റെ ജീവനായ ചങ്ങായി മാരുടെ അടുത്തേക്…”

“അവിടെ നിന്നും മടങ്ങുമ്പോൾ ഞാൻ… ഓർത്തു പോയി …

മറവിയുടെ ആഴങ്ങളിലേക് ഊളിയിട്ട് പോയ എന്റെ പഴയ സൗഹൃദങ്ങളെ… “

“അവരെ എല്ലാം ഒരുവട്ടം കൂടേ കാണാൻ കൊതിച്ചു കൊണ്ടു… ഒന്ന് സംസാരിക്കാൻ ആഗ്രഹിച്ചു കൊണ്ടു…

കുറച്ചു നേരത്തേക് എങ്കിലും ഞാനും ഒരു ഒമ്പത് വയസുകാരനായി “

വായിച്ചവർ ഉണ്ടാവും വായിക്കാത്തവർക് വേണ്ടി…

കഥ ഇഷ്ടപ്പെട്ടാൽ…👍

ബൈ

…☺️☺️☺️

Related Posts

Leave a Reply

Your email address will not be published. Required fields are marked *