എഴുത്ത്:-നൗഫു ചാലിയം
“വീട്ടിൽ നിന്നും പുറത്തേക് ഇറങ്ങാൻ നേരം ആയിരുന്നു പത്തു കൊല്ലത്തോളം പഴക്കമുള്ള ഉപ്പാന്റെ സ്കൂട്ടർ എന്റെ ഉമ്മ കിക്കർ അടിച്ചു സ്റ്റാർട്ട് ആകുവാനായി നോക്കുന്നത് ഞാൻ കണ്ടത്…”
“ഇടക്കൊന്നു പുറത്തേക് പോകാൻ…ഏറെ ഒന്നും പോകില്ല അങ്ങാടിയിൽ അല്ലേൽ അടുത്തുള്ള ടൗണിൽ…
ഉമ്മാക് സ്കൂട്ടർ ഓടിക്കാൻ അറിയാമെങ്കിലും ലൈസൻസ് എടുക്കാൻ മൂന്നു പ്രാവശ്യം പോയിട്ടും കമ്പി മൂന്നും കുത്തി മറിച് ഇട്ടത് കൊണ്ട് mvd ഇനിയും വരണമെന്ന് പറഞ്ഞത് കൊണ്ടായിരിക്കാം ഇനി ഉമ്മൂന് സ്കൂട്ടർ ഓടിക്കാൻ ലൈസൻസ് വേണ്ടന്ന് പറഞ്ഞു ഇറങ്ങി പോന്നതാണ് ഉമ്മ …
അത് കൊണ്ടെന്താ സ്കൂട്ടറിനും കാറിനും കൂടി ലൈസൻസ് എടുക്കാനും പോകു വരവും എല്ലാം കൂടെ ആയി ഒരു സംഖ്യ എനിക്ക് പോയി കിട്ടി…
ഒരു പതിനയ്യായിരം…
ഇനി അതെങ്ങാനും കിട്ടിയിരുന്നേൽ നേരത്തെ പറഞ്ഞ അങ്ങാടിയിൽ ടൗണും കഴിഞ്ഞു കോഴിക്കോട് അങ്ങാടി മൊത്തത്തിൽ കറങ്ങും മൂപ്പത്തി.. “
“നാട്ടിൽ ലീവിന് വന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു ഞാൻ…
എന്റെ പേര് അജ്മൽ കോഴിക്കോട് ജില്ലയിലാണ് …
വീട്ടിൽ ഉമ്മ… രണ്ട് അനിയൻസ്…”
“ഉമ്മ….
സ്റ്റാറ്റർട്ടർ സ്വിച് വർക്ക് ആവുന്നില്ലേ…”
കിക്കർ അടിച്ചടിച്ചു വായ യിൽ നിന്നും പത വരുമെന്ന് കണ്ടപ്പോൾ ഉമ്മയുടെ അടുത്തേക് ഇറങ്ങി വന്നു കൊണ്ടു ഞാൻ ചോദിച്ചു…
“ഉപ്പ പോയതിന് ശേഷം ഉമ്മയാണ് ഉപ്പാന്റെ സ്കൂട്ടർ പൊന്നു പോലെ കൊണ്ട് നടക്കുന്നത്…
ഇടക്ക് തുടച്ചും നനച്ചും നല്ല വൃത്തിയിൽ തന്നെ…പക്ഷെ ഒരു കുഴപ്പം മാത്രം സംഭവിച്ചു…അതാണ് ഈ കഥ എഴുതാൻ തന്നെ കാരണവും…
ഞങ്ങൾ മക്കൾക്കോ…
പുറത്ത് നിന്നും ആരെങ്കിലും ചോദിചാലോ ആ വണ്ടി മാത്രം ഉമ്മ കൊടുക്കില്ല…
അതങ്ങനെ യാണ്… ആർക്കും കൊടുക്കില്ല…
പിന്നെയും എനിക്ക് മാത്രം തരും…
ഉപ്പ ഉള്ള കാലത്തും ഞാൻ ഓടിച്ചത് കൊണ്ടായിരിക്കാം…”
“ആ…
അയിന് മൂന്നാല് ദിവസമായി ഒരു ഏനകേട് പോലെ…
കിക്കർ അടിച്ചിട്ടും സ്റ്റാർട്ട് ആവുന്നില്ലെടാ…
നീ ഒന്നു നോക്കിക്കേ…”
ഉമ്മ അവിടുന്ന് മാറി എന്നെ നോക്കി കൊണ്ടു പറഞ്ഞു…
“ഉമ്മ പറഞ്ഞതും ഞാൻ പോയി കിക്കർ അടിച്ചു നോക്കി…
നോ രക്ഷ…
ഒരുപാട് പ്രാവശ്യം ശ്രമിച്ചെങ്കിലും ഒരു മൂളൽ പോലും കേൾക്കുന്നില്ല..
ബാറ്ററി ആണേൽ പുതിയത് ആണെന്നായിരുന്നു ഉമ്മ പറഞ്ഞത്..
പിന്നെ അത് ഉരുട്ടി അടുത്തുള്ള അതിന്റെ തന്നെ ഷോറൂമിൽ കൊണ്ട് പോയി…
വൈകുന്നേരം വരാൻ പറഞ്ഞത് കൊണ്ട് തന്നെ നാലു മണി ആയപ്പോൾ വണ്ടി പോയി നോക്കാനായി ഞാൻ വീണ്ടും ചെന്നു…
“ഇക്കാ… എൻജിൻ പോയിട്ടുണ്ട്…
പിസ്ട്ടൻ പിടിച്ചു എന്നാ തോന്നുന്നേ…
ഉമ്മയാണല്ലേ ഓടിക്കുന്നെ…. എൻജിൻ ഓയിൽ ഒന്നും ഒഴിക്കാറില്ല എന്ന് തോന്നുന്നു..…
അറിയാഞ്ഞിട്ടായിരിക്കും….
ഓയിൽ ഉള്ളതാണേൽ താർ പോലെ കട്ട കുത്തി മൊത്തം പണിയ…
കറുത്തു കറുത്തു ഇനി കറുക്കാൻ പോലും ബാക്കി ഇല്ല…”
അയൽവാസി വാസി ചെക്കൻ എന്നെ കണ്ടതും വന്നു കൊണ്ട് പറഞ്ഞു.
അവന് അവിടെ ആയിരുന്നു ജോലി…
“വണ്ടി സ്റ്റാർട്ട് ചെയ്യുക ഓടിക്കുക എന്നല്ലാതെ ഉമ്മാക് ഒന്നും അറിയില്ലല്ലോ…
ഉപ്പ പോയതിന് ശേഷം ഓയിൽ മാറ്റിയിട്ടില്ല…അതിന്റെ പണിയ കിട്ടിയത്..
എടാ…
എൻജിൻ നന്നാക്കി വെക്കാൻ എത്രയാവും..
അവൻ ഒരു സംഖ്യ പറഞ്ഞതും ആ പൈസ പത്തു വർഷത്തോളം പഴക്കം ചെന്ന വണ്ടിക്ക് വളരെ കൂടുതൽ ആയിരുന്നു…
പിന്നെ അവൻ പറഞ്ഞു.
ഇക്കാ മറ്റൊരു ഓപ്ഷൻ ഉണ്ട്..
വണ്ടി ഷോറൂം എടുക്കും ഏതായാലും എൻജിൻ പണി ആയത് കൊണ്ട് പുറത്ത് കിട്ടുന്നതിനേക്കാൾ പൈസ ഞാൻ വാങ്ങി തരാം…
എക്സ്ചേഞ്ച് ചെയ്യാം നമുക്ക്…
ഇപ്പൊ ആണേൽ ന്യൂ മോഡൽ കുറെ ഉണ്ട്..
ഉമ്മാക് കൺഫോർട്ട് ആയി ഓടിക്കാൻ പറ്റിയത് തന്നെ..
അവൻ പറഞ്ഞത് നല്ലൊരു ഓപ്ഷൻ ആയത് കൊണ്ട് തന്നെ ഞാൻ അതിന് സമ്മതിച്ചു നാളെ ബാക്കി പേപ്പർ വർക്ക് ശരിയാകുവാൻ വരുമെന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി…”
“രാത്രി ആയിരുന്നു വീട്ടിലേക് ചെന്നത്…”
എന്റെ വരവ് കാത്തെന്ന പോലെ ഉമ്മ പുറത്തു തന്നെ ഇരിപ്പുണ്ടായിരുന്നു…
“അജു…
വണ്ടി…”
നടന്നു വരുന്ന എന്നെ കണ്ടതും ഉമ്മ ചോദിച്ചു…
“ഉമ്മാ…
അത് നേരെ ആകുവാൻ കുറെ പൈസ വേണം…
പഴയ വണ്ടിയല്ലേ…ഇനി അത് നന്നാക്കിയിട്ട് എന്തിനാ…
അവർ എന്നോട് എക്സ്ചേഞ്ച് ചെയ്യാമെന്ന് പറഞ്ഞു..
ഞാൻ നാളെ കുറച്ചു പൈസയുമായി വരാമെന്ന് പറഞ്ഞു പോന്നതാ…”
“ഉമ്മ കുറച്ചു നിമിഷം എന്റെ മുഖത്തേക് തന്നെ നോക്കി നിന്നു…
ആ കണ്ണുകളിൽ കുഞ്ഞു തിരയിളക്കം ഉയർന്നു തുടങ്ങുന്നത് ഞാൻ കണ്ടു…
ഉമ്മാക് ഉപ്പാന്റെ എന്ന് പറയാൻ കഴിയുന്ന ഒന്ന് അത് മാത്രമാണ്..
മറ്റൊന്നും ഇല്ല തന്നെ… ഉപ്പയോടുള്ള ആത്മബന്ധം പോലും അതിലാണ്…
ഉപ്പ ഗൾഫിൽ നിന്നായിരുന്നു മരണപെട്ടത്…
പെട്ടന്നുള്ള മരണവും ഇങ്ങോട്ട് കൊണ്ട് വരാൻ ബുദ്ധിമുട്ട് ആയ സമയവും ആയത് കൊണ്ട് തന്നെ അവിടെ മണ്ണിൽ അടക്കുകയായിരുന്നു..”
“ഞാൻ എന്തോ ആ സമയം അത് ഓർത്തില്ല…
എനിക്കെന്തോ ഉമ്മാന്റെ മുഖം കണ്ടപ്പോ വല്ലാതെ ആയി…
ഉമ്മാക് ഏറ്റവും പ്രിയ പ്പെട്ടത്തിനെ ആണല്ലോ ഞാൻ ഇനി ഒന്നിനും പറ്റില്ല എന്ന് പറഞ്ഞു വിൽക്കാൻ വെച്ച് പോന്നത്…”
“ഉമ്മൂ…”
“ഞാൻ ഉമ്മാന്റെ കൈ പിടിച്ചു… ഉമ്മാനെ ഉപ്പ വിളിക്കുന്നത് പോലെ വിളിച്ചതും ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി ചുടു കണ്ണിനീർ എന്റെ കയ്യിലെക് വീണിരുന്നു…”
“എനിക്കെന്തു പറയണമെന്ന് അറിയില്ലായിരുന്നു…
ഉമ്മാ ഞാൻ ഓർത്തില്ല…
ഞാൻ….
വാക്കുകൾ കിട്ടാതെ ഉമ്മാനെ തന്നെ ഞാൻ നോക്കി ഇരുന്നു…”
“ഉമ്മ സങ്കടപെടേണ്ട…
നമുക്ക് ആ വണ്ടി തന്നെ നന്നാക്കാം…
അത് മതി… അവനിങ്ങനെ ഉപ്പാനെ പോലെ നമ്മുടെ മുറ്റത്തു നിൽക്കട്ടെ…രാജാവിനെ പോലെ…”
“ഞാൻ പറഞ്ഞതും ഉമ്മാന്റെ മുഖം തെളിഞ്ഞു വന്നു..
സങ്കടത്തിനിടയിലും എന്നെ നോക്കി ആശ്വാസത്തോടെ പുഞ്ചിരി തൂകി…
അൽഹംദുലില്ലാഹ്
ആ സമയം എന്റെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞു……”
“ചിലതൊക്കെ അങ്ങനെ ആണെടോ…പഴക്കം ചെന്നാൽ ഉപേക്ഷിക്കാൻ തോന്നില്ലെന്നേ…
നമ്മുടെ ജീവിതത്തിൽ അലിഞ്ഞു പോയതായിരിക്കും…”
😍