അവൾ അടുത്തില്ലെങ്കിൽ ഞാനിപ്പോൾ കെട്ടിപ്പിടി ച്ചൊരുമ്മ കൊടുത്തേനെ ആൾക്ക്…

കലിപ്പൻ..

Story written by Nitya Dilshe

ഒരകന്ന ബന്ധുവിന്റെ കല്യാണം കഴിഞ്ഞിറങ്ങുമ്പോഴാണ് പിന്നിൽ നിന്നൊരു വിളി കേട്ടത്..

“മാളവികാ “

തിരിഞ്ഞു നോക്കിയപ്പോൾ അത്ഭുതമായി..എന്റൊപ്പം ഹൈസ്കൂൾ മേറ്റ് ആയിരുന്ന ഫൗസി.. ഓടിച്ചെന്നു കെട്ടിപിടിച്ചു..സ്കൂൾ വിട്ടതിൽ പിന്നെ അവളെ ഞാൻ കണ്ടിട്ടില്ല..

ഒരിക്കൽ കോയമ്പത്തൂരിന്നു വരുമ്പോൾ, ഒപ്പം പഠിച്ച മെർലിനെ കണ്ടപ്പോൾ പറഞ്ഞു…ഫൗസിടെ കല്യാണം പ്ലസ് 2 കഴിഞ്ഞപ്പോൾ തന്നെ കഴിഞ്ഞെന്നു.. ആളെ കാണുന്നതിപ്പോഴാ.. അവൾ നന്നായി തടിച്ചിരിക്കുന്നു..ഒപ്പം രണ്ടു കുസൃതിക്കുരുന്നുകളും..

ഞങ്ങൾക്ക് ചോദിക്കാനും പറയാനും ഒരുപാടുണ്ടായിരുന്നു..ഒരുപാട് നാളായി കണ്ട സന്തോഷത്തിലും പരിഭവങ്ങളിലുമായി കുറെ ചോദ്യങ്ങൾ ഒരുമിച്ചെത്തി…

മറുപടി പറയുന്നതിന് മുൻപേ വിനുവേട്ടൻ പാർക്കിങ്ങിൽ നിന്നും കാറു മായെത്തി… വിനുവേട്ടനെ കണ്ടതും അവൾടെ മുഖം വിടർന്നു..

“ഇതാണോടി നിന്റെ ആൾ..പെർഫെക്ട് മാച്ച് ആണല്ലോ..”

“അതേടി, വാ നിന്നെ പരിചയപ്പെടുത്താം..” അവളുടെ കൈ പിടിച്ചു ഒരു സ്റ്റെപ് ഇറങ്ങുന്നതിനു മുൻപേ വിനുവേട്ടനെ അലർച്ച കേട്ടു..

“ആം ഗേറ്റിങ് ലേറ്റ്…നിന്നെ വിട്ടിട്ടു വേണം എനിക്ക് മീറ്റിങ്ങിനെത്താൻ..ഗേറ്റിന്റെ അവിടെ വെയ്റ്റ് ചെയ്യാനല്ലേ പറഞ്ഞത്..എന്നിട്ടിവിടെ കുറ്റിയടിച്ചു നിക്കാണോ..”
അറിയാതെ ഫൗസിടെ കൈ വിട്ടു..പിന്നിൽ നിന്നും അവളുടെ പതിഞ്ഞ ശബ്ദം കേട്ടു..

“നീ പൊക്കോ..പിന്നെ പരിചയപ്പെടാം..”

ദയനീയമായി അവളെ നോക്കി..ഞാൻ ഓടി കാറിൽ കയറിയിരുന്നു..എത്ര കരയരുതെന്നു പറഞ്ഞിട്ടും അനുസരണയില്ലാതെ കണ്ണുകൾ നിറഞ്ഞു തൂവി.. എന്റെ കണ്ണുകൾ കണ്ടാവണം ആ മുഖമൊന്നു ശാന്തമായി..

“ദേ, 3 ക്കാണ് മീറ്റിംഗ്..45 മിനുറ്റ്സ് ഡ്രൈവ് ഉണ്ട്..ഇപ്പൊ തന്നെ 2:30 ആയി..” ശബ്ദം അല്പം മയപ്പെട്ടിട്ടുണ്ട്..

“ആറു വർഷത്തിന് ശേഷം ഞാനെന്റെ ഫ്രണ്ട്നെ കണ്ടതാ..അവളെ കണ്ടപ്പോഴൊന്നു നിന്നു..ശരിക്കു സംസാരിച്ചു പോലുമില്ല..അതിനാണോ ഇങ്ങനെ കിടന്നു അലറിയത്..” എന്റെ ശബ്ദവുമുയർന്നു..

“എങ്കി പിന്നെ നിനക്കു സംസാരിച്ചു കഴിഞ്ഞു ഓരോട്ടോ പിടിച്ചു വരായിരുന്നില്ലേ..” ആളും സ്വന്തം തെറ്റു മറയ്ക്കാനുള്ള ശ്രമമാണ്..

“അതെങ്ങനെയാ..അതൊന്നു പറയാനും കേൾക്കാനുമുള്ള ക്ഷമയില്ലല്ലോ.. എല്ലാർടേം മുന്നിൽ വച്ചു എന്നെ ചാടിച്ചല്ലേ പരിചയം..” ഞാനും വിട്ടു കൊടുത്തില്ല..

“അവൾടെ മുന്നിൽ വച്ചുമാത്രേ നാണം കെടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ.. അതും പൂർത്തിയായി..”

കണ്ണടച്ച് സീറ്റിലേക്ക് ചാരി..

“നിനക്കെന്നാൽ തിരിച്ചുപോണോ.. ഞാൻ കൊണ്ടുപോയാക്കാം..”

“പിന്നെ, ഞാൻ തിരിച്ചു വരുന്നുണ്ടോന്നു നോക്കി അവളവിടെ തന്നെ നിൽപ്പല്ലേ…ഞാനിനി എങ്ങോട്ടുമില്ല..”

ആൾടെ ദേഷ്യം മുഴുവൻ ആക്സിലേറ്ററിൽ തീർക്കുന്നതറിഞ്ഞു.. വീടിനു മുൻപിൽ വണ്ടി നിന്നതും ഞാൻ ചാടിയിറങ്ങി…ആൾടെ മുഖത്തേക്കൊന്നു നോക്കി..കലിപ്പിലാണ്..സ്വഭാവം അറിയുന്നത് കൊണ്ടു പറയാതിരിക്കാനായില്ല..

“പതുക്കെ പോയാ മതി..” അതു കേട്ട ഭാവമില്ല..വണ്ടി ശബ്ദത്തോടെ റിവേഴ്‌സ് എടുത്ത് പാഞ്ഞു പോയി..ഭഗവാനെ വിളിച്ചു ഞാനകത്തേക്കും..

ആൾ വരുമ്പോൾ 7:30 കഴിഞ്ഞു..ഡോർ തുറന്നുകൊടുത്തു ..മൈൻഡ് ചെയ്യാതെ ഞാൻ സോഫയിൽ പോയിരുന്ന് ഫോൺ തൊണ്ടികൊണ്ടിരുന്നു..വാട്സ്ആപ് ഫേസ്ബുക് ഒക്കെ അനുഗ്രഹമായി തോന്നി അപ്പോൾ….

ആളും ഡ്രസ് മാറി സോഫയിൽ വന്നിരുന്നു..ഭക്ഷണമെടുക്കാൻ എഴുന്നേറ്റപ്പോൾ കൈയിലൊരു പിടി വീണു..

“സോറി”

കൈയ്യിലെ പിടിവിടുവിച്ചു കൊണ്ടു പറഞ്ഞു.. “എനിക്ക് മതിയായി..”

ഫുഡ് എടുത്തുവച്ചു വിളിച്ചപ്പോൾ പറഞ്ഞു.. വേണ്ടെന്നു…ഞാനും നിർബന്ധിക്കാൻ പോയില്ല..ഉച്ചക്ക് കല്യാണത്തിലെ പായസമൊക്കെ അടിച്ച ക്ഷീണം കൊണ്ടു എനിക്കും വലിയ വിശപ്പില്ലായിരുന്നു..അല്ലെങ്കിലും ഒരുനേരം ഒന്നും കഴിച്ചില്ലെന്നു വച്ചു ചത്തൊന്നും പോവില്ല..അല്ലപിന്നെ..😏😏..

കുറച്ചു വെള്ളം കുടിച്ചു റൂമിൽ പോയി ..ഒരുറക്കം കഴിഞ്ഞു,, കാലെടുത്ത് പുള്ളീടെ മേലെ വക്കാൻ നോക്കിയപ്പോഴാണ് ആൾ അടുത്തില്ലെന്നറിഞ്ഞത്.. ഹാളിൽ പോയി നോക്കിയപ്പോൾ കണ്ടു..സുഖായി സോഫയിൽ കിടന്നുറങ്ങുന്നു.. സാധാരണ ഇങ്ങനെ.കിടന്നുറങ്ങുന്ന അവസരത്തിൽ ഞാൻ വിളിച്ചു കൊണ്ടു പോയി കിടത്താറുണ്ട്..ഇന്നലത്തെ സംഭവം ഓർത്തപ്പോൾ വീണ്ടും ദേഷ്യം വന്നു..അവിടെത്തന്നെ കിടക്കട്ടെ..👿👿

പിറ്റേന്ന് പതിവ് പോലെ ബ്രേക്ഫാസ്റ്റ് കഴിച്ചു..രണ്ടുനേരം ഫുഡ് ഒഴിവാക്കാനുള്ള സ്റ്റാമിനയൊന്നും എന്റെ ബോഡിക്കില്ല..വിനുവേട്ടനും എതിർപ്പൊന്നും കൂടാതെ കഴിച്ചു..എന്റെ മുഖം കലിപ്പിൽ തന്നെ..ആൾടെ മുഖം ഒന്നു ശാന്തമായിട്ടുണ്ട്..

ഞാനെന്റെ പണികളുമായി കിച്ചനിൽ മല്ലിട്ടു.. അല്ലെങ്കിൽ പച്ചക്കറി നുറുക്കാനോ പാത്രം കഴുകാനോ ഹെൽപ് ചെയ്യാറുള്ളതാ..അന്ന് കിച്ചനിലേക്കു കണ്ടില്ല.. വാശി യോടെ ഞാനും ജോലികൾ തീർത്തു..

കുറച്ചു കഴിഞ്ഞപ്പോൾ കിച്ചനിൽ വന്നുപറഞ്ഞു..

” 4 ആവുമ്പോൾ റെഡിയാവണം.. ഒരിടം വരെ പോവാനുണ്ട്..'”

“ഞാനെങ്ങോട്ടുമില്ല.. ആളുകളുടെ മുന്നിലിട്ട് എന്നെ ചീത്ത പറയുന്നതാണല്ലോ ഹോബി..ഞാനില്ല..”

“നീ വരും..ഇല്ലെങ്കിൽ നിന്നെ തൂക്കിയെടുത്തു കൊണ്ടു പോകും..”

കനത്ത ശബ്ദത്തോടെ അതും പറഞ്ഞു ആൾ പോയി.. 4 നു തന്നെ റെഡിയായി.. പുള്ളി പറഞ്ഞാൽ അതുപോലെ ചെയ്യും..വെറുതെയെന്തിനാ റിസ്ക് എടുക്കുന്നത്.. അതുകൊണ്ടു മാത്രം റെഡിയായി..

എങ്ങോട്ടാണെന്നറിയണമെന്നുണ്ടെങ്കിലും ഭാവം വച്ചു ചോദിക്കാതിരിക്കുകയാണ് നല്ലതെന്ന് തോന്നി..ഒരു വീടിനു മുൻപിൽ വണ്ടി നിർത്തി.. ബെല്ലടിച്ചു..വാതിൽ തുറന്ന ആളെക്കണ്ട് ഞാൻ സ്തബ്ധയായി…

“ഫൗസി ” എന്നെ കണ്ട് അവൾക്കും അതിശയം..

“നീയെങ്ങിനെ ഇവിടെ..??”

അവളെന്നെ കെട്ടിപ്പിടിച്ചു.. ഞാൻ വിനുവേട്ടന്റെ മുഖത്തേക്കൊന്നു നോക്കി..ആ മുഖത്തു കുസൃതി ചിരി..അവൾ അടുത്തില്ലെങ്കിൽ ഞാനിപ്പോൾ കെട്ടിപ്പിടി ച്ചൊരുമ്മ കൊടുത്തേനെ ആൾക്ക്..😘😘

“ഫൗസി, ഇതാട്ടോ എന്റെ ആൾ.. വിപിൻ..” ദേഷ്യമൊക്കെ കാറ്റിൽ പറന്നു..ഞാൻ വിനുവേട്ടനെ അവൾക്കു പരിചയപ്പെടുത്തി..

“അയ്യോ ഇക്ക ഇപ്പൊ പുറത്തു പോയേ ഉള്ളു..ഞാൻ വിളിക്കാം..”

“ഏയ്‌..വേണ്ട ഫൗസി..നിങ്ങൾ സംസാരിക്കൂ.. മാളു, വിശേഷങ്ങൾ പറഞ്ഞു കഴിഞ്ഞാൽ എന്നെ വിളിച്ചാൽ മതി..ഞാൻ വരാം..”

എന്നെ നോക്കി ആൾ കണ്ണിറുക്കി.. ഫൗസി ചായ കുടിച്ചിട്ട് പോകാമെന്ന് പറഞ്ഞിട്ടും ആൾ നിന്നില്ല..വന്നിട്ടാവാമെന്നു പറഞ്ഞു..

ആറ് വർഷത്തെ വിശേഷങ്ങൾ ഞങ്ങൾ പറഞ്ഞുതീർത്തു..അവൾടെ ഇക്ക വന്നപ്പോൾ ഞാൻ വിനുവേട്ടനെ വിളിച്ചു..

വിനുവേട്ടനെത്തി..പിന്നെ അവർ വലിയ ഫ്രണ്ട്‌സ് ആയി..രാത്രി ഫുഡ് കഴിച്ചേ അവർ വിട്ടുള്ളൂ..അവളെയും കുടുംബത്തെയും ഒരു ദിവസം കൂടാൻ ഞങ്ങളും ക്ഷണിച്ചാണ് പോന്നത്..

വണ്ടി അവൾടെ ഗേറ്റ് കടന്നതും ഞാൻ വിനുവേട്ടനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു..

“അല്ല..അവൾടെ വീടെങ്ങിനെ കണ്ടുപിടിച്ചു..??”

എന്റെ സംശയം മറച്ചു വച്ചില്ല..

“നിന്റെ ഇന്നലെ തൊട്ടുള്ള മുഖം കണ്ടാൽ… അവൾടെ വീടല്ല, പ്രസവിച്ച വാർഡ് വരെ കണ്ടുപിടിക്കും..”

വിനുവേട്ടൻ ചിരിയോടെ പറഞ്ഞു…ഞാൻ ദേഷ്യത്തോടെ മുഖം കോട്ടി..

“എന്റെ മുത്തേ..അതിനിനി മുഖം വീർപ്പിക്കേണ്ട..നമ്മുടെ കസിൻ ആനന്ദ്‌മായി നീ വണ്ടിയിൽ കയറുമ്പോൾ അവൾ സംസാരിക്കുന്നത് കണ്ടു..അവൻ വഴി…കുറച്ചു ബുദ്ധിമുട്ടി..എങ്കിലും നീ ഹാപ്പി ആയല്ലോ..അതുമതി..

ഇതാണെന്റെ കലിപ്പൻ..ഇതാണ് ഞങ്ങളുടെ ജീവിതവും..ഒരുപാട് ഇണക്കങ്ങളും അതിലേറെ പിണക്കങ്ങളും..

Leave a Reply

Your email address will not be published. Required fields are marked *