അവൾ കുസൃതി യോടെ ചോദിച്ചു എന്തേ പഴയ പോലെ വല്ല ഉദ്ദേശ്യവും ആണോ…..

ദേവരാജൻ മാഷും സാവിത്രി ടീച്ചറും

എഴുത്ത്:- ആർ കെ സൗപർണ്ണിക

“ദേവരാജൻ… മാഷിന് ഈ പാട്ട വണ്ടി ഒന്ന് മാറരുതൊ?ഇനി ഇത് പണിയാൻ എനിക്ക് വയ്യ ഇതിന്റെ സ്പെയർപാർട്സ് പോലും കിട്ടാനില്ല….തട്ടിക്കൂട്ടി എത്രാന്ന് വച്ചാ നന്നാക്കുക.

ഇരുമ്പു കസേരയിൽ ചാരിയിരുന്നു മയങ്ങിയ ദേവരാജൻ….. കണ്ണുകൾ തിരുമി എഴുന്നേറ്റു…… എന്താന്നറിയില്ല കണ്ണടച്ചാൽ പഴയ കാഴ്ചകൾ ഒന്നൊന്നായി തെളിഞ്ഞ് വരും….. പഴയ കാലത്തിന്റെ തെറ്റും,ശരികളും.

ശങ്കരാ…ഞാനും,നീയും ഒക്കെ പ്രായമായില്ലേ?എന്നാലും മക്കളിതുവരെ നമ്മളെ മാറിയിട്ടില്ലല്ലോ…ദേവരാജൻ ചിരിയോടെ ശങ്കരനോട് പറഞ്ഞു കൊണ്ട് കാറിലേക്ക് കയറി.

കറുത്ത പുക പടർത്തി ആ പഴയ അംബാസിഡർ കാറിന്റെ പോക്ക് നോക്കി ശങ്കരൻ മേസ്തിരി അകത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു.

ടാ കൊച്ചു ചെറുക്കാ…. ആ പത്ത് പതിനൊന്നിന്റെ സ്പാനിറിങ്ങെടുത്തോ..

കിതച്ച്,കിതച്ച് മുന്നോട്ട് പോകുന്ന കാറിലിരുന്ന് ദേവരാജൻ… ആലോചിച്ചു
മുപ്പത്തിരണ്ട്… വർഷങ്ങൾക്ക് മുന്നെ ഇവനും ചെറുപ്പമായിരുന്നു തന്നെ പോലെ.

കട്ടി മീശയും..എണ്ണതേച്ച് കോതിയൊതുക്കിയ മുടിയും ബെൽബോട്ടം പാന്റും,മുഖം നിറയുന്ന വലിയ കണ്ണടയും…പട,പട ശബ്ദത്തോടെയുള്ള കറുത്ത ബുള്ളറ്റും അന്നത്തെ ഫ്രീക്കൻമാരിൽ ഒന്നാമനായിരുന്നു……ദേവരാജൻ.

അച്ഛന്റെ നിർബന്ധം സഹിക്ക വയ്യാതെയാണ് സ്വന്തം സ്കൂളിൽ പഠിപ്പിക്കാൻ കയറിയത്…

സ്വന്തം സ്ഥാപനമെന്ന അഹങ്കാരം കൊണ്ട്… തനിക്ക് തോന്നും പോലെ ആയിരുന്നു വരവും പോക്കുമെല്ലാം.

അങ്ങനെ ജീവിതം രാജകീയമായ് കടന്ന് പോകവെയാണ്…ഗസ്റ്റ് ടീച്ചറായി സാവിത്രിയുടെ….. സ്കൂളിലേക്കുള്ള കടന്ന് വരവ്.

ഇരുനിറം..അങ്ങനെ പറയത്തക്ക സൗന്ദര്യം ഒന്നും ഇല്ലെങ്കിലും തരക്കേടില്ല. ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടപ്പോഴും പുച്ഛത്തോടെ ചിരിച്ചു കൊണ്ട് ഒഴിഞ്ഞുമാറി.

മനപ്പൂർവ്വം ഉള്ള അവഗണന കൊണ്ടാണം പിന്നെ”പിന്നെ സാവിത്രിയും കണ്ടാൽ ശ്രദ്ധിക്കാത്ത രീതിയിൽ നടന്ന് തുടങ്ങിയത്.

ഒരുദിവസം പാട്ടും മൂളി വരാന്തയിലൂടെ നടക്കവെ പിന്നിൽ നിന്നും സാവിത്രി വിളിച്ചു…ദേവരാജൻ മാഷെ.

തിരിഞ്ഞ് നിന്ന് താൽപര്യം ഇല്ലാത്ത പോലെ സാവിത്രിയെ നോക്കവെ ദേഷ്യത്തോടെ അതിലേറെ വെറുപ്പോടെ അവൾ ചോദിച്ചു?

പഠിപ്പിക്കാൻ താൽപര്യം തീരെ ഇല്ലാ അല്ലേ?എന്തിനാ മാഷെ ഈ കുട്ടികളുടെ ഭാവി ഇല്ലാതാക്കുന്നെ….പാവങ്ങളാണ് അവരും പഠിച്ച് രക്ഷപെടട്ടെ.

മാഷെടുക്കുന്ന വിഷയങ്ങൾ ഒന്നും എങ്ങും എത്തിയിട്ടില്ല ഫൈനൽ എക്സാം ആകാറായി അവരെന്ത് എഴുതി വയ്ക്കും?

അതെങ്ങനെ പട്ട് മെത്തയിൽ പിറന്നവന് പുൽപ്പായുടെ വില അറിയില്ലല്ലോ ദയവ് ചെയ്തു മാഷ് ഈ ജോലി രാജിവയ്ക്കൂ അങ്ങനെ എങ്കിലും ഈ കുട്ടികൾ രക്ഷപെടട്ടെ.

വിദ്യയെ…ദൈവത്തെ പോലെ കാണുന്ന ആർക്കെങ്കിലും ഒരവസരവും ആകും പേടി കൊണ്ട് താങ്കളോട് ആരും ഒന്നും പറയുന്നില്ല എന്ന് കരുതി ഈ കുട്ടികൾ എന്ത് പിഴച്ചു?

“നീ ആരാടി പുല്ലെ എന്നെ ഭരിക്കാൻ… നാല് നാളത്തെ ശമ്പളക്കാരി എന്നെ ഭരിക്കാനും മാത്രം വളർന്നോ.

ഇതെന്റെ സ്കൂളാണ് ഇവിടെ എനിക്ക് ഇഷ്ടം ഉള്ളപ്പോ വരും,പോകും നീ ആരാ ചോദിക്കാൻ….തിന്നത് എല്ലിന്റിടയിൽ കയറീട്ടാണേൽ നാളെ മുതൽ നിന്റെ സേവനം ഇവിടെ ആവശ്യമില്ല.

“ദേഷ്യം കൊണ്ട് വിറച്ച…..ദേവരാജനെ നോക്കി അവൾ പരിഹാസത്തോടെ ചിരിച്ചു”

അത് പറയാൻ ദേവരാജൻ മാഷിന് എന്തധികാരം…..മാധവൻ.. മുതലാളിയുടെ പേരിലുള്ള സ്കൂളിലെ വെറും ഒരു ജീവനക്കാരൻ മാത്രം ആണ് മാഷും…എന്നെ ഇവിടെ നിയമിച്ചത് അദ്ദേഹം ആണ്.അദ്ദേഹം പറയട്ടെ ആര് നിൽക്കണം ആര് പോകണമെന്ന്.

ഒച്ചപ്പാടും ബഹളവും കേട്ട് ചുറ്റിലും കൂടിയ സഹപ്രവർത്തകരും,കുട്ടികളും പരിഹസിച്ച് ചിരിക്കുന്നു.

അപമാനം താങ്ങാനാകാതെ ദേവരാജൻ കൈയ്യിലിരുന്ന പുസ്തകം ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് ശബ്ദം താഴ്ത്തി സാവിത്രിയോട് പറഞ്ഞു.

“ഇതിന് നീ അനുഭവിക്കും മാളികേയ്ക്കൽ…..മാധവൻകുട്ടിയുടെ മോൻ… ദേവരാജനാ പറയുന്നെ ഈ കാണിച്ച അധിക പ്രസംഗത്തെ ഓർത്ത് നീ ഒരിക്കൽ ദു:ഖിക്കും.

ഒന്ന് പോ മാഷെ..വെല്ലു വിളിക്കാനും കുടുംബപ്പേരും,അച്ഛന്റെ പേരും മാത്രം കയ്യിലുള്ള മാഷ് എന്നെ എന്ത് ചെയ്യാൻ? ആദ്യം സ്വയം ഒരു വ്യക്തിത്വം ഉണ്ടാക്ക് എന്നിട്ടാകാം ഈ വിലകുറഞ്ഞ വെല്ലുവിളികൾ….സാവിത്രി വീണ്ടും പരിഹാസത്തോടെ പറഞ്ഞു.

അപമാനം കൊണ്ട് കുനിഞ്ഞ ശിരസ്സോടെ തിരിഞ്ഞ് നടക്കുമ്പോൾ പ്രതികാരം നെരിപ്പോട് പോലെ ഉള്ളിലെരിഞ്ഞ് കൊണ്ടിരുന്നു.

ഇതിനവൾക്ക് മാപ്പില്ല ദേവരാജന്റെ പ്രതികാരം എന്തെന്ന് ഇന്ന് തന്നെ അവളറിയും ബുള്ളറ്റിൽ അസ്ത്രം പോലെ ബാറിലേക്ക് പായുമ്പോൾ ദേവ രാജന്റെ മനസ്സിൽ അവളുടെ പരിഹാസത്തോടെയുള്ള മുഖം തെളിഞ്ഞു നിന്നു.

സാവിത്രിടീച്ചറെ…മാധവൻ മുതലാളി ഇപ്പോൾ വരും…ഇന്നത്തെ വഴക്കിന്റെ കാര്യങ്ങൾ അറിഞ്ഞുള്ള വരവാണെന്ന് തോന്നുന്നു… വന്നിട്ടേ പോകാവു എന്ന് പറഞ്ഞു…പ്യൂൺ ഗോവിന്ദന്റെ വാക്കുകൾ കേട്ടതും സാവിത്രി വാച്ചിലേക്ക് നോക്കി.

ഇപ്പോൾ തന്നെ വൈകിയിരിക്കുന്നു കൂടെയുള്ള ടീച്ചേർസ് എല്ലാം നാല് മണിക്ക് തന്നെ പോകും…വീട് അടുത്തായത് കൊണ്ട് ഇംഗ്ലീഷിൽ വീക്കായ കുട്ടികൾക്ക് സ്പെഷ്യൽ ക്ളാസെടുക്കാറുണ്ട്.

സാവിത്രി അക്ഷമയോടെ വാച്ചിലേക്ക് നോക്കി..

ആരോ കതകടയ്ക്കുന്ന ഒച്ച് കേട്ട് സാവിത്രി….പുസ്തകത്തിൽ നിന്നും മുഖ മുയർത്തി.

“ദേവരാജൻ മാഷ്”

മദ്യത്തിന്റെ രൂക്ഷഗന്ധം മുറിയിലാകെ നിറഞ്ഞു…പകയോടെ ദേവരാജൻ.. സാവിത്രിയെ കടന്ന് പിടിച്ചു.

വിട് മാഷെ…സാവിത്രി കൈതട്ടി മാറ്റി വാതിലിനു നേരെ നടന്നു.

നിൽക്കെടി അവിടെ പുറകിലൂടെ ദേവരാജൻ… സാവിത്രിയെ ചുറ്റിപ്പിടിച്ചു.

ദേവരാജൻ…ആരെന്ന് നീ അറിയണം എല്ലാവരുടെയും മുന്നിൽ വച്ച് നീ വല്യ ശീലാവതി ചമഞ്ഞ് എന്നെ പരിഹസിച്ചതോർത്ത് ഈ ജന്മം മുഴുവൻ നീ കരഞ്ഞ് തീർക്കണം.

മാഷിനെ വിഷമിപ്പിക്കാനോ പരിഹസിക്കാനോ വേണ്ടിയല്ല ഞാനങ്ങനെ പറഞ്ഞത്…. അങ്ങനെ എങ്കിലും നന്നാവട്ടേന്ന് കരുതി.

മാഷിനുള്ളിൽ നല്ലൊരു അദ്ധ്യാപകനുണ്ട് ആ കഴിവൊന്ന് പുറത്തെടുക്കണം എന്നേ കരുതിയുള്ളു.

എന്നെ ഉപദ്രവിക്കരുത് നിറകണ്ണുകളോടെ സാവിത്രി.. ദേവരാജന്റെ മുന്നിൽ കൈകൾ കൂപ്പി നിന്നു.

മദ്യത്തിന്റെ ലഹരിയും,പകയും കൂടിച്ചേർന്ന് അന്ധനായ ദേവരാജൻ സാവിത്രിയുടെ വസ്ത്രങ്ങൾ ഒന്നൊന്നായി കിറിയെറിഞ്ഞു.

പെട്ടെന്ന് ആരോ കതകിൽ തുടരെ മുട്ടിക്കൊണ്ട് ഉറക്കെ പറഞ്ഞു ദേവരാജാ.. വാതിൽ തുറക്ക്.

അച്ഛൻ…ദേവരാജൻ ഞെട്ടലോടെ ആ ശബ്ദം തിരിച്ചറിഞ്ഞു.

കീറിത്തുങ്ങിയ തുണിക്കഷ്ണങ്ങൾ കൂട്ടിപ്പിടിച്ച്…സാവിത്രി കരച്ചിലോടെ ഭിത്തിയിലൂർന്ന് താഴേക്കിരുന്നു.

അകത്തേക്ക് കയറിയ മാധവൻ മുതലാളി..ദേവരാജനെ തലങ്ങും വിലങ്ങും തല്ലി..നീ ഒരിക്കലും നന്നാവില്ല.

കൈകൾ നെഞ്ചിൽ പിണച്ച് കീറത്തുണികളാൽ നാണം മറച്ചിരുന്ന സാവിത്രിയെ …നോക്കി കൈകൾ കൂപ്പി ആ വലിയ മനുഷ്യൻ നിറകണ്ണുകളോടെ പറഞ്ഞു… മോളെ മാപ്പ്.

പ്യൂൺ ഗോവിന്ദൻ… കൊണ്ട് വന്ന വസ്ത്രങ്ങൾ ധരിച്ച് വെളിയിലിറങ്ങുമ്പോൾ ….മാധവൻ മുതലാളി എന്ന വലിയ മനുഷ്യൻ നിറ കണ്ണുകളോടെ സാവിത്രിയെ നോക്കി.

മോള് വീട്ടിലേക്ക് പൊയ്ക്കോളു എന്ത് വേണമെന്ന് എനിക്കറിയാം… എന്തോ തീരുമാനിച്ച് ഉറപ്പിച്ച പോലെ അദ്ദേഹം കാറിലേക്ക് കയറുന്നതിനിടയിൽ പറഞ്ഞു.

ഒരുമാസം കഴിഞ്ഞു..ദേവരാജൻ സാവിത്രിയുടെ കഴുത്തിൽ താലി ചാർത്തി… മാധവൻ മുതലാളിയുടെ തീരുമാനത്തെ ആദ്യം എതിർത്ത ദേവരാജന്….അച്ഛന്റെ ഉറച്ച തീരുമാനത്തിനു മുന്നിൽ അധികനാൾ പിടിച്ച് നിൽക്കാനായില്ല.

പെണ്ണിന്റെ മനസ്സും സമ്മതവും ആര് കാണാൻ…സാമ്പത്തിക ഭദ്രത തീരെ ഇല്ലാത്ത സാവിത്രിയുടെ കുടുബത്തിന് അത് വലിയ അനുഗ്രഹം പോലെ തോന്നി തനിക്ക് താഴെ കെട്ട് പ്രായം ആകാറായ മൂന്ന് പേരിനിയും ഉണ്ടെന്ന ചിന്ത സാവിത്രിയേയും നിശബ്ദമാക്കി.

കല്യാണം കഴിഞ്ഞ മൂന്ന് ദിവസം ഒരു മുറിയിലെ രണ്ട് അപരിചിതരെപ്പോലെ തന്നെ കാണുമ്പോഴെ അറയ്ക്കുന്ന മുഖഭാവത്തോടെ തലവെട്ടിച്ചുള്ള മുറുമുറുപ്പുകൾ.

ചായയുമായി ചെന്ന സാവിത്രിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ദേവരാജൻ മുരണ്ടു…എന്റെ ഭാര്യാ പദവി മാത്രം ആണ് നിനക്ക് സ്വന്തം.

എന്റെ മനസ്സും ശരീരവും ഈ ജന്മം നീ പ്രതീക്ഷിക്കേണ്ട…അങ്ങനെ നരകിച്ച് എന്റെ അവഗണനയും പേറി ജീവിക്കണം നീ അതാണ് നിനക്കുള്ള ശിക്ഷ.

നിസ്സാഹയതയോടെ തലയാട്ടിയതല്ലാതെ മറ്റൊന്നും പറയാതെ സാവിത്രി തിരികെ നടന്നു.

ടാ സാവിത്രിയെ സ്കൂളിലേക്ക് ആക്കിയിട്ട് വാ അച്ഛന്റെ ആഞ്ജ കേട്ട് വേറെ വഴിയില്ലാതെ ബുള്ളറ്റിൽ സാവിത്രിയെയും കയറ്റി ദേവരാജൻ സ്കൂളിലേക്ക് തിരിച്ചു.

ഗട്ടറിൽ വീണപ്പോൾ തോളത്ത് പിടിച്ച അവളെ രൂക്ഷമായി തിരിഞ്ഞ് നോക്കി അമർഷത്തോടെ ദേവരാജൻ പറഞ്ഞു മര്യാദക്ക് ഇരുന്നില്ലേ ഇപ്പോ ഇറക്കി വിടും നിന്നെ.

പറഞ്ഞു തീർന്നതും.. എതിരെ വന്ന ബസ് ബുള്ളറ്റിലേക്ക് പാഞ്ഞ് കയറി.

ഓർമ്മ വരുമ്പോൾ തലയിൽ വലിയ ചുറ്റിക്കെട്ടുമായ് സാവിത്രി നിറഞ്ഞ് കവിയുന്ന കണ്ണുകളോടെ അരുകിൽ നിൽക്കുന്നു.

ഒടിഞ്ഞ് തകർന്ന വലത് കൈയ്യും ഇടതുകാലും ചലിക്കാനാകാത്ത മൂന്ന് മാസങ്ങൾ.

അവധിയെടുത്ത് അടുത്തിരുന്ന് ഒരു കുഞ്ഞിനെ എന്ന പോലെ ശിശ്രൂഷിക്കുന്ന സാവിത്രിയെ ദേവരാജൻ…അത്ഭുതത്തോടെ നോക്കി.

പൊട്ടിത്തെറികളിലും,അവഗണനയിലും ഒരനിഷ്ടവും കാട്ടാത്ത അവളെ എപ്പോഴൊ താനിഷ്ടപ്പെടുകയായിരുന്നു.

ഒടുവിൽ പ്ളാസ്റ്ററെടുത്ത് തിരികെ വരും വഴി അവൾ പതിയെ പറഞ്ഞു എന്നെ ഇവിടെ ഇറക്കിയേക്കു മാഷെ.

ഇനി എന്റെ ആവശ്യം ഇല്ലല്ലോ?തനിയെ നടക്കാം…തോന്നൂം പോലെ ജീവിക്കാം.

നമ്മുടെ വിവാഹം ഒരാക്സിഡന്റ് ആയിരുന്നു..അത് ഉൾക്കൊള്ളാൻ ഒരിക്കലും മാഷിനാകില്ല.

ബാഗുമെടുത്ത് അവൾ യാത്ര പറഞ്ഞ് പോകുന്നതും നോക്കി………. ഒന്നും പറയാനാകാതെ ദേവരാജൻ സീറ്റിലേക്ക് ചാരി കിടന്നു കണ്ണുകളടച്ചു.

അവളില്ലാത്ത വീട് എന്ത് കൊണ്ടോ ആദ്യമായ് ദേവരാജന് ഏകാന്തതയും നഷ്ടബോധവും തോന്നി.

അതിനിടയിലെ അച്ഛന്റെ മരണം..അത് കൂടി ആയപ്പോൾ ആകെ തകർന്ന് പോയി ദേവരാജൻ.

ഒരു മാസം കൂടി കഴിഞ്ഞു സ്കൂളിലേക്ക്. തിരികെ കയറാൻ…കണ്ടിട്ടും കാണാത്ത മട്ടിലുള്ള സാവിത്രിയുടെ ഒഴിഞ്ഞ് മാറൽ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.

ഒടുവിൽ ഒരുനാൾ മൗനത്തിന് വിരാമമിട്ട് അവൾ ചോദിച്ചു എവിടെ ബുള്ളറ്റ്?

എന്തിന് ഒന്ന് വീണത് പോരെ?ഇനി ബുള്ളറ്റിലുള്ള യാത്രയില്ല ഇനി ദേ ഇവനാണ് സാരഥി….കറുത്ത അംബാസിഡർ ചൂണ്ടി ചിരിയോടെ ദേവരാജൻ പറഞ്ഞു.

തന്റെ മറുപടിയിൽ ചെറിയ മന്ദഹാസത്തോടെ അവൾ നടന്നകന്നു.

ഒരിയ്ക്കൽ കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ് കഴിഞ്ഞ് താമസിച്ചിറങ്ങുമ്പോൾ സാവിത്രി വഴിയിൽ കാത്ത് നിന്നു.

കയ്യിലെ കവറിൽ നിന്നും ഒരു കത്തെടുത്ത് എനിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

“വിവാഹം ആണ് മാഷ് വരണം”

കയ്യിലെ ക്ഷണക്കത്തിലേക്കും അവളുടെ മുഖത്തേക്കും ഞെട്ടലോടെ മാറി മാറി നോക്കി ഒന്നും മനസ്സിലാകാത്ത പോലെ ദേവരാജൻ നിന്നു.

മാഷെ മാഷ് വേറൊരു വിവാഹം കഴിയ്ക്കണം…എന്തിനാ വെറുതെ ഇങ്ങനെ ജീവിതം ഇല്ലാതാക്കുന്നെ?

അത് കൂടി കേട്ടതോടെ അടക്കാനാകാത്ത ദു:ഖത്തോടെ ദേവരാജൻ..തലയിൽ കൈ വച്ച് താഴേക്കിരുന്നു….കണ്ണിലും മനസ്സിലും നിറയെ ഇരുട്ട് നിറയും പോലെ.

അയ്യോ എന്ത് പറ്റി മാഷെ?പരിഭ്രമത്തോടെ സാവിത്രി കുനിഞ്ഞ് ദേവരാജനെ പിടിച്ചുയർത്തി.

മാലയിൽ കോർത്ത തനവളെ അണിയിച്ച താലി ദേവരാജന്റെ മുഖത്ത് തട്ടി നിന്നു.

കൈ നീട്ടി താലിയിൽ മുറുകെ പിടിച്ച് ദേവരാജൻ പറഞ്ഞു ഇനി ഇത് നിനക്കെന്തിന്?

പുതിയ ജീവിതത്തിൽ പഴയ ഓർമ്മകൾ പോലും ശല്യപ്പെടുത്തരുതല്ലോ?

താലിമാലയിൽ ആഞ്ഞ് വലിച്ചതും സാവിത്രി…ദേവരാജന്റെ കവിളിൽ പടക്കം പൊട്ടും പോലെ ഒന്ന് പൊട്ടിച്ച് കലിയോടെ പറഞ്ഞു തോട്ട് പോകരുത്. ഇതെന്റെ പ്രാണനാണ് എന്റെ ജീവശ്വാസം.

മാഷ് ഉപേക്ഷിച്ച് പോയപ്പോഴും ഇതിന്റെ ശക്തിയിലാണ് ഞാൻ ജീവിച്ചത് എന്നെങ്കിലും തിരികെ വരും തിരികെ വിളിക്കും എന്ന പ്രതീക്ഷയിൽ.

അടിയുടെ വേദനയിൽ കവിൾ തഴുകി ദേവരാജൻ അമ്പരപ്പോടെ സാവിത്രിയെ നോക്കി.

ഈ എടുത്ത് ചാട്ടം ആണ് മാഷിനെ ആപത്തിൽ ചാടിക്കുന്നത്.

അനിയത്തിയുടെ കല്യാണക്കുറിയാണ് ഇത് തരാനാണ് കാത്ത് നിന്നത്.

കൈ നീട്ടി അവളുടെ കൈയ്യിൽ പിടിച്ച് ചേർത്ത് നിർത്തുമ്പോൾ അവൾ കുസൃതി യോടെ ചോദിച്ചു.

എന്തേ പഴയ പോലെ വല്ല ഉദ്ദേശ്യവും ആണോ?

പൊട്ടിച്ചിരിയോടെ സാവിത്രിയുടെ കൈ പിടിച്ച് കാറിലേക്ക് കയറി മുന്നോട്ട് പോകവെ അവൾ പറഞ്ഞു.

കൊള്ളാം കാണാൻ നല്ല ഭംഗിയുണ്ട്

എന്നെയോ ദേവരാജൻ കണ്ണാടിയിലേക്ക് നോക്കി താടി തടവിക്കൊണ്ട് ചോദിച്ചു?

മാഷിനെ അല്ല ഈ കാറിനെയാ ഞാൻ ഉദ്ദേശിച്ചത്….കുസൃതിയോടെ ആ തോളിലേക്ക് തലചയ്ച്ച് കൊണ്ട് പുഞ്ചിരിയോടെ സാവിത്രി പറഞ്ഞു.

കറുത്ത അംബാസിഡർ പടിപ്പുര കടക്കുമ്പോൾ അച്ഛന്റെ ആത്മാവ് പോലെ..ഒരു ചെറുകാറ്റ് അവരെ തഴുകി കടന്ന് പോയി…നന്നായെടൊ…എന്ന് പറയും പോലെ.

എന്താ മാഷെ ഒരാലോചന? കാറിൽ നിന്നും ഇറങ്ങാതെ ആലോചനയോടെ ഇരിക്കുന്ന ദേവരാജനെ നോക്കി സാവിത്രി ചോദിച്ചു.

ഭസ്മക്കുറി ഇട്ട മുഖത്ത് ആ പഴയ പുഞ്ചിരി… മുടിയിഴകളിൽ വെള്ളി കലർന്ന തൊഴിച്ചാൽ ഇപ്പോഴും പഴയ സാവിത്രി തന്നെ.

ചേർത്ത് പിടിച്ച് അകത്തേക്ക് നടക്കുമ്പോഴും അച്ഛന്റെ ചിരിക്കുന്ന ഫോട്ടൊ ദേവരാജനെ നോക്കി പറഞ്ഞു.

പഴയ കണക്ക് മാഷാടൊ എന്റെ കണക്കുകൾ ഒന്നും പിഴയ്ക്കാറില്ല…!

Related Posts

Leave a Reply

Your email address will not be published. Required fields are marked *