അവൾ തിരിഞ്ഞതും കൂട്ടി ഇടിച്ചതും താഴേക്ക് വീഴാൻ പോയപ്പോ ഇടുപ്പിൽ ഒരു പിടി…..

പ്രേമം

എഴുത്ത്:-നക്ഷത്ര ബിന്ദു(ശിവാനി കൃഷ്ണ)

“എന്റെ പൊന്നു ഗീതു… ആദ്യം നീ നിന്റെ ഈ ബ്ലാ ബ്ലാ ബ്ലാ ഒന്ന് നിർത്ത്… മനുഷ്യന്റെ ചെവി തിന്നാനായിട്ട്… ഇന്നങ്ങേരങ്ങനെ പറഞ്ഞെന്നും വെച്ച് ഇനിയും ടൈം ഇല്ലേ…പ്രേമിക്കാൻ നടക്കുന്നു…എന്നിട്ട് വളച്ചൊടിച്ചു കുപ്പീൽ എങ്ങനെ ആക്കണം ന്ന് ഇതുവരെ അറിയില്ല…ശവം…”

“എടി… അത് പിന്നെ കാണുമ്പോ ന്തോ പേടി ആയിട്ടല്ലേ…”

“ഇങ്ങനെ പേടി ഉണ്ടെങ്കിൽ പിന്നെന്തിന് അങ്ങേരെ തന്നെ പ്രേമിക്കണം കെട്ടണം ന്ന് വാശിപിടിക്കുന്നത്..”

“നീ ഒന്ന് പോയേ അനു… നിനക്ക് മനസിലാവില്ല “

“ഓ ഇനി എന്റെ മെക്കിട്ട് കേറ് “

“ഉയ്യോ.. ഒന്നിനും വരുന്നില്ലായെ… ഒന്ന് സെറ്റ് ആക്കി താ നീ “

“ഹും… മ്മ്… നമുക്ക് നാളെ നോക്കാം… ഒരു പണി ഇണ്ട്..”

“പണി ആവോടെയ്”

“പ്ഫാ…. നിന്റെ ബുദ്ധി അല്ല എന്റെ ഫുദ്ധി… ഓക്കേ… യു മേ ഗോ നൗ… ഹും “

എന്റെ തലക്ക് ചുറ്റും പറക്കുന്ന കിളികൾ എത്രണ്ണം ഉണ്ട്‌ ന്ന് നിങ്ങക്ക് എണ്ണാൻ പറ്റുന്നുണ്ടോ സൂർത്തുക്കളെ… ഇല്ലല്ലേ…എനിക്കും പറ്റുന്നില്ല…. ഡിഗ്രി ക്ക് വന്നു തല വെച്ചപ്പോ തൂക്കിലേറാൻ കൂട്ടിന് വന്നു എന്റെ പുലിമടയിൽ പെട്ടുപോയ ഒരു ഇണക്കുരുവിയെ ആണ് നിങ്ങൾ ഇപ്പോ കണ്ടത്… അമ്പത് പൈസേട വിവരം പോലും ഇല്ലങ്കിലും ആൾ പാവാണ്…പക്ഷേ പുള്ളിക്കാരിക്കൊരു പ്രേമം… ആരോടാ… ഏഹ്…ഏഹ്…ഇംഗ്ലീഷ് പഠിപ്പിക്കുന്ന ആ മണുകുണാഞ്ചനോട്‌… വാ തുറന്നാൽ ഇംഗ്ലീഷ് മാത്രേ പറയു എങ്കിലും കാണാൻ ഒക്കെ നല്ല ലുക്ക്‌ ആണ് ട്ടോ…

പിന്നെ ചങ്കായി പോയില്ലേ… കൂടെ നിന്നല്ലേ പറ്റു… പക്ഷേ ഇപ്പോ എന്റെ മുഖം ഇങ്ങനെ 180 ഡിഗ്രി കീപ്പോട്ട് ഇരിക്കുന്ന കണ്ടാ…ഇനി ഒരു ഐഡിയക്ക് വേണ്ടി ഞാൻ വീട്ടിലെ പുട്ട് കുടത്തിൽ തലയിടേണ്ടി വരോ എന്റെ പുണ്യാളൻ അഗർബത്തീസേ….

******************

പിറ്റേന്ന് രാവിലെ ആയതും നമ്മടെ ഐഡിയ ബൾബ് കത്തി ജ്വലിച്ചു മക്കളെ… അതിന്റെ ഒരു ആവേശത്തിൽ കുത്തികേറ്റിയ പുട്ടിപ്പോഴും നെഞ്ചിലിരിക്കുന്നു…ഹെമ്മേ…

കോളജിൽ ചെന്ന് അവൾടെ പൊട്ടചെവിയിൽ ബുദ്ധി ഓതിയതും തുടങ്ങി അങ്ങോട്ട്… വിറയലും പേകൂത്തും… പിന്നെ രണ്ട് കിഴുക്കും കൊടുത്തു അവിടെ അങ്ങ് ഇരുന്നു…എന്നിട്ട് വൈകിട്ട് നേരെ പോയി ഒരു കടേന്നു പത്ത് രൂപക്ക് ചില്ലറയും വാങ്ങി അവിടെ കാത്തിരുന്നു…

നോക്കി നോക്കി ഇരുന്നു കണ്ണ് കഴച്ചു മനുഷ്യന്റെ…

“അങ്ങേര് ഇപ്പോ ആങ്ങണം വരുവോടെ…”

“എന്നും വരാറുണ്ട് ന്നാ ആ ദേവു പറഞ്ഞത്..”

“അവൾക്ക് എങ്ങനെ അണിയാം “

“നീ തന്നെ ചോയ്ക്കണം… നിന്റെ ചേട്ടന്റെ ഡീറ്റെയിൽസ് ഇങ്ങോട്ട് വന്നു പറഞ്ഞതന്ന മുതലാണ്”

“ഹിഹി അത് ശരിയാണ്… അവൾക്ക് സമ്മതം ആണെങ്കിൽ അവൾക്ക് ഞാൻ എന്റെ ഇച്ചായനെ കെട്ടിച്ചു കൊടുക്കും അല്ല പിന്നെ “

“അതിനേക്കാൾ നല്ലത് കൊല്ലുന്നതാ “

“അത് തന്ന”

“എടി ദേ വരുന്നെടി… വേണോ.. നിക്ക് പേടിയാവുന്നു “

“എന്റെ പോന്നേടി നീ ഒന്ന് അടങ്.. നീ പോയി പണി തുടങ്ങിക്കോ… ഞാൻ സിഗ്നൽ തരുമ്പോൾ നീ തിരിഞ്ഞേക്കണം”

“മ്മ്… എടി കുഴപ്പം ഒന്നും ആവില്ലല്ലോ ല്ലേ “

“ഇല്ലാന്ന്… നീ ധൈര്യം ആയിട്ട് പോയിട്ട് വാ “

അവൾ ചെന്ന് അവിടെ വഴീലിരിക്കുന്ന അപ്പാപ്പന്റെ കുടുക്കയിൽ നാണയം ഇട്ടോണ്ട് ഇരിക്കുന്നതും നോക്കിയിട്ട് ഞാൻ നമ്മടെ സർനെ നോക്കിയിപ്പോ എന്റെ തങ്കകുടങ്ങളെ ദെ ഒരു പൊന്നാംകിളി…. മനസിലായില്ലേ… ഒരു ചുന്ദരൻ…ഇഷ്ടായി… നിക്ക് ഇഷ്ടായി….പെരുത്ത് ഇഷ്ടായി….

സാർ എന്നേ നോക്കിയതും ഞാൻ അന്ധയായി മാറി…. അങ്ങേരെത്താറായപ്പോ ഞാൻ ഫോണിൽ missed കാൾ പാട്ടിട്ട്.. അവൾ തിരിഞ്ഞതും കൂട്ടി ഇടിച്ചതും താഴേക്ക് വീഴാൻ പോയപ്പോ ഇടുപ്പിൽ ഒരു പിടി… ആരാന്നാ… നമ്മടെ സാറിന്റെ ഫ്രണ്ട്…. ബലേ ഭേഷ്…

പിന്നെ സോറി പറച്ചിലും പരിചയപ്പെടലും ഹെമ്മേ… രണ്ടൂസം കഴിഞ്ഞപ്പോ ചങ്ക് ന്ന് പറയുന്ന ആ തെണ്ടി എന്നോട് വന്നു പറഞ്ഞത് എന്താന്ന് അറിയോ…

“എടി… അഭിലാഷേട്ടൻ…”

“ഏഹ്… അഭിലാഷ്… അതാര് “

“എടി…ഹരി സാറിന്റെ ഫ്രണ്ട്. അന്ന് കൂട്ടി മുട്ടി.. വീണപ്പോ..”

“ഓ… അങ്ങേര്… അങ്ങേർക്ക് എന്ത്‌ “

“എന്നേ ഇഷ്ട്ടം ആണ് ന്ന് പറഞ്ഞു “

“പൊട്ടൻ…എന്നിട്ട്…”

“എടി അനു… അതുണ്ടല്ലോ…”

“ഏത്‌…”

“എടി… നമ്മൾ സ്നേഹിക്കുന്നവരെ അല്ലടീ… നമ്മളെ സ്നേഹിക്കുന്നവരെ ആണ് നമ്മളും സ്‌നേഹിക്കേണ്ടതു “

“ആഹാ… ഇതിപ്പോ എവിടുന്നു കിട്ടിയതാ… ഏഹ് കൊച്ച് ഗള്ളി എല്ലാം അറിയാല്ലോ… എടി മാങ്ങാണ്ടി മോറി അങ്ങേരെ തേച്ചു ന്ന് അങ്ങ് പറഞ്ഞാൽ പോരെ “

“ഈൗ…. മ്മ്.. നിക്ക് വയ്യടി വിഷമിക്കാൻ.. ഇതാവുമ്പോ ഇങ്ങോട്ട് ഇഷ്ട്ടം പറഞ്ഞ സ്ഥിതിക്ക്..”

“ആ എന്താന്ന് വെച്ച ചെയ്… വല്ല ഏണിയും പിടിച്ചോണ്ട് ഇനി എന്റെ അടുത്തേക്ക് വന്നക്കല്ലും “

“അത് പിന്നെ… എനിക്ക് നീ അല്ലേടി ഉള്ളു…”

“ഉവ്വ… ഉവ്വ..”

“എന്നാ ഞാൻ പോട്ടെ… അഭിലാഷേട്ടൻ വരാം ന്ന് പറഞ്ഞിട്ടുണ്ട് “

“മ്മ് ചെല്ല് ചെല്ല് “

കണ്ടോ നിങ്ങൾ..നിക്ക് ഹെർട്ട് ആയി മക്കളെ… പാവം ഹരി സാർ… അങ്ങേര് കല്യാണത്തിന് മുൻപേ വിധവനായി പോയല്ലോ ന്റെ കൃഷ്ണാ… എന്നാലും ഇങ്ങനെ പെട്ടെന്നൊക്കെ ആളെ മാറ്റി പ്രതിഷ്ടിക്കാൻ പറ്റുവോ… ആവോ…

ഇനി ആണ് ട്വിസ്റ്റ്‌… വമ്പൻ ട്വിസ്റ്റ്‌… ബുഹഹഹ…

അങ്ങനെ ഗീതു നടന്ന് പോയ വഴിയിലേക്ക് നോക്കി മൂകമായി ആ സിമെന്റ് ബെഞ്ചിലിരിക്കുന്ന സുന്ദരിയായ എന്റെ അടുക്കലേക്ക് ഏവരുടെയും കണ്ണിലുണ്ണിയായ ഹരി സാർ കടന്നു വരുന്നു…

“അനു ..”

“എന്താ സാറേ..”

“എനിക്ക് ഒരു കാര്യം പറയാനുണ്ടാരുന്നു..”

ഇത് അത് തന്ന… ന്റെ ഈശോയെ…

“എന്റെ പൊന്നു സാറേ നിങ്ങക്ക് ഇപ്പോ എന്നോട് പ്രേമം ആണെങ്കി തന്നെ നമ്മടെ വീട്ടിലൊക്കെ സമ്മതിച്ചു കെട്ട് നടത്തി പിന്നെ നാല് പിള്ളേരേം തന്നു എന്നേ അങ്ങ് വീട്ടിലിരുത്താനല്ലേ… എനിക്കൊന്നും വയ്യ “

“ഏഹ്..നിനക്ക് എന്ത്‌ കൊച്ചേ… നാളെ ആണ് സെമിനാർ… അത് നീ ലീഡ് ചെയ്യണം ന്ന് പറയാൻ വന്നതാണ് “

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു…. കർത്താവേ എന്നേ അങ്ങട് എടുത്തോളീൻ…

“ഈൗ…. ന്നാ ഞാൻ അങ്ങോട്ട്…”

“മ്മ് …”

തിരിഞ്ഞൊരു ഓട്ടം വെച്ച് കൊടുത്തതും വീണ്ടും വിളി വന്നു…

“അതേ… രണ്ട് മതിങ്കിൽ ഞാൻ റെഡി ട്ടോ…ഹഹ “

എന്റെ തമ്പ്രാനെ…. കിളവന്റെ നോട്ടം ശരി അല്ലല്ലോ…. അനു+ ഹരി…കൊച്ചിന് അരി ന്ന് പേരിടേണ്ടി വരും ല്ലോ …ഓ എനിക്ക് എന്ത്‌ അങ്ങേർടെ പിള്ളേരല്ലേ… ഇങ്ങോട്ട് വന്ന് വാങ്ങിയ പണി അല്ലേ…അനുഭവിക്കട്ടെ.. ഹും പ്രേമം പൂത്തു തുടങ്ങി മോഹം പെയ്ത തുടങ്ങി… നെഞ്ചിൽ കിലു കിലു മേളം ടണ്ടടടണ്ടാ

Related Posts

Leave a Reply

Your email address will not be published. Required fields are marked *