അശ്വതി ~ അവസാനഭാഗം (21) ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

എവിടെ…. ദേവേട്ടൻ…… “”

വാക്കുകൾ മുറിഞ്ഞു കൊണ്ടവൾ ചോദിച്ചു….

“”വിചേട്ടാ…. പറ…. ദേവേട്ടൻ എവിടെ .?

“അവൻ വരുന്നില്ലെന്ന് പറഞ്ഞു .. ഞാൻ പഴയ കാര്യങ്ങളൊക്കെ അവനെ ബോധ്യപ്പെടുത്തി…. “”

“”ന്നിട്ട്…. ന്നിട്ട് അച്ചുനെ വേണ്ടാന്ന് പറഞ്ഞല്ലേ…. എന്നെ വെറുത്തു കാണും അല്ലേ….. നിക്കപ്പോഴേ തോന്നി…. ‘””

ഓരോന്ന് പറഞ്ഞവൾ കരയുവാൻ തുടങ്ങിയതും എല്ലാവരും വന്നു… എല്ലാം സുഭദ്ര ഒളിഞ്ഞു കേൾക്കുന്നുണ്ടായിരുന്നു…. അച്ചുവിനെ നോക്കി അടക്കി ചിരിച്ചു കൊണ്ടവർ നിന്നു….അച്ചു കരഞ്ഞു കൊണ്ട് നിലത്തൂർന്നിരുന്നു……

“”ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഒന്നും അറിയിക്കേണ്ടന്ന്…. ഇനി ഒരിക്കലും ആ സ്നേഹം എനിക്ക് കിട്ടില്ലല്ലോ ……. വഞ്ചകി ആയില്ലേ ഞാൻ….. “”

വിഷ്ണു അവളുടെ അടുത്ത് ചെന്നു സമാധാനിപ്പിക്കുവാൻ ശ്രമിച്ചു… കൈ അവളുടെ ദേഹത്തു പതിഞ്ഞതും അച്ചു തട്ടി മാറ്റി…

“മാറി നിൽക്ക്….. എന്നേം ദേവട്ടനേം പിരിച്ചപ്പോൾ സമാധാനം ആയില്ലേ നിനക്ക്…

ഈ താലി കഴുത്തിൽ കിടക്കുവാൻ തുടങ്ങീട്ട് ഒരാഴ്ച തികച്ചും ആയില്ല…അപ്പോഴേക്കും എന്റെ പ്രാണനെ നീ അകറ്റിയില്ലേ…..എന്നോട് അത്രയ്ക്ക് ദേഷ്യം ഉള്ളത് കൊണ്ടായിരിക്കില്ലേ വരാതിരുന്നത്…. അല്ലെങ്കിൽ ഈ അച്ചുനെ തേടി വന്നേനെ….. “””

സുഭദ്രയ്ക്ക് വീണ്ടും പുച്ഛമായിരുന്നു…

“”ഓഹോ… ദേ..മനുഷ്യ… നിങ്ങൾക്ക് കാര്യങ്ങളൊക്കെ പിടികിട്ടിയല്ലോ…. ദേവൻ മുൻപ് പെണ്ണ് കാണാൻ ചെന്നവളാ ഇത്… അശ്വതി…… ഇപ്പൊ എല്ലാ സത്യങ്ങളും അറിഞ്ഞപ്പോൾ അവനു ഇവളെ വേണ്ടാ… അപ്പോൾ പിന്നെ ഞങ്ങൾക്കെന്തിനാ…. വാ നമുക്ക് ഇറങ്ങാം… “”.

ദയയും ദാക്ഷിണ്യവുമില്ലാതെ അവർ അങ്ങനെ പറഞ്ഞപ്പോൾ വിഷ്ണുവിനു ദേഷ്യം ഇരച്ചു കയറി…..

“”പോകുന്നവര്ക്ക് പോകാം… ഇവിടെ ആരും പിടിച്ചു വച്ചിട്ടൊന്നുല്ലാ…. “”

“”കണ്ടോ… അവന്റെ അഹങ്കാരം കണ്ടോ… നിങ്ങളിവിടെ എന്ത് കാണാൻ നിക്കുവാ… വാ ഇങ്ങു… നമുക്ക് പോകാം… “”

അവർ പോകുന്നതും നോക്കി മാഷും ഭവാനിയും നിന്നു… വിഷ്ണു അച്ചുവിനെ ഒന്നുകൂടി അനുനയിപ്പിക്കുവാൻ ശ്രമിച്ചു….

“പോ….. എനിക്ക് കാണേണ്ട നിന്നെ…… “”

അവൾ അവിടെ നിന്നും എഴുന്നേറ്റു മുറിയിൽ ചെന്നു വാതിൽ അടച്ചു… എത്ര പെയ്തിട്ടും ആ കണ്ണുനീർ തോരുന്നുണ്ടായിരുന്നില്ല….

“”സമാധാനായല്ലോ… എന്റെ കുട്ടി… രണ്ട് ദിവസം ഒന്ന് ചിരിച്ചും കളിച്ചും കണ്ടതാ… അടങ്ങി… എല്ലാം അടങ്ങി . “”

തലയിൽ കൈ വച്ചു ഭവാനിയമ്മയും കരഞ്ഞു……പക്ഷെ ഒരു മറുപടിയും ഇല്ലാതെ വിച്ചന്റെ നാവു കുഴഞ്ഞു.

🌺🌺🌺🌺

“”ദേവേട്ടാ….. “”

അവസാനമായി അവനിൽ പതിഞ്ഞ നോട്ടമവൾ ഓർത്തു… തനിക്കൊരു പുഞ്ചിരി സമ്മാനിച്ചു പോയ ആ മുഖം വീണ്ടും അവളെ കീറി മുറിക്കുവാൻ തുടങ്ങി….. നെറ്റിയിൽ പതിഞ്ഞ നനുത്ത മുത്തത്തെ കുറിച്ചോർത്തു…..

“”” എന്നെ വേണ്ടാന്നു വച്ചു പോയില്ലേ… ഒരിക്കലും ഇനി എന്നെ തേടി വരില്ലെങ്കിൽ ഞാൻ അങ്ങ് മരിക്കും…. ദേവേട്ടന്റെ നല്ല നല്ല ഓർമകളെ കുറിച്ചോർത്തു മരിക്കും… അല്ലാതെ എന്നെ വെറുക്കുന്ന ദേവേട്ടനെ കുറിച്ചോർക്കുവാൻ എനിക്ക് വയ്യാ…. വേദന അത്രയും ഞാൻ സഹിച്ചു…. കാണാൻ വരേണ്ടായിരുന്നു എന്നിപ്പോ തോന്നുവാ….. ” അവൾ കഴുത്തിലെ താലിയിൽ മുറുകെ പിടിച്ചു…. കരഞ്ഞു കരഞ്ഞവൾ പിന്നെയെപ്പോഴോ മയങ്ങിയിരുന്നു…

“‘മോളെ…. “”” ഭവാനിയമ്മയുടെ വിളിയിൽ അച്ചു മെല്ലെ കണ്ണുകൾ തുറന്നു….. പിന്നെ മെല്ലെ ആ മടിയിൽ തല ചായ്ച്ചു…..

“”എന്റെ പൊന്നുമോളല്ലേ…. ഇന്ന് ഒന്നും കഴിച്ചില്ലല്ലോ…. ദാ ഇച്ചിരി കഞ്ഞി കുടിക്ക്.. “”

“”എനിക്ക് വേണ്ടമ്മേ…. “

അപ്പോഴും കണ്ണുനീർ കവിളിലൂടെ ഒലിക്കുകയിരുന്നു….

“”എങ്കിൽ പിന്നെ ഞങ്ങളെ അങ്ങ് കൊന്നു താ…. എപ്പോ നോക്കിയാലും ദേവൻ… ദേവൻ….. നിന്നെ പെറ്റിട്ട എന്നെ കുറിച്ചോർക്കണം….. അവനു വേണ്ടി നീ ഇങ്ങനെ ഉരുകുന്ന കാണുമ്പോൾ നീറുന്നത് എനിക്കാണ്. … “”” അച്ചു മെല്ലെ എഴുന്നേറ്റിരുന്നു… ഭവാനിയമ്മ പാറി കിടന്നിരുന്ന അവളുടെ മുടിയിഴകൾ ചെവിക്കിടയിലേക്ക് ഒതുക്കി….പിന്നെ അവൾക്ക് നേരെ ഒരു സ്പൂൺ കഞ്ഞി വായിൽ വച്ചു കൊടുത്തു… നിഷേധിക്കുവാൻ അവൾക്ക് തോന്നിയില്ല…അപ്പോഴേക്കും വിഷ്ണു അവിടേക്ക് കടന്നു വന്നു.

‌അവനെ കണ്ടതും അച്ചു മുഖം മാറ്റി. “”അച്ചു….. “”

“”വേണ്ട… വിച്ചേട്ടൻ ഒന്നും പറയണ്ട…. എനിക്കൊന്നും ഇനി കേൾക്കേം വേണ്ട… പൊയ്ക്കോ എവിടെക്കാ ന്നു വച്ചാൽ…. “”

‌”അച്ചു… ഇങ്ങനൊന്നും പറയല്ലേ…ദേവൻ വരും…. നിന്നെ സ്വീകരിക്കും….

“”ഇല്ലാ….എല്ലാം എന്നോട് ക്ഷമിച്ചിരുന്നെകിൽ ഇപ്പോ തന്നെ കാണാൻ വന്നേനെ… കാത്തിരുന്നു സഹി കെട്ട ഈ പെണ്ണിനെ ഇനിയും വിഷമിപ്പിക്കില്ലായിരുന്നു…… പക്ഷെ…. വന്നില്ലല്ലോ…. എനിക്കിനി കാണേണ്ട…..ആ മുഖം…. അതെനി കാണേണ്ട…. എന്തിനു…. എന്നെ ഇനി വെറുക്കുന്ന ആ മനസിനെ കണ്ടു കൊണ്ട് ജീവിക്കുവാൻ എനിക്കു വയ്യാ…. “

അവൾ ഒരു ഭ്രാന്തിയെ പോലെ പുലമ്പി.

“”അച്ചു… ഞാൻ പറയുന്നത് നീ ഒന്ന് സമാധാനത്തോടെ കേൾക്കണം….. എല്ലാ കാര്യങ്ങളും അറിഞ്ഞപ്പോൾ അവനു ദേഷ്യമൊന്നും തോന്നിയില്ല….. എന്നോട് ഒന്നേ അവൻ ചോദിച്ചുള്ളൂ… ആ പഴയ ഓർമ്മകൾ ഇനി തിരികെ കിട്ടുമോയെന്ന്…..

അങ്ങനെ തിരികെ കിട്ടിയാൽ അന്നു നിന്നെ കാണാൻ വരുമെന്നും പറഞ്ഞു….ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണെന്ന വസ്തുത അവന്റെ ഉള്ളിൽ ഉടലെടുത്താൽ മാത്രം….. അവൻ ഇന്ന് മുതൽ ട്രീറ്റ്മെന്റിലാണ്… മൂന്ന് മാസം അത് കഴിഞ്ഞാൽ ആ പഴയ ദേവനെ നമുക്ക് തിരിച്ചു കിട്ടും….

“”സത്യാണോ വിചേട്ടാ, “

ആകാംഷയാൽ ആ മിഴികൾ വീണ്ടും നിറഞ്ഞു…

“”പക്ഷെ ഓർമ്മകൾ തിരികെ കിട്ടിയാലും… അമ്മായിയുടെ വാക്കിന് വില കല്പിച്ചാൽ….. എന്നെ വേണ്ടാന്ന് വെക്കില്ലേ…. “”

“”ഇല്ലാ…. അവന്റെ ഓർമ്മകളിൽ നിന്നോടുള്ള പ്രണയം ഉണ്ട്…സ്നേഹമുണ്ട്….ഇപ്പോ അച്ചു അല്ല എന്നറിഞ്ഞിട്ടും ഒരു ഭാര്യയായി ഇത്ര ദിവസത്തിനുള്ളിൽ എത്ര സ്നേഹം കിട്ടിയിട്ടുണ്ടോ അതിന്റെ എത്രയോ മടങ്ങു നിനക്ക് തിരിച്ചു കിട്ടും….സ്വന്തമാക്കിയിരിക്കുന്നത് ഓർമ്മയിൽ എങ്ങോ മറന്നു പോയ തന്റെ പാതിയെ തന്നെയാണെന്ന് അറിയുമ്പോൾ…. “””

അച്ചുവിന് മെല്ലെ ചിരി വിടരുവാൻ തുടങ്ങി… ഭവാനിയമ്മയ്ക്കും കുറച്ചു ആശ്വാസമായി…

“”എല്ലാം നന്നായി നടന്നാൽ ഞാൻ അമ്പലത്തിൽ നേർച്ച നടത്തിക്കോളാം ഭഗവാനെ… എന്റെ കുഞ്ഞിനെ ഇനിയും വിഷമിപ്പിക്കല്ലേ…..ഞാൻ എല്ലാം നിന്റെ അച്ഛനോട് പോയി പറയട്ടെ. അത്രേം സമാധാനം ആവും..”

തിടുക്കത്തിൽ അവർ നടന്നു പോയി…..അച്ചു വീണ്ടും അവനെ നോക്കി.

“വിചേട്ടാ…. എന്നെ വെറുക്കില്ലായിരിക്കും അല്ലേ… മൂന്ന് മാസം ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നോട്ടെ…. പിന്നെയും എന്നെ തേടി വന്നില്ലെങ്കിലോ…. “

“”അച്ചു.. അതൊന്നും ആലോചിക്കേണ്ട…. മൂന്ന് മാസമല്ലേ നീയൊന്നു പിടിച്ചു നിൽക്ക്…..

അവനൊരു നറു ചിരി നൽകി…വീണ്ടും ആ താലിയിൽ മുറുകെ പിടിച്ചവൾ കിടന്നു

മനസുറയ്ക്കാതെ ആ മൂന്ന് മാസം കഴിയുവാൻ കാത്തിരിക്കുകയായിരുന്നു അച്ചു…. തെല്ലൊരു പ്രതീക്ഷ ആ മനസ്സിൽ അലയടിച്ചിരുന്നു … അവനു വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുവാൻ തുടങ്ങി… കരയുവാൻ മനസിനെ വിസമ്മതിച്ചു….എങ്കിലും അച്ചു ഒന്ന് മനസ്സിൽ കുറിച്ചിട്ടിരുന്നു…. ദേവൻ ഇല്ലെങ്കിൽ ഇനി ബാക്കി ജീവിതം ഇല്ലായെന്ന്… അവൻ ഡിസ്ചാർജ് ആവുന്ന ദിവസവും കാത്തു കലണ്ടറിൽ ഓരോ ദിനങ്ങൾ കഴിയുമ്പോഴും വരഞ്ഞു കളയുമായിരുന്നു.. ഒടുക്കം ഇനി വരയാൻ ദിവസങ്ങൾ ബാക്കിയില്ലെന്നവൾ അല്പം വേദനയോടു കൂടിയും സന്തോഷത്തോട് കൂടിയും ആലോചിച്ചു….

അന്നെ ദിവസമവൾ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു…. പ്രണയ ദേവനായി അവൾ ആരാധിക്കുന്ന മഹാദേവന് മുന്നിൽ ഇനിയും തന്നെ പരീക്ഷിക്കല്ലേയെന്നു കേണപേക്ഷിച്ചു…..പാർവതി പരിണയം പോലെ അത്രയും പവിത്രമായ പ്രണയത്തെ ഇനിയും വിശുദ്ധി വരുത്താതെ തരണമെയെന്നു മനസ്സിൽ കുറിച്ചു….അതേ സമയം ദേവനെ ഡിസ്ചാർജ് ആക്കുവാൻ വിഷ്ണുവായിരുന്നു പോയത്… അസുഖമെല്ലാം പൂർണമായി മാറി അച്ചുവിന് തിരിച്ചു കൊടുക്കാൻ വിച്ചനു അത്രയും വെമ്പൽ ആയിരുന്നെങ്കിലും ദേവന്റെ അഭിപ്രായത്തിനായി ചോദിച്ചു…..

”ദേവ….ഇനിയും അച്ചുനെ വിഷമിപ്പിക്കുവാൻ ആണേൽ അങ്ങോട്ട് വരണമെന്നില്ല.. നിനക്ക് നിന്റെ അമ്മായിയുടെ വീട്ടിൽ പോകാം…. അച്ചുനെ ഇനിയും വിഷമിപ്പിക്കുന്നത് എനിക്കിഷ്ടല്ല…. തീരുമാനം നിന്റേതാണ്……

“”സംശയമേ വേണ്ട…. എന്നെ എന്റെ തറവാട്ടിൽ കൊണ്ട് വിട്ടാൽ മതി…… “”

നെഞ്ചിൽ ഇടി തീ വീഴുന്ന പോലെ തോന്നിയെങ്കിലും മറുത്തൊന്നും പറയുവാൻ വിച്ചനു തോന്നിയില്ല…. ആ പാവം പെണ്ണിനെ ഓർത്തു നെഞ്ച് നീറി….അമ്മായിയുടെ വീട്ടിൽ എത്തിയപ്പോഴേക്കും സുഭദ്രയ്ക്ക് വല്ലാത്ത ഭാവമായിരുന്നു… വിഷ്ണു അവിടെ അധികം നിൽക്കുവാൻ തയ്യാറായില്ല….

“”ശെരി… ഞാൻ ഇറങ്ങുന്നു… “”‘

“”ഒരു മിനുട്ട്….. “‘

ദേവൻ നേരെ ചെന്നത് അമ്മായിയുടെ അടുത്തേക്ക് ആയിരുന്നു… വിഷ്ണു അത് നോക്കി നിന്നു.

“”അമ്മായി ഇതുവരെ ചെയ്തു തന്ന സഹായങ്ങൾക്ക് നന്ദി…. എങ്കിലും ഒന്നു ഞാൻ പറയാം…. പ്രണയം…. അതിനെ കുറച്ചു നാൾ മറന്നു പോയി.. അതിനിടയിൽ നിങ്ങൾ വിഷം കുത്തി നിറച്ചു…. നീറിയത് ഒരു പെണ്ണിന്റെ മനസാണ്…. അവൾ… അവളാണ് ഇന്നെനിക്ക് വലുത്… ആര് വിചാരിച്ചാലും അടരില്ല….. അവളെ കാണും മുൻപ് നിങ്ങളെ കാണണമെന്ന് തോന്നി…എന്റെ പ്രണയത്തിനു നിങ്ങളുടെ ചെവിയൂതലിനെ ക്കാൾ വിലയുണ്ടെന്ന് അറിയിക്കണമെന്ന് തോന്നി. ഇനി ഈ വീടിന്റെ പടിക്കൽ ദേവൻ ചവിട്ടില്ല….. “‘”

വിച്ചനു അപ്പോഴാണ് ആശ്വാസമായത്…. ദേവൻ അവനെ നോക്കി കണ്ണടച്ചു…..

✍️പ്രണയം ഹൃദ്യമാണ്….., അത്രമേൽ മനോഹരമാണെന്ന് തോന്നീട്ടുണ്ട് നീ കൂടെയുള്ളപ്പോൾ… നിന്നിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും നമ്മൾ പരസ്പരം കോർത്തിണക്കിയത് വിശ്വാസമാണ്… നീയും ഞാനും തമ്മിലുള്ള വിശ്വാസം ആഴക്കടലിലേക്ക് ഇറങ്ങി ചെല്ലുന്ന സൂര്യനെ കണ്ടിട്ടുണ്ടോ….ഒരു ദിവസം പോലും ഒഴിയാതെ കടലുമായുള്ള പ്രണയം പങ്കുവയ്ക്കാൻ ചെല്ലുന്നതാണ്…അത് പോലെ നീയും ഞാനും തമ്മിൽ കാണാതെയുള്ള ദിനങ്ങൾ വളെരെ വിരളമായിരുന്നു… എങ്കിലും അവിചാരിതമെന്നോണം നീ പോലും അറിയാതെ എന്നിൽ നിന്നുമകന്നു…. പക്ഷെ ഇനിയും ആ അകൽച്ചയ്ക്കു അതിരു വീണില്ലെങ്കിൽ എന്റെ പ്രണയം നഷ്ടമാണ്….. എനിക്കു മാത്രം വരുവാനിടയാവുന്ന നഷ്ടം….

– അശ്വതി

തൂലിക മാറ്റി വച്ച് അച്ചു ഒന്ന് ചിന്തയിലാണ്ടു… അശ്രു ബിന്ദുക്കൾ ഓരോന്നായി പൊഴിയുമ്പോഴും അതിനെ തടയുവാനെന്നോണം രണ്ട് കൈകൾ ആ കണ്ണിലമർന്നു…. അപ്പോൾ അനുഭവിച്ച ആ മാസ്മരിക ഗന്ധം മാത്രം മതിയായിരുന്നു അവൾക്ക് ദേവനാണെന്നു മനസിലാക്കുവാൻ….കസേരയിൽ നിന്നും ചാടി എഴുന്നേറ്റു അവനു അഭിമുഖമായി നിന്നു….. ആവുവോളം ആ മിഴികളെ തന്നെ പരക്കം കൊടുത്തു നോക്കി… പിന്നെ ഉറക്കെയുള്ള ഒരു കരച്ചിൽ ആയിരുന്നു അവൾക്ക്….

“”ദേ… ദേവേട്ട…… “” ഒരു നിമിഷം പാഴാക്കാതെ അവൻ അവളെ പുണർന്നു….ആ കെട്ടിപിടുത്തത്തിൽ അച്ചുവിന്റെ കാലുകൾ ഉയർന്നു പൊങ്ങിയിരുന്നു…..അവളെ ഒന്ന് നോക്കി കൊണ്ട് ദേവൻ മുഖമാകെ മതിവരുവോളം ചുംബിച്ചു….. എത്രയെന്നില്ലാതെ…..

“””മറന്നു പോയി…. പെണ്ണേ…. ദേവേട്ടനോട്‌ ദേഷ്യാണോ…. “” വീണ്ടും തുരു തുരെയുള്ള ചുംബനമായിരുന്നു…..

“””നിക്കൊരു ദേഷ്യവും ഇല്ലാ…. എന്നെ ഇനിയും മറക്കുവാതിരുന്നാൽ മതി… താങ്ങില്ല എനിക്ക്…… അത്രയ്ക്ക് അനുഭവിച്ചു….. “” അവൻ ഒന്ന്കൂടി അവളെ ചേർത്തണച്ചു.

ഭവാനിയമ്മയും… മാഷും… മുത്തശ്ശിയുമെല്ലാം മാറി നിന്നു സന്തോഷിച്ചു….

🌺🌺🌺🌺

രാത്രിയിൽ ജഗ്ഗിൽ വെള്ളവുമെടുത്തു മുറിയിലേക്ക് കയറുകയായിരുന്നു അച്ചു… പെട്ടെന്ന് ദേവൻ അവളെ പിറകിൽ നിന്നും കെട്ടിപിടിച്ചു…

“”അയ്യേ… ദേവേട്ടാ… വിട്.. ആരേലും കാണും… “” അവനൊന്നു ചിരിച്ചു…

“”ഈ ഡയലോഗ് മാറ്റാൻ സമയം ആയില്ലേ പെണ്ണേ…. എങ്കിൽ പിന്നെ ഞാൻ എന്റെ സ്ഥിരം ഡയലോഗ് പറയാം….. ഇവിടിപ്പോ ഞാനും എന്റച്ചുവും മാത്രമേയുള്ളൂ…..അച്ചു അവനെ തട്ടി മാറ്റി കട്ടിലിൽ കയറി ഇരുന്നു….. ദേവനും അവളുടെ നേരെ ചേർന്നു….

“””അതേയ്….. ഇവിടിപ്പോ ഒരാൾ കൂടിയുണ്ട്…. “”” അവൾ വയറിലേക്ക് അവന്റെ കൈകൾ ചേർത്തണച്ചു പറഞ്ഞതും സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ ദേവൻ അലഞ്ഞു….

“”എല്ലാരോടും പറഞ്ഞോ… “”

“”ഇല്ലാ…. ദേവേട്ടൻ തന്നെ ആദ്യം അറിയണം എന്നു തോന്നി… എന്നെ തേടി വന്നില്ലെങ്കിൽ ആരും അറിയാതെ ഈ കുരുന്നിനെയും കൊണ്ട് മരിക്കാ……എന്നു പറയാൻ തുടങ്ങിയതും ദേവൻ അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു… പതിയെ പതിയെ അവന്റെ ലാളനകളാൽ പെണ്ണ് മെല്ലെ ഒന്ന് കുറുകി. സമയം കഴിയുന്തോറും അച്ചുവിന്റെ ദേവനായി പൂർണമായി അലിഞ്ഞിരുന്നു….മറവികളിലല്ലാതെ പൂർണ ബോധത്തോടെയുള്ള അവരുടെ സംഗമം…… ഒരു മറവിക്കും ഇനി അവരുടെ പ്രണയത്തിനു വിലങ്ങു തടി ആവാതിരിക്കുവാൻ സാധിക്കാത്ത വിധം വേരാഴ്ന്നിറങ്ങിയിരിക്കുന്ന പ്രണയം .

അവസാനിച്ചു….

എല്ലാവർക്കും ഇഷ്ടായെന്നു കരുതുന്നു…. അഭിപ്രായം പറാ… നിങ്ങൾ സപ്പോർട്ട്നു ഉണ്ടെങ്കിൽ എഴുതാൻ ഞാനും തയ്യാറാണ്…

എല്ലാവരോടും ഒത്തിരി ഇഷ്ടം… love you all❤️പിന്നെ സുഭദ്രമ്മയെ വിച്ചൻ പിണക്കിയ സ്ഥിതിക്ക് അവനു രേവതിയെ കിട്ടുമോന്ന് അറിയില്ല…അത് കൂടി ഞാൻ എഴുതിയാൽ നിങ്ങൾ എന്നെ കൊല്ലും…☺️☺️അപ്പോൾ ഒക്കെ….റ്റാറ്റാ❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *