മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
✍️കിനാവുകളിൽ വിരിയുന്ന പ്രണയത്തിൽ നിൻ ഇഷ്ടങ്ങളൊക്കെയും എന്നോട് ചേർന്നപ്പോൾ…
മറയില്ലാതെ ഞാൻ നൽകിയത് പകരം വയ്ക്ക വയ്യാത്ത സ്നേഹം മാത്രം….
പൂത്തുലഞ്ഞ മുല്ലപോൽ ഞാനെങ്കിൽ എന്നെ നനയിക്കുന്ന ഒരു തേൻ മഴയാണ് നീ….
ആടി ഉലയ്ത്തുന്ന ഇളം തെന്നലാണ് നീ…..
കടലാസ്സിൽ എഴുതിയ ആ കവിത വിഷ്ണു ഉറക്കെ വായിച്ചു…..
” വിച്ചാ… ഞാൻ പറഞ്ഞിട്ടുള്ളതല്ല ഈ കവിതകളൊന്നും എടുത്ത് വായിക്കരുതെന്ന്…. “
മുറിയുടെ വാതിൽക്കൽ നിന്നു കൊണ്ട് അശ്വതി പറഞ്ഞു….
വിഷ്ണു അവളെ തിരിഞ്ഞു നോക്കി….
“അല്ലാടി നീയിപ്പോഴും ആ പ്ലസ് ടു കാരിതന്നെയാണോ… ഈ ദാവണിയൊക്കെ മാറ്റാൻ ടൈം ആയില്ലെടി…. പെൺ പിള്ളേരൊക്കെ ഇപ്പോൾ മോഡേൺ ആണു… “
വിഷ്ണു അച്ചുനെ നോക്കിക്കൊണ്ട് വിവരിച്ചു….
“അതേയ് ഞാനീ ദാവണി ഓക്കേ ഇട്ടു നടക്കുന്നതാണ് എന്റെ ദേവേട്ടനിഷ്ടം… “
അച്ചു പതുക്കെ പറഞ്ഞു….
“ആഹാ അപ്പോൾ നീ ഇതുവരെ ദേവനു തേപ്പ് കൊടുത്തില്ലേ “
“ദേ വിച്ചാ.. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ടാട്ടൊ… ഞാൻ അങ്ങനെ നിന്നെപ്പോലെ ഇടയ്ക്കിടെ ആളെ മാറ്റാറില്ല… അച്ചൂന് ഒരു പ്രണയം, ഒരൊറ്റ പ്രണയം…. അതെന്റെ ദേവേട്ടനോട് മാത്രം.. കേട്ടോടാ “
അവൾ മുഖത്തു ഗോഷ്ടി കാണിച്ചു…..
എന്തായാലും കവിതകളൊക്കെ പൊളിയാണ്.. ഇതൊക്കെ വായിക്കാനാ ഇവിടെ വന്നപാടെ നിന്റെ മുറിക്കകത്തേക്കു കയറുന്നെ… അല്ല ഇതിപ്പോ എവിടെ പോയിട്ടുള്ള വരവാ”?
” കണ്ടോ… ഇത് വാങ്ങിക്കാൻ പോയതാ… സാക്ഷാൽ ദേവന്റെ മുന്നിൽ “
മുല്ല പൂവിതളിൽ തലോടികൊണ്ടവൾ വിഷ്ണുവിനെ നോക്കി..
“ഓഹ് ഇപ്പോഴും പാത്തും പതുങ്ങിയും കാണാൻ പോകാറുണ്ടോ… ഇനിയെന്തിനാ അങ്ങനെ പോകുന്നെ.. നിന്റച്ഛനോട് ഞാൻ തന്നെ എല്ലാം അറിയിക്കാംന്നെ… “
“അയ്യോ വിച്ചാ … ചതിക്കല്ലേ.. എല്ലാം ദേവേട്ടൻ തന്നെ നോക്കിക്കോളും.. നിന്റൊരു സഹായോം വേണ്ടായേ…. മോൻ പോയെ.. ഞാൻ കുളിക്കട്ടെ… അല്ലെൽങ്കിൽ ഇപ്പോ മുത്തശ്ശിടെ വക കിട്ടും… “
കുളി കഴിഞ്ഞു വന്നവൾ… പുതിയ ദാവണി ചുറ്റി…. ഒരു കുഞ്ഞു പൊട്ടും… പിന്നെ നെറ്റിയിലെ ഭസ്മ കുറിയും അശ്വതിയെ കൂടുതൽ സുന്ദരിയാക്കിയിരുന്നു… മുല്ല കൂടി കൂടിയപ്പോൾ ആളു ഒന്നുകൂടി ഒന്ന് മിനുങ്ങി….
അന്ന് രാത്രിയിൽ എല്ലാവരും ഒത്തുകൂടി… ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു … ഉമ്മറകോലായിൽ ഇരുന്നു പരസ്പരം എല്ലാവരും നാട്ടു വർത്തമാനത്തിലാണ്ടു…..
“ഞാനിനി കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ടേ അങ് പോകുന്നുള്ളൂ… പിന്നെ വിഷ്ണുവിനും ഇപ്പോൾ ലീവ് അല്ലെ.. അത്ര വരെ തറവാട്ടിൽ വന്നു നിൽക്കാം ന്നു കരുതി.. “
വർത്തമാനത്തിനിടയിൽ സാവിത്രി പറഞ്ഞു..അത് കേട്ടതും വിഷ്ണുവിനു ചിരിയാണ് വന്നത്….
“അമ്മയ്ക്ക് സ്വന്തം വീട്ടിൽ വന്നിട്ട് പോകാൻ തോന്നാഞ്ഞിട്ട അമ്മാവാ…. പിന്നെ എന്റെ ലീവ് ഒരു കാരണമായെന്ന് മാത്രം…”
ആ വർത്തമാനങ്ങൾകിടയിലും അശ്വതിയുടെ മനസ് ദേവനെ തേടുകയായിരുന്നു …തിരക്കായതിനാൽ ഒന്നു വിളിക്കാൻ പോലും അവൾക്ക് പറ്റിയിരുന്നില്ല… അച്ചു മെല്ല അകത്തേക്ക് വലിഞ്ഞു . മുറിയിൽ ചെന്ന് ഫോൺ എടുത്ത് ദേവനെ വിളിച്ചു…. ഇടയ്ക്കിടെ മുറിക്കു വെളിയിൽ ആരേലും വരുന്നുണ്ടോന്ന് നോക്കികൊണ്ട് അവൾ ജനാലയ്ക്കരികിലേക് നീങ്ങി ..
” ഹലോ ദേവേട്ടാ “
” എന്താടി വൈകുന്നേരം കണ്ടിട്ട്, വീട്ടിൽ എത്തിയ കാര്യം പോലും അറിയിച്ചില്ലലോ.. “
“ഹാ അത് ദേവേട്ടാ വിച്ചനും, വല്യമ്മയും വന്നിട്ടുണ്ട്… എല്ലാവരുടെയും കണ്ണ് വെട്ടിച്ചു ഒന്ന് വിളിക്കാൻ പറ്റണ്ടേ… “
” ആഹ് സാരില്ല… പോയി അവരുടെ കൂടെയിരിക്ക്… പിന്നെ സംസാരിക്കാം….”
” അയ്യോ ദേവേട്ടാ ഫോൺ വെക്കല്ലേ…. പിന്നെ…. നാളെ ഞാൻ വിച്ചന്റെ കൂടെ പുറത്തേക്കിറങ്ങും… ദേവേട്ടൻ വരുവോ കാണാൻ… അവന്റെ കൂടെ ആവുമ്പോൾ പേടിക്കാനില്ല…”
“ആഹ് നോക്കാം…. “
” എന്താ ദേവേട്ടാ.. ഒരു വല്ലായ്ക പോലെ… “.
” എന്റെ പൊന്നേ ഒന്നുല്ല…പോയി വല്ലതും പഠിക്ക്.. നാളെ കാണാം…വീട്ടിൽ ആൾക്കാരുള്ളപ്പോൾ അധികം വിളിക്കണ്ട…. അതാണ്… ഫോണ് വച്ചോ.. “
അത്രയും പറഞ്ഞു ദേവൻ ഫോൺ കട്ട് ചെയ്തു….
🌺🌺🌺🌺
കാലിലെല്ലാം തൈലം പുരട്ടി ഉമ്മറകോലായിൽ ഇരിക്കുകയായിരുന്നു ദേവന്റെ അമ്മ….അവൻ അമ്മയുടെ അടുത്തേക് ചെന്ന്…കാലിൽ ഒന്നുകൂടി തൈലം പുരട്ടി കൊടുത്തു…
“ദേവാ… മോളെ കാണാൻ പോയിട്ട് എന്തായി…. “
” ആഹ് ഭാവി മരുമോൾ ഒരു താങ്ക്സ് ഓക്കേ പറഞ്ഞു അമ്മയോട്.. “
” ആണോ …..
മോനെ.. ഇനിയും ഇങ്ങനെ വൈകിക്കണോ… ആ കൊച്ചിനേം കൂട്ടി ഇങ്ങു വന്നൂടെ… എനിക്ക് പ്രായമായി വരുവാ… ആകെ ഉള്ള ഒരു മോൻ ഒരു കുടുംബമൊക്കെ ആയി കഴിയുന്ന കാണാൻ ആഗ്രഹം കാണില്ലേ…. “
ദേവൻ പതിയെ തൂണിലേക് തലചായ്ച്ചിരുന്നു….
“അമ്മേ… അവള് പഠിക്കട്ടെന്നേ…. അതിനു ഇപ്പോഴും കുട്ടി കളിയൊന്നും മാറീട്ടില്ല… എപ്പോഴും തുള്ളി ചാടി നടക്കുവാ… സമയം ആവട്ടേന്നെ…. അവളുടെ പഠിപ്പ് കഴിയട്ടെ..ഞാൻ തന്നെ മാധവൻ മാഷിനോട് പോയി ചോദിച്ചോളാം “
” ഉവ്… അപ്പോഴേക്കും എന്റെ കാലമൊക്കെ അങ്ങ് കഴിയും….നിന്റച്ഛൻ പോയ ശേഷവും നിനക്ക് വേണ്ടിയാ ജീവിച്ചത്… എനിക്കും ആഗ്രഹം ഉണ്ട്.. പേര കുട്ടികളെയൊക്കെ ഒന്ന് താലോലിക്കാൻ… അല്ലെങ്കിലേ മേലാസകലം വേദനയാ… ഇന്നോ നാളെയൊന്ന് ആർക്കറിയാം….. ന്തോ ചെയ്… ഉപദേശിക്കാൻ ഞാനില്ല ഇനി “
നിറഞ്ഞ കണ്ണുകൾ സാരി തുമ്പാൽ തുടച്ചു കൊണ്ട് അമ്മ പിണങ്ങി മാറി ഇരുന്നു….ദേവൻ അമ്മയുടെ മൂക്കിൽ പിടിച്ചു വലിച്ചു…..
” എന്റെ പുന്നാര ദേവകി കുട്ടി …. അമ്മയ്ക്ക് അധികം വയസൊന്നും ആയില്ലല്ലോ… ദേ ഇപ്പോഴും ഒരു മുടി പോലും നരച്ചിട്ടില്ല….പിന്നെ എപ്പോഴും വയസായി ന്നു എന്തിനാ പറഞ്ഞോണ്ട് നിക്കണേ…. നമുക്ക് അച്ചുനെ ഇങ്ങു കൂട്ടാന്നെ… ഇപ്പോ പോയി കിടക്കാൻ നോക്ക്.. “
“മ്മ്ഹ്”
“ഓഹ് എന്റമ്മേ… ഒന്നു ആ ചിരി വിടർത്തിക്കൂടേ… പൈസയൊന്നും കൊടുക്കേണ്ടല്ലോ…… “
ആ വാർത്തമാനത്തിൽ അമ്മയ്ക്ക് ചിരി പൊട്ടി.. ഒന്നു കൂടി ദേവനെ നോക്കിയ ശേഷം അവനോട് മടിയിൽ കിടക്കാൻ ആവശ്യപെട്ടു…. ദേവൻ ആ മടിതട്ടിൽ മെല്ലെ തല ചായ്ച്ചു കിടന്നു…ദേവകിയമ്മ അവന്റെ മുടിയിഴകളിൽ തലോടി…
🌺🌺🌺🌺
പിറ്റേന്ന് രാവിലെ അച്ചു എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞു അടുക്കള ലക്ഷ്യമാക്കി നടന്നു… ചുട്ടു വച്ചിരിക്കുന്ന ഉണ്ണിയപ്പങ്ങളിൽ നിന്നും ഒന്നെടുത്തു കടിച്ചു…..
“അഹ്… എന്റെ കൊച്ചേ.. അതവിടെ വെയ്ക്ക്… വിഷ്ണു മോനു ഉള്ളതാ…. നീ ധൃതി കാണിക്കല്ലേ… ഒരു ഉണ്ണിയപ്പ കൊതിച്ചി..”
ഭവാനിയമ്മ അച്ചുവിന്റെ കയ്യിലൊരു അടി വച്ചുകൊടുത്തു
“ദേ ഒരെണ്ണമല്ലേ എടുത്തുള്ളൂ…. അതിനിങ്ങനെ ചൂടാവണോ ..”
അവൾ ദേഷ്യം കൊണ്ട് ചിണുങ്ങി…
ഭവാനിയമ്മയ്ക്ക് നേരെ കൊഞ്ഞനം കുത്തി കൊണ്ട് അവിടെ നിന്നും സ്ഥലം കാലിയാക്കി…
അശ്വതിയുടെ ഇങ്ങനെയുള്ള ഓരോ സ്വഭാവങ്ങൾ തന്നെയായിരുന്നു ആ വീടിന്റെ സ്പന്ദനം..
എല്ലായിടത്തും ഓടി ചാടി നടന്നു.. ഓരോ കുറുമ്പുകൾ കാട്ടികൊണ്ടേയിരിക്കും.. അതിപ്പോൾ വല്ല്യ പെണ്ണായിട്ട് കൂടിയും അങ്ങനെ തന്നെ …… അവളുടെ കാൽ കൊലുസിന്റെ കൊഞ്ചലുകൾ മുഴങ്ങാത്ത ഒരിടവും അവിടെ ഇല്ലായിരുന്നു …
കോണി പടികൾ കയറി കൊണ്ടവൾ വിഷ്ണുവിന്റെ മുറിയിലേക്കു ചെന്നു..നേരം ഏറെ വൈകിയിട്ടും വിഷ്ണു ഉണർന്നിട്ടുണ്ടായിരുന്നില്ല…അശ്വതി അവനെ കുറെ തട്ടി വിളിച്ചു, എങ്കിലും വിച്ചൻ നല്ല ഉറക്കമായിരുന്നു… പിന്നെയവൾ ഒന്നും നോക്കിയില്ല.. മേശപുറത്തു വച്ച ജഗ്ഗിലെ വെള്ളമെടുത്തു അവന്റെ മുഖത്തേക്ക് ഒഴിച്ചു…..അപ്പോഴേക്കും വിഷ്ണു ഞെട്ടി എഴുന്നേറ്റിരുന്നു…..
” ഡി പിശാചേ… നിയെന്നെ കൊല്ലുവോ… കുറെ ദൂരം യാത്ര ചെയ്ത് വന്നതാ.. ഉറങ്ങാനും സമ്മതിക്കില്ല… ന്തിനാ ഇപ്പോൾ കെട്ടി എഴുന്നള്ളിച്ചു ഇങ്ങട് വന്നേ….. “
വിഷ്ണു അവിടെ കിടന്ന തലയിണ എടുത്ത് അച്ചുന്റെ ദേഹത്തേക്ക് എറിഞ്ഞു.. എല്ലാം കണ്ടുകൊണ്ട് വായ പൊത്തി ചിരിക്കുകയായിരുന്നു അച്ചു….
“അതേയ്….. വിച്ചാ,, വാ… നമുക്ക് ഇന്ന് എവിടേലും പോകാം… അല്ല…. നീ എവിടാന്ന് വച്ചാൽ പൊയ്ക്കോ… എന്നെ ദേവേട്ടന്റെ അടുത്തു ആക്കിയാൽ മതി…”
” അപ്പോ അതാണ് കാര്യം, മോൾക്ക് ദേവേട്ടന്റെ കൂടെ പോണം അതിനീ… വിഷ്ണുവിന്റെ സഹായവും വേണം,,കൊള്ളാം “
അവൻ കട്ടിലിനു ചാരെ എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു…
” ഡാ നല്ല മോനല്ലേ .. എന്നെയൊന്നു സഹായിക്കെട… ഞങ്ങൾ ഒരേ നാട്ടുകാരായത് കൊണ്ട് ഒന്ന് നേരാംവണ്ണം മിണ്ടാനോ കാണാനോ പറ്റുന്നില്ല.. ഒന്ന് ടൌൺ വരെ പോകാമെന്ന് പറഞ്ഞു എന്നെ കൂട്ടി ഇറങ്ങെടാ…. പ്ലീസ്…. “
അച്ചു വിഷ്ണുവിനോട് കെഞ്ചി പറഞ്ഞു….
“ആഹ് നോക്കാം… നീ ചെന്ന് റെഡി ആകു.. അപ്പോഴേക്കും ഞാൻ വരാം… “
“താങ്ക്സ് മുത്തേ…”
അച്ചു അവന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ഓടി… പിന്നെ മുറിയിൽ ചെന്ന് ദേവനെ വിളിച്ചു കാര്യം പറഞ്ഞു…വിച്ചന്റെ കൂടെയായത് കൊണ്ട് വീട്ടിൽ നിന്നിറങ്ങാനും ബുദ്ധിമുട്ടുണ്ടായില്ല… അങ്ങനെ വിഷ്ണുവും അച്ചുവും കാറിൽ കയറി അവിടെ നിന്നും പുറപ്പെട്ടു…
കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും..ബുള്ളറ്റ് സൈഡിൽ ഒതുക്കി വച്ചു കൊണ്ട് ദേവൻ കാത്തു നിൽപ്പുണ്ടായിരുന്നു…
തുടരും….