അശ്വതി ~ ഭാഗം 04 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ആരും കാണാതെ കണ്ണീർ തുടച്ചു കൊണ്ട് അച്ചു അകത്തേക്ക് വലിഞ്ഞു…

ഇല്ലാ… വിച്ചനെ ഞാൻ ഒരിക്കലും അങ്ങനെ സങ്കല്പിച്ചിട്ടില്ല… ഏത് നേരവും പിന്നാലെ നടന്നു കുറുമ്പ് കാണിക്കുമെങ്കിലും….ഒരു ഏട്ടന്റെ സ്ഥാനം മാത്രമാണ് നൽകിയിട്ടുള്ളത്….. എന്നിട്ടും വിച്ചൻ നിർവികാരനാവുന്നത് എന്ത് കൊണ്ടാണ്….?

അച്ചു ദേവേട്ടന്റേതാണ്.. ഈ ഉടലും ഉയിരുമെല്ലാം ദേവേട്ടനുള്ളതാണ്.. ആ സ്ഥാനം ആർക്കും പകരമാവില്ല…

ആര് എപ്പോൾ പറഞ്ഞു വച്ചതായാലും..

സ്നഹേമുണ്ടാവേണ്ടത് രണ്ട് മനസുകൾ തമ്മിലാണ്…. അല്ലാതെ പണ്ടെങ്ങോ പറഞ്ഞു വച്ച ബന്ധത്തിനല്ല..

എല്ലാമോർത്തു ചുമരിൽ ചാരി നിന്നുകൊണ്ട് അവളാ കണ്ണീരിൽ കുതിർന്നു..

തോളിൽ വിഷ്ണുവിന്റെ കൈകൾ അമർന്നതും അച്ചു ഞെട്ടിതരിച്ചു. അവനിൽ നിന്നും അകന്നു മാറി…. മൗനങ്ങൾക്ക് വിരാമമിട്ടു കൊണ്ട് അശ്വതി പറഞ്ഞു തുടങ്ങി

“വിച്ചാ… അവർ പറയുന്നതൊക്കെയും നീ കേട്ടതല്ലേ…. ന്നിട്ടും എന്തെ ഒന്നും എതിർത്തു പറയാതിരുന്നേ . “

വിഷ്ണു മൗനാർദ്രനായി തന്നെ നിന്നു…

“ഞാൻ നിന്നോട് ഇടപെഴുന്നത് മുഴുവനും നിന്നെ ഒരു കൂട്ടുകാരനായി… ഒരു ഏട്ടനായി കണ്ടു കൊണ്ട് മാത്രമാണ്.. നമ്മുടെ വിവാഹം പറഞ്ഞു വെച്ച കാര്യമൊന്നും എനിക്കറിയില്ലായിരുന്നു ..

പക്ഷെ….പക്ഷെ .. നിനക്ക് അറിയാമായിരുന്നില്ലേ… ന്നിട്ടും എല്ലാം എന്നിൽ നിന്നും മറച്ചു വച്ചു …. ഈ കാര്യം അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നോട് ഒരിക്കലും ഇത്രയും അടുക്കില്ലായിരുന്നു….

എനിക്കെന്റെ ദേവേട്ടനല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തു ചിന്തിക്കാൻ കൂടി വയ്യാ… എനിക്കറിയില്ല എല്ലാവരോടും എങ്ങനെ പറയണം ന്നു….. “

അപ്പോഴും വിഷ്ണു ഒന്നും തിരിച്ചു പറഞ്ഞില്ല… എല്ലാം കേട്ടു കൊണ്ട് നിന്നു….

“ഇത്രയൊക്കെ ആയിട്ടും നീ എന്താ ഒന്നും പറയാത്തെ വിച്ചാ…’ അച്ചുവിന്റെ സ്വരം ഇടറി..

അവളുടെ തേങ്ങൽ പുറത്തേക്ക് വരുമെന്നായപ്പോൾ വിഷ്ണു ആ മുഖം കൈ കുമ്പിളിൽ കോരി എടുത്തു….

“എന്റെ അശ്വതി… ഇത് വരെയും ഞാൻ നിന്നോടൊന്നും പറഞ്ഞിട്ടില്ല….അമ്മ പറഞ്ഞു എനിക്ക് അറിയാമായിരുന്നു നമ്മുടെ കാര്യം …. പ്രായത്തിന്റെ വികൃതി എന്നോണം ഒരു ചെറിയ പ്രേമം നിന്നോട് തോന്നുകയും ചെയ്തിരുന്നു….

പക്ഷെ അതല്ല…. നിനക്ക് എന്നോട് അങ്ങനൊന്നു ഇല്ലായെന്ന് മനസിലാക്കിയ മുതൽ ഞാനാ ഇഷ്ടത്തെ കുഴിച്ചു മൂടി..

നിന്നെ പ്രണയിക്കുന്നതിനേക്കാളുപരി ഒരു നല്ല കൂട്ടുകാരിയായി തന്നെ കാണാൻ തുടങ്ങി… വിച്ചാന്നു വിളിച്ചു വരുമ്പോൾ… ഓരോരോ കൊഞ്ചലുകൾ കാണുമ്പോൾ ഒരനിയത്തിയായി നീ എനിക്ക് മാറി…. പ്രായം തോന്നിച്ചൊരു പ്രണയം അതല്ലാതെ മറ്റൊന്നും എനിക്ക് നിന്നോട് തോന്നീട്ടില്ല …. ദേവന്റെ കാര്യമറിഞ്ഞപ്പോഴും സന്തോഷം മാത്രമേ തോന്നിയിട്ടുള്ളൂ….. എന്റെ അച്ചുവിനെ ഞാൻ ആരുടെ നിർബന്ധത്തിനു വഴങ്ങിയും സ്വന്തമാക്കില്ല…. അമ്മാവനോട് ഞാൻ തന്നെ പറഞ്ഞോളാം…. സമാധാനയോ… “

വിച്ചൻ അത്രയും പറഞ്ഞതും… അച്ചു അവനെ കെട്ടി പിടിച്ചു….

“പിറക്കാതെ പോയൊരു അനിയത്തി കുട്ടി…. അത് മാത്രമാണ് നീ…. ” വിഷ്ണുവും അവളെ സ്നേഹാർദ്രനായി പുണർന്നു…..

പെട്ടെന്നാണ് സാവിത്രി അകത്തേക്കു കയറി വന്നത്… വിഷ്ണുവിന്റെ നെഞ്ചിലുള്ള അശ്വതിയെ കണ്ടതും സാവിത്രി ജാള്യതയോടെ പരുങ്ങി. അപ്പോഴേക്കും അച്ചു വിച്ചന്റെ നെഞ്ചിൽ നിന്നും അകന്നു….

“വല്യമ്മ………….. “

“ഒന്നുല്ല…. നിങ്ങളെ കാണാഞ്ഞിട്ട് വന്നതാ . വാ….അവിടെ എല്ലാവരും നിങ്ങളുടെ കാര്യം സംസാരിക്കുവാ… ഈ ഒളിച്ചു കളി ഇനി അധിക കാണില്ല… “

ഒരു കള്ള ചിരി വിരിയിച്ചു കൊണ്ട് സാവിത്രി പറഞ്ഞു .. പിന്നെ പുറത്തേക്കിറങ്ങി…

അച്ചു വീണ്ടും കരയാൻ തുടങ്ങി… വിച്ചാ… വീണ്ടും പെട്ടല്ലോ… എനിക്ക് വയ്യാ”

“അച്ചു… നീ കരയല്ലേ… ഇനി ഒരൊറ്റ വഴിയേ ഉള്ളു… ദേവന്റെ കാര്യം എല്ലാവരെയും അറിയിക്കണം…. അവനോട് വന്നു സംസാരിക്കാൻ പറ…. അതാണ്‌ നല്ലത്. “

🌺🌺🌺🌺🌺

” ഭവാനി…. കല്യണം വൈകിക്കേണ്ടട്ടോ…ഞാൻ കയറി ചെല്ലുമ്പോൾ രണ്ടും കൂടി കെട്ടിപിടിച്ചു നിക്കുവാ…ശ്ശോ എനിക്ക് തന്നെ നാണം വന്നു പോയി… “

സാവിത്രി ഉമ്മറത്ത് വന്നു കൊണ്ട് പതിയെ പറഞ്ഞു.. അപ്പോഴേക്കും എല്ലാവരുടെ മുഖത്തും ചിരി പടർന്നിരുന്നു…

” ഇപ്പോഴത്തെ കുട്യോളല്ലേ.. അങ്ങനെ പലതും കാണും… ഇനിയും കയറൂരി വിടണോ മാധവാ…അതങ്ങ് ഉറപ്പിചേക്ക്.”

മുത്തശ്ശിയും കൂട്ടു പിടിച്ചു .

ഈ സംസാരങ്ങളെല്ലാം അകത്തു നിന്നും വിഷ്ണുവും അച്ചുവും കേൾക്കുകയായിരുന്നു… അച്ചുവിനെ ഒന്നുകൂടി നോക്കികൊണ്ട് എന്തോ തീരുമാനിച്ചുറപ്പിച്ചെന്ന വണ്ണം വിഷ്ണു പുറത്തേക്ക് ഇറങ്ങി

തുടരും…

ലെങ്ത് കുറവായി പോയി😒….അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *