അശ്വതി ~ ഭാഗം 12 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

തന്നെ ചുറ്റി പിടിച്ചിരുന്ന കൈകൾ മാറ്റി തിരിഞ്ഞു നോക്കിയപ്പോൾ കണ്ണീരോടെ നിക്കുന്ന രേവതിയെ ആയിരുന്നു അച്ചു കണ്ടത്.. കാര്യമെന്താണെന്ന് അറിയാനുള്ള ആകാംഷയിൽ അച്ചു അവളെ നോക്കി….

“””എന്താ… രേവതി…. എന്ത് പറ്റി… എന്തിനാ കരയുന്നെ…? “””

കരച്ചിൽ അടക്കിപിടിക്കാൻ പാട് പെടുകയായിരുന്നു അപ്പോൾ അവൾ… അച്ചു വീണ്ടും അവളെ പിടിച്ചു കുലുക്കി….

“”എന്താണ്…. ഒന്ന് പറ “””

“””ചേച്ചി….. ചേച്ചി അശ്വതി ആണല്ലേ….. ദേ.. ദേവേട്ടന്റെ….. “”

രേവതിയുടെ വാക്കുകൾ പലയിടങ്ങളിലായി മുറിഞ്ഞു കൊണ്ടിരുന്നു…ഒരു ഞെട്ടലോടെ അച്ചു ഉത്തരമൊന്നും കിട്ടാതെ നിസ്സഹായാവസ്ഥയിലായി…. അവളുടെ മുന്നിൽ ഒരു കുറ്റവാളിയെ പോലെ തല കുമ്പിട്ടു നിന്നു….ഏറെ നേരം അവരുടെ ഇടയിൽ മൗനം തളം കെട്ടി…ഒടുക്കം രേവതി തന്നെ പറഞ്ഞു തുടങ്ങി….

“”””എല്ലാം അമ്മ എന്നോട് പറഞ്ഞു…….. ചേച്ചി അച്ചുവാണെന്നും……. ഇവിടെ ദേവേട്ടനെ കാണാൻ വന്നതാണെന്നുമൊക്കെ…….. “””

അച്ചു ക്ഷമാ ഭാവത്തോടെ രേവതിയെ നോക്കി

“”””രേവതി പറഞ്ഞത് ശെരിയാണ്… ദേവേട്ടനെ കാണാൻ വേണ്ടിയാ ഞാൻ ഇങ്ങനൊരു വേഷം കെട്ടി ഇവിടം വരെ വന്നത്……… പക്ഷെ രേവതി പേടിക്കണ്ടാ…. ഞാൻ തട്ടി പറിച്ചു കൊണ്ട് പോകാത്തൊന്നുല്ല…. ആ മനുഷ്യൻ ഇപ്പോ നിന്റെയാ…. നിന്റെ സ്വന്തമാവാൻ പോവ്വാ….ആ സന്തോഷം ഞാനായിട്ട് ഇല്ലാതാക്കില്ല…. “””

അച്ചു രേവതിയുടെ മുഖം കൈ കുമ്പിളിൽ എടുത്തു…

“”എനിക്കറിയാൻ പറ്റും നഷ്ടപെടലിന്റെ വേദന എന്താണെന്ന്…. അതോണ്ട് രേവതിടെ ദേവേട്ടനെ എനിക്കു വേണ്ട…. ദേ ഞങ്ങൾ ഇപ്പോ തന്നെ നാട്ടിലേക്ക് പോകുവാ…. ഞാൻ ഇവിടുണ്ട് എന്ന് വച്ചു നിന്റെ സമാധാനം കളയേണ്ട…. “

അപ്പോഴും മുഖത്തു പുഞ്ചിരി വരുത്താൻ പാട് പെടുകയായിരുന്നു അച്ചു…പിന്നൊന്നും ആലോചിക്കാതെ തിടുക്കത്തിൽ സാധനങ്ങൾ വാരി ബാഗിൽ നിറയ്ക്കാൻ തുടങ്ങി…. വിഷ്ണുവും അപ്പോൾ അവിടെ എത്തി….

“””””അച്ചു…. രേവതിയുടെ അച്ഛനോട് ഞാൻ ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട് …. നമുക്ക് ഇപ്പോ തന്നെ ഇറങ്ങാം “”””

അത് കേട്ടതും രേവതിക്ക് ദേഷ്യം വന്നു….

“”എങ്ങോട്ട് പോകുവാ…. “”

അവൾ അച്ചുവിന്റെ ബാഗിൽ നിന്നും സാധനങ്ങളും.. തുണികളുമെല്ലാം പുറത്തേക്ക് എടുത്തിടാൻ തുടങ്ങി…..

“””എങ്ങേക്ക് പോകാനാ… എവിടെയും ആരും പോവണ്ട… കല്യാണ ദിവസം അത് കഴിഞ്ഞ് മാത്രം ഇവിടെ നിന്നു പോകുവോ വരുവോ… എന്താന്ന് വച്ചാൽ ചെയ്തോ… “”

രേവതി പിറുപിറുത്തു…. ഇവളെന്താ കാണിക്കുന്നേ എന്ന ഭാവത്തിൽ വിഷ്ണു അച്ചുവിനെ നോക്കി…..അച്ചു വീണ്ടും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു….

“”ഞങ്ങൾ പൊയ്ക്കോളാം… എനിക്കിവിടെ ഇനിയും നിക്കാൻ വയ്യാ… എന്റെ അവസ്ഥ കൂടിയൊന്നു മനസിലാക്കണം… “””

അച്ചു പറഞ്ഞു.

“”എന്ത് മനസിലാക്കാൻ….. ഇവിടെ വന്നു കേറിയപാടെ ഒരു വാക്ക് എന്നോട് പറഞ്ഞൂടായിരുന്നോ…. അച്ചുവാണെന്ന്…. ദേവേട്ടനെ കാണാൻ വന്നതാണെന്ന്…. എന്തിനാ ഇവിടെ നിന്നിങ്ങനെ ഉരുകിയെ……അറിഞ്ഞിരുന്നെങ്കിൽ ഇന്നീ കല്യാണം വരെ ഞാൻ കൊണ്ടെത്തിക്കില്ലായിരുന്നു…. വിട്ട് തരുവായിരുന്നു …… “”””

രേവതിയുടെ ആ വർത്തമാനത്തിൽ അച്ചുവിനും വിഷ്ണുവിനും ഒരുപോലെ അത്ഭുതം തോന്നി…. അവർ രണ്ട് പേരും പരസ്പരം നോക്കി…..

“””അമ്മ പറഞ്ഞപ്പോഴാ…. ഞാൻ കാര്യങ്ങൾ ഒക്കെ അറിഞ്ഞത്… ചേച്ചീനെ വിഷമിപ്പിക്കാനാ അമ്മ നോക്കുന്നെ എന്നറിഞ്ഞപ്പോൾ എന്റെ ഉള്ളുരുകി പോയി… ചേച്ചിക്ക് ഈ പറഞ്ഞ പോലുള്ള ജാതക ദോഷോന്നുല്ല… എല്ലാം ദേവേട്ടന്റെ സ്വത്ത്‌ മോഹിച്ചു അമ്മ മെനഞ്ഞ കഥകളാ… ആ പാവത്തിന്റെ ഓർമ്മകൾ നഷ്ടപ്പെട്ടപ്പോൾ ചേച്ചിടെ കുറ്റമാണെന്ന് അമ്മ പറഞ്ഞു പരത്തിയതാ…. ഇനി ഒരിക്കലും ചേച്ചിയെ തേടി ദേവേട്ടൻ വരാതിരിക്കാൻ… ഓർമ്മകൾ തിരികെ വന്നാലും ചേച്ചിയെ വെറുക്കാൻ……. ഒക്കെ ഈ കല്യണം വരെ എത്തിക്കാനുള്ള അമ്മയുടെ തന്ത്രങ്ങളായിരുന്നു….. ഞാനും അമ്മയെ പോലെ ചിന്തിക്കുമെന്ന് വച്ചാ എന്നോട് എല്ലാം ഇപ്പോൾ തുറന്നു പറഞ്ഞത്…. പക്ഷെ എനിക്കങ്ങനെ ആവില്ല…….. “”””

പറഞ്ഞു പറഞ്ഞവൾ കരയാൻ തുടങ്ങി…രേവതി ഇത്ര പാവമാണോന്ന് ഓർത്തു അച്ചുവിനും വല്ലാതെയായി…അവളും മാറി നിന്നു കരഞ്ഞു.

“”ചേച്ചി “” രേവതി അവളുടെ അടുത്തേക്ക് ചെന്നു….

“”ഞാൻ ഒരു കാര്യം പറഞ്ഞാൽ ന്റെ ചേച്ചികുട്ടി അനുസരിക്കണം… ദേ…. ഇപ്പോ എവിടേക്കും പോകേണ്ട….രണ്ട് വർഷം പ്രണയിച്ചു… ഒടുക്കം കല്യണം ആയപ്പോഴേക്കും പ്രണയിച്ചാളെ കാണാതാകുക .. നീറി നീറി രണ്ട് വർഷം തള്ളി നീക്കി. ആ മനസ് എത്ര വേദനിച്ചുന്ന് എനിക്കു മനസിലാക്കാൻ പറ്റും…. ഇനിയും വേദനിക്കേണ്ട… ചേച്ചിക്ക് ദേവേട്ടനെ തന്നെ കിട്ടും…….. “

അപ്പോഴേക്കും അച്ചു അവളുടെ വായ പൊത്തി….

“””ദേ… അങ്ങനൊന്നും പറയല്ലട്ടോ.. .. ഞങ്ങൾ പ്രണയിച്ചിരുന്നു. അടുക്കണമെന്ന് ആശിച്ചിരുന്നു…. പക്ഷെ ഇപ്പോൾ ദേവേട്ടന്റെ മനസു മുഴുവൻ രേവതി ആണു…. നീ പിൻമാറിയാൽ മുറിവാകുന്നത് ആ മനസിനാണ്…..അതോണ്ട് വേണ്ടാത്തതൊന്നും നീ ചിന്തിക്കണ്ട കേട്ടോ….. “”””

“”അപ്പോൾ ചേച്ചിയോ… ഇത്രേം കാലം കാത്തിരുന്നു കിട്ടാതെ പോകുമ്പോൾ ചേച്ചിക്ക് വിഷമൊന്നുല്ലേ…. നിങ്ങളുടെ പ്രണയത്തിനു എന്താണ് പിന്നർത്ഥം….ഒന്നും ഇനി എന്നോട് പറയണ്ട… എല്ലാത്തിനുമുള്ള പോംവഴി ഈ രേവതി കണ്ടിട്ടുണ്ട്….. അതിനു മുന്നെയെങ്ങാനം ഇവിടുന്ന് മുങ്ങിയാൽ…..പോയ വഴി ഓടിച്ചിട്ട് ഞാൻ പിടിക്കും…. “””

വാക്കുകൾ അല്പം ചിരിയും കരച്ചിലും വിതറി വിട്ട് പെട്ടെന്ന് തന്നെ മുറിയിൽ നിന്നിറങ്ങുന്ന രേവതിയെ നോക്കി നിൽക്കാനേ അവർക്കായുള്ളു….

“”വിചേട്ടാ ഇവളിത് എന്ത് ഭാവിച്ചാ…””

“”ആഹ്… എനിക്കൊന്നും മനസിലായില്ല….””

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അന്ന് രാത്രിയിൽ ഉറക്കം വരാതെ അച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു…. കാതുകളിൽ മുഴുവൻ രേവതി പറഞ്ഞ വാക്കുകൾ അലയടിച്ചു…. അവളുടെ ഉള്ളിൽ എന്താണെന്ന് അറിയാതെ അച്ചുവിന്റെ ഉറക്കം നഷ്ടപ്പെട്ടു ….

ശ്ശേ…. ഇവിടേക്ക് വരണ്ടായിരുന്നു … വെറുതെ ഇവിടെ ഉള്ള ആൾക്കാരുടെ സ്വസ്ഥത കൂടി കളയാനായിട്ട്….എന്തിനാ ദൈവമേ എന്നെയിങ്ങനെ….. എന്റെ അവസ്ഥ കണ്ടു അച്ഛനും അമ്മയും എത്ര വിഷമിച്ചു കാണും…. എല്ലാ സ്വപ്നങ്ങളും ഈ രണ്ട് വർഷക്കാലം കൊണ്ട് ഞാൻ നശിപ്പിച്ചു…. ഇപ്പോൾ രേവതിയും എന്നെ ചെറുതായെങ്കിലും ശപിച്ചു കാണില്ലേ….. ഇനിയവൾ കല്യാണത്തിന്ന് പിന്മാറുവങ്ങാനം ചെയ്യോ….പക്ഷെ അവിടെ എന്റെ സന്തോഷങ്ങളെക്കാളുപരി വേദനിക്കുന്ന മറ്റൊന്നുണ്ട്… ദേവേട്ടന്റെ മനസ്…. ആ നെഞ്ചിൽ ഇപ്പോൾ രേവതി മാത്രേ ഉള്ളു… അവൾ ഇനി വേണ്ടാത്ത അവിവേകം വല്ലതും കാണിക്കുവോ….. ഓരോന്ന് ആലോചിച്ചു അച്ചു തല പുകയ്ച്ചു… ഇടയ്ക്കിടെ കണ്ണീർ പടർന്നു… പിന്നെ എപ്പോഴോ മയങ്ങി പോയി……

രാത്രിയിൽ എല്ലാവരും ഉറങ്ങികഴിഞ്ഞെന്നുറപ്പായപ്പോൾ രേവതി വിച്ചന്റെ മുറി ലക്ഷ്യമാക്കി നടന്നു…ആരും കേൾക്കാതെ മെല്ലെ വാതിലിൽ തട്ടി…..ഉറക്കം നഷ്ടപെട്ടതിന്റെ ആലസ്യത്തിൽ അവൻ പതിയെ എഴുന്നേറ്റ് വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന രേവതിയെ കണ്ടതും അവന്റെ ഉള്ള ഉറക്കം കൂടി ഏങ്ങോട്ടോ പോയി…..

“”അതേയ്… ഞാൻ അകത്തേക്ക് വന്നോട്ടെ….. എനിക്കു സംസാരിക്കണം….””””

വിച്ചൻ ഒരുനിമിഷം അവളെ നോക്കി നിന്നടുത്ത് ആയിപോയി…. അവന്റെ മറുപടിക്ക് പോലും കാത്തു നിക്കാതെ രേവതി തിടുക്കപ്പെട്ട് അകത്തു കയറി…..

“””ഏയ്… ഏയ്‌…. എന്തിനാ ഇപ്പോ ഈ നട്ടപ്പാതിരയ്ക് ഇങ്ങോട്ട് കെട്ടിയെടുത്തെ….. നിനക്ക് എന്റെ പുക കാണണോ… ഇറങ്ങിയേ… മറ്റന്നാൾ കല്യാണം ഉള്ള പെണ്ണാ….. ഇനി നിന്നെ ഇതിനകത്ത് കണ്ടിട്ട് വേണം എന്നെ വെട്ടിയെറിയാൻ “””””

പുറത്തേക്ക് ഇടയ്ക്കിടെ കണ്ണുകൾ പായിച്ചു കൊണ്ട് വിഷ്ണു പറഞ്ഞു…..

“”കണ്ടോട്ടെ… അങ്ങനയാൽ കാര്യങ്ങൾ എളുപ്പമായല്ലോ…. “”

“”ങേ… “”

“”അഹ്…നിങ്ങളോട് കുറച്ചു സംസാരിക്കാൻ വേണ്ടി വന്നതാ… അവളാ കിടക്കയിൽ കയറിഇരുന്നു കൊണ്ട് പറഞ്ഞു…. “””

“”ദേ… അവിടൊന്നും കിടക്കാൻ പാടില്ല… എന്റെ കിടക്കയാ…. “”

“”ആണോ കുഞ്ഞേ…… എങ്കിൽ ഞാനിവിടെ കിടന്ന് നിലവിളിക്കട്ടെ…. അപ്പോൾ എങ്ങനെ…..? “”

“മോളെ… ചതിക്കരുത്… കുറച്ചു കാലം കൂടി ജീവിക്കണമെന്ന് ആഗ്രഹം ഉണ്ട്… “”

“””എങ്കിൽ വാ… ഇവിടെ ഇരിക്ക്..ഞാൻ… സീരിയസ് ആയിട്ടുള്ള കാര്യം പറയാൻ വന്നപ്പോൾ നിങ്ങൾ തമാശ ആക്കുവാണോ. “”

“”ഓഹ്… എന്താണെന്ന് വച്ചാൽ പറഞ്ഞു തുലയ്ക്ക്… എന്നിട്ട് പോകാൻ നോക്കിയേ…. “””

അവൻ ചെന്ന് മുറിയുടെ വാതിൽ അടച്ചു….രേവതി അല്പമൊന്ന് ഗൗരവയായി.

“”വിഷ്ണുവേട്ട…. അച്ചു ഏച്ചി ഇനിയും ഇങ്ങനെ വിഷമിക്കുന്നത് കാണാൻ എനിക്കാഗ്രഹം ഇല്ല…..ഉള്ളുരുകിയുള്ള കുറെ വേദനകൾ ആ പാവം സഹിച്ചു…അത്കൊണ്ട് ഈ കല്യാണത്തിൽ നിന്നും പിൻ മാറാനാണ് എന്റെ തീരുമാനം… അതിനു ഇയാളുടെ സഹായം കൂടി വേണം…””

“”എന്ത് സഹായം.. “””

“”എന്റെ കൂടെ നിക്കുവെങ്കിൽ ഞാൻ പറയാം… “”

അവൻ ഒരുനിമിഷം പോലും ആലോചിച്ചില്ല…..

“”അച്ചൂന് വേണ്ടിയല്ലേ…. ഞാൻ കൂടെ കാണും… “”

“”എങ്കിൽ പിന്നെ ഞാൻ പറയാൻ പോകുന്ന കാര്യം കേട്ട് ഞെട്ടരുത്…. “”

“”ഇല്ല…. പറ…. “”

“”ഇയാക്ക് എന്നെ കെട്ടാൻ പറ്റുവോ..””

“””ഏഹ്ഹ്…. “”””

“”പതുക്കെ……ആരേലും കേൾക്കും “” രേവതി സ്വരം താഴ്ത്തി…..

“ഞാനോ….ഇതൊക്കേ നടക്കുവോ…. നീ എന്താ ഉദ്ദേശിക്കുന്നെ…. “”
അവൻ പതിയെ പറഞ്ഞു….

“”ഞാൻ പറഞ്ഞു തരാം… മറ്റന്നാൾ പുലർച്ചെ ഞാൻ ഇവിടെ വരും…. എന്നേം കൂട്ടി ഏതേലും അമ്പലത്തിൽ പോയി താലി ചാർത്തിയാൽ മതി…. “

“”അത് കൊണ്ട് അച്ചൂന് എന്താ ഗുണം….. ദേവൻ പിന്നെ അച്ചുനെ കെട്ടുവോ…?””

“”അഹ്.. അതൊന്നും എനിക്കറിയില്ല….. എന്തായാലും ഞാൻ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറിയല്ലോ… പിന്നെ മെല്ലെ പതിയെ അച്ചുവിനെ സ്നേഹിക്കട്ടെ….. “””

വിഷ്ണു സമ്മതമെന്നോണം തലയാട്ടി….രേവതി മെല്ലെ കിടക്കയിൽ നിന്നുമെഴുന്നേറ്റ് പോകാൻ തുടങ്ങി…. വാതിൽ തുറന്നു പുറത്തേക്ക് എത്തിയപോഴേക്കും വിഷ്ണുവിനെ ഒന്ന് തിരിഞ്ഞു നോക്കി…. അവനും പടി വാതിൽ വരെ ചെന്നു….

“””രേവതി… അപ്പോൾ ദേവനെ വിട്ട് കൊടുക്കുന്നതിൽ നിനക്ക് സങ്കടമില്ലേ…. “”

അപ്പോൾ അവൾ മറുപടിയൊന്നും പറഞ്ഞില്ല… പക്ഷെ ആ കണ്ണുകൾ ചുവപ്പാര്ന്നിരുന്നു….

“”ചില കാര്യങ്ങൾ അങ്ങനെയാ വിഷ്ണുവേട്ടാ …. അർഹിക്കുന്നവർക്ക് തന്നെ കിട്ടണം.. “

അതും പറഞ്ഞവൾ നടന്നു നീങ്ങി…. വിഷ്ണു അവളെ അകലും വരെ നോക്കി നിന്നു….

🌺🌺🌺🌺🌺

കല്യാണ തലെ ദിവസവും രേവതി നല്ല സന്തോഷത്തിൽ തന്നെയായിരുന്നു… നല്ല വേഷമൊക്കെയണിഞ്ഞു ഒരുങ്ങി നിന്നു…. ദേവനും അങ്ങനെ തന്നെ…. പക്ഷെ രേവതി അവനോട് അധികം അടുത്തില്ല… കാണുമ്പോഴൊക്കെ ഒഴിഞ്ഞു മാറി…. ഒരു പുഞ്ചിരി പോലും സമ്മാനിക്കാത്ത അവളുടെ ആ അകൽച്ച ദേവനു മനസ്സിലായിരുന്നു…..

അവളുടെ പിണക്കം മാറ്റാനെന്നോണം ആളൊഴിഞ്ഞ തക്കം നോക്കി ദേവൻ രേവതിയുടെ മുറിയിൽ കയറി വാതിൽ അടച്ചു.

“”എന്താ മോളെ… നിനക്കൊരു പിണക്കം “എന്നു പറഞ്ഞു കൊണ്ട് പിറകിലൂടെ അവളേ കെട്ടിപിടിച്ചു…. പക്ഷെ ദേവന് പണി പാളി….. രേവതി ആണെന്ന് വച്ചവൻ അച്ചുനെ ആയിരുന്നു കെട്ടിപിടിച്ചത്….. അച്ചു കുതറി മാറാൻ ശ്രമിച്ചു കൊണ്ടേയിരിന്നു..

“”””ശ്ശേ വിട്….. “”””

ഞാൻ വിടില്ല…. നീ എന്താ മിണ്ടാത്തെ…. ഇന്ന് എന്നെ കണ്ടിട്ട് മൈൻഡ് പോലും ഇല്ലല്ലോ.കല്യണം ആകുമ്പോഴേക്കും പിണങ്ങുവാണോ…. അവൻ പിടുത്തം ഒന്നുകൂടി മുറുക്കി….അപ്പോഴേക്കും വാതിൽ തുറന്നു രേവതിയും വിച്ചനും അകത്തു കയറി…അച്ചുനെ കെട്ടിപിടിക്കുന്ന ദേവനെ കണ്ടതും അവളുടെ ഉള്ളിൽ പുതിയൊരു ബൾബ് കത്തി…..

“””ദേവേട്ടാ….. “” രേവതി കുറച്ചുറക്കെ തന്നെ വിളിച്ചു…. പിന്നിൽ നിന്നും രേവതിയുടെ വിളി കേട്ടതും താൻ കെട്ടിപിടിച്ചത് ആരെയാണെന്നോർത്താവൻ ശങ്കിച്ചു… അച്ചുവാണെന്ന് മനസ്സിലായതും അവന്റെയുള്ളിൽ നിന്നും കിളികളെല്ലാം ഒരുമിച്ചു പാറി.

“”രേവതി… ഞാൻ… നിയാണെന്ന് വച്ചു…. ഇത് നിന്റെ മുറിയല്ലേ… ഹിമേ…. സോറി… ആള് മാറി പോയതാ…. “”

അവൻ ഓരോന്ന് പറയാൻ ശ്രമിച്ചെങ്കിലും രേവതി ചെവി കൊടുത്തില്ല…. അപ്പോഴേക്കും ആൾക്കാരൊക്കെ തടിച്ചു കൂടി…. അച്ചു കരയാനും തുടങ്ങി….

“””എനിക്കിനി… ഈ കല്യാണത്തിനു താല്പര്യം ഇല്ല..ന്നാലും ഇങ്ങനൊന്നും ഞാൻ പ്രതീക്ഷിച്ചില്ല ദേവേട്ടാ…. ഈ ചേച്ചിയെ കെട്ടിപിടിച്ചു നിന്നില്ലേ …. ഇടയ്ക്ക് അവൾ വിഷ്ണുവിനെ നോക്കി കണ്ണിറുക്കി… അഭിനയമാണെന്ന് അപ്പോഴാണ് വിഷ്ണുവിനു കത്തിയത്…

“””ഈ ചേച്ചിയെ തന്നെയങ്ങ് ദേവേട്ടൻ കെട്ടിക്കോ…. അതാണ്‌ നല്ലത്…. എല്ലാരുടെ മുന്നിലും നാണം കെട്ടത് ഈ പാവമല്ലേ…. നാളെ ഇവിടെ ഉയർന്നു പൊങ്ങുന്ന പന്തലിൽ ഇവരുടെ വിവാഹം നടക്കും…… എനിക്കിനി ദേവേട്ടനെ വേണ്ടാ “” രേവതി തറപ്പിച്ചു പറഞ്ഞു…. എല്ലാം കേട്ടതും സുഭദ്രയുടെ ബോധമായിരുന്നു പോയത്…. അച്ചുവും വേണ്ടെന്ന രീതിയിൽ തലയാട്ടി…

“”രേവതി…നീയെന്നെ തെറ്റ് ധരിച്ചിരിക്ക്യ….. “” ദേവൻ കെഞ്ചി….

“”എനിക്കൊന്നും കേൾക്കണ്ട… മര്യാദയ്ക്ക് നാളെ ഈ ചേച്ചിടെ കഴുത്തിൽ താലി കെട്ടിക്കോണം… “”.അതും പറഞ്ഞു രേവതി ഇറങ്ങി….

കൂടെ വിച്ചനും….”” അയ്യോ രേവതി… ഒന്ന് നിക്ക് …. ദേവനു ആൾ മാറിപോയതായിരിക്കും…. “

“”അതെനിക്ക് അറിയാം… എങ്ങനുണ്ട് അവരുടെ കാര്യത്തിൽ തീരുമാനം ആയില്ലേ “

അപ്പോൾ നീ ഇന്നലെ പറഞ്ഞ കാര്യോ? “”

“എന്ത് കാര്യം “”

അവൾ അറിയാത്തതായി ഭാവിച്ചു….

“”എന്നോട് നിന്നെ കെട്ടാൻ പറഞ്ഞില്ലേ…. മറന്നോ…. “

“”മറന്നിട്ടൊന്നുല്ല… ന്നാലും അതിനെ രണ്ടിനെയും ഒന്നിപ്പിക്കാൻ ഇതിനേക്കാൾ നല്ലൊരു സാഹചര്യം വേറെ കിട്ടുമെന്ന് തോന്നീല . അതാണ്‌ അവിടുന്ന് അങ്ങനൊക്കെ പറഞ്ഞത്….. “

“”അപ്പോൾ നാളെ നമ്മുടെ കല്യണം ഇല്ലേ… എനിക്ക് ആശ തന്ന് ചതിക്കുന്നോ ദുഷ്ട്ടെ… “” രേവതിക്ക് ചിരി പൊട്ടി…

“”ആലോചിക്കാട്ടോ…. ഇപ്പൊ ഏതായാലും അവർ ഒന്നാവട്ടെ… “”

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *