അശ്വതി ~ ഭാഗം 13 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

രാത്രി എത്ര ശ്രമിച്ചിട്ടും അച്ചുവിന് ഉറങ്ങാൻ കഴിഞ്ഞില്ല….. ആ സംഭവ വികാസങ്ങളോരോന്നും അവളുടെ കണ്ണിനെ ഈറൻ അണിയിച്ചു. ചിന്തകളുടെ കൂടാരത്തിൽ അവൾ ഏകാകിയായി…

“””പ്രിയപ്പെട്ടവൻ തന്നെ തന്റെ സ്വന്തമാവാൻ പോകുവായെന്നറിഞ്ഞിട്ടു കൂടി ഒന്നു സന്തോഷിക്കാൻ പറ്റുന്നില്ലലോ ഭഗവാനെ….. രേവതിക്ക് ഇങ്ങനൊരു മനംമാറ്റം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിക്കറിയാം നാളെ ഭാര്യ ആയാലും ദേവേട്ടന്റെ മനസ്സിൽ ഒരു സ്ഥാനം കിട്ടില്ലെന്ന്‌…. ആ നെഞ്ചിൽ പഴേ പോലൊന്നു ചായാൻ കഴിയില്ലെന്ന്…. പിന്നെന്തിനാ പേരിനു മാത്രം ഒരു ഭാര്യ ആവുന്നേ….. ദേവേട്ടന്റെ അച്ചു ആവാതെ വെറുമൊരു ഹിമയായി….ആരുമല്ലാത്തവളായി ഈ ജന്മം നിക്ക് കഴിയേണ്ടിവരുവോ…..അർഹിക്കുന്നവളായിട്ടും ആ സ്നേഹം കിട്ടാതെ വിതുമ്പേണ്ട ഗതി വരുവോ…… എന്നെ ഇനിയും പരീക്ഷിച്ചു മതി ആയില്ലേ ഭഗവാനെ….. “””

ചിന്തകളാൽ അവളുടെ ഉള്ളം പിടഞ്ഞു കൊണ്ടേയിരുന്നു… ആ ഹൃദയത്തിന്റെ വിങ്ങൽ ഒന്നുകൂടി ഉയർന്നു കണ്ണീരായി പെയ്തു….

അതേ സമയം എല്ലാവർക്കു മുന്നിലും നാണം കെട്ട അമര്ഷത്തിലായിരുന്നു ദേവൻ…രേവതി വിവാഹത്തിൽ നിന്നും പിന്മാറി എന്നറിഞ്ഞതോടെ ദേവന് ദേഷ്യവും സങ്കടവും ഒരുപോലെ വരാൻ തുടങ്ങി….

” ന്നാലും അവൾക്കു ഇത്രയേ എന്നെ വിശ്വാസം ഉള്ളു… ഞാനെത്ര കെഞ്ചി പറഞ്ഞതാ എന്റെ നിരപരാധിത്വം…. ഇനി എന്നെ പറ്റിക്കുന്നതാവോ?… അല്ലാതെ രേവതിക്ക് എങ്ങനെ കഴിഞ്ഞു എന്നെ വേണ്ടെന്ന് പറയാൻ……”

ആരോടെന്നില്ലാതെ അവൻ പുലമ്പി..കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. ആരെക്കെയോ തന്നെ കുറിച്ച് അതുമിതും പറയുന്നത് അവൻ ഇടയ്ക്കിടെ കേൾക്കുന്നുണ്ടായിരുന്നു.

അപ്പോഴാണ് രേവതി അവന്റെ അരികിൽ വന്നുനിന്നതറിഞ്ഞത്…. അവളെ കണ്ടതും വെളിച്ചത്തിന്റെ ചെറു കണം ഉള്ളിൽ മിന്നിമറഞ്ഞു.

“”എനിക്കറിയാം… നീയെന്നെ പറ്റിക്കുകയാണെന്ന്…ഹോ !!ഇപ്പോഴണ് ശ്വാസം ഒന്നു നേരെത്തെ വീണത്. ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല മോളെ “

ഉള്ളിലെ സങ്കടം അവന്റെ വാക്കുകളിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.. ദേവൻ അവളെ ചേർത്തണയ്ക്കാൻ ശ്രമിച്ചു. പക്ഷെ രേവതി ദൂരേക്ക് മാറി.

“‘മ്മ്മ്…. വേണ്ട ദേവേട്ടാ… ഞാൻ സീരിയസ് ആയി തന്നെ പറഞ്ഞതാ….ഹിമേച്ചിയെ തന്നെ ദേവേട്ടൻ വിവാഹം കഴിക്കണം… ദേവേട്ടനെ പോലെ തന്നെ ഹിമേച്ചിയും എല്ലാവരുടെ മുന്നിലും നാണം കെട്ടില്ലേ….അപ്പോൾ പിന്നെ ഇതല്ലാതെ വേറെ മാർഗൊന്നുല്ല….. എനിക്കു അല്പം പോലും വിഷമം ഇല്ല… ദേവേട്ടനും അങ്ങനെ തന്നെ ആയിരിക്കണം… ഹിമേച്ചിയെ സ്വീകരിക്കണം….. “

മോനോധൈര്യം കൈവെടിയാതെയുള്ള, ഒട്ടും പതർച്ച ഇല്ലാത്ത അവളുടെ ആ വാക്കുകൾ ദേവനെ അമ്പരപ്പിൽ ആക്കി…

“”നിനക്കെങ്ങനെ കഴിയുന്നു രേവതി…. എന്റെ മുഖത്തു നോക്കി ഇങ്ങനൊക്കെ പറയാൻ…. ഡി…. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല…”””

രേവതി അവന്റെ കണ്ണുകളിലേക്കു നോക്കി…. അവ നിറഞ്ഞിരുന്നു….മുഖമാകെ ദയനീയത പടർന്നിരുന്നു…..

ഇതിനെക്കാൾ ഇരട്ടി വേദന അനുഭവിച്ചതാ ആ ചേച്ചി….അപ്പോൾ ഈ കണ്ണുകൾ ഇത്തിരി നിറഞ്ഞെന്നു വച്ചു കുഴപ്പമൊന്നുമില്ല …. എല്ലാം നല്ലതിന് വേണ്ടിയാണെന്ന് കരുതിയാൽ മതി……. അവൾ ദേവന്റെ മുഖത്തു നിന്നു കണ്ണെടുക്കാതെ ആത്മഗതമായി പറഞ്ഞു..

“”‘രേവതി “”” ദേവന്റെ ആ വിളിയിൽ ഞെട്ടിയ അവൾ കൂടുതലൊന്നും പറയുവാൻ നിന്നില്ല….. പിന്തിരിഞ്ഞു നടന്നു

“”രേവതി “””

അവൻ ഒന്നുകൂടി വിളിച്ചു.

“”ദേവേട്ടാ… എനിക്കു താല്പര്യം ഇല്ല… പിന്നെ ഹിമേച്ചീടെ അഛനും അമ്മയും നാളെ ഇങ്ങു എത്തും….. എല്ലാം ദേവേട്ടൻ തന്നെ ചെയ്തു വച്ചതല്ലേ… എനിക്കിനി ദേവേട്ടനെ വേണ്ട… ആ പഴയ സ്നേഹം ഇപ്പോ എനിക്കില്ല…. “”

അത്രയും പറഞ്ഞു രേവതി പോയി… ദേവൻ മറുപടി പറയാൻ തുനിഞ്ഞെങ്കിലും അത് അതേപടിയങ്ങു വിഴുങ്ങി……

🌺🌺🌺🌺

“”മോളെ…. ദേ… അമ്മേടെ പൊന്നുമോളല്ലേ…. ഈ കല്യാണത്തിന്നു പിന്മാറല്ലേ…. ഇവിടം വരെ ഞാൻ എത്ര കഷ്ടപെട്ടു കൊണ്ടെത്തിച്ചതാണെന്ന് അറിയോ…… നിയായിട്ട് അത് തച്ചുടയ്ക്കരുത്…… “””രേവതിയുടെ മുടിയിഴകളിൽ തലോടി സുഭദ്രമ്മ പറഞ്ഞു…..

“”””ശ്ശേ…. അമ്മ ഒന്ന് നിർത്തുനിന്നുണ്ടോ….. എനിക്കു താല്പര്യം ഇല്ല…. നാളെ അവരുടെ വിവാഹമാണ് നടക്കേണ്ടത്….. “”

“”മോളെ.. ദേവന് ആള് മാറി പോയതായിരിക്കും… മോളാണെന്ന് വച്ചു അവളെ കേറി പിടിച്ചു… അതെന്റെ പൊന്നുമോളങ്ങു ക്ഷമിച്ചേക്ക്…. “””

അവർ കെഞ്ചി…

“””നടക്കില്ല അമ്മേ…. എനിക്കറിയാം ദേവേട്ടൻ തെറ്റൊന്നു ചെയ്തിട്ടില്ല എന്നു… പക്ഷെ നാളെ ഒന്നാകേണ്ടത് അച്ചുവും ദേവ്‌വേട്ടനുമാണ്.ദേവേട്ടന് ഒന്നും ഓർമ്മ ഇല്ലാഞ്ഞിട്ടല്ലേ…. ഉണ്ടായിരുന്നെങ്കിൽ അച്ചു തന്നെ ദേവേട്ടന്റെ ഭാര്യ ആയേനെ…””””

സുഭദ്രമ്മക്ക് ദേഷ്യം വരാൻ തുടങ്ങി….

“”””അപ്പോൾ… നീ അവരുടെ പക്ഷം നിൽക്കുകയാണല്ലേ….. ഒരു വിധത്തിലാ ഞാൻ അവന്റെ മനസ്സിൽ നിന്നെ കയറ്റി ഇരുത്തിയത്..എന്നിട്ട് നീ തന്നെ………ഒട്ടും ബുദ്ധി ഇല്ലാതായി പോയല്ലോ നിനക്ക് .'”

“അമ്മ ഒന്ന് നിർത്തുവോ “”

അപ്പോൾ നീ തീരുമാനത്തിൽ ഉറച്ചു തന്നാണല്ലേ…. “””

“”അഹ്.. അതെ…ഞാൻ നാളെ കല്യണപെണ്ണായി നിക്കില്ല…. “””

“””കാണിച്ചു തരാം… നാളെ കല്യണം കഴിഞ്ഞ് അച്ചു ഇവിടെ തന്നെയല്ലേ കഴിയേണ്ടത്… ഞാനവൾക് അപ്പോൾ പണി കൊടുത്തോളാം… നീ കല്യണത്തിൽ നിന്നും പിന്മാറിയതിന്റെ വിഷമത്തിലാ ഇപ്പോ ദേവൻ… എല്ലാം മറന്നു അച്ചുനെ സ്നേഹിക്കുവൊന്നു നമുക്ക് നോക്കാം ….. സമ്മതിക്കില്ല ഈ സുഭദ്ര…. “””

രേവതി അവരെ ഒന്ന് തറപ്പിച്ചു നോക്കി…

“”അമ്മ ഒന്ന് പോയി തരുവോ…. “” അവൾ സുഭദ്രയ്ക്ക് നേരെ കൈ കൂപ്പി…

പിറ്റേ ദിവസം വിളക്കും പറയുമെല്ലാംമായി കല്യാണ മണ്ഡപത്തിൽ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി…. എല്ലാ സംഭവ വികാസങ്ങളും വിച്ചൻ വീട്ടുകാരെ അറിയിച്ചിരുന്നത് കൊണ്ട് അച്ചുവിന്റെ അമ്മയും… മാഷും മുത്തശ്ശിയും എല്ലാം രാവിലെ തന്നെ തറവാട്ടിൽ എത്തി…. എല്ലാവരെയും കണ്ടതും അച്ചുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി….. അച്ചുവിനെ അണിയിച്ചൊരുക്കുന്ന തിരക്കിലായി രേവതി…. അവളോരോന്നും ഓടി നടന്നു ചെയ്യുന്ന കണ്ടപ്പോൾ അച്ചു അവളെ തന്നെ നോക്കി നിന്നു….. ആ നോട്ടം ശ്രദ്ധയിൽ പെട്ടതും രേവതി ഓരോന്ന് പറഞ്ഞു പിന്നെയും വിഷമം വരുത്താതെ കടിച്ചമർത്തി… ഒടുക്കം അച്ചു അവളുടെ കയ്യിൽ പിടിച്ചു വച്ചു….

“””””എങ്ങനെ…. ന്ത്‌ പറയണംന്ന് നിക്ക് അറീല…..ഒരിക്കലും സ്വന്തമാവില്ല എന്നു കരുതിയതിനെയാണ് നീ ഇപ്പോൾ എനിക്കു വിട്ട് തന്നത്….. എല്ലാം പൂർണ മനസോടെ തന്നെയാണോ രേവതി…..?? “”

ആ ചോദ്യത്തിൽ രേവതി ചെറുതായൊന്നു പതറിയിരിന്നു….

“””എന്റെ ചേച്ചി…. വേറെ എന്തേലും എന്നോട് പറയുന്നുണ്ടേൽ ചോദിക്ക്….. ദേവേട്ടന്റെ മേൽ എന്നേക്കാൾ അവകാശം ചേച്ചിക്ക് തന്നെയാ…””

“”അപ്പോഴും നീ പൂർണ സമ്മതത്തോടെയാ എനിക്കു വിട്ട് തന്നത് എന്നു പറയുന്നില്ലല്ലോ രേവതി…..?? “”””

“”ശ്ശോ… പൂർണ സമ്മതത്തോടെ അല്ലേൽ എനിക്കീ പണി മുഴുവൻ ഒപ്പിച് വെക്കേണ്ട ആവശ്യം ഉണ്ടോ…. ഒന്ന് പോയേ ചേച്ചി കുട്ടി…. “”

അച്ചു മെല്ലെയൊന്ന് ചിരിക്കാൻ ശ്രമിച്ചു… രേവതി മാറി നിന്നുകൊണ്ട് ചെറുതായി പുറത്തേക്ക് ചാടിയ കണ്ണീർ അച്ചു കാണാതെ തുടച്ചു …

“””ഇപ്പോ ദേവേട്ടൻ കുറച്ചു എതിർപ്പു ഒക്കെ കാണിക്കുവായിരിക്കും..പക്ഷെ അതിനെയൊക്കെ ന്റെ പൊന്നേച്ചി കുട്ടി മാറ്റി എടുത്തോണം… എപ്പോഴും കരഞ്ഞോണ്ട് നിക്കരുത്…. പിന്നെ ഒരു ഉണ്ണി വാവയോക്കെ ആയിട്ടുമ്പോൾ എല്ലാം ശെരി ആയ്ക്കോളും .. “””

തലയിലെ മുല്ലപ്പൂവ് ഒന്നുകൂടി ചൂടിച്ചു കൊണ്ട് രേവതി അങ്ങനെ പറഞ്ഞപ്പോൾ അച്ചുവിനു ചിരി പൊട്ടി….

🌺

മനസില്ല മനസോടെ ദേവനും ഒരുങ്ങി നിന്നു…കല്യാണ മണ്ഡപം ആളുകളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. കയ്യിൽ താലവുമായി അച്ചു മണ്ഡപത്തിലേക്ക് കയറി.. അവളുടെ ഹൃദയം ദ്രുത ഗതിയിലാകുന്നുണ്ടായിരുന്നു… ഒരു തരം മരവിപ്പ് ഉണർന്ന പോലെ അവൾ ദേവനെ നോക്കി…. മുഖത്തു ദേഷ്യവും…. വിഷാദവും മാത്രമേ അവനുണ്ടായിരുന്നുള്ളു….

താലി കെട്ടുന്നതിനു തൊട്ട് മുന്നേ വരെ അവൻ രേവതിയെ ദയനീയതയോടെ നോക്കി… അവളുടെ മുഖത്തു ഒരു ഭാവ വ്യത്യാസവും കാണാഞ്ഞവൻ അച്ചുവിന്റെ കഴുത്തിൽ ദേഷ്യത്തോടെ താലി ചാർത്തി… സങ്കടം നിറഞ്ഞിട്ടും അത് പ്രകടമാവാത്ത രേവതിയെ വിഷ്ണു മനസിലാക്കിയിരുന്നു…

അതേ സമയം താലി ചാർത്തുമ്പോൾ അച്ചു ഉള്ളുരുകി പ്രാർത്ഥിച്ചു…. സിന്ദൂരം നെറ്റിയിൽ പടർന്നപ്പോൾ ഒരു തുള്ളി കണ്ണീർ കവിൾതടം തട്ടിയിറങ്ങി….

ഇനിയെന്നും ദേവേട്ടൻ തന്റെ സ്വന്തമായിരിക്കണെയെന്നു പ്രാർഥിച്ചു…..

പക്ഷെ അവന്റെ ഒരു നോട്ടം പോലും അച്ചുവിലേക്ക് പടർന്നില്ല… ആളൊഴിഞ്ഞു തിരക്കുകൾ കുറഞ്ഞപോഴും ഒരു വാക്ക് പോലും മിണ്ടിയില്ല….വൈകുന്നേരമായപ്പോഴേക്കും മാഷും… ഭവാനിയമ്മയും വിച്ചനുമെല്ലാം വീട്ടിലേക്കു യാത്ര തിരിച്ചു..അമ്മാവൻ നിർബന്ധിച്ചതു കൊണ്ട് അവരെ യാത്രയയ്ക്കാൻ ദേവനും ചെന്നു…

“”എന്റെ മോൾ വിഷമിക്കണ്ടാട്ടോ..””

മാധവൻ മാഷ് അച്ചുവിനെ ചേർത്ത് നിർത്തി പറഞ്ഞു…

“”അടുത്താഴ്ച രണ്ടു പേരും വീട്ടിലേക്ക് വാ… കേട്ടോ””

ദേവനോടാണ് പറഞ്ഞതെങ്കിലും അവൻ ഗൗനിക്കാതെ മുഖം തിരിച്ചു…സുഭദ്ര അപ്പോൾ പുച്ഛ ഭാവത്തിൽ അവരെ അടിമുടിയൊന്നു നോക്കി ചിരി അടക്കി….വിഷ്ണു അവളെ കെട്ടി പിടിച്ചു….. ഒടുക്കം അവന്റെ കണ്ണുകൾ അകത്തളങ്ങളിൽ തന്നെ നോക്കി മിഴി നിറച്ച രേവതിയുടെ മുഖത്തേക്ക് പതിഞ്ഞു…..

“””അയ്യോ…. ഇപ്പോഴാണ് ഓർത്തത് കാറിന്റെ കീ എടുത്തില്ല…. “””

പോക്കറ്റിൽ കയ്യിട്ടു ചെറിയൊരു അഭിനയം നടത്തികൊണ്ടവൻ അകത്തേക്ക് ഓടി രേവതിയുടെ അടുത്തേക്ക് ചെന്നു….

“””പോവ്വാണ് ട്ടോ… പിന്നെ നീ പറഞ്ഞത് ഞാൻ മറന്നിട്ടില്ല ….. “””

ഒരു കള്ളചിരിയോടെ അവനങ്ങനെ പറഞ്ഞതും രേവതി അവനെ ഇറുകെ പുണർന്നു…..

“”ഇയാളുടെ അച്ചൂന് വേണ്ടി എല്ലാം ഉപേക്ഷിചിട്ട് എന്നെ തനിച്ചാക്കി പോകുവാണോ…. “””

അവൾ കരയുവാൻ തുടങ്ങി…വിഷ്ണു അവളെ ഒന്നുകൂടി ചേർത്ത് നിർത്തി….

“”ഞാൻ വരും പെണ്ണേ…. അവരുടെ കാര്യങ്ങൾ ഒന്ന് കലങ്ങി തെളിയട്ടെ…. ഈ വിഷ്ണു വന്നു കൊണ്ടുപോകും എന്റെ രേവതിയെ…. പിന്നെ എന്റെ അച്ചുനെ നിന്റമ്മയുടെ കയ്യിൽ നിന്നും രക്ഷിച്ചെക്കണേ… സുഭദ്ര ഭദ്രകാളി ആകാതെ നോക്കണേ….. ചിരിച്ചു കൊണ്ട് അവൻ ചെറുതായി ആ നെറ്റിയിൽ ചുംബിച്ചു…..പിന്നെ ഒന്ന് ഊർന്നിറങ്ങാൻ നോക്കിയതും രേവതി ഒഴിഞ്ഞു മാറി…..

“””പോയിട്ട്…. വാ…..ഞാൻ ഇവിടെ ഉണ്ടാകും “നിറഞ്ഞ കണ്ണുകളോടെയവൾ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവനെ യാത്രയാക്കി.

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *