അശ്വതി ~ ഭാഗം 16 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

രാവിലെ അച്ചു കണ്ണുകൾ തുറന്നു നോക്കുമ്പോൾ തന്നെയും കെട്ടിപിടിച്ചുറങ്ങുന്ന ദേവനെയായ്രുന്നു കണ്ടത്. ഇടുപ്പിലൂടെ കയ്യിട്ടു ചേർത്ത് നിർത്തിയ അവനെ അച്ചു അത്ഭുതത്തോടെ നോക്കി…. ഇനി അറിയാതേ വന്നു പിടിച്ചതായിരിക്കുവോ…. അവൾ കയ്യടർത്തി മാറ്റി എഴുന്നേറ്റു.

കുളി കഴിഞ്ഞു വന്ന് ദേവന്റെ അരികിലായി ചെരിഞ്ഞൊന്ന് ഇരുന്നു…. ആ മുഖത്തു കണ്ണിമ വെട്ടാതെ നോക്കി…. താടിയിൽ മെല്ലെയൊന്നു പിടിച്ച് വലിച്ചു…. പിന്നെ അവനെ തൊട്ട അവളുടെ വിരലുകളിൽ സ്വയമൊന്ന് മുത്തി….

“””ഹോ…. ഇപ്പോഴാ ഒന്ന് നേരാവണ്ണം കാണുന്നെ… ഈ മുഖത്തിനൊന്നും ഒരു മാറ്റോം ഇല്ലല്ലോ ദേവൻ മോനെ….. പക്ഷെ മനസ്സല്ലേ മാറി പോയത്… പറഞ്ഞിട്ട് കാര്യം ല്ലാ… എന്റെ വിധി…. അവനറിയാതെ അച്ചു ആ കണ്ണുകളിൽ ഉമ്മ വച്ചു… മുടിയിഴകളിൽ തലോടി…..അപ്പോഴേക്കും അടുക്കളയിൽ സുഭദ്രയുടെ വക തട്ടും മുട്ടും കേൾക്കാൻ തുടങ്ങിയിരുന്നു… അച്ചു ചെല്ലാത്തതിന്റെ ദേഷ്യമാണ് അതെന്ന് അവൾക്ക് മനസിലായി… പിന്നെ നേരെ അടുക്കള ലക്ഷ്യമാക്കി നടന്നു.

“””ഇന്നലെ ഒരു ദിവസം മാത്രം ജോലി ചെയ്യാനല്ല ഞാൻ പറഞ്ഞെ…ഇന്നെന്താ പിന്നിത്രെ വൈകിയേ…. എല്ലാം വേഗം നോക്ക്….. “”

അടുക്കളയിൽ നിന്നവർ പതിവ് പല്ലവി മൊഴിഞ്ഞു. അച്ചു ഒന്നും മിണ്ടാതേ ഓരോന്ന് ചെയ്തു. സുഭദ്ര അപ്പോഴേക്കും സ്ഥലം കാലിയാക്കി… അച്ചു ഒരു ഗ്ലാസ്‌ ചായ ഉണ്ടാക്കി ദേവന് കൊടുക്കാൻ ചെന്നു… മുറിയിൽ എത്തിയതും അവൻ എഴുന്നേറ്റിരുപ്പുണ്ടായിരുന്നു. ഇപ്രാവശ്യം അവന്റെ കയ്യിൽ കൊടുക്കാനുള്ള ധൈര്യം അച്ചു കാണിച്ചില്ല … ദേവനാണെങ്കിലോ ചായ വാങ്ങാനുള്ള എല്ലാ തയ്യാറെടുപ്പിലുമായിരുന്നു….. അച്ചു ചായ ടേബിളിൽ വച്ചു….പിന്നെ ഒന്നും പറയാതെ പോകാൻ നോക്കി….

‘”ഹിമ… “” അവൾ ഒന്നു പിന്നിലേക്ക് തിരിഞ്ഞു… ദേവനോട് അത്ര വലിയ അടുപ്പം കാണിച്ചില്ല …

“”കയ്യിലെ മുറിവ്…….. അത് പോയില്ലേ…. “”

“”ഇല്ല… പോയില്ല… എന്തെ..? “”

“”ഒന്നുല്ല “” ദേവൻ ഒന്ന് ചമ്മി.

“”ഇന്ന് വൈകുന്നേരം നമുക്ക് നിന്റെ വീട് വരെ ഒന്നു പോയാലോ… അച്ഛൻ പോകാൻ പറഞ്ഞതല്ലേ… ഇന്ന് തന്നെ പോയേക്കാം “

ഇത്ര പെട്ടെന്നുള്ള അവന്റെ മനം മാറ്റത്തെ കുറിച്ചു അച്ചു ആലോചിച്ചു. അവൻ ഓരോന്ന് സംസാരിക്കുമ്പോൾ ഉള്ളിൽ ഒരു സന്തോഷം തോന്നിയെങ്കിലും അതൊന്നും മുഖത്തു പ്രകടമാക്കിയില്ല.

“””അതിനു സർനു അറിയോ എന്റെ വീട് എവിടന്നെന്ന്…. ഇല്ലല്ലോ.. ഞാൻ വിചേട്ടനോട് വരാൻ പറയാം….””

വാക്കുകളിലോരോന്നിലും അച്ചു കപട ഗൗരവം നടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി…

“””ശ്ശേ ….. ഞാനിന്നലെ മോശമായി പെരുമാറിയതിന്റെ എല്ലാ അമര്ഷവും അവൾക്കുണ്ട്….സോറി പറഞ്ഞതൊന്നും ഈ പോത്ത് ഇന്നലെ രാത്രി കേട്ടതും ഇല്ലല്ലോ….. “”

ദേവൻ പിറുപിറുത്തു കൊണ്ട് അച്ചുവിന്റെ പിന്നാലെ അടുക്കളേൽ ചെന്നു…. അവിടുന്ന് ഗ്ലാസും വെള്ളവുമെല്ലാം എടുക്കുന്നപോലാക്കി അച്ചുനെ നോക്കി… പക്ഷെ പെണ്ണ് മൈൻഡ് ആകിയതെയില്ല… അതേസമയം അവന്റെ ഈ ക്രിയകളൊക്കെ മനസ്സിൽ ഇട്ടു ആനന്ദിക്കുകയായിരുന്നു അച്ചു….

“””എന്താ…. മോനെ ദേവാ…. എന്തേലും വേണേൽ പറഞ്ഞാൽ പോരെ. ഈ അമ്മായി കൊണ്ട് തരില്ലേ…. “” പെട്ടെന്ന് അവിടെ സുഭദ്ര കയറി വന്നു.അവരുടെ വർത്തമാനത്തിൽ ഗ്ലാസിലെ വെള്ളം മുഴുവൻ ദേവൻ ഒറ്റയടിക്ക് കുടിച്ചു തീർത്തു.

“”അല്ല…. വെള്ളം കുടിക്കാൻ വന്നതാ…. കിട്ടി….കുടിച്ചു…. “

അതും പറഞ്ഞവൻ മെല്ലെ അവിടുന്ന് തലയൂരി….

“ഇനിയവളോടൊന്ന് സംസാരിക്കാൻ രാത്രിയാവണം.. അതും പറയാൻ പറ്റില്ല… പോത്ത് പോലെ കിടന്നുറങ്ങില്ലേ…”

🌺

“ദേവന് നിന്നോട് സ്നേഹം വല്ലതും തോന്നി തുടങ്ങിയോഡി….?? മട്ടും ഭാവവും എല്ലാം കണ്ടിട്ട് അങ്ങനെ തോന്നുന്നല്ലോ…. ആാാാ…. അവൻ സ്നേഹിക്കട്ടെ….എന്നിട്ട് എല്ലാം അറിഞ്ഞതിനു ശേഷം അതിന്റെ ഇരട്ടി നിന്നെ വെറുക്കട്ടെ… അപ്പോഴല്ലേ ഒരു ഭംഗി കിട്ടു…. ‘”

മനം മടുപ്പിക്കുന്ന അവരുടെ വർത്മാനം അച്ചുവിന് തീരെ ഇഷ്ടപെട്ടില്ല…. പക്ഷെ പ്രതികരിച്ചില്ല. ഉള്ളിൽ ദേഷ്യത്തോടൊപ്പം സങ്കടവും വിറങ്ങലിച്ചു. ഉച്ച കഴിഞ്ഞപ്പോഴേക്കും വിഷ്ണു അവരെ കൊണ്ടുപോകാൻ വന്നു….അടുക്കളയിൽ നിന്നും നേരമില്ലാതെ തിരയുന്ന അച്ചുവിനെ കണ്ടപ്പോൾ ആ ഉള്ളു പിടഞ്ഞു.. ദേവനോട് ദേഷ്യം തോന്നി..

“””അച്ചു…… ”

അവൻ അടുത്തേക്ക് ചെന്നു വിളിച്ചു…

“”ഹ… നീ ഇത്രപെട്ടെന്ന് വന്നോ വിച്ചാ… എനിക്കറിയാം രേവതിയെ കാണാനല്ലേ ഇത്ര തിടുക്കപ്പെട്ടു വന്നേ…. “

അവൾ കളിയാക്കി…. വിച്ചൻ ചുറ്റുമൊന്നു നോക്കി.

“”ഇത്രേം നാളും ഇവിടെ അടുക്കളേൽ സഹായത്തിനു ആൾക്കാരെ കണ്ടിരുന്നല്ലോ… ന്നിട്ടിപ്പോ നീ മാത്രം…? ‘”

‘”അതൊന്നും വിച്ചേട്ടൻ കാര്യാക്കണ്ട… ഞാൻ ഹിമ അല്ലെന്നു ദേവേട്ടനെ അറിയിക്കുമെന്ന് ഭീഷണിപെടുത്തി വച്ചിരിക്ക്യ അമ്മായി… രേവതിയെ പോലും എന്റടുത്തു നിന്നും പിൻമാറ്റി… അതാണ്…. നീ ഇരിക്ക് ഞാൻ ചായ എടുക്കാം….””

ന്തോ അതൊക്കെ കേട്ടപ്പോൾ വിച്ചനു വിഷമായി…വൈകുന്നേരമായപ്പോഴേക്കും നല്ല മഴയും കാറ്റുമൊക്കെ വരാൻ തുടങ്ങി .. നാളെ പോയാൽ മതിയെന്ന് അമ്മാവൻ വിലക്കി…. കേട്ടപ്പോൾ വിച്ചനും സന്തോഷമായി… അവൻ രേവതിയെ നോക്കി….അവളും വിഷ്ണുവിനൊരു ചിരി കൊടുത്തു …. ഇതൊക്കെ ദേവൻ കാണുന്നുണ്ടായിരുന്നു…..

“”ഓ…. അപ്പോൾ ഡോക്ടറേ കണ്ടപ്പോൾ ഈയുള്ളവനെ തേച്ചതാണല്ലേഡി കഴുതേ….അവൻ പല്ല് ഞെരിച്ചു..

“”അല്ല… ഞാൻ എന്തിനാ ദേഷ്യപ്പെടുന്നെ…. ഉള്ളതിനെ അങ്ങ് പൊന്നുപോലെ നോക്കാം… രേവതിന്ന് വിചാരിച്ചു നിന്നാൽ എന്റെ ലൈഫ് അങ്ങ് പോകും….ഹിമ…. അവളാണ് ഇനി എല്ലാം….” ദേവൻ മനസിൽ ഓരോന്ന് കുറിച്ചിട്ടു.

രേവതിയും വിഷ്ണുവും ഇടയ്ക്കിടെ മാറി നിന്നു സംസാരിക്കുന്നതെല്ലാം ദേവൻ ശ്രദ്ധിച്ചിരുന്നു. ഉള്ളിൽ ദേഷ്യം ഇരച്ചു കയറിയെങ്കിലും കണ്ണുകളിൽ തന്നെ അവൻ ദഹിപ്പിച്ചു.

രാത്രിയിൽ എല്ലാവരും ഭക്ഷണം കഴിച്ചു പിരിഞ്ഞു…. ഹിമ ഒന്ന് മുറിയിൽ വരാൻ ദേവൻ അക്ഷമനായി കാത്തിരുന്നു…. ഇടയ്ക്കിടെ വാതിൽക്കൽ ചെന്ന് എത്തി നോക്കി…. ഒടുവിൽ അകലെ നിന്നവൾ വരുന്നത് കണ്ടതും മുറിയിലേക്ക് തിരിഞ്ഞോടി വാതിലിനിടയിൽ ഒളിച്ചു. ഹിമ മുറിക്കകത്തു കയറിയതും പെട്ടെന്ന് തന്നവൻ വാതിൽ അടച്ചു അവളെ പിടിച്ച് വലിച്ചു അവനോട് ചേർത്തു നിർത്തി….ദേവന്റെ ആ പ്രവൃത്തിയിൽ ആകെ സ്തംഭിച്ച അവസ്ഥയിൽ ആയി പോയി അച്ചു….. എന്തോ ഒരു നാണം കലർന്ന ചിരി ആ മുഖത്തു പൂത്തു….

“””ഹിമേ…. നിനക്കെന്നോട് ദേഷ്യാണോ..? “

”എന്തിനു…. ‘”‘

“” ഇന്നലെ അങ്ങനൊക്കെ പെരുമാറിയതിന്…. മ്മ്?? “”

“”എനിക്ക് ദേഷ്യം ഒന്നുല്ല…. എന്നെ വിട്…. ഭയങ്കരം ക്ഷീണം കിടക്കണം….. “”

അവൻ വിടാതെ പിടിച്ചു….

“””നാളെ പോവേണ്ടതല്ലേ…. പണി എടുത്ത് ആകെ നടു ഒടിഞ്ഞിരിക്കുവാ….കിടക്കണം പ്ലീസ്… “”

കയ്യിൽ അമർന്ന ദേവന്റെ കൈകളെ അച്ചു വിടുവിച്ചു…. പിന്നെ കട്ടിലിനു ചാരെ പോയി കിടന്നു… പിന്നാലെ ദേവനും…. മനസ്സിൽ ഒരായിരം പൂത്തിരികൾ കത്തിയ അവസ്ഥ ആയിരുന്നു അപ്പോൾ അച്ചൂന്….ചരിഞ്ഞു കിടക്കുന്ന അച്ചുവിന് നേരെ ദേവനും കിടന്നു…. പതിയെ കെട്ടിപിടിച്ചു….

“””ഹിമേ…. ഇനി ഞാൻ വേദനിപ്പിക്കില്ലട്ടോ…. സോറി….സോ……..റീ…

അപ്പോഴേക്കും അച്ചു അവനു അഭിമുഖമായി മുഖം അടുപ്പിച്ചു…… കൈകൾ ഒന്നുകൂടി അമർത്തികൊണ്ട് അവനും….. മെല്ലെ കണ്ണുകൾ കൂമ്പിഅടഞ്ഞു കൊണ്ട് ചുണ്ടുകൾ അടുക്കാൻ തുടങ്ങിയതും സുഭദ്രയുടെ വാക്കുകൾ അച്ചുവിനെ ഓർമിപ്പിച്ചു….

“”നിന്നെ അവൻ സ്നേഹിക്കട്ടെ…. എന്നിട്ട് വെറുക്കട്ടെ….. “””

ആ വാക്കുകൾ കാതിൽ മുഴങ്ങുന്ന പോലെ തോന്നിയപ്പോൾ അച്ചു പിന്മാറി… “”നിങ്ങളെ സ്നേഹിക്കാൻ പോലും ഇപ്പൊ പേടി ആണല്ലോ ദേവേട്ടാ.. (ആത്മ )

ന്തോ ആലോചിച്ചു കിടക്കുന്ന അച്ചുനെ കണ്ടതും …… എന്താ എന്ന രീതിയിൽ അവൻ പുരികമുയർത്തി….. പിന്നെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു… അച്ചുവും തന്റെ പാതിയുടെ സ്നേഹം കിട്ടാനെന്നോണം പിന്നൊന്നും ഓർക്കാതെ ആ നെഞ്ചിൽ ചാരി….

“””ഇല്ല…. ഇനി എന്നെ വെറുത്താലും സാരില്ല…. ഇപ്പോ കിട്ടുന്ന ഈ സ്നേഹം അതെനിക്ക് അനുഭവിക്കണം…. “”

ദേവൻ അവളുടെ മുടിയിഴകളിൽ തലോടി…. നെറ്റിയിൽ ചെറിയൊരു ചുംബനം നൽകി…..അച്ചു വിധേയത്തോടെ സ്വീകരിച്ചു. അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി…. എന്തോ ഒരു പരിചയ ഭാവം അപ്പോൾ ദേവന് തോന്നി. പിന്നെ രാത്രിയിലെപ്പോഴോ രണ്ടുപേരും മയങ്ങി.

“‘അശ്വതി……. “”

പെട്ടെന്നുള്ള ആ വിളി ദേവന്റെ നാവിൽ നിന്നും കേട്ടതും ഒരു പിടച്ചിലോടെ അച്ചു അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കി..

“”‘അശ്വതി….. അച്ചുവേ………. നിനക്ക് മുല്ലയുടെ മണമാ….. നീ അടുത്ത് വരുമ്പോൾ തന്നെ പിടിച്ചൊന്ന് മണപ്പിക്കാൻ തോന്നുവാ…… “”‘ സ്വപ്നത്തിൽ ദേവൻ പണ്ടെങ്ങോ തങ്ങൾ സംസാരിച്ച കാര്യങ്ങൾ പറയുന്നത് കേട്ട് അച്ചു വിറയലോടെ നിന്നു…..

“””അപ്പോൾ…. പ്പോൾ ഈ സ്വപ്നം ദേവേട്ടൻ നാളെ ഓർത്താൽ….. ആ അശ്വതി ഞാൻ ആണെന്ന് തിരിച്ചറിയില്ലേ ??…. ഇനി ഓർമ്മകൾ ഒക്കെ തിരികെ കിട്ടിയോ……? എന്നെ ഇനി വെറുക്കുവോ….. “”

അന്ന് രാത്രി ചരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അച്ചുവിന് പിന്നെ ഉറക്കം വന്നില്ല….ഒരു നൂറായിരം ചോദ്യങ്ങൾ ആ മനസിനെ പിടിച്ചുലച്ചു….

തുടരും.

Leave a Reply

Your email address will not be published. Required fields are marked *