അശ്വതി ~ ഭാഗം 17 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ദേവൻ കൺ തുറന്നു നോക്കുമ്പോൾ കുളിച്ചു വന്നു കണ്ണാടിക്കുമുന്നിൽ നിക്കൽക്കുന്ന അച്ചുവിനെ ആയിരുന്നു കണ്ടത്…. കുറെ സമയം ദേവൻ അവളെ വെറുതെ അങ്ങനെ നോക്കി കിടന്നു .അലക്ഷ്യമായി കിടക്കുന്ന സാരിയും… മുടിത്തുമ്പിൽ നിന്നുമിറ്റു വീഴുന്ന വെള്ളത്തുള്ളികളും… ദേഹത്തു നിന്നും മുത്തുമണികൾ പോലെ തിളങ്ങുന്ന നനവിന്റെ ബാക്കിയും എല്ലാം അവന്റെ കണ്ണുകളെ അവളിലേക്ക് തന്നെ അടുപ്പിച്ചു.

“”ഒന്ന് ചെന്ന് കെട്ടിപിടിച്ചാലോ …….അല്ലേൽ വേണ്ട…..”

മുഖത്തു ഗോഷ്ട്ടി കാണിച്ചു കൊണ്ടവൻ തല വഴി പുതപ്പ് മൂടി….. അപ്പോഴും കണ്ണുകളിൽ ഹിമ മാത്രമായിരുന്നു.

“‘”ശ്ശോ.. ഈ പെണ്ണിന് ഇത്രേം ഭംഗി ഉണ്ടായിരുന്നോ….. അല്ല ഞാൻ എന്തിനാ അവളെ കെട്ടിപിടിക്കുന്നതിൽ പിശുക്ക് കാണിക്കുന്നേ…. എന്റെ ഭാര്യ അല്ലേ…. പിന്നെ വേറെ ആരയേലും പോയി പിടിക്കാൻ പറ്റുവോ “””

മെല്ലെ ഒന്നുകൂടി പുതപ്പ് മാറ്റി ഒളിഞ്ഞു നോക്കി…… പിന്നെ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്ന് പിറകിലൂടെ കെട്ടിപിടിച്ചു….ഒരു ഞെട്ടലായിരുന്നു അപ്പോൾ അച്ചൂന്.

അവൻ മുഖം കാർകൂന്തലിനിടയിലൂടെ ഒന്നമർത്തി. ആ മുടിയിഴകളുടെ മാസ്മരിക ഗന്ധം ഒന്നാസ്വദിച്ചു….. ദേവന്റെ കൈ വിരലുകൾ അവളുടെ അണി വയറിനെ തഴുകികൊണ്ടിരുന്നു .

അതേ സമയം ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്ന ചിന്തയിലായിരുന്നു അച്ചു….

“”അപ്പോൾ ഇന്നലെ രാത്രി പറഞ്ഞതും സ്വപ്നം കണ്ടതൊന്നും ദേവേട്ടൻ ഓർക്കുന്നില്ലേ…..ഈശ്വര.. ഞാൻ അച്ചുവാണോ അതോ ഹിമയോ…. എനിക്ക് തന്നെ ഒന്നും മനസിലാവുന്നില്ലല്ലോ… “

അവൾ മനസിൽ ഓർത്തു.

ദേവൻ കഴുത്തടിയിൽ മുഖമമർത്തിയതും അച്ചു ചെറുതായൊന്നു പിടഞ്ഞു….അപ്പോഴും അതിനെയൊന്നും പൂർണമായി ആസ്വദിക്കാൻ അവൾക്കു പറ്റുന്നുണ്ടായിരുന്നില്ല….

“””ഹിമേ…. “”

ചെവിയോരം ചേർന്ന് ദേവൻ അങ്ങനെ വിളിച്ചതും അച്ചു അവനെ ഒന്ന് തിരിഞ്ഞു നോക്കി….

“അപ്പോ സ്വപ്നം കണ്ടതൊന്നും ഓർമയില്ലല്ലേ… നന്നായി…. ഹിമയെ സ്നേഹിക്കുന്നത് ആസ്വദിക്കാലോ…. കുറച്ചു നാളെങ്കിൽ അത്രയും… “

“”ഹിമേ… നീ എന്താ എന്നെ കാണുമ്പോൾ ഇങ്ങനെ ഓർക്കുന്നെ…?? എപ്പോഴും ഏതേലും ലോകത്ത് ആയിരിക്കും…. ന്ത്‌ പറ്റി “” ദേവൻ അവളുടെ മൂക്കിനറ്റം പിടിച്ച് വലിച്ചു..

“”ഒന്നുല്ല….””‘

“”ഒന്നുല്ലേ…? ഏയ് അങ്ങനെ പറയല്ലേ..? “

“””അതല്ല…. നമുക്ക് പോകാൻ റെഡി ആവണ്ടേ…. കുളിക്ക്….. ഞാൻ അപ്പോഴേക്കും ചായ എടുക്കാം…. ” അതും പറഞ്ഞു ഹിമ പോകാൻ തുനിഞ്ഞതും ദേവൻ ഒന്നുകൂടി പിടിച്ചു വലിച്ചു…

“”എങ്ങോട്ടാ ഈ തിരക്കിട്ട് ഓടുന്നെ… അവിടെ നിക്ക്… “

അവൾക്കു നാണത്തിന്റെ കുളിർമഴ തന്നെ ഉള്ളിൽ പെയ്യുന്നുണ്ടായിരുന്നു. ദേവന്റെ മുഖത്തു നോക്കാൻ പറ്റാത്തത്ര ചമ്മൽ പോലെ….

“””ഇന്നലെ കിടക്കണം… ഉറങ്ങണം എന്നൊക്കെ പറഞ്ഞത് പോലെ ഇന്ന് നടക്കൂലാട്ടോ മോളെ… “‘

അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു… അച്ചു മെല്ലെ ഒന്നവനെ നോക്കിക്കൊണ്ട് പുറത്തേക്കിറങ്ങി..

🌺🌺🌺🌺

“””നീയും വരുന്നോ… രേവതി… വാ… അച്ചൂടെ നാടൊക്കെ കാണാം. പിന്നെ നമുക്ക് സ്വസ്ഥമായി സൊള്ളുകേം ചെയ്യാം…

വീടിന്റെ മതിലിനടുത്തു നിന്നുകൊണ്ട് സംസാരിക്കുകയായിരുന്നു വിച്ചനും രേവതിയും… അവർക്കിടയിലെ സംസാരം അച്ചുവും കേൾക്കുന്നുണ്ടായിരുന്നു.

“”ആഹാ.. അങ്ങനെ ഇപ്പോ വേണ്ട… കെട്ടി കൊണ്ട് പോ… ന്നിട്ട് ന്ത്‌ വേണേലും ആവാം “

“”ഓഹോ… “”

അവർ സംസാരിക്കുന്നതിനിടയിലായി ഒരു ചെറു മടിയോടെ അച്ചു ചെന്നു…. അവളുടെ പരിഭ്രമം കണ്ടിട്ടാകണം…. എന്തോ സീരിയസ് കാര്യമാണെന്ന് രണ്ട് പേർക്കും പിടികിട്ടി…

“”ന്താ ചേച്ച്യേ… വല്ലതിരിക്കുന്നെ… “

രേവതി അങ്ങനെ ചോദിച്ചതും തലേ ദിവസം ഉറക്കത്തിൽ ദേവൻ സംസാരിച്ച കാര്യങ്ങളെ കുറിച്ചെല്ലാം തുറന്നു പറഞ്ഞു… എല്ലാം കേട്ടതും വിച്ചനു സന്തോഷമാണ് തോന്നിയത് …

“”ഡി….. ഇതൊരു പോസിറ്റീവ് ആയ കാര്യമാണ്….. ചികത്സ എത്ര പെട്ടെന്ന് തുടങ്ങുന്നു അത്രയും നല്ലത്…. അവനു ഓർമ ശക്തി ഡെഫിനിറ് ആയും തിരിച്ചു കിട്ടും….. “””

“‘ഹാ,,,ചേച്ചി.. മുൻപൊരിക്കൽ ഞനും കേട്ടിരുന്നു… ദേവേട്ടൻ ഇങ്ങനെ ഓരോന്ന് പറയുന്നത്… “

രേവതിക്കും വിച്ചനും ഒരുപോലെ ആഹ്ലാദം തോന്നിയെങ്കിലും അച്ചുവിന് ടെൻഷൻ കൂടുകയാണ് ചെയ്തത്…. അവൾ ദയനീയതയോടെ വിഷ്ണുവിനെ നോക്കി…

“”എല്ലാം അറിഞ്ഞു കഴിയുമ്പോൾ എന്നെ വെറുക്കുവോ വിച്ചാ…. ഓര്മയില്ലാത്ത സമയം ദേവേട്ടനെ കോമാളിയാക്കിന്നൊക്കെ ദേവേട്ടൻ ചിന്തിച്ചാലോ…പോരാത്തതിന് അമ്മായി പറഞ്ഞു പിടിപ്പിച്ച കാര്യങ്ങൾ…… എന്നെ വെറുത്താലോ…. എനിക്ക് പേടി തോന്നുവാ… “”

“ഒന്നും പേടിക്കാനില്ല…. ദേവന്റെ നാട്ടിലേക്ക് തന്നെയല്ലേ ഇപ്പോൾ നമ്മൾ പോകുന്നെ… അവനു അവിടെ നിന്നും തന്നെ ഓർമ്മകൾ എല്ലാം തിരികെ കിട്ടും….പിന്നെ… നിന്റെ സ്നേഹം എത്രത്തോളം അവന്റെ ഉള്ളിൽ ഉണ്ടോ… അതുപോലിരിക്കും അവന്റെ മാറ്റം… എങ്കിലും നമുക്ക് നല്ലത് വരാൻ പ്രാർത്ഥിക്കാം “

അച്ചു വീണ്ടും മൂകയായി…

ഉച്ച കഴിഞ്ഞപൊഴേക്കും അവർ പോകാൻ തയ്യാറെടുത്തു. എല്ലാവരോടും യത്ര പറഞ്ഞു തറവാട്ടിൽ നിന്നിറങ്ങി… യാത്രയിൽ എപ്പോഴോ ദേവൻ അച്ചുവിന്റെ തോളത്തോടെ കയ്യിട്ടു ചേർത്ത് പിടിച്ചു… അതൊക്കെ കാണുമ്പോൾ വിച്ചനു ചിരി പൊട്ടി…. യാത്രയ്ക്കൊടുവിൽ അച്ചുവിന്റെ നാട് എത്തിയപ്പോഴേക്കും ദേവൻ പുറത്തേക്ക് നോക്കി…. അതിന്റെ ഗ്രാമീണതയിൽ ഒന്നു മുഴുകി ..

‌”””ദേവേട്ടന് ഇഷ്ടായോ… ഏട്ടന്റെ നാട് പൊലെന്ന്യാ….. “”

‌””മ്മ്.. അതല്ല… മുൻപെപ്പോഴോ ഇതൊക്ക കണ്ടിരുന്ന പോലൊരു തോന്നൽ….. “”

‌അച്ചു ഒരു നിമിഷം വിച്ചനെ നോക്കി… അവന്റ ചുണ്ടിൽ പ്രതീക്ഷയുടെ ഒരു നറുചിരി വിരിയുന്നുണ്ടായിരുന്നു…

വീട്ടിലെത്തിയപ്പോഴേക്കും എല്ലാവരും അവരെ സ്വീകരിച്ചു…. അവിടെ എത്തി തുള്ളി ചാടി നടക്കുന്ന അച്ചു ദേവന് അത്ഭുതമായിരുന്നു… ഇത് പോലൊരെണ്ണമാണോ അവിടന്ന് ഒതുങ്ങി ജീവിച്ചതെന്നവൻ ആലോചിച്ചു പോയി. ഇടയ്ക്കിടെ അവളോട് സംസാരിച്ചോണ്ട് നിക്കാൻ അവനു തോന്നി. ദേവൻ അച്ചുവിനോട് സ്നേഹത്തോടെ സംസാരിക്കുന്നതൊക്കെ കണ്ടപ്പോൾ വീട്ടുകാർക്കും ഒരാശ്വാസം തോന്നിയെങ്കിലും ചെറിയൊരു വേദനയും നൽകി….അതേ സമയം എന്തോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച പോലായിരുന്നു വിച്ചൻ……ദേവനെ പഴേ പോലാക്കുവാനുള്ള ഓരോ വഴികൾ അവൻ ഓർത്തു കൊണ്ടിരുന്നു….

രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു…… അതിനിടയിലായി ഭവാനി അമ്മ അറിയാതെ അശ്വതിയെ അച്ചുവേ…. ന്നു വിളിച്ചു പോയി…..ദേവനും അത് ശ്രദ്ധിച്ചു….

“അച്ചുവോ? “അവൻ ചോദിച്ചു

”’ആഹ്….. ഞങ്ങൾ അങ്ങനയാ ഹിമ മോളെ വിളിക്കാറ്… അതാണ്‌….മോനോട് ഇവൾ പറഞ്ഞില്ലായിരുന്നോ…?

ഭവാനി അമ്മ ഒന്ന് പരുങ്ങികൊണ്ട് പറഞ്ഞു…അവൻ ഒന്ന് ചിരിച്ചു കൊണ്ട് അച്ചുവിനെ നോക്കി…..ഭക്ഷണം കഴിച്ചു കഴിഞ്ഞ് എല്ലാവരും ഒരുമിച്ചിരുന്നു സംസാരിച്ചു…എന്തോ തറവാട്ടിൽ നിന്നും കിട്ടുന്നതിനെക്കാൾ ഒരായിരം ഇരട്ടി സുഖവും സന്തോഷവും അവിടെ കിട്ടുന്നതായി ദേവന് തോന്നി ….

🌺🌺🌺

അച്ചു എഴുതിയ കവിതകളൊക്കെയും വായിച്ചിരിക്കുകയായിരുന്നു ദേവൻ… എല്ലാം പ്രണയം തുളുമ്പുന്ന വരികൾ…. ഓരോന്നുമവൻ ഇഷ്ടത്തോടെ തന്നെ വായിച്ചിരുന്നു…. അപ്പോഴേക്കും അച്ചു അവിടേക്ക് ചെന്നു….. ദേവന്റെ അടുത്തേക്ക് ഇരുന്നു….. രണ്ട് പേരും കുറെ നേരം സംസാരിച്ചു… ഇടയ്ക്കിടയ്ക്ക് ചിരിയും കളിയുമായി ഓരോന്ന് പറഞ്ഞു….. പെട്ടെന്ന് ദേവൻ അവളെ തന്നെ നോക്കി….. ആ കണ്ണുകളിലേക്കും… നുണക്കുഴി ചേലുള്ള കവിളിലേക്കും…. എല്ലാം ആ കണ്ണുകൾ വായിച്ചെടുത്തു……

“”അച്ചുവേ…… “”” ആ വിളിയിൽ മഞ്ഞു പെയ്യുന്ന പോലെ തോന്നി അച്ചൂന്….

“”നിനക്ക് പറഞ്ഞൂടായിരുന്നോ… അച്ചു എന്നാണ് വിളിക്കാറു എന്ന്… ഞാനും വിളിക്കില്ലേ…. അങ്ങനെ…. “””

“”അതിനു… വിളിക്കേണ്ടെന്ന് ഞാൻ പറഞ്ഞോ…. ഇയാൾ വിളിച്ചോ….. “

അച്ചുവിന്റെ ആ വർത്താനം ദേവന് ശെരിക്കങ്ങു് ഇഷ്ടപ്പെട്ടു…വീണ്ടും അവളുടെ കാതോരം അച്ചുന്നു പതിയെ വിളിച്ചു….. പിന്നെ ഒരു ചെറു ചുംബനം നൽകി….. കയ്യിൽ അവളെ പിടിച്ചു കൊണ്ട് ഒന്നുകൂടി അടുപ്പിച്ചു… കൈകൾ കവിളിലൂടെ അവളുടെ മുടിയിഴകളെ തലോടി……. രണ്ട് പേരും തമ്മിലുള്ള അകലം കുറഞ്ഞു വന്നു…… പാതി അടഞ്ഞ കണ്ണുകളാൽ അച്ചു ദേവനെ നോക്കി…… ആ കണ്ണുകളിൽ ഒരു തിരയിളക്കം തന്നെയപ്പോൾ ഉണ്ടായിരുന്നു…. മെല്ലെ മെല്ലെ അവരുടെ അധരങ്ങൾ തമ്മിലടുത്തു….. ദേവൻ അതിനെ തന്റെ ചുണ്ടുകളാൽ കോർത്തെടുത്തു….. കൈകൾ വീണ്ടും മുടിയിഴകളെ തലോടുന്നുണ്ടായിരുന്നു…പതിയെ അതൊരു ഗാഢ ചുംബനമായി മാറി….. പിന്നീടെപ്പോഴോ അച്ചുവിൽ അവനു തടസമായതെല്ലാം മാറ്റപ്പെട്ടു…. സ്നേഹത്താലും പ്രണയത്താലും ഓരോരോ മുദ്രകൾ ചുണ്ടുകളാലവൻ പതിപ്പിച്ചു…..എങ്ങെന്നില്ലാതെ കൈകൾ തിരഞ്ഞു കൊണ്ടിരുന്നു….. ഒടുക്കം ആ പ്രണയ പ്രവേശത്തിന്റെ അവസാനമെന്നോണം അവളിൽ പടർന്ന കണ്ണീരിനെയും സ്നേഹത്താൽ ഒപ്പിയെടുത്തു…… ആദ്യ സംഗമത്തിന്റെ ലഹരിയുടെ തീക്ഷ്ണതയിൽ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത്കൊണ്ടവനും…. അവളും മയക്കത്തിലേക്ക് വഴുതി.

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *