അശ്വതി ~ ഭാഗം 19 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ആ പഴയ ഇടവഴികളിലൂടെയെല്ലാം അച്ചുവിന്റെ കയ്യും കോർത്തു ദേവൻ നടക്കുമ്പോൾ ഓർമകളുടെ വസന്തകാലം അവളുടെ ഉള്ളിൽ പൂത്തിരുന്നു..പഴയ അച്ചുവിന്റെയും ദേവന്റെയും പ്രണയ കാലം മനസ്സിൽ എത്തി നോക്കിയിരുന്നു…..

എത്രയൊക്കെയായാലും ദേവൻ ആ കാര്യങ്ങൾ ഒന്നും തന്നെ ഓർക്കുന്നില്ലല്ലോ എന്ന വസ്തുത അവളുടെ ഹൃദയത്തെ മുറിവേൽപ്പിച്ചു…

“”ഓർമ്മകൾ തിരിച്ചു കിട്ടിയാലും ഇല്ലെങ്കിലും എന്നെ വെറുക്കില്ലേ….എന്നായാലും…. എത്ര നാൾ കാണും ഭഗവാനെ ഈ സ്നേഹം…. പേടിയാണ് ഇപ്പോ ഉള്ളു നിറയെ …””

അവരുടെ ഓർമ്മകൾ തങ്ങുന്ന ഇട വഴിയിലൂടെ ചെന്നു കൊണ്ട് ഒരു കല്ലിനു നേരെയായി അച്ചുവും ദേവനും ഇരുന്നു…. എല്ലാം ചുറ്റും വീക്ഷിക്കുന്ന തിരക്കിലാണ് ദേവൻ എന്നവൾക്ക് പിടികിട്ടി…

“””ദേവേട്ടാ….. “”””

“”മ്മ്മ്…. “

അവനൊന്നു മൂളി…

“ന്താ ഇങ്ങനെ നോക്കുന്നെ “”

“”ഞാനിതൊക്കെ………. എല്ലാം എവിടെയോ കണ്ടത് പോലെ തോന്നുവാ…പക്ഷെ എവിടയാ..എപ്പോഴാ കണ്ടേ എന്നൊന്നും ഓർമയില്ല… അല്ലെങ്കിലും ഞാൻ എവിടുന്നു കാണാനാ…. രണ്ട് വർഷമായി തറവാട്ടിൽ നിന്നും എവിടെയും പോവാറില്ല..ഇടയ്ക്ക് എപ്പോഴെങ്കിലും ഹോസ്പിറ്റലിൽ പോകും….. ഇനി ഞാൻ വല്ല സ്വപ്നത്തിലൊ മറ്റോ ഈ സ്ഥലം കണ്ടതാണോ…??.. മ്മ് മ്മ്.. അറിയില്ല “””

അച്ചുവിന് എന്ത് മറുപടി അവനു നൽകണമെന്ന് മനസിലായില്ല……അവൾ മുഖത്തൊരു ചിരി വിടർത്താൻ ശ്രമിച്ചു…. ഉള്ളിലെ ഭയത്തെ പുറത്ത് കാട്ടാതിരിക്കാൻ പെടാ പാട് പെട്ടു.

“”ദേവേട്ടാ…. ഞാൻ ഒരു കാര്യം ചോദിക്കട്ടെ….. “”

“””മ്മ്മ്…? എന്താണാവോ…. ചോദിക്ക് “””

“””ദേവേട്ടന് എങ്ങനെയാ ആക്‌സിഡന്റ് ഉണ്ടായത്…? “

അവന്റെ മനസിലെ കാഴ്ചപ്പാട് അറിയാനെന്നോണം അച്ചു ചോദിച്ചു…

“ഓഹ്…. അത് പെണ്ണ്കാണൽ ചടങ്ങിന് പോകുമ്പോഴാ… അമ്മയും… ഞാനും പിന്നെ എന്റെ വേറെ കുറച്ചു ബന്ധുക്കളും ഉണ്ടായിരുന്നു…. ഞാൻ മാത്രം ബാക്കിയായി…. എനിക്കൊന്നും ശെരിക്ക് അറിയത്തില്ല…എല്ലാം അമ്മായി പറഞ്ഞു തന്നതാ …. “”

“”പിന്നെ ആ കുട്ടിയെ കാണാൻ പോയിട്ടില്ലേ… “”

“”ഇല്ല… എല്ലാം വന്നു കയറാൻ നോക്കിയ ആ പെണ്ണിന്റെ ദോഷാണെന്ന അമ്മായി പറഞ്ഞത്…. അശ്വതി എന്നോ മറ്റൊ ആണ് പേര്….ഞാൻ പിന്നെ അവളെ കുറിച്ച് ഓർക്കാനൊന്നും പോയില്ല..ഇത് വരെ നേരിൽ കണ്ടിട്ടൊന്നു ഇല്ലല്ലോ….. ഇപ്പോഴും വെറുപ്പാണ്….അവൾ കാരണമാണ് ഒക്കെയും സംഭവിച്ചത്……… “””

“””അവൾക്ക് ചിലപ്പോൾ ദേവേട്ടനെ ഒരുപാട് ഇഷ്ടമാണെങ്കിലോ…? “”

“”പിന്നേ…..അവളെക്കുറിച്ചോർക്കാനേ എനിക്ക് താല്പര്യം ഇല്ല… “

ഹൃദയം നുറുങ്ങുന്ന വേദനയാണ് അപ്പോൾ അച്ചുവിനു തോന്നിയത് … ദേവൻ തന്നെ വെറുക്കുമെന്ന് അവൾക്കുറപ്പായി….

മനം വിങ്ങുമ്പോൾ കടിച്ചമർത്താൻ കഴിയാത്ത പോലെ തോന്നി…

“”ദേവേട്ടാ…. അവൾ എന്ത് തെറ്റ് ചെയ്തിട്ടാ…..ആക്‌സിഡന്റ് ഉണ്ടായത് ആ കുട്ടീടെ കുഴപ്പാണോ….. “”

“”ആ….അതേ… അവളെ കാണാൻ പോയത് കൊണ്ടല്ലേ..അന്നങ്ങനെ ഒക്കെ സംഭവിച്ചത്..ജീവിതത്തിൽ കാണരുതെന്ന് ആഗ്രഹിക്കുന്ന മുഖം അവളുടേത് മാത്രമാണ്. “””

“”അങ്ങനൊന്നും പറയല്ലേ ദേവേട്ടാ “”

“”നീ ഒന്ന് നിർത്തുന്നുണ്ടോ… അവൾ ആരാ എന്നൊന്നും ഇപ്പോഴും എനിക്കറിയില്ല… പക്ഷെ അവളുടെ പേര് കേൾക്കുന്നത് തന്നെ ഇപ്പൊ കലിയാണ്‌… “”.

ദേവൻ ക്ഷുപിതനായപ്പോൾ അച്ചു കൂടുതലൊന്നും ചോദിക്കുവാൻ നിന്നില്ല… അവിടെ നിന്നും മാറി ഇരുന്നു .. തുള്ളി ചാടി വന്ന കണ്ണീർ അവൻ കാണാതെ തുടച്ചു…..എന്തൊക്കെയോ ചിന്തകൾ അവളെ ഇടയ്ക്കിടെ വേദനിപ്പിക്കുന്നുണ്ടായിരുന്നു..

“”ദേവട്ടനെ പ്രണയിച്ചിട്ടുണ്ട്…. ആ സ്നേഹം ആവോളം അനുഭവിച്ചിട്ടുണ്ട്….പക്ഷെ അതിനേക്കാൾ ഇരട്ടി വേദനയും ഈ നെഞ്ചിൽ തുളഞ്ഞു കയറുകയാണ്.

ദേവേട്ടൻ ഇന്നെന്റെ സ്വന്തമാണ്…. എല്ലാ അർത്ഥത്തിലും ഞാൻ ഭാര്യയുമാണ് …. പക്ഷെ ആരാണെന്ന് തിരിച്ചറിയാതെയുള്ള ആ സ്നേഹം…. അതിനെ എനിക്കു പൂർണമായും സ്വീകരിക്കാൻ പറ്റുന്നില്ലല്ലോ ഭഗവാനെ ….എന്നെ വെറുക്കും…ഉറപ്പാണ് ഇനി .. എല്ലാം ദേവേട്ടനോട് പറഞ്ഞാലോ ……” അവൾ ദേവനെ ഒന്നു തിരിഞ്ഞു നോക്കി.

“”വേണ്ട … ഒന്നും പറയണ്ട…. എനിക്കൊന്നിനും വയ്യാ…. എന്നെ വീണ്ടും സ്നേഹിക്കാതിരിക്കുന്നത് ഓർക്കാൻ തന്നെ പേടി ആവാ…. “”” (ആത്മ )

കുറച്ചു സമയത്തെ മൗനത്തിനു ശേഷം തന്നിൽ നിന്നും മാറിയിരിക്കുന്ന അവളുടെ അടുത്തേക്കായി ദേവൻ ഇരുന്നു… തന്റെ ഷോൾഡർ കൊണ്ട് ഒന്നും അറിയാത്ത ഭാവത്തിൽ അച്ചുവിനെ ഒന്ന് തട്ടി…. അച്ചു അതൊന്നും മൈൻഡ് ആക്കിയില്ല….. അവൻ അവളെ പിടിച്ചു നേരെ അഭിമുഖമാക്കി..ആ കണ്ണുകൾ ചുവപ്പാര്ന്നു കണ്ടതും നെഞ്ചം വിങ്ങി …. പക്ഷെ ദേവൻ അവളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു…

“”അയ്യേ….. അപ്പോഴേക്കും കരഞ്ഞോ… പൊട്ടത്തി അച്ചു…. അയ്യേ… അയ്യേ…….””

അവൾ ഉണ്ടകണ്ണാൽ ഒന്ന് തറപ്പിച്ചു നോക്കി….

“”എന്താ….. വാ… നമുക്ക് വീട്ടിലേക്ക് പോകാം …. നാട് കാണാനിറങ്ങിയിട്ട് എന്നെ വഴക്ക് പറയുവാ… “”

വീട്ടിൽ പോകാനെന്നോണം ഉള്ളിലെ സങ്കടം മറച്ചുകൊണ്ട് അവൾ ദേഷ്യം നടിച്ചു… പിന്നെ അവിടെ നിന്നും എഴുന്നേറ്റു.

“”അവിടെ നിക്ക്… കുറച്ചു കഴിഞ്ഞ് പോകാം… “

ദേവൻ അവളുടെ കയ്യിൽ പിടിച്ചു വച്ചു…..

“”ഇല്ല… ഞാൻ പോകും… വേണേൽ വാ …. “”

അവൾ പോകാന് തുനിഞ്ഞതും ദേവൻ കയ്യിലെ പിടുത്തം മുറുക്കി അച്ചുനെ പിടിച്ചു മടിയിലേക്കിട്ടു….. അവന്റെ മുഖത്തു നോക്കാതെ അങ്ങിങ്ങായി കണ്ണുകൾ പായ്ക്കുന്ന അവളെ തന്നെ നോക്കി നിന്നു… മെല്ലെയാ താടി തുമ്പിൽ തൊട്ട് അവളുടെ മുഖമുയർത്തി….

“എന്താണ് ഉണ്ടക്കണ്ണി…പൊട്ടത്തി അച്ചു… അയ്യേ… കരച്ചിലോളി….”

പെണ്ണ് വീണ്ടും മുഖം തിരിച്ചു.

“അച്ചു… “

“അച്ചുവേ…. “

അവൾ എങ്ങോട്ടൊക്കെയോ നോക്കി പുച്ഛം വിടർത്തി…

“”ഓഹ്… പെണ്ണിന് ജാഡ… മാറ്റി തരാവേ……”

അതും പറഞ്ഞവൻ മെല്ലെ അവളുടെ വയറിൽ ഒരു നുള്ള് വച്ചു കൊടുത്തു…കൈകൾ മെല്ലെ ചിത്ര രചനകൾ സ്റ്റാർട്ട്‌ ചെയ്തതും ചെറുതായൊന്നു പിടഞ്ഞു കൊണ്ടവളുടെ മുഖത്തു നാണം വിരിഞ്ഞു….

“”വീണ്ടും നീ തന്നെ ചമ്മിയല്ലോ മണ്ടി…. ദേ… ഇത്രേ… വേണ്ടു. ദേവന്റെ റൊമാന്സിൽ എന്റെ അച്ചു കുട്ടി വീഴും…. “

“””അയ്യടാ….. “””

അവൾ ചുണ്ടു കൂർപ്പിച്ചു. ദേവൻ അവളുടെ അധരങ്ങളിലേക്ക് തന്നെ നോക്കികൊണ്ട് മെല്ലെ അടുത്തു… ഒന്നുകൂടി ആ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നു…. അച്ചുവിനു അപ്പോൾ പഴയ ദേവനെയാണ് ഓർമ വന്നത്… എത്രയോ തവണ ഈ വഴികളിൽ വച്ചു നാം ചുംബിച്ചിരുന്നെന്നവൾ ഓർത്തു…. വീണ്ടും അതേ സഹചാര്യം തേടി വന്നപ്പോൾ എതിർക്കാൻ അവൾക്കു തോന്നിയില്ല… പഴയ ഓർമകളിലെ മാധുര്യത്താൽ ആ അധരങ്ങൾ സ്വന്തമാക്കി…. അവളുടെ കൈകൾ ദേവന്റെ പിൻ കഴുത്തിലും മുടിയിഴകളിലും ഓടി കളിച്ചു…..ഒരു ദീർഘ ചുംബനത്താൽ ശ്വാസം കിട്ടാതെ വന്നപ്പോൾ അവനും അവളും അധരങ്ങളെ വേർപെടുത്തി….. അച്ചു ഒരു നാണത്തോടെ ദേവനെ നോക്കി…. പിന്നെ അവന്റെ തോളിലൂടെ കയ്യിട്ടു ദേഹത്തേക്ക് ചാഞ്ഞു.

🌺🌺🌺🌺🌺🌺🌺🌺

അവിടെ നിന്നും മാറി ദേവന്റെ ആ പഴയ വീടിനു മുന്നിൽ എത്തിയതും അച്ചു സൂക്ഷമമായൊന്ന് നോക്കി . ആ വീടും പരിസരവും കാടു കയറിയിരുന്നു…. അവള്ക്കായി ദേവൻ കൊടുത്തയാക്കാറുള്ള മുല്ലപൂക്കൾ ആരുമില്ലാതെ പൊഴിഞ്ഞു കിടന്നിട്ടുണ്ട്… അതിന്റെ വള്ളികൾ ചാമ്പക്ക മരത്തോട് ചേർന്ന് പറ്റി പിടിച്ചിരിക്കുന്നുണ്ടായിരുന്നു. അത് മിഴികളിൽ പതിഞ്ഞതും ദേവൻ മുൻപ് പറയാറുള്ള വാചകങ്ങളെ അവൾ മനസ്സിൽ ഓർത്തു…

“”ആ മുല്ലയും ചാമ്പക്ക മരവും പ്രണയത്തിലാ…അച്ചു…. എത്ര വഴി തിരിച്ചു മറ്റൊരു മരത്തിലേക്ക് മാറ്റിയാലും ചാമ്പയിലേക്ക് മാത്രം പടരും…. നീയും ഞാനും പോലെ…. “”

മനസ്സിൽ എന്തൊക്കെയോ അച്ചു കുറിച്ചിട്ടു.

“ആ വാക്കുകൾ പോലെ മുല്ലയുടെ പ്രണയം പടർന്നു പന്തലിച്ചു… അവരുടെ സ്നേഹമെന്നോണം കുഞ്ഞു കുഞ്ഞു പൂക്കളെ അവന്റെ വേരുകളാവുന്ന മടിത്തട്ടിലേക്ക് മുല്ല പൊഴിക്കുമായിരുന്നു. പക്ഷെ ഞങ്ങൾ…… ഒന്നായിട്ടും പേടിച്ചു ജീവിക്കാനേ എനിക്കാവുന്നുള്ളു….പഴയ ദേവേട്ടനെ എനിക്ക് കിട്ടിയില്ലാ….”

“”ആരുടേയ ഈ വീട്….?? “”

ആ ചോദ്യത്തിന്റെ ആഘാതത്തിലാണ് അച്ചു അവനെ നോക്കിയത്…അവനു ഒരു ചിരി നൽകുവാൻ ശ്രമിച്ചു കൊണ്ട് അവൾ പറയുവാൻ തുടങ്ങി…

“””ഇത്….. ഇതൊരു മാഷിന്റെ വീടാ…. ആ മാഷും അമ്മയും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്…. ആൾ ഒരു ചുള്ളനായിരുന്നു “”

“”എന്നിട്ട് അവർ ഇപ്പൊ എവിടെയാ “

“”അഹ്…. അറിയില്ല… എവിടെയോ പോയി… ആ മാഷിന് ഈ നാട്ടിലെ തന്നെ ഒരു കുട്ടിയെ ഇഷ്ടായിരുന്നു….രണ്ടു പേരും മുടിഞ്ഞ പ്രേമത്തിലുമായിരുന്നു….പക്ഷെ മാഷ് എവിടെയോ പോയതോടെ…. രണ്ട് വർഷക്കാലം നീറി നീറി അവൾ ജീവിച്ചു…ഇപ്പോ കല്യാണം കഴിഞ്ഞു… അപ്പോഴും അവൾ ദുഃഖത്തിൽ തന്നെ ….

അല്പം ഒന്നിടറി അവൾ ഓരോന്ന് പറയുമ്പോൾ മനസ്സിൽ ഒരു കനൽ എരിയുന്നുണ്ടായിരുന്നു….

“”അതെവിടാഡോ ആ മാഷ് പോയേ…. ഒന്നുല്ലേലും പ്രേമിച്ച പെണ്ണിനെ കുറിച്ചോർക്കണ്ടെ….. “”

ഈ ആളുടെ തന്നെ വീടാ… ആ മാഷ് ദേവേട്ടനാ…. ആ പെൺകുട്ടി താനാണ് എന്നൊക്കെ വിളിച്ചു പറയുവാൻ അച്ചുവിന് തോന്നിയെങ്കിലും എന്തോ ഒന്നവളെ പിറകോട്ടു വലിച്ചു ….

“”ദേവേട്ടാ വീട്ടിലേക്ക് പോകാം… “”

“”ഹാ… വാ നേരം വൈകി… “

വീട്ടിലേക്ക് ചെല്ലുമ്പോഴേക്കും സുഭദ്രയും.. അമ്മാവനും… രേവതിയും ഒക്കെ വന്നിട്ടുണ്ടായിരുന്നു… അമ്മായിയെ കണ്ടതും അച്ചുവിനു പേടി തോന്നി…. ഒരു സ്വസ്ഥത ഒരിക്കലും തരില്ലേയെന്നു മനസിൽ ഓർത്തു… “”ഹാ…. നിങ്ങളെപ്പോ എത്തി…. വരുന്ന കാര്യമൊന്നും പറഞ്ഞില്ലല്ലോ… “”

ദേവൻ അമ്മാവനോട് ചോദിച്ചു.

“”ദേ ഇപ്പൊ ഇങ്ങു എത്തിയതേ ഉള്ളു…. ഹിമ മോളുടെ വീടൊക്കെ ഞങ്ങൾക്കും ഒന്നു കാണണ്ടേ… “”

“”ഹാ….. എന്തായാലും നമ്മുടെ തറവാടിന്റെ അത്രയും വലിപ്പമൊന്നും ഇല്ല അല്ലേ…. “”

സുഭദ്ര ചുറ്റുപാടുമൊന്ന് നോക്കി കൊണ്ട് പറഞ്ഞു….

അച്ചുവിനു ദേഷ്യം വന്നെങ്കിലും പ്രകടമാക്കാതെ അടുക്കളയിലോട്ട് പോയി… അമ്മായിയെ കണ്ടതോടെ തല പെരുക്കുന്ന പോലെ തോന്നിയിരുന്നു. അച്ചുനു….പതിയെ രേവതിയും അവളുടെ അടുത്തേക്ക് ചെന്നു….

“‘ചേച്ചി… “‘

“”ആഹ് “”

“”ദേവേട്ടൻ ആളാകെ മാറിയ പോലായല്ലോ…. ഇഷ്ടോക്കെ വന്നു തുടങ്ങീലെ… ഇനി ഒരിക്കലും പിരിയില്ല…. “”

“”പക്ഷെ മോളെ… നിന്റെ അമ്മയെ കാണുമ്പോൾ തന്നെ എനിക്കു പേടി ആവ്വാ…. എന്നെ വെറുതെ ടെൻഷൻ ആക്കി കൊണ്ടിരിക്കും…. ‘”

“”അതൊന്നും ചേച്ചി പേടിക്കണ്ട.. അവർ നാളെത്തന്നെയങ്ങു പോകും…എനിക്കു ബാംഗ്ലൂർക്ക് നഴ്സിംങിന് അഡ്മിൻ ശെരി ആയിട്ടുണ്ട്… നാളെ പോകണം. ദേവേട്ടനും വിച്ചേട്ടനും എയർ പോർട്ട്‌ വരെ കൊണ്ട് വിടട്ടെ എന്നു പറഞ്ഞാണ് ഞങ്ങൾ അവിടെ നിന്നും തിരിച്ചത്… പിന്നെ ചേച്ചിയെ കണ്ടു പോകാനും ഒരവസരം ആയല്ലോ…. “”‘

“”മ്മ്മ്…. നീ പോവ്വാണോ… അപ്പോൾ തറവാട്ടിൽ വന്നാൽ എനിക്കാരും ഇല്ലാതായാലല്ലോ… ദേവേട്ടൻ…. എനിക്കു പേടി ആകുവാ…. എപ്പോഴാ സത്യങ്ങളൊക്കെ അറിയാന്നു ആർക് അറിയാം …. പേടിയാ… എന്നെ സ്നേഹിക്കുന്ന കാണുമ്പോൾ അതിന്റെ ആയിരം ഇരട്ടി ഭയം എന്നെ അലട്ടുവാ….. “”

അവൾ കരയാനായതും രേവതി സമാധാനിപ്പിച്ചു….

“”എന്റെ ചേച്ചി… ഒന്നും ഉണ്ടാകില്ല…. പേടിക്കാതിരിക്ക്…. “‘

“”വിച്ചേട്ടൻ പറഞ്ഞത് എല്ലാ കാര്യങ്ങളും ദേവേട്ടനെ ഞാൻ തന്നെ അറിയുക്കുന്നതാ നല്ലത് എന്നാ… പക്ഷെ എനിക്കാവുന്നില്ല…. പേടിയാണ് …. “

രേവതി ഒരു നിമിഷം ആലോചിച്ചു… ശേഷം മറുപടി നൽകി….

“”അത് തന്നെയാ ചേച്ചി നല്ലത്… എല്ലാം അറിയട്ടെ….. എങ്ങനെ പ്രതികരിക്കുമെന്നൊന്നും നോക്കണ്ട….. എനിക്കുറപ്പാ ദേവേട്ടൻ വെറുക്കില്ല…..””

അച്ചുവിനു അപ്പോഴും നിരാശയായിരുന്നു….

“എന്തായാലും നാളെ വിച്ചേട്ടനും… ദേവേട്ടനും ഉണ്ടല്ലോ… അപ്പൊ വിച്ചേട്ടൻ എല്ലാം സംസാരിക്കട്ടെ…””

” വേണ്ട……..”അച്ചു ഒരു ഞെട്ടലോടെ പറഞ്ഞു.

“”ഒന്നും വേണ്ടാ…….. എന്നെ വെറുത്താൽ ഭ്രാന്ത് ആയിപ്പോകും എനിക്ക്….വേണ്ടാ ഒന്നും അറിയിക്കേണ്ട…. “”

പിറുപിറുത്തു ഓരോന്ന് പറയുന്ന അച്ചുനെ രേവതി നോക്കി നിന്നു… പക്ഷെ ഇനിയും അച്ചുവിന്റെ സമ്മതത്തിനു കാത്തു നിന്നാൽ ശെരിയാവില്ലെന്നോണം രേവതി വിച്ചനോട് എല്ലാ കാര്യങ്ങളും പറഞ്ഞുറപ്പിച്ചിരുന്നു.

തുടരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *